16/04/2026

മഴ : ഭാഗം 37

രചന – ആർദ്ര അമ്മു

മനസ്സിൽ നിറഞ്ഞു നിന്നിരുന്ന സന്തോഷങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് ചോർന്ന് പോയത് പോലെ. അവൾ ഭയവും വിഷമവും നിറഞ്ഞ കണ്ണുകളോടെ ഋഷിയെ നോക്കി. അവൻ അപ്പോഴും ശാന്തനായിരുന്നു മുഖത്തെ ചിരിക്ക് അൽപ്പം പോലും മാറ്റം വന്നിട്ടില്ല. ഋഷിയെട്ടാ………… മ്മ്മ്മ്……….. വിവേക്…………… നന്ദൂ നീയതൊന്നും ഓർത്ത് തല പുകയ്ക്കണ്ട അവനെന്തായാലും ഇനിയും നമ്മുടെ ലൈഫിലേക്ക് വരില്ല. അതോർത്തു നീ ടെൻഷൻ ആവണ്ട. അവളുടെ കവിളിൽ കൈവെച്ചവൻ പറഞ്ഞു. പക്ഷേ…………. ഒരു പക്ഷേയുമില്ല അവൻ ഇനി ഒരു പ്രശ്നത്തിനും വരില്ല ഇന്ന് കൊണ്ട് അവൻ ചെയ്തു കൂട്ടിയതിനെല്ലാം അവൻ അർഹിക്കുന്ന ശിക്ഷ കിട്ടും. ഋഷിയുടെ വാക്കുകൾ കേട്ട് അവൾ ഞെട്ടി അവനെ നോക്കി. നീയിങ്ങനെ നോക്കണ്ട കാര്യമില്ല ഞാൻ കാര്യാ പറഞ്ഞത്.

അപ്പൊ അവൻ കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ കാരണം ഋഷിയേട്ടനാണോ??????? അല്ല……. പിന്നെ?????? എസിപി ആദിദേവ്. വാട്ട്‌?????? അതേ അവനെ അറസ്റ്റ് ചെയ്ത എസിപി ആദിദേവ് തന്നെയാണ് അവനെ പുറത്ത് കടക്കാൻ സഹായിച്ചത്. പക്ഷേ എന്തിനു??????? അവന്റെ പെങ്ങളെ പിച്ചിചീന്തി ഭ്രാന്താശുപത്രിയിലെ ഇരുണ്ട സെല്ലിൽ എത്തിക്കാൻ കാരണക്കാരനായവന്റെ ജീവനെടുക്കാൻ. അവന്റെ ഓരോ വാക്കുകളും ശ്രീയിൽ ഞെട്ടലുളവാക്കി. എല്ലാം നീയറിയണം നന്ദൂ ഞാൻ പറയാം………. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്ക് കിട്ടിയ കൂട്ടായിരുന്നു ആദി. ഞാനും ആദിയും മനുവും ഒരു ഗ്യാങ്ങായിരുന്നു. എന്തിനും ഏതിനും കൂടെ നിൽക്കുന്ന സൗഹൃദം. ആദിക്ക് ആകെ സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നത് അവന്റെ അനിയത്തി അദ്വിക എന്ന ആദുകുട്ടി മാത്രമായിരുന്നു. ആദുവിന് 3 വയസ്സുള്ളപ്പോൾ ഒരു കാർ ആക്‌സിഡന്റിൽ പെട്ട് അച്ഛനും അമ്മയും അവരെ വിട്ടുപോയി.

