രചന – ശ്രീമിഴി
ഉണ്ണി കഴിച്ചു കൊണ്ടിരിക്കെ നോക്കിയത് മൊത്തം സ്റ്റീഫനെ ആയിരുന്നു. ഉണ്ണിടെ നോട്ടം കണ്ടിട്ട് എന്ന പോലെ സ്റ്റീഫൻ ഉണ്ണിമായയോട് ചോദിച്ചു എന്താ പെങ്ങളെ ഇങ്ങനെ നോക്കുന്നെ. ഞാൻ ചേട്ടായിയെ കണ്ടിട്ട്ഉണ്ട്. ഓ അതാണോ. മ്മ് ട്രെയിനിൽ വച്ചു അല്ലെ അതെ എന്ന് ഉണ്ണിമായ തലയാട്ടി അപ്പൊ എന്നെ ഓർമ ഉണ്ട് അല്ലെ….. മ്മ്….. ഞാൻ കരുതി മറന്നു കാണും എന്ന്. അവരുടെ സംസാരo നോക്കി കാണുക ആയിരുന്നു മാർട്ടിൻ ഉണ്ണിയുടെ ചേട്ടായി വിളിയിൽ മനസ് ഉടക്കി ഇരിക്കുക ആയിരുന്നു ഒരു പാട് കൊതിച്ചിട്ടുണ്ട് ആ വിളി ഒന്ന് കേൾക്കാൻ മാർട്ടി നീ ഏതു ലോകത്താണ് എന്താ കഴിക്കാതെ ഇരിക്കുന്നെ ഹേയ് ഒന്നും ഇല്ലെടാ എനിക്കു മതി. മതി ആക്കാനോ നിന്റെ കോലം കണ്ടു നിനക്ക് വേണ്ടി രണ്ടണ്ണം അധികം വച്ചു വിട്ടതാ അവള് പിന്നെ നിനക്ക് ഇഷ്ടപെട്ട കറിയും നീ കഴിച്ചില്ല എന്ന് അവളാറിഞ്ഞ എന്നെ കൊന്ന് കെട്ടി തുക്കും പെണ്ണ്. ആതിന് മാർട്ടിൻ ഒന്നും ചിരിച്ചു.
ഓ ഇനി ഞാൻ കഴിക്കാതെ ഇരുന്നിട്ട് അവള് നിന്നെ കൊല്ലണ്ട….. പെങ്ങളെ ഫുഡ് എങ്ങനെ എന്റെ കെട്ടിയോള് ആക്കിയതാ ഇഷ്ടപ്പെട്ടോ. മ്മ്….. എന്റെ പെങ്ങളെ എന്തിനാ ഇങ്ങനെ സങ്കടം എല്ലാം മറന്നു കള ഞങ്ങൾ ഇല്ലേ കൂടെ പിന്നെ എന്താ….. അമ്മാവനും അമ്മായിയും…. ദേ ഇനി അവരുടെ പേര് ഇവിടെ കേട്ടാൽ എന്റെ കയ്യിന്നു വാങ്ങിക്കും നീ എന്ന് പറഞ്ഞു മാർട്ടിൻ എഴുന്നേറ്റ…. ഉണ്ണിമായയുടെ കണ്ണുകൾ നിറഞ്ഞു വന്നു…. സങ്കടത്തോടെ ഇരിക്കുന്ന ഉണ്ണി കണ്ടപ്പോ സ്റ്റീഫന് സങ്കടം വന്നു…. പോട്ടെ പെങ്ങളെ അവൻ അങ്ങനെ ആണ് പെട്ടെന്ന് ദേഷ്യം വരും പക്ഷെ ആള് പാവം ആണ് പെങ്ങള് പോയി കൈ കഴുകിക്കോ ഞാൻ പാത്രം എടുത്തോളാം…. അയ്യോ വേണ്ട ചേട്ടായി ഞാൻ കഴുകി വച്ചോളാം…. എന്ന വാ നമുക്ക് രണ്ടു പേർക്കും കുടി കഴുകാം ഉണ്ണിമായ സ്റ്റീഫനോട് പെട്ടെന്ന് തന്നെ കൂട്ടായി രണ്ടു പേരും പാത്രം ഒക്കെ കഴുകി വച്ചു പുറത്തേക്കു വന്നു…….. മാർട്ടിൻ പുറത്തു ഫോൺ നോക്കി ഇരിക്കുക ആയിരുന്നു സ്റ്റീഫന്റെയും ഉണ്ണിമായയുടെയും സംസാരം കേട്ട് തിരിഞ്ഞു നോക്കി ചിരിച്ചു…. ഇനി നിങ്ങള് രണ്ടു പേരും വർത്താനം പറഞ്ഞു ഇരിക്കു ഞാൻ പോലായി….
