24/04/2026

മൊഹബത് : ഭാഗം 07

രചന – ഗ്രീഷ്മ വിപിൻ

ശിവ മുറിയിൽ തനിച്ചു ഇരിക്കുമ്പോഴാണ് നിർമ്മല അവളുടെ അടുത്തേക്ക് വന്നത്.. ശിവയുടെ അടുത്ത് വന്നിരുന്നു.. അവളുടെ തലയിൽ തലോടി… ശിവ നിർമ്മലയെ നോക്കി… “മോൾക്ക് അമ്മയോട് ദേഷ്യം ഉണ്ടോ…. ” “എന്തിന്…. ” “അമ്മയ്ക്ക് അറിയാം മോളുടെ മനസ്സ്…. ഇന്ന് വരെ ഒന്ന് സ്നേഹത്തോടെ ന്റെ കുട്ടിയോട് അമ്മ സംസാരിച്ചിട്ടില്ല…. പേടി ആയിരുന്നു എനിക്ക്… മോളും എന്നെ പോലെ…. ” അവൾ സംശയത്തോടെ അവരെ നോക്കി… “മോൾക്ക് ഷാനുനെ ഇഷ്ടമാണല്ലേ…. ” “അമ്മയ്ക്ക്…… ” “എനിക്ക് അറിയാം… മോളുടെ അച്ഛൻ എന്നോട് സൂചിപ്പിച്ചിരുന്നോ.. മോൾ അതൊക്കെ മറക്കണം…. അമ്മയ്ക്ക് വിവാഹത്തിന് മുന്നേ വേറെ ഒരാളെ സ്നേഹിച്ചിരുന്നു…. എന്നിട്ടും നിന്റെ അച്ഛന്റെ സ്നേഹത്തിന് മുന്നിൽ അമ്മ ഒന്നുമല്ലാതായി…

നിന്റെ അച്ഛനെ വിവാഹം കഴിച്ചതിന് ശേഷം എന്റെ മനസ്സിൽ അന്യപുരുഷന് സ്ഥാനം ഉണ്ടായിട്ടില്ല…. അതിന് മോളുടെ അച്ഛൻ അനുവദിച്ചിട്ടില്ല….. മോളും എല്ലാം മറക്കണം എന്നിട്ട് രുദ്രന്റെ നല്ലൊരു ഭാര്യയായി കടമകൾ നിർവഹിച്ചു ജീവിക്കണം….. അതിന് എന്റെ കുട്ടിക്ക് കഴിയും…. രുദ്രൻ മോളെ പൊന്നു പോലെ നോക്കും…. ” “രുദ്രനും എന്റെ അച്ഛനും തമ്മിൽ പകലും രാത്രിയും പോലെ വ്യത്യാസമുണ്ട്….. നേരിൽ കാണുന്നതും കേൾക്കുന്നതും എല്ലാം സത്യമായിരിക്കണമെന്നില്ല….. എന്നാലും ഒരുനാൾ അമ്മയ്ക്ക് ഞാൻ പറഞ്ഞതിനേക്കാള് കൂടതൽ രുദ്രനെയും അമ്മാവനെയും കുറിച്ച് അറിയും… അന്ന് ദുഃഖിച്ചിട്ട് കാര്യമില്ല.. ” “എന്താ കുട്ടി…. നീ എനിക്ക് മനസ്സിലാവണ രീതിയിൽ പറഞ്ഞാൽ അല്ലെ മനസ്സിലാകും…. മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാവില്ല.. .. രുദ്രൻ നീ എന്ന് വെച്ചാൽ ജീവനാ… മോൾ ഉറങ്ങിക്കോ…. നാളെ നേരത്തെ എഴുനേൽക്കാനുള്ളതല്ലേ…. “ശിവേടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തതിനു ശേഷം അവര് പുറത്തേക്ക് പോയി…

