11/05/2026

ഇഷ്ടം : ഭാഗം 28

രചന – കാന്താരി

“നിന്റെ കയ്യിക്ക് റെഡ് നെയിൽ പോളിഷ് ആട്ടോ ചേർച്ച ”

“പോ അവിടുന്ന് ”

ഓഫീസിൽ ഇരുന്നു ഭാമയുടെ കൈ പിടിച്ചു പറഞ്ഞു കൊണ്ട് ആദി അവളുടെ കൈയിൽ ഉമ്മ വെച്ചതും നാണത്തിൽ പറഞ്ഞു കൊണ്ട് ഭാമ തല താഴ്ത്തി ഇരുന്നു.

“ടാ… ക്ലിപ്പ് വന്നിട്ടുണ്ട് വന്നേ… ”

“ഹേ… ആരുടെ ക്ലിപ്പ് ”

പെട്ടന്ന് അത് വഴി വന്ന സിദ്ധു പറഞ്ഞതും ആദി ഭാമയുടെ കൈ വിട്ട് സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു.
അത് കണ്ടതും ദേഷ്യത്തിൽ ഭാമ ചെന്നു ആദിയുടെ കയ്യിൽ ഒന്ന് പിച്ചി.

“നാണമില്ലേ രണ്ടിനും ഇങ്ങനെ പബ്ലിക് ആയി ഇതൊക്കെ വിളിച്ചു പറയാവോ”

“അയ്യന്റെ മോളെ… ഇത് നീ വിചാരിച്ച ക്ലിപ്പ് അല്ല ഇത് വേറെയാ… വാ കാണിച്ചു തരാം… ”

ഭാമ പറഞ്ഞതും മറുപടി പറഞ്ഞു കൊണ്ട് സിദ്ധു അവന്റെ റൂമിലെക്ക് നടന്നതും ഒന്ന് സംശയിച്ചു കൊണ്ട് ഭാമ അവർക്ക് പിന്നാലെ ചെന്നു.

“അയ്യോ… ഇതെന്താ… അല്ല ഇത് നമ്മുടെ അതുൽ അല്ലെ ”

“അതെ… അവൻ തന്നെ. കുറച്ചു ദിവസമായി ഇവൻ ഞങളുടെ കസ്റ്റടിയിലാണ് ഇന്നലെയാ പുള്ളി വാ ഒന്ന് തുറന്നത്. വാങ്ങിയ പൈസയുടെ നന്ദി ഇന്നലയോടെ തീർന്നെന്നു തോന്നുന്നു ”

“നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും മനസിലായില്ല ”

വീഡിയോ കണ്ടു ഭാമ ചോദിച്ചതിന് സിദ്ധു പറഞ്ഞതും ഒന്നും മനസിലാവാതെ അവൾ ചോദിച്ചതിന് ആദിയും സിദ്ധുവും കൂടി എല്ലാം പറഞ്ഞു കൊടുത്തു.

“അട പാവി…ഇങ്ങനെ ഒക്കെ ചെയ്ത ഇവനെ വെറുതെ വിടരുത് തല്ലി കൊല്ലണം നാറി ”

“അങ്ങനെ പെട്ടന്ന് കൊന്നാൽ ഇതിന്റെ മാസ്റ്റർ ബ്രെയിനെ ഞങ്ങൾ എങ്ങനെ ഒതുക്കും ”

“അത് ഈസി അല്ലെ ഇത് കാണിച്ചാൽ പ്രോബ്ലം തീർന്നില്ലേ ”

“അങ്ങനെ പെട്ടന്ന് തീരില്ല. അങ്ങനെ തീർക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല അവനും കൂട്ടരും പലതും ചെയ്തു വെച്ചിട്ടുണ്ട് അതൊക്കെ ഓരോന്നും അവരുടെ വായിൽ നിന്നും പറയിച്ചു കണക്ക് വീട്ടണം എനിക്ക് ”

വൈരാഗ്യത്തോടെ കൈ ഡെസ്കിൽ ഇടിച്ചു കൊണ്ട് സിദ്ധു പറഞ്ഞു.

