രചന – നിള നന്ദ
മാനവിന്റെ ഫോട്ടോലേക്ക് കുറച്ച് നേരം നോക്കി ചിരിയോടെ ലന ഫോൺ രോഹിണിക്ക് തിരികെ കൊടുത്തു..ഇപ്പോൾ ” എഞ്ചിനീയറിംഗ് കോളേജിൽ മാനുവേട്ടന്റെ ജൂനിയർ ആയിരുന്ന സ്വപ്ന ചേച്ചിക്ക് ഏട്ടനെ വല്ല്യ ഇഷ്ട്ടം ആയിരുന്നു.. ഇവിടെ അടുത്ത ആ ചേച്ചിയുടെ വീട്.. ” ഫോൺ വാങ്ങിക്കൊണ്ട് രോഹിണി പറഞ്ഞു.. ” എന്നിട്ട്..? ” ” എന്നിട്ട് എന്ത്.. ഏട്ടന് ആ ചേച്ചിയെ ഒട്ടും ഇഷ്ട്ടം അല്ലായിരുന്നു.. ആ ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ഒരു കൊച്ച് ആയി.. ” ലന അത് കേട്ട് ഒന്ന് മൂളി.. ” വല്യച്ഛന്റെയും വല്യമ്മയുടെയും കൂടെ ഏട്ടൻ ഇന്ന് വന്നിരുന്നെങ്കിൽ നമ്മൾ ഈ റൂമിൽ നിന്ന് ഔട്ട് ആയേനെ.. ” ” അതെന്താ..? ” ” ഓഹ് ഈ ചേച്ചി.. ഇത് ഏട്ടന്റെ റൂം അല്ലേ.. ഇവിടെ മറ്റാരും കയറുന്നത് തന്നെ ഏട്ടന് ഇഷ്ട്ടം അല്ല.. പിന്നെ ചേച്ചിക്ക് വയ്യാത്തോണ്ട് ആണെന്ന് പറഞ്ഞാൽ ഒന്നും പറയാൻ ചാൻസ് ഇല്ല.. പക്ഷേ ഏട്ടൻ വന്നാൽ നമ്മൾ വേറെ റൂമിലേക്ക് പോവേണ്ടി വരും.. ” ലന ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു..
” അല്ല.. ചേച്ചിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്..? ” ചോദ്യം കേട്ടതും ലന പെട്ടന്ന് മുഖം തിരിച്ചു.. എന്ത് പറയണം എന്ന് ഒരു നിമിഷം അവൾ ഓർത്തു.. ” ചേച്ചി.. വീട്ടിൽ ആരൊക്കെ ഉണ്ടെന്ന്.. ” രോഹിണി അവളുടെ കയ്യിൽ മെല്ലെ തട്ടി.. ” അത്.. അച്ഛനും അമ്മയും രണ്ട് അനിയത്തിമാരും.. ” രോഹിണിയുടെ മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞു.. ” അനിയത്തിമാർ ചേച്ചിയെ പോലെ പാവം ആണോ.. ” ” മ്മ്.. രണ്ടാമത്തെ ആൾക്ക് തന്റെ പ്രായം ആണ്.. ഗീതു എന്ന പേര്.. എന്നെ വല്ല്യ ഇഷ്ട്ടം ആണ്.. ” ഗീതുവിനെ ഓർത്തപ്പോൾ ലനയുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി തെളിഞ്ഞു.. ” ചേച്ചിയെ ആർക്കാ ഇഷ്ട്ടം ആവാത്തത്.. ” ലനയുടെ താടിയിൽ മെല്ലെ പിടിച്ചുകൊണ്ട് കൊഞ്ചലോടെ രോഹിണി പറഞ്ഞു.. ” മതി മതി.. ഉറങ്ങാൻ നോക്ക്.. ” ലന അവളെ നോക്കി ചിരിച്ചു..
