രചന – ആർദ്ര അമ്മു
ഋഷിയുടെ വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ ഹൃദയം എന്തെന്നില്ലാതെ തുടികൊട്ടി. എത്ര ദൂരം സഞ്ചരിച്ചിട്ടും എത്താത്തത് പോലെ. സമയം ഒച്ചിഴയുന്ന വേഗത്തിൽ പോവുന്നത് പോലെ തോന്നി. വണ്ടിയേക്കാൾ വേഗത്തിൽ മനസ്സ് മുന്നോട്ട് പായുന്നു. ചിന്തകളെല്ലാം ഒരാളിലേക്ക് ചുരുങ്ങുന്നു. ഓർമ്മകളിൽ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിക്കുമ്പോഴും ആമിയുടെ കാര്യം ഇന്നലെ വിളിച്ചപ്പോൾ പോലും ഒരു സൂചന നൽകാഞ്ഞതിൽ പരിഭവവും തോന്നി. കാർ മംഗലത്ത് തറവാട്ടിന് മുന്നിൽ നിർത്തുമ്പോൾ പേരറിയാത്ത ഒരു വികാരം മനസ്സിനെ പൊതിയുന്നത് അവളറിയുന്നുണ്ടായിരുന്നു. ഹരിയങ്കിളേ…………….. കാർ തുറന്നു പുറത്തിറങ്ങിയ ഹരിയെ ഋതു ഓടി വന്നു കെട്ടിപിടിച്ചു. ആഹാ അങ്കിളിന്റെ ചെല്ലകുട്ടി ഇവിടെ ഉണ്ടായിരുന്നോ???? അയാൾ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.
പിന്നല്ലാതെ ഇന്ന് നിങ്ങൾ വരും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ കോളേജിൽ പോലും പോവാതെ ലീവെടുത്തു രാവിലെ മുതൽ കാത്ത് നിൽക്കുന്നതാ. എടി കള്ളി അപ്പൊ നീയിന്നീ പേരും പറഞ്ഞു ലീവാക്കി അല്ലെ മടിച്ചി പാറു. അയാൾ കളിയായി അവളുടെ ചെവിയിൽ പിച്ചി. ഔ എനിക്ക് വേദനിച്ചൂട്ടോ ഞാൻ പിണക്കാ………. അവൾ ചിണുങ്ങി. ആണോ അപ്പൊ ഈ ചോക്ലേറ്റ് ഞാനാർക്കാ കൊടുക്കാ????? അയാൾ പോക്കെറ്റിൽ നിന്ന് ഒരു പാക്കറ്റ് എടുത്തു ആലോചനയുടെ പറഞ്ഞു. അത് കണ്ടവൾ ചുണ്ട് പിളർത്തി നിന്നു. വേണോ?????? മ്മ്മ്മ് അവൾ തലയാട്ടി. അപ്പൊ എന്നോടുള്ള പിണക്കം മാറിയോ?????? എപ്പോഴേ മാറി. അവളത് തട്ടിപ്പറിച്ചു. എന്നിട്ടയാളുടെ കവിളിൽ മുത്തി. അയാൾ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു.
ശ്രീ ഇതെല്ലാം കണ്ട് അതിശയത്തോടെ നിൽക്കുവാണ്. ഹരിയുടെ കൂടെ കൊച്ചു കുട്ടികളെ പോലെ നിൽക്കുന്ന ഋതുവിനെ കണ്ട് അവൾ കുറച്ചു നേരം അങ്ങനെ നിന്നുപോയി. ഓരോന്ന് സംസാരിച്ചു നിൽക്കുമ്പോഴാണ് അവരെ നോക്കി നിൽക്കുന്ന ശ്രീയെ അവൾ കാണുന്നത്. ഏട്ടത്തി……… അവൾ ഓടി ശ്രീയെ കെട്ടിപ്പിടിച്ചു. ശ്രീ മുഖം വീർപ്പിച്ചു നിന്നു. സോറി ഏട്ടത്തി പെട്ടെന്ന് ഹരിയങ്കിളിനെ കണ്ട സന്തോഷത്തിൽ ഏട്ടത്തി നിൽക്കുന്നത് ശ്രദ്ധിച്ചില്ല സോറി സോറി……. അവളത് കാണാത്തത് പോലെ നിന്നു. ഇനി ആവർത്തിക്കില്ല ഏട്ടത്തി പ്രോമിസ്. ഒന്ന് മിണ്ട് ഞാൻ ഏട്ടത്തിയുടെ ഋതുകുട്ടനല്ലേ പ്ലീസ് പ്ലീസ് പ്ലീസ്………. അവൾ ചിണുങ്ങി. അത് കണ്ടു ശ്രീ ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു.
