23/04/2026

സായൂജ്യം : ഭാഗം 28

രചന – തൻശി തനു

ദേഹമാസകലം വിയർത്തു പനി അവളിൽ പൂർണമായി വിട്ടു മാറിയത്തിന്റെ ആശ്വാസത്തിൽ അവൻ അവളെ തന്നെ നോക്കിയിരുന്നു…. ഉറക്കം വിട്ട്  അകന്നതും അവൾ ചെറുതായി അനങ്ങി കൈയിൽ മുകളിലേയ്ക് ഉയർത്തി മൂരിനിവർന്നു… കണ്ണുകൾ പതിയെ തുറന്നതും തന്റെ മുന്നിരിക്കുന്ന ആളെ കണ്ട് സ്വപ്നത്തിൽ എന്ന പോലെ അവനെ നോക്കി അവൾ മനോഹരമായി ചിരിച്ചു.. അവൾ ഉറക്കപ്പിച്ചിലാണെന്ന് മനസിലായയതും അവൻ കുസൃതി ചിരിയോടെ അവളുടെ അരികിലേക് നടന്നു…  അടുത്തു വരുന്ന അവനെ കണ്ടതും അവളുടെ ചൊടിയിലെ ചിരിയ്ക് മനോഹാരിത കൂടുന്നു എന്നവന് തോന്നി…

“ഇച്ഛന്റെ കുഞ്ഞന്റെ പനി വിട്ടല്ലോ… ഇപ്പോ ക്ഷീണമുണ്ടോ പെണ്ണേ…” ഒരു കുസൃതി തോന്നി അവന്റെ കൈകൾ അവളുടെ കവിളിൽ വെച്ചു ചോദിച്ചതും അവൾ ഒരു ഞെട്ടലോടെ കണ്ണുകൾ മിഴിച്ച് അവനെ നോക്കി… ഒരു കുസൃതി ചിരിയോടെ അവളെ നോക്കി അവളുടെ ഇച്ഛനും.. “എന്താടി പെണ്ണേ പന്തം കണ്ട പെരിച്ചായിയെ പോലെ നോക്കുന്നേ..” കുസൃതിയോടെ വീണ്ടും അവൻ ചോദിച്ചതും അവൾക് എന്ത് പറയണം എന്ന് അറിയാതെ നിന്നു… “ഇച്ഛ…ൻ എ..ങ്ങനെ ഇവി..ടെ” അൽപ്പം പതറി കൊണ്ട് ചോദിച്ചു.. “ഇതു നല്ല കൂത്ത് നീ അല്ലേ ഞാൻ പുളു പറയുവാ എന്ന് പറഞ്ഞത് അപ്പോ ഞാൻ അത്തരക്കാരനല്ല എന്ന് തെളിക്കേണ്ടേ. അതുകൊണ്ട് പറഞ്ഞ പോലെ നിന്റെ ഉറക്ക് കഴിഞ്ഞപ്പോഴേയ്ക്കും ഞാൻ നിന്റെ മുന്നിൽ എത്തി…

ഇപ്പോ പറ ഞാൻ പുളു പറയുവാണോ… ” ഒറ്റപുരികം പൊക്കി കുസൃതിയോടെ പറയുന്ന സായിയെ അജു ഒരുനിമിഷം നോക്കി… “അതു തെളിയിക്കാനാണോ ഈ വരവ്..” അജുവിന്റെ ചോദ്യം കേട്ട് അവനൊന്നു വീണ്ടും ചിരിച്ചു… എന്തിനാ ചിരിക്കുന്നെ എന്ന രീതിയിൽ അവനെ നോക്കി… “നീ ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട പെണ്ണേ… മറ്റൊന്നുമല്ല ഇപ്പോഴാ നീ അജു ആയെ അല്ലാതെ ആദ്യം ചോദിച്ചപ്പോലെ വിക്കി പേടിച്ച് പതർച്ചയോടെയുള്ള നിന്റെ സംസാരം കേട്ടപ്പോൾ എപ്പഴാ നീ പൈങ്കിളി ആയെ എന്ന് തോന്നിപ്പോയി ഇപ്പോ മനസിലായി ആയില്ല എന്ന്..” “ഓഹോ അങ്ങനെയാ അതൊക്കെ പോട്ടെ ഇതിനകത്ത് എങ്ങനെ കേറി ടിജോ തുറന്നു തന്നതാണോ…” അൽപ്പം ഗൗരവത്തോടെ അജുവിനെ ചോദ്യം അവനിൽ കുസൃതിയുണർത്തി അല്ല എന്ന് അവൻ ചിരിയോടെ തോളനക്കി..

“പിന്നെ…” കൈകൾ ഇടുപ്പിൽ വെച്ചു അജു പിന്നേയും തിരക്കി.. “ഞാൻ ഇവിടെ വരുമ്പോൾ ടിജോ ഡോർ ലോക് ചെയ്ത് കീ ചെടിച്ചട്ടിയിൽ വെയ്ക്കുന്നത് കണ്ടു നീ എവിടേലും പോയി കാണുമോ എന്ന സംശയം വന്നു അപ്പോൾ അവൻ ആർക്കോ ഫോൺ ചെയ്യ്തു നീ ഉറങ്ങുവാ ഡോർ ലോക്ക് ചെയ്തിട്ടുണ്ട് കീ വച്ച സ്ഥലവും നിന്നെ വിളിച്ചുന്നർത്തേണ്ട എന്നൊക്കെ പറയുന്നേ കേട്ടു അവൻ പിന്നെ ദൃതിയിൽ പോകുന്നത് കണ്ടു… നീ ഒറ്റയ്ക്കാണെന്ന് അറിയാം എന്നാലും ഇവിടെ ഉള്ള സ്ഥിതിയ്ക് കാണാതെ പോകുന്നത് ശരിയല്ലല്ലോ പറഞ്ഞ വാക്ക് പാലിക്കുന്ന ശീലമായത് കൊണ്ട് ഒന്ന് കണ്ടച്ചും പോകാൻ വന്നതാ…” “ഓഹോ അങ്ങനെയാണോ.. അതിരിക്കട്ടെ ഇങ്ങോട്ട് എങ്ങനെയാണാവോ വന്നേ..” “അതോ അത്..” “അത് 🤨” “നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി വണ്ടി കുറച്ചപ്പുറം പാർക്ക്‌ ചെയ്തു എന്നിട്ട് നടന്നു ഗേറ്റ് കണ്ടില്ല അതുകൊണ്ട് മതിൽ അങ്ങ് ചാടി അപ്പഴാ ടിജോ പുറത്തു ഇറങ്ങുന്നതും ധൃതിയിൽ പോകുന്നതും കണ്ടപ്പോൾ തോന്നി അവനു തിരക്കല്ലേ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് സോ അവൻ പോയപ്പോൾ വച്ചിടത്തുനിന്ന് കീ എടുത്ത് കേറി ഇങ്ങു വന്നു…”

