രചന – ഗ്രീഷ്മ വിപിൻ
പിറ്റേന്ന് വസിഷ്ഠ് ക്ഷേത്രത്തിലേക്കാണ് ഹരിയും നന്ദുവും പോയത്…. മണാലിയിൽ നിന്നു 6കിലോമീറ്റർ അകലെയുള്ള വസിഷ്‌ഠ്ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്.. “ഹരിയേട്ടൻ മുന്നേ ഇവിടെ വന്നിട്ടുണ്ടോ… ” കാഴ്ചകൾ കണ്ടു നടക്കുന്നതിനിടെ നന്ദു ചോദിച്ചു….. “മ്മ്മ്…നല്ല വർഷം മുന്നേ… ഫ്രിണ്ട്സും ഉണ്ടായിരുന്നു…. ഈ ക്ഷേത്രത്തിന് നാലായിരത്തോളം വർഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്… ഇവിടെ വസിഷ്ഠ മുനി കാലങ്ങളോളം വസിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്.” നന്ദു ഹരി പറയുന്നതെല്ലാം ശ്രദ്ധിച്ചു കേട്ടു.. ചൂടു നീരുറവകൾക്കും രാമ ക്ഷേത്രത്തിനും കമ്പിളി വസ്ത്രങ്ങൾക്കുമാണ് ഇവിടം പേരുകേട്ടിരിക്കുന്നത്. അവിടെ കുറച്ചു സമയം ചുറ്റിക്കണ്ടതിന് ശേഷം അവര് സോളംഗ് വാലിയിലേക്കാണ് പോയത്… പോകുന്ന വഴി മഞ്ഞു വീണു വെള്ള പുതപ്പ് അണിഞ്ഞിട്ടുണ്ട്.
മനോഹരമായ മഞ്ഞുമലകളും താഴ്വരകളുമാണ് സോളാംഗ് വാലിയിലെ പ്രത്യേകത. സാഹസിക വിനോദങ്ങൾക്ക് പ്രസിദ്ധമാണ് . സ്‌കീയിങ്, കുതിരസവാരിയും, മൗണ്ടൻ ബൈക്ക് റൈഡിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങീ സാഹസികത വിനോദസഞ്ചാരികളാൽ നിറഞ്ഞിരുന്നു അവിടേം…. നന്ദുവും ഹരിയും അവിടെത്തെ പ്രകൃതിമനോഹാരിത ആസ്വദിച്ചും അവരുടേതായ കുറച്ചു നല്ല നിമിഷങ്ങൾ പങ്കിട്ടും സമയം ചിലവഴിച്ചു. ഹോട്ടലിലേക്ക് തിരിച്ചെത്തി അപ്പോഴേക്കും രാത്രി ആയിരുന്നു…. ഭക്ഷണം കഴിച്ചതിനു ശേഷം നല്ല ക്ഷീണം ഉണ്ടായിരുന്നു…. ഓൾഡ് മണാലിയിലും കുളു താഴ്വരയുടെ ഹൃദയമായാ ബിയാസ് നദിയിൽ ബോട്ട് സഞ്ചാരവും ഭൃഗു ലേക്കിലും എ മണികരനിലേക്കും കോതിയിലേക്കും മണാലിയിലെ പ്രധാന വിനോദ സഞ്ചാര ഇടങ്ങളിൽ എല്ലാം കണ്ടതിനു ശേഷം.. ഹരിയും നന്ദുവും മേലേടത്ത് തിരിച്ചെത്തി…. ഓരോ ദിവസം കഴിയും തോറും…. ഹരിയുടെയും നന്ദുവിന്റേയും സ്നേഹം കൂടി വന്നു…