അല്ല നിങ്ങൾ തമ്മിലെങ്ങനാ ഇത്ര ക്ലോസായത്. ശ്രീ അവരെ രണ്ടുപേരെയും നോക്കി ചോദിച്ചു. അതില്ലേ ഏട്ടത്തി ഹരിയങ്കിൾ മുന്നേ ഇവിടെ വന്നിട്ടുണ്ട് അന്ന് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതാ. അങ്കിളാ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അങ്കിൾ?????? പിന്നല്ലാതെ????? അയാൾ ചിരിയോടെ രണ്ടു പേരെയും നോക്കി. ആഹാ ഇതാരൊക്കെയാ വന്നിരിക്കുന്നത് മുറ്റത്തു തന്നെ നിക്കാതെ അകത്തേക്ക് വാ. വിശ്വൻ അവരെ അകത്തേക്ക് ക്ഷണിച്ചു. ലക്ഷ്മീ……. അവരെത്തി കെട്ടോ……. ദാ വരുന്നു വിശ്വേട്ടാ……… അവർ അകത്തെ സോഫയിൽ ചെന്നിരുന്നപ്പോൾ തന്നെ കുടിക്കാൻ ജൂസുമായി ലക്ഷ്മി എത്തിയിരുന്നു. ജൂസെല്ലാവർക്കും കൊടുത്തിട്ട് ലക്ഷ്മി ശ്രീയുടെ അടുത്തിരുന്നു.
അങ്ങനെയെല്ലാം കഴിഞ്ഞല്ലേ???? മ്മ്മ്മ്………. വിശ്വന്റെ ചോദ്യത്തിന് നെടുവീർപ്പിട്ട് കൊണ്ടയാൾ മൂളി. ഹാ നമുക്കതൊക്കെ മറക്കാഡോ ഇങ്ങനെ ഒക്കെ നടക്കണമെന്ന് ദൈവം എഴുതി വെച്ചിട്ടുണ്ടാകും വിധിയെ നമ്മളാരെ കൊണ്ടും തടുക്കാനാവില്ലല്ലോ. ഹരിയുടെ പുറത്ത് തട്ടികൊണ്ട് വിശ്വൻ പറഞ്ഞു. ഞാനും അതെല്ലാം മറക്കാൻ ശ്രമിക്കുവാ വിശ്വാ. എല്ലാം ഒരു ദുഃസ്വപ്നം പോലെ അങ്ങ് മറക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുവാ. പാർവതി……… അയാൾ പകുതിക്ക് നിർത്തി. നല്ല വിഷമം ഉണ്ടവൾക്ക്. ജീവിതത്തിൽ അവളെടുത്ത തെറ്റായ തീരുമാനത്തിന്റെ പരിണിത ഫലമാണ് ഇപ്പൊ അനുഭവിക്കുന്നതെന്നവൾക്ക് തോന്നുന്നുണ്ട്. പാവം ഒരുപാട് സങ്കടം അനുഭവിക്കുന്നുണ്ട് എല്ലാം ശരിയാവും എന്നു പറഞ്ഞാശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല ഞങ്ങൾക്ക്. പിന്നെ ആകെയുള്ള ആശ്വാസം അവളിതൊക്കെ നല്ല രീതിയിൽ ഉൾക്കൊണ്ടു എന്നുള്ളതാ അല്ലെങ്കിൽ പെട്ടന്നതൊരു ഷോക്കായി മാറിയേനെ. പതിയെ പതിയെ എല്ലാം മാറ്റിയെടുക്കണം. അയാളുടെ മനസ്സിലപ്പോൾ പലവിധ കണക്കുകൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.
