രചന – മഴ
താഴേക്കു പോകുന്നതും നെഞ്ചിടിപ്പോടെ കുട്ടൻ കണ്ടു. അല്പം കഴിഞ്ഞപ്പോഴാണ് ആരുവിനെ മഹി കാണുന്നതും അവർക്കരികിലേക്ക് പോകുന്നതും. കുട്ടൻ വേഗം ഗായത്രിയെ വിളിച്ചു. ” മഹി എത്തിയിട്ടുണ്ട് അവളെ വിട്ടിട്ട് എത്രയും വേഗം ഇവിടെനിന്ന് ഇറങ്ങാൻ പറ അവരോട് ” എന്ന് പറഞ്ഞ് കാൾ ഡിസ്കണക്ട് ചെയ്തു. മഹി തിരികെ വരാൻ തുടങ്ങിയതും പ്രിയയും അച്ചുവും അഭിയും വരുന്നത് അവർ തമ്മിൽ സംസാരിക്കുന്നതും മഹി ദേഷ്യപ്പെട്ട് താഴേക്ക് പോകുന്നതും കുട്ടൻ കണ്ടു. അവനും പിന്നാലെ പോയി. പാർക്കിംഗിൽ എത്തിയപോഴേക്കും കണ്ടു പാറുവിനെ നെഞ്ചോട് ചേർത്തുപിടിച്ച്കൊണ്ട്, വണ്ടിയിലേക്ക് കയറുന്ന വിനുവിനെ പകയോടെ നോക്കുന്ന മഹിയെ. അത് കണ്ടതും നെറ്റിയിലടിച്ച് പല്ലുറുമ്മി നിന്നു കുട്ടൻ . മഹി വിനുവിനെ കണ്ടുവെന്ന് ഉറപ്പായതും ഓഫ് നൈറ്റ്മോഡ്എത്രയും വേഗം അവരോട് എറണാകുളം വിടാൻ കുട്ടൻ ഗായത്രിയെ പറഞ്ഞേൽപ്പിച്ചു.
പിന്നീട് പാറുവിനെ ഇല്ലാതാക്കാനുള്ള ദൗത്യം സ്വയമേറ്റടുത്തു കുട്ടൻ. മാധവശ്ശേരിയിൽ വെച്ച് തന്റെ ആദ്യ ശ്രമം പാളിപോയതും കുട്ടന്റെയുള്ളിൽ തോൽവിയുടെ മണമറിഞ്ഞു തുടങ്ങിയിരുന്നു. ആ സംഭവത്തിന് ശേഷമാണ് സുഭദ്രാമ്മ കുട്ടനെയും മഹിയെയും ജോഷിയെയും വീട്ടിലേക്ക് വരണം എന്നു പറഞ്ഞു വിളിച്ചത്. കമ്പനിയിലെ പ്രശ്നം പറഞ്ഞു കുട്ടൻ ഒഴിവായി. മഹിയും ജോഷിയും ചെന്നപ്പോഴാണ് അക്കുവിന്റെയും ദേവിയുടെയും കാര്യം അവതരിപ്പിക്കാനാണ് വിളിപ്പിച്ചത് എന്നവർക്ക് മനസിലായത്. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ദിവസം… നടന്ന സംഭവങ്ങൾ എല്ലാം വിവരിക്കുന്ന കൂട്ടത്തിൽ അക്കു ചില വിഡിയോ ക്ലിപ്പുകളും ഓഡിയോസും അവർക്കുമുന്നിൽ നിരത്തി. ആവർത്തിച്ചു ഓഫ് നൈറ്റ്മോഡ്ആവർത്തിച്ചു കേട്ട ആ ഓഡിയോ ക്ലിപ്പുകളിൽ അവ്യക്തമായി കേട്ട സ്ത്രീ ശബ്ദം ഗായത്രിയുടെ താണെന്ന് മഹി തിരിച്ചറിഞ്ഞു.