നന്ദു കോളേജിൽ പോകാൻ തുടങ്ങി.. ഹരി ഡ്യൂട്ടിക്കും…ആറു മാസം പെട്ടെന്ന് കടന്നു പോയി…നാരായണൻ എഴുനേറ്റ് നടക്കാൻ തുടങ്ങി എന്നാലും പ്രായത്തിന്റെ അവശത അയാൾക്ക് ഉണ്ടായിരുന്നു മഹിയുടെയും വിദ്യയുടെയും വിവാഹം രണ്ടു വീട്ടുകാരും തീരുമാനിച്ചു.. അവർക്കും സമ്മതമായിരുന്നു…. ഇതിനിടയിൽ മീരയുടെ വിവാഹം കഴിഞ്ഞു… നന്ദു കോളേജിൽ പോകാൻ റെഡിയാവുകയാണ്…. ഹരി താഴെ നിന്ന് വിളിച്ചു കൂവുന്നുണ്ട്… “നന്ദു നീ വരുന്നുണ്ടോ….. എത്ര സമയം ആയി.. കോളേജിലേക്ക് അല്ലെ പോകുന്നേ…” “ദാ വന്നു ഹരിയേട്ടാ…. ബാഗ് എടുത്തോട്ടെ…. ” “അമ്മേ ഞാൻ ഇറങ്ങുന്നു…. ” അവൾ ലക്ഷ്മിയോട് വിളിച്ചു പറഞ്ഞിട്ട് ഹരിയുടെ കൂടെ ബൈക്കിൽ കയറി…. “ഹരിയേട്ടാ…… ” ബൈക്കിലിരിക്കുമ്പോൾ നന്ദു അവനെ വിളിച്ചു… “എന്താ….. ” “മീര വിളിച്ചിരുന്നു…. ” “അതിന്…. ” “അത് അവൾ വീട്ടിലേക്ക് വരുന്നുണ്ട്…. ഞാനും രണ്ടു ദിവസം വീട്ടിൽ പോയി നിന്നോട്ടെ… ” ഹരി അവൾക്ക് മറുപടി കൊടുക്കാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു…
“ഹരിയേട്ടാ….. എന്താ ഒന്നും പറയത്തെ…. ” അവന്റെ ഭാഗത്ത് നിന്നു മറുപടി ഒന്നും ലഭിക്കാതെ ആയപ്പോൾ അവൾ മുഖം വീർപ്പിച്ചിരുന്നു… കോളേജിൽ എത്തിയതും അവൻ ബൈക്ക് നിർത്തി… അവൾ അവനെ പ്രതീക്ഷയോടെ നോക്കി…. “എന്താടി…… നോക്കി നിൽക്കുന്നെ… ക്ലാസ്സ് തുടങ്ങാൻ സമയമായില്ലേ… ” ഹരി അവളെ നോക്കി ചോദിച്ചു… “ഹ്മ്മ്….. ” “എന്നാ വേഗം വിട്ടോ…. ” നന്ദു ഹരിയെ കൂർപ്പിച്ച നോക്കിയിട്ട് തിരിഞ്ഞു നടന്നു…. “ഡീ….. “ഹരി അവളെ പുറകിന്ന് വിളിച്ചു… അവൾ എന്താ എന്നാ ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി…. “വൈകിട്ട് ഞാൻ വരാം…. നമ്മുക്ക് ഒരുമിച്ച് പോകാം വീട്ടിലേക്ക്…. ” അത് കേട്ടതും നന്ദു അവന്റെ അടുത്തേക്ക് ഓടിചെന്ന് കവിളിൽ മുത്തി….. “ഡീ….. ഇത് വീട് അല്ല…… ” അവൾ ഹരിയെ നോക്കി ചമ്മി നിന്നു…
വൈകുന്നേരം നന്ദു ഹരിയോടൊപ്പം ശ്രീമംഗലത്തേക്ക് പോയി….. മീരയും കിരണും അവിടെ എത്തിയിട്ട് ഉണ്ടായിരുന്നു… എല്ലാവരുടെ മുഖത്തും സന്തോഷം തെളിഞ്ഞു കാണാം…. മീരയുടെ കവിളികൾ ചുവന്നു തുടുത്തിട്ട് ഉണ്ട്…. “നീ എപ്പോ എത്തി….. ” നന്ദു മീരയോട് ചോദിച്ചു… “വന്നു കയറിയാതെ ഉള്ളു…. ” മീര പറഞ്ഞു “വേറൊരു വിശേഷം കൂടി ഉണ്ട് മോളെ…. ” സുമിത്ര മീരയുടെ നെറുകയിൽ തലോടി പറഞ്ഞു… നന്ദു സംശയത്തോടെ രണ്ടുപേരെയും നോക്കി. “എന്ത് വിശേഷം….. ” “ആദ്യം മോൾ ഈ മധുരം കഴിക്ക്…. എന്നിട്ട് പറയാം…. ” സുമിത്ര