എല്ലാം അറിഞ്ഞിട്ടും മോളോടൊന്നും പറയാതിരുന്നതിൽ ഞങ്ങളോട് ദേഷ്യമുണ്ടോ?????? ലക്ഷ്മി അവളോടായി ചോദിച്ചു. ഇല്ലമ്മേ സങ്കടം തോന്നിയിരുന്നു എല്ലാവരും ചേർന്ന് വിഡ്ഢിയാക്കി എന്ന തോന്നലുണ്ടായിരുന്നു പക്ഷെ കുറച്ചു ചിന്തിച്ചപ്പോൾ മനസ്സിലായി നിങ്ങളൊക്കെ ചെയ്‍തതായിരുന്നു ഏറ്റവും വലിയ ശരിയെന്ന്. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നാലും ഇങ്ങനൊരവസ്ഥയിൽ ഇതൊക്കെയെ ചെയ്യൂ. എല്ലാത്തിലുമുപരി എന്നോടിതെല്ലാം മറച്ചു വെച്ചപ്പോൾ എനിക്കെന്റെ അച്ഛനെ തിരിച്ചു കിട്ടിയില്ലേ അതിനൊക്കെ എങ്ങനെയാ ഞാൻ നിങ്ങളോട് നന്ദി പറയേണ്ടത് ??????? നന്ദിയോ????? ഞങ്ങളോടോ???? മുറ്റത്തു നിൽക്കുന്ന പുളിയിൽ നിന്നൊരു വടി വെട്ടി രണ്ടെണ്ണം ഞാനങ്ങു തരും പറഞ്ഞേക്കാം ഞങ്ങൾക്ക് നിന്റെ നന്ദി ഒന്നും വേണ്ട പകരം ഞങ്ങൾക്കൊരു വെട്ടുപോത്തുണ്ട് അതിനെ ഒന്ന് മെരുക്കി പിന്നെ ഇപ്പൊ ഇരിക്കുന്ന പൊസഷനിൽ നിന്ന് മുത്തശ്ശനും മുത്തശ്ശിയും എന്ന സ്ഥാനത്തേക്ക് ഒരു പ്രൊമോഷനും കൂടി തന്നാൽ മതി അല്ലേടി????? വിശ്വൻ ലക്ഷ്മിയോട് ചോദിച്ചു.
പിന്നല്ലാതെ……. അതിന് മറുപടിയായി നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി അവൾ നൽകി. പിന്നീടവിടെ കല്യാണചർച്ചകൾ സ്ഥാനം പിടിച്ചു. എല്ലാവരും കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോൾ ശ്രീ മാത്രം മറ്റാരെയോ തിരഞ്ഞു കണ്ണുകൾ എല്ലായിടത്തും പായിച്ചു. അതേ അന്വേഷിക്കുന്ന ആളിവിടെയില്ല ഹോസ്പിറ്റലിൽ പോയിരിക്കുവാ….. ചെവിക്കരികിൽ ഋതു പറയുന്നത് കേട്ടവൾ ചമ്മിയ ഒരു ചിരി ചിരിച്ചു. അത് കണ്ട് ഋതു അവളെ ആക്കിച്ചിരിച്ചു. പപ്പേ ഞങ്ങളൊന്ന് ഹോസ്പിറ്റൽ വരെ പൊക്കോട്ടെ????? ഋതുവിന്റെ ചോദ്യം കേട്ടെല്ലാവരും അവളെ നോക്കി. അതേ ഇവിടെ ഒരാൾ പ്രിയതമനെ കാണാതെ വീർപ്പുമുട്ടുന്നത് നിങ്ങളാരും കാണുന്നില്ലേ??????? അത് കേട്ടെല്ലാവരും കളിയാക്കി ചിരിയോടെ അവളെ നോക്കി. മ്മ്മ്മ് ചെല്ല് ചെല്ല്…….. പിന്നേ എന്റെ മരുമകനെ ബാക്കി വെച്ചേക്കണേ……. ഹരി അവളെ നോക്കി പറഞ്ഞു. ഉറപ്പ് പറയാൻ പറ്റില്ല അതാണ് ആളുടെ കയ്യിലിരുപ്പ്. അത്രയും പറഞ്ഞവൾ ഋതുവിന്റെ കയ്യും വലിച്ചു പുറത്തേക്കോടി. അവരുടെ ഓട്ടം കണ്ടു ചിരിയോടെ അവരിരുന്നു.
