രചന – ആർദ്ര അമ്മു
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ശ്രീ ഋഷിയിൽ നിന്നടർന്നു മാറി. അവൻ പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലെടുത്തു. *Aishu calling* ഐഷുവാ ഇവിടുത്തെ കാര്യങ്ങൾ അറിയാൻ വിളിക്കുന്നതാ. ചിരിയോടെ അവളെ നോക്കിയവൻ പറഞ്ഞു. ഇങ്ങ് താ ഞാനെടുക്കാം. അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചവൾ കാൾ അറ്റൻഡ് ചെയ്തു. ഹലോ ഋഷിയെട്ടാ എത്ര നേരായി ട്രൈ ചെയ്യുന്നു???? അവിടുത്തെ കാര്യങ്ങൾ ഓക്കേയല്ലേ????? ആ വിവേകിനേയും അയാളെയും അറസ്റ്റ് ചെയ്തെന്നൊക്കെ ന്യൂസിൽ കണ്ടു. അവിടെ കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ???? ശ്രീക്കുട്ടി സേഫല്ലേ???? ആകുലതയോടെയുള്ള ശബ്ദം കേട്ടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഋഷിയേട്ടനല്ല ഇത് ഞാനാ ശ്രീക്കുട്ടി. ഗൗരവത്തിൽ ഉത്തരം കൊടുത്തു.
ശ്രീക്കുട്ടി….. അത്……… വേണ്ട കൂടുതലൊന്നും പറയണ്ട ഞാനെല്ലാം അറിഞ്ഞു കൂടപ്പിറപ്പിനെ പോലെയാണ് എന്നെ കണ്ടത് എന്നൊക്കെ പറഞ്ഞത് വെറുതെ ആണെന്നെനിക്കിപ്പോ ബോധ്യമായി അല്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി കരയുന്നത് എത്രയോ പ്രാവശ്യം നീ കണ്ടിരിക്കുന്നു അപ്പോഴെങ്കിലും എന്നോടിതെല്ലാം തുറന്നു പറയാമായിരുന്നില്ലേ??????? ശ്രീക്കുട്ടി ഞാൻ…. അത്… എനിക്ക്…… കൂടുതൽ പറഞ്ഞു ബുദ്ധിമുട്ടണ്ട എനിക്കെല്ലാം മനസ്സിലായി. എന്തായാലും കൊള്ളാം എല്ലാവരും കൂടി എന്നെ പൊട്ടിയാക്കിയില്ലേ സന്തോഷമായി. സോറി ഡാ ഞാൻ…….. ഞാനെല്ലാം പറയാനിരുന്നതാ പക്ഷെ….. പക്ഷെ….. ജിത്തുഏട്ടനും ഋഷിയേട്ടനും കൂടി എന്നെ തടഞ്ഞു.
നിന്നോട് പറഞ്ഞാൽ നീ എടുത്തു ചാടി എന്തെങ്കിലും ചെയ്താലോ എന്ന് പേടിച്ചിട്ടാ അല്ലാതെ……. അല്ലാതെ…… നിന്നെ വിഡ്ഢിയാക്കാനായിരുന്നില്ല. പറഞ്ഞു തീർന്നതും അവൾ പൊട്ടികരഞ്ഞിരുന്നു. അയ്യേ എന്റെ ഐഷു ഇത്രേ ഉള്ളൂ ഞാൻ ചുമ്മാ ഒന്ന് വിരട്ടിയതല്ലേ അപ്പോഴേക്കും കരഞ്ഞു മോശം മോശം. ഋഷിയേട്ടൻ പറയാറ് ഞാനാ തൊട്ടാവാടിയെന്ന് പക്ഷെ നീയെന്നേക്കാൾ തൊട്ടാവാടി ആണല്ലോ??????? ശ്രീ അവളെ കളിയാക്കി. പോടീ ഞാനെന്തോരം ടെൻഷൻ അടിച്ചെന്നോ നിന്നെ ആ വിവേക് ഇവിടുന്ന് കൊണ്ടുപോയത് മുതൽ ഒരു തുള്ളി വെള്ളം പോലും ഞാൻ കുടിച്ചിട്ടില്ല. അത് കേൾക്കെ ശ്രീക്ക് അവളോട് എന്തെന്നില്ലാത്ത സ്നേഹം അവളോട് തോന്നി.
