രചന – നന്ദിത ദാസ്
“നീ അവളെ അത്രക്കു അങ്ങോട്ട് വിശ്വസിക്കേണ്ട ഐശു.. സൂക്ഷിക്കണം.. ഇന്നലെ വരെ ശത്രു ആയിരുന്നല്ലോ പെട്ടെന്നു മിത്രം ആയി.. എന്തോ ചതി ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു… “”അങ്ങനെ ഒന്നും ഉണ്ടാവില്ല കൊച്ചൂസ്.. നീ പേടിക്കണ്ട.. “”ഞാൻ പറഞ്ഞെന്നേയുള്ളൂ നിന്റെ ഇഷ്ടം.. “”മ്മ്മ് ******ഐശു നാളെ മുതൽ viva സ്റ്റാർട്ട് ചെയ്യുവല്ലേ.. എനിക്കും ഉച്ചവരെ ക്ലാസ്സിൽ പോയാൽ മതി.. നീ റെഡി ആയി ഇരിക്കണം കേട്ടോ നമുക്ക് ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം “ആഹാ ഞാൻ ഇപ്പോളെ റെഡി.. ദേവേട്ടാ.. അയ്യടാ പെണ്ണിന്റെ ഒരു സന്തോഷം കണ്ടില്ലേ.. ഇങ്ങു അടുത്ത് വാ ഐശു.. ”
ഞാൻ കൈ എത്തി അവളെ വലിച്ചു എന്നോട് ചേർത്ത് കിടത്തി.. ആ മുടിയിഴകളിൽ തലോടി.. ക്ഷീണം കൊണ്ടായിരിക്കും അവൾ പെട്ടെന്നു തന്നെ ഉറങ്ങി..”ഞാൻ ഇറങ്ങുവാ ഐശു.. ഇന്നലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ റെഡി ആയി നിൽക്കണം കേട്ടോ.. ഉച്ചകഴിഞ്ഞു ഞാൻ പറന്നു ഇങ്ങു പോരും “”മ്മ്മ് സമ്മതിച്ചു.. സാർ പോയിട്ട് വാ “”ഒക്കെ ഡാ ബൈ ” ഞാൻ ഒരു flying കിസ്സ് അവൾക്കു എറിഞ്ഞു കൊടുത്തു.. അവൾ അത് പിടിക്കാൻ പാട്പെടുന്ന പോലെ അഭിനയിച്ചു..ബൈ ദേവേട്ടാ.. ”
കോളേജിൽ ചെന്നപ്പോൾ ദേവീ അവിടെ ഉണ്ടായിരുന്നു.. ഞാൻ അവളെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു”സർ.. എന്നോട് ദേഷ്യം ഉണ്ടെന്ന് അറിയാം.. തെറ്റാണ്.. മാപ്പ് തരണം “അതൊക്കെ പോട്ടെ ദേവീ.. താൻ പഠിത്തത്തിൽ ശ്രദ്ധിക്കണം.. അല്ല ഇന്ന് എന്താ നീ കോളജിൽ.. നിനക്ക് വൈവേ നാളെ അല്ലേ..? “”മിസ്സിനെ കണ്ടു കുറച്ചു ഡൌട്ട് ക്ലിയർ ആക്കാൻ ഉണ്ടായിരുന്നു.. അതാ വന്നത്.. “”ഒക്കെ.. ഗുഡ് “സാർ ഐശ്വര്യ..? അവൾക്കു എന്തേലും ബുദ്ധിമുട്ട്? “”അവൾ വീട്ടിൽ ഉണ്ട്. ഒരു കുഴപ്പവും ഇല്ല.. ഹാപ്പി “”എന്നാൽ ശരി സാർ “”ഒക്കെ “ദേവൻ നടന്നു പോകുന്നതും നോക്കി മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ച മട്ടിൽ അവൾ അവിടെ തന്നെ നിന്നു..