“നാളെ അമ്മയുടെ വിശ്വാസം തെറ്റായിരുന്നു എന്ന് അമ്മ അറിയും… ” നിർമ്മല പോകുന്നതും നോക്കി അവൾ മനസ്സിൽ പറഞ്ഞു… എല്ലാവരും ഇറങ്ങിയതിന് ശേഷം ശിവയുടെ മുറിയുടെ വാതിൽ തുറക്കപ്പെടും… അവൾ ശബ്ദം ഉണ്ടാക്കാതെ പുറത്തിറങ്ങി… റോഡിലേക്ക് നടന്നു…. അവിടെ ഉണ്ടായിരുന്ന ഒരു കാറിൽ കയറി… “ശിവാ….. ശിവാ…. കതക് തുറക്ക് കുട്ടി…. ” നിർമ്മല കുറെനേരം വിളിച്ചതിന് ശേഷം ശിവ വാതിൽ തുറന്നു… “എത്ര നേരമായി കുട്ടി വിളിക്കുന്നു…. ” “ഉറങ്ങി പോയി ……. ” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു…. “പെട്ടെന്ന് കുളിച്ചിട്ട് വാ…. സമയം കുറെ ആയിരുന്നു ഇപ്പൊ ഒരുക്കാനുള്ളവര് ഇപ്പൊ എത്തും….. ” എന്ന് പറഞ്ഞു നിർമ്മല അപ്പുറത്തോട് പോയി…. ശിവ കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നതിനു ശേഷം കുളിക്കാനുള്ള ഡ്രെസ്സുമായി കുളത്തിലേക്ക് പോയി…. കുളികഴിഞ്ഞു വന്നപ്പോൾ വേണിയും ഷഹനായും എത്തിയിട്ടുണ്ടായിരുന്നു.. “നിങ്ങളയിരുന്നോ ബ്യൂട്ടീഷൻ….ദേ പറഞ്ഞില്ലെന്ന് വേണ്ടാ ഓവർ പൂട്ടി ഒന്നും വേണ്ടാ…. ” അവൾ ഒരു ചിരിയോടെ പറഞ്ഞു…. രണ്ടുപേരും ഒന്നുംതന്നെ മിണ്ടിയില്ല…

“ഷഹന ഷാനുവും ഉമ്മയും വരില്ലേ….. നിന്റെ ഇക്കാക്ക് ഇന്നത്തോടെ എന്റെ ശല്യം തീരുമല്ലോ…. ” അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു… “ഉമ്മ വരും…. ഇക്ക ഇന്നലെ രാത്രി എവിടെയോ പോയതാ ഇതുവരെ എത്തിയിട്ടില്ല…. ” ഷഹന മറുപടി പറഞ്ഞു… “നീ എന്താ വേണി ഒന്നും പറയാത്തത്….. എന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ….. ഇന്നലെ ഇങ്ങോട്ട് കണ്ടതെ ഇല്ലല്ലോ… കണ്ണേട്ടനെയും കണ്ടില്ല…. ” “ഏട്ടൻ വരില്ല…… എനിക്കും വരാൻ തീരെ ഇഷ്ടം ഉണ്ടായിട്ടില്ല… പിന്നെ ഇവളാ….. ” വേണി ഷഹനയെ നോക്കി പറഞ്ഞു “മതിയാക്കി കൂടെ ശിവ നിന്റെ അഭിനയം…. അതും ഞങ്ങൾക്ക് മുന്നിൽ….. എനിക്ക് അറിയാം നിന്റെ ഉള്ള് നിറുന്നത്… ” “ഞാൻ എന്തിനാടാ അഭിനയിക്കുന്നെ…. പിന്നെ നമ്മളെ സ്നേഹിക്കണ്ടവരെ അല്ലെ നമ്മൾ സ്വീകരിക്കേണ്ടത്…. രുദ്രന് എന്നെ ഇഷ്ടമാ…. “അവൾ പുച്ഛത്തോടെ പറഞ്ഞു…. “ഇഷ്ടം…. നിനക്ക് അവന്റെ സ്വഭാവം ശരിക്കും അറിയാല്ലോ…. എന്നിട്ടും നീ…. ഛെ….. എവിടെ പോയി നിന്റെ…. ഞാൻ ഒന്നും പറയുന്നില്ല ശിവ പറഞ്ഞാൽ ചിലപ്പോൾ അത് കൂടി പോകും… ” അവൾ ദേഷ്യത്തോടെ പറഞ്ഞു..

“വേണി മതി…. നിങ്ങൾ വന്നാ കാര്യം ചെയ്തിട്ട് പോയെ… അന്നേ ഞാൻ പറഞ്ഞതാ എനിക്ക് ഇതിനെ കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്ന്….” “യാ റബ്ബേ…. ഒന്ന് നിർത്തോ രണ്ടാളും …. എന്റെ വേണി ഓള് ആരെ കെട്ടിയാലും നിനക്ക് എന്താ….. ഓളുടെ ജീവിതം അല്ലേ…. ഓള് പറഞ്ഞത് അല്ലേ ശരി…. ഓളെ സ്നേഹിക്കുന്നവരെ അല്ലേ തിരിച്ചു സ്നേഹിക്കേണ്ടത്…. ” ഷഹന ഇടയിൽ കയറി പറഞ്ഞു… പിന്നീട് മൂന്ന് പേരും ഒന്നും സംസാരിച്ചില്ല.. സെറ്റ് സാരി ആയിരുന്നു ശിവയ്ക്ക് വേണ്ടി വാങ്ങിയത് അവൾ അത് തന്നെ മതിയെന്ന് നിർബന്ധം പറഞ്ഞിരുന്നു…… കഴുത്തിൽ ഒരു നെക്ലേസും കാശി മാലയും… ഇരു കൈകളിലും വീതിയുള്ള മൂന്ന് വളകളും ചെവിയിൽ ഒരു കുഞ്ഞ് ജിമിക്കിയും മുടി പിന്നിയിട്ട് കുറച്ച് പൂവും വെച്ച് ശിവ സുന്ദരിയായി… “മുഹൂർത്തത്തിന് ഇനിയും സമയം ഉണ്ടല്ലോ…. നിങ്ങൾ പുറത്തിരിക്ക്…. എനിക്ക് കുറച്ചു നേരം തനിച്ചു ഇരിക്കണം… ” ശിവ അവരെ നോക്കി പറഞ്ഞു… വേണിയും ഷഹനയും പുറത്തേക്ക് പോയതും അവൾ വാതിൽ അടച്ചു… അവൾ കണ്ണാടിയിൽ തെളിഞ്ഞു കാണുന്ന തന്റെ രൂപത്തിലേക്ക് നോക്കി ഇരുന്നു….

