18/04/2026

നീർത്തിളക്കം : ഭാഗം 07

രചന – ഷംസിയ ഫൈസൽ

അവള്‍ എണീറ്റ് കിച്ചണിലേക്ക് നടന്നു

”ഞാന്‍ കുറച്ച് ദിവസം കൊച്ചിയില്‍ കാണും.,
എന്‍റെ പുതിയ ഷോപ്പ് ഇവിടെ ഒാപ്പണാകുന്നുണ്ട്.,
അതിന്‍റെ വര്‍ക്ക് നടന്നോണ്ടിരിക്കാണ്.,
ഇവിടെ റൂമെടുത്തിട്ടുണ്ട്.,
ഞാന്‍ ഇറങ്ങിയാലോ.,
നീ കാര്യങ്ങളന്വേഷിച്ച് വിളിക്ക്..,,

അവനും അവളെ കൂടെ കിച്ചണിലോട്ട് നടന്നു

”ഒരഞ്ച് മിനിറ്റ്.,,
കോഫി കുടിച്ചിട്ട് പോകാം.,,

ശാലിനി ഫ്രിഡ്ജില്‍ നിന്ന് പാലെടുത്ത് ഗ്യാസില്‍ വെച്ചു

കോഫി ആയതും രണ്ട് പേരും പഴയ കാര്യങ്ങളൊക്കെ സംസാരിച്ച് ഒരുമിച്ച് കോഫിയെല്ലാം കുടിച്ച് നവനീത് പോകാനായി എണീറ്റു

”ശാലൂ…,,

അവന്‍ പെട്ടന്ന് അവളെ കൈ രണ്ടും അവന്‍റെ കൈകുള്ളിലാക്കി

അവള്‍ ഞെട്ടി അവനെ നോക്കി

”ഞാന്‍ പറഞ്ഞെതെല്ലാം സീരിയസ്സായി എടുത്ത് വേണ്ടത് ചെയ്ത് തരണം.,
എന്‍റെ മുന്നോട്ടുള്ള ജീവിതത്തിന്‍റെ പ്രതീക്ഷയാണെന്‍റെ കുഞ്ഞ്.,

അവന്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞ് നിര്‍ത്തി പെട്ടന്ന് ഡോര്‍ തുറന്ന് പോയി

”മുന്നോട്ടുള്ള ജീവിതത്തിന്‍റെ പ്രതീക്ഷയാണെന്‍റെ കുഞ്ഞ്.,

അവന്‍റെ വാക്കുകള്‍ അവളെ മനസ്സില്‍ കുരുങ്ങി കിടന്നു

ദിവസങ്ങള്‍ കടന്ന് പോയി ശാലിനിയെ നവനീത് ഇടക്കിടെ വിളിച്ചോര്‍മിച്ച് കൊണ്ടിരുന്നു

അവളാണെങ്കില്‍ അതിന്‍റെ പുറകെ തന്നെയാണ്.,

അമ്മ കുട്ടനാട്ടില്‍ നിന്ന് തിരിച്ച് കൊച്ചിയില്‍ വന്നു

നവനീത് കാണാന്‍ വന്നതും അവന്‍ ഇത്രക്കാലം അനുഭവിച്ചെതെല്ലാം ശാലിനി അമ്മയോട് പറഞ്ഞു

എന്നാ അവന്‍ വന്നതിന്‍റെ ഉദ്ദേശം അമ്മയോട് പറയാന്‍ അവള്‍ക്കെന്തോ തോന്നിയില്ല.,,

ഒരു ദിവസം ശാലിനി ടിവി കണ്ടിരിക്കുമ്പോ അമ്മ അടുത്ത് വന്നിരുന്നു

”അമ്മാ..,,സീരിയല് വെക്കാന്‍ പറയണ്ട ഇടൂല.,

അമ്മയെ കണ്ടതും ശാലിനി ചാടി കയറി പറഞ്ഞു.,,

”’അതല്ല മോളെ.,
എനിക്ക് നിന്നോടൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു.,