“ഹലോ.. ഞാൻ ദേവി ആണ്.. നിങ്ങൾ ഇപ്പോൾ എവിടെ ആയി “”ഹെലോ മാഡം ഞങ്ങൾ ബീച് റോഡിൽ ഉണ്ട്.. മാഡം പറഞ്ഞ പെൺകുട്ടിയെ എങ്ങനെ എങ്കിലും വീട്ടിൽ നിന്നും ഇറക്കി തന്നാൽ ബാക്കി പിന്നെ ഞങ്ങൾ ഏറ്റു.. “”ഒക്കെ അതൊക്കെ ഇറക്കി തരാം നിങ്ങൾ അവിടെ തന്നെ വെയിറ്റ് ചെയ്യൂ “”ഒക്കെ മാഡം “എത്രയും പെട്ടെന്നു ദേവൻ സാറിന്റെ മൊബൈൽ കൈവശപ്പെടുത്തണം.. ദേവി സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു.. ഭാഗ്യം രേണുക മിസ്സ് ഉണ്ട്..ഡൌട്ട് ചോദിക്കാനെന്ന രീതിയിൽ അവൾ അകത്തേക്ക് കയറി.. എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു..”മിസ്സ് ഞാൻ ക്ലാസ്സിലേക്ക് പോവുകയാണ്.. ഉച്ച കഴിഞ്ഞു ഒരു ഔട്ടിങ് ഉണ്ട്.. ഇന്ന് വൈവേ ഉള്ള ആരെങ്കിലും വന്നാൽ ഞാൻ ബി ബാച്ചിൽ ഉണ്ടെന്നു പറഞ്ഞേരെ “”ശരി ദേവൻ സർ ”
ഹാവു തേടിയ വള്ളി കാലിൽ ചുറ്റി.. ക്ലാസ്സിൽ ഫോൺ allowed അല്ലാത്തത് കൊണ്ടു സാർ ഫോൺ കൊണ്ടുപോകില്ല.. ഇന്ന് എന്റെ ദിവസം തന്നെ.. അവൾ ഉള്ളിൽ പൊട്ടി ചിരിച്ചു..”മിസ്സ് ഞാൻ വാഷ് റൂം വരെ ഒന്ന് പോയിട്ട് വരാം “”പെട്ടെന്ന് വരണം കേട്ടോ എനിക്ക് നെക്സ്റ്റ് hour ക്ലാസ്സ് ഉണ്ട് “”ഒക്കെ മിസ്സ് “മിസ്സ് ശരിക്കും ബിസി ആണ്.. ഇതു തന്നെ അവസരം ഞാൻ ദേവൻ സാറിന്റെ ടേബിളിന്റെ drawer തുറന്നു ഫോൺ കൈക്ക ലാക്കി.. അതുമായി പെട്ടെന്നു പുറത്തിറങ്ങി..ഹും വാൾ പേപ്പർ വരെ അവളുടെ ഫോട്ടോ.. ഉള്ളിൽ വന്ന ദേഷ്യം കടിച്ചമർത്തി അവൾ വാട്സാപ്പ് ചാറ്റ് തുറന്നു.. ഫോൺ ലോക്ക് അല്ലാരുന്നു.. ഐശുന്റെ ചാറ്റ് തുറന്നു അവൾ മെസ്സേജ് ടൈപ്പ് ചെയ്തു..”ഹെലോ ഐശു.. നീ എത്രയും പെട്ടെന്ന് ബീച് റോഡിൽ വരണം.. ഞാൻ കാത്തു നില്കും “റൂമിലേക്ക് കയറിയ ഐശു മെസ്സേജ് വരുന്ന സൗണ്ട് കേട്ടു ഫോൺ എടുത്തപ്പോൾ ദേവേട്ടന്റെ മെസ്സേജ് ആരുന്നു.. ഇതെന്താ പെട്ടെന്നു ചെല്ലാൻ പറയുന്നത്.. ഞാൻ തിരിച്ചു റിപ്ലൈ ഇട്ടു..
“എന്തുപറ്റി ദേവേട്ടാ.. ഇങ്ങോട്ട് വരാമെന്നു അല്ലേ പോയപ്പോൾ പറഞ്ഞത് “ഓഹ്ഹ് ഇവൾ ഓൺലൈൻ ഉണ്ടാരുന്നോ.. അത് എന്തായാലും നന്നായി..കുറച്ചു തിരക്കുണ്ട് ഇവിടെ.. നീ ഇപ്പോൾ തന്നെ ഇറങ്ങിക്കോ..ഇന്ന് പുറത്തുന്നു കഴിക്കാം.. പിന്നെ ഫോണിൽ ചാർജ് കുറവാ ഇപ്പോൾ ഓഫ് ആകും.. നീ അങ്ങ് വന്നേക്കണം.. ഞാൻ തിരക്ക് കഴിഞ്ഞു ഇറങ്ങും “”ഒക്കെ ദേവേട്ടാ “ഇത് ഇപ്പോൾ ഈ ദേവേട്ടന് എന്ത് പറ്റി.. ആഹ് ആർക്കറിയാം.. എന്തായാലും റെഡി ആകട്ടെഐശു നു മെസ്സേജ് ഇട്ടു കഴിഞ്ഞു ദേവി ഫോൺ സ്വിച്ച് ഓഫ് ചെയ്തു.. ഹഹഹ ഇനി നിന്റെ ദേവേട്ടനെ നീ ഒരിക്കലും കാണാൻ പോകുന്നില്ല മോളെ.. അവൾ പെട്ടെന്ന് ഫോൺ തിരികെ കൊണ്ടു വെച്ചിട്ട് നല്ല സുഖം ഇല്ലാന്ന് പറഞ്ഞു മിസ്സ് ഇൽ നിന്നും തടി തപ്പി..