പലപ്പോഴായി കുട്ടന്റെ ഫോണിൽ വന്നിരുന്ന അവളുടെ കോൾ, അവളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് പണത്തിന് റെസിപ്റ്റ് ഒരിക്കൽ അവന്റെ ഓഫീസ് റൂമിൽ കണ്ടത് ഒക്കെ അവന്റെ മനസ്സിൽ ഓടിയെത്തി. എല്ലാറ്റിലും ഉപരിയായി കഴിഞ്ഞ ദിവസം അവന്റെ മുഖത്തുണ്ടായിരുന്ന ഭയം കൂടി ആയപ്പോൾ മഹി ഉറപ്പിച്ചു എല്ലാത്തിനും പിന്നിൽ അവൻ ആണെന്ന്. പക്ഷേ എന്തിനുവേണ്ടി എന്നൊരു ചോദ്യം മാത്രം നിലനിന്നു. അക്കുവിനോടും ദേവിയോടും ജോഷിയോടും പറഞ്ഞപ്പോൾ തകർന്നു പോയിരുന്നു അവരുടെ മനസ്സ്.. മറ്റാരുമറിയാതെ പ്രിയയെ നാട്ടിലെത്തിച്ചു കാര്യങ്ങൾ അറിയിച്ചു. ഏറെ തകർന്നത് അവൾ ആയിരുന്നു. കുട്ടനുമായി ഏറ്റവും അടുപ്പം ഉണ്ടായിരുന്നതും അവൾക്ക് ആയിരുന്നു. പക്ഷേ ഒരിക്കലും അതിന് താനും ഒരു കാരണം ആണെന്ന് അവൾ അറിഞ്ഞിരുന്നില്ല.
കുട്ടൻ തന്നെയാണ് എല്ലാം ചെയ്തത് എന്ന് ഉറപ്പാക്കാൻ വേണ്ടി വീണ്ടുമൊരു കൂടിക്കാഴ്ച അവർ പ്ലാൻ ചെയ്തു. ഒപ്പം പാറുവിനെ നിന്ന് ഓഫ് നൈറ്റ്മോഡ്ശ്രദ്ധ തിരിക്കാനും. അക്കുവിന്റെയും ദേവിയുടെയും തിരിച്ചുവരവും ഏറ്റുപറച്ചിലും കൂടിയായപ്പോൾ കുട്ടനിൽ ഭയം പടർന്നു കയറിയിരുന്നു. എല്ലാം ഏറ്റു പറഞ്ഞപ്പോൾ പാറുവിനെ ഉപേക്ഷിച്ച് മഹി ദേവിയെ സ്വീകരിക്കാൻ തയ്യാറായത് അവനെ അത്ഭുതപ്പെടുത്തി. എത്രയും വേഗം അവരുടെ വിവാഹം നടത്താൻ കൂടി തീരുമാനിച്ചതോടെ കുട്ടൻ അവന്റെ പതനം മുന്നിൽ കണ്ടു. ജോസിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ കുട്ടനെ ഏൽപ്പിച്ചതും ഇതുവരെ തന്നെ സംശയമില്ലെന്ന് അവൻ വിശ്വസിച്ചു. എറണാകുളം വിടണമെന്ന് കുട്ടൻ നിർദേശം നൽകിയിരുന്നെങ്കിലും ജോസ് പോകാൻ തയ്യാറായിരുന്നില്ല.
ഗായത്രിയെ തെറ്റിദ്ധരിപ്പിച്ച് അയാൾ അവന്റെ കോളനിയിൽ തന്നെ താമസിച്ചു. അതും കുട്ടന് തിരിച്ചടിയായി. റാമിന്റെ സഹായത്തോടെ സ്ഥലം തിരിച്ചറിഞ്ഞ് മഹിയും അക്കുവും ജോഷിയും അവനെ പൊക്കുകയും ചെയ്തു. ജോസിനെ ദേവിയുടെ പേരിൽ വാങ്ങിയിട്ടിരിക്കുന്ന ഫ്ലാറ്റിൽ ആക്കി. അയാളിൽ നിന്നാണ് ഗായത്രിയെ ഓഫ് നൈറ്റ്മോഡ്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടുന്നത്. പിന്നെ അവൾക്കായുള്ള തിരച്ചിൽ ആയിരുന്നു. ജോസിനു കാവലായി പാഞ്ചിയും ആ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഗായത്രി ബാംഗ്ലൂരിൽ ഉണ്ടെന്ന് കണ്ടെത്തിയതും മഹി അവളുമായി നാട്ടിലെത്തി. അവളെയും ഫ്ലാറ്റിൽ ആക്കി. പ്രിയയും അവിടേക്ക് കൊണ്ടുവന്നു. ഗായത്രി വഴിയാണ് നീരജിനെ കുറിച്ച് അറിയുന്നത്. പക്ഷേ അന്നൊന്നും അയാളെ കാണാൻ കഴിഞ്ഞിരുന്നില്ല. ഗായത്രിയും ജോസും അവർക്ക് കാവലായി പ്രിയയും പാഞ്ചിയും ആരുമറിയാതെ ആ ഫ്ലാറ്റിൽ താമസിച്ചു. ദിവസങ്ങൾ കഴിയുന്നത് അല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അവർ ദേവിയെ തനിച്ച് ആക്കാൻ തീരുമാനിച്ചു.
