18/04/2026

മഴ : ഭാഗം 38

രചന – ആർദ്ര അമ്മു

ഉള്ളിലെ വിഷമങ്ങളെല്ലാം കണ്ണീരാൽ ഒഴുക്കി കളഞ്ഞ് ഋഷിയുടെ നെഞ്ചിൽ ചാരി നിൽക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു. നന്ദൂ…………. മ്മ്മ്മ്…………. തീർന്നോ നിന്റെ കരച്ചിൽ???? ………. ചെല്ല് പോയീ മുഖം ഒക്കെ ഒന്ന് കഴുക് അച്ഛനിപ്പൊ ഇങ്ങോട്ട് വരും നീയിങ്ങനെ കരഞ്ഞോണ്ട് നിന്നിട്ട് വേണം മകളെ കരയിച്ചെന്ന് പറഞ്ഞെന്നെ വഴക്കിടാൻ. അച്ഛനെന്തിനാ ഇങ്ങോട്ട് വന്നേ????? മുഖമുയർത്തി അവൾ ചോദ്യം ഉന്നയിച്ചു. പറയാം പെണ്ണെ ആദ്യം നീ പോയി മുഖം കഴുക്. അവൾ ക്യാബിനിനുള്ളിൽ തന്നെയുള്ള വാഷ്‌റൂമിലേക്ക് കയറി. തണുത്ത വെള്ളത്താൽ മുഖം കഴുകി വെളിയിലേക്കിറങ്ങിയപ്പോഴേക്കും ഹരി അവിടെ എത്തിയിരുന്നു. അവൾ ചിരിച്ചുകൊണ്ട് അച്ഛന്റെ അരികിലേക്ക് നടന്നു. ഋഷി വേഗം ടേബിളിൽ ഇരുന്ന ലാൻഡ്ഫോണെടുത്ത് ഒരു കാൾ ചെയ്തു.

ഡ്യൂട്ടിയിലുള്ള ശീതളിനോട് പെട്ടെന്ന് തന്നെ എന്റെ ക്യാബിനിലേക്ക് വരാൻ പറയണം. അത്രയും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു. എന്തിനാ ഇപ്പൊ ശീതളിനെ വിളിക്കുന്നത്????? സംശയത്തോടെ അവൾ അവനെ നോക്കി. ഞാൻ പറഞ്ഞിട്ടാ വിളിക്കുന്നത്. അവളെ നമ്മുടെ തറവാട്ടിലേക്ക് കൊണ്ട് പോവാൻ ഞാൻ തീരുമാനിച്ചു. അവളുടെ ജീവിതം നഷ്ടമാവാൻ തന്നെ കാരണം എന്റെ പാർവതിയുടെ മകൻ കാരണമാ. ഒന്നുമില്ലേലും അവന്റെ ചോരയല്ലേ പോന്നു മോൾ ആ കുഞ്ഞ് ജീവിക്കേണ്ടത് നമ്മുടെ തറവാട്ടിലാണ്. പക്ഷെ അച്ഛാ ശീതൾ അവൾ സമ്മതിക്കുമോ??????? സമ്മതിക്കും എനിക്കുറപ്പുണ്ട് വിശ്വൻ അവളോടീ കാര്യം നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇനിയെങ്കിലും ആ കുട്ടി നല്ല രീതിയിൽ ജീവിക്കണം. എല്ലാം തകർന്നവളെ പോലെ ഇരിക്കുന്ന എന്റെ പാർവതിയെ പഴയ രീതിയിൽ ആക്കാൻ കൂടി വേണ്ടിയാണിത്.

