19/04/2026

മഴ : ഭാഗം 52

രചന – ആർദ്ര അമ്മു

വരാന്തയിൽ നിൽക്കുന്ന തറവാട്ടിലെ എല്ലാവരെയും കണ്ടവർ എങ്ങോട്ടോടണം എന്നറിയാതെ നിന്നുപോയി. എല്ലാവരെയും വിളിച്ചു കൂട്ടിയ ആത്മനിർവൃതിയിൽ അഭി നൂറു വാൾട്ടിന്റെ ചിരി ചിരിച്ചു. മരുമോനെ………….. ഹരി അവനെ നീട്ടി വിളിച്ചു. എന്താ അച്ഛാ????? ഈ ഏർപ്പാട് സ്ഥിരമാണോ അതോ ഇന്നത്തെ മാത്രമാണോ???? ഇത് ഫസ്റ്റ് ടൈം ആണച്ഛാ. അവൾ വിനയകുനയനായി പറഞ്ഞു നിർത്തി. ശ്രീ ആകെ ചമ്മി ഒരു പരുവമായി. മ്മ്മ്മ്…… ഇനി മേലിൽ ഇതാവർത്തിക്കരുത് കേട്ടല്ലോ?????? ഞാനെന്തായാലും വിശ്വനെ വിളിച്ചു നിങ്ങളുടെ കല്യാണകാര്യം സംസാരിക്കാൻ പോവാ ഇനിയും നീട്ടികൊണ്ട് പോയാൽ നീ വേണേൽ ഇവളെയും കൊണ്ട് ഒളിച്ചോടി എന്നിരിക്കും. ഹരി പറയുന്നത് കേട്ട് ഋഷി ഇളിച്ചു. അവന്റെ ചമ്മിയ മുഖം കാണുന്തോറും അഭിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. ശ്രീ ആരെയും നോക്കാതെ തലതാഴ്ത്തി നിന്നു. നിന്ന് കാല് കഴക്കണ്ട അകത്തേക്ക് പൊക്കോ. ഹരി അവളോടായി പറഞ്ഞു. കേൾക്കണ്ട താമസം ആരുടേയും മുഖത്ത് നോക്കാതെ അവൾ അകത്തേക്കോടി. അവൾ പോകുന്നത് നോക്കിയിട്ട് അയാൾ ഋഷിക്ക് നേരെ തിരിഞ്ഞു.

ഇനി നിന്നോട് പ്രേത്യേകം പറയണോ???? ഏ???? അപ്പോ എനിക്കും അകത്തോട്ട് പോകാവോ????? അയ്യടാ രണ്ടു വീട്ടിൽ ഇത്രയും ദൂരെ കഴിഞ്ഞിട്ട് ഇങ്ങനെ ഇനി ഒരു വീട്ടിൽ കൂടി നിർത്താത്തത്തിന്റെ കുറവേ ഉള്ളൂ വീട്ടിൽ പോവാൻ നോക്കടാ….. അത് കേട്ടവൻ എല്ലാവരെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു പുറത്തേക്ക് നടന്നു. അവന്റെ പിന്നാലെ അഭിയും പോയി. അവൻ പോയിക്കഴിഞ്ഞതും അത്രയും നേരം അടക്കി പിടിച്ചിരുന്ന ചിരി അവർ പുറത്തു വിട്ടു. എല്ലാവരും പൊട്ടിച്ചിരിച്ചു പോയി. ഈ പിള്ളേരുടെ ഒരു കാര്യം……….. ചിരിയോടെ പറഞ്ഞവർ അകത്തേക്ക് നടന്നു. —–മുഷ്ടി ചുരുട്ടി നെറ്റിയിൽ അടിച്ച് ബൈക്കിൽ ചാരി നിൽക്കുകയായിരുന്നു ഋഷി. അവന്റെ നിൽപ്പ് കണ്ടു ചിരിയോടെ അഭി അവനരികിൽ എത്തി. അളിയാ…………….. അവനെ അഭി നീട്ടിവിളിച്ചു. അവൻ അഭിയെ കലിപ്പിച്ചു നോക്കി. നീ ശ്രീക്കുട്ടിയെയും കൊണ്ട് പോവുന്നത് ഞാൻ കണ്ടിരുന്നു. ഞാനാ എല്ലാവരെയും വിളിച്ചു കൂട്ടിയത്. അഭി പറഞ്ഞു തീർന്നതും ഋഷി അവന്റെ കഴുത്തിൽ പിടിച്ചു മതിലിൽ ചേർത്തിരുന്നു.