അക്കു ഓഫീഷ്യൽ മീറ്റിങ്ങിനും മഹി ചെട്ടകുളങ്ങരയിലേക്കും പോകുന്നതായി കുട്ടനെ അറിയിച്ചു. ദേവി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയതും ദേവിയെ തേടി കുട്ടൻ എത്തി. ഓഫ് നൈറ്റ്മോഡ് 🌄🌅🌄🌅 “കൂടെ നിന്ന് ചതിക്കുകയായിരുന്നു ഇവൾ എന്ന് നിനക്ക് ഇപ്പോൾ മനസ്സിലായില്ലേ….?” മഹിയുടെ വാക്കുകൾ കുട്ടന്റെ ചെവിയിൽ കൊണ്ടില്ല. ” മഹി… ഞാൻ നിന്റെ കാലു പിടിക്കാം…. നീ കുട്ടനെ വിവാഹം ചെയ്യണം… അവളെ നീ……. ” “ഛീ…..നിർത്തെടാ……” കുട്ടന്റെ അപേക്ഷ നിറഞ്ഞ വാക്കുകൾ കേട്ട് പ്രിയ പുച്ഛത്തോടെ പറഞ്ഞു. ” നീ ഇത്രയ്ക്ക്….. ” ” കുട്ടാ…..ഞാൻ പറയുന്നതൊന്ന്….” “വേണ്ട… എനിക്കൊന്നും കേൾക്കണ്ട… ഇത്രയും കാലം കൂടെ നടന്ന് പറ്റിച്ച് ഓഫ് നൈറ്റ്മോഡ്ഞങ്ങൾക്കൊക്കെ വേദന തന്നില്ലേ നീയ്… പുച്ഛം തോന്നുന്നു…. എനിക്ക് എന്നോട് തന്നെ…… മഹിയോട് എനിക്ക് പ്രണയം തോന്നിയിരുന്നു സത്യമാണ്…. നിന്നോട് അതിലുമപ്പുറം എന്തോ ആത്മബന്ധം ഉണ്ടായിരുന്നു…
നീ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ എങ്ങനെയും എന്റെ മനസ്സ് മാറ്റുമായിരുന്നു…. പക്ഷേ എനിക്ക് വീണ്ടും നീ പ്രതീക്ഷകൾ തന്നു… ഒക്കെയും ഇത് മനസ്സിൽ വെച്ചിട്ട് ആയിരുന്നു അല്ലേ…..? വെറുപ്പ് തോന്നുവാ നിന്നോട്……” “കുട്ടാ…..” നേർത്തു പോയിരുന്നു കുട്ടന്റെ ശബ്ദം. ‘അതെ…. വെറുപ്പാ…. നിന്നോട്…. നിന്റെ ശബ്ദം പോലും….. ” പ്രിയ വാക്കുകൾ മുഴുമിപ്പിക്കും മുന്നേ ടേബിളിന് പുറത്തിരുന്ന് കത്തിയെടുത്ത് കഴുത്തിന് കുറുകെ വരച്ചിരുന്നു കുട്ടൻ. “കുട്ടാ…….. മഹി അവനരികിലേക്ക് ഓടി അടുത്തു. ശബ്ദം കേട്ട് എല്ലാവരും നോക്കിയപ്പോഴേക്കും ബെഡിൽ ആകെ കൊഴുത്ത രക്തം പടർന്നിരുന്നു. ആ ഓഫ് നൈറ്റ്മോഡ്കാഴ്ച കണ്ടു പ്രിയ വിറങ്ങലിച്ചു നിന്നു. “കുട്ടാ…….” അക്കുവും മഹിയും ജോഷിയും അലറിക്കരഞ്ഞു. അപ്പോഴും അവന്റെ കണ്ണുകളിൽ പ്രിയ നിറഞ്ഞുനിന്നു… അവസാനമായി അവൾക്കായി ഉയർത്തിയ കൈകളും ഉതിർത്ത വാക്കും പാതിവഴിയിൽ ചലനമറ്റു പോയിരുന്നു…❤️❤️❤️❤️