ആ കുഞ്ഞിന്റെ ചിരിയിലും കളിയിലും അവളുടെ വിഷമങ്ങൾ പതിയെ ഇല്ലാതായിക്കോളും ഇതെന്റെ സ്വാർത്ഥതയാണെന്ന് വേണമെങ്കിലും പറയാം. ഹരി പറയുന്നത് കേട്ട് തിരിച്ചൊന്നും പറയാനാവാതെ അവൾ നിന്നു. മേ ഐ കമിൻ സർ……… ശീതളിന്റെ ശബ്ദം കേട്ടെല്ലാവരുടെയും ശ്രദ്ധ ഡോറിലേക്ക് തിരിഞ്ഞു. യെസ്……….. ഋഷി അവൾക്കനുവാദം കൊടുത്തു. അകത്തേക്ക് കയറി ഒരു സംശയത്തോടെ അവൾ നിന്നു. ശീതൾ ഇത് ശ്രീക്കുട്ടിയുടെ അച്ഛനാണ്. ഇവരിപ്പോ വന്നതിന്റെ ഉദ്ദേശം എന്താണെന്ന് ഞാൻ പറയാതെ തന്നെ അറിഞ്ഞു കാണുമല്ലോ…… ശീതളിനെയും മോളെയും തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോവാനാണ് ഇവർ വന്നത്. പൂർണ്ണ മനസ്സോടെ നിന്നെയും കുഞ്ഞിനേയും അവർ സ്വീകരിക്കും. വിവേക് മരിച്ച വിവരം നീ അറിഞ്ഞു കാണുമല്ലോ അല്ലെ????? അവൻ ഒന്ന് നിർത്തി. അവന്റെ വാക്കുകൾ ഒട്ടും അവളെ വേദനിപ്പിച്ചില്ല നിർവികാരതയോടെ അവൾ നിന്നു.

വിവേകിന്റെ അമ്മ ഒരു സാധു സ്ത്രീയാണ്. മകന്റെ വേർപാട് അവരെ ഒരുപാട് തളർത്തിയിട്ടുണ്ട്. പൊന്നുവിന്റെ കാര്യം അറിഞ്ഞപ്പോൾ മുതൽ നിന്നെയും കുഞ്ഞിനെയും കാണാൻ കാത്തിരിക്കുകയാണ് ആ പാവം. അവരുടെ വേദന നിനക്ക് മനസ്സിലാകും എന്ന് കരുതുന്നു. നിനക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം ഞങ്ങളാരും നിന്നെ ഫോഴ്‌സ് ചെയ്യില്ല. നിനക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്. അവൻ പറഞ്ഞു നിർത്തി. അവളിൽ നിന്ന് മറുപടി ഒന്നും കാണാതായപ്പോൾ ഹരി എഴുന്നേറ്റവളുടെ അടുത്തേക്ക് ചെന്നു. മോളെ…………. അയാൾ അലിവോടെ അവളെ വിളിച്ചു. ആദ്യമായി ഒരച്ഛന്റെ വിളികേട്ട് അവൾ നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി. എന്റെ മകളാകാനുള്ള പ്രായമേ നിനക്കുള്ളൂ സ്വന്തം മകളെ പോലെ നിന്നെ ഞങ്ങൾ നോക്കിക്കോളാം. നീയാഗ്രഹിക്കുന്നത് പോലെ നിന്റെ കുഞ്ഞിനെ ഒരു കുറവും വരാതെ വളർത്താം. ആരെയും പേടിക്കാതെ അന്തിയുറങ്ങാം. കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ ആശിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട് ഞങ്ങളുടെ തറവാട്ടിൽ. കണ്ണിലെ കൃഷ്ണമണി പോലെ നിന്നെയും കുഞ്ഞിനേയും ഞങ്ങൾ നോക്കിക്കോളാം.

ഒരച്ചന്റെ സ്നേഹം അനുഭവിക്കാത്ത നിനക്ക് അത് നൽകാൻ രണ്ടച്ഛന്മാരുണ്ട്. വന്നൂടെ ഞങ്ങളുടെ കൂടെ??????? മറുപടിയായി അവൾ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു കരഞ്ഞു. അയാൾ അവളെ നെഞ്ചോടു ചേർത്ത് വാത്സല്യത്തോടെ മുടിയിൽ തലോടി. സമ്മതമാണോ മോളെ?????? ഞാൻ……… ഞാൻ വരാം…… അവളുടെ മറുപടി കേട്ട് ഋഷിയുടെയും അയാളുടെയും മനസ്സ് നിറഞ്ഞു. കുഞ്ഞെന്തേ അവളെ കാണാൻ കൂടിയാ ഞാനിന്ന് തന്നെ ഇങ്ങ് പോന്നത്?????? അയാൾ ഉത്സാഹത്തോടെ ചോദിച്ചു. മോളെ പ്ലേസ്കൂളിൽ ആക്കിയിരിക്കുവാ ഏല്പിച്ചിട്ട് പോരാൻ എനിക്കാരുമില്ല. അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു. ഇനി അങ്ങനെ ഒരു ചിന്ത വേണ്ട മോൾക്ക് സ്വന്തമെന്ന് പറയാൻ ഒരുപാട് പേരുണ്ട് ഇനിയങ്ങോട്ട്. ശ്രീക്കുട്ടി നീ ഋഷിയുടെ കൂടെ അങ്ങോട്ട്‌ വന്നാൽ മതി. ഞാൻ മോളുടെ കൂടെ പോയി കുഞ്ഞിനെയും പിന്നെ അത്യാവശ്യ സാധനങ്ങളൊക്കെ വീട്ടിൽ നിന്നെടുക്കാം ഇന്ന് തന്നെ നമുക്കിവരെ കൊണ്ട് പോവണം. അയാൾ സന്തോഷത്തോടെ അവളെയും കൂട്ടി പുറത്തേക്കിറങ്ങി.

