രചന – ശ്രീമിഴി
ചുളം വിളി അടുത്ത് കൊണ്ടേ ഇരുന്നു കുഞ്ഞൻ എഴുന്നേറ്റു കൂടെ മാർട്ടിനും ഉണ്ണിയും… വണ്ടി സ്റ്റേഷനിൽ എത്തി നിന്നു ഉണ്ണി കുഞ്ഞന്റെ അടുത്തേക്കു ചെന്നു പോവാം മാമേ എന്ന് പറഞ്ഞു ഉണ്ണി മാർട്ടിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടിയിൽ കയറി… മാർട്ടിനു ഹൃദയം പൊടിയുന്ന പോലെ തോന്നി… കുഞ്ഞൻ മാർട്ടിന്റെ കൈ പിടിച്ചു കുഞ്ഞേ ഞാൻ പോകുവാ ഇവിടെ ഉള്ളത് എല്ലാം വേഗം ചെയ്യ്തു തീർത്തു നാട്ടിലേക്കു തന്നെ വരണേ… വരാം കുഞ്ഞേട്ടാ എന്ന് പറഞ്ഞു മാർട്ടിൻ കുഞ്ഞന്റെ കൈ പിടിച്ചു… കുഞ്ഞൻ വേഗം വണ്ടിയിൽ കയറി അപ്പോഴേക്കും ട്രെയിൻ പോകാനുള്ള അറിയിപ്പ് വന്നിരുന്നു കുഞ്ഞൻ മാർട്ടിനെ നോക്കി കൈ വീശി ഹൃദയം… നുറുങ്ങുന്ന വേദനയിലും കുഞ്ഞന് നേരെ കൈ വീശി ഉണ്ണിയെ ഒരു നോക്കു കാണാൻ അവന്റെ ഉള്ളം ഒരു പാട് കൊതിച്ചു കണ്ണ് പെയ്യത് കൊണ്ടേ ഇരുന്നു തന്റെ പ്രണയം ജീവൻ ജീവിതം എല്ലാം നഷ്ടപെട്ടവനെ പോലെ മാർട്ടിൻ നിന്നു ഒരു ശിലപോലെ ഇനി എന്ത് എന്ന് അറിയാതെ വണ്ടി പോകുന്നതും നോക്കി…
വണ്ടി അകന്ന് പോയിട്ടും അതെ നിൽപ്പ് തുടർന്നു വണ്ടി ദുരെ മാഞ്ഞുപോയതും കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് മാർട്ടിൻ തിരിഞ്ഞതും തന്നെ നോക്കി… നിൽക്കുന്ന ഉണ്ണിയെ കണ്ടപ്പോ മാർട്ടിൻ ഒന്ന് ഞെട്ടി എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കണ്ണുകൾ ചിമ്മി തുറന്നു… മാർട്ടിന്റെ നോട്ടം കാണെ ഉണ്ണി ചിരികടിച്ചു പിടിച്ചു… എന്റെ ഇച്ചായ ഇങ്ങനെ നോക്കല്ലേ ആ കണ്ണ് ഇപ്പൊ താഴെ പോകും എന്നും പറഞ്ഞു ഉണ്ണി ചിരിച്ചു… മാർട്ടിൻ സത്യം ആണോ എന്നറിയാൻ സ്വയം ഒന്ന് നുള്ളി നോക്കി കണ്ടത് വിശ്വാസം വരാതെ നിൽക്കുന്ന മാർട്ടിനെ കണ്ടപ്പോ ഉണ്ണിയിൽ പ്രണയത്തിനു… അപ്പുറം സഹതാപവും വാത്സല്യവും തോന്നി ആ കണ്ണുകളിൽ കണ്ടത് പ്രണയം ആയിരുന്നു തനിക്കു മാത്രം ഉള്ള പ്രണയം അത് തിരിച്ചു അറിയാതെ… പോയാൽ പിന്നെ ഉണ്ണിമായ ഇല്ല അത്രത്തോളം മാർട്ടിൻ എന്ന ചെകുത്താൻ തന്റെ മനസ്സിൽ പതിഞ്ഞു ആ പേര് ഉറച്ചു പോയി രണ്ടു പേരുടെയും കണ്ണുകൾ കൊരുത്തു പ്രണയം നിറഞ്ഞു പരിസരം മറന്നു മാർട്ടിന്റെ നിറഞ്ഞു വന്ന മിഴികളെ കൈയാലേ ഒപ്പി കാല് വിരലിൽ നിർത്തി എന്തി വലിഞ്ഞു ആ കവിളിൽ മുത്തി ഉണ്ണി…