“ഐവ എന്തൊരു നിഷ്കളങ്കത ഒരു ഉളുപ്പുമില്ലാതെ കള്ളനെ പോലെ വന്നു പറയുന്നേ കേട്ടില്ലേ…” “അതിനെന്താടി ഞാൻ പറഞ്ഞ വാക്ക് പാലിച്ചില്ലേ… അതൊക്കെ വിട് എന്തായി നിന്റെ തീരുമാനം നിന്റെ ശ്യാമമ്മേയേ കൊണ്ടുവരാൻ പ്ലാൻ ഒന്നുമില്ലേ…”. അൽപ്പം ഗൗരവത്തോടെ സായ് ചോദിച്ചു.. “അവർ ഇതുവരെ അവിടെ നിന്നും ഇറങ്ങിയില്ല… ശ്യാമമ്മേയെ കൊണ്ടുവന്നു എന്തേലും പ്രശ്നം ഉണ്ടാക്കിയാലോ.. അതുകൊണ്ട് ഒന്നുടെ ഞാൻ പോയി അവർ ഇറങ്ങിയ ശേഷം പോരെ…” “എന്റെ അഭിപ്രായത്തിൽ അവർ വന്ന ശേഷം അവരെ ഇറക്കി വിടുന്നതാവും ഉചിതം… അവർ എന്ത് തറ വേലയും കാണിക്കാൻ ചാൻസ് ഉണ്ട് സോ നീ ഒന്ന് ആലോചിച്ചു നോക്ക് ശ്യാമമ്മ കൂടെ ഉണ്ടേൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. ചിന്തിച്ചു പ്രവർത്തിക്കേണ്ട കാര്യമാണ്…” അവൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ടു..

‘ഇച്ഛൻ പറഞ്ഞത് ശരിയാണ്… ശ്യാമമ്മയെ കൊണ്ടുപോയി അവരോട് നേരിടണം… ശ്യാമമ്മയെ ചെയ്തതിനുള്ള ശിക്ഷ ശ്യാമമ്മ മുഖാന്തരം കൊടുക്കുന്നത് തന്നെയാണ് നല്ലത്…’ അജു മനസാൽ ഓർത്തു.. “നീ എന്നതാ ഇങ്ങനെ ചിന്തിക്കുന്നെ…” അജു ഒന്നും മിണ്ടാത്തെ ചിന്തിച്ചു നില്കുന്നത് കണ്ട് സായ് ചോദിച്ചു.. “ഒന്നുല്ല ഇച്ഛാ.. എനിക്കും തോന്നുന്നു ഇച്ഛൻ പറഞ്ഞത് ശരിയാണ്… അങ്ങനെ തന്നെ ചെയ്യാം എന്ന് തോന്നുന്നു.. “ഗുഡ്…” സായ് അജുവിന്റെ കവിളിൽ തട്ടി പറഞ്ഞു അപ്പഴേക്കും അവനൊരു ഫോൺ വന്നു അജുവിനോട് ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് കാട്ടി സായ് ഫോൺ എടുത്തു സംസാരിച്ചു.. ആ സമയം അജു സായിക് ജ്യൂസ്‌ എടുക്കാൻ അടുക്കളയിൽ പോയി… സംസാരിച്ചു കഴിഞ്ഞപ്പോൾ സായ് കാണുന്നത് തന്റെ നേരെ ജ്യൂസുമായി നിൽക്കുന്ന അജുവിനെ കണ്ട് സായ് നിറഞ്ഞ ചിരിയോടെ ജ്യൂസ് വാങ്ങി കഴിച്ചു….

“ഒരു ഫ്രണ്ടുമായി ഒരു മീറ്റിംഗ് പ്ലാൻ ചെയ്തിരുന്നു അവനാ വിളിച്ചേ… എന്നെ വെയിറ്റ് ചെയ്തിരിക്കുവാ അപ്പോ എന്റെ കുഞ്ഞുസ് മരുന്നൊക്കെ കഴിച്ചു ഒന്ന് റസ്റ്റ്‌ എടുത്ത് പനിയോകെ മാറ്റ് ഇച്ഛൻ പോകുവാ..” “ഇത്ര വേഗോ അവർ വന്നിട്ട് പോയാൽ പോരെ ഇച്ഛന് അവരെ പരിചയപ്പെടുകയും ചെയ്യാലോ…” “പിന്നെ ആവാടാ ഇനിയും ടൈം ഉണ്ടല്ലോ ഇത് അത്രയും പ്രധാനപ്പെട്ട കാര്യമായുണ്ടാണ്.. അപ്പോ ഞാൻ പൊക്കോട്ടെ…” സായ് അജുവിനോട് പറഞ്ഞതും അവൾ സമ്മതം എന്ന പോലെ തലയാട്ടി… “അപ്പോ ശരി ഭക്ഷണവും മെഡിസുനുമൊക്കെ കഴിച്ചു റസ്റ്റ്‌ എടുക്… എന്നിട്ട് ചെയ്യ്തു തീർക്കാനുള്ളതൊക്കെ നല്ല ചുണക്കുട്ടിയായി ചെയ്യ്തു തീർക്ക്.. എന്ത് ആവശ്യയത്തിനു ഒരു വിളിപ്പാടകലെ ഇച്ഛനുണ്ട് അപ്പോ ബൈ…” വീടിനു വെളിയിൽ ഇറങ്ങി അജുവിനോട് പറഞ്ഞുകൊണ്ട് സായ് നടന്നകന്നു… കണ്ണിൽനിന്നും മറയും വരെ ഒരു പുഞ്ചിരിയോടെ അജു അവനെ നോക്കി നിന്നു… അകത്തു കേറി അജു എന്തോ തീരുമാനിച്ച പോലെ ഫോൺ എടുത്ത് മഹിയേ വിളിച്ച് ശ്യാമയുമായി ഉടനെ വരാൻ പറഞ്ഞു..

ദേഷ്യത്തിൽ അവന്റെ കണ്ണുകൾ ചുവന്നു അയാളുടെ ഷർട്ടിൽ അവന്റെ പിടി മുറുകി… “താനല്ലെടോ പറഞ്ഞേ അവർക്ക് ജാമ്യം കിട്ടുമെന്ന് എന്നിട്ടിപ്പോൾ ഞഞ്ഞാപിഞ്ഞാ പറയുന്നോ…” ദേഷ്യത്തിൽ അവന്റെ ശബ്ദം അവിടമാകെ മുഴങ്ങി… “കരൺ നിർത്തുന്നുണ്ടോ നീ…” അവന്റെ കൈ അയാളിൽ നിന്നും മോചിപ്പിച്ചു പറയുന്നത് കേൾക്കേ ദേഷ്യത്തോടെ കരൺ അയാളിൽ നിന്നും കൈ എടുത്തു മാറ്റി അടുത്തുള്ള ഫ്ലവർ വെയ്സ് എടുത്തെറിഞ്ഞു…. “ഈ…..**** മോനല്ലേ ഡാഡി അവർക് ജാമ്യം എടുത്തു തരാം എന്ന് പറഞ്ഞത് എന്നിട്ടിപ്പോൾ ജാമ്യമില്ല വകുപ്പാക്കി കേസിനെ മാറ്റി വന്നേക്കുന്നു..” ദേഷ്യത്താൽ ഉറഞ്ഞു തുള്ളുന്ന കരണിനെ കണ്ട് അവിടെ ഉള്ളവർക്കു അല്പം പേടി തോന്നി “കരൺ കൂൾ…” “എടോ ജോസഫ് തനിക് എന്ത് പറ്റി ഇങ്ങനെയുള്ള കേസുകളിൽ താൻ ഈസിയായി ജയിക്കുന്നതാണല്ലോ..” മോഹനൻ കരണിനോട് പറഞ്ഞുകൊണ്ട് വക്കിൽ ആയ ജോസഫിനോട് ചോദിച്ചു