മനുഷ്യനെ നാണംകെടുത്തുന്നോടാ പന്നി…………… അവളെ പാതിരാത്രി വിളിച്ചോണ്ട് പോവുമ്പോൾ ഓർക്കണമായിരുന്നു ഇതൊക്കെ. അഭിയും വിട്ടുകൊടുത്തില്ല. അത് കേട്ടതും ഋഷിക്ക് അങ്ങ് പെരുത്തു കയറി. അവൻ അഭിയുടെ ചെവിയിൽ അക്ഷരംശ്ലോകം പാടാൻ തുടങ്ങി. മലയാളത്തിൽ തുടങ്ങി തമിഴ്, ഹിന്ദി, സംസ്‌കൃതം ഇവയിലൂടെ ഒക്കെ സഞ്ചരിച്ചു അവസാനം ഇംഗ്ലീഷിൽ ചെന്ന് നിന്ന അവന്റെ ഭാഷാവിജ്ഞാനത്തിന് മുന്നിൽ അഭിയുടെ ബാല്യവും കൗമാരവും യവ്വനവും വരെ പകച്ചു പണ്ടാരമടങ്ങി പോയി. എല്ലാം പാടി അവസാനിച്ചപ്പോൾ അവന്റെ ചെവിയിൽ ഒരു മൂളൽ മാത്രം ബാക്കിയായി. കിളിപോയത് പോലെ നിന്ന അവന്റെ തലയിൽ അടിച്ചിട്ട് ഋഷി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി. അഭി വെളിവില്ലാത്തത് പോലെ തലകുടഞ്ഞു തറവാട്ടിലേക്ക് കയറി.

രാവിലെ എഴുന്നേറ്റത് മുതൽ ശ്രീക്ക് കോളായിരുന്നു അഭിയും ആമിയും കൂടി അവളെ കളിയാക്കി ഒരു വഴിക്കാക്കി. തറവാട്ടിൽ എല്ലാവരുടെയും മുഖത്ത് നോക്കാൻ തന്നെ അവൾക്ക് ചളിപ്പായിരുന്നു. തല വഴി മുണ്ടിട്ട് നടന്നാലോ എന്ന് വരെ ചിന്തിച്ചു. സഹികെട്ടവൾ ഇതിന്റെ എല്ലാം കാരണക്കാരനെ വിളിച്ചു രണ്ടു ചീത്ത പറഞ്ഞു. അവിടുന്ന് തിരിച്ചു പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ തന്നെ അവൾ ഫോൺ വെച്ച് അതിർത്തി കടന്നു. അന്ന് ഉച്ചക്കുള്ള ഫ്‌ളൈറ്റിൽ ഋഷിയും അഭിയും കല്യാണചെക്കനേയും കൊണ്ട് ബാംഗ്ലൂർക്ക് പോയി. പിന്നെ അങ്ങോട്ട്‌ കല്യാണതിരക്കുകൾ ആയിരുന്നു. അതിനിടയിലും ഋഷി ശ്രീയെ വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു. വീഡിയോ കാളിലൂടെ വൈഷ്ണവി ശ്രീയും ആമിയുമായി അടുത്തു. അവളുമായി വീഡിയോ കാൾ ചെയ്യുമ്പോൾ ശ്രീ ഐഷുവിനെയും കൂടി ഉൾപ്പെടുത്തും അതോടെ അവളും ഹാപ്പി. ഇന്നാണ് കല്യാണം.