ഒന്ന് ക്ഷമിക്കെന്റെ ഏട്ടത്തി ഞാനൊരു തമാശ കാണിച്ചതല്ലേ??????? ഏ…. എന്താ വിളിച്ചേ????? ഏട്ടത്തീന്ന് എന്റെ ഏട്ടന്റെ ഭാര്യയെ ഞാൻ ഏട്ടത്തീന്നല്ലേ വിളിക്കേണ്ടത്??? അത് പിന്നെ ശ്രീക്കുട്ടി………. ഉരുളണ്ട ഉരുളണ്ട ഞാനെല്ലാം അറിഞ്ഞു. എല്ലാം വിശദമായി തന്നെ നിന്റെ വായിൽ നിന്നറിയണം ഞാൻ രാത്രി വിളിക്കാം ആമിക്കും നിന്നോട് സംസാരിക്കാനുണ്ട്. എന്നാ ശരിയേട്ടത്തി. കാൾ കട്ട് ചെയ്തു ഋഷിയെ നോക്കുമ്പോൾ അവൻ അവളെ തന്നെ നോക്കി നിൽക്കുവാണ്. മ്മ് എന്താ???? ഒറ്റ പിരികം പൊക്കി അവൾ ചോദിച്ചു. അല്ല ഒരു പാവം പൂച്ചക്കുട്ടിയെ കൂട്ട് നിന്നിരുന്ന ഒരു നന്ദു ഉണ്ടായിരുന്നു അതിപ്പൊ എവിടെ ആണോ എന്തോ?????? ഋഷി നെടുവീർപ്പിട്ടു കൊണ്ട് ചോദിച്ചു.
അതേ ഈ തെമ്മാടിയുടെ കൂടെ പിടിച്ചു നിക്കാൻ കുറച്ചു വില്ലത്തരം ഒക്കെ ഞാനും പയറ്റണ്ടേ?????? അതിന് മറുപടിയായി അവൻ അവളുടെ അരയിലൂടെ കയ്യിട്ടവളെ അവനോടു ചേർത്ത് നിർത്തി. ഓഹോ എന്റെ തെമ്മാടിത്തരം മുഴുവൻ നീ കണ്ടിട്ടുണ്ടോ???? മീശയുടെ അറ്റം കടിച്ചു പിടിച്ചവളെ നോക്കി കുസൃതി ചിരി ചിരിച്ചു. ഏയ് ഋഷിയേട്ടാ എന്തായിത്????? വിട്…… വിടെന്നെ…………. പറയെടി കണ്ടിട്ടുണ്ടോ????? അവൾ മറുപടി ഒന്നും പറയാൻ കഴിയാതെ തല കുനിച്ചു നിന്നുപോയി. കാണിക്കട്ടെ???????? അവളുടെ കാതിൽ വളരെ പതിയെ അവൻ ചോദിച്ചു. ഞെട്ടികൊണ്ടവൾ തലയുയർത്തി നോക്കി. അവൻ കുസൃതി ചിരിയോടെ മുഖം അവളിലേക്കടുപ്പിച്ചു. ഡാ കഷ്മലാ വിടെടാ എന്റെ പെങ്ങളെ… അഭിയുടെ അലർച്ച കേട്ട് ഞെട്ടി അവർ അകന്ന് മാറി.