മൂന്ന് വർഷങ്ങൾക്കു ശേഷം…. പഴയ തോട്ടുവക്കിൽ ഇരുന്ന് പാറു അച്ചുവിനോട് ഒരിക്കൽ കൂടി കഴിഞ്ഞ കാര്യങ്ങൾ പറയുകയായിരുന്നു. എന്തോ പറഞ്ഞു വന്നപ്പോൾ കുട്ടന്റെ കാര്യം ഓഫ് നൈറ്റ്മോഡ്എടുത്തിട്ടതാണ്. “പാറു…. ഇത്ര അടുത്ത് ഉണ്ടായിട്ടും കുട്ടേട്ടനിലെ മാറ്റങ്ങൾ ആർക്കും മനസ്സിലായിരുന്നില്ലേ…?” അച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ പാറു ഒന്ന് പുഞ്ചിരിച്ചു. ഇതേ സംശയം ഒരിക്കൽ അവൾ ദേവനോട് ചോദിച്ചത് ഓർത്തു. “കുട്ടൻ എപ്പോഴും എൻഗേജ്ഡ് ആയിരുന്നു.. പാട്ട്, ഡാൻസ്, ആർച്ചെറി മിമിക്രി, അവൻ കൈവെക്കാത്ത മേഖലകൾ കുറവായിരുന്നു.. പ്രാക്ടീസിനായി മുൻപും താമസിച്ചു വരികയും ഒന്ന് രണ്ട് ദിവസങ്ങൾ മാറിനിൽക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് പിന്നീട് അത് ഉണ്ടായപ്പോഴും കാര്യമാക്കിയില്ല. എന്നെയോ ജോഷിയെ അക്കുവിനെയോ പോലെ ആയിരുന്നില്ല അവൻ. ഞങ്ങളുടെ മുന്നിൽ നിന്നു ഒരു ഷർട്ട് പോലും മാറിയിരുന്നില്ല.
പണ്ടൊക്കെ തമാശയ്ക്ക് പിടിച്ചു കെട്ടി ഷർട്ട് അഴിപ്പിക്കാൻ നോക്കുമായിരുന്നു…. അവനു ഇഷ്ടമല്ലാത്തത് കൊണ്ട് പിന്നീട് അതൊക്ക വിട്ടു….” ആ ഓർമ്മയിൽ അവനൊന്നും ചിരിച്ചു. ഓഫ് നൈറ്റ്മോഡ് “ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ വിഡ്ഢിയാക്കി പ്പെടുന്നത് സ്നേഹത്തിനും വിശ്വാസത്തിനും മുൻപിലാണ്.. കണ്ണു തുറന്നു പിടിച്ചാലും പലതും നമ്മൾ അപ്പോൾ കാണില്ല… എത്ര വന്നാലും ആരുടെയൊക്കെ ജീവിതം കണ്ടു പഠിച്ചാലും എപ്പോഴെങ്കിലും വിഡ്ഢി ആക്കപ്പെട്ടിരിക്കും മനുഷ്യൻ…..” അപ്പോഴേക്കും അജുവിന്റെ വിളിവന്നു “പാറൂ… ഞാൻ അങ്ങോട്ട് പോവുകയാണേ.. കല്യാണത്തിന് ഒരാഴ്ച മുന്നേ എത്തിയേക്കാം.” പാറു ചിരിയോടെ തലയാട്ടി. അച്ചു അവൾക്കൊരു ഉമ്മയും നൽകി വീട്ടിലേക്ക് ഓടി. ഡിഗ്രി കഴിഞ്ഞപ്പോഴേ അച്ചുവിന്റെ വിവാഹം കഴിഞ്ഞു. പക്ഷേ പാറുവും അച്ചുവും ഒരുമിച്ചാണ് പിജി ചെയ്തത്. ഈ മൂന്നു വർഷങ്ങൾക്കിടയിൽ ഒരുപാട് വിശേഷങ്ങൾ ഉണ്ടായി.