ഇതെല്ലാം കണ്ട് ശ്രീ സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാതെ നിന്നു. ശീതളിന്റെയും കുഞ്ഞിന്റെയും ഭാവിക്കിതാണ് നല്ലത് പക്ഷെ ശരൺ…… അവന്റെ പ്രണയം………… ജീവനേക്കാളേറെ അവൻ അവളെ സ്നേഹിക്കുന്നുണ്ട്. അവനെ കൊണ്ട് മാത്രമേ ശീതളിന്റെ മനസ്സിലെ മുറിവുകളെ ഉണക്കാൻ സാധിക്കൂ അതുപോലെ പോന്നുമോൾക്ക് അവൻ നല്ലൊരച്ഛനായിരിക്കും. ശീതളിനെ ഇവിടെ നിന്ന് കൊണ്ടുപോയാൽ പിന്നെ ഒരിക്കലും ശീതളിനെ കാണാൻ പോലും അവന് സാധിച്ചു എന്ന് വരില്ല. മനസ്സിൽ പല വിധ ചിന്തകൾ കടന്ന് പോയി. എന്താണ് മാഡം കാര്യമായ ആലോചനയിലാണല്ലോ????? വയറിലൂടെ ചുറ്റിപിടിച്ച കൈകളും ചെവിയിൽ തട്ടിയ നിശ്വാസവുമാണ് അവളെ ചിന്തകയിൽ നിന്ന് പുറത്ത് കൊണ്ടുവന്നത്. എന്താടാ ഇത്ര ആലോചിക്കാൻ???? അവനോട് ശരണിന്റെ കാര്യം പറയണോ എന്നവൾ ഒന്നാലോചിച്ചു. പറഞ്ഞാൽ ചിലപ്പോൾ അവരെ ഒന്നിപ്പിക്കാൻ സാധിച്ചാലോ???? പറയാം എന്ന് തന്നെ ഉറപ്പിച്ചു. അവൾ അവന്റെ കൈക്കുള്ളിൽ തന്നെ നിന്ന് തിരിഞ്ഞവനഭിമുഖമായി നിന്നു.

ഋഷിയേട്ടാ……… എന്തോ…… ഞാനൊരാഗ്രഹം പറഞ്ഞാൽ അത് നടത്തി തരുമോ?????? എന്താഗ്രഹം???? ആദ്യം നടത്തി തരുമോ എന്ന് പറ. എന്നെകൊണ്ട് പറ്റുന്നതാണേൽ നടത്തി തരാം. സത്യം. ആഹ് നീയാദ്യം കാര്യം പറ. അത്…………. അത്???? നമ്മുടെ ശീതളിനെ ശരൺ ഡോക്ടറേ കൊണ്ട് കെട്ടിച്ചാലോ???? എന്ത്?????? ശീതളിനെ ശരൺ ഡോക്ടറെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ എന്ന്???? നിനക്കെന്താടി വട്ടുണ്ടോ????? ശീതളൊരു സാധാരണ പെൺകുട്ടിയല്ല 3 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ്. അതവളുടെ കുഴപ്പം കൊണ്ടല്ലല്ലോ. ദേ നന്ദൂ നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയെ ഒരു കല്യാണ ബ്രോക്കർ വന്നിരിക്കുന്നു. ഋഷിയേട്ടാ ഞാൻ സീരിയസായി പറഞ്ഞതാ ശരൺ ഡോക്ടർക്ക് ശീതളിനെ ഇഷ്ട്ടാ വെറുമൊരിഷ്ടമല്ല 8 വർഷമായി ഉള്ളിൽ കൊണ്ടു നടന്ന പ്രണയമാണ്. ശീതളെന്ന് പറഞ്ഞാൽ ശരണിന് ജീവനാണ്. എന്ത്???? 8 വർഷത്തെ പ്രണയോ???? വിശ്വസിക്കാനാവാതെ ഋഷി ചോദിച്ചു. ആഹ് ഞാൻ പറയുന്നത് സത്യാ. ശരൺ അവരോടു പറഞ്ഞ അവന്റെ പ്രണയത്തെ പറ്റി അവളെല്ലാം ഋഷിയോട് പറഞ്ഞു.

