18/04/2026

പല്ലവി : അവസാനിച്ചു

രചന – ചിലങ്ക

നിവിയേട്ട….. ഹാ… മോള് എഴുന്നേറ്റോ… അവൻ അവളുടെ അടുത്ത് പോയി ഇരുന്ന്.. അമ്മുട്ടിയുടെ വയ്യാഴിക എല്ലാം മാറിയോ….. മ്മ്… മാറി ഏട്ടാ….. ഏട്ടൻ ഇതെങ്ങോട്ടാ രാവിലെ…… അതുകൊള്ളാം….. നീ മറന്നോ ഞാൻ പറഞ്ഞതല്ലേ ഇന്ന് പോണം എന്ന്…… അവൾ ഒന്നും മിണ്ടിയില്ല… നേരെ എഴുനേറ്റ് ബാത്‌റൂമിൽ ഫ്രഷ് ആവാൻ പോയി…… അവൾ ഫ്രഷായി വന്നപ്പോൾ അവൻ ബാഗ് എല്ലാം പാക്ക് ചെയ്തു ഇറങ്ങി……. അവൾക് നല്ല വിഷമം ഉണ്ടെന്നു അവനറിയാം കൂടുതൽ സംസാരിച്ചാൽ കരച്ചിലിലേ തീരു…… അവൻ അവളോട് അധികം സംസാരിച്ചില്ല….. പോയിട്ടു വരാം എന്നും പറഞ്ഞിറങ്ങി….. താഴെ ചെന്ന് എല്ലാരോടും യാത്ര പറഞ്ഞു…. അവളെ ഒന്നുടെ നോക്കി പക്ഷെ അവൾ റൂമിൽ നിന്നു പുറത്തേക് വന്നില്ല…… അവനു അവളെ ഒന്നുടെ കാണാതെ പോകാൻ തോന്നിയില്ല….. തിരിച്ചു റൂമിൽ ചെന്ന് നോക്കുമ്പോൾ താഴെ മൂലക്ക് മാറി ഇരുന്ന് ഏങ്ങലടിച്ചു കരയുവാരുന്നു….. അവളെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു…… മോളെ എന്ന് വിളിച്ചു അവൻ അവളെ ചേർത്ത് പിടിച്ചു….. അമ്മൂട്ടാ…. ദേ കരയല്ലേടാ…. ഏട്ടൻ പോയിട്ടു വേഗം വരുവല്ലോ…. പിന്നെന്താ…. മോള് കരയുന്നത് കണ്ടിട്ട് പോയാൽ എനിക്ക് ഒരു സമാദാനവും ഉണ്ടാകില്ല…. അതുകൊണ്ട് ഏട്ടന്റെ വാവ കണ്ണൊക്കെ തുടച്ചേ…. അവൻ അവളെ എഴുനേപ്പിച്ചു…..

കണ്ണുകൾ തുടച്ചു കൊടുത്തു….. എങ്കിലും അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകിക്കൊണ്ടിരുന്നു…. അവൻ അവളെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു….. അവളും അവനെ ഇറുകെ പുണർന്നു….. എങ്ങോട്ടും വിടില്ല എന്ന രീതിയിൽ….. അപ്പോഴേക്കും ശ്രീദേവിയമ്മ അങ്ങോട്ട് വന്നു…. അമ്മടെ മോളെന്തിനാ കരയണേ… അവൻ പോയിട്ടു വേഗം വരും…… അമ്മ അവളെ സമാദനിപ്പിച്ചു………. അവൾ കണ്ണുകൾ തുടച്ചു ഒരു നേർത്ത പുഞ്ചിരി അവനു നൽകി…… ആ പുഞ്ചിരിക്കുള്ളിൽ ഒരുപാട് സങ്കടം ഉണ്ടെന്ന് അവനറിയാം……. എല്ലാവരോടും പറഞ്ഞു അവൻ യാത്രയായി….. അന്നത്തെ ദിവസം അവൾ മൂഡ് ഓഫ്‌ ആരുന്നു…… പിന്നെ ഏട്ടത്തിമാരും ഏട്ടന്മാരും എല്ലാവരും കൂടെ കൊറേ നേരം സംസാരിച്ചപ്പോൾ അവളുടെ മൈൻഡ് കുറച്ചൊക്കെ ഫ്രീ ആയി……. രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഫുഡ് ഒക്കെ കഴിച്ചു… അവൾ റൂമിൽ ചെന്നു കിടന്നു……. അവൾക് റൂമിൽ ഒറ്റക്ക് കിടക്കാൻ ചെറുതായി പേടി തോന്നി, കാരണം ഒറ്റക് ഈ റൂമിൽ ആദ്യം ആണ്……. അവൾ പതിയെ എഴുനേറ്റു അമ്മയുടെ റൂമിൽ കൊട്ടി വിളിച്ചു…..

