17/04/2026

നീർമാതളം പൂത്തപ്പോൾ : ഭാഗം 13

രചന – ലക്ഷ്മി ലച്ചു

എന്താ…ഋതു

ശ്രീയേട്ടൻ പെട്ടെന്ന് ഇങ്ങോട്ടു ഒന്നു വാ. വന്നിട്ടു ഞാൻ വിശദമായി എല്ലാം പറയാം.

ശരി ഞാൻ ദാ വരുന്നു.

എന്താടാ എന്താ ശ്രീ പ്രശ്നം.?

അറിയില്ലടാ എന്താണെന്ന്. അത്യാവശ്യം ആയി കവലയിലോട്ടു ചെല്ലാൻ പോലും എന്താണെന്ന് അറിയില്ല.

എന്നാൽ ഞാനും വരുന്നടാ ശ്രീ.

എന്നാൽ നീ നിന്റെ ബൈക്കിൽ വാ. അതാകുമ്പോൾ തിരിച്ചു വരുമ്പോൾ എന്റെ വണ്ടിയിൽ അവളെയും കൊണ്ടു വരാമല്ലോ.

ശരിയാ നീ പറഞ്ഞേ.

ഞങ്ങൾ രണ്ടും നേരെ കവലയിലേക്കു വച്ചു പിടിച്ചു.

ഞങ്ങൾ ദൂരെ നിന്നേ കണ്ടു.

കുമാരേട്ടന്റെ കടയുടെ തിണ്ണയിൽ ഒതുങ്ങി കുടി നിൽക്കുന്ന ഋതുവിനെ

ഡി എന്താ പ്രശ്നം.?
എന്താ അത്യാവശ്യമായി വരാൻ പറഞ്ഞതു.? നീ വീട്ടിലേക്ക് നടക്കാതെ ഇവിടെ ഒതുങ്ങിക്കൂടി നിൽക്കുന്നത് എന്താ.?

ശ്രീ അവളോട് ഒറ്റശ്വാസത്തിൽ ഇത്രയും കാര്യം ചോദിക്കുമ്പോഴും. ഞാൻ അവളിൽ നിന്നു കണ്ണെടുക്കാതെ നോക്കിനിന്നു .

എന്നാൽ അവളുടെ മുഖത്തെ ഭാവ വ്യത്യാസം കണ്ടപ്പോൾ കാര്യം പന്തിയല്ലെന്ന് എന്ന് എനിക്ക് തോന്നി.

ശ്രീഏട്ടാ രാവിലെ മുതൽ ഒരു കാർ എന്നെ ഫോളോ ചെയ്യുവാ.

ബാങ്കിൽ എത്തും വരെ അതു എന്റെ പുറകെ ഉണ്ടായിരുന്നു.

വൈകിട്ട് ബാങ്കിൽ നിന്ന് ഇറങ്ങിയത് മുതൽ വീണ്ടും എന്റെ പുറകെ ആ കാർ വന്നു.

ഇരുട്ട് വീണതുകൊണ്ടാണ് ഞാൻ ഏട്ടനെ വിളിച്ചത്.

എനിക്ക് എന്തോ ഒരു പേടി .അങ്ങോട്ടൊക്കെ വിജനമായ വഴി അല്ലേ.

ഏതു വണ്ടി …?

ശ്രീയേട്ടാ ദാ കിടക്കുന്ന ബ്ലാക്ക് കളർ ടൊയാട്ടോ ആണ് .

ശ്രീ അത്രയ്ക്ക് ധൈര്യം ഉള്ളവൻ ആരാണ്.എന്നു ഒന്നു അറിയാണോല്ലോ നീ വാടാ.

അതും പറഞ്ഞു ആദിഏട്ടനും ശ്രീയേട്ടനും ആ കാറിനടുത്തേക്ക് നടന്നു.

രണ്ടുപേരും കാറിന്റെ അടുത്തേക്ക് ചെല്ലുന്നത് കണ്ടിട്ടാവാം ആ കാർ പെട്ടെന്ന് സ്റ്റാർട്ട് ആയി.

അവരുടെ മുന്നിലൂടെ ഓടിച്ചു പോയതും.