അവളുടെ വായിൽ ലഡു വെച്ച് കൊടുത്തു. “എന്താ ചിറ്റേ കാര്യം പറ…. ” “മീരയ്ക്ക് വിശേഷം ഉണ്ട്…. ” സുമിത്ര അവളോട് പറഞ്ഞു.. നന്ദു മീരയെ ഒന്ന് നോക്കി. മീര അതേയെന്നഭാവത്തിൽ തലയാട്ടി…. നന്ദു മീരയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു… ശ്രീമംഗലത്തുള്ളവർ കുറേ കാലങ്ങൾക്ക് ശേഷം മനസ് തുറന്ന് സന്തോഷിച്ചു.. ഭക്ഷണം കഴിച്ചു കഴിഞ്ഞു നന്ദു റൂമിൽ ചെല്ലുമ്പോൾ ഹരി ഫോണിൽ നോക്കി ഇരിക്കുവായിരുന്ന്…
അവൾ അവന്റ അടുത്ത് പോയിരുന്നു.. നന്ദു അവനെ തന്നെ നോക്കി ഇറുക്കുവായിരുന്നു “തനിക്ക് എന്തെങ്കിലും എന്നോട് സംസാരിക്കാനുണ്ടോ… ” ഹരി ഫോണിന്ന് മുഖമുയർത്തി ചോദിച്ചു.. “അത്….. ഹരിയേട്ടാ…. പിന്നെ… എനിക്ക് ഒരു കുഞ്ഞ് ഹരിയെ ” അവന്റെ കൈ എടുത്ത് തന്റെ വയറിനോട് ചേർത്ത് വെച്ച് അവൾ പറഞ്ഞു…. “ഞാൻ പ്രതീക്ഷിച്ചു…… നിനക്ക് ഇത് ആയിരിക്കും പറയാനുള്ളതെന്ന്… “അവൾ മുഖം താഴ്ത്തി ഇരുന്നു.. “നന്ദുട്ടി എനിക്കും ആഗ്രഹം ഉണ്ട്….. നീ പഠിക്കുവാല്ലേ….. അതിന് ശേഷം പോരെ… ” “ഏട്ടാ….. ക്ലാസ്സ് ഇനി മൂന്ന് മാസം അല്ലെ ഉള്ളു… കഴിയാറായില്ലേ…. ” അവൾ അവനെ പ്രതീക്ഷയോടെ നോക്കി…. “എന്നാലും ഇത്ര പെട്ടെന്ന് ” അവൾ അവനെ കൂർപ്പിച്ചു നോക്കി… ലൈറ്റും അണച്ചു.. ബെഡിന്റെ ഒരു സൈഡിൽ കിടന്നു….
ഹരി അവളുടെ അടുത്ത് ചേർന്ന് കിടന്നു…. വയറ്റിൽ ഇക്കിളി ഇടാൻ തുടങ്ങി… “ഹരിയേട്ടാ ചുമ്മ കളിക്കാതെ കിടന്നേ….. എനിക്ക് ഉറങ്ങണം…. ” നന്ദു ഹരിയെ തള്ളിയിട്ടു. അവന്റെ കൈ നന്ദുന്റെ വയറ്റിൽ ചുറ്റി പിടിച്ചു…. “ഹരിയേട്ടാ കൈ എടുക്ക്… ” നന്ദു ദേഷ്യത്തോടെ പറഞ്ഞു.. “കട്ടിലിന്റെ രണ്ടു സൈഡിൽ കിടന്നാൽ കുഞ്ഞ് ഉണ്ടാവുല്ല…. ” ഹരി അവളെ തിരിച്ചു കിടത്തി. അവളുടെ കണ്ണൊക്കെ ചുവന്നിട്ട് ഉണ്ടായിരുന്നു… “എന്തോടോ….. താൻ കരഞ്ഞോ….. ” അവളുടെ മുഖത്ത് നോക്കി ചോദിച്ചു… അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി കിടന്നു… ഹരി അവളുടെ കണ്ണിലേക്കു ചുണ്ടുകൾ ചേർത്തു. മുഖം മുഴവനും അവൾ അവന്റെ ചുംബനം ഏറ്റു വാങ്ങി….. നന്ദു പതിയെ അവളുടെ ചുണ്ട് അവന്റെ ചുണ്ടിനോട് ചേർത്ത്…. നന്ദു ഹരിയെ ഇറുകെ കെട്ടിപിടിച്ചു…… നന്ദു അവനിലേക്ക് അലിഞ്ഞു ചേർന്നു..
ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി… രണ്ടാഴ്ച കഴിഞ്ഞാൽ മഹിയുടെയും വിദ്യയുടെയും വിവാഹം ആണ്… ഇന്നാണ് വിവാഹം വസ്ത്രങ്ങളും ആഭരണവും എടുക്കാൻ പോകുന്നത്.. അതിന്റെ തിരക്കിലാണ് മേലേടത്ത് തറവാട്… നന്ദു ലക്ഷ്മിയെ സഹായിച്ചു അടുക്കളയിലാണ്.. പെട്ടെന്ന് അവൾക്കൊരു തലകറക്കം അനുഭവപെട്ടു… “അമ്മേ…. ” “എന്താ മോളെ….. ” ലക്ഷ്മി അവളെ നോക്കി ചോദിച്ചു…. “എനിക്ക് തലകറക്കുന്നത് പോലെ… ഇപ്പോ രണ്ടു ദിവസമായി ഇങ്ങനെ…. ” ലക്ഷ്മി പെട്ടെന്ന് അവളെ കസേരയിൽ ഇരുത്തി… “മോളുടെ ഡേറ്റ് കഴിഞ്ഞോ….. ” “ഹ്മ്മ്…. 16നായിരുന്നു….. ഇന്ന് 24ആയില്ലേ…. എന്തെ അമ്മേ… ” ലക്ഷ്മിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ലക്ഷ്മി അവളെ ഗസ്റ്റ് റൂമിൽ കൊണ്ടുപോയി… “മോൾ ഇവിടെ കിടന്നോ…. ഹരിയോട് ഞാൻ പറഞ്ഞോളാം…. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞതിനു ശേഷം രണ്ടു പേരും ഹോസ്പിറ്റൽ പോയിട്ട് വാ…. ഹരി നന്ദുനെ റൂമിലേക്ക് കാണാത്തതു കൊണ്ട് അവൻ താഴേക്ക് ഇറങ്ങി…
അടുക്കളയിലും അവൾ ഉണ്ടായിരുന്നില്ല… “അമ്മ നന്ദു എവിടെ….. ” ലക്ഷ്മിയോട് അവൻ ചോദിച്ചു… ” അവൾ ഗസ്റ്റ് റൂമിൽ ഉണ്ട്… നിങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഹോസ്പിറ്റൽ പോണം.. ” “ഹോസ്പിറ്റലിൽ??? എന്തിന് ” “അവൾക്ക് ഇപ്പോ രണ്ടു ദിവസമായി തലകറക്കവും ഛർദിയും ഉണ്ട്… ” ഭക്ഷണം കഴിച്ചു കഴിഞ്ഞു നന്ദുവും ഹരിയും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു… ഹരിയും നന്ദുവും ഹോസ്പിറ്റലിൽ എത്തി ഡോക്ടർ രജനിയുടെ കൺസൾട്ടിങ് റൂമിന് പുറത്ത് വെയിറ്റ് ചെയ്തു.. നന്ദുന് നല്ല ടെൻഷൻ ഉണ്ടായിരുന്നു…. ഹരി അവളുടെ കൈയിൽ മുറുകെ പിടിച്ചിരുന്നു “നന്ദന ശ്രീഹരി ” നേഴ്‌സ് വിളിക്കുന്നത് കേട്ട് നന്ദു ഹരിയുടെ കൈയിൽ മുറുകെ പിടിച്ചു റൂമിന് അകത്തേക്ക് പോയി.. “ഇരിക്കു..” ഹരിയും നന്ദുവും ഡോക്ടറുടെ മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു…. “മിസിസ് നന്ദന എന്താണ് പ്രശ്നം…. ”
