11/05/2026

ഇഷ്ടം : ഭാഗം 26

രചന – കാന്താരി

“നീയെന്ത്‌ പണിയാ ചെയ്തത് ആ പെണ്ണെങ്ങാനും അവിടെ കിടന്നു ചത്തിരുന്നെങ്കിൽ നമ്മളിപ്പോ കുടുംബത്തോടെ ജയിലിൽ കിടക്കേണ്ടി വന്നേനെ ”

“എന്തിനാ ജയന്തി ഇങ്ങനൊക്കെ ചെയുന്നത് വേണ്ടാത്ത പണിയാ… ഇതൊക്കെ ആരെങ്കിലും അറിഞ്ഞു കഴിഞ്ഞാലുള്ള അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ ”

കാവ്യയോട് ജയന്തി പറയുന്നത് കേട്ടു അവരുടെ ഭർത്താവ് രാമഭദ്രൻ പറഞ്ഞു.
അത് കേട്ടതും അവർ അയാൾക്ക് നേരെ ചെന്നു.

“നിങ്ങള് വലിയ പുണ്യാളൻ കളിക്കല്ലേ…
നിങ്ങള് ചെയ്തു കൂട്ടിയത് പോലെ ആരും ഒന്നും ചെയ്തു കാണില്ല. അതിന്റെ ഒക്കെയാ ഇപ്പൊ ഈ കിടന്നു അനുഭവിക്കുന്നതു. അതിന്നൊക്കെ ഒന്ന് കര കയറാനാ… ഞാൻ എന്റെ കൂടപിറപ്പിനോട്‌ തന്നെ ഇങ്ങനൊക്കെ ചെയുന്നത്. എല്ലാം നമുക്ക് വേണ്ടിയാ അതോർതോ”

ദേഷ്യത്തിൽ ജയന്തി പറഞ്ഞതും പിന്നീട് ഒന്നും തന്നെ പറയാൻ കഴിയാതെ അയാൾ വാ അടച്ചു ഇരുന്നു.

“ഡീ… നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ. എന്തിനാ ആ പെണ്ണിനെ കൊല്ലാൻ നോക്കിയത്ന്ന് ”

“ഞാനൊന്നും ചെയ്തിട്ടില്ല. മുറി ലോക്ക് ചെയ്തു അത് മാത്രമേ ഞാൻ ചെയ്തുള്ളു പിന്നെ ആരാ പോയത് അവളെ എന്താ ചെയ്തത് എന്നൊന്നും എനിക്കറിയില്ല ”

“നീയല്ലങ്കിൽ പിന്നെ ആരാ… ”

ജയന്തി കാവ്യയെ ദേഷ്യത്തിൽ അടിച്ചു കൊണ്ട് ചോദിച്ചതിന് കാവ്യ മറുപടി പറഞ്ഞതും അത് കേട്ടു ജയന്തി വീണ്ടും ചോദിച്ചു ആലോചിച്ചു ഇരുന്നപ്പോഴാണ് അവരുടെ ഇടയിലേക്ക് കിരൺ കേറി ചെന്നത്.

“എടാ മോനെ… ഇനി നീയെങ്ങാനുമാണോ ”

“വാ അടക് തള്ളേ… ഇനി ഇതും കൂടി അറിഞ്ഞിട്ട് വേണം സിദ്ധു എന്നെ കൊല്ലാൻ. അല്ലെങ്കിൽ തന്നെ അവനെന്തോ ഡൌട്ട് അടിച്ചു തുടങ്ങിയിട്ടുണ്ട് ”

കിരണിനെ കണ്ടു ജയന്തി ചോദിച്ചതും അവന്റെ മറുപടി കേട്ടു എല്ലാവരും ഒന്ന് ഞെട്ടി.