അമ്മ ഒന്ന് മടിച്ച് പറഞ്ഞു

”എന്‍റെമ്മേ..,,കല്ല്യാണ കാര്യം ആണേല് എനിക്ക് കേള്‍ക്കേണ്ട.,

ശാലിനി ടിവിയുടെ വോളിയം കൂട്ടി

”’നീ ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്.,
ഞാന്‍ അച്ഛനോടീ കാര്യം സംസാരിച്ചപ്പോ അച്ഛനും സമ്മതം.,
അച്ഛനാ നിന്നോട് ഇതിനെ കുറിച്ച് സംസാരിക്കാന്‍ പറഞ്ഞത്.,,

”അത്രക്ക് സീരിയസ്സാണോ..,,എന്നാ കേള്‍ക്കട്ടെ.,,

ശാലിനി ടിവി ഒാഫ് ചെയ്ത് അമ്മക്ക് നേരെ തിരിഞ്ഞു

”നീ ഇത്രക്കാലം കല്ല്യാണം കഴിക്കാതെ കാത്തിരുന്നത് അവന് വേണ്ടിയല്ലെ.,
അവന്‍ തിരിച്ച് വന്നില്ലെ.,
ഇനി നിനക്ക് കല്ല്യണത്തെ കുറിച്ച് ചിന്തി……

”സ്റ്റോപ്പ് സ്റ്റോപ്പ്..,,

അമ്മയെ മുയുവന്‍ പറയാന്‍ അനുവദിക്കാതെ അവള്‍ തടഞ്ഞു

”’നവിക്ക് വേണ്ടിയാണോ അമ്മേ ഞാനിത്രക്കാലം കാത്തിരുന്നത്‌,
ഇപ്പോയല്ലെ അവന്‍റെ കാര്യങ്ങളൊക്കെ ഞാന്‍ അറിഞ്ഞത്.,
ഞാനടക്കം ഉള്ളവര് അവന്‍ ഐശ്വര്യയെ കെട്ടി കുട്ടികളായി സുഖായിട്ട് ജീവിക്കാണെന്നല്ലെ കരുതിയെ.,,

”എന്‍റെ പൊന്ന് കുഞ്ഞെ ഞാനതല്ല പറഞ്ഞത്.,
നിനക്ക് നവനീതിനോടുള്ള പ്രേമം പറഞ്ഞല്ലെ വരുന്ന കല്ല്യാണം മുയുവന്‍ നീ മുടക്കി അച്ഛന്‍റെ കൈയ്യില്‍ നിന്ന് അടിവാങ്ങി കൂട്ടിയത്.,
നവനീതിനെ മറന്ന് മറ്റൊരളോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടിപ്പോ അവന്‍ തിരിച്ച് വന്നില്ലെ.,
അതും ഒറ്റതടിയായിട്ട് ഇനിയും നോക്കി നില്‍ക്കാതെ അവനോട് നിന്‍റെ ഇഷ്ടം പറഞ്ഞ് കല്ല്യാണം കഴിക്കാന്‍ നോക്ക്.,
ഇത്രയൊക്കെ ഇൗ അമ്മക്ക് പറഞ്ഞ് തരാന്‍ പറ്റൂ..,,

അമ്മ ഗൗരവത്തോടെ പറഞ്ഞ് എണീറ്റ് പോയതും അവള്‍ അമ്മ പോകുന്നതും നോക്കി എണീറ്റ് റൂമിലേക്ക് പോയി

ബെഡിലേക്ക് കിടന്ന് കണ്ണിന് മീതെ കൈവെച്ച് ആലോചിച്ച് തുടങ്ങി

എന്ത് കൊണ്ട് താനിതിനെ കുറിച്ച് ചിന്തിച്ചില്ല.,,

നവനീതിന്‍റെ ആവിശ്യവും അവളെ പ്രണയവും കൂട്ടിചേര്‍ത്ത് അവളൊരു ഉറച്ച തീരുമാനത്തിലെത്തി

ഫോണെടുത്ത് നവിയെ വിളിച്ചു

”ഹലോ…,,ശാലൂ..,,

”ഹലോ..,,നവീ എനിക്ക് നാളെ നിന്നെയൊന്ന് കാണണം.,,

ശാലിനിക്ക് എന്തെന്നറിയാതെ ഹൃദയം ശക്തിയില്‍ മിടിക്കുന്നുണ്ടായിരുന്നു

”അതിനെന്താ കാണാലോ..,,
എന്താടാ കാര്യം.,
എന്‍റെ കാര്യത്തിനിത് വരെ നീ തീരുമാനം പറഞ്ഞില്ല.,
എനിക്ക് എങ്ങനേലും നീ റെഡിയാക്കി തന്നെ പറ്റൂ…,,,