അവളുടെ മനസ്സിൽ രുദ്രന്റെയും നരേന്ദ്രന്റെയും മുഖം തെളിഞ്ഞു വരും തോറും അവളുടെ കണ്ണുകളിൽ ചുവപ്പ് പടർന്നു… മുഖം വലിഞ്ഞു മുറുകി…. “രുദ്ര നീ കാത്തിരുന്നോ…. നിനക്കോ നിന്റെ അച്ഛനും ഉള്ള ചിത ഒരുങ്ങി കഴിഞ്ഞു…. എന്റെ അച്ഛനോടും എന്നോടും ചെയ്തതിന് നിനക്കുള്ള ശിക്ഷ ഞാൻ ഇന്ന് നടപ്പാക്കും…. ” രണ്ടുപേരുടെ ഭാഗത്ത്‌ നിന്നു കുറച്ച് പേരെ മാത്രമേ ക്ഷിണിച്ചിരുന്നുള്ളു…. “മൂഹുർത്തം ആയി കുട്ടിയെ വിളിച്ചൊള്ളു…. ” ആരോ പറയുന്നത് കേട്ടു… വേണിയും ഷഹനായും കൂടി ശിവയെ കതിർ മണ്ഡപത്തിലേക്ക് കൊണ്ട് വന്നു .. നിർമ്മലയുടെ അനുഗ്രഹം വാങ്ങി അവൾ മണ്ഡപത്തിൽ രുദ്രന്റെ അടുത്തിരുന്നു… രുദ്രൻ വശ്യമായ ചിരിയോടെ ശിവയെ നോക്കി… “ഞാൻ പറഞ്ഞതല്ലേ ശിവ നീ എന്റെ അടുത്ത് തന്നെ എത്തും എന്ന്…. രുദ്രൻ ഒന്ന് ആഗ്രഹിച്ചിട്ട് ഉണ്ടെങ്കിൽ അത് നടത്തിയിരിക്കും…. ” ശിവ കേൾക്കുന്ന രീതിയിൽ അവൻ പറഞ്ഞു… “വിവാഹം ഇനിയും കഴിഞ്ഞിട്ടില്ല രുദ്ര…… ” അവളുടെ കണ്ണുകളിൽ അവനെ ചുട്ടെരിക്കാനുള്ള കനൽ ഉണ്ടായിരുന്നു…. “താലി എടുത്തു കൊടുത്തോളു…..

” നരേന്ദ്രൻ രുദ്രന്റെ കൈയിലേക്ക് താലി കൊടുത്തു… രുദ്രന് താലി ഭദ്രയുടെ കഴുത്തിന്റെ അടുത്തേക്ക് നീട്ടി പിടിച്ചു… “ഇത് നിനക്കുള്ള മരണ കയറാണ് ശിവ…. ” രുദ്രന്റെ ചുണ്ടുകൾ അവളെ നോക്കി മന്ത്രിച്ചു…. ശിവ അവനെ നോക്കി ഒന്ന് ചിരിച്ചു… “താലി കെട്ടാൻ വരട്ടെ….. ” പെട്ടെന്ന് ഷാനുവു മനുപ്രസാദും കുറെ പോലീസും അവിടേക്ക് വന്നു… “രുദ്ര നിനക്കും നിന്റെ അച്ഛനും ഉള്ള വിലങ്ങുമായാണ് അവർ വന്നിരിക്കുന്നത്….. ” രുദ്രന് നേരെ നോക്കി പറഞ്ഞതിന് ശേഷം… ശിവ അവന്റെ കൈയിൽ നിന്ന് താലി വാങ്ങി അവന്റെ മുഖമടച്ചു ഒന്നു കൊടുത്തു… അവനെ മണ്ഡപത്തിൽ നിന്ന് തള്ളി താഴെ ഇട്ടു…. “ശിവാ…… ” കോപത്തോടെ മണ്ഡപത്തിലേക്ക് കയറാൻ പോയാ നിർമ്മലയെ മനു തടഞ്ഞു… “സ്വന്തം ഭർത്താവിനെ കൊന്നവനെ കൊണ്ട് തന്നെ മകളെ കെട്ടിച്ചു കൊടുക്കണോ…. ” നിർമ്മല ഒരു നിമിഷം തരിച്ചു നിന്നും… “ഇല്ല….. ഞാൻ വിശ്വാസിക്കില്ല…. ” നിർമ്മല രണ്ട് ചെവിയിലും കൈ വെച്ച് കൊണ്ട് പറഞ്ഞു…