അമ്മ കൊട്ടുകേട്ടു വാതിൽ തുറന്നു….. എന്താ മോളെ…. എന്തേലും ബുദ്ധിമുട്ടുണ്ടോ… അമ്മാ ഞാനും കൂടെ കിടന്നോട്ടെ ഇവിടെ… എനിക്ക് പേടിയാണ് ഒറ്റക് അവിടെ കിടക്കാൻ… അതുകേട്ടതും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു… ഒരു പെണ്കുട്ടിയില്ലാത്ത സങ്കടം അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു…… അതിനെന്താ എന്റെ മോള് വാ…. അവർ അവളെ വിളിച്ച് അടുത്ത് കിടത്തി…. അവൾ അമ്മയെ കെട്ടിപിടിച്ചു കിടക്കുന്നതു കണ്ടാൽ സ്വന്തം അമ്മയും മോളും ആണെന്നെ തോന്നു… നിവി പോയിട്ടിതുവരെ അമ്മുവിനെ വിളിച്ചില്ല…. അമ്മയെ വിളിക്കും തിരക്കും…. അവളെ വിളിക്കാത്തതിൽ നല്ല വിഷമം ഉണ്ട്…. പക്ഷെ അതവൾ പുറത്തു കാണിച്ചില്ല…. ഈ ദിവസങ്ങളിൽ അവൾ അമ്മയോട് ഒരുപാട് അടുത്തു…. അമ്മയ്ക്കും അമ്മു മരുമകൾ എന്നതിലുപരി സ്വന്തം മകൾ ആയി…… അമ്മയുടെ സ്നേഹവും കരുതലും അവളെ ഒരുപാട് മാറ്റി……

രാത്രിയിൽ ഉറങ്ങാൻ നേരം നിവിയുടെ റൂമിൽ അമ്മു അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു.. അമ്മേ…. എന്താടാ….. നിവിയേട്ടൻ പോയിട്ടിതുവരെ എന്നെ വിളിച്ചിട്ടില്ല… എന്താ അമ്മേ ഏട്ടന് എന്നെ വേണ്ടാന്ന് തോന്നികാണുവോ…. ശ്രീദേവി അവളുടെ വാ പൊത്തി…. ഇല്ല മോളെ അങ്ങനെ ഒന്നുമില്ല….. നിന്നെ വിളിച്ചാൽ അവനു പിന്നെയും സങ്കടം കൂടും.. നിന്റെ ശബ്ദം കേട്ടാൽ അവനവിടെ നിൽക്കാൻ പറ്റില്ല അതോണ്ടാവും….. മോൾക്കറിയാവോ ഒരു ദിവസം എത്ര പ്രാവശ്യം അവൻ നിന്റെ കാര്യം അന്വേഷിക്കാൻ വിളിക്കുമെന്ന്…. അമ്മേ അവൾ ഫുഡ് കഴിച്ചോ…. കുളിച്ചോ…. ഹാപ്പി ആണോ….. വിഷമിപ്പിക്കല്ലേ…… എപ്പോഴു അമ്മ കൂടെ ഉണ്ടാവണേ എന്നൊക്കെ പറഞ്ഞോണ്ടിരിക്കും…. ആ അവനു എങ്ങനെയാ മോളെ നിന്നെ വേണ്ടാന്ന് വെക്കാൻ പറ്റണെ… മ്മ് അവൾ കണ്ണുകൾ നിറച്ചു അമ്മയെ കെട്ടിപിടിച്ചു കിടന്നുറങ്ങി… രാത്രിയിൽ എപ്പോഴോ ഒന്ന് ഉണർന്നപ്പോൾ, തന്നെ ആരോ ബലമായി കെട്ടിപിടിച്ചു കിടക്കുന്നു….. അമ്മയല്ല എന്നവൾക് മനസിലായി…. അവൾ എഴുനേൽക്കാൻ ശ്രേമിച്ചപ്പോൾ ബലമായി പിടിച്ച് കട്ടിലിലേക് ഇട്ടു……