നവിയുടെ ശബ്ദം കേട്ട് ശാലിനി കണ്ണ് ഇറുകെ അടച്ചു

”അതിനെ പറ്റി പറയാന്‍ തന്നെയാണ്.,
നാളെ വൈകീട്ട് എന്‍റെ ഹോസ്പിറ്റലിന്‍റെ പുറത്ത് നിന്നാല്‍ മതി.
എന്‍റെ പരിശോധന സമയം കഴിയാറാകുമ്പോ നിനക്ക് ഞാന്‍ വിളിക്കാം,,

ഇത്രമാത്രം പറഞ്ഞ് ശാലിനി ഫോണ്‍ കട്ട് ചെയ്ത് തലയിണയില്‍ മുഖമമര്‍ത്തി കിടന്നു

അവളെ മനസ്സ് അറ്റമില്ലാതെ അലഞ്ഞ് കൊണ്ടിരുന്നു

എടുത്ത്ചാടി നാളെ കാണാന്ന് പറഞ്ഞത് തെറ്റായോ.,,
കാണുമ്പോ എന്‍റെ തീരുമാനം അവനോടെങ്ങനെ പറയും.,,

അവളാകെ ആശയ കുഴപ്പത്തിലായി.,,

ഒാരോന്ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോയാണ് അവളെ ഫോണ്‍ ബെല്ലടിച്ചത്

ഹോസ്പിറ്റലില്‍ നിന്നായതിനാല്‍ അവള്‍ നൈറ്റിമാറ്റി ഒരു ചുരിതാര്‍ എടുത്തിട്ട് കാറിന്‍റെ കീ എടുത്ത് അമ്മയോട് പറഞ്ഞ് വേഗമിറങ്ങി

ഹോസ്പിറ്റലിലെത്തി ലേബറൂമിലേക്കോടി

ശാലിനി വന്നപ്പോയേക്കും കുഞ്ഞിന്‍റെ തലകണ്ട് തുടങ്ങിയിരുന്നു

അലറി കരയുന്ന ഇരുപത് വയസ്സ് മാത്രമുള്ള ആ പെണ്‍കുട്ടി ശാലിനിയെ കണ്ട് അവളെ കൈയ്യില്‍ പിടിച്ച് ഡോക്ടറേന്ന് വിളിച്ച് കൂടുതല്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി

”കരയാതെ മോളെ..,,
കുഞ്ഞിതേ ഇപ്പോ എത്തും.,,
കരയാതെ നന്നായി പുഷ് ചെയ്യൂ..,,
എന്നാ വേഗം കുഞ്ഞിനെ കാണം,

ശാലിനി കൊടുത്ത ധൈര്യത്തില്‍ എല്ല്നുറുങ്ങുന്ന വേദനക്കിടയിലും തന്‍റെ കുഞ്ഞിന്‍റെ മുഖം കാണാന്‍ ആ അമ്മയുടെ ഉള്ളം തുടച്ചു
നന്നായി പുഷ് ചെയ്തതും ശാലിനിയുടെ കൈകളിലേക്കാ കുഞ്ഞ് പിറന്ന് വീണു.,

പൊക്കിള്‍ കൊടി മുറിച്ച് ആദ്യം തന്നെ ആ അമ്മക്ക് തന്‍റെ കുഞ്ഞിനെ കാണിച്ച് കൊടുത്ത് കുഞ്ഞിനെ വൃത്തിയാക്കാന്‍ സിസ്റ്ററെ ഏല്‍പിച്ചു

ആ നിമിഷമെന്തോ ശാലിനിക്ക് നവനീതിനെ ഒാര്‍മവെന്നതും അവളുടെ ഉള്ളവും ഒരമ്മയാകാന്‍ കൊതിച്ചു