“ഇതൊക്കെ എപ്പോ തീർക്കും ”

“ഇനി അതിക നാളില്ല. എന്നാലും കാത്തിരിക്കണം നല്ലൊരു അവസരത്തിനായില്ലേ സിദ്ധു… ”

പറഞ്ഞു കൊണ്ട് ആദി ഒന്ന് ചിരിച്ചതും സിദ്ധുവും ഭാമയും അവനോപ്പം കൂടി ഒന്ന് ചിരിച്ചു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“നീ എന്താ ആലോചിച്ചു ഇരിക്കുന്നത് ”

“ഞാൻ… ഒന്നുല വീട്ടില്ലേ ഓരോ കാര്യങ്ങൾ ഓർത്ത് പോയി ”

“എന്താ… കല്യാണം കഴിഞ്ഞു അവരെ പിരിഞ്ഞിരിക്കുന്നത് ഓർത്താണോ ”

എന്ന് അരുൺ ചോദിച്ചതും പെട്ടന്ന് ദേവു മൗനം പാലിച്ചിരുന്നു. അത് കണ്ടതും അരുൺ അവളുടെ മുഖം പിടിച്ചു ഉയർത്തി.

“എന്താ… എന്തെങ്കിലും പ്രശ്നമുണ്ടോ ”

“അത് പിന്നെ… ”

കുറച്ചു മടിച്ചെങ്കിലും വീട്ടിൽ ഐശുവിന് നേരെ നടന്നതും അങ്ങനെ എല്ലാം കാര്യങ്ങളും ദേവു അരുണിനോട്‌ പറഞ്ഞു. മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞപ്പോൾ ദേവുന് ഒരാശ്വാസം തോന്നി എങ്കിലും അതെല്ലാം കേൾക്കെ അരുൺ ഞെട്ടി ഇരുന്നു.

“ഇത്രയൊക്കെ നടന്നിട്ടും നീ എന്താ ആരോടും ഒന്നും പറയാതിരുന്നത് ”

“പറയരുതെന്ന് ഐശു വാശി പിടിച്ചു അതാ… അവൾ കാരണം ഞങ്ങളുടെ കുടുംബം തകരരുത് എന്ന് പറഞ്ഞപ്പോൾ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല ”

“പറയാതെ ഇരിക്കുന്നത് തെറ്റാണ് മോളെ… നാളെ അവർ കാരണം ആർകെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അന്ന് എല്ലാം പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലയിരുന്നു വെന്ന് തോന്നി പോകും ”

“പക്ഷെ ഇനി ഞാൻ എങ്ങനെയാ ഇതൊക്കെ പറയാ…വിശ്വസിക്കുമോ അച്ഛനും ഏട്ടനും ”

“ചിലപ്പോൾ വിശ്വസിക്കില്ല. എന്നാൽ…
ഒരു കാര്യം ചെയാം… ഞാൻ പറഞ്ഞോളാം അളിയനോട്‌ അപ്പൊ പ്രശ്നമൊന്നും ഉണ്ടാവില്ല. ഞാൻ പറഞ്ഞാൽ അളിയന് മനസ്സിലാവും നീ വിഷമിക്കാതെ ”

അരുൺ പറഞ്ഞതും സന്തോഷം കൊണ്ട് ദേവു അവനെ കെട്ടിപിടിച്ചു.

“ഐശു നിന്റെ ചങ്കാല്ലേ… ”

“അതിനും മുകളിലാ അവളെനിക്ക്. ചെറുപ്പം മുതലുള്ള കൂട്ടാ… എന്തിനും ഏതിനും ഒപ്പം ഉണ്ടാക്കും ആ അവളെ അവർ ദ്രോഹിച്ചപ്പോൾ വേദനിച്ചതു എനിക്കാ… എല്ലാം ഏട്ടനും അച്ഛനും അറിയണം എന്നിട്ട് എന്റെ ഐശുനെ വേദനിപ്പിച്ചത്തിന് എനിക്ക് പകരം ചോദിക്കണം”