അവൾ ഭയം കൊണ്ട് അമ്മേ എന്ന് വിളിച്ച് കരഞ്ഞു….. കരച്ചിൽ കേട്ട് പെട്ടന്ന് എല്ലാവരും വന്നു കതകിൽ മുട്ടി….. പെട്ടന്ന് ലൈറ്റ് ഇട്ടപ്പോഴാണ് നിവിയാണെന്നു കണ്ടത്….. അവൾ നെഞ്ചിൽ കൈ വെച്ച് കിതച്ചു……. അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു….. വാതിലിൽ പിന്നെയും കൊട്ടും വിളിയും ഒക്കെ കേട്ടപ്പോൾ അവൻ വാതിൽ തുറന്നു….. എന്താ അമ്മു എന്താ പറ്റിയെ…… അത് വല്യേട്ടാ.. അത് പിന്നെ ഞാൻ….. ഞാൻ.. സ്വപ്നം കണ്ടതാ….. അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു… എല്ലാവരും നിവിയെ നോക്കി ചിരിച്ചു…. അവനും ഒരു പളിങ്ങിയ ചിരി ചിരിച്ചു….. കൊച്ചിനെ പേടിപ്പിക്കാതെടാ…. അയ്യേ.. ഞാനോ ഞാൻ ഒന്നും ചെയ്തില്ല… മ്മ്.. മ്മ്… അവർ ചിരിച്ചോണ്ട് അവരവരുടെ റൂമിലേക്കു പോയി…. പോയി കഴിഞ്ഞു വാതിലടച്ചു അവൻ അവളെ നോക്കി…. അവന്റെ ചമ്മിയ മുഖം കണ്ട് അവൾ പൊട്ടിച്ചിരിച്ചു…. അവളുടെ ചിരി കണ്ട് അവനു സന്തോഷവും ഒപ്പം ആശ്വാസവും തോന്നി……. എന്താടി പോത്തേ കിടന്നു ചിരിക്കുന്നെ….. അമ്മ പറഞ്ഞെ കേട്ടല്ലോ പേടിപ്പിക്കല്ലെന്നു… ഉം… നിന്നെ പേടിപ്പിക്കുവല്ല…… വേദനപ്പിക്കാം…. ഒരു സർപ്രൈസ് തരാന്ന് വെച്ചപ്പോൾ കാറി കൂവി അത് നശിപ്പിച്ചു…..

ഈ…. ഞാൻ അറിഞ്ഞോ നിങ്ങൾ ഇപ്പൊ വരുമെന്ന്….. സോറി…. സോറി നിന്റെ കൈയിൽ തന്നെ വെച്ചോ…. നീ ഇങ്ങോട് വന്നേ….. അവൻ അവളുടെ അടുത്തേക് നടന്നോണ്ട് പറഞ്ഞു….. അവന്റെ വരവും നോട്ടവും പന്തി അല്ലെന്നു മനസിലായ അമ്മു പുറകോട്ട് നടന്നു…. ഇല്ല…. വാടി… ഇവിടെ….. നാലു ദിവസമായി നിന്നെ കൈയിൽ കിട്ടിയിട്ട്… അവൻ അവളുടെ കൈയിൽ പിടിത്തമിട്ടു….. അവൻ അടുത്ത് വന്നതും അവളുടെ ഹൃദയം ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി…. നിവിയേട്ട… വേണ്ട…. വേണം… അന്ന് നമ്മുടെ ആദ്യരാത്രി നടത്താൻ പറ്റിയില്ല… എന്ന് മോളെ ഞാൻ നടത്തും….. അതും പറഞ്ഞു അവളുടെ ഇടുപ്പിലൂടെ കൈ ഇട്ടു അവനോട് ചേർത്ത് നിർത്തി…… അവൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു….. അവൾ നാണത്താൽ തലകുനിച്ചു നിന്നു…. അവളുടെ തലയുയർത്തി അവളുടെ പനിനീർ ദളങ്ങൾ പോലുള്ള അധരങ്ങൾ സ്വന്തമാക്കി…. അവളുടെ എതിർപ്പുകളെ വകവെക്കാതെ അവൻ ആവേശത്തിൽ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു…. പിന്നെ അവളും അത് ആസ്വദിച്ചു… അതിന് തെളിവായി അവളുടെ കൈകൾ അവന്റെ മുടിയിൽ കോർത്തുവലിച്ചു…… ചുണ്ടുകളിൽ ചോര ചുവച്ചിട്ടും അവർ പിന്മാറിയില്ല….. പിന്നെ ശ്വാസം വിലങ്ങിയതും അവൻ ചുണ്ടുകളെ മോചിപ്പിച്ചു…..