“മോഹനൻ തനിക്കറിയാലോ ഇതുപോലുള്ള കേസുകൾ പുല്ലു പോലെ ഊരികൊണ്ടാറുണ്ട് ഞാൻ.. ബട്ട്‌ അവർ ഇന്ന് അവർക്കെന്തിരെ വെളിപ്പെടുത്തിയ എവിഡൻസ് അത്രയും സ്ട്രോങ്ങ്‌ ആയിരുന്നു… അതും കോളേജ് പരിസരത്ത് നിന്നും കൈമാറുന്ന ഡ്രഗ്സും പിന്നെ അവിടെ നിന്നും പലപ്പോഴായി ഡ്രഗ് ഉപയോഗിച്ചതുമായ തെളിവുകളും… അതുമാത്രമല്ലടോ അവിടെ വച്ചു പല പെൺകുട്ടികളുമായിട്ടുള്ള വഴിവിട്ട ബന്ധം വരെ… ഇതുമാത്രമുള്ള തെളിവുകൾ അവിടന്നു എങ്ങനെ കിട്ടി എന്നാ സംശയം…” “തെളിവുകളിൽ ഉണ്ടായ സ്ഥലം എവിടെ എന്ന പറഞ്ഞേ….”  അയാളുടെ സംസാരം കേട്ട് കരൺ കണ്ണ് കൂർപ്പിച്ചു ചോദിച്ചു “അത്.. മോനെ നിന്റെ കോളേജിന്റെ ബാക്ക് സൈഡിലുള്ള ആ വല്ലിയിൽ നടന്ന ഇടപാടുകൾ ആണ് അവർക്ക് കിട്ടിയ പ്രധാന തെളിവ്.. മറ്റു തെളിവുകൾ ചില പോലീസുകാരുടെ സഹായത്തോടെ തിരുമാറി നടത്താൻ പറ്റിയിരുന്നു..

പക്ഷേ ഇത് എങ്ങനെ അവർക്ക് ലഭിച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല…” “അതുമല്ല പണ്ടൊരു ഇഷ്യൂ ആയതിൽ പിന്നെ കോളേജ് പ്രിൻസിപ്പളിനെയും സ്റ്റാഫുകളെയും നമ്മുടെ കൈപിടിയിൽ ഒതുകി… ആ പോലീസ് ഏമാന്റെ മോളേയും കൂട്ടരെയും അവിടെ പോകുന്നതിനു കർശനമായി വിലക് നൽകി വീണ്ടും ഇടപാട് തുടങ്ങിയത് പോലും എന്നിട്ടും അവിടന്നു തന്നെ ഇങ്ങനെയൊരു നീക്കം ആര് ചെയ്യ്തു എന്നാണ് അറിയാത്തത്…” അയാൾ പറഞ്ഞു നിർത്തിയതും കരൺ എന്തോ ആലോചിച്ചു… ‘അജു,യദു ,ടിജോ ഇവർ മൂപ്പരെയും സംശയിക്കാൻ പറ്റില്ല കാരണം പ്രൊജക്റ്റ്‌ ചെയ്യുന്നത് കൊണ്ട് അവർ ഇവിടെ ഇല്ല…. പിന്നെ ആര്… ഇനി കോളേജിൽ നിന്നുമാരെങ്കിലും ആയിരിക്കുമോ..’ “ACP വിവേക് ആണ് തെളിവ് കണ്ടത്തിയത് അയാൾക് കോളേജിൽ ആരേലുമായി കമ്മ്യൂണിക്കേഷൻ ഉണ്ടോ എന്നറിയണം അയാളെ കാണാൻ ആരേലും പോയിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കണം അങ്ങനെ ഉണ്ടേൽ ഏത് വഴിയിൽ ആര് എന്നൊക്കെ അറിയാൻ പറ്റും..” ജോസഫ് വക്കിൽ പൊതുവായി പറഞ്ഞു…

“എസ്… ആരാണെന്ന് കണ്ടുപിടിക്കണം കോളേജിലെ ആരായാലും വെറുതെ വിടില്ല ഞാൻ..’ കരൺ മുഷ്ഠിച്ചുരുട്ടി ദേഷ്യത്തോടെ കണ്ണിറുക്കി മനസ്സിൽ ഉരുവിട്ടു… “ACP ഓഫീസിൽ വർക്ക്‌ ചെയ്യുന്ന മണിയെ തനിക്കറിയില്ലേ കോൺസ്റ്റബിൾ ആയി ഇപ്പോ അവിടെ ആണ് ഒന്ന് വിളിച്ചന്വേഷിക്കാൻ പറ്റിയാൽ ഒന്ന് കോൺടാക്ട് ചെയ്യ്…” ജോസഫ് പറയണ്ടേ താമസം മോഹനന്റെ കൂട്ടാളികളിൽ ഒരാൾ മണിയുടെ നമ്പർ എടുത്ത് ഡയൽ ചെയ്യ് അയാൾക് നൽകി… മോഹനൻ അയാളോട് കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞതും കരൺ ഫോൺ പിടിച്ചു വാങ്ങി… “എത്രയും പെട്ടന്ന് ആ തെളിവുകൾ ACP യുടെ കൈയിൽ എങ്ങനെ കിട്ടി അല്ലേൽ കോളേജിൽ നിന്നും ആരേലും വന്നിരുന്നോ എന്നറിഞ്ഞു എന്നെ വിളിക്കുക എന്റെ നമ്പർ തനിക് വാട്സ്ആപ്പിൽ അയച്ചു തരാം എത്രയും പെട്ടന്ന് അന്വേഷിച്ചു കണ്ടത്തിയാൽ തനിക് ചോദിക്കുന്ന പണം ഞാൻ തരും… ” മറുതലയിൽ നിന്നും ഓക്കേ കേൾക്കേണ്ട താമസം അവൻ കാൾ കട്ട്‌ ചെയ്യ്തു… എല്ലാവരെയും ഒന്ന് നോക്കി ശരവേഗം പുറത്ത് പോയി…

“കണ്ണാ ഇവിടെ വണ്ടിയൊന്നു പാർക്ക്‌ ചെയ്യ്…” തൃക്കണ്ണാട് അമ്പലത്തിനടുത് എത്തിയതും ശ്യാമ പറയുന്നത് കേട്ട് അജു ഒരു ചിരിയോടെ വണ്ടി നിർത്തി… തൃക്കണ്ണാട് എത്തിയാൽ ഇവിടെ കേറാതെ ഇവിടുത്തുകാർ പോകാറില്ല ഒന്നുല്ലേൽ പുറത്തു നിന്ന് ഒന്ന് തൊഴും… ഇതുപോലെ മംഗലാപുരം കാസറഗോഡ് റൂട്ട് കുമ്പള (ആരികടി) ഹനുമാൻ അമ്പലവും… അമ്പലത്തിൽ കേറി പ്രാർത്ഥിച്ച് കൃഷ്ണാലയത്തേക്കുള്ള യാത്രയിൽ അജു ഡ്രൈവ് ചെയ്യുന്നതിന് ഇടയിലൂടെ മിറാറിൽ ബാക്ക് സീറ്റിൽ നോക്കി ഏറ്റവും പുറകിലായി ടിജോയും യദു നല്ല ഉറക്കമാണ്.. അമ്പലത്തിൽ വണ്ടി നിർത്തിയത് പോലും ഇരുവരും അറിഞ്ഞിട്ടില്ല… ഇവിടെയ്ക്കു വരാൻ ഇരുവരും 2 ദിവസം രാവും പകലും വർക്ക്‌ ചെയ്ത് കിട്ടിയ ലീവ്… മിഡിൽ സീറ്റിൽ വല്യപപ്പയുടെ നെഞ്ചോട് ചേർന്നു പതുങ്ങിയിരിക്കുന്ന ശ്യാമയേ കണ്ട് അവളുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു.

കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ഭരതനെ ഒന്നുനോക്കി അവൾ കൃഷ്ണാലയം  ഗേറ്റിനുള്ളിൽ കടന്നു… വണ്ടി നിർത്തിയതും അജു ബാക്കിലേയ്ക് തിരിഞ്ഞു നോക്കി ശ്യാമ മഹിയോട് ചേർന്ന് അതേ ഇരിപ്പ് തന്നെ ടിജോയും യദുവും ഇപ്രാവശ്യം നിർത്തിയപ്പോൾ എഴുന്നേറ്റു.. അവളൊന്നു കണ്ണ് കുറുക്കി ഭരതനെ നോക്കി എന്നാൽ അയാളുടെ കണ്ണുകൾ മുന്നിലെ പോലീസ് ജീപ്പിലായിരുന്നു… “അപ്പോ വല്യമ്മ രണ്ടും കല്പിച്ചാണല്ലോ ചിക്കപ്പ….” മറുപടിയായി അയാളൊന്നു അമർത്തി മൂളി… “നിങ്ങൾ ഇവിടെത്തന്നെ ഇരിക്ക് സമയം പോലെ ഞാൻ വിളികാം.. ചിക്കപ്പൻ വാ…” അജു പുറകിലേക്ക് നോക്കി പറഞ്ഞുകൊണ്ട് ഡോർ തുറന്നു…

“കണ്ണാ…” “ഒന്നുല്ലെന്റമ്മേ.. അപ്പേടെ ചൂടുപറ്റി കുറച്ചു നേരം കൂടി കിടന്നോ ഞാൻ ഇപ്പോ വരാം…” “ഞങ്ങൾ വരുന്നുടാ..” “ടൈം ഉണ്ട് മച്ചാനെ.. ഇപ്പോ എനിക്കുള്ള ടൈം നിങ്ങൾ അതുവരെ റസ്റ്റ്‌ എടുക് ഒക്കെ…” അവരോട് പറഞ്ഞുകൊണ്ട് അജു ഇറങ്ങി… അജുവും ഭരതനും ഇറങ്ങി വരുന്നത് കണ്ട് ശശികല തന്റെ അരികിൽ നിൽക്കുന്ന പോലീസുകാരനോട് എന്തോ പറഞ്ഞു… “സാർ ഇവളാണ് സാർ ഞങ്ങൾ തന്ന കംപ്ലയിന്റിലെ ആൾ… ഈ നിൽക്കുന്ന എന്റെ സഹോദരനു ഈ വീടും സ്ഥാലത്തിലും ഒരു കണ്ണുണ്ട് അതിനു എന്റെ അനിയത്തിയുടെ പേരിലുള്ള ഈ വീട് ആങ്ങളമാർക് കൊടുക്കുന്നതിൽ എന്റെ അച്ഛന് ഇഷ്ടമല്ലായിരുന്നു അതുകൊണ്ട് മരിക്കും മുമ്പ് ശ്യാമ വരും വരെ കാവലായി ഇവിടെ നിൽക്കാൻ എന്നോട് പറഞ്ഞു..

ഇപ്പോ എന്റെ സഹോദരനായ ഇയാൾ ഈ വീടിനും സ്ഥലത്തിനും വേണ്ടി ശ്യാമയുടെ മകൾ എന്ന വ്യാജേന ഏതൊരു പെണ്ണിനെ കൊണ്ടുവന്ന് ഞങ്ങളെ പുറത്താക്കാൻ നോക്കുവാണ്… ഇവളെന്റെ ശ്യാമയുടെ മകളാണെന്ന് എന്താണ് ഉറപ്പ്…” ശശികല അജുവിനെയും ഭരതനെയും കണ്ടയുടൻ പറയാൻ തുടങ്ങി എന്നാൽ അജു കൈ കെട്ടി നിന്നുകൊണ്ട് ശശികലയെ തന്നെ നോക്കി… “കുട്ടിയ്ക് ഇതേ പറ്റി എന്തേലും പറയാന്നുണ്ടോ…” “ഇവളൊക്കെ എന്ത് പറയാൻ സാറേ തട്ടിപ്പ് വേഷം കെട്ടി വന്നേക്കുവല്ലേ…” പോലീസ് ചോദിച്ചപ്പോൾ ശശികല അൽപ്പം പരിഹാസത്തോടെ പറഞ്ഞു.. “നിങ്ങളൊന്നു മിണ്ടാതിരി ഞാൻ  ഇവരോടൊന്ന് ചോദിക്കട്ടെ…” “ഡോ മുരളി ഞങ്ങളുടെ പരാതിയിലാണ് താൻ വന്നേക്കുന്നെ എന്ന് മറക്കരുത്..” കുമാരൻ പോലീസു കാരനോട് ചീറി.. “ആര് പരാതി തന്നാലും സത്യം എന്താണെന്നു അറിഞ്ഞാലല്ലേ ആക്ഷൻ എടുക്കാൻ പറ്റു… പിന്നെ എടോ പോടോ എന്നൊക്കെ കുടുംബക്കാരെ വിളിച്ചാൽ മതി തന്റെ ക്യാഷ് കൊണ്ട് നേടിയതല്ല ഈ യൂണിഫോം… മനസിലായല്ലോ എങ്കിൽ കുറച്ചു സമയം രണ്ടാളും ഒന്ന് മിണ്ടാതിരി..” അമർഷത്തോടെ തന്നെ മുരളി പോലീസ് പറഞ്ഞതും അവരുടെ മുന്നിൽ ചെറുതായ പോലെയായി ശശികലയ്കും കുമാരനും..