ഹോസ്പിറ്റലിൽ എത്തിയ ഉടൻ ഋതു ഐഷുവിന്റെ ക്യാബിനിലേക്ക് പോവാനൊരുങ്ങി. അല്ല നീയെങ്ങോട്ടാ?????? ശ്രീ അവളെ നോക്കി പിരികം പൊക്കി ചോദിച്ചു. ഞാൻ ഐഷുവേച്ചിയുടെ അടുത്തേക്ക്. അപ്പൊ നീ ഋഷിയേട്ടനെ കാണാൻ വരുന്നില്ലേ????? എന്തിന്????? നിങ്ങൾ സംസാരിക്കുമ്പോൾ കട്ടുറുമ്പാവാൻ നമ്മളില്ലേ…….. ഞാൻ ചേച്ചിയുടെ അടുത്ത് കാണും ഏട്ടത്തി എല്ലാം കഴിഞ്ഞങ്ങോട്ട് വന്നാൽ മതി. അത്രയും പറഞ്ഞവൾ അകത്തേക്ക് നടന്നു. അവളെ നോക്കി ചിരിയോടെ ശ്രീ ഋഷിയുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. ക്യാബിനിന്റെ ഫ്രണ്ടിൽ ചെന്ന് ഡോറിൽ അവൾ തട്ടി. യെസ് കമിൻ……… ഋഷിയുടെ മറുപടി കിട്ടിയതും അവൾ അകത്തേക്ക് കയറി. വന്ന ആളിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ സംശയത്തോടെ ലാപ്പിൽ നിന്ന് തലയുയർത്തി നോക്കിയ ഋഷി കാണുന്നത് ഡോറിൽ ചാരി കയ്യും കെട്ടി തന്നെ രൂക്ഷമായി നോക്കുന്ന ശ്രീയെയാണ്.
അവനൊരു ചിരിയോടെ ലാപ്പിൽ നിന്ന് കണ്ണെടുത്ത് ചെയറിലേക്ക് ചാഞ്ഞു കിടന്നു. എന്റെ പൊണ്ടാട്ടി നല്ല കലിപ്പിലാണല്ലോ???????? അല്ല എനിക്കറിയാൻപാടില്ലാത്തത് കൊണ്ട് ചോദിക്കുവാ നിങ്ങൾക്കീ ട്വിസ്റ്റിടൽ തന്നെയാണോ പണി????? ഇതൊക്കെ ഒരു രസല്ലേ നന്ദൂട്ടാ….. രസല്ല സാമ്പാർ എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഇതൊക്കെ നിർത്തി വെച്ച് സിനിമാഫീൽഡിലേക്ക് ഇറങ്ങിയാൻ പാടില്ലേ ജിത്തു ജോസഫിനൊക്കെ ഒരു കോമ്പറ്റിഷനായിരിക്കും ഹും……….. അവൾ മുഖം കോട്ടി നിന്നു. ഋഷി ഒരു ചിരിയോടെ ചെയറിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു. എന്റെ നന്ദൂ നീയിങ്ങനെ മുഖം ചുവപ്പിക്കല്ലേ അത് കണ്ടാൽ എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നും. വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞവൻ അവളുടെ അടുത്തെത്തി.