എന്നാലും എന്റെ കണ്ണൊന്നു തെറ്റിയപ്പോൾ എന്തൊക്കെയാ ഇവിടെ നടന്നത്????? ഇല്ല മോളെ നിന്റെ ചാരിത്ര്യത്തിനൊന്നും സംഭവിക്കാൻ ഈ ഏട്ടൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല. അഭിയുടെ വാക്കുകൾ കേട്ട് പറന്നു പോയ കിളികളുടെ എണ്ണം എടുക്കുകയാണ് ശ്രീ. ഋഷി ആണെങ്കിൽ അഭിയെ ഇപ്പൊ അരച്ചു കലക്കി കുടിക്കും എന്ന പരുവത്തിൽ നിൽക്കുവാ. ഒന്നുല്ല എന്റെ കുട്ടിക്കൊന്നൂല്ല മോളങ്ങോട്ട് ചെല്ല് അവിടെ എല്ലാരുമുണ്ട്. അഭി അവളെ മുറിക്ക് പുറത്തേക്കിറക്കി. അവന്റെ സംസാരം കേട്ട് കഞ്ചാവടിച്ചു കിറുങ്ങിയത് പോലെ ശ്രീ പുറത്തേക്ക് പോയി. ഇതെന്താ ആരെങ്കിലും കടുക് പൊട്ടിക്കുന്നുണ്ടോ??????? സംശയത്തോടെ തിരിച്ചു നോക്കിയ അഭി കാണുന്നത് പല്ല് കടിച്ചു പൊട്ടിക്കുന്ന ഋഷിയേയാണ്. അവൻ നന്നായി ഇളിച്ചു നിന്നു.
നിനക്ക് ദേഷ്യം വരുന്നുണ്ടോടാ പറയെടാ നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോടാ തല്ലെടാ ഒന്ന് തല്ലി നോക്കടാ……… പറഞ്ഞു തീർന്നതും ഋഷി അവന്റെ കഴുത്തിനു പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി. കുറെ നേരം കൊണ്ട് സഹിക്കുവാ അവന്റെ അമ്മൂമ്മേട ഡയലോഗടി…… ഡാ…… പിടി വിടെടാ പുല്ലേ………. എന്റെ പൊന്നല്ലേടാ ഞാൻ ചത്തു പോവും പിടി വിട് പിടി വിട്………. ഋഷി കലിപ്പിൽ നോക്കിയിട്ട് അവന്റെ മേലുള്ള പിടിവിട്ടു. ഹോ……. എന്റെ ദേവീ………. നീ എന്റെ അച്ചൂനെ ഇപ്പൊ നീ വിധവയാക്കിയേനെ. കഴുത്തിൽ പിടിച്ചവൻ പറഞ്ഞു. ആട കോപ്പേ നിനക്കും നിന്റെ കൊച്ചൂനും ഉള്ളതാ ഈ ഏനക്കേട് ഞാനൊന്ന് നന്ദൂനോട് സംസാരിക്കുമ്പോൾ വരും എല്ലാം നശിപ്പിക്കാനായിട്ട്. അത് പിന്നെ എന്റെ പെങ്ങളുടെ കാര്യം ഞാൻ തന്നെ നോക്കണ്ടേ. പടക്കവും തീപ്പെട്ടിയും ആരെങ്കിലും ഒരിടത്ത് വെക്കുമോ???????? ഡാ…………… അടുത്ത തല്ല് കിട്ടുന്നതിന് മുന്നേ അഭി മുണ്ടും പൊക്കി അവിടുന്നോടി. നിന്നെ എന്റെ കയ്യിൽ കിട്ടും. അമ്പട പുളുസു നോക്കി ഇരുന്നോ ഇപ്പൊ കിട്ടും.
നടുത്തളത്തിൽ എല്ലാവരും കൂടി ഇരിക്കുവാണ്. ഇനി ഇത്രയും വേഗം ശ്രീക്കുട്ടിയുടെയും ഋഷിയുടെയും കല്യാണം നടത്തണം. ഹരി തന്റെ ഇരു വശത്തായി ഇരിക്കുന്ന ശ്രീയേയും ഋഷിയേയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് ഋഷി അവളെ നോക്കി സൈറ്റടിച്ചു. അവൾ നാണത്തോടെ നോട്ടം മാറ്റി. അത് തന്നെയാ എന്റെയും അഭിപ്രായം രണ്ടിനെയും ഇനി ഇങ്ങനെ വിട്ടാൽ പോര പിടിച്ചു കെട്ടിക്കണം അതുവരെ എനിക്കൊരു സ്വസ്ഥതയില്ല. അഭി അടുത്ത കമന്റ് പാസ്സാക്കി. ഋഷി അവനെ നിന്നെ പിന്നെ കണ്ടോളാം എന്ന ഭാവത്തിൽ നോക്കി. ഞാൻ എന്റെ ഒരാഗ്രഹം പറയട്ടെ??? ശിവാനന്ദൻ എല്ലാരോടുമായി ചോദിച്ചു. എന്താ ഏട്ടാ????? ഹരി അയാളെ നോക്കി.