“അത് ഡോക്ടർ മൂന്ന് ദിവസമായി ഇടയ്ക്ക് തലചുറ്റൽ ഉണ്ട്.. പിന്നെ ക്ഷീണവും ഉണ്ട്… പീരിയഡ്‌സ് ലേറ്റ് ആണ്.. ” “Ok… LMP എപ്പോഴായിരുന്നു…. ” “കഴിഞ്ഞ മാസം 16ന്….. ” “വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി….” “രണ്ടര വർഷമായി… ” “Ok…. യൂറിനും ബ്ലഡും ടെസ്റ്റ് ചെയ്തിട്ട് വരും… ” ലാബിൽ ചെന്ന് ബ്ലഡും യൂറിനും കൊടുത്ത ശേഷം ഹരിയും നന്ദുവും ലാബിന് വെളിയിൽ റിസൾട്ട് വരുന്നതിനായി വെയിറ്റ് ചെയ്യതു. റിസൾട്ട് വന്നതും അവർ അതുമായി ഡോക്ടറുടെ കൺസൾട്ടിങ് റൂമിൽ പോയി…. റിസൾട്ട് നോക്കിയതിന് ശേഷം ഡോക്ടർ ഒരു പുഞ്ചിരിയോടെ ഹരിയെയും നന്ദുവിനെയും നോക്കി… “കൺഗ്രാറ്റ്സ് മിസ്റ്റർ &മിസ്സിസ് ശ്രീഹരി… നന്ദന കാരിയിങ് ആണ്…. കുഞ്ഞിന് മൂന്നാഴ്ചത്തെ വളർച്ച ഉണ്ട്…. ” ഡോക്ടർ പറയുന്നത് കേട്ട് നന്ദു ഹരിയെ നോക്കി… സന്തോഷം ആ മുഖത്ത് തെളിഞ്ഞു കാണാം.. ഹരി നന്ദുവിന്റെ കൈ മുറുകെ പിടിച്ചു…
“ടെൻഷൻ ഒന്നും വേണ്ട…… നന്ദനയുടെ ബോഡി കുറച്ച് വീക് ആണ്…. നല്ലപോലെ ശ്രദ്ധിക്കണം…. വെയിറ്റ് ഉള്ളത് ഒന്നും എടുക്കരുത്… കുനിയാനും പാടില്ല… നല്ല പോലെ ഭക്ഷണം കഴിക്കണം… വെള്ളവും കുടിക്കുവാ….റെസ്റ്റ് എടുക്കുക… അടുത്ത് മാസം വരുമ്പോൾ ഈ ടെസ്റ്റ്‌കളും സ്കാനിംഗും ചെയ്തിട്ട് വരണം…. പിന്നെ അയോൺ ടാബ്‌ലറ്റും വൈറ്റമിൻസും എഴുതിയിട്ടുണ്ട്…. ” “താങ്ക്യു ഡോക്ടർ .. ” ഡോക്ടറോട് നന്ദി പറഞ്ഞ ശേഷം അവർ പുറത്തോട്ട് ഇറങ്ങി… “താൻ ഇവിടെ ഇരിക്ക്… ഞാൻ മരുന്ന് വാങ്ങിയിട്ട് വരാം… ” നന്ദുവിന് അവിടെ ഇരുത്തിയിട്ട് ഹരി മരുന്ന് വാങ്ങാൻ പോയി മരുന്ന് വാങ്ങി വന്ന് ഹരി ഫോൺ എടുത്ത് ലക്ഷ്മിയെ വിളിച്ചു വിവരം പറഞ്ഞു… അവർ ഡ്രസ്സ് എടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിരുന്നു… ഹരിയോടും നന്ദുനോടും അവിടേക്ക് ചെല്ലാൻ പറഞ്ഞു …… തിരിച്ചുള്ള യാത്രയിൽ ഹരിയും നന്ദുവും ഒരു പോലെ സന്തോഷത്തിലായിരുന്നു… ഹരി അവളെ ചേർത്ത് പിടിച്ചു…..