അജു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. “ഈ വീട് അനിയത്തി ശ്യാമയുടെ പേരിലാണെന്ന് സമ്മതിച്ചല്ലോ… ഇനി അത് മാറ്റിപറയില്ലല്ലോ അല്ലേ… ഞാൻ തട്ടിപ്പ് വേഷം കേട്ട് സ്വത്ത്‌ കൈവശപ്പെടുത്താൻ എന്റെ പേര് ശശികല അല്ല… എനിക്ക് അതിന്റെ ആവിശ്യവും ഇല്ല എന്റെ അപ്പ എനിക്ക് വേണ്ടി നന്നായി സമ്പാദിച്ചിട്ടുണ്ട്.. എന്റെ വല്യമ്മ പറഞ്ഞപ്പോലെ ഞാൻ ശ്യാമയുടെ മകൾ ആണോ എന്ന് അറിയണം… അത് അറിഞ്ഞാൽ മാത്രേ നിങ്ങൾ ഇവിടെ നിന്നും ഇറങ്ങൂ അല്ലേ…” “അതേ…” അജു ചോദിച്ചതും ശശികല വീറോടെ മറുപടി നൽകി.. “എന്ന ശരി ഞാൻ എന്റെ അമ്മയെ കൂട്ടി വരാം അപ്പോ പ്രശ്നം കഴിയുമല്ലോ സാർ…” അജു ഒരു ഈണത്തിൽ കലയുടെ മുഖത്ത് നോക്കി പോലീസുകാരോടായി ചോദിച്ചു.. അവർ സമ്മതം മൂളിയതും അജു ഭരതനു നേരെ തിരിഞ്ഞു… “ചിക്കപ്പ ന്റെ അമ്മയെ കൂട്ടി വരുന്നവരെ ഇവിടെ നിൽക്കുന്നോ അതോ പോരുന്നോ..” കുസൃതിയോടെ അജു ചോദിക്കുന്നത് കേട്ട് ഭരതൻ അവളെ നോക്കി..

“ഇയാൾ എന്തിനു ഇവിടെ നിൽക്കണം.. കൂടെ കൂട്ടിക്കോ പോയി കണ്ടുപിടിച്ചു കൊണ്ടുവരാൻ പറ ആരേലും ഡ്യൂപ്ലിക്കേറ്റ് അനിയത്തി വേഷം അണിയാൻ.. അല്ലാതെ കൊല്ലങ്ങളായി കാണാത്ത പോയവളെ എങ്ങനെ കണ്ടു പിടിക്കാൻ എവിടേലും നരകിച്ചു ചാവുന്നുണ്ടാവും..” കല പറഞ്ഞു കഴിഞ്ഞതും അജുവിന്റെ മുഖം ദേഷ്യത്താൽ നിറഞ്ഞു.. “ദേ വല്യമ്മ എന്ന് വിളിച്ച നാവുകൊണ്ട് എന്നെ വേറെ പലതും വിളിപ്പിക്കരുത് പ്രായത്തിൽ മുതിർന്നവരാണെന്നു ഞാൻ നോക്കില്ല അടിച്ചു മുഖത്തിന്റ ഷേപ്പ് മറ്റും ഞാൻ.. നിങ്ങളുടെ ജീവിച്ച കാലം എന്റെ അമ്മ നരകിച്ചത് തന്നെയാണ് അപ്പോഴുള്ള അമ്മ അനുഭവിച്ച അവസ്ഥ എന്നെ കൊണ്ട് പറയിപ്പിക്കരുത് തള്ളേ…😡😡.. എന്റെ അമ്മടെ കൈ എന്ന് ന്റെ അപ്പ പിടിച്ചോ അന്ന് മുതൽ എന്റെ അമ്മ സ്വർഗജീവിതമാണ് നയിച്ചത്… ഇനി എന്റെ അമ്മയെ പറ്റി നിങ്ങളുടെ നാവിൽ നിന്നും വല്ലതും വീണാൽ ഈ അജുവിന്റെ മറ്റൊരു മുഖം നിങ്ങൾ കാണും ഓർത്തോ…😡😡 നരകിച്ചു ചാവുന്നുണ്ടാവും പോലും എന്റെ ഫോൺ നോക്കി ഫാമിലി ഫോട്ടോ കണ്ട് അന്ന് നിങ്ങളുടെ നാവിറങ്ങിയതോന്നും ഞാൻ മറന്നിട്ടില്ല എന്നെ കൊണ്ട് പറയിപ്പിക്കരുത്..” അജു ശശികലയ്ക്കു നേരെ ദേഷ്യത്താൽ ഉറഞ്ഞു തുള്ളി..

അജുവിന്റെ ആ ഭാവം അവിടെയുള്ള എല്ലാവരിലും പേടിയുലവാക്കി.. ഭരതൻ അജുവിന്റെ കൈയിൽ പിടിച്ചു.. തന്റെ ദേഷ്യം അവൾ നിയന്ത്രിക്കാൻ പാടുപെടും.. കണ്ണുകൾ ഇറുകിയടച്ചു മുഷ്ടിചുരുട്ടി അവൾ എതിർ ദിശയിൽ മുഖം തിരിച്ചു.. “ശ്യാമയേ കൂട്ടികൊണ്ട് വാ..” ഭരതൻ അജുവിന് മാത്രം കേൾക്കേ പറഞ്ഞു.. അജു കണ്ണ് തുറന്ന് എല്ലാവരെയും ചുട്ടരിക്കാൻ പാകത്തിന് ഒന്ന് നോക്കി കാറിനരികിൽ നടന്നു.. അജുവിന്റെ പ്രവർത്തിയിൽ ശശികലയും കുടുംബവും ഒന്ന് ഭയാണെങ്കിലും കാറിന്റെ പോകുന്നത് കണ്ട് ആശ്വാസിച്ചു.. എന്നാൽ ആണ് ആശ്വാസത്തിനു അല്പായുസ്സ് മാത്രമായിരുന്നു… കാറിന്റെ ബാക്ക് ഡോർ തുറന്ന് അജു കൈ നീട്ടിയത് കൺകെ ശശികല വെട്ടിവിയർക്കാൻ തുടങ്ങി.. അജുവിന്റെ കൈ പിടിച്ച് ശ്യാമ അവിടെ കാല് കുത്തിയതും കാറ്റ് വീശി ശ്യാമയേ തഴുകി അവർ കണ്ണുകൾ അടച്ചു ഒരുനിമിഷം നിന്നു.. ശ്യാമയേ കണ്ടതും കല ഞെട്ടി അവളിൽ വിറയൽ കൂടി വന്നു…

ചിന്നി തലയിൽ നിന്നും വിയർപ്പുത്തുള്ളികൾ ഒലിച്ചിറങ്ങി.. ശ്യാമയുടെ പിറകെ ഇറങ്ങി മഹി ശ്യാമയേ ചേർത്തുപിടിച്ചു.. അപ്പഴാണ് മഹിയേ അവർ കാണുന്നത് ശ്യാമയേ ചേർത്തുപിടിച്ച മഹിയേ കണ്ട് ഇപ്പോൾ ബോധം പോകും എന്ന അവസ്ഥയായിരുന്നു കലയുടെ അവർ വീഴാതിരിക്കാൻ കുമാരന്റെ കൈകൾ മുറുകെ പിടിച്ചു… അജു കലയെ നോക്കി പുച്ഛച്ചിരി ചിരിച്ചു.. ശ്യാമയേ ഒരുസൈഡിൽ മഹിയും മറുസൈഡിൽ അജുവും ചേർത്തുപിടിച്ചു അവർക്കരികിൽ നടന്നു.. “സാർ ഈ വീടിന്റെയും സ്ഥലത്തേയും യഥാർത്ഥ അവകാശി ശശികല നേരത്തെ പറഞ്ഞ അച്ഛൻ എഴുതി നൽകിയ വില്പത്രത്തിന്റെ അവകാശി ഈ നിൽക്കുന്ന എന്റെ അമ്മ ശ്യാമ മഹീന്ദ്രൻ ആണ് ഇത്.. അതു തെളിക്കുന്ന എല്ലാ രേഖകളും ഇതിൽ ഉണ്ട്..” എന്ന് പറഞ്ഞ് അജു ഇടതു കൈയിൽ കരുതിയ ഫയൽ.. പോലീസിന് നൽകി..  കൈപിടിയിലുള്ളത് ചോർന്നു പോകുകയാണെന്നു കലയ്ക്കു ഇതിനകം മനസിലായിരുന്നു..