അപ്പോഴും ശ്രീയേട്ടൻ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ധൈര്യം ഉള്ളവൻ ആണെങ്കിൽ
വണ്ടി നിർത്തഡാ. പെണ്ണുങ്ങളേമാത്രമേ നീ ഫോളോ ചെയ്യു.

എന്താ എന്താ ശ്രീക്കുട്ടാ പ്രശ്നം .

അതും പറഞ്ഞ് അങ്ങിങ്ങായി നിന്ന കുറച്ചു പേർ മുന്നോട്ടു വന്നു.

എന്താ മോനേ പ്രശ്നം.?

അതൊന്നുമില്ല കുമാരേട്ടാ രാവിലെ മുതൽ ഒരു കാർ ഇവളെ ഫോളോ ചെയ്യുവാ.ഇത്രനേരം ഇവിടെ കിട്ടുന്നില്ലേ ഒരു കറുപ്പു കാർ അതായിരുന്നു. ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോഴേക്കും ആ കാർ പോയി.

അതെന്താ മോളെ നീ അപ്പോൾ തന്നെ ഞങ്ങളുടെ അടുത്തു പറയണ്ടതു അല്ലേ.

ഞങ്ങൾ ശരിയാക്കി വിട്ടേനെ അവനെ. മോളു പറയാതെ എങ്ങനെയാ ഞങ്ങൾ അറിയുന്നതു.

ഞങ്ങളുടെ വിശ്വനാഥൻ സാറിന്റെ മക്കൾക്ക് ഇവിടെ ഒരു പ്രശ്നം ഉണ്ടാകാനും ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളാൽ കഴിയുന്ന സഹായം ഞങ്ങൾ ചെയ്യും.

പണ്ടു വിശ്വനാഥൻ സാർ ഞങ്ങൾക്ക് ചെയ്തന്ന ഉപകാരങ്ങൾ ഒന്നും മറക്കാൻ ഞങ്ങൾക്ക് കഴിയില്ല മക്കളേ

ഇനി ഞങ്ങൾ ശ്രദ്ധിച്ചോളാം മോനെ. ഈ നാട്ടിൽ വന്നു ഒരുത്തനും കളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല ഇനി. മോൻ ഇതോർത്ത് വിഷമിക്കേണ്ട

എന്നാൽ ഞങ്ങൾ പോകുവാ കുമാരേട്ടാ.

അതും പറഞ്ഞ് ശ്രീയേട്ടൻ ബൈക്കിൽ കയറി.

വന്നുകയറടി……

ഞാൻ വണ്ടിയിൽ കയറി ഇരുന്നു.

ഞങ്ങൾക്ക് പുറകിലായാണ് ആദിയേട്ടൻ വന്നത്.

ആദിയേട്ടനെ നോക്കണം എന്നൊക്കെ ഉണ്ട് .

എന്നാൽ മനസ്സ് മറ്റെവിടെയോ ആയിരുന്നു.

ആരായിരിക്കും ആ കാറിൽ വന്നത്.? എന്താണ് അവരുടെ ഉദ്ദേശം.? എന്തിനാണ് എന്റെ പുറകെ വന്നതു.?അങ്ങനെ ഒരു നൂറു കൂട്ടം ചിന്തകൾ മനസ്സിൽ തിരമാലപോലെ അടിച്ചു കയറിക്കൊണ്ടിരുന്നു.

എടി ഇറങ്ങു…..

ശ്രീയേട്ടൻ പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ വീട് എത്തി എന്ന കാര്യം ഓർത്തത്.

വണ്ടിയുടെ ശബ്ദം കേട്ടു അമ്മ ഇറങ്ങി വന്നു.

നീ ഇന്ന് എന്താ ഇവന്റെ കൂടെ

കവലയിൽ വച്ചു കണ്ടപ്പോൾ ഞാൻ ഇങ്ങു കുട്ടി.

എന്താ ആദി നീ അവിടെ തന്നെ നിൽക്കുന്നത്. കയറി വാ മോനെ.

ദേവകി അമ്മ ആദിയെ അകത്തെക്കു ക്ഷണിച്ചു.