അത് ആമിക്കും ശ്രീക്കുട്ടിക്കും ഒരേ പ്രായമല്ലേ രണ്ടു പേരുടെയും കല്യാണം ഒരു ദിവസം നടത്തണമെന്ന് എനിക്കൊരാഗ്രഹമുണ്ട്. അതിനെന്താ അങ്ങനെ നടത്തുന്നതിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമേ ഉള്ളൂ. പക്ഷെ അവൾക്കൊരു ചെക്കനെ പെട്ടന്ന് നോക്കണ്ടേ???? മുത്തശ്ശൻ ചോദിച്ചു. എന്റെയും ജിത്തുവിന്റെയും മനസ്സിൽ ഒരാളുണ്ട് ചെക്കൻ ഡോക്ടറാണ് നല്ല സ്വഭാവം ഫാമിലിയും കൊള്ളാം. അവർക്കും ഇങ്ങനൊരു ബന്ധത്തിന് താല്പര്യമുണ്ട്. ചെക്കന് ഇവളെ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു നാളെ പെണ്ണ് കാണാൻ അവർ വരും. ഹരിക്കും കൂടി സമ്മതമാണെങ്കിൽ ഒരുമിച്ച് നടത്താം എന്തേ?????? അതെന്തു ചോദ്യമാ ഏട്ടാ അവളും എന്റെ മോള് തന്നെയല്ലേ എനിക്ക് പൂർണ്ണ സമ്മതം. പക്ഷെ അത് മാത്രം പോരല്ലോ ആമിയുടെ ഇഷ്ടം കൂടി നോക്കണ്ടേ???? അവൾക്കും ഇഷ്ടാവും ഞങ്ങളുടെ തീരുമാനത്തിനപ്പുറം അവൾ ഒന്നും പറയില്ല എന്നെനിക്കുറപ്പുണ്ട് അതുകൊണ്ട് ഞങ്ങൾ ഇത് ഉറപ്പിച്ചു കഴിഞ്ഞു.
ശിവനന്ദന്റെ ഓരോ വാക്കുകളും കേട്ട് ആമി തറഞ്ഞു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആരുമറിയാതെ ഹൃദയത്തിൽ കൊണ്ടു നടന്ന പ്രണയം നഷ്ടമാവാൻ പോവുന്നു. അതിലേറെ ശിവാനന്ദന് അവളോടുള്ള വിശ്വാസം കണ്ട് ഒരു തീരുമാനം എടുക്കാനാവാതെ അവൾ ഉഴറി. അച്ഛന്റെ വാക്കുകളിൽ അവളോടുള്ള വിശ്വാസവും അഭിമാനവും തെളിഞ്ഞു നിന്നിരുന്നു. ഹൃദയം നുറുങ്ങുന്ന വേദന അവൾക്ക് തോന്നി. ആമി……………. ശിവനന്ദന്റെ വിളി കേട്ടവൾ ഞെട്ടി അയാളെ നോക്കി. ഇങ് വാ. അയാൾ വിളിച്ചവളെ അടുത്തിരുത്തി. അച്ഛൻ പറഞ്ഞതെല്ലാം മോള് കേട്ടിരുന്നോ????? മ്മ്മ്മ് അവൾ തലയാട്ടി. അച്ഛൻ അവർക്ക് വാക്ക് കൊടുത്തിട്ടാ വന്നത് മോൾക്ക് സമ്മതക്കുറവ് ഒന്നുമില്ലല്ലോ???? ഇല്ലച്ഛാ എനിക്ക് സമ്മതമാണ് അച്ഛൻ പറയുന്ന ആരെയും വിവാഹം ചെയ്യാൻ എനിക്ക് സമ്മതമാണ്.