” ഞാൻ ഒരു കാര്യം പറയട്ടെ ചേച്ചി.. ചിരിക്കുമ്പോൾ ചേച്ചിയെ കാണാൻ നല്ല ഭംഗി ആണ്.. പ്രേതേകിച്ച് ചുണ്ടിന് താഴെയുള്ള ഈ കാക്കപ്പുള്ളി.. ” രോഹിണി ലനയുടെ കീഴ്ച്ചുണ്ടിന് താഴെയുള്ള കാക്കപ്പുള്ളിയിലേക്ക് നോക്കി.. നിറഞ്ഞ് വന്ന കണ്ണുകൾ രോഹിണിയിൽ നിന്ന് മറയ്ക്കാൻ ലന പെട്ടന്ന് മുഖം തിരിച്ചു.. എന്തോ ഓർമ്മകളിൽ അവളുടെ ഹൃദയം വല്ലാതെ ഉലഞ്ഞു.. ” സമയം ഒത്തിരി ആയില്ലേ.. മോള് ഉറങ്ങിക്കോ.. ചേച്ചിക്കും ഉറക്കം വരുന്നുണ്ട്.. ” രോഹിണിയെ നോക്കാതെ അവൾ ബെഡിന്റെ ഒരു സൈഡിൽ കിടന്നു.. അടുത്ത് കിടന്ന് രോഹിണി വയറിലൂടെ അവളെ ചുറ്റിപിടിച്ചു.. ഹൃദയത്തെ വലിഞ്ഞു മുറുകിയ വേദനിപ്പിക്കുന്ന ഓർമ്മകളിൽ അസ്വസ്ഥമായി ഉറങ്ങാനാവാതെ ലന കണ്ണുകൾ അടച്ച് കിടന്നു..
” നീ എന്താ രതീഷേ രാവിലെ തന്നെ..? ” രാവിലെ തന്നെ വീട്ടിലേക്ക് വന്ന രതീഷിനെ കണ്ട് മാലതി നെറ്റി ചുളിച്ചു.. ” ഞാൻ എന്തിനാ ഇങ്ങോട്ട് വരുന്നത് എന്ന് ആന്റിക്ക് അറിയില്ലേ..? ” രതീഷിന്റെ ചോദ്യത്തിൽ ചെറിയ അമർഷം ഉണ്ടായിരുന്നു.. ” നീ ഇങ്ങനെ ആ പെണ്ണിനെ അന്നേഷിച്ച് എന്റെ പിന്നാലെ വന്നിട്ട് എന്താ കാര്യം.. അവള് എവിടെ ആണെന്ന് എനിക്ക് ഒരറിവും ഇല്ല.. ” ” അന്ന് അവളിവിടെ വന്നപ്പോൾ ഇറക്കി വിടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ആന്റിക്ക്.. അതുകൊണ്ടല്ലേ ഞാനിപ്പോ ഇങ്ങനെ അവളെ അന്നേഷിച്ച് നടക്കേണ്ട അവസ്ഥ വന്നത്.. ” ” അവളെ ഇറക്കി വിടാതെ ഞാൻ പിന്നെ എന്ത് വേണമായിരുന്നെന്ന രതീഷേ നീ പറയുന്നേ.. ഈ വീട്ടീന്ന് ആ നശൂലത്തെ ഇറക്കി വിടാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ.. നിനക്ക് നേരാ വണ്ണം ഒരു കാര്യം പ്ലാൻ ചെയ്ത് ചെയ്യാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ലേ ഇങ്ങനെ ഒക്കെ വന്നേ.. ” മാലതി രതീഷിനെ തറപ്പിച്ചൊന്ന് നോക്കി.. ” ഇനി അതൊക്കെ വിട്.. ഞാൻ ഇപ്പോ വന്നത് ആന്റിയോട് ഒരു സഹായം ചോദിക്കാൻ ആണ്… ” ” എന്ത് സഹായം..? ” മാലതി നെറ്റി ചുളിച്ചു..