“ഹലോ.. നിങ്ങൾ അവിടെ തന്നെ ഉണ്ടല്ലോ അല്ലേ.. ഞാൻ അയച്ച ഫോട്ടോ കിട്ടിയല്ലോ.. അവൾ ഉടൻ തന്നെ അങ്ങ് എത്തും.. ഒക്കെ എല്ലാം പറഞ്ഞതുപോലെ “”ഒക്കെ മാഡം “മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ കാര്യങ്ങൾ നടന്നതിൽ അവൾക്കു സന്തോഷം തോന്നി..അച്ഛാ ദേവേട്ടൻ പറഞ്ഞു ബീച് റോഡിൽ ചെല്ലാൻ അവിടെ കാത്തു നിൽക്കാൻ “അങ്ങനെ വരാൻ വഴി ഇല്ലാലോ മോളെ അവൻ ഇങ്ങു വരും “തിരക്കാണ് ന്നു പറഞ്ഞു.. പെട്ടെന്നു ചെല്ലണം ന്നു.. ഫുഡ് പുറത്തുന്നു കഴിക്കാമെന്നു “എന്നാൽ മോൾ വാ ചില സമയത്തു അവൻ അങ്ങനെയാ വാ അച്ഛൻ കൊണ്ടു വിടാം ശരി അച്ഛാ “ബീച് റോഡിൽ ചെന്നപ്പോൾ അവിടെ ദേവേട്ടൻ ഇല്ലാരുന്നു..
“അവൻ എവിടെ മോളെ.. ഒന്ന് വിളിച്ചു നോക്കു “”ഫോൺ ഓഫ് ആണ് അച്ഛാ.. അച്ഛൻ പോയിക്കോ ന്തായാലും ദേവേട്ടൻ ഇവിടെ അല്ലേ വരാൻ പറഞ്ഞത് “”ഉച്ച സമയം അല്ലേ മോളെ ഇവിടൊന്നും ആരും ഇല്ലാലോ.. മോൾ ഒറ്റക്ക് നിൽക്കണ്ട “സാരമില്ല അച്ഛാ.. അച്ഛന് കറക്റ്റ് ടൈമിൽ മരുന്ന് കഴിക്കാൻ ഉള്ളതല്ലേ പോയിക്കോ.. വരാൻ ലേറ്റ് ആയാൽ ഞാൻ അച്ഛനെ ഫോണിൽ വിളിച്ചോളാം “മ്മ്മ് എന്നാൽ ശരി മോളെ “”ശരി അച്ഛാ “ഈ ദേവേട്ടന്റെ ഒരു കാര്യം.. പാവം തിരക്കായിട്ട് ആരിക്കും.. സാരമില്ല.. കുറേനേരം ഞാൻ അവിടെ നിന്നു ദേവേട്ടൻ വന്നില്ല..