കേട്ടതൊന്നും ഉൾകൊള്ളാൻ കഴിയാതെ അവൻ ആലോചനയോടെ നിന്നു. ശീതളിനെ അല്ലാതെ വേറെ ആരെയും ശരൺ കല്യാണം കഴിക്കില്ല അവളെ ജീവനുതുല്യം അയാൾ സ്നേഹിക്കുന്നുണ്ട് അതുപോലെ പോന്നു മോൾക്കൊരച്ഛന്റെ സ്നേഹവും വാത്സല്യവും കിട്ടണ്ടേ?????? ശരണിന് ആ കുഞ്ഞിനെ ഒരുപാട് ഇഷ്ട്ടാ അതുപോലെ കുഞ്ഞിന് തിരിച്ചും തികച്ചും നിഷ്കളങ്കമായ കറ തീർന്ന സ്നേഹം. ശീതൾ ശരണിന്റെ കൂടെ എന്നും സന്തോഷവതി ആയിരിക്കും. ആയിരിക്കാം ഇതിൽ ഞാനെന്ത് ചെയ്യാനാ???? നമ്മളെല്ലാവരും കൂടി ഒന്ന് ശ്രമിച്ചാൽ അവരെ ഒന്നിപ്പിക്കാൻ കഴിയും. ഋഷിയേട്ടൻ തറവാട്ടിലെ എല്ലാവരെയും ഒന്ന് പറഞ്ഞു വിശ്വസിപ്പിച്ചാൽ മതി. അവൾ ആവേശത്തോടെ പറഞ്ഞു. എടി വീട്ടുകാരെ മാത്രം നോക്കിയാൽ പോരല്ലോ ശീതൾ അവളല്ലേ സമ്മതിക്കേണ്ടത് ഇതവളുടെ ലൈഫല്ലേ???? ശീതൾ സമ്മതിക്കും എനിക്കുറപ്പാ. അവൾ പല തവണ ആ മനസ്സിന്റെ നന്മയും സ്നേഹവും അറിഞ്ഞിട്ടുണ്ട്. ഒരുപാട് നാളൊന്നും ശരണിന്റെ സങ്കടം കണ്ടു നിൽക്കാൻ അവൾക്ക് കഴിയില്ല. ഉറപ്പായും അവൾ ശരണിനെ അംഗീകരിക്കും.

പിന്നെ നമ്മളെല്ലാവരും കൂടി പറഞ്ഞാൽ അവൾ അനുസരിക്കും. എനിക്ക് തോന്നുന്നില്ല. എനിക്ക് പക്ഷെ നല്ല വിശ്വാസമുണ്ട്. പ്ലീസ് ഋഷിയേട്ടാ ഒന്ന് സമ്മതിക്ക് ഋഷിയേട്ടൻ വീട്ടുകാരുടെ കാര്യം നോക്കിയാൽ മതി ശീതളിനെ കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. പ്ലീസ് പ്ലീസ് പ്ലീസ് എന്റെ ഋഷിയേട്ടനല്ലേ…. പ്ലീസ്…………. അവൾ അവന്റെ കയ്യിൽ തൂങ്ങി കൊഞ്ചാൻ തുടങ്ങി. ഓഹ് സമ്മതിച്ചു ഞാനൊന്ന് ശരണിനോട് സംസാരിക്കട്ടെ അത് കഴിഞ്ഞു വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാം പോരെ. ആണോ????? ആന്നെ. സത്യം. ആടി സത്യം. താങ്ക്യൂ ഋഷിയേട്ടാ…….. അവൾ സന്തോഷത്തോടെ അവന്റെ കവിളിൽ മുത്തി. അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. അവിടെ വേണ്ട ദാ ഇവിടെ……. അവൻ അവന്റെ ചുണ്ടിൽ വിരൽ വെച്ചവളെ നോക്കി കണ്ണിറുക്കി. അയ്യടാ മനമേ ഇന്നത്തെ കോട്ട കഴിഞ്ഞു ഇനി എല്ലാം കല്യാണം കഴിഞ്ഞു. അവൾ അവനിൽ നിന്ന് വഴുതി മാറി. പിടിക്കാനാഞ്ഞ അവനെ കളിപ്പിച്ചവൾ ഡോറിനടുത്തെത്തി അവനെ തിരിഞ്ഞു നോക്കി. ചുണ്ട് കൂർപ്പിച്ചുമ്മ കൊടുക്കുന്നത് പോലെ കാണിച്ചവിടെ നിന്നോടി. നിന്നെ എന്റെ കയ്യിൽ കിട്ടുമെടി അന്നെടുത്തോളം. അവൻ ചിരിയോടെ പറഞ്ഞു.