ചങ്ക് പൊട്ടുന്ന വേദനയിൽ അവൾ പറഞ്ഞു നിർത്തി. കണ്ടോ ഹരി ഞാൻ പറഞ്ഞില്ലേ അവൾക്ക് സമ്മതമാണെന്ന് ഇപ്പൊ എങ്ങനുണ്ട്????? അഭിമാനത്തോടെ അവളെ ചേർത്ത് പിടിച്ചയാൾ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആരും കണ്ടില്ല. അവിടെ കല്യാണ ചർച്ചകൾ പുരോഗമിക്കുമ്പോൾ അവൾ അകത്തേക്ക് നടന്നു. അവൾ നേരെ ചെന്നത് അവളുടെ മുറിയിലേക്കാണ്. മുറിയിൽ ചെന്ന് കാട്ടിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു. 6 വർഷമായി നെഞ്ചിൽ കൊണ്ടു നടന്ന അവളുടെ പ്രണയത്തെ ഓർത്തവളുടെ കണ്ണുകൾ ആർത്തലച്ചു പെയ്തു. ടേബിളിന്റെ അടിയിൽ വെച്ചിരുന്ന അയാളുടെ ഫോട്ടോ എടുത്തു നെഞ്ചോടു ചേർത്തവൾ കരഞ്ഞു.
എന്നാൽ ഞാനിറങ്ങട്ടെ അച്ഛാ ഒരുപാട് ദൂരം പോവാനുള്ളതല്ലേ???? ഋഷി ഹരിയോടായി ചോദിച്ചു. എന്നാൽ ശരി മോനെ. ഞാൻ നാളെ ഇവളുമായി അങ്ങോട്ട് വരുന്നുണ്ട് നിങ്ങളുടെ കല്യാണകാര്യം സംസാരിക്കണം അതുപോലെ ഇവളുടെ സാധനങ്ങളും മറ്റും കൃഷ്ണന്റെ വീട്ടിലല്ലേ അതും എടുക്കാനുണ്ട്. ശരിയച്ഛാ……….. എല്ലാരോടും യാത്ര പറഞ്ഞവനിറങ്ങി. ശ്രീ അവനോടൊപ്പം പുറത്തേക്ക് നടന്നു. അവൻ കാറിൽ കയറി ഇരുന്നു. ശ്രീ അവന്റെ കാറിനരികിലായി നിന്നു. പോട്ടെടി പൊണ്ടാട്ടി……. അവളെ നോക്കിയവൻ ചോദിച്ചു. അവൾ തലയാട്ടി. പെട്ടെന്നവൻ അവളുടെ നേരെ കൈ നീട്ടി അവളുടെ കഴുത്തിൽ കിടന്ന മാലയിൽ പിടിച്ചു പതിയെ വലിച്ചു കാറിനുള്ളിലേക്ക് അവളുടെ മുഖം കൊണ്ടുവന്നു.
എത്രയും വേഗം എന്റെ പേര് കൊത്തിയ ഒരു താലി കഴുത്തിൽ അണിയിച്ചു കൊണ്ടു പോവും ഞാൻ എന്റേത് മാത്രമായി കേട്ടോടി…… അത്രയും പറഞ്ഞവളുടെ കവിളിൽ അമർത്തി ചുംബിച്ചവളിലെ പിടി വിട്ടു. ചിരിയോടെ അവൾ അവൾ തലയാട്ടി നിവർന്നു നിന്നു. അവൻ കാർ മുന്നോട്ടെടുത്തു. കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവിടെ തന്നെ നിന്നു. പ്രിയപ്പെട്ടത് തന്നിൽ നിന്നകന്നു പോവുന്നതിന്റെ വേദന അവളുടെ ഉള്ളിൽ നിറഞ്ഞു. വർധിച്ച ഹൃദയ വേദനയോടെ അവന്റെ പോക്കും നോക്കി അവൾ നിന്നു. തുടരും……………………………

by