പോകാനോ ഉണ്ണിമായ ഞെട്ടി കൊണ്ട് ചോദിച്ചു…. അയ്യോ എന്റെ പെങ്ങളെ എനിക്കു ഒരു വീടു ഉണ്ട് അങ്ങോട്ടു പോണ്ടേ…. അവരെ കൂട്ടി ഇങ്ങോട്ട് വാ ചേട്ടായി പ്ലീസ്…. പറ്റില്ല പെങ്ങളെ ആ വീടു ആണ് എന്റെ സ്വാർഗം അത് വിട്ടു കൊണ്ട് വേറെ ഒരു വീട്ടിൽ വന്നു കിടക്കാൻ മനസ് സമ്മദിക്കില്ല പിന്നെ അവളും എന്ന് ചിരിച്ചു കൊണ്ട് സ്റ്റീഫൻ പറഞ്ഞു…. ഉണ്ണിമായ്ക്കു സ്റ്റീഫനോട്എന്ത് കൊണ്ടോ ബഹുമാനം തോന്നി…. മാർട്ടി ഞാൻ ഇറങ്ങുവാ…….. ശരി ഡാ നാളെ വാ…. ഡാ മാർട്ടി നാളെ നിങ്ങള് അങ്ങോട്ടു വാ രണ്ടു പേർക്കും അവളെ ഒന്ന് കാണുകയും ചെയ്യാം പെങ്ങളെ ഇവന്റെ കൂടെ അങ്ങോട്ടു പോരാണെ നാളെ…. വരാം എന്ന് ചിരിച്ചു കൊണ്ട് തലയാട്ടി ഉണ്ണി…. മാർട്ടിൻ ഉണ്ണിയെ നോക്കി പെണ്ണിന്റെ ചിരി കണ്ടപ്പോ മനസ് നിറഞ്ഞു…. സ്റ്റീഫൻ പോയതും അവിടെ പിന്നെയും നിശബ്ദത നിറഞ്ഞു മാർട്ടിൻ ഫോണിൽ കുത്തി കൊണ്ട് ഇരുന്നു ഉണ്ണിമായ ഇടക്കിടെ മാർട്ടിനെ നോക്കുന്നത് കാണുന്നുണ്ട് എങ്കിലും കാണാത്ത പോലെ ഇരുന്നു മാർട്ടിൻ അതേയ് നിശബ്ദതയെ കിറി മുറിച്ചു കൊണ്ട് ഉണ്ണിമായ വിളിച്ചു….
എന്താ……………. കുഞ്ഞൻമാമേ വിളിച്ചു തരുമോ എനിക്ക്…. അത് ഇപ്പൊ വേണ്ട നീ എന്റെ കൂടെ ആണ് എന്ന് കുഞ്ഞേട്ടനു അറിയില്ല പിന്നെ നിനക്ക് പറ്റിയത് നാട്ടിൽ ആരും അറിയണ്ട അതിന്റെ പേരിൽ നിന്നെ ആരേലും എന്തേലും പറഞ്ഞ എനിക്കു എന്നും പറഞ്ഞു മാർട്ടിൻ എഴുന്നേറ്റു…. നീ പോയി കിടന്നോ…. നീ ഫ്രഷ് ആവാൻ കയറില്ലെ ആ റൂമിൽ തന്നെ കിടന്നോ…. മ്മ്…….. എന്ന കിടന്നോ ഷിണം കാണും…. ഉണ്ണിമായ റൂമിൽ കയറി വാതിൽ അടച്ചു ബെഡിലേക്കു കിടന്നു കുറച്ചു നേരം അങ്ങനെ കിടന്നു കുറച്ചു കഴിഞ്ഞു എഴുന്നേറ്റു വാഷ് റൂമിൽ പോയി വന്നു ലൈറ്റ് ഓഫ് ആക്കി കിടന്നു…. മാർട്ടിൻ വാതിൽ എല്ലാം അടച്ചു റൂമിൽ കയറി കിടന്നു കിടന്നപാടെ നിദ്രദേവി മാർട്ടിനെ പുൽകി…. ഉണ്ണിമായയെ നിദ്ര ദേവി പാടെ മറന്നു ഉറക്കം വരാതെ കണ്ണടച്ച് തല വഴി പുതപ്പ്മുടി എന്തോ ഒരു പേടി വന്നു മൂടുന്നത് ഉണ്ണിമായ അറിഞ്ഞു അമ്മമ്മയും അമ്മയും വന്നു വിളിച്ചു കൊണ്ടേ ഇരിന്നു ഒരു ഭാഗത്തു സുനിയും വന്നു പേടിപ്പിക്കുന്നു എല്ലാം കണ്ട് എന്നപോലെ ഉണ്ണിമായ ഞെട്ടി ഉണർന്നു പുതപ് മാറ്റി ലൈറ്റ് ഇട്ടു ശരീരം ആലില പോലെ വിറയ്ക്കാൻ തുടങ്ങി