ഹോസ്പിറ്റലില്‍ നിന്ന് മടങ്ങുമ്പോ നാളെ നവിയെ കാണാന്‍ പോകുന്നതിനെ കുറിച്ചായിരുന്നു അവളെ ചിന്ത മുയുവന്‍

എന്തായാലും അവളെ തീരുമാനത്തില്‍ നിന്നവള്‍ പിന്നോട്ടില്ലായിരുന്നു

ഫ്ലാറ്റിലെത്തി ഫ്രഷായി ഉറങ്ങാന്‍ കിടന്നു

രാവിലെ എണീറ്റ് തന്‍റെ കാര്യങ്ങളൊക്കെ കഴിഞ്ഞ് കുളിച്ച് മാറ്റി കിച്ചണിലേക്ക് പോയി

അമ്മ അവിടെ ദോശ ചുടായിരുന്നു
അമ്മയെ കുറച്ച് സഹായിച്ച് രണ്ട് പേരും ഒരുമിച്ചിരുന്ന് ബ്രേക്ക്ഫാറ്റ് കഴിച്ചു

ഉച്ചത്തേക്കുള്ള ഭക്ഷണം മിക്കപ്പോയും പൊതിഞ്ഞ് കെട്ടി ചൂടാറാത്ത ബോക്സിലിട്ടവള്‍ കൊണ്ട് പോകാറാണ് പതിവ്,
ചിലപ്പോ മാത്രം കാന്‍റീനില്‍ നിന്ന് കഴിക്കും

ഭക്ഷണവും വെള്ളവും ഫോണും ബാഗിലേക്ക് വെച്ച് കൃഷ്ണന്‍റെ വിഗ്രഹത്തിന് മുന്നില്‍ കൈ കൂപ്പി കണ്ണടച്ച് കുറച്ച് സമയം പ്രാര്‍ത്ഥിച്ച് അമ്മോയോട് യാത്ര പറഞ്ഞിറങ്ങി

ഹോസ്പിറ്റലില്‍ എത്തിയ ഉടനെ ഒരു സിസേറിയന്‍ ഉണ്ടായിരുന്നു.,
അതെല്ലാം കഴിഞ്ഞ് പരിശോധനക്കിരുന്നപ്പോള്‍ ഒരുപാട് വൈകിയിരുന്നു ,
അതിന്‍റെ മുഷിപ്പ് തന്‍റെ ക്യാബിന് മുന്നിലിരിക്കുന്ന രോഗികളുടെ മുഖത്ത് കാണാമായിരുന്നു

ശാലിനിയുടെ പ്രസന്നതോടെയുള്ള ചിരി അവര്‍ക്കെല്ലാം ഊര്‍ജം വെച്ചപോലെയായി

പരിശോധനയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചപ്പോ മൂന്ന് മണി കഴിഞ്ഞിരുന്നു

നവനീതിനെ വിളിക്കാന്‍ നിന്നതും ഒരു ഡെലിവറി കേസ് വീണ്ടും വന്നു

ആ പ്രസവം വീണ്ടും ശാലിനിക്ക് നവനീതിനെ കാണാനുള്ള ധൈര്യം പകര്‍ന്നു

നാല്മണി കഴിഞ്ഞപ്പോയേക്കും നവിക്ക് മെസ്സേജയച്ച് വരാന്‍ പറഞ്ഞു

അവള്‍ ഹോസ്പിറ്റലില്‍ നിന്നറങ്ങുമ്പോ നവി ബൈക്കില്‍ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു

”എങ്ങനെ പോകും കാറിലോ ബൈക്കിലോ..,,

അവനെ കണ്ടതും ശാലിനി ചോദിച്ചു

”ആദ്യം എവിടേക്കാ പോകേണ്ടതെന്ന് പറ.,,

അവന്‍ തിരിച്ച് ചോദിച്ചു

”ഹ്മ്..,,ഒരു സ്ഥലമുണ്ട്‌.,
ഞാനെന്‍റെ കാറെടുക്കാം നീ ബൈക്കില്‍ പുറകെ വന്നാല്‍ മതി.,,

ശാലിനി കാറെടുത്ത് അവള്‍ക്കേറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് വണ്ടിയോടിച്ചു

*(തുടരും..)*