അവൾക് അവനെ നോക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി…… അവൻ ഒന്നുടെ അവളെ ചേർത്ത് നിർത്തി കണ്ണുകളിലും കവിളുകളിലും ചുംബിച്ചു…….. രണ്ടു പേരുടെയും മനസും മെയ്യും ഒന്നാകാൻ കൊതിച്ചു….. അവൻ അവളെ കൈകളിൽ കോരിയെടുത്തു കട്ടിലിൽ കിടത്തി….. അവൾക് മുകളിലായി അവനും കിടന്നു…… അവൻ അവളുടെ കഴുത്തിലേക് മുഖം പൂഴ്ത്തി ചെവിയിൽ പതിയെ ചോദിച്ചു……. നിവിയുടെ മാത്രം അമ്മുവാക്കികോട്ടെ……… അതിന് സമ്മദമെന്നോണം അവൾ അവന്റെ കവിളുകളിൽ ചുംബിച്ചു………. യാത്രിയുടെ ഏതോ യാമത്തിൽ മനസുപോലെ തന്നെ ഇരുവരുടെയും മെയ്യും ഒന്നായി….. തന്നിലെ പെണ്ണിനെ ഒരു ചെറു നോവോടെ പൂർണമാക്കിയ തന്റെ പതിയെ അവൾ അവളിലേക് കൂടുതൽ ചേർത്തുകിടത്തി……. അമ്മുവിനെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ നിർവൃതിയിൽ അവൻ അവളുടെ നെഞ്ചിൽ തളർന്നുറങ്ങി…………… രാവിലെ ആദ്യം എഴുന്നേറ്റത് അമ്മുവാണ്…. തന്റെ മാറോടു ചേർന്ന് കിടക്കുന്ന നിവിയെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു….. അവൾ അവന്റെ മുഖത്തേക്ക് തെന്നിക്കിടക്കുന്ന മുടി വിരലുകൊണ്ട് ഒതുക്കി നെറ്റിയിൽ നേർത്തൊരു ചുംബനം നൽകി…… അവനെ ഉണർത്താതെ എഴുന്നേറ്റതും നിവി അവളുടെ കൈയിൽ പിടിച്ച് വലിച്ച് നെഞ്ചത്തേക് ഇട്ടു……