ആദി കയറി ഉമ്മറത്ത് ഇരുന്നു.

എന്താ ഋതു നിന്റെ മുഖം വല്ലാണ്ട് ഇരിക്കുന്നെ

നിനക്കു വയ്യേ….

അതും പറഞ്ഞു ദേവകി അമ്മ ഋതുവിന്റെ ശരീരത്തിൽ കൈ വച്ചു തൊട്ടു നോക്കി.

ചൂട് ഒന്നും ഇല്ലല്ലോ. പിന്നെന്താ

ഞാൻ ശ്രീയേട്ടനെ ഒന്നു നോക്കി.

ഒന്നും പറയണ്ട എന്ന രീതിയിൽ ശ്രീയേട്ടൻ കണ്ണിറുക്കി കാണിച്ചു.

ഒന്നും ഇല്ല അമ്മേ….. അമ്മക്ക് വെറുതെ തോന്നുന്നതാണ്.

( അല്ലെങ്കിലും മക്കളുടെ എല്ലാ മാറ്റങ്ങളും പെട്ടെന്ന് മനസിലാകുന്നത് അമ്മക്ക് ആണല്ലോ.. )

നിങ്ങൾ ഇരിക്കു ഞാൻ പോയി കുടിക്കാൻ എന്തേലും കൊണ്ടു വരാം.

അപ്പോഴേക്കും ഞാൻ മുകളില്ലേക് പോയി ഒന്നു ഫ്രഷ് ആക്കാൻ

ഡാ ആരായിരിക്കും ആ വന്നത്. രാവിലെ മുതൽ അവളുടെ പുറകെ ആ കാർ ഉണ്ടായിരുന്നു എന്നു അല്ലേ പറഞ്ഞേ

ഇനി ചിലപ്പോൾ ഉണ്ണിയേട്ടൻ ആകുമോടാ.
ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.

ടെൻഷൻ അടിക്കത്തടാ ആദി. ഞാൻ ഇല്ലേ നിന്റെ കൂടെ.ചേട്ടനായ എന്നെക്കാൾ ടെൻഷൻ ആണല്ലോ നിനക്കു.

അതു പിന്നെ കാണില്ലേ. നീ അവളുടെ ചേട്ടൻ ആണ്.എന്നാൽ അവൾ എന്റെ പെണ്ണും

അപ്പോഴേക്കും ഋതു അങ്ങോട്ടു വന്നു.

എടി നീ പേടിക്കുകയൊന്നും വേണ്ട

അഥവാ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ.അടുത്തു നിൽക്കുന്ന ആരോടെങ്കിലും അത് പറയണം .

മനസ്സിൽ വച്ചു കൊണ്ട് നടക്കരുത് മറ്റാരുടെയെങ്കിലും സഹായം തേടുന്നതിൽ തെറ്റില്ല .

അതും ഇങ്ങനെയൊരു സാഹചര്യത്തിൽ കേട്ടോ നീ.

മനസിലായി ശ്രീയേട്ടാ

ദേവകി അമ്മ കുടിക്കാൻ ഉള്ളതും ആയി വന്നു.

അതെന്താ അമ്മേ ഋതുവിന്റെ ഗ്ലാസിൽ വേറെ നിറത്തിലുള്ളത്.

അത് ചുക്കുകാപ്പി ആണ് .പനി വല്ലാം ഉള്ളിൽ കിടപ്പുണ്ടെങ്കിൽ അതു പാടേ അങ്ങു പോകുമല്ലോ അതാ.

ദേവകിയമ്മ ഋതുവിന്റെ തലയിലെ തോർത്ത് അഴിച്ച് മാറ്റി മുടി കുടഞ്ഞിട്ടു.

ഒരു കുഞ്ഞു ആയേ…എന്നു ആദിയേട്ടൻ ആംഗ്യ ഭാഷയിൽ എന്നോട് പറഞ്ഞു.

അമ്മ അടുത്തുള്ളത് കൊണ്ട് എനിക്ക് തിരിച്ചു ഒന്നും പറയാൻ കഴിഞ്ഞില്ല.

 

എന്നാൽ ഞാൻ ഇറങ്ങുവാ അമ്മേ. നേരം ഇരുട്ടിത്തുടങ്ങി.