ഡ്രസ്സ് എടുത്ത് കഴിഞ്ഞു നന്ദുന് നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഹരിയും നന്ദുവും വീട്ടിലേക്ക് തിരിച്ചു പോയി…. “നന്ദു സൂക്ഷിച്ചു സ്റ്റെപ് കയറണം…. ഡോർ ലോക്ക് ചെയുനതിനിടെ ഹരി പറഞ്ഞു… റൂമിലെത്തി കഴിഞ്ഞു നന്ദുനെ ഹരി ചേർത്ത് നിർത്തി നെറുകയിൽ മുത്തി… കുനിഞ്ഞിരുന്നു അവളുടെ വയറിൽ ഉമ്മ വെച്ച്.. “ഇത് അച്ഛെടെ മോളൂട്ടിക്ക്…… ” വയറിൽ ഉമ്മ വെച്ച് കൊണ്ട് അവൻ പറഞ്ഞു…. “മോൾ ആണെന്ന് ഹരിയേട്ടൻ ഉറപ്പിച്ചു…… ഇത് മോനാ …. ” നന്ദു വയറിൽ കൈ വെച്ച് പറഞ്ഞു…. “മോൻ ആയാലും മോൾ ആയാലും നമ്മുക്ക് ഇരുകൈയും നീട്ടി സ്വീകരിക്കാം….. പക്ഷെ ഇത് എന്തായാലും എന്റെ മോൾ താനായ….” ഓരോ ദിവസം കഴിയുംതോറും നന്ദുവിന് ക്ഷീണം കൂടി വന്നു…. ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ആയി… എന്ത് കഴിച്ചാലും ഛർദി തന്നെ…… റസ്റ്റ് ആയതിനാൽ പഠിത്തം വീട്ടിലിരുന്നു ആയി…. ലക്ഷ്മി അവൾക്ക് ഇഷ്ടം ഉള്ളതെല്ലാം ഉണ്ടാക്കി കൊടുത്ത് അവളെ ഉട്ടി….. അങ്ങനെ മഹിയുടെയും വിദ്യയുടെയും വിവാഹ ദിനം ആയി….. ഹരി എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ട്….
നന്ദുവും മീരയും അടക്കിയൊതുക്കി ഇരിക്കുവാണ്…. നന്ദു മയിൽപീലി കളർ സാരിയും… അതിന് മാച്ച് ആയ ആഭരണവും അണിഞ്ഞു സുന്ദരി ആയിട്ടുണ്ട്… ഹരിയും അവൾക്ക് മാച്ച് ആയ ഷർട്ട് ആണ് ഇട്ടത്…. നന്ദുന്റെ മുഖത്തു നല്ല ക്ഷീണം ഉണ്ട്… വിദ്യ ചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞു സുന്ദരി ആയി…. മഹി ക്രീം കളർ ഷർട്ടും കസവു മുണ്ടുമായിരുന്നു…. മാധവൻ താലി എടുത്ത് മഹിയുടെ കൈയിൽ കൊടുത്തു… മഹി വിദ്യയുടെ കഴുത്തിൽ താലി ചാർത്തി… അവർ പരസ്പരം മോതിരവും അണിഞ്ഞു… ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു… എല്ലാവരും മേലേടത്തേക്ക് പുറപ്പെട്ടു…. സുമിത്ര അവരെ ആരതി ഉഴിഞ്ഞു വിളിക്ക് വിദ്യയുടെ കൈയിൽ കൊടൂത്ത്… അവളെ കൈപിടിച്ചു കയറ്റി… വൈകുന്നേരം റിസിപ്ഷൻ കഴിഞ്ഞപ്പോഴേക്കും മീരയും നന്ദുവും ക്ഷണിച്ചിരുന്നു… വിദ്യയെ കസവു സാരി ഉടുപ്പിച്ചു അവളെ മഹിയുടെ റൂമിലേക്ക് സുമിത്ര പറഞ്ഞു വിട്ടു… ഹരിയും നന്ദുവും അന്ന് avixeതന്നെ നിന്നു… മാസം കഴിയും തോറും നന്ദുവിന്റെ വയർ വീർത്ത് വന്നു…. നന്ദുന് ഇത് ഇത് 9മാസം ആണ്…. ഹരിയും നന്ദുവും വൈകുന്നേരം നടക്കാൻ ഇറങ്ങിയത് ആയിരുന്നു…