ഉണർന്ന് കിടക്കുവാരുന്നല്ലേ കുറുമ്പാ……. എന്റെ പെണ്ണ് ഒന്നനങ്ങിയാൽ ഞാൻ അറിയും… ആണോ…… അതേന്നെ……… മാറിക്കെ….. ഇപ്പൊ തന്നെ താമസിച്ചു…. അവരൊക്കെ എന്ത് വിചാരിക്കും…….. പൊക്കോ… പക്ഷെ നേരുത്തേ തന്ന പോലെ ദേ ഇവിടെ തരണം…. അവൻ ചുണ്ടിൽ വിരൽ വെച്ച് പറഞ്ഞു……. അയ്യടാ… ഒന്ന് മാറിക്കെ…..മോന്റെ വേലയൊക്കെ കൈയിൽ ഇരിക്കട്ടെ….. അങ്ങനെ ആണോ…. എന്നാലേ എനിക്ക് എടുക്കാൻ അറിയാം….. അതുംപറഞ്ഞു അവളുടെ ചുണ്ടിലെ തേൻ ഒന്നുടെ അവൻ നുണഞ്ഞു…… മുറിഞ്ഞു ഏട്ടാ….. അവൾ ചുണ്ടിൽ വിരൽ വെച്ചു പറഞ്ഞു….. അയ്യോ.. ഏട്ടന്റെ വാവക് വേദനിച്ചോ… പോട്ടെട്ടോ….. പോടാ ദുഷ്ട……. അവൾ അവനെ തള്ളി ബാത്റൂമിലേക് പോയി…… അവൻ വീണ്ടും കട്ടിലിലേക് ചാഞ്ഞു…… കുളിച്ച് വന്നു കണ്ണാടിക് മുന്നിൽ നിന്നു സിന്ദൂരം തൊടാൻ ഒരുങ്ങിയതും നിവി പെട്ടന്ന് തന്നെ അവളുടെ അടുത്തേക് വന്ന് ഒരു നുള്ള് സിന്ദൂരം നെറ്റിയിൽ വരഞ്ഞു……. അവൾ ഒരു ചിരിയോടെ നോക്കി നിന്നു…….. അവൾ കണ്ണാടിയിൽ നോക്കി മുടി ചീകിയപ്പോഴാണ് കഴുത്തിലേക് ശ്രേധിച്ചതു…… ഇന്നലത്തെ പ്രണയത്തിന്റെ അടയാളങ്ങൾ പലയിടത്തായി തെളിഞ്ഞു കാണുന്നു.. അവൻ ഫ്രഷായി വന്നപ്പോൾ കണ്ണാടിക് മുമ്പിൽ ഏതൊക്കെയോ ഭാവത്തിൽ എന്തോ നോക്കുന്ന അമ്മുവിനെയാണ് കണ്ടത്…..

എന്താ അമ്മുട്ടി നോക്കണേ….. അവന്റ ചോദ്യം കേട്ട് അവളൊന്നു അവനെ കൂർപ്പിച്ചു നോക്കി…. ദേ ഏട്ടാ ഇതൊക്കെ കണ്ടോ…. അവൻ അവൾ കാണിച്ച ഭാഗത്തേക്ക്‌ നോക്കിയപ്പോൾ തന്റെ ദന്തങ്ങളുടെ പാട് പലയിടത്തായി ചുവന്നു കിടക്കുന്നു…….. അത് കണ്ടതും അവൻ ഒന്നുനോക്കി ചിരിച്ചു…. കൂടുതൽ ചിരിക്കല്ലേ….. ഞാൻ ഇനി എങ്ങനെ താഴോട്ട് പോകും…… എല്ലാരും കാണില്ലേ….. അതിനെന്താ അമ്മുട്ടി ഇത് ലവ് ബൈറ്റ്സ് അല്ലേ….. പിന്നെ…. എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ……. ശെരി നീ ഇവിടെ ഇരിക്ക്…. ഞാൻ താഴത്തോട് പോയി നോക്കട്ടെ….. എല്ലാവരും പോയെങ്കിൽ വന്ന് വിളിക്കാം അപ്പൊ വന്ന മതി….. അവൻ സ്റ്റെയർ ഇറങ്ങി നോക്കുമ്പോൾ എല്ലാരും ഡൈനിങ്ങ് ടേബിളിൽ ഹാജർ ആയിട്ടുണ്ട്…. ദൈവമേ… ഇവർക്കാർക്കും ഇന്ന് ഓഫീസിൽ പോകണ്ടേ…… ഹാ…. മോൻ വന്നോ…. അവനെ കണ്ടപ്പോഴേ ഏട്ടന്മാർ ഒരു ആക്കിയ ചിരി ചിരിച്ചു…… അവൻ ഒരു കലിപ്പ് നോട്ടം നോക്കി അങ്ങോട്ടേക്ക് ചെന്നു……