അഭിയും ഋഷിയും കൂടി മനുവിനെ ഒരുക്കാൻ വന്നതാണ് എന്നാൽ ചെക്കൻ രാവിലെ തന്നെ ആ ഫേഷ്യൽ ഈ ഫേഷ്യൽ എന്നൊക്കെ പറഞ്ഞു ഓരോ ക്രീമുകൾ വാരി മുഖത്ത് തേക്കുന്നു. അഭിയും ഋഷിയും വായും പൊളിച്ചവനെ നോക്കി നിന്നുപോയി. ഇതിലും ഭേദം ഏഷ്യൻ പെയിന്റ്സുകാരെ വിളിക്കുന്നതായിരുന്നു അതാവുമ്പോ, അര മണിക്കൂറിൽ കാര്യം തീരും. അഭി അവനെ പുച്ഛിച്ചു. അവസാനം പറക്കും തളികയിലേത് പോലെ ആവാതിരുന്നാൽ മതി. ഋഷിയും കൂടി അവന്റെ കൂടെ ചേർന്നു. മനുവിന് പിന്നെ കാണ്ടാമൃഗം പോലും ദക്ഷിണ വെച്ച് പിന്മാറുന്ന തരത്തിലുള്ള തൊലിക്കട്ടി ആയത് കൊണ്ട് അവൻ അവരെ നോക്കി പൗഡർ മുഖത്തേക്ക് കമത്താൻ തുടങ്ങി. ഇനിയും നോക്കി നിന്നാൽ ശരിയാവില്ല എന്നുള്ളത് കൊണ്ട് അവർ അവനെ പൊക്കി ദക്ഷിണ കൊടുക്കുന്നിടത്തേക്ക് കൊണ്ടുപോയി. പിന്നെ അങ്ങോട്ട്‌ ദക്ഷിണ കൊടുക്കലിന്റെ മേളയായിരുന്നു. കുനിഞ്ഞു കുനിഞ്ഞു പാവത്തിന്റെ നടു ഒടിഞ്ഞു. അവസാനം വകയിലെ ഏതോ ഒരു സ്ത്രീയുടെ ഊഴമായി അവർക്ക് ദക്ഷിണ കൊടുത്ത് കാലിൽ വീണു. ഇത്‌ കൊണ്ട് കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു മനു.

എന്നാൽ അവൻ കാലിൽ വീണ് കുറെ കഴിഞ്ഞിട്ടും അവർ അനുഗ്രഹിച്ചില്ല. പണ്ടേ അവർക്ക് അവനെ കണ്ണിൽ പിടിക്കില്ല അതുകൊണ്ട് കിട്ടിയ അവസരം അവർ മുതലെടുത്തു. അവസാനം സഹികെട്ടവൻ അവരെ തലയുയർത്തി നോക്കി. അമ്മച്ചീ നോക്കി നിക്കാതെ അനുഗ്രഹിക്കാൻ നോക്ക് എന്നെക്കൊണ്ട് ഇങ്ങനെ ഒരുപാട് നേരം കുനിഞ്ഞു നിക്കാൻ പറ്റില്ല ഈ നടു എനിക്കിനീം ആവശ്യമുള്ളതാ. അവൻ പറയുന്നത് കേട്ട് അവിടെ നിന്നവരെല്ലാം ചിരിക്കാൻ തുടങ്ങി. അത് കണ്ട് ദേഷ്യത്തിൽ അവനെ നോക്കി തലയിൽ അനുഗ്രഹം കൊടുക്കുന്നത് പോലെ തട്ടിയിട്ട് പോയി. അവൻ തല ഉഴിഞ്ഞു കൊണ്ട് എഴുന്നേറ്റു. ഇത് കണ്ട് ഋഷിയും അഭിയും ചിരിച്ചു മറിഞ്ഞു. അവർ അവനെ മണ്ഡപത്തിലേക്ക് കൊണ്ടുപോയി. മണ്ഡപത്തിൽ കയറി ഇരുന്നത് മുതൽ ചെക്കൻ സെൽഫി എടുപ്പായിരുന്നു പണി തിരിഞ്ഞും മറിഞ്ഞും ഇരുന്നവൻ സെൽഫി എടുക്കാൻ തുടങ്ങി അവസാനം പൂജാരി നോക്കി പേടിപ്പിക്കുന്നത് കണ്ടപ്പോൾ അഭി ചെന്ന് ഫോൺ പിടിച്ചു വാങ്ങി വെച്ചു.

