20/04/2026

ഉണ്ണിമായ : ഭാഗം 22

രചന – ശ്രീമിഴി

ന്താ ഡാ എന്താ പ്രശ്നം….. നീ വണ്ടിയിൽ കയറ് ഞാൻ പറയാം….. സ്റ്റീഫൻ ഡോർ തുറന്നു അകത്തു കയറി മാർട്ടിൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യ്തു അന്നയോടും ഉണ്ണിയോടും പോയി വരാം എന്ന് പറഞ്ഞു കൈ വീശി….. ഇനിയെങ്കിലും പറ മാർട്ടി എന്താ പ്രശ്നം….. ഇന്ന് പള്ളിയിൽ നിന്ന് ഇറങ്ങിയത് മുതൽ ആരോ നമ്മുടെ പുറകെ ഉണ്ടായിരുന്നു….. എന്നിട്ട്….. മാളിൽ കയറിയപ്പോഴുo കണ്ടു പക്ഷെ അടുത്ത് വന്നില്ല ദുരെ ഉണ്ടായിരുന്നു ഉണ്ണിയെ അവിടെ നിർത്തി ഞാൻ നിന്നെ വിളിക്കാൻ വേണ്ടി കുറച്ചു നേരം മാറി നിന്നു….. കൊച്ചിനെ നീ ഒറ്റക്ക് ആക്കിയോ….. ഇല്ല ഡാ ഞാൻ അവളുടെ അടുത്ത് തന്നെ ആയിരുന്നു അവര് കാണാതെ ഞാൻ മാറിയത് കണ്ടതും അവര് ഉണ്ണീടെ അടുത്തേക്ക് ചെന്നു….. അപ്പൊ അവരെ ഉണ്ണി കണ്ടില്ലേ….. ആ പെണ്ണ് ഡ്രസ്സ്‌ എടുക്കുന്ന തിരക്കിൽ ഇതൊന്നും ശ്രെദ്ധിക്കുക പോലും ചെയ്തില്ല അവര് ഉണ്ണീടെ അടുത്തേക്ക് ചെന്നപ്പോഴ്ക്ക് അവള് ഡ്രസ്സ്‌ ഒക്കെ എടുത്ത് എന്റെ അടുത്തേക്ക് വന്നു….. അപ്പൊ അവർക്കു മനസിലായി കാണില്ലേ നിന്റെ കൂടെ ഉണ്ണി ഉണ്ട് എന്ന്….. അവളെ ഏതു നിമിഷവും അവര് തിരഞ്ഞു വരും….. എന്നിട്ടാണോ അവരെ തനിച്ചാക്കി പോന്നത് അബദ്ധം ആയല്ലോ മാർട്ടി….. ഇല്ല സ്റ്റീഫ അതിന് മുൻപ് നമുക്ക് അവിടെ എത്തണം….. എവിടെ….. ഉണ്ണിടെ അമ്മാവന്റെ അടുത്ത്…..

. ഉണ്ണി അവര് എവിടെ പോയതാ….. അറിയില്ല ചേച്ചി എന്നോട് ഒന്നും പറഞ്ഞില്ല ഇച്ചായന് എന്തോ ടെൻഷൻ ഉള്ളത് പോലെ തോന്നി എനിക്കു….. എനിക്കും തോന്നി അതാ ഞാൻ ചോദിച്ചേ….. ഉണ്ണി ഇത് ഈ മാല….. അമ്മച്ചിടെ തന്നെയാ ചേച്ചി എനിക്കു ഇച്ചായൻ തന്നതാ….. എന്റെ അമ്മച്ചിക്ക് വല്ലുമ്മച്ചി കൊടുത്ത മാലയ അത് ഒരിക്കൽ ഞാൻ ചോദിച്ചതാ ഇടാൻ അമ്മച്ചി തന്നില്ല ഇത് എന്റെ മാർട്ടിന്റെ കൊച്ചിന് കൊടുക്കു എന്ന് പറഞ്ഞു അമ്മച്ചി ആദ്യം കുശുമ്പ് തോന്നി അമ്മച്ചിയോടു എന്നും പറഞ്ഞു ചിരിച്ചു അന്ന….. എന്റെ ഇച്ചായന്റെ കൊച്ചിന് ഇത് നല്ല പോലെ ചേരുന്നുണ്ട് എന്നും പറഞ്ഞു അന്ന ഉണ്ണീടെ കൈ പിടിച്ചു….. ഉണ്ണി അന്നയെ നോക്കി ചിരിച്ചു….. 🌺