“അപ്പൊ നീയാണോ അവളെ കൊല്ലാൻ നോക്കിയത് ”

“കൊല്ലാൻ നോക്കിയതല്ല. എനിക്ക് അവളെ കണ്ടപ്പോൾ മുതൽ ഒരിഷ്ടം തോന്നിയിരുന്നു അത് പറയാൻ നിന്നപ്പോൾ അവിടെയും സിദ്ധു എന്റെ മുന്നിൽ ഒരു തടമായി വന്നു.
എങ്ങനെ എങ്കിലും എന്റെ ഇഷ്ട്ടം പറയണം അവളെ സ്വന്തമാക്കണം എന്ന് കരുതി ആദ്യം അവളോടതു പറയാൻ പോയതാ…
എന്നെ കണ്ടതും പേടിച്ചു അവൾ പിന്നോട്ട് വീഴാൻ പോയി… അവളുടെ കൈയിൽ ഞാൻ പിടിച്ചു എങ്കിലും എന്റെ കയ്യിന്നു തന്നെ അവള് നിലത്ത് വീണു. അതിൽ ബോധവും പോയി. ഉണർത്താൻ എന്തെങ്കിലും ചെയ്യാൻ നോക്കിയപ്പോൾ പെട്ടന്ന് അങ്ങോട്ട്‌ ആരോ വരുന്നത് പോലെ തോന്നി രക്ഷപെടാൻ വേണ്ടി വാതിൽ അങ്ങനെ തന്നെ അടച്ചു ഞാൻ ഇറങ്ങി ”

“ആാ… നല്ല ബെസ്റ്റ് കാമുകൻ. അവളെ രക്ഷിച്ചു സിമ്പതി പിടിച്ചു പറ്റാനുള്ളത്തിന് പേടിച്ചു സ്വന്തം കാര്യം നോക്കി പോയിരിക്കുന്നു. നാണം ഉണ്ടോ”

കിരൺ പറഞ്ഞത് കേട്ടു അവനെ പുച്ഛിച്ചു കൊണ്ട് കാവ്യ പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി.

“കാര്യങ്ങൾ അങ്ങനെ ആണെങ്കിൽ നമുക്കൊരു കളി കളിക്കാം… അതിന് മുൻപ് സിദ്ധുന്റെ മനസ്സിൽ അവളോട്‌ വെറുപ് തോന്നണം. അങ്ങനെ ആയി കിട്ടിയാൽ ബാക്കി ഒക്കെ നമ്മൾ വിചാരിച്ചത് പോലെ നടക്കും ”

“നീ എന്താ ചെയ്യാൻ പോകുന്നെ ”

“എന്താന്ന് നിങ്ങൾ നോക്കിക്കോ”

ജയന്തി പറഞ്ഞത് കേട്ടു രാമഭദ്രൻ ചോദിച്ചതും മറുപടി പറഞ്ഞു ഒന്ന് ചിരിച്ചു കൊണ്ട് അവർ പുറത്തേക്കു ഇറങ്ങി.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

(ഹോ… പകല് ഈ മതിലിനു ഇത്ര പൊക്കം ഉണ്ടായിരുന്നില്ലല്ലോ. രാത്രി വല്ല complan നും കുടിക്കുന്നുണ്ടോ. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ)

കുറച്ചു ദിവസമായി സിദ്ധുവിനെ അടുത്ത് കാണാൻ കഴിയാത്ത സങ്കടം തീർക്കാൻ രാത്രി അവനെ കാണാൻ മതിലും ചാടി കടന്നു കൊണ്ട് ഐശു സ്വയം പറഞ്ഞു.

(മുറി ഇവിടെ ഈ എങ്ങാണ്ട് ആയിരുന്നല്ലോ,
ഹാ… ഇത് തന്നെ. ഇനി എങ്ങനെ കേറും )

സിദ്ധുവിന്റെ മുറിയുടെ ഭാഗം കണ്ടുപിടിച്ചു അങ്ങോട്ട്‌ ചെന്നു ബാൽക്കണി നോക്കി ഐശു ആലോചിച്ചു നിന്നു. അപ്പോഴാണ് അടുത്ത് തന്നെ ഒരു ഏണി ചാരി വെച്ചിരിക്കുന്നതു ഐശു കണ്ടത്.

(ദൈവം നന്ദി ഉള്ളവനാ… അത് കൊണ്ടല്