” അങ്കിളിന്റെ തറവാട്ടിൽ എന്തായാലും അവൾ എത്തിയിട്ടില്ല.. മറ്റാരോ അപ്പോ അവളെ സംരക്ഷിക്കുന്നുണ്ട്.. അതാരാണെന്ന് കണ്ടെത്തണം.. എത്രയും വേഗം.. ” രതീഷിന്റെ കണ്ണുകൾ ചെറുതായി ചുവന്നു.. ” അതിന് ഞാൻ എന്ത് ചെയ്യണമെന്ന നീ പറയുന്നേ..? ” ” ഗീതുവും ലയനയും നല്ല കൂട്ട് അല്ലേ..അവളുടെ കൂടെ പഠിച്ച ഏതെങ്കിലും സുഹൃത്തിനെ പറ്റി അറിയോന്ന് ആന്റി അവളോട് ഒരു മയത്തിൽ ഒക്കെ ഒന്ന് ചോദിക്കണം.. ” ” ആഹ് ബെസ്റ്റ്.. നിനക്കെന്താ രതീഷേ.. അവളുടെ സുഹൃത്തിന്റെ പേര് പോയിട്ട് അവളെവിടെ ഉണ്ടെന്ന് അറിയാമെങ്കിൽ പോലും ഗീതു അത് പറയില്ല.. എന്ത് കൈ വിഷം ആണോ അവളെന്റെ കുഞ്ഞിന് കലക്കി കൊടുത്തത്.. ” മാലതി തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.. ” ആന്റി ഒന്ന് ശ്രെമിച്ചു നോക്ക്.. എന്തോ ആ വഴിക്ക് അന്നെഷിച്ചാൽ അവളെ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു.. ” താടി ഉഴിഞ്ഞുകൊണ്ട് പകയോടെ അവൻ പറഞ്ഞു..
ആരെയോ ഫോൺ ചെയ്ത് പുറത്തേക്ക് ഇറങ്ങി വരുമ്പോൾ ആണ് മുറ്റത്ത് മാവിൻ ചുവട്ടിൽ എന്തോ ആലോചിച്ച് ഇരിക്കുന്ന ലനയെ സാരംഗ് കാണുന്നത്.. ഫോൺ കട്ട് ചെയ്ത് ജീൻസിന്റെ പോക്കറ്റിൽ വെച്ച് അവൻ അവളുടെ അടുത്ത് ചെന്നിരുന്നു.. ” ഈ ആലോചന ഇതുവരെ നിർത്താറായില്ലേ തനിക്ക്.. മ്മ്.. ” അവൻ നേർത്ത ശബ്‌ദത്തിൽ ചോദിച്ചു.. മുഖം തിരിച്ച് അവൾ അവനെ നോക്കി.. നിറഞ്ഞ് നിൽക്കുന്ന അവളുടെ കണ്ണുകൾ കണ്ടതും അവന്റെ ഉള്ള് പിടഞ്ഞു.. ” താനെന്തിനാ കരയുന്നേ.. എന്തെങ്കിലും പ്രശ്നം ഉണ്ടായോ..? ” വേവലാതിയോടെ അവൻ ചോദിച്ചു.. ” ഒന്നും ഇല്ലെടാ.. ഞാൻ വെറുതെ ഓരോന്ന് ആലോചിച് ഇരുന്നതാ.. ” ” സങ്കടം വരുന്ന കാര്യങ്ങൾ ഒന്നും ഓർക്കരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. ” ശ്വസനയോടെ അവൻ ചോദിച്ചു.. ” വേണമെന്ന് കരുതി ഓർക്കുന്നതല്ല സാരംഗ്.. ചില നിമിഷങ്ങളിൽ ഓർത്ത് പോവുന്നതാണ്.. ” മുഖം തിരിച്ച് അവൾ ദൂരേക്ക് നോക്കി.. ” എനിക്ക് മൂന്ന് വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോവുന്നത്.. അമ്മയോടുള്ള വെറുപ്പും ദേഷ്യവും ഒക്കെ അച്ഛൻ പിന്നെ എന്നോട് ആണ് കാണിച്ചിരുന്നത്.. എന്റെ ചുണ്ടിന് താഴെ ഉള്ള കാക്കപ്പുള്ളി പോലെ അമ്മയ്ക്കും ഉണ്ടായിരുന്നു..