അതിനാൽ തന്നെ ഇനി ശ്യാമയേ കൈയിലെടുത്താലേ ഇവിടെ നിൽക്കാൻ പറ്റു എന്ന് അവർ മനസ്സിൽ കണക്കുകൂട്ടി… ഫയൽ പരിശോധന നടത്തി മുരളി കലയുടെയും കുമാറിന്റെയും അരികിൽ വന്നു “ഈ നിൽക്കുന്ന വീടും പുരയിടവും രേഖപ്രകാരം ഈ നിൽക്കുന്ന ശ്യാമയുടെ ആണെന്ന് ബോധ്യപ്പെട്ടു.. അതുകൊണ്ട് ഇവർ എന്താണോ തീരുമാനിക്കുന്നത് അതുപോലെ നടത്താനെ പറ്റുള്ളൂ…” “മോളേ…” പോലീസ് കൂടി കൈവിട്ടു എന്ന് കണ്ട് കല ശ്യാമയുടെ അരികിൽ ചെന്ന് പതിയെ വിളിച്ചു.. അതു കേട്ട് അജുവിന് കലി വന്നു.. മഹി അജുവിനെ നോക്കി കണ്ണിറുക്കി… ” എസ്ക്യൂസ് മീ സാർ…” ശ്യാമ ആ വിളി കേൾക്കാത്ത പോലീസ് ഓഫീസറെ വിളിച്ചു.. ശ്യാമ വിളിച്ചത് കേട്ട് അദ്ദേഹം എന്താണെന്ന രീതിയിൽ അവരെ നോക്കി.. “സാർ എനിക്കൊരു ഹെല്പ് വേണം ഇവിടെ ഇതിനു മുമ്പ് എന്റെ അച്ഛന്റെ അനുവാദത്തോട് ആരൊക്കെ താമസിച്ചാലും ശരി അവരുടേതായ ഒന്നും ഇവിടെ  വേണ്ട… ഇവിടെ കാവലായി നിന്നവരെ ഒന്ന് ഒഴിവാക്കിത്തരാൻ സഹായിക്കണം..

കൂടാതെ എന്നോട് സംസാരിച്ചു ഇറിറ്റേറ്റ് നൽകാതിരിക്കാൻ ഒന്ന് പറയണം..” “അമ്മ പറഞ്ഞത് കേട്ടല്ലോ.. പറഞ്ഞത് മനസിലായില്ലെങ്കിൽ നിങ്ങൾ ഇവിടന്നു ഇറങ്ങണം എന്നാണ് ഈ പറഞ്ഞതിന്റെ അർത്ഥം സോ സമയം പാഴാകാതെ ഇറങ്ങണം നോക്ക്…” ശ്യാമ പറഞ്ഞതിന്റെ പുറകെ അജുവും കൂടെ പറഞ്ഞതോടെ ദേഷ്യത്തോടെ കുമാരൻ എല്ലാവരെയും നോക്കി.. എന്നാൽ അത് ആരും വിലവെച്ചില്ല.. “കണ്ണാ അമ്മയ്ക്കൊന്നു കിടക്കണം..” അജുവിനെ നോക്കി ശ്യാമ പറഞ്ഞു.. “ഒരു മിനിറ്റ് അമ്മ ഇപ്പോ വരാം.. “. അജു അതും പറഞ്ഞ് അകത്തേയ്ക് ഓടി.. അത് കണ്ട് വണ്ടിയിൽ നിന്ന് ടിജോ ഇറങ്ങി.. കലയും കൂട്ടരും അവനെ കണ്ടതും ശ്യാമയുടെ മോൻ ആകുമൊ എന്ന് സംശയിച്ചു.. ഒടുവിൽ യദു ഇറങ്ങിയതും കണ്ടു മറന്ന മുഖളിൽ ആരോ കല ആ ഓർത്തെടുക്കാൻ തുടങ്ങിയിരുന്നു പക്ഷേ ഓർമയിൽ തെളിഞ്ഞില്ല… പോലീസ് ഉദ്യോഗസ്ഥൻ മഹിയേ തന്നെ അൽപനേരം നോക്കി…

“താങ്കളെ എവിടായോ കണ്ട് പരിചയം ഉള്ളപോലെ..” അയാൾ മഹിയുടെ അരികിൽ ചെന്നു പറഞ്ഞു.. അതുകേട്ട് മഹി ചിരിയോടെ പറഞ്ഞു “മഹീന്ദ്രൻ മേനോൻ എറണാകുളം കമ്മീഷണർ ആയി സേവനം അനുഷ്ടിക്കുന്നു..” പറഞ്ഞ് കഴിഞ്ഞതും അയാളൊന്നു ഞെട്ടി.. പെട്ടന്ന് തന്നെ അയാൾ മഹിക് സല്യൂട്ട് നൽകി. “സാർ..” “സോറി സാർ… മുളരി വാസുദേവൻ ബേക്കൽ സർക്കിൾ ഇൻസ്‌പെക്ടർ സാർ…” “എനിക്കറിയാം മുരളി അഴിമതിക്കെതിരെ നടപടി എടുക്കാൻ മടി കാണിക്കാത്ത ഉദ്യോഗസ്ഥൻ. ഇവിടെ തന്നെ കണ്ടപ്പോൾ തന്നെ അറിയാം നയത്തിന്റെ പക്ഷത്തെ താൻ നില്ക്കു എന്ന്..” “സാർ ഇവിടെ..” അൽപ്പം ഉൽക്കണ്ഠയോടെ അയാൾ തിരക്കി.. “ഈ സ്ഥാലത്തിന്റെ ഉടമ എന്റെ ഭാര്യയാണ് ശ്യാമ.. ദേ ആ വരുന്നത് എന്റെ മകളും..” ശ്യാമയേ സ്വീകരിക്കാനായി അകത്തു നിന്നും നിലവിളക്കുമായി വരുന്ന അജുവിനെ ചൂണ്ടി മഹി പറഞ്ഞവസാനിപ്പിച്ചതും അയാൾ ആ ഭാഗത്തു നോക്കി..