പിന്നീട് ആദു ആയിരുന്നു അവന്റെ ലോകം. ആദിക്ക് അവൾ ഒരേ സമയം അച്ഛനും അമ്മയും ഏട്ടനും ഒക്കെ ആയിരുന്നു. ആദൂനെ പറ്റി പറയാൻ അവന് നൂറു നാവായിരുന്നു. അവന്റെ വാക്കുകളിൽ നിന്നാണ് ആദൂനെ ഞങ്ങൾ അറിയുന്നത്. അവൾ ഒരു പാവം കുട്ടിയായിരുന്നു അധികം കുസൃതിയോ കുറുമ്പുകളോ വാശിയോ ഒന്നുമില്ല. ആദിയെ ജീവനായിരുന്നു അവനായിരുന്നു അവളുടെ എല്ലാം. നല്ലവണ്ണം പഠിക്കുമായിരുന്നു അതുപോലെ ഡാൻസ് കളിക്കും കവിത എഴുതും വരയ്ക്കും പാടും അങ്ങനെ എല്ലാ കഴിവുകളും അവൾക്കുണ്ടായിരുന്നു. ഒരധ്യാപികയായി കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കണം അതായിരുന്നു അവളുടെ ജീവിതലക്ഷ്യം. ഇടയ്ക്കിടയ്ക്ക് ആദിയുടെ കൂടെ ഞാനും മനുവും അവരുടെ വീട്ടിൽ പോകുമായിരുന്നു.

അങ്ങനെ എനിക്കും മനുവിനും അവൾ അനിയത്തി കുട്ടിയായി മാറി. കാലം മുന്നോട്ട് സഞ്ചരിച്ചു. കോളേജ് പഠനം കഴിഞ്ഞ് ഞാനും മനുവും എംബിഎ ക്ക് പോവാൻ പ്ലാൻ ചെയ്തപ്പോൾ ആദി ചൂസ് ചെയ്തത് സിവിൽ സർവീസ് ആയിരുന്നു. പക്ഷേ ആദൂനെ ഒറ്റയ്ക്കാക്കി പോവാൻ അവന് മടിയായിരുന്നു. അവൻ ഞങ്ങളുടെ കൂടെ എംബിഎ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ആദു അതിനെ എതിർത്തു അവൾ കാരണം ഏട്ടന്റെ ആഗ്രഹം നടക്കാതെ പോവരുത് എന്നവൾക്ക് വാശി ആയിരുന്നു. അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കാം എന്ന് തീരുമാനം എടുത്തു. അപ്പോഴും ആദി സമ്മതിച്ചില്ല അവസാനം ആദുവിന്റെ കണ്ണീരിന് മുന്നിൽ അവൻ തോൽവി സമ്മതിച്ചു. അവളെ ഹോസ്റ്റലിൽ ആക്കി ട്രൈനിങ്ങിന് പുറപ്പെട്ടു.

പോവുന്നതിനു മുന്നേ പപ്പയോട് അവളെ നോക്കിക്കോളണം എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു. പപ്പ എല്ലാ ആഴ്ചയും ആദുവിനെ ഹോസ്റ്റലിൽ പോയി കാണുകയും വീക്കെന്റുകളിൽ അവളെ കൂട്ടി വീട്ടിൽ വരുകയും ചെയ്യുമായിരുന്നു. ഋതുവും ആദുവും ഒരേ പ്രായമായിരുന്നു അതുകൊണ്ട് തന്നെ വീട്ടിൽ എല്ലാവർക്കും അവളെ വല്യ കാര്യമായിരുന്നു. ഋതുവിനും അങ്ങനെ തന്നെ ആയിരുന്നു. ആദി ട്രെയിനിങ് കഴിഞ്ഞു വരുന്നതിന് ഒരാഴ്ച്ച മുന്നേ ആയിരുന്നു ആദുവിന് എക്സാം കഴിയുന്നത്. പപ്പ ഹോസ്റ്റലിൽ നിന്ന് അവളെ കൂട്ടി വീട്ടിൽ വന്നു. വെക്കേഷൻ ആയത് കൊണ്ടും ഏട്ടൻ വരുന്നതും കൊണ്ടും ആദു വളരെ സന്തോഷത്തിലായിരുന്നു. അങ്ങനെ അവൾ കാത്തിരുന്ന ആ ദിവസം വന്നെത്തി. ആദിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടാൻ ഞാനായിരുന്നു പോയത്.