മീരയ്ക്കും ജോഷിക്കും ഒരു മോൾ ഉണ്ടായി ജെസ്സി.. ഓഫ് നൈറ്റ്മോഡ് ഇപ്പോൾ രണ്ടാമത്തെ ആൾക്ക് വെയിറ്റ് ചെയ്യുകയാണ് മൂന്ന് മാസമേ ആയിട്ടുള്ളൂ. അക്കുവിനും ദേവിക്കും ഒരു മകനാണ്. രണ്ടു വയസ്സുകാരൻ അദ്വൈത്.. പ്രിയ ഇപ്പോൾ കോഴിക്കോട് ജില്ലാ കളക്ടറാണ് വിവാഹം കഴിഞ്ഞിട്ടില്ല. കുട്ടന്റെ മരണവും പ്രണയവും ആൾക്ക് ഇന്നും ഒരു ഷോക്ക് ആണ്. പഴയ ഓർമ്മകളിലേക്ക് പോകാതിരിക്കാൻ വേണ്ടി ഇരുപതിനാലു മണിക്കൂറും ജോലി കാര്യത്തിലാണ് ശ്രദ്ധ. ഓർക്കിഡ് നിറത്തിലുള്ള പട്ടിൽ നിറയെ ഗോൾഡൻ ത്രെഡ് വർക്ക് ചെയ്ത് പട്ടുസാരിയുടുത്ത് സർവ്വാഭരണ വിഭൂഷിതയായി തൊഴുകൈയോടെ ചെട്ടികുളങ്ങര അമ്മയുടെ നടയിൽ പാറു നിന്നു . അരികിലായി സ്വർണ്ണ കരയുള്ള മുണ്ടും മേൽമുണ്ടും ധരിച്ച് ദേവനും… പാറുവിന്റെയും ദേവന്റെയും ആഗ്രഹം ആയിരുന്നു ആ നടയിൽ വെച്ചു തന്നെ താലിക്കെട്ട് നടത്തണം എന്നത്. കൊട്ടും കുരവയും ഉയർന്നു.
ഇരുവരും പരസ്പരം പ്രണയത്തോടെ നോക്കി. തൊഴുകൈകളോടെ ദീർഘസുമംഗലീ ആയിരിക്കാൻ അവൾ പ്രാർത്ഥിച്ചു. ദേവൻ അവളുടെ നെറുകയിൽ സിന്ദൂരം കൊണ്ട് ചുവപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവൻ അവളെ ഇരുകണ്ണുകളും ചിമ്മി കാണിച്ചു. ചടങ്ങുകളും റിസപ്ഷനും ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി ദേവന്റെ മുറിയിലേക്ക് ചെന്നു പാറു. വാതിൽ തുറന്നതും അവിടമാകെ പിച്ചി പൂവിന്റെ ഗന്ധം നിറഞ്ഞു. മുറി മുഴുവൻ അലങ്കരിച്ചിരിക്കുന്നത് പിച്ചി പൂക്കൾ കൊണ്ടാണ്.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൾ വന്നപ്പോൾ ദേവൻ മുറിയിൽ ഇല്ലായിരുന്നു. വാതിൽ ചാരി ബെഡിലേക്ക് ഇരുന്നുകൊണ്ട് മുറിക്ക് ചുറ്റും അവൾ കണ്ണോടിച്ചു. അവരുടെ പ്രണയ നിമിഷങ്ങൾ അവളുടെ ഓർമ്മകളിൽ നിറഞ്ഞു നിന്നു. ആദ്യമായി പ്രണയം തുറന്നു പറഞ്ഞതും വഴക്കിട്ടതും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചതും എല്ലാം….. പെട്ടെന്ന് ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ അവിടേക്ക് നോക്കി. ദേവൻ വാതിൽ തുറന്നു വന്നു അവളെ നോക്കി പുഞ്ചിരിച്ചു. ഓഫ് നൈറ്റ്മോഡ് ” എന്താ ഇതുവഴി….? “അവൾ സംശയത്തോടെ ചോദിച്ചു.