അതും പറഞ്ഞ് ഞാൻ ബൈക്കിന്റെ അടുത്തേക്ക് നടന്നു.

വണ്ടിയിൽ കയറി ഇരുന്നു പോട്ടെന്ന് എന്നോട് ആദിയേട്ടൻ ആർക്കും അറിയാത്ത ഒരു ഭാഷയിൽ ചോദിച്ചു .

ശരി എന്ന രീതിയിൽ ആർക്കും അറിയാത്ത ഭാഷയിൽ ഞാനും
മറുപടി കൊടുത്തു.

രാവിലെ ഓഫീസിലേക്ക് പോകുമ്പോഴൊക്കെ നെഞ്ച് വല്ലാതെ കിടന്ന് ഇടിക്കുകയായിരുന്നു

എന്നാൽ ഞാൻ പേടിക്കും പോലെ പ്രശ്നമൊന്നും വഴിയിലോ ബസ്റ്റോപ്പിൽ ഒന്നുമുണ്ടായില്ല

ജോലിക്കിടെ ആണ് എന്റെ ശ്രദ്ധയിൽ അത് പെട്ടത് . ഞാൻ ഇരിക്കുന്നതിന് നേരെ ഒരാൾ എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.

ഒറ്റനോട്ടത്തിൽ പത്തെഴുപത് വയസ്സ് പ്രായം അയാൾക്ക് തോന്നിക്കും .

പണത്തിന്റെ പ്രൗഡി അയാളുടെ കൈയ്യിലും കഴുത്തിലുമൊക്കെ തെളിഞ്ഞു നിൽപ്പുണ്ട്.

പരിസരബോധമില്ലാതെ ഉള്ള അയാളുടെ നോട്ടം എന്റെ ശരീരത്തിൽ തൊലി ഉരിയും പോലെ എനിക്ക് തോന്നി.

സഹികെട്ടാണ് ഞാൻ പ്യൂൺ ദാസേട്ടനോട് അയാളുടെ കാര്യം വളരെ രഹസ്യമായി പറഞ്ഞത്.

സാർ കുറച്ചു നേരമായി ഇവിടെ വെയിറ്റ് ചെയ്യുകയാണ് .എന്ത് ഹെല്പ് ആണ് സാറിന് വേണ്ടത് .എന്നോട് പറഞ്ഞാൽ ഞാൻ ഹെല്പ് ചെയ്യാം
ലോണിന്റെ കാര്യം വല്ലോം ആണോ.

( പ്യൂൺ ദാസേട്ടൻ അയാളോട് ചോദിച്ചു )

ഏയ്‌ അല്ല എന്റെ ഒരു അകന്ന ബന്ധുവിനാണ് ലോണ്. പുള്ളിക്കാരൻ വരുന്നതും കാത്ത് ഇരിക്കുവാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ നിങ്ങളോട് പറയാം.

ശരി സാർ

ദാസേട്ടൻ അയാളോട് സംസാരിക്കുന്നതു. ഞാൻ നോക്കിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് അയാളെ അവിടെ നിന്നും കാണാതായി. ഞാൻ നോക്കിയെങ്കിലും അയാളെ കണ്ടില്ല

എല്ലാം എന്റെ പൊട്ട ബുദ്ധിയിൽ ഉള്ള തോന്നൽ ആണെന്ന് കരുതി ഞാൻ സമാധാനിച്ചു.

മോനേ ഋതു വരുന്ന സമയമായിട്ടും അവളെ കണ്ടില്ലല്ലോ. ഈ നേരത്ത് ഈ കുട്ടി എവിടെ പോയി കിടക്കുവാ .

അവളിങ്ങു വരും അമ്മ പേടിക്കാതെ.

മോനേ ഡാ നിന്റെ ഫോൺ ബെല്ലടിക്കുന്നു.

ഇങ്ങു എടുത്തിട്ട് വാ അമ്മേ.

ആരാ മോനെ വിളിക്കുന്നേ..?

അറിയില്ല അമ്മേ പരിചയമില്ലാത്ത ഒരു നമ്പർ ആണ്.

( തുടരും )