സോറി ഇച്ചായ ഇച്ചായനെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്തതാ ഞാൻ എന്ന് പറഞ്ഞു മാർട്ടിനെ നോക്കിയപ്പോ… ഏതോ മായലോകത്തു എന്ന കവിളും തഴുകി നിൽക്കുന്ന മാർട്ടിനെ കാണെ നാണത്താൽ പെണ്ണിന്റെ മുഖം ചുവന്നു… ഇച്ചായ വാ പോകാം… കണ്ണിൽ കുസൃതി നിറച്ചു നോക്കുന്ന മാർട്ടിനെ കാണെ ഉണ്ണി ഒന്നുടെ പറഞ്ഞു… ഇച്ചായ പോകാം… എങ്ങോട്ടു… വീട്ടിലേക്കു പോകാം ഇച്ചായ വാ എന്നും പറഞ്ഞു ഉണ്ണി മാർട്ടിന്റെ കൈ കോർത്തു പിടിച്ചു നടന്നു… അറിയുക ആയിരുന്നു രണ്ടുപേരും ഉള്ളിന്റെ ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രണയത്തെ രണ്ടു പേരും കാറിൽ കയറി ഇരുന്നു മാർട്ടിൻ വണ്ടി സ്റ്റാർട്ട് ആക്കി പോകാം എന്ന് പറഞ്ഞു ഉണ്ണിയെ നോക്കി… മ്മ് പോകാം എന്നും പറഞ്ഞു ഉണ്ണി മാർട്ടിന്റെ തോളിൽ ചാരി ഇരുന്നു… മാർട്ടിൻ ഉണ്ണിയെ നോക്കി കണ്ണിറുക്കി വണ്ടി സ്റ്റാർട്ട് ചെയ്തു… നീ എന്താ പോവാഞ്ഞേ ഉണ്ണി… ഞാൻ പോയാൽ ഇച്ചായന് സങ്കടം ആവില്ലേ… അതോണ്ട ഞാൻ പോവാഞ്ഞേ എന്ന് കൊഞ്ചി പറഞ്ഞു ഉണ്ണി…
അത് കാണെ മാർട്ടിനു ഉണ്ണിയോട് വാത്സല്യം തോന്നി നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ഉണ്ണി… ഉണ്ടായിരുന്നു ഇച്ചായ ഇപ്പൊ ഇല്ല എന്നും പറഞ്ഞു ഒന്നുടെ മാർട്ടിന്റെ തോളിലേക്കു ചേർന്ന് ഇരുന്നു… സോറി ഡാ എന്നോട് ക്ഷമിക്കു എന്റെ കൊച്ച്… നീ പോകുന്നു എന്ന് കേട്ടപ്പോ ഞാൻ നിന്റെ തലയിലെ മുറിവ് പോലും മറന്നു പോയി മോളെ… എന്റെ ചെകുത്താൻ ഇത്രേം പാവായിരുന്നോ പോട്ടെ ഇച്ചായ അത് മറന്നേക്ക്… ഡീ ചെകുത്താനോ 🙄… ആഹ്ഹ് എന്റെ മാത്രം ചെകുത്താൻ എന്നും പറഞ്ഞു മാർട്ടിന്റെ താടി പിടിച്ചു വലിച്ചു പെണ്ണ്… വിട് കൊച്ചേ എനിക്കു വേദന എടുക്കുന്നു… ആ കുറച്ചു വേദന എടുക്കട്ടേ… അല്ല ഉണ്ണി നീ ട്രെയിനിൽ കയറിയത് അല്ലെ പിന്നെ എങ്ങനെ ആ പെണ്ണെ നീ ഇറങ്ങിയത് ഞാൻ കണ്ടില്ല നീ ഇറങ്ങുന്നത് അത് എങ്ങനെ… അത് ഇച്ചായ ഒരു ബോഗിയിലെ കയറി അടുത്ത ബോഗിയിലെ ഇറങ്ങി… എന്താ… സത്യം അങ്ങനെ ആണ് ഇറങ്ങിയേ അപ്പൊ ഇച്ചായൻ കുഞ്ഞൻ മാമ്മനോട് സംസാരിക്കുക ആയിരുന്നു… അപ്പൊ കുഞ്ഞേട്ടനു ഇതൊക്കെ അറിയാമോ നമ്മൾ തമ്മിലുള്ള ഇഷ്ടം അറിയാമോ… അത് അറിയില്ല പക്ഷെ ഇന്ന് മാമന്റെ കൂടെ വരുന്നില്ല എന്ന് പറഞ്ഞിരുന്നു ചേട്ടായിക്കും അന്നചേച്ചിക്കും അറിയാം ഞാൻ അവരോടും പറഞ്ഞിരുന്നു…