ഞാൻ സ്റ്റേഷനിലേക്ക് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആദിക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്നുപറഞ്ഞവൾ അവരുടെ വീട്ടിലേക്കിറങ്ങി. അമ്മ പോവണ്ട എന്ന് പറഞ്ഞിട്ടും അവൾ അമ്മയെ ഒരുവിധം സമാധാനിപ്പിച്ച് വീട്ടിൽ നിന്നിറങ്ങി. ഋതുവിന് അന്ന് പനി പിടിച്ചു കിടക്കുവായിരുന്നു അതുകൊണ്ട് തന്നെ അവളുടെ കൂടെ പോവാൻ സാധിച്ചില്ല. ട്രെയിൻ ലേറ്റായത് കാരണം ഞാൻ അവനെയും കൂട്ടി വീട്ടിൽ എത്തിയപ്പോൾ സമയം ഉച്ച ആയിരുന്നു. ആദു എന്തോ സർപ്രൈസ് ഒരുക്കാൻ വീട്ടിലേക്ക് പോയെന്ന് പറഞ്ഞപ്പോൾ ആദി എന്നെയും കൂട്ടി അവളുടെ സർപ്രൈസ് കാണാനും അവളെ കാണാനും അവന്റെ വീട്ടിലേക്ക് പോയി. എന്നാൽ അവിടെ ഞങ്ങളെ വരവേറ്റത് മൃഗീയമായി പീഡിപ്പിക്കപ്പെട്ട് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആദുവിനെ ആയിരുന്നു. എല്ലാം തകർന്നവനെ പോലെ ആദി തളന്നിരുന്നു പോയി. ഒരുവിധം അവനെ വലിച്ചു പൊക്കി ആദുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

ഡ്രൈവ് ചെയ്യുമ്പോൾ കണ്ണീർ കാഴ്ചയെ മറച്ചിരുന്നു. പല തവണ വണ്ടി നിയന്ത്രണം നഷ്ട്ടപെട്ടു. എങ്ങനെയോ ഹോസ്പിറ്റലിൽ എത്തി. ആദുവിനെ അപ്പൊ തന്നെ ഐസിയുവിലേക്ക് കയറ്റി. ഓർമ്മകളിൽ അവന്റെ കണ്ണുകൾ കലങ്ങി ശ്രീയുടെ കണ്ണുകളും നിറഞ്ഞൊഴുകി. കണ്ണുകൾ ഇറുകെ അടച്ച് ഒരു ദീർഘ നിശ്വാസം എടുത്തതിന് ശേഷം അവൻ വീണ്ടും പറയാനാരംഭിച്ചു. എല്ലാം നഷ്ടമായവനെ പോലെ ആദി ഐസിയുവിന് വെളിയിൽ ഇരുന്നു. ആ കാഴ്ച്ച സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മനസ്സിലെ വിഷമങ്ങൾ അടക്കി അവനെ എങ്ങനെയൊക്കെയോ ഞാൻ സമാധാനിപ്പിച്ചിരുത്തി. 5 പേര് ചേർന്ന് നടത്തിയ കൂട്ട ബലാത്സംഗത്തിനിരയായിരുന്നു ആദു. ശരീരത്തിൽ ആഴത്തിലുള്ള ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നു രക്ഷപ്പെടും എന്നൊരു ഉറപ്പും ഇല്ലായിരുന്നു. നീണ്ട നേരത്തെ പ്രയത്നം ഒന്ന് കൊണ്ട് മാത്രം ജീവൻ തിരിച്ചു പിടിക്കാനായി. പക്ഷേ…………………………. ബോധം വീണപ്പോൾ അവൾ ശരിക്കും ഭ്രാന്തിയായി മാറിയിരുന്നു.

ആദിയെ പോലും തിരിച്ചറിഞ്ഞില്ല. അടുത്തേക്ക് ആര് ചെന്നാലും അവരെ എല്ലാം ഉപദ്രവിക്കാൻ തുടങ്ങി. വെളിച്ചം കാണുന്നത് പോലും അവൾക്ക് പേടിയായിരുന്നു. എപ്പോഴും ഇരുട്ടത്തിരിക്കും ഉറക്കെ അലറി അലറി കരയും സ്വന്തം ശരീരത്തിൽ മുറിവുകൾ ഏൽപ്പിക്കും. ഇതെല്ലാം കണ്ടു വെളിയിലേക്കിറങ്ങിയ ആദിക്ക് പിടിച്ചു നിൽക്കാനായില്ല ആശുപത്രി വരാന്തയിൽ മുട്ടുകുത്തി നിന്ന് അലറി കരയുന്ന ആദിയുടെ മുഖം ഇന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. കേസ് ഒന്നും ആക്കാതെ എല്ലാം ഒതുക്കി തീർക്കാൻ പറഞ്ഞത് ആദി തന്നെ ആയിരുന്നു. ആദുവിനെ അങ്ങനെ ഒരവസ്ഥയിൽ എത്തിച്ചവരെ ഒരു നിയമത്തിനും വിട്ട് കൊടുക്കാൻ അവൻ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ തന്നെ അത് ഒതുക്കി. പക്ഷേ ആദുവിനെ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു.