ഈശ്വരാ ഇച്ചിരി വെയ്‌റ്റിട്ട് നിക്കാമെന്ന് കരുതിയതാ ഇതിപ്പോ പെട്ടല്ലോ ദേവീ…. ഇനി ഒന്നും നോക്കാനില്ല സിഐഡി എസ്‌കേപ്പ്……… അവൾ പിടി ഉഷയെ മനസ്സിൽ ധ്യാനിച്ചോടാനൊരുങ്ങി. പക്ഷെ അവളുടെ പ്രതീക്ഷകളെ മുഴുവൻ കാറ്റിൽ പറത്തികൊണ്ട് ഋഷി അവളെ കയ്യിൽ കോരി എടുത്തിരുന്നു. തന്റെ കയ്യിൽ കിടക്കുന്ന അവളെ എങ്ങനുണ്ടെന്ന ഭാവത്തിലവൻ നോക്കി. അവളാണെങ്കിൽ പച്ചാളം ഭാസിയെ കടത്തി വെട്ടുന്ന രീതിയിൽ എക്സ്പ്രെഷനിടുവാണ്. ഋഷി കള്ളച്ചിരിയോടെ അവളെ ടേബിളിന് മുകളിലിരുത്തി. ശ്രീ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു. ഇന്നലെ എന്റെ നന്ദൂട്ടൻ എന്നോടെന്തോ പറഞ്ഞല്ലോ???? അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളെ ഒതുക്കി മാറ്റികൊണ്ടവൻ പറഞ്ഞു.
അത്…….. അത്……….. അത് പിന്നെ……. ആഹ് അത് പിന്നെ??????? ഞാൻ… മറന്നു പോയി……… ഇത്ര വേഗമോ?????? മ്മ്മ്മ്………. എന്നാലേ എനിക്ക് നല്ല ഓർമ്മയുണ്ട്. എന്റെ പൊണ്ടാട്ടി എന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നല്ലേ പറഞ്ഞത്?????? മ്മ്മ്മ്………. അവൾ ഒന്നും പറഞ്ഞില്ല. ചേട്ടനെ മിസ്സ് ചെയ്യാതിരിക്കാൻ ഒരു സമ്മാനം തരട്ടെ????? കാതിനരികിലായി അവന്റെ നിശ്വാസം തട്ടിയപ്പോൾ ഏസി മുറിയിൽ പോലും അവൾ വിയർത്തു. തരട്ടെ???????? വീണ്ടുമവൻ ചോദിച്ചു. അവൾ ഉമിനീരിറക്കി അവനെ നോക്കി. അവൻ പതിയെ അവൾക്ക് നേരെ മുഖമടുപ്പിച്ചു. അവൾ കണ്ണുകൾ ഇറുകെ പൂട്ടി ഇരുന്നു. അവനിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ കണ്ണ് തുറന്ന അവൾ കാണുന്നത് തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ഋഷിയെയാണ്. അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസമെടുത്തു. അവൻ അപ്പോഴേക്കും ടേബിളിൽ നിന്നൊരു ജുവൽ ബോക്സ് എടുത്തു.
അതിൽ നിന്ന് അവന്റെയും അവളുടെയും പേരിന്റെ ഫസ്റ്റ് ലെറ്ററിൽ മനോഹരമായി തീർത്ത പെൻഡന്റുള്ള ഒരു പ്ലാറ്റിനം ചെയിൻ. അവനത് അവളുടെ കഴുത്തിൽ ചാർത്തി. ചിരിയോടെ അവളതേറ്റു വാങ്ങി. ചെയിൻ അണിയിച്ചു കഴിഞ്ഞവൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു. അവൾ ഇരുന്നിടത്ത് നിന്നൊന്ന് ഉയർന്നു പൊങ്ങി. അവൻ കുസൃതിയോടെ അവളെ നോക്കി സൈറ്റടിച്ചു. അവൾ ചുണ്ട് കൂർപ്പിച്ചവനെ നോക്കി. അത് കണ്ടവൻ പെട്ടെന്ന് തന്നെ അവളുടെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്തു. അവനിൽ നിന്ന് പെട്ടെന്നങ്ങനൊരു നീക്കം പ്രതീക്ഷിക്കാത്ത അവൾ ഒരു നിമിഷം പകച്ചുപോയി. പിന്നെ ഞെട്ടി അകന്നു മാറാൻ നിന്ന അവളെ അതിനനുവദിക്കാതെ ഒരു കൈ അവളുടെ ഇടുപ്പിലും മറു കൈ കവിളിലുമായി പിടിച്ചവളെ ഒന്നുകൂടി അവനോട് ചേർത്തു. അവന്റെ ഉള്ളിലെ അവളോടുള്ള അടങ്ങാത്ത ഭ്രാന്തമായ പ്രണയം മുഴുവൻ അവനാ ചുംബനത്തിലൂടെ അവൾക്ക് പകർന്നു നൽകി.