അവൾ നേരെ പോയത് ഐഷുവിന്റെ അടുത്തേക്കാണ്. പരാതിയും പരിഭവവുമെല്ലാം പറഞ്ഞു തീർന്നപ്പോൾ ഋഷി അങ്ങോട്ടെത്തി. പിന്നെ അവരെ മൂന്നു പേരെയും കൂട്ടി ശീതളിന്റെ വീട്ടിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഐഷുവിന്റെ വീട്ടിൽ കയറി അവളുടെ സാധനങ്ങളും മറ്റും എടുത്തെല്ലാവരോടും യാത്രയും പറഞ്ഞാണ് ശീതളിന്റെ വീട്ടിലെത്തിയത്. കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ കണ്ടു വീട് പൂട്ടി അമ്മയുടെ അസ്ഥിതറയിൽ കണ്ണീരോടെ പ്രാർത്ഥിക്കുന്ന ശീതളിനെ. പൊന്നു ഹരിയുടെ കയ്യിൽ ഇരിപ്പുണ്ടായിരുന്നു. ഹരിയുമായി അവൾ പെട്ടെന്ന് തന്നെ ഇണങ്ങി. ഹരിയോട് വല്യ വായിൽ എന്തൊക്കെയോ പറയുന്നുണ്ട്. യാത്ര പോവുന്നതിന്റെ സന്തോഷത്തിലാണ് ആ കുരുന്ന്. ശ്രീയെ കണ്ടവൾ കൈകൊട്ടി ചിരിച്ചവളുടെ മേലേക്ക് ചാഞ്ഞു. ശ്രീ കുഞ്ഞിനെ എടുത്തപ്പോഴേക്കും ഋഷി അവളുടെ ബാഗ് ഹരിയുടെ കാറിലേക്ക് വെച്ചു കൂടെ ശീതളിന്റെ സാധനങ്ങളും വെച്ചു.

വീട്ടിലേക്ക് തിരിഞ്ഞൊരു വട്ടം കൂടി നോക്കിയിട്ടവൾ കാറിന്റെ ബാക്ക് സീറ്റിലേക്കിരുന്നു. ശ്രീ പൊന്നുവിനെ അവളുടെ മടിയിലേക്ക് വെച്ച് കൊടുത്തു. ഋഷിയോടും ഐഷുവിനോടും ഋതുവിനോടും യാത്ര പറഞ്ഞവർ കാറിലേക്ക് കയറി. ഹോസ്പിറ്റലിൽ ലീവായത് കൊണ്ട് ശീതളിനെ കാണാൻ വീട്ടിലേക്ക് വരുന്ന ശരൺ കാണുന്നത് ശ്രീയുടെ കൂടെ കാറിൽ കയറി ഇരിക്കുന്ന ശീതളിനെയാണ്. അവൾ എങ്ങോട്ടാ പോകുന്നതെന്ന് പോലും അറിയാതെ പകച്ചവൻ തന്റെ കാറിൽ നിന്നിറങ്ങി. അപ്പോഴേക്കും അവരുടെ കാർ മുന്നോട്ടടിത്തിരുന്നു. കണ്ണുകൾ തുടച്ചു പുറത്തേക്ക് നോക്കിയ ശീതൾ കാണുന്നത് അവരെ തന്നെ നോക്കി ഒന്നും മനസ്സിലാവാതെ നിൽക്കുന്ന ശരണിനെയാണ്. കണ്ണുകൾ തമ്മിൽ ഇടഞ്ഞു. എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. അവനും കരയുകയായിരുന്നു. കാർ അകന്ന് പോവുന്നതും നോക്കി നിസ്സഹായനായി എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവൻ നിന്നു. തുടരും……………………..