അതല്ലാതെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു. ഒന്നുകിൽ അവൾ ആരെയെങ്കിലും കൊല്ലും അല്ലെങ്കിൽ സ്വയം മരിക്കാൻ ശ്രമിക്കും. അങ്ങനെ ഒരവസ്ഥയിൽ ചങ്ക് പൊട്ടുന്ന വേദനയിലാണ് അവളെ ആദി അഡ്മിറ്റ് ചെയ്യാൻ സമ്മതിക്കുന്നത്. അവളെ അഡ്മിറ്റാക്കി തിരികെ വീട്ടിലേക്ക് പോരുമ്പോൾ അവന്റെ മനസ്സിൽ ഒരു അഗ്നി എരിയുന്നുണ്ടായിരുന്നു അവളെ ഭ്രാന്തിയാക്കി മാറ്റിയ എല്ലാവരെയും ചുട്ടെരിക്കാൻ കഴിവുള്ള അഗ്നി. ഋഷി പറഞ്ഞു നിർത്തി. കൊന്ന് തള്ളണം എല്ലാത്തിനെയും…… ശ്രീ അത് പറയുമ്പോൾ കണ്ണീർ നിറഞ്ഞ അവളുടെ കണ്ണുകളിലും വാക്കുകളിലും പക നിറഞ്ഞിരുന്നു. അത് തന്നെ ആയിരുന്നു അവന്റെ തീരുമാനവും. ഐപിസ് ഓഫീസറായി അവൻ സർവീസിൽ കയറിയത് മുതൽ രഹസ്യമായി അവൻ ആ 5 പേരെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്തിനും ഏതിനും കൂട്ടായി ഞാനും മനുവും പിന്നെ ഞങ്ങളിൽ നിന്നെല്ലാം അറിഞ്ഞ അഭിയും. ഓരോരുത്തരെ ആയി ഞങ്ങൾ കണ്ടുപിടിച്ചു.

ആദി അവന്റെ കൈ കൊണ്ട് തന്നെ അവർക്ക് മരണ ശിക്ഷ നൽകി. അതിൽ കുറഞ്ഞ ഒരു ശിക്ഷയും അവർ അർഹിച്ചിരുന്നില്ല. പക്ഷെ അഞ്ചാമനെ കണ്ടെത്താൻ ഞങ്ങൾ കുറെ കഷ്ടപ്പെട്ടു അവസാനം കണ്ടെത്തി ആ കണ്ടെത്തൽ വന്നു നിന്നത് വിവേകിലാണ്. എല്ലാം കൂടി ചേർത്ത് പ്ലാൻ ചെയ്താണ് അവനെ പൂട്ടിയത്. ഇനി അവനെ ആരും ജീവനോടെ കാണില്ല. കലിയോടെ അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും അവന്റെ ഫോൺ ശബ്ദിച്ചു. *Adhi calling* അവൻ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു. എന്തായി?????? പ്ലാൻ ചെയ്തത് പോലെ തന്നെ നടന്നു. തല്ലി ചതച്ചാ പന്നിയെ എല്ലാ വേദനയും അറിയിച്ച് തന്നെ ഞാൻ പരലോകത്തേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്. നീ ന്യൂസ്‌ ഒന്ന് വെച്ച് നോക്ക് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട പ്രതി ട്രെയിൻ തട്ടി മരിച്ചു എന്നൊരു വാർത്ത കാണാം.