ഉമിനീരിൽ രക്തത്തിന്റെ ചുവ അറിഞ്ഞപ്പോൾ പോലും അവനവളെ തന്നിൽ നിന്നടർത്തി മാറ്റയില്ല. ശ്വാസം വില്ലനായപ്പോൾ പോലും അവളെ മോചിപ്പിക്കാതെ അവൻ അവളിലെ മധു നുകർന്നു. ഇനിയും ശ്വാസമെടുത്തില്ലെങ്കിൽ മരിച്ചു പോവും എന്നൊരവസ്ഥ വന്നപ്പോഴാണ് അവളുടെ ചുണ്ടുകളെ അവൻ സ്വാതന്ത്ര്യമാക്കിയത്. തളർന്നു തന്റെ നെഞ്ചിലേക്ക് ചാഞ്ഞ അവളെ വാരി പുണർന്നവളുടെ തോളിൽ തല വെച്ചവൻ കിതപ്പടക്കി. ലവ് യൂ ഡീ……….. ശ്വാസം നേരെയായപ്പോൾ അവൻ അവളെ നോക്കി പറഞ്ഞു. വീണ്ടും ചുംബിക്കാനാഞ്ഞ അവനെ അവൾ തള്ളി മാറ്റി. ഋഷിയേട്ടാ വേണ്ട ഇനി ഒന്നുകൂടി താങ്ങാനുള്ള ത്രാണിയെനിക്കില്ല. അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു. തീരെ സ്റ്റാമിന ഇല്ലല്ലോ എന്റെ നന്ദൂ ഈ ഒരു കിസ്സ് താങ്ങാൻ പറ്റാത്ത നീയെങ്ങനെ എന്റെ കൂടെ പിടിച്ചു നിക്കും??????? അവളുടെ മൂക്കിൽ തട്ടി അവൻ ചിരിച്ചു.
ഛീ….. വൃത്തികെട്ടവൻ……… അവളാ ടേബിളിലിരുന്ന ഫയലെടുത്തവനെ തല്ലാൻ തുടങ്ങി. ഡീ…… വേണ്ട…….. മതി……… നിർത്തടി………. അവൻ അവളെ തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു. * സ്വത്ത് തട്ടിയെടുക്കൽ കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകൾ ഉൾപ്പടെ ഡ്രഗ് മാഫിയയുടെ വരെ കണ്ണിയായ കഴിഞ്ഞ ദിവസം പിടിയിലായ വിവേക് എന്ന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് സമർത്ഥമായി രക്ഷപെട്ടു………. ഇയാളുടെ അച്ഛൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തന്നെയാണ്.പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി വിഷ്ണു ചേരുന്നു……………. ടീവിയിൽ നിന്ന് കേട്ട വാർത്തയിൽ പകച്ചു ശ്രീ ഇരുന്നു. അവളുടെ കയ്യിൽ നിന്ന് ഫയൽ താനെ താഴേക്ക് വീണു. മനസ്സിൽ എന്തെന്നറിയാത്ത ഭയം നിറയുന്നത് അവളറിയുന്നുണ്ടായിരുന്നു. തുടരും…………………..

by