“ഹെലോ.. എന്താ ഒറ്റക്ക് ഇവിടെ.. “”നിങ്ങളൊക്കെ ആരാ? “”ദേവൻ സാറിന്റെ വൈഫ് അല്ലേ? “അതെ.. ദേവേട്ടനെ അറിയുവോ? “”എന്ത് ചോദ്യമാ.. സാർ ദേ അവിടെ ഉണ്ട്.. എന്തോ സർപ്രൈസ് ഒരുക്കി വെച്ചേക്കുവാ “”എവിടെ? ഞാൻ കാണുന്നില്ലാലോ.. “”പെങ്ങൾ വാ.. ആ വണ്ടിയിൽ ഉണ്ട് “അവരുടെ കൂടെ ഞാൻ ആ വണ്ടിക്കു അടുത്തേക്ക് നടന്നു.. അടുത്ത് എത്തിയതും അവരെന്നെ പിടിച്ചു വണ്ടിയിൽ ഇട്ടു..എന്നെ വിട്.. ദേവേട്ടൻ എവിടെ? നിങ്ങളൊക്കെ ആരാ? എന്തിനാ എന്നെ ഇതിൽ കയറ്റിയെ? “”മോളുടെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം തരാം.. കുറച്ചു വെയിറ്റ് ചെയ്യൂ ”
അവർ എന്നേം കൊണ്ടു ആൾ ഒഴിഞ്ഞ ഒരു ഗോഡൗൺലിക്കു ആണ് പോയത്.. ശരിക്കും ഇതൊരു ചതി ആണെന്നു എനിക്ക് മനസ്സിലായി..എന്നെ വിട്.. വിടാൻ.. എന്താ നിങ്ങൾക്ക് വേണ്ടത്..? “”വേണ്ടത് എന്താണെന്നു മാഡം വരുമ്പോൾ നിന്നോട് പറയും.. നീ ഒന്ന് അടങ്ങു “ഹെലോ മാഡം.. ഓപ്പറേഷൻ success.. ഒക്കെ ഒക്കെ മാഡം “”മാഡം ഇപ്പോൾ വരും നീ നേരിട്ട് ചോദിച്ചോ എന്താണെന്നു “ന്റെ കൃഷ്ണ ആരായിരിക്കും അത്.. ഇനി വല്ല സെക്സ് റാക്കെറ്റും ആരിക്കുമോ? എങ്ങനെ ഇവിടെ നിന്നും രക്ഷ പെടും..”ഹഹ എങ്ങനെ ഉണ്ട് ഐശു.. നീ വല്ലാതെ പേടിച്ചിട്ട് ഉണ്ടാലോ? “”ദേവി.. നീ.. നീ ആരുന്നോ അപ്പോൾ ഇതിന്റെ പിന്നിൽ ”
“അതെ ഞാൻ തന്നെ.. നീ എന്താ വിചാരിച്ചത് ഞാൻ എല്ലാം ക്ഷമിക്കുമെന്നോ? ഒരിക്കലും ഇല്ലടി.. ഇന്നത്തോടെ നീ തീരും നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞും.. ദേവൻ സാർ എന്റെയാ.. നീ നോക്കിക്കോ ഞങ്ങൾ ആരിക്കും ഒരുമിച്ചു ജീവിക്കുന്നത്.. “”ദേവി പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.. ന്റെ കുഞ്ഞു.. ഞാൻ നിന്റെ കാല് പിടിക്കാം “”പ്ഫ.. മാറി പോടീ നായെ.. ”
********************************************
ഓഹ്ഹ് കുറച്ചു ലേറ്റ് ആയല്ലോ.. നേരെ വീട്ടിലോട്ടു പോയേക്കാം.. ഐശു റെഡി ആയി കാണും. വീട്ടിൽ ചെന്ന് ഞാൻ നിർത്താതെ ഹോൺ അടിച്ചു.. ഇവൾ ഇതു എവിടെ..”നീ എന്താടാ അവിടെ നിന്നു ഹോൺ അടിക്കുന്നത്.. ഇങ്ങോട്ട് ഇറങ്ങി വാടാ “”ഇറങ്ങുന്നില്ല അമ്മേ.. ഐശു എന്തേ പെട്ടെന്നു വരാൻ പറ “നീ എന്താ തമാശ പറയുവാ..മോൾ അങ്ങോട്ട് വന്നല്ലോ “”അങ്ങോട്ട് വന്നെന്നോ.. എവിടെ “”നീ പറഞ്ഞിട്ട് ഞാൻ അല്ലേ മോളെ ബീച് റോഡിൽ കൊണ്ടു വിട്ടത് “ഞാൻ പറഞ്ഞിട്ടോ.. എന്തൊക്കെയാ അച്ഛാ ഈ പറയുന്നേ.. “”മോനെ ഇതു തമാശ അല്ല.. മോളെ ഞാൻ അവിടെ കൊണ്ടു വിട്ടിട്ട് 2 മണിക്കൂർ ആയി നീ വിളിച്ചു പറഞ്ഞു ന്നാ അവൾ പറഞ്ഞത് “”ഞാനോ.. ന്റെ ഈശ്വരാ.. ”