“എല്ലാം നന്നായി അവസാനിക്കും ഞാനുണ്ട് നിന്റെ കൂടെ ”

ദേവു പറഞ്ഞതും മറുപടി പറഞ്ഞു കൊണ്ട് അരുൺ അവളെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ദിവസങ്ങൾ കടന്നു പോയി.
ഓരോ ദിവസം പോകവേ വരാൻ പോകുന്ന സൗഭാഗ്യതെ കുറിച്ചുള്ള ജയന്തിയുടെ പൊങ്ങച്ച വർത്തമാനം കേൾക്കാൻ കഴിയാതെ ആയുധം വെച്ച് കീഴടങ്ങി കൊണ്ട് ആനന്തയും ഫാമിലിയും തിരിച്ചു പോകാൻ തീരുമാനിച്ചു.

“നിങ്ങളിത് എങ്ങോട്ടാ… ”

“ഞങ്ങളിനി എന്തിനാ ഏട്ടാ നിൽക്കുന്നത്. നിങ്ങളിപ്പോ ബന്ധക്കാരും സ്വന്തക്കാരും ഞങ്ങൾ ആരുമല്ലത്തവർ. അപ്പൊ കടിച്ചു തൂങ്ങി നിൽക്കുന്നതിലും നല്ലത് പോണതല്ലേ ”

ബാഗും തൂക്കി ഇറങ്ങുന്ന ആനന്തയെയും കുടുംബത്തെയും നോക്കി ഹാളിൽ ഇരുന്ന മോഹൻ ചോദിച്ചതും ബാഗ് താഴെ വെച്ച് മൂക്ക് പിഴിഞ്ഞ് കൊണ്ട് ആനന്ത പറഞ്ഞു.

“നീ എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും മനസിലാവുന്നില്ല ”

“കാവ്യയെ സിദ്ധുനെ കൊണ്ട് കെട്ടിക്കാൻ ഏട്ടൻ സമ്മതിച്ചില്ലേ. അവളുടെ പ്രായം തന്നാ എന്റെ മോളും അവൾക്ക് സിദ്ധുനെ ഇഷ്ട്ടമാണ് എന്നിട്ടും അത് കാണാതെ ഏട്ടൻ കാവ്യയുമായിട്ടുള്ള കല്യാണം ഉറപ്പിച്ചില്ലേ. ഞങ്ങൾ ആരുമല്ലത്തവർ ആയത് കൊണ്ടല്ലേ ഞങ്ങൾക്ക് നേരെ ഏട്ടൻ കണ്ണടച്ചത് ”

“അതിന് നീ ഇങ്ങനെ കരയുന്നത് എന്തിനാ ആനന്തേ… കാവ്യയും സിദ്ധുവും തമ്മിൽ ഇഷ്ട്ടത്തിലാ അത് കൊണ്ടല്ലേ ഞങ്ങൾ അവരുടെ കല്യാണം ഉറപ്പിച്ചത്.
അല്ലാതെ നീ അന്യ ആയത് കൊണ്ടല്ല ഞങ്ങൾ അങ്ങനെ കരുതിയിട്ടുമില്ല അല്ലെ ഏട്ടാ… ”

മോഹന്റെയും ആനന്തയുടെയും സംസാരം കേട്ടു ജയന്തി ഫാമിലിയുമായി കടന്നു വന്നു കൊണ്ട് ആനന്തയോട് പറഞ്ഞു.

അത് കേട്ടതും ഞെട്ടി കൊണ്ട് അടുക്കളയിൽ നിന്ന ദേവുവും യശോദയും മുറിയിൽ നിന്ന് സിദ്ധുവും ഹാളിലേക്ക് ചെന്നു.

“എന്താ അച്ഛാ… എന്താ പ്രശ്നം ”

“എന്നോടും നിന്നോടും ചോദിക്കാതെ നിന്റെ കല്യാണം എന്റെ പെങ്ങള് ഉറപ്പിച്ചു അതാണ് പ്രശ്നം ”

ഒന്നുമറിയത ഭാവത്തിൽ സിദ്ധു ചോദിച്ചതും മറുപടി പറഞ്ഞു കൊണ്ട് മോഹൻ സോഫയിൽ ചാരി ഇരുന്നു.