ശിവ മണ്ഡപത്തിൽ നിന്ന് താഴെ ഇറങ്ങി രുദ്രന്റെ നേർക്ക് പോയി…. “നീ എന്താ രുദ്ര കരുതിയെ…. ഭദ്ര നിനക്ക് മുന്നിൽ കിഴടങ്ങി എന്നോ….. എന്നെ വിവാഹം കഴിച്ചു എന്റെ പേരിലുള്ള സ്വത്തും തട്ടി എടുത്തു നിനക്ക് സുഖമായി ജീവിക്കാം എന്നോ…. നിനക്കും നിന്റെ അച്ഛനും വെച്ചേ കെണിയായിരുന്നു ഈ വിവാഹം….. ” “ഡീ…… ” രുദ്രൻ ശിവയ്ക്ക് നേരെ ശബ്ദ ഉയർത്തി… “ശൂ…. നിന്റെ ശബ്ദം ഇനി ഞാൻ പറയാതെ കേട്ട് പോകരുത്… ” ശിവ അവന്റെ അടുക്കൽ നിന്ന് നരേന്ദ്രന്റെ നേരെ ചെന്നു… “നിങ്ങളെ ഞാൻ അടിക്കാത്തത്…. നിങ്ങളെ തൊട്ടാൽ എന്റെ കൈ ചീത്തയാവു…. അത്രയ്ക്ക് വൃത്തികെട്ട ജന്മമാണ് തന്റെ…. സ്വത്തിനും വേണ്ടി സ്വന്തം കിടപ്പിറപ്പിനെ വിധവ ആക്കിയത് താൻ ആണ്…. സ്വന്തം മകന്റെ നെറികെട്ട പ്രവർത്തി ഒത്താശ ചെയ്ത തന്തയാണ് താൻ…. പറയടോ എല്ലാ സത്യവും…” നരേന്ദ്രൻ നിർമ്മലയുടെ അടുത്തേക്ക് പോയി… “മോളെ…. നിനക്ക് തോന്നുണ്ടോ ഏട്ടൻ നിന്നോട് അങ്ങനെ ചെയ്യാൻ പറ്റുമെന്ന്…. എല്ലാം നുണയ…. ” നിർമ്മല എല്ലാം കേട്ട് തളർന്നിരിക്കുവായിരുന്നു…

മനു നരേന്ദ്രന്റെ അടുത്ത് ചെന്ന് അയാളെ പിടിച്ചു രണ്ടണ്ണം പൊട്ടിച്ചു… “ചെറ്റേ…. എല്ലാം ചെയ്തിട്ട് സത്യവാനാക്കുന്നോ…. നിങ്ങൾക്ക് എതിരെയുള്ള എല്ലാം തെളിവമായിട്ടാണ് വന്നിരിക്കുന്നത്… “നിങ്ങൾ എന്തൊക്കെയാ പറയുന്നേ…. എന്റെ പെങ്ങളെ വിധവയാക്കാൻ മാത്രം ക്രൂരനല്ല ഞാൻ…. നിർമ്മലെ നീ എങ്കിലും ഏട്ടനെ വിശ്വാസിക്ക്… ” നരേന്ദ്രന് നിർമ്മലയുടെ കൈ പിടിച്ചു പറഞ്ഞു…. നിർമ്മല അയാളുടെ കൈ വിടിവിച്ചു… “നിങ്ങൾ ഇനി എന്ത് നുണ പറഞ്ഞിട്ടും കാര്യമില്ല നരേന്ദ്ര…. നിങ്ങൾക്കെതിരെ ഉള്ള ഏറ്റവും വലിയ തെളിവാണ് ദാ ആ വരുന്നത്.. അവിടെ കൂടി നിന്ന എല്ലാം കണ്ണുകളും മനു ചൂണ്ടിയ ഭാഗത്തേക്ക്‌ പോയി… ഷാനുവിനും ശിവയ്ക്കും ഒഴികെ ബാക്കി എല്ലാവരും വീൽചെയറിന്റെ സഹായത്തോടെ വരുന്ന അയാളെ കണ്ട് ഞെട്ടി…. തുടരും…