ഞാൻ പെട്ടെന്ന് ഫോൺ എടുത്തു നോക്കി.. ഇതു ഓഫ് ആണല്ലോ.. ഓൺ ചെയ്തു കാൾ ലിസ്റ്റ് നോക്കി ഇല്ല ആരും വിളിച്ചിട്ടില്ല.. ഞാൻ ഐശുന്റെ ഫോണിലേക്കു കാൾ ചെയ്തു..ന്റെ കൃഷ്ണാ ദേവേട്ടന്റെ കാൾ.. ഞാൻ പെട്ടെന്നു എടുത്തുഹെലോ ദേവേട്ടാ.. ഇവർ എന്നെ “”പ്ഫാ ഫോൺ വിളിക്കുന്നോടി.. ഇവിടെ താ.. നിന്റെ ഒരു ഫോൺ “”ഹലോ.. ഹലോ ഐശു “”എന്താ എന്തുപറ്റി മോനെ “”ഒന്നുല്ല അച്ഛാ.. ഞാൻ ഇപ്പോൾ വരാം ഐശു നു ഒന്നും ഇല്ല “ഈശ്വരാ എന്തോ ചതി നടന്നിട്ടുണ്ട്.. ഇതിന്റെ പിന്നിൽ ആ ദേവി ആരിക്കും അവളുടെ സൗണ്ട് അല്ലേ ഞാൻ ഫോണിലൂടെ കേട്ടത്.. കാൾ വന്ന ലൊക്കേഷൻ നോക്കി എവിടെ ഉണ്ടെന്നു കണ്ടുപിടിക്കാൻ പറ്റിയാൽ മതിയാരുന്നു. ന്റെ ഐശുനെ ഒരു പോറൽ പോലും പറ്റ്ല്ലേ..
“ഹെലോ മനു.. ഞാൻ ദേവൻ ആണ് എനിക്കൊരു ഹെല്പ് വേണം “ഞാൻ അവനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.. മനു എന്റെ ഫ്രണ്ട് ആണ്. പോലീസിൽ ആണ് ജോലി..”നീ ഇവിടുന്നു രക്ഷ പെടില്ല മോളെ.. നിന്റെ ശവം പോലും ആർക്കും കിട്ടില്ല.. അപ്പോൾ പറഞ്ഞതുപോലെ ആകട്ടെ.. നിങ്ങളോട് പറഞ്ഞ പണം ഇതിൽ ഉണ്ട്.. ഇവൾ ഇനി പുറം ലോകം കാണരുത് “”ഒക്കെ മാഡം “”പോട്ടെടി ഞാൻ ഇനി നിന്റെ ജീവൻ ഇവരുടെ കൈയിൽ ആണ് “”നീ നല്ല ഉരുപ്പടി ആണല്ലോ മോളെ..ദേവൻ ഒറ്റക്ക് അങ്ങ് അനുഭവിച്ചാൽ എങ്ങനെ ശരി ആകും.. എന്തായാലും ചാകാൻ പോവല്ലേ.. എനിക്കൊരു ആഗ്രഹം.. ”
നാക്കു കൊണ്ടു ചുണ്ടും നുണഞ്ഞു അയാൾ എന്റെ നേരെ നടന്നടുത്തു..”അവിടെ നിൽക്കാൻ.. തൊട്ടു പോകരുത് എന്നെ.. നിന്നെ പോലെ ഉള്ളവൻ മാരുടെ മുന്നിൽ മാനം പണയം വെക്കുന്നതിലും ഭേദം സ്വയം മരിക്കുന്നത് തന്നെയാ.. “മാനം കെട്ടു ജീവിക്കാൻ എനിക്ക് മനസില്ല ദേവേട്ടാ.. എന്നോട് ക്ഷമിക്കണം.. ചുരിദാറിന്റെ ഷാൾ കഴുത്തിൽ ഇട്ടു ഞാൻ മുറുക്കി വലിച്ചു..”ഐശു… വേണ്ട മോളെ അബദ്ധം ഒന്നും കാണിക്കല്ലേ.. ഞാൻ എത്തിയെടാ.. “പിന്നെ അവിടെ നടന്നത് നല്ല ഒന്നാന്തരം കൂട്ടത്തല്ലു.. ദേവേട്ടനും പോലിസ്കാരും ഇടിച്ചു പഞ്ചർ ആക്കി അവന്മാരെ എല്ലാം.. ഒടുവിൽ എന്നോട് വേണ്ടാത്തതു പറഞ്ഞവന്റെ ചെകിട്ടു നോക്കി രണ്ടെണ്ണം പൊട്ടിച്ചിട്ടാണ് ഞാനും അവിടെ നിന്ന് ഇറങ്ങിയത്..