മോളെവിടെ നിവി…. അത്.. അതമ്മാ അവൾ റൂമിലുണ്ട്… അവൾ കഴിക്കാൻ വരുന്നില്ലേ….. അവൾക് ഇപ്പൊ വേണ്ടന്ന്…. ഏട്ടത്തി ഫുഡ് എന്റെ കയ്യിലോട് തന്നേക് ഞാൻ കൊടുത്തോളം….. അതെന്തിനാ ഞങ്ങൾ പോയി വിളിച്ചോളാം അവളെ….. വേണ്ട… അതെന്താടാ വേണ്ടാതെ….. ഒന്നുല്ലേട്ടാ….. വെറുതെ എന്തിനാ അവളെ ഇങ്ങോട് വിളിക്കണേ അവിടെ ഇരുന്നോട്ടെ….. എന്തോ എവിടേയോ ചീഞ്ഞു നാറുന്നുണ്ടല്ലോ….. ഹേയ്…. ഒന്നുല്ല…. നീ അങ്ങോട്ട് മറിക്കെ ചെക്കാ ഞങ്ങൾ പോയി വിളിച്ചോളാം അവളെ… അതും പറഞ്ഞു ഏട്ടത്തിമാർ മുകളിലേക്കു ചെന്നു… ദൈവമേ…. തീർന്നെല്ലാം ഈ തെണ്ടി ഏട്ടന്മാർ അറിഞ്ഞാൽ ചത്താ മതി…. അവൻ അവിടെ ചെയറിൽ ഇരുന്നു… കുറച്ച് കഴിഞ്ഞു അമ്മുവിനെയും കൊണ്ട് ഏട്ടത്തിമാർ വന്നു…… വന്നതാ ഏട്ടത്തിമാർ അവനെ നോക്കി ഒന്ന് ആക്കി ചുമച്ചു….. അമ്മു തല താഴ്ത്തിയാണ് നിക്കുന്നത്…… കുറച്ച് കഴിഞ്ഞ് ചിരിയും ചുമയും ഏട്ടന്മാരുടെ ഭാഗത്തുന്നു കൂടെ വന്നപ്പോൾ അവനു തൃപ്തിയായി… എല്ലാവരും കൂടെ അവനെ കണക്കിന് കളിയാക്കി…….

ഉച്ചയോടടുത്തു തറവാട്ടിൽ നിന്നും എല്ലാവരും വന്നു…… എല്ലാവരെയും കണ്ടപ്പോൾ അമ്മുന് വലിയ സന്തോഷം ആയിരുന്നു…… വൈകിട്ടോടെ അവർ പോകാൻ ഇറങ്ങുന്നതിനു മുമ്പ് അമ്മുവിനെ വല്യമ്മാമ അരികിലേക്ക് വിളിച്ചു… മോളെ…. എന്താ വലിയമാമെ….. ഞങ്ങളുടെ ഈ വരവിന്റെ ഉദ്ദേശം നിങ്ങളെ അങ്ങോട്ട് വിരുന്നു വിളിക്കുക മാത്രമല്ല…. പിന്നെ…. അതിന് മറുപടിയായി ഒരു ഫയൽ അവൾക് നേരെ നീട്ടി….. ഇതെന്താ മാമേ…. തുറന്നു നോക്ക് എന്റെ കുട്ടി…… അവൾ തുറന്നു നോക്കിയതും വല്യമ്മാമയെ ഓടിച്ചെന്നു കെട്ടിപിടിച്ചു കരഞ്ഞു….. അതിൽ അവളുടെ മുത്തശ്ശനും അച്ഛനും അമ്മയും ഉറങ്ങുന്ന തറവാടിന്റെ ആധാരം ആയിരുന്നു….. എന്തിനാ എന്റെ മോള് കരയുന്നെ…. അവൾ പിന്നെയും പൊട്ടിക്കരഞ്ഞു…. ഇതു ഞങളുടെ അനിയത്തി കുട്ടിക്ക് ഞങളുടെ വക ഒരു ചെറിയ സമ്മാനമല്ലേ…….. വല്യേട്ടൻ അവളെ ചേർത്ത് നിർത്തി പറഞ്ഞു….. ഒരുപാട് സന്തോഷത്തോടെ അവൾ അത് സ്വീകരിച്ചു……..