അപ്പൊ എന്നെ കളിപ്പിക്കുക ആയിരുന്നു അല്ലെ നിങ്ങള് നാലുപേരും കുടി… എന്നെ വെറുതെ തല്ലിയില്ലേ അതിന് കുഞ്ഞു പ്രതികാരം ആണ് എന്ന് വച്ചോ… പ്രതികാരം ആണോ എന്ന ഞാനും ഒന്ന് പ്രതികാരം ചെയ്യട്ടെ എന്നും പറഞ്ഞു വണ്ടി സൈഡിലേക്കു നിർത്തി ഉണ്ണീടെ അടുത്തേക്ക് മുഖം കൊണ്ട് ചെന്നു… ഇച്ചായ വേണ്ട പ്ലീസ് എനിക്കു തല വേദനിക്കുന്നു പ്ലീസ് വേഗം വീട്ടിലേക്കു പോവാം ഇച്ചായ എനിക്ക് വിശക്കുന്നു… ശരിക്കും തല വേദന ഉണ്ടോ… സത്യം ഇച്ചായ ഉണ്ട് എന്ന് പറഞ്ഞു ഉണ്ണി ചിരി കടിച്ചു പിടിച്ചു… എന്ന പ്രതികാരം പിന്നെ ആവട്ടെ എന്താ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മീശ പിരിച്ചു… നീ ഇവിടെ ഇരിക്കു ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു മാർട്ടിൻ ഡോർ തുറന്നു പുറത്തേക്കു പോയി… മാർട്ടിൻ പോകുന്നതും നോക്കിഇരുന്നു ഉണ്ണി കുറച്ചു ദൂരെ നിന്നു ഫോൺ ചെയ്യുന്ന മാർട്ടിനെ ഉണ്ണി നോക്കി ഇരുന്നു… ഇടക്ക് ഇടക്ക് തന്നെ നോക്കുന്ന പെണ്ണിനെ കാണെ മാർട്ടിൻ കണ്ണിൽ കുസൃതി നിറച്ചു ചുണ്ടിൽ അവൾക്കായി വിരിയുന്ന പ്രണയം തീർത്ത വശ്യമായ പുഞ്ചിരിയോടെ പെണ്ണിനെ തന്നെ നോക്കി നിന്നു…
ഇപ്പൊ മനസു നിറയെ ചെകുത്താൻ മാത്രമേ ഉള്ളു എന്ന് ഉണ്ണി ഓർത്തു ഒരു കാലത്തു അടുത്ത് നിൽക്കാൻ തന്നെ പേടി തോന്നുന്ന തന്നെ കാണുമ്പോൾ ചുഴുന്നു നോക്കുന്ന ചെകുത്താനെ ഉണ്ണി ഓർത്തു പേടിയായിരുന്നു ഒപ്പം സ്നേഹവും തന്റെ എല്ലാ കാര്യവും കുഞ്ഞൻമാമ്മനോട് ചോദിക്കുന്ന ചെകുത്താനെ തനിക്കു വേണ്ടി ചെയ്യുന്ന എല്ലാം കാര്യവും കുഞ്ഞൻമാമടെ കയ്യിൽ ഏൽപ്പിച്ചു കൊടുക്കുന്ന പൈസ അതായിരുന്നു ഞങ്ങളെ ജീവിതം ആരും തിരിഞ്ഞു നോക്കാത്ത എന്നെയും അമ്മമ്മയെയും നോക്കി ഇരുന്നത് ഇച്ചായൻ തന്നെ ആയിരുന്നു… എല്ലാം അറിയാമായിരുന്നു എങ്കിലും പേടി ആയിരുന്നു ആ മുൻപിൽ ഒന്ന് ചെല്ലാൻ…… കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോ ഉണ്ണിമായ ഒന്ന് ഞെട്ടി… എന്താടോ താൻ ഏതു ലോകത്താണ് ഞാൻ വന്നത് ഒന്നും നീ അറിഞ്ഞില്ലേ… ഇല്ല ഇച്ചായ ഞാൻ പഴയകാര്യങ്ങൾ എല്ലാം ഓർത്തു പോയി… മാർട്ടിൻ കാറിൽ കയറിയപ്പോ തന്നെ ഒരു പാക്കറ്റ് ഉണ്ണിക്കു കൊടുത്തു…
ഇതു നിനക്ക് കഴിക്കാൻ ഉള്ളതാ വേണേൽ ഇപ്പൊ കഴിച്ചോ… ഇപ്പൊ വേണ്ട ഇച്ചായ പിന്നെ കഴിക്കാo എന്ന ശരി നമുക്ക് പോകാം… ഉണ്ണി സിറ്റിൽ ചാരി ഇരുന്നു കണ്ണ് അടച്ചു… മാർട്ടിൻ വണ്ടി സ്റ്റാർട്ട് ചെയ്യ്തു പാട്ടു വച്ചു പാട്ടിനു ഒപ്പം മൂളുന്ന മാർട്ടിനെ പെണ്ണ് കണ്ണ് തുറന്നു ഇടക്കിടെ നോക്കി… മാർട്ടിൻ പാട്ടിൽ മുഴുകി വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു… കുറച്ചു ദുരം കഴിഞ്ഞപ്പോ മാർട്ടിൻ വണ്ടി നിർത്തി… വണ്ടി നിന്നത് അറിഞ്ഞപ്പോ ഉണ്ണി മെല്ലെ കണ്ണ് തുറന്നു ആ സ്ഥലം കണ്ടു ഉണ്ണി ചുറ്റും നോക്കി… ഇച്ചായ എന്താ നമ്മള് ഇവിടെ… തുടരും 🌺😍…

by