നിറഞ്ഞ ചിരിയോടെ വരുന്ന അജുവിനെ കണ്ടതും മഹിയുടെ കണ്ണുകൾ തിളങ്ങി ശ്യാമയുടെ സന്തോഷത്താൽ നിറഞ്ഞു.. അതുകണ്ട് ടിജോ ശ്യാമയേ ചേർത്തു പിടിച്ച് കണ്ണ് തുടച്ചു കൊടുത്തു… “ന്റെ അമ്മക്കുട്ടി സന്തോഷത്തോടെ ഈ വിളക് വാങ്ങി അകത്തു കേറിയാട്ടെ… പിന്നെ അമ്മയുടെ പഴയ റൂം ഗീതാന്റിയോട് സെറ്റക്കാൻ പറഞ്ഞിട്ടുണ്ട് ഇത് കൊണ്ടു വെക്കുമ്പോഴേക്കും റൂം റെഡിയാകും…” അജു പറഞ്ഞതും ശ്യാമ മഹിയേ നോക്കി.. മഹി കണ്ണുകൾ അടച്ച് അനുവാദം നൽകി.. ശ്യാമ പുഞ്ചിരിയോടെ വിളക് വാങ്ങി അകത്തു കേറുന്ന കണ്ടു ഭരതന്റെ കണ്ണുകൾ നിറഞ്ഞു.. “അങ്ങനെ കൃഷ്ണാലയത്തെ യഥാർത്ഥ  അവകാശി കേറി കഴിഞ്ഞു..” “അതേ ഇനിയെന്താ അജു അടുത്ത പരിപാടി…” യദു പറഞ്ഞതിനോട് യോജിച്ചുകൊണ്ട് ടിജോ അജുവിനോടായി ചോദിച്ചു.. “അടുത്ത പരിപാടി ശുദ്ധികലശം അല്ലാതെന്ത്‌..” “മകള് മൂവരും അകത്തു പോയാട്ടെ ഇതേ ഞാനും അളിയനും നടത്തിക്കോളാം അല്ലേ അളിയാ…” ഭരതൻ മൂവരോറും പറഞ്ഞുകൊണ്ട് മഹിയേ നോക്കി ചോദിച്ചതും.. അതേ എന്നപ്പോലെ ചിരിയോടെ മഹി തലയാട്ടിയതും മൂവരും നിരാശയോടെ അകത്തുപോയി…

അവിടെ നിൽക്കാൻ മഹി സമ്മതിക്കില്ല എന്ന് മൂവർക്കും വ്യക്തമായി അറിയാം.. മക്കൾ അകത്തു കേറിയതും മഹിയുടെ മുഖം മാറി ദേഷ്യം വന്നു നിറഞ്ഞു.. കുമാരന്റെ അടുത്തു പോയി കൈ വീശി ഒരാടിയായിരുന്നു.. തരിച്ചു പോയി അയാൾ.. “ഇത് എന്തിനാണ് ഞാൻ പറയുന്നില്ല ഇപ്പോ ഈ നിമിഷം കൂടും കുടുകയും എടുത്ത് ഇറങ്ങിക്കൊള്ളണം… പറഞ്ഞത് മനസിലായല്ലോ..” കൈ ചൂണ്ടി അവരോടു പറഞ്ഞതും അറിയാതെ അയാൾ തലയാട്ടി… പിന്നെ എല്ലാം വരെ പെട്ടന്നായിരുന്നു.. ആരോടും ഒന്നും പറയാൻ ആവാതെ ശശികലയും കുടുംബവും വീട്ടിൽ നിന്നും പകയെരിയുന്ന മനസുമായി അവിടെ നിന്നും ഇറങ്ങി.. പുറകെ പോലീസുകാരും ഇതിന്റെ പേരിൽ പ്രശനത്തിന് അവർ വന്നാൽ എന്ത് ആവിശ്യത്തിനും വിളിച്ചാൽ മതി എന്ന് പറഞ്ഞ് ഇറങ്ങി.. ഭരതനും മഹിയും പരസ്പരം നോക്കി ഒരു ചിരിയോടെ അകത്തു കേറി… ആദ്യമൊക്കെ ശ്യാമയ്ക് അവിടെ വീർപ്പു മുട്ടിയെങ്കിലും മഹിയും പിള്ളേരും അതു മാറ്റി അവിടെ അവൾക് പൊരുത്തപ്പെടാൻ സഹായകമായി…

“ഇന്നത്തെ പ്രൊജക്റ്റ് പ്രെസന്റ്റേഷൻ കൂടി കഴിഞ്ഞാൽ എഞ്ചിനീയർ ആവാനുള്ള കടമ്പ അവസാനിച്ചു.. ഇനി റിസൾട്ട്‌ വന്നാൽ ഒരു എഞ്ചിനീയർ ആയി അല്ലേടാ…” ടെൻഷൻ അടിച്ചു നിൽക്കുന്ന യദുവിനെ നോക്കി ടിജോ പറഞ്ഞതും ഈ സമയം നിനക്കെങ്ങനെ സാധിക്കുന്നു എന്ന രീതിയിൽ ടിജോയെ അവൻ നോക്കി… അജുവിന്റെ പ്രസന്റേഷൻ കഴിഞ്ഞവൾ കാന്റീൻ ഇരിക്കുവാണ്.. നെക്സ്റ്റ് യദുവിന്റെ പ്രസന്റേഷൻ ആയതുകൊണ്ടാണ് അവന് ഇത്രേയും ടെൻഷൻ അതു കുറക്കാനുള്ള ശ്രമത്തിലാണ്… യദുവിന്റെ കഴിഞ്ഞാണ് ടിജോയ്ക്കു എന്നാൽ അതിന്റെ യാതൊരുവിധ ടെൻഷനും അവനില്ല… യദുവിന്റെ പ്രെസന്റ്റേഷൻ കഴിഞ്ഞ് ടിജോയ്ക്കു ഒരു ഓൾ ദി ബെസ്റ്റ് നൽകി അവൻ കാന്റീനിൽ പോയി അവിടെ കോഫി ആസ്വദിച്ചു  കുടിക്കുന്ന അജുവിനെ കണ്ട് അവൻ ചിരിയോടെ അവളുടെ അരികിൽ ഇരുന്നു.. “അങ്ങനെ അതും കഴിഞ്ഞു ഇനി ശ്യാമമ്മയുടെ കൂടെ കുറച്ചു ദിവസം ചിലവഴിക്കണം..

അനുവും ടെസയും അവിടെയൊക്കെ കാണണം എന്ന് പറയാൻ തുടങ്ങി കുറച്ചായി പപ്പയും അമ്മയും നമ്മുടെ കൂടെ പോയാൽ മതിയെന്ന് പറഞ്ഞോണ്ട് നില്കുന്നതാണ്. അതുമല്ല ഇന്ന് വല്യപപ്പയും ശ്യാമമ്മയും ഇവിടെ വരുന്നു ഒരു സർപ്രൈസ് വിസിറ്റ്.. ലോങ്ങ്‌ ലീവ് എടുത്ത് പോയേ പിന്നെ വല്യപപ്പ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ…” യദുവിനോടായി അജു പറഞ്ഞുകൊണ്ട് അവനെ നോക്കി… “യദു നിനക്ക് എന്നോട് എന്തേലും പറയാനുണ്ടോ…” “അത്… അതെന്താ നീ അങ്ങനെ ചോദിച്ചേ…” “എനിക്ക് എന്തോ അങ്ങനെ തോന്നി..” “അത് ഒരു കാര്യമുണ്ട് അജു… ഇനി എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല… എനിക്ക് ഒരു ഇഷ്ടമുണ്ട് ആ ആളോട് ഇതു വരെ പറഞ്ഞിട്ടില്ല.. നിന്നോട് പറഞ്ഞ് നിന്റെ അഭിപ്രായം കേട്ട് തീരുമാനികാം എന്ന് കരുതി..” യദു പറയുന്നത് കേൾക്കേ അജുവിന് ചിരി വന്നു