പെട്ടെന്നു നന്ദുന് വയറു വേദനിക്കാൻ തുടങ്ങി…. “ഹരിയേട്ടാ…… ആാാ….. ” “എന്താടാ…. ” ഹരി അവളെ താങ്ങി പിടിച്ചു.. “ഏട്ടാ എനിക്ക് വയ്യ…… വേദനിക്കുന്നു… ” ഹരി ഫോൺ എടുത്തു മാധവനെ വിളിച്ചു… അയാൾ കാറുമായി വന്നു… അവർ നേരെ ഹോസ്പിറ്റലിലേക്ക് പോയി… നന്ദുവിനെ ലേബർ റൂമിലേക്ക് മാറ്റി… “ഗർഭപത്ര തുറന്ന് വരുന്നുണ്ട്… ഇന്ന് തന്നെ ഡെലിവറി ഉണ്ടാവും… ” ഡോക്ടർ പറഞ്ഞു വൈകാതെ തന്നെ നന്ദു പ്രസവിച്ചു… ഹരിയുടെ ആഗ്രഹം പോലെ പെൺ കുഞ്ഞു ആയിരുന്നു… നോർമൽ ഡെലിവറി ആയിരുന്നു…. ഹരി കുഞ്ഞിനെ തന്റെ കൈയിലേക്ക് വാങ്ങി.. നന്ദുനെ റൂമിലെക്ക് മാറ്റി.. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു… ഹരി കുഞ്ഞിന്റെയും നന്ദുന്റെയും അടുത്തിരുന്നു… “വേദനിച്ചോ….” ഹരി അവളുടെ തലയിൽ തലോടി ചോദിച്ചു… “മ്മ്മ്… പക്ഷെ ആ വേദന മോളെ കണ്ടപ്പോഴേക്കും മാറി… ” അവൾ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു… ഹരി അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു… *
മൂന്ന് വർഷത്തിന് ശേഷം….. “ആമി മോളെ ഓടല്ലേ….. ഈ പാൽ കുടിച്ചേ…. ” ലക്ഷ്മി ആമി മോളുടെ പിറകെ പാൽ ഗ്ലാസും എടുത്ത് ഓടുവായിരുന്നു… “എനിച്ചു പാൽ വേണ്ട…. അച്ഛമ്മ കുടിച്ചോ….” അവൾ കുഞ്ഞ് പല്ല് കാട്ടി പറഞ്ഞു… “ദേ ഇത് കുടിക്ക്… ഇല്ലെങ്കിൽ അമ്മ വഴക്ക് പറയും…. ” “ഇല്ല… എനിക്ക് വേണ്ട…. ” “ആമി നിന്നോട് പറഞ്ഞിട്ടില്ലേ… അച്ഛമ്മേയെ പുറകെ നടത്തിക്കരുതെന്ന്… ” അവിടേക്കു വന്ന നന്ദു പറഞ്ഞു “അമ്മ പാൽ താ ഞാൻ കൊടുക്കാം… ” ആമി അവളെ കണ്ടതും മുകളിലേക്ക് ഓടി പോയി.. നന്ദു പാൽ ഗ്ലാസ്സുമായി റൂമിലേക്ക് ചെന്നു… ഹരിയുടെ മടിയിൽ ഇരിക്കുവായിരുന്നു ആമി മോൾ… “ആമി ഈ പാൽ കുടിക്ക്… ” “ല്ല….. അച്ഛേ പറ അമ്മയോട് ആമിമോൾക്ക് പാൽ വേണ്ടെന്ന്…. ”
“ദേ നന്ദു എന്റെ മോൾക്ക് പാൽ ഒന്നും വേണ്ട… നീ പോയെ… ” ഹരി കപട ദേഷ്യത്തോടെ പറഞ്ഞു…. “ഓ… ഇപ്പോ അച്ഛനും മോളും കൂട്ടായി…. ” നന്ദു മുഖവും വീർപ്പിച്ചു പോകാൻ ഒരുക്കി… ഹരി നന്ദുന്റെ കൈയിൽ നിന്ന് പാൽ വാങ്ങി ടേബിളിൽ വെച്ച് അവളെ ചേർത്ത് പിടിച്ചു…. ആമി മോളും അവരുടെ ഇടയിലേക്ക് വന്നു.. ഹരി ആമി മോളെ എടുത്ത് അവളുടെ ചെവിയിൽ എന്തോ പറഞ്ഞു… അവൾ ഒന്ന് ചിരിച്ചു… ഹരി നന്ദുനെ എടുത്ത് ബെഡിലേക്ക് ഇട്ട്.. ആമിയും ഹരിയും അവളെ ഇക്കിളി ആക്കി… ഇനി അവർ ജീവിക്കട്ടെ സന്തോഷത്തോടെ…

by