അവൻ പിന്നെ അവിടെ കിടന്ന ഒരു റോസാപ്പൂവെടുത്തായി കളി. അതിന്റെ ഓരോ ഇതളും അടർത്തി കളിച്ചവനിരുന്നു. പെണ്ണിനെ വിളിക്കാൻ സമയമായി. പൂജാരി പറഞ്ഞതും കുറച്ചു പേര് അകത്തേക്ക് പെണ്ണിനെ വിളിക്കാൻ പോയി. കുറച്ചു കഴിഞ്ഞതും താലവുമേന്തി വൈഷ്ണവി എത്തി. പീച്ച് കളറിൽ ഗോൾഡൻ ഹെവി വർക്കുള്ള സാരിയും അത്യാവശ്യം ആഭരണങ്ങളും അണിഞ്ഞു ലൈറ്റ് മേക്കപ്പും ഇട്ട് വരുന്ന അവളെ കണ്ടവൻ വാ തുറന്നു ഇരുന്നു പോയി. പൂജാരി ഹോമകുണ്ഡത്തിലേക്കെറിഞ്ഞ പൂവ് വായിൽ വീണപ്പോഴാണ് അവൻ വായടച്ചത്. അവൻ പൂജാരിയെ കൂർപ്പിച്ചു നോക്കി. അപ്പോഴേക്കും അവൾ മണ്ഡപത്തിൽ കയറി ഇരുന്നിരുന്നു. അഗ്നി സാക്ഷിയായി അവൻ വൈഷ്ണവിയുടെ കഴുത്തിൽ താലി ചാർത്തി അവളുടെ സീമന്തരേഖ ചുവപ്പിച്ചു. അവൾ കണ്ണുകൾ അടച്ചത് സ്വീകരിച്ചു. അവളുടെ കയ്യും പിടിച്ചു മൂന്നു പ്രാവശ്യം ഹോമകുണ്ഡത്തെ വലം വെച്ചു. പിന്നെ അങ്ങോട്ട്‌ ഫോട്ടോ സെക്ഷനായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചു ചിരിച്ചു രണ്ടുപേരുടെയും വാ കഴച്ചു. ഒരുവിധം എല്ലാ ബന്ധുക്കളും ഒതുങ്ങിയപ്പോൾ പിന്നെ ഫോട്ടോഗ്രാഫർമാര് പറയുന്നത് പോലെയായി കാര്യങ്ങൾ.

നിന്നും ഇരുന്നും കിടന്നും ഫോട്ടോ എടുക്കാൻ തുടങ്ങി. ഇനി പെണ്ണിനെ എടുത്തു പൊക്കണം. ഫോട്ടോഗ്രാഫർമാരിൽ ഒരുത്തൻ പറഞ്ഞു. എന്തോന്നാ????? പെണ്ണിനെ രണ്ടു കയ്യിലായി എടുത്തു പൊക്കാൻ. അയാൾ വീണ്ടും പറഞ്ഞു. ഒന്നുപോയെടാ മനുഷ്യൻ രാവിലെ മുതൽ ദക്ഷിണ കൊടുത്തു ദക്ഷിണ കൊടുത്തു നടു ഒടിഞ്ഞിരിക്കുവാ അപ്പോഴാണ് ഈ അരിച്ചാക്കിനെ എടുത്തു പൊക്കാൻ പറയുന്നത്. എനിക്കെങ്ങും വയ്യ. അവന്റെ പറച്ചിൽ കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. വൈഷ്ണവി അവനെ നോക്കി പല്ല് കടിച്ചു. അയ്യോ വിച്ചു മോളെ ചേട്ടൻ ചുമ്മാ പറഞ്ഞതാടി……….. നീയെന്റെ മുത്തല്ലേ ഞാൻ നിന്നെ അങ്ങനെ വല്ലതും പറയുവോ??????? മനു കളം മാറ്റി ചവിട്ടി. എന്തൊക്കെ പറഞ്ഞിട്ടും പെണ്ണ് അമ്പിനും വില്ലിനും അടുത്തില്ല. അവസാനം മനു അവളെ എടുത്തു പൊക്കി ആ മണ്ഡപം മുഴുവൻ നടന്നു കഴിഞ്ഞാണ് അവൾ ഒരുവിധം അയഞ്ഞത്. അത് കഴിഞ്ഞു മനു നടുവിനും കൈ കൊടുത്ത് നിൽക്കുന്നത് കണ്ടപ്പോൾ അഭിയും ഋഷിയും വയറും പൊത്തി ചിരിച്ചു.

എല്ലാം കഴിഞ്ഞു വിഭവസമൃദ്ധമായ സദ്യയും മൂന്നു കൂട്ടം പായസവുമായിരുന്നു. ( പായസം ഏതൊക്കെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം എനിക്ക് പായസത്തിന്റെ പേരൊന്നും അത്ര പിടിയില്ല 😌 ) സദ്യ സമയം ചെക്കൻ പെണ്ണിനെയും പെണ്ണ് ചെക്കനെയും ഊട്ടി. മണ്ഡപത്തിൽ നിന്ന് നേരെ വീട്ടിലേക്ക് പുറപ്പെട്ടു വൈഷ്‌ണവിയുടെ വീട്ടിൽ നിന്ന് ആരും വരാതിരുന്നത് കൊണ്ട് പിന്നെ കരച്ചിലും പിഴിച്ചിലും ഒന്നും ഉണ്ടായിരുന്നില്ല. വലതു കാൽ വെച്ചവൾ മനുവിന്റെ വീട്ടിൽ കയറി. പിന്നെ മധുരം കൊടുക്കലും മറ്റുമായി ചടങ്ങുകൾ മുറയ്ക്കു നടന്നു.