ഇനിയും ഇവിടെ നിൽക്കാൻ പറ്റില്ല എന്ന് ആയപ്പോ കുഞ്ഞിപ്പെണ്ണ് വാതിൽ തുറന്നു അടുത്ത് കണ്ട റൂമിൽ തുടരെ മുട്ടി…. വാതിൽമുട്ടുന്ന കേൾക്കേ മാർട്ടിൻ ഞെട്ടി ഉണർന്നു വേഗം തന്നെ ലൈറ്റ് ഓൺ ആക്കി മുണ്ടും നേരെ ഉടുത്തു അപ്പോഴേക്കും വാതിൽ മുട്ടുന്നത് കുടിക്കൂടി വന്നു…. മാർട്ടിൻ വേഗം തന്നെ വാതിൽ തുറന്നു പുറത്തു തല വഴി പുതപ്പ് പുതച്ചു നിൽക്കുന്ന ഉണ്ണിമായയെ കണ്ടപ്പോ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ചിരിയാണ് വന്നത്…. മാർട്ടിൻ പെണ്ണിനെ തന്നെ നോക്കി പെണ്ണ് കിടന്നു വിറക്കുന്നു…. എന്താ എന്താ നീ എന്തിനാ കിടന്നു ഇങ്ങനെ വിറക്കുന്നെ…. എനിക്കു പേടിയാ ഒറ്റക്ക് കിടക്കാൻ എന്നും പറഞ്ഞു പെണ്ണ് മാർട്ടിന്റെ റൂമിലേക്ക് കയറി…. അതിന് ഈ രാത്രി ഇപ്പൊ എന്താ വേണ്ടേ…. ഞാൻ ഇവിടെ കിടന്നോളാം…. എന്ന നീ ഇവിടെ കിടന്നോ ഞാൻ അപ്പുറം കിടക്കം എന്താ പോരെ…. അയ്യോ പോവല്ലേ എനിക്കു പേടിയാ…. അതിന് ഞാൻ ഇവിടെ എങ്ങനെ…. അത് ഇവിടെ കിടന്നോ എനിക്കു പ്രശ്നം ഇല്ല…. നിനക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ എനിക്കു എന്ത് പ്രശ്നം എനിക്കു ഇന്നലെ സമ്മതം (ആത്മ )….
അതെ കട്ടിലിൽ തന്നെ കിടക്കണേ ഞാൻ ആ സൈഡിൽ കിടന്നോളാം…. മാർട്ടിന്റെ ഉള്ളിൽ സന്തോഷം കൊണ്ട് തുള്ളി ചാടി…. മ്മ് ശരി കിടന്നോ…….. അതെ വാതിൽ അടക്കണ്ട അത് തുറന്നു വച്ചേ…. മ്മ് എന്ന് കനത്തിൽ മുളി മാർട്ടിൻ…. ഉണ്ണി ബെഡിന്റെ ഒരു സൈഡിൽ കിടന്നു…. മാർട്ടിന്റെ ഇപ്പുറത്തെ സൈഡിലും കിടന്നു മാർട്ടിൻ ഉണ്ണിമായയെ നോക്കി കിടന്നു ഉണ്ണി മായ നേരെ മറിച്ചു കിടന്നു ഉണ്ണിമായയെ കണ്ണെ നെഞ്ചിൽ ചേർത്ത് കിടത്തി കെട്ടി പിടിക്കാൻ തോന്നി ആ പെണ്ണിന്റെ ചുണ്ടിൽ നിന്നും തേൻ നുകരാൻ തോന്നി മാർട്ടിനു…. ഇനി അവളെ നോക്കി കിടന്ന കൺട്രോൾ പോകും എന്ന് തോന്നിയപ്പോ മാർട്ടിൻ തിരിഞ്ഞു കിടന്നു എന്നിട്ടും ഉറക്കം വരാതെ തല വഴി പുതപ്പ് മുടി കിടന്നു ഈശോയെ എനിക്കു കണ്ട്രോൾ തരണേ ഉണ്ണിമായകു ഉറക്കം വന്നില്ലെങ്കിലും ചെകുത്താൻ അടുത്തുണ്ട് എന്ന സമാധാനത്തിൽ കിടന്നു…. അതേയ്…….. എന്താ…….. ഉറങ്ങാനും വിടില്ലെ പെണ്ണ് ഓരോന്നും കൊണ്ട് വന്നോളൂo വെറുതെ മനുഷ്യന്റെ കൺട്രോൾ കളയാൻ (ആത്മ )….