അപ്പുറത്ത് നിന്നുള്ള മറുപടി കേട്ടവനൊന്ന് ചിരിച്ചു. ഞാൻ നോക്കട്ടെ……. അവൻ കാൾ കട്ട്‌ ചെയ്തു. എന്താ ഋഷിയേട്ടാ പറഞ്ഞത്???? പറയാടി….. അവൻ ടേബിളിൽ ഇരുന്ന റിമോട്ട് എടുത്തു ചാനൽ മാറ്റി. * ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്ത…….. പോലീസ് കസ്റ്റഡിയിൽ നിന്ന് ഇന്ന് വെളുപ്പിന് സമർത്ഥമായി രക്ഷപ്പെട്ട വിവിധ കേസുകൾക്ക് പിടിയിലായ വിവേക് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചു. കുറച്ചു മുന്നേ ആയിരുന്നു അപകടം * ന്യൂസ്‌ കേട്ട് ശ്രീയിൽ ഒരു ഞെട്ടലുണ്ടായി. ഞെട്ടണ്ട നന്ദു അവന് അവകാശപ്പെട്ടത് തന്നെയാ ഈ മരണം. അവൻ കാരണം ജീവിതം നഷ്ടപ്പെട്ട ആദുവിനെയും ശീതളിനെയും പോലെ ഒരുപാട് പെൺകുട്ടികളുണ്ട്. എന്ത്???? ശീതളോ ?????? അതെ ശീതളിനെ ചതിച്ചതും അവൻ തന്നെയാ.

പ്രണയം നടിച്ചവളെ കൊണ്ടുപോയി മയക്കുമരുന്ന് നൽകി നശിപ്പിച്ചതും അവൻ തന്നെയാ. അപ്പൊ പൊന്നു മോളുടെ അച്ഛൻ???? വിവേക് തന്നെ. എല്ലാം കേട്ട് തറഞ്ഞവൾ ഇരുന്നു പോയി. ഒരു മനുഷ്യൻ ഇത്രയ്ക്ക് ക്രൂരനാവുമോ അവന്റെ പേര് കേൾക്കും തോറും അറപ്പും വെറുപ്പും മനസ്സിൽ നിറഞ്ഞു. പാവം അപ്പ ഇതറിഞ്ഞാൽ സഹിക്കില്ല ചങ്ക് പൊട്ടി മരിക്കും. അവൾ കണ്ണീർ വാർത്തു കൊണ്ട് പറഞ്ഞു. ഒരിക്കലുമില്ല അവന് ഇങ്ങനെ ഒരു ശിക്ഷ തന്നെ കൊടുക്കണം എന്ന് പറഞ്ഞത് അവന്റെ അമ്മ തന്നെ ആയിരുന്നു. ഋഷിയുടെ വാക്കുകൾ കേട്ട് അവൾ അത്ഭുതത്തോടെ അവനെ നോക്കി. എന്താ???? എന്താ ഋഷിയേട്ടൻ പറഞ്ഞേ??????? അവനെ കൊന്ന് കളയാൻ പറഞ്ഞത് അവന്റെ അമ്മ തന്നെ ആയിരുന്നു എന്ന്. ഇന്നലെ രാത്രി അഭിയെല്ലാം പാർവതി അപ്പയോട് തുറന്നു പറഞ്ഞു.

എല്ലാം കേട്ട് പാവം ഒരുപാട് കരഞ്ഞു. അവസാനം ഇത്രയും ക്രൂരത കാണിച്ച അവനെ കൊന്ന് കളഞ്ഞേക്കെന്ന് നിർവികാരതയോടെയാണ് ആ അമ്മ പറഞ്ഞത്. അവരുടെ മനസ്സിൽ വിവേകും ഗോവിന്ദനും മരിച്ചു കഴിഞ്ഞു. ഒരമ്മ നൊന്തു പ്രസവിച്ച മകനെ കൊല്ലാൻ പറയണമെങ്കിൽ അവർ എന്തുമാത്രം വേദനിച്ചു കാണണം. ഋഷിയുടെ വാക്കുകൾ കേട്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ മനസ്സിൽ അപ്പോൾ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവളുടെ അപ്പയുടെ മുഖം തെളിഞ്ഞു നിന്നു. അവളുടെ അവസ്ഥ മനസ്സിലാക്കിയത് പോലെ അവൻ അവളെ ചേർത്ത് പിടിച്ചു. തുടരും…………………………