രാത്രി മുറിയിൽ ആദ്യരാത്രിക്കുള്ള തയ്യാറെടുപ്പിലാണ് മനു. മധുവിധുരാവുകളെ സുരഭിലയാമങ്ങളേ മടിയിലൊരാൺപൂവിനെ താ……… കണ്ണാടിയിൽ നോക്കി മുഖത്ത് പൗഡറിട്ട് കൊണ്ടവൻ പാടുകയാണ്. പാട്ട് കേട്ടാൽ എരുമ പോലും തോറ്റു പോവും. വൈഷ്‌ണവി പാൽ ഗ്ലാസ്സുമേന്തി മുല്ലപ്പൂവും ചൂടി സെറ്റും മുണ്ടും ഉടുത്തു നാണം കലർന്ന ചിരിയുമായി വരുമെന്ന് പ്രതീക്ഷിച്ചവൻ മുണ്ടിന്റെ അറ്റം കയ്യിൽ പിടിച്ചു ജനലിനു സൈഡിലായി നിന്നു. കുറച്ചു കഴിഞ്ഞവളുടെ കാൽപ്പെരുമാറ്റം കേട്ട് ചിരിയോടെ തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് നൈറ്റ് ഡ്രസ്സും ഇട്ട് ഉച്ചിയിൽ മുടിയെല്ലാം വാരി കെട്ടി വരുന്ന അവളെയാണ്. ലൈൻ കമ്പിയിൽ ഷോക്കടിച്ചു കരിഞ്ഞ കാക്കയെ പോലെ അവൻ നിന്നു. ഇതെന്താ മനു ഈ വേഷത്തിൽ നീ എവിടെയെങ്കിലും പോവുന്നുണ്ടോ??? അവൾ അവനോട്‌ ചോദിച്ചു. അല്ല ആദ്യരാത്രി ചെക്കൻ ഇങ്ങനെ അല്ലെ മണിയറയിൽ നിൽക്കേണ്ടത് നീയെന്താ ഈ വേഷത്തിൽ പോയി സെറ്റ് സാരി ഉടുത്ത് മുല്ലപ്പൂ ഒക്കെ ചൂടി വാ. ഞാനോ????? പിന്നല്ലാതെ ഞാനോ പൊ പിന്നെ ഒരു ഗ്ലാസ്‌ പാലും എടുത്തോ…… അവൻ പറഞ്ഞു.

പിന്നെ എനിക്കൊന്നും വയ്യാ. എടി അതൊക്കെ ഉടുത്തു വന്നാൽ നിന്നെ കാണാൻ നല്ല ഭംഗി ആയിരിക്കും. ഇന്ന് നമ്മുടെ കല്യാണത്തിന് സെറ്റ് സാരി ഉടുത്തു വന്ന നമ്മുടെ ഓഫീസിലെ ദിവ്യയില്ലേ അവളെ കാണാൻ എന്ത് ഭംഗിയായിരുന്നെന്നോ???? അവൻ പറയുന്നത് കേട്ടതും അവൾ ഉറഞ്ഞു തുള്ളി. അപ്പൊ നിങ്ങൾ അവളെയും ഓർത്ത് നിൽക്കുവായിരുന്നല്ലേ എനിക്കറിയാം പണ്ടേ നിങ്ങൾക്കവളെ കാണുമ്പോൾ ഒരിളക്കമുണ്ട്…… മോളെ അങ്ങനെ അല്ല……. നിങ്ങളൊന്നും പറയണ്ട എല്ലാം എനിക്ക് മനസ്സിലായി. വൈഷ്ണവി കത്തി കയറുകയാണ്. വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന രീതിയിൽ അവൻ നിന്നു. പ്രശ്നം രൂക്ഷമാവുന്ന സ്ഥിതി വന്നപ്പോൾ അവൻ അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു. 🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈 തുടരും………………….