എന്താ വേണ്ടേ…….. ഒന്നും വേണ്ട വെറുതെ വിളിച്ചത…. മ്മ് പിന്നെ എന്തിനാ അതേയ് അതേയ് വിളിക്കുന്നെ എനിക്കു നല്ല പേര് ഉണ്ട് അത് വിളിച്ചമതി പേര് മാത്രം പോരാ അതിന്റെ കൂടെ ഇച്ചായ എന്ന് കുടി കുട്ടിക്കോ…. പിന്നെ ഒരു ഇച്ചായ എന്റെ പട്ടി വിളിക്കും ചെകുത്താൻ…. എന്തേലും പറഞ്ഞോ…. ഇല്ല…….. മ്മ് മ്മ് ഒന്ന് മിണ്ടാതെ കിടക്കുന്നുഡോ എനിക്കു ഉറങ്ങണം…. അതിന് ഞാൻ ഒന്നും ചെയ്തില്ലലോ…. എന്റെ ഉറക്കം കളഞ്ഞു എന്നിട്ട് ഒന്നും ചെയ്തില്ല പോലും…. ഇത് കേട്ട് കൊണ്ട് ഉണ്ണി തല വഴി പുതപ്പ് മുടി…. മാർട്ടിനു കിടന്നിട്ടു ഉറക്കമേ വന്നില്ല ഇവരുടെ ഒരു ദൈവം ഉണ്ടാല്ലോ ഈശോയെ ഏതാ അത് കുഞ്ഞേട്ടൻ പറഞ്ഞു കേൾക്കുന്ന കല്യാണം കഴികാത്ത എന്താ ഈശോയെ ആ ദൈവത്തിന്റെ പേര് അഹ് കിട്ടി ഹനുമാൻസ്വാമി എന്റെ ഹനുമാൻ സ്വാമി നീ എനിക്കു കുറച്ചു കൺട്രോൾ തരണേ ഇല്ലേ ഇവളെ മുൻപിൽ ഞാൻ അയ്യേ…. എന്നും പറഞ്ഞു കമിഴ്ന്നു കിടന്നു…. എപ്പോഴ്യോ രണ്ടു പേരും നിദ്രദേവിയെ കുട്ടു പിടിച്ചു…. 🌺🌺🌺🌺
പിറ്റേന്ന് രാവിലെ ഉണ്ണിമായ എഴുന്നേറ്റു ഉറങ്ങി കിടക്കുന്ന മാർട്ടിനെ കണ്ടപ്പോ എന്തോ ഒരു സ്നേഹം തോന്നി കമിഴ്ന്നു കിടക്കുക ആണെകിലും മുഖം സൈഡിൽ വച്ചു ആണ് ഉറക്കം…. മാർട്ടിനെ ഉണർത്താതെ എഴുന്നേറ്റു അപ്പുറത്തെ റൂമിൽ പോയിഷെൽഫിൽ നിന്ന് ഒരു സാരി എടുത്തു കൊണ്ട് ഫ്രഷ് ആകാൻ കയറി…. കുളിച്ചു വന്നു മുടി തൂവർത്തി പുറത്തേക്കു നടന്നു…. അപ്പുറത്തെ റൂമിൽ മാർട്ടിനെ നോക്കി ആള് നല്ല ഉറക്കം തന്നെ ഉണ്ണി മെല്ലെ അടുക്കളയിലേക്ക് നടന്നു ചായവെക്കാൻ ഉള്ള പാത്രം നോക്കി ഒരു പാത്രം എടുത്തു അതിൽ കുറച്ചു വെള്ളം എടുത്തു അടുപ്പ് കത്തിച്ചു അടുപ്പിൽ വച്ചു…. ഗ്യാസ് ഉണ്ട് പക്ഷെ അത് കത്തിക്കാൻ ഉണ്ണിക്കു പേടി തോന്നി…. വെള്ളം തിളച്ചപ്പോ തേയില നോക്കി നടന്നു…. ഉണ്ണി എല്ലാ കപോടും തുറന്നു നോക്കി എവിടെയും ഒന്നും കണ്ടില്ല ചെകുത്താനെ വിളിക്കാൻ വയ്യ എന്റെ ദേവി ചേട്ടായി വണെങ്കിൽ എന്ന് പറഞ്ഞതും ബെൽ അടിക്കുന്ന ശബ്ദo കേട്ടതും ഒന്നിച്ചു ആയിരുന്നു…. ബെല്ലിന്റെ ശബ്ദം കേട്ടതും ഉണ്ണിമായ ഓടി പോയി ഡോർ തുറന്നു…. പുറത്തു നിൽക്കുന്ന ആളെ കണ്ടതും ഉണ്ണിമായക്ക് ശരീരം തളരുന്നത് പോലെ തോന്നി…. തുടരും 🌺😍……..

by