“നീ എന്തൊക്കെയാടാ പറയുന്നേ.. നിനക്ക് ഇഷ്ടപ്പെട്ടൽ എന്റെ അഭിപ്രായം എന്തിനാ…” “അത്… അങ്ങനെ ചോദിച്ചാൽ നിനക്ക് വേണ്ടപ്പെട്ട കുട്ടിയാണ്..” “എനിക്ക് വേണ്ടപ്പെട്ട കുട്ടിയോ കേൾക്കട്ടേ ആരാ ആൾ..” “അത് നീ അറിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ഫ്രണ്ട്ഷിപ്പിന് ഇതിന്റെ പേരിൽ ഒരു കോട്ടം തട്ടരുത്..” “നീ ഇത്രേയും ബിൽഡപ്പ് ഇടാതെ ആളെ പറയുന്നോ..” “അത് നിന്റെ വാവാച്ചി… അനന്യ ന്റെ ന്യാനൂസ്… എനിക്ക് അവളെ ഇഷ്ടാ.. കുറേ ആലോചിച്ചു.. തമാശയല്ലടാ… അവളോടുപ്പോലും ഞാൻ പറഞ്ഞിട്ടില്ല.. നിന്റെ സമ്മതം ആദ്യം വേണമെന്നു തോന്നി… എന്റെ ഇഷ്ടം ആദ്യം അറിയുന്ന ആൾ പോലും നീയാ..” “ശരി നിനക്ക് ഇന്ന് വീട്ടിൽ പോയി പപ്പേടെയും അമ്മേടെയും മുന്നിൽ വച്ച് അവളേ പ്രപ്പോസ് ചെയ്യാൻ പറ്റുവോ…” “എന്ത്…” യദു പറയുന്നത് കേട്ട് അജു ഒരു ചിരിയോടെ മറുപടി നൽകിയത് കേൾക്കേ യദു ഷോക്ക് ആയി അറിയാതെ അവൻ ചോദിച്ചു..

“എന്തേ മനസിലായില്ലേ എന്റെ വാവാച്ചിയെ ഇഷ്ടമാണേൽ നിനക്ക് പപ്പേടെയും അമ്മേടെയും മുന്നിൽ വെച്ചു പ്രൊപ്പോസൽ ചെയ്യാൻ പറ്റുവോ എന്ന്..” “അപ്പോ നിനക്ക് ഓക്കേ ആണോ..” “ഓ ഇങ്ങനെയൊരു പൊട്ടൻ എടാ എനിക്ക് എന്റെ വാവാച്ചിയെ നിനക്ക് തരുന്നതിനേക്കാൾ മറ്റൊരു സന്തോഷം എന്താ.. എന്നാലും നിന്റെ ധൈര്യം ചോർന്നു പോയിട്ടുണ്ടോ എന്നൊരു സംശയം അതുകൊണ്ട് ഇന്ന് പപ്പയും അമ്മയും വീട്ടിലുള്ള സ്ഥിതിയ്ക്ക് അവരുടെ മുന്നിൽ എന്റെ വാവാച്ചിയെ പ്രൊപ്പോസ് ചെയ്താൽ എന്റെ വാവാച്ചിയെ നിനക്ക് തരാൻ നൂറുവട്ടം സമ്മതം തരാം..” “ശരി ഞാൻ ഇന്ന് തന്നെ പ്രൊപ്പോസ് ചെയ്യാം ബട്ട്‌ നീ ഉണ്ടാവരുത് അവിടെ.. നിന്റെ മുന്നിൽ വെച്ചു പ്രൊപ്പോസ് ചെയ്യാൻ ചെറിയൊരു ചമ്മൽ..” യദു പറയുന്നത് കേട്ട് അജു ഉച്ചത്തിൽ ചിരിച്ചു.. “ശരി ശരി ഞാൻ ഉണ്ടാവാതിരുന്നാൽ പോരെ എന്നാൽ ഇപ്പോ തന്നെ പോയി ധൈര്യം എങ്ങും പോയിട്ടില്ല എന്ന് തെളിച്ചോ… നീ പ്രൊപ്പോസ് ചെയ്യതു കഴിഞ്ഞ് വിളിച്ചാൽ മതി ഞാൻ വന്നേക്കാം..” ഒരു വിധം ചിരി നിർത്തി അജു പറഞ്ഞു.. യദു അജു പറയുന്നത് കേട്ട് ചമ്മിയെങ്കിലും അതുപുറത്തു കാട്ടാതെ അവൻ അനുവിനോട് തന്റെ ഇഷ്ടം തുറന്നു പറയാൻ ബൈക്ക് എടുത്തു മേലേടത്തേയ്ക് സന്തോഷത്തോടെ യാത്ര തിരിച്ചു…

ഫോണിൽ കണ്ട ആളെ തിരിച്ചറിഞ്ഞതും അവൻ കണ്ണുകൾ അടച്ച് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു… സംശയം ഏതുമില്ലാതെ അവൻ സമയം പാഴാക്കാതെ തന്റെ കൂടെ ഉള്ള 3 പേരുമായി ആ ആളുടെ അരികിലേയ്ക് കുതിച്ചു… 💔💔💔 നീ മുകിലോ മഴ……  അനു പാട്ടു മൂളി ഉത്സാഹത്തോടെ സ്റ്റെപ് ഇറങ്ങുമ്പോഴാണ് കോളിംഗ് ബെൽ കേട്ടത്.. പത്രം വിഴുങ്ങുന്നതിനിടയിൽ  അനന്ദിന് എന്ത് കോളിംഗ് ബെൽ.. തുളസി കുക്കിംഗ്‌ പരീക്ഷണവും.. “അനൂ…” അകത്തു നിന്നും വിളി വന്നു “ഞാൻ തുറക്കാൻ പോകുവാ…” അപ്പോഴേയ്ക്കും വീണ്ടും ബെൽ മുഴങ്ങി ‘ചേച്ചി എത്താറായില്ല ഇനി ഏതവനാണോ എന്തോ.. ‘ അനു മനസ്സിൽ പ്രാകി കൊണ്ട് ഡോർ തുറന്നു… മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അനു അനങ്ങാൻ പോലും പറ്റാതെ സ്തംഭിച്ചുനിന്നു.. ബാക്കി അടുത്ത പാർട്ടിൽ കാണാം.. ആരായിരിക്കും വന്ന ആൾ യദു ആണോ അറിയാമെങ്കിൽ പറയു… ലേറ്റ് ആയതിൽ ക്ഷമിക്കണം അഭിപ്രായം പറയണേ… നിങ്ങൾ അഭിപ്രായം പറയാതിരിക്കുമ്പോൾ കഥ ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുവാ… നല്ലതായാലും മോശമായാലും രണ്ടു വാക്ക് കുറിക്കുമോ പ്ലീസ്… കഥ വേഗം തീർക്കാം