കാറു ചെന്നു നിന്നത് വലിയ ഒരു ഫ്ലാറ്റിന്റെ മുന്നിൽ ആയിരുന്നു….. ആരാടാ മാർട്ടി ഇവിടെ….. ഉണ്ണീടെ അമ്മാവന്റെ ആണ് ഇത്….. ഇത്രയും വലുതോ….. അതേടാ സ്റ്റീഫ നീ എന്റെ കൂടെ തന്നെ ഉണ്ടാവണം….. ഉറപ്പായിട്ടും….. നീ ഞാൻ പറയുന്നത് പോലെ അവിടെ ചെന്നു പറയണം അവരുടെ പ്രതികരണം നോക്കി ബാക്കി നമുക്ക് തീരുമാനിക്കാo….. എന്താടാ അതല്ലേ നല്ലത്….. ഒക്കെ ഡാ………. എസ്ക്യൂസ്‌ മീ ഒരു പത്മനാഭൻ ഇവിടെ അല്ലെ താമസം………. അതെ സാർ….. താങ്ക്സ് എന്നും പറഞ്ഞു മാർട്ടിനും സ്റ്റീഫനും ഉള്ളിലേക്കു നടന്നു….. ഡാ നീ പോകണം അവരുടെ അടുത്തേക്ക്….. എന്നിട്ട് ഞാൻ എന്താ മാർട്ടി ചോദിക്കണ്ടേ….. ഒന്നും വേണ്ട നീ ഉണ്ണിയെ തിരക്കിയ മതി….. ഓക്കേ daഎന്ന നീ മാറി നിന്നോ….. സ്റ്റീഫൻ കാളിങ് ബെല്ലടിച്ചു…..

പെട്ടെന്ന് തന്നെ വാതിൽ തുറന്നു ഒരു സ്ത്രി പുറത്തേക്കു വന്നു….. ആരാ എന്ത് വേണം….. ചേച്ചി ഇവിടെ ഒരു പെൺകൂട്ടി ഇല്ലേ അവളെ തിരക്കി വന്നതാ….. നിങ്ങള് ഇവിടെ നില്ക്കു ഞാൻ ചേട്ടനെ വിളികാം എന്നും പറഞ്ഞു അവര് അകത്തേക്കു പോയി….. ആരാ എന്ത് വേണം….. ചേട്ടൻ എന്നെ ഇത്ര വേഗം മറന്നോ നമ്മള് അന്ന് ട്രെയിനിൽ വച്ചു കണ്ടതല്ലേ….. നീയോ നിനക്ക് എന്ത് വേണം….. ചേട്ടന്റെ കൂടെ ഒരു പെൺകുട്ടി ഇല്ലേ എനിക്കു അവളെയാ ചേട്ടാ വേണ്ടേ….. അത് അവള് ഇപ്പൊ ഇവിടെ ഇല്ല….. പിന്നെ എവിടെയാ ചേട്ടാ….. നീയോ നീ…… നീ എ……ന്താ ഇവിടെ….. പിന്നെ ഉണ്ണി എവിടെ ചേട്ടാ….. ചേട്ടൻ എന്തിനാ പേടിക്കുന്നെ ഇത് ചേട്ടന് അറിയുന്ന ആള് അല്ലെ….. സത്യം പറ ചേട്ടാ ഉണ്ണി ഇവിടെ….. അവളെ ചോദിക്കാൻ നീ ആരാടാ…..

ഞാൻ ആരെങ്കിലും ആവട്ടെ ചേട്ടൻ ചോദിച്ചതിന് ഉത്തരം പറയുന്നോ അതോ ഈ വീട് ഞങ്ങള് തപ്പാണോ….. ഇറങ്ങിക്കോ രണ്ടും എന്റെ വീട്ടിൽ നിന്ന്….. ഞാൻ ഉണ്ണിയെ അല്ലെ ചോദിച്ചേ ചേട്ടാ എന്തിനാ വെറുതെ ദേഷ്യപെടുന്നെ….. അവള് അകത്തുണ്ട് നിങ്ങളെ കാണിക്കാൻ എനിക്കു മനസില്ല ഇറങ്ങിക്കോ വേഗം ഇല്ലേ ഞാൻ രണ്ടിനെയും അടിച്ച് ഇറക്കും….. അത് വേണ്ട ചേട്ടാ ഞങ്ങള് പോലീസിനെ വിളികാം….. പോലീസ് എന്ന് കേട്ടതും അയാളൊന്ന് ഞെട്ടി….. എന്താ ചേട്ടൻ പേടിച്ചോ ഇപ്പൊ ഞങ്ങള് ഇതൊന്നും ചെയ്യുന്നില്ല എന്നും പറഞ്ഞു അയാളുടെ മുഖം അടച്ചു ഒന്ന് മാർട്ടിൻ അടി കൊണ്ട് വീണു അയാൾ അയാളെ പിടിച്ചു വലിച്ചു സ്റ്റീഫൻ ഇരു കവിളിലും മാറി മാറി അടിച്ചു പിടിച്ചു മാറ്റാൻ വന്ന അയാളുടെ ഭാര്യയെ മാർട്ടിൻ പിടിച്ചു നിർത്തി….. പെണ്ണുങ്ങളെ തള്ളുന്നത് ആണിന് ചേർന്നത് അല്ല പക്ഷെ എന്നും പറഞ്ഞു മാർട്ടിൻ മുഖം അടച്ചു ഒന്ന് കൊടുത്തു….. അപ്പൊ കാണാമെ…..