അഞ്ചു വർഷങ്ങൾക് ശേഷം……. നിവിയേട്ട….. എത്ര നേരായി….. എന്താ അമ്മു നിനക്ക്…… ഒന്നെഴുനേറ്റ….. സമയം ഒരുപാടായി….. എല്ലാരും ഒരുങ്ങി…… ഇവളെ കൊണ്ട് വലിയ ശല്യം ആയല്ലോ…. അതേ നിങ്ങൾക്കിപ്പോ ഞാൻ ശല്യം ആണല്ലോ……. അതും പറഞ്ഞു അവൾ സാരിയുടെ പ്ലീറ്റു റെഡി ആക്കാൻ തുടങ്ങി…… ദൈവമേ പിണങ്ങി….. അമ്മൂട്ടാ…. ഞാൻ വെറുതെ പറഞ്ഞതല്ലേടാ… നീയെന്റെ വാവായല്ലേ…. അതുപറഞ്ഞു അവളുടെ പ്ലീറ്റുകൾ അവൻ എടുത്ത് കൊടുത്തു….. അപ്പൊ അച്ഛെടെ വാവ ഞാൻ അല്ലേ…. അത് ചോദിച്ചോണ്ട് ചിണിങ്ങി കൊണ്ട് ഇച്ചു എന്ന ഇഷാൻവി അവിടേക്കു വന്നത്…. അമ്മുവിന്റെയും നിവിയുടെയും സ്നേഹത്തിന്റെ അടയാളം മൂന്ന് വയസുകാരി ഇച്ചു…. അവൻ ഇച്ചുവിനെ കൈകളിൽ കോരിയെടുത്തു അച്ഛെടെ വാവ ഇച്ചുമോൾ ആണല്ലോ….. അവൻ അവളുടെ ഇരു കവിളുകളിലും ഉമ്മവെച്ചു പറഞ്ഞു…. അത് കേട്ട് ഇച്ചു അവളുടെ കൊച്ചരി പല്ലുകൾ കാട്ടി കൈകൊട്ടി ചിരിച്ചു……… മതി അച്ഛനും മോളും കൂടെ കൊഞ്ചിയത്….. മുഹൂർത്തത്തിന് മുമ്പ് അവിടെ എത്തണം… അവൾ ഇച്ചുവിനെ വാങ്ങി അവനെ കുളിക്കാൻ തള്ളി വിട്ടു……..

ഇന്ന് ശരണിന്റെയും ശ്രാവണിന്റെയും കല്യാണം ആണ്….. അതിനുള്ള തിരക്കാണ് അമ്മു കൂട്ടുന്നത്……… മയിൽപീലി കളർ സാരിയാണ് അവളുടെ വേഷം അതേ കളർ വിരിഞ്ഞു നിൽക്കുന്ന പാർട്ടി വെയർ ഫ്രോക്ക് ആണ് ഇച്ചുവിന്….. അതേ കളർ ഷർട്ടും മുണ്ടുമാണ് നിവി…… അമ്മു ആണ് പെങ്ങളുടെ സ്ഥാനത്തു നിന്നു എല്ലാം ചടങ്ങുകളും നടത്തിയത്….. കല്യാണവും റിസെപ്ഷനും കഴിഞ്ഞു ഒരുപാട് താമസിച്ചാണ് അവർ വീട്ടിലെത്തിയത്….ഇച്ചു ഉറങ്ങിയിരുന്നു……. അവളുടെ ഡ്രസ്സ്‌ ഒക്കെ മാറ്റി കട്ടിലിൽ കിടത്തി……. നിവി അപ്പോഴേക്കും ഫ്രഷായി വന്നിരുന്നു….. അവളും ഡ്രസ്സ്‌ എടുത്ത് ഫ്രഷാവൻ പോയി……… കുളിച്ചിറങ്ങിയ അവൾ കണ്ടത് തന്നെ കാത്തിരിക്കുന്ന നിവിയെ ആണ്…. എന്താണ് മോനെ ….. ഉറക്കൊന്നുമില്ലേ…. അല്ല ഞാൻ ആലോചിക്കുവാരുന്നു ഇച്ചുമോൾക് കളിക്കാൻ ഒരു കുട്ടികുറുമ്പനെ കൂടെ കൊടുതലൊന്നു……. അവൻ അവളോട് ഒരു കള്ള ചിരിയോടെ പറഞ്ഞു…….. അയ്യടാ…. ഒന്ന് പോയേ ഏട്ടാ…. എങ്ങും പോണില്ല….. അവൻ അവളെയും കൊണ്ട് കട്ടിലിലേക് മറിഞ്ഞു…….. കൊച്ച് കൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും ഒരുപാട് സ്നേഹവുമായി അവർ ജീവിക്കട്ടെ….. അവസാനിച്ചു……. ഒരുപാട്