ദേവിടെ പേരിൽ കേസ് ആയി..അവളെ പോലിസ് അറസ്റ്റ് ചെയ്തു.. പക്ഷെ പണത്തിന്റെ പവർ കാരണം അവൾ അതിൽ നിന്നും രക്ഷപെടും.. ഇന്നാണ് കേസിന്റെ വിധി.. ഞാനും ഐശു ഉം കോടതിയിൽ എത്തി.. ഞങ്ങൾ കരുതിയ പോലെ തന്നെ മാനസിക രോഗി എന്ന് മുദ്ര കുത്തി കോടതി അവളെ വെറുതെ വിട്ടു.. കോടതിയിൽ നിന്നും ഇറങ്ങാൻ നേരം അവൾ ഐശുന്റെ അടുത്തേക്ക് വന്നു..”കണ്ടോടി.. ഈ ദേവി പുല്ല് പോലെ പുറത്ത് വന്നു.. ഹാപ്പി ആയി ജീവിക്കാൻ നിന്നെ ഞാൻ ഒരിക്കലും അനുവദിക്കില്ല.. ഒരു നിഴലുപോലെ ഞാൻ നിന്റെ പിന്നാലെ ഉണ്ടാകും.. നിന്നെ കൊന്നിട്ട് മാത്രമേ എനിക്ക് ഇനി സമാധാനം കിട്ടു.. നിന്നെ കൊന്നാലും കോടതി എന്നെ വെറുതെ വിടും.. ഞാൻ മാനസിക രോഗി അല്ലേ.”. ഇതും പറഞ്ഞവൾ പൊട്ടി ചിരിച്ചു..
“ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ന്റെ ഐശു നെ തൊടാൻ നിനക്ക് ആകില്ല ദേവി “”ആഹ് കാണാം.. അപ്പോൾ കാണണം ഹഹഹ “”ദേവേട്ടാ.. “”ഞാൻ ഇല്ലേ മോളെ പേടിക്കണ്ട അവൾക്കു ശരിക്കും വട്ടാ.. നീ വാ “കാറിലേക്കു കയറാൻ തുടങ്ങുമ്പോൾ ആണ് റോഡിൽ കാതു അടപ്പിക്കുന്നാ സൗണ്ട് കേട്ടത്.. കോടതിയിൽ ഉള്ളവർ എല്ലാരും അങ്ങോട്ട് ഓടി..” എന്ത് പറ്റി ദേവേട്ടാ “”ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു മോൾ കാറിൽ ഇരിക്കു..ഞാൻ പോയി നോക്കിയിട്ട് വരാം “ഒറ്റത്തവണയെ ഞാൻ നോക്കിയുള്ളൂ.. ചോരയിൽ കുളിച്ചു ദേവി..”ഓഹ് ഇപ്പോൾ ഇവിടുന്നു പോയ കുട്ടിയ..വേറെ വണ്ടി ഇങ്ങോട്ട് വന്നു ഇടിച്ചതാ.. എന്ത് ചെയ്യാൻ അതിന് അത്രയും ആയുസ്സ് ഉണ്ടായിരുന്നുള്ളു ”
ആളുകൾ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുന്നു.. ഞാൻ തിരികെ ഐശുന്റെ അടുത്തേക്ക് നടന്നു”എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ദേവേട്ടാ.. ആരാന്നു വല്ലതും? “”മം ദേവി ആണ്.. കോടതി അവളെ വെറുതെ വിട്ട് എങ്കിലും ഈശ്വരന്റെ കോടതി അവൾക്കു മരണ ശിക്ഷ കൊടുത്തു.. “”ന്റെ കൃഷ്ണാ.. അപ്പോൾ ദേവി.. “”അവൾ ഇനി ഇല്ല ഈ ലോകത്തും നമ്മുടെ ജീവിതത്തിലും.. “ഞാൻ ഐശു നെ ചേർത്ത് പിടിച്ചു.. ഇതു അവളുടെ വിധി..ഇനി ദേവനും ഐശു ഉം ജീവിക്കട്ടെ അവരുടെ ലോകത്ത്.. ആരുടേയും ശല്യം ഇല്ലാതെ.. നമുക്കും പ്രാർത്ഥിക്കാം അവരുടെ നല്ലതിനായി…(അവസാനിച്ചു )

by