എന്നെ കാണുമ്പോൾ ഒക്കെ അച്ഛന് അമ്മയെ ഓർമ്മ വരുമെന്ന് പറയാറുണ്ട്.. ചെറിയമ്മയെ കല്യാണം കഴിച്ചതിൽ പിന്നെ അച്ഛൻ എന്നെ തീരെ ശ്രെദ്ധിക്കാറില്ല.. ഞാൻ ഉണ്ടോ ഉറങ്ങിയോ എന്ന് ഒരിക്കൽ പോലും തിരക്കിയിട്ടില്ല.. ഗൗരി ഉണ്ടായപ്പോൾ അച്ഛൻ അവളെ താലോലിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.. ഗൗരിയും ചെറിയമ്മയെ പോലെ തന്നെയാ എന്നെ ഒട്ടും ഇഷ്ട്ടം അല്ല.. ആകെ എന്നോട് കുറച്ച് ഇഷ്ട്ടം ഉള്ളത് ഗീതുവിന് മാത്രം ആയിരുന്നു.. എന്നോട് സ്നേഹം കാണിക്കുന്നതിന് ആ പാവത്തിന് എത്ര തല്ലും വഴക്കും കിട്ടിയിട്ടുണ്ട്.. എന്നാലും വല്യേച്ചിന്ന് വിളിച്ച് എന്നെ ചുറ്റി പറ്റി നിൽക്കും.. എല്ലാരും വയറ് നിറച്ചു ഭക്ഷണം കഴിക്കുമ്പോൾ ഞാൻ മാത്രം എന്നും പട്ടിണി ആയിരുന്നു.. ഒരുനേരം മാത്രേ ചെറിയമ്മ എനിക്ക് ഭക്ഷണം തരുമായിരുന്നുള്ളൂ.. അതും ഉപ്പും മുളകും വെറുതെ ചാലിച്ച് ഒഴിച്ച്.. ഒരു ദിവസം ആരും കാണാതെ ഗീതു എനിക്ക് മീൻ വറുത്തതും കറിയും കൊണ്ട് തന്നു.. കൊതിയോടെ അത് വായിലേക്ക് വെച്ചതും ചെറിയമ്മ അത് തട്ടി കളഞ്ഞിരുന്നു..
അന്ന് എനിക്ക് കുറേ തല്ല് കിട്ടി.. എന്നെ തല്ലിയതിലും എനിക്ക് വേദനിച്ചത് ഗീതുവിന് തല്ല് കിട്ടിയപ്പോൾ ആയിരുന്നു.. പിന്നെ അവൾ കൊണ്ട് തന്നത് ഞാൻ ഒരിക്കലും വാങ്ങിച്ചിട്ടില്ല.. കാല് പിടിച്ച് കരഞ്ഞിട്ടാ ഡിഗ്രി വരെ പഠിക്കാൻ വിട്ടത്.. അടുത്തുള്ള വീട്ടിൽ മുറ്റം അടിച്ചും പാത്രം കഴുകിയും അലക്കിയും ഒക്കെയാണ് ഫീസ് അടയ്ക്കാനും ബസിന് പോവാനും കാശ് ഉണ്ടാക്കിയത്..” നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ സാരംഗിനെ നോക്കി.. അവനും കരയുകയായിരുന്നു.. ” ഞാൻ ആദ്യമായി വയറ് നിറച്ചു ഭക്ഷണം കഴിച്ചത് എന്നാണെന്ന് അറിയോ സാരംഗ് നിനക്ക്.. അന്ന് കോളേജ് ക്യാന്റീനിൽ നിന്ന് നീ എനിക്ക് ചോറ് വാങ്ങി തന്നപ്പോൾ.. ഉണ്ടാക്കാൻ അറിയാമെങ്കിലും ആദ്യമയാണ് ഞാൻ ആ കറിയൊക്കെ കൂട്ടി ചോറുണ്ണുന്നത്.. പക്ഷേ എന്നും മുളകും ഉപ്പും മാത്രം കഴിച്ച് എന്റെ നാവിന്റെ രുചി പോയിരുന്നു.. അതിന്റെ ഒന്നും സ്വാദ് ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല.. എന്നാലും എന്റെ വയറും മനസും ഒക്കെ ആദ്യമായി നിറഞ്ഞത് അന്നാ.. ” ” ഇപ്പോ എന്തിനാ ഇതൊക്കെ ആലോചിക്കുന്നേ.. ” നിറഞ്ഞൊഴുകുന്ന സ്വന്തം കണ്ണുകളെ വകവയ്ക്കാതെ സാരംഗ് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. ” ഒന്നും മറക്കാൻ പറ്റുന്നത് അല്ലല്ലോ.. ” തിരികെ അവന്റെ കണ്ണ് തുടച്ച് അവൾ പതിയെ പറഞ്ഞു..