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ എരിവ് വലിച്ചുകൊണ്ട് നെറ്റി ചൊറിഞ്ഞു. “ഓർത്തില്ല….” ഒരു ചമ്മിയ ചിരിയോടെ പറഞ്ഞതും പാറു പൊട്ടിച്ചിരിച്ചു. “എങ്ങനേന്ന്…..?” ഷെൽഫിലെ മറവിൽ നിന്നും ബെഡിന് അടിയിൽ നിന്നും മേശയുടെ അടിയിൽ നിന്നും ഒക്കെയായി ജോഷിയും പ്രിയയും അക്കുവും മീരയും ദേവിയും തല പുറത്തേക്കിട്ടു ഒരുമിച്ചു ചോദിച്ചു. ” അത്.. ഞാൻ…. ” ” അപ്പോ ഇതായിരുന്നു നിന്റെ വഴി അല്ലേ…? ” ജോഷി അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു. “ഏഹ്….. നിങ്ങളെന്താ ഇവിടെ…? ഒന്ന് വിക്കിത്തപ്പിയ ശേഷം മഹി ചോദിച്ചു. അപ്പോഴേക്കും എല്ലാവരും എഴുന്നേറ്റു വന്നിരുന്നു.. ഓഫ് നൈറ്റ്മോഡ് “ഞങ്ങൾ… വെറുതെ… ഒരു രസത്തിന്…” അക്കു അല്പം നാണത്തോടെ പറഞ്ഞു. “അയ്യടാ അവന്റെ ഒരു നാണം… ഇറങ്ങിപ്പോടാ….” മഹി കപട ദേഷ്യത്തിൽ പറഞ്ഞു. “ഓ… ഞങ്ങൾ കട്ടുറുമ്പ് ആകുന്നില്ലേ….” എന്നു പറഞ്ഞ് പ്രിയ മുന്നേ നടന്നു. പിന്നാലെ ബാക്കിയുള്ളവരും. ദേവനും പാറുവും പുഞ്ചിരിയോടെ അവരെ അനുഗമിച്ചു.
വാതിൽ കടന്നതും എല്ലാവരും ഒരുമിച്ച് ദേവനെയും പാറുവിനെയും വിഷു ചെയ്തുകൊണ്ട് വാതിലടച്ചു. പുഞ്ചിരിയോടെ… പ്രണയത്തോടെ… പാറുവിനെ ചേർത്തുപിടിച്ചു നെറുകയിൽ ഒരു ചുംബനം നൽകി. ഇരുവരും ചേർന്ന് ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്നു.. പുതിയ ജീവിതത്തിലേക്കുള്ള വാതിൽ പോലെ… ദേവന്റെ നെഞ്ചോരം ചേർന്ന് ഇരു കൈകളാൽ അവനെ ചുറ്റിപ്പിടിച്ച് അവൾ ഇരുന്നു . ഒരു കൈയാൽ പാറുവിനെയും മറു കൈയ്യാൽ അവൻ അണിയിച്ച താലിയും ചേർത്തുപിടിച്ച് ദേവനും ഇരുന്നു. ഓഫ് നൈറ്റ്മോഡ്ഇരുവരുടെയും ചുണ്ടുകളിൽ പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു… പിച്ചി പൂക്കളുടെ നനുത്ത ഗന്ധം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.. മാനം പതിയെ വേനൽ മഴയ്ക്കായി ഒരുങ്ങി നിന്നു… ഭൂമി അതിനെ സ്വീകരിക്കാനും…. ശുഭം….

by