അത് കണ്ടതും കാര്യങ്ങൾ എല്ലാം പുറത്തു വരാൻ സമയമായി എന്ന് മനസിലാക്കിയ സിദ്ധു ആരും കാണാതെ ആദിക്ക് മെസ്സേജ് അയച്ചു.

അത് കണ്ടതും അല്പം കഴിഞ്ഞു ആദിയും ഐശുവും അച്ഛന്റെയും അമ്മയുടെയും കൂടെ സിദ്ധുവിന്റെ വീട്ടിൽ ഹാജറായി.

“ആഹാ… വാ പത്മനാഭാ…ഇരിക്. ഞങ്ങൾ പിള്ളേരുടെ കല്യാണകാര്യം സംസാരിക്കുകയായിരുന്നു ”

ഐശുവിനെയും ഫാമിലിയെയും കണ്ടതും ജയന്തി തോണ്ടിയത് കണ്ടു രാമഭദ്രൻ അവരെ സ്വീകരിച്ചു ഇരുത്തി.

“കിരണിന്റെയും ഐശുന്റെയും കല്യാണം വേഗം നടത്താല്ലേ ഏട്ടാ… ”

“ഇപ്പൊ വിഷയം കിരണും ഐശുവുമല്ല സിദ്ധുവും കാവ്യയുമാണ്. അത് കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം ”

വിഷയം മാറ്റാനായി ജയന്തി പറഞ്ഞതും ഉടൻ തന്നെ മോഹൻ പറഞ്ഞത് കേട്ടു ജയന്തിയുടെ മുഖം വിളറി.

“ആരോട് ചോദിച്ചിട്ടാ… നീ എന്റെ മോന്റെ കല്യാണം ഉറപ്പിച്ചത് ”

“അത്… അത് പിന്നെ… മക്കൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയത് കൊണ്ട് അങ്ങനെ ചെയുന്നതല്ലേ നല്ലത് ”

ദേഷ്യത്തിൽ മോഹൻ ചോദിച്ചതും ഒന്ന് ഞെട്ടി പറഞ്ഞു കൊണ്ട് ജയന്തി എല്ലാവരെയും ഒന്ന് നോക്കി.

“ആണോടാ… നീയും കാവ്യയും തമ്മിൽ ഇഷ്ട്ടത്തിലാണോ ”

“അല്ലച്ഛാ… എനിക്ക് ഇവളുമായി അങ്ങനൊരു ബന്ധമില്ല ”

മോഹൻ ചോദിച്ചതിന് സിദ്ധു മറുപടി പറഞ്ഞതും ജയന്തിയും കാവ്യയും നിന്ന് വിയർക്കാൻ തുടങ്ങി എന്നാൽ അത് കേട്ടു ആനന്തയും ആതിരയും സന്തോഷത്തോടെ പരസ്പരം നോക്കി ഒന്ന് ചിരിച്ചു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഐശു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു കയ്യടിച്ചു. അത് കണ്ടതും പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ ഐശുവിലെക്ക് മാറി എല്ലാവരും നോക്കുന്നത് കണ്ടപ്പൊഴാണ് പറ്റിയ അബദ്ധം ഐശുവിന് മനസിലായത്.

“അത് പിന്നെ… കൊതുക് പാറി വന്നു അതാ… സോറി. നിങ്ങൾ continue ചെയ്തോളു ”

“ഇവിടെ ഇരിക്കടി നാണം കെടുത്താതെ ”

ചമ്മി കൊണ്ട് ഐശു പറഞ്ഞതും ആദി അവളുടെ കൈയിൽ പിടിച്ചുപറഞ്ഞു കൊണ്ട് അടുത്തിരുത്തി.

അത് കണ്ടു സിദ്ധുവും ദേവുവും പരസ്പരം നോക്കി ഒന്ന് ചിരിച്ചു ശേഷം സീരിയസ് മോഡിൽ ഇരുന്നു.

(തുടരും )