” ഒന്നും മറക്കാൻ കഴിയില്ലായിരിക്കും.. പക്ഷേ ഓർക്കാതിരിക്കാമല്ലോ.. ” മറുപടി പറയാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.. ” താൻ റൂമിൽ പോയി ഈ മുഖം കഴുകി ഡ്രസ്സ് മാറി വാ.. നമുക്ക് ഒന്ന് പുറത്തേക്ക് പോയി വരാം.. ” ” എങ്ങോട്ട്…? ” ” വെറുതെ ഒന്ന് കറങ്ങാൻ.. ഈ മൂഡ് ഓഫ് ഒക്കെയൊന്ന് മാറി ഓക്കേ ആവാൻ.. ‘ ” അതൊന്നും.. ” ” അതൊക്കെ വേണം.. ചെല്ല്.. ” പിന്നെ എതിർത്ത് ഒന്നും പറയാതെ അവൾ അകത്തേക്ക് നടന്നു.. എന്തോ ഓർമയിൽ സാരംഗ് അവിടെ തന്നെ നിന്നു. മുറ്റത്ത് സാരംഗ് തനിയെ നിൽക്കുന്നത് കണ്ടാണ് സന അവിടേക്ക് വരുന്നത്.. മനസ്സിൽ എന്തോ തീരുമാനിച്ച് ഉറപ്പിച്ച് സന അവന്റെ അടുത്തേക്ക് ചെന്നു.. ” സാരംഗ്.. ” വിളി കേട്ടതും അവൻ ഫോണിൽ നിന്ന് കണ്ണെടുത്ത് അവളെ നോക്കി.. ” എന്താ സന.. ” ” നീ തിരക്കിൽ ആണോ..? ” ” അല്ല.. എന്താ.. എന്തെങ്കിലും പറയാൻ ഉണ്ടോ..? ” അവൻ നെറ്റി ചുളിച്ച് അവളെ നോക്കി.. ” അത് സാരംഗ് എനിക്ക് ഒരു കാര്യം പറയാൻ.. ” തോളൊപ്പമുള്ള നീളൻ മുടിയിൽ വിരൽ ചുറ്റി അവൾ അവനെ നോക്കി.. ഒരു നിമിഷം അവൻ അവളുടെ ഭാവങ്ങൾ എല്ലാം നോക്കി നിന്നു..
” പോവാം സാരംഗ്.. ” ലനയുടെ ശബ്‌ദം കേട്ടപ്പോൾ രണ്ടാളും മുഖം തിരിച്ച് നോക്കി.. ” ആഹ് പോവാം.. സന ഞങ്ങൾ ഒന്ന് പുറത്ത് പോവാ.. പെട്ടന്ന് വരാം.. ” സനയുടെ മറുപടിക്ക് കാക്കാതെ ലനയുടെ കയ്യും പിടിച്ച് സാരംഗ് കാറിന്റെ അടുത്തേക്ക് നടന്നു.. അവരുടെ കാർ കണ്ണിൽ നിന്ന് അകന്ന് പോവുന്നത് സന ദേഷ്യത്തോടെ നോക്കി നിന്നു.. അല്പസമയത്തിനുള്ളിൽ ഒരു വൈറ്റ് കളർ പോളോ കാർ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു.. ഉമ്മറത്ത് ചാരുപടിയിൽ ഇരുന്ന് ഫോൺ ചെയ്തുകൊണ്ടിരുന്ന ശ്രേയ ആ കാറിലേക്ക് സംശയസത്തോടെ നോക്കി.. അതിൽ നിന്നിറങ്ങിയ ആളെ കണ്ടതും ശ്രേയയുടെ കണ്ണുകൾ വിടർന്നു.. ” മാനു.. ” ഓടി ചെന്ന് അവൾ അവനെ കെട്ടിപിടിച്ചു.. ( കാത്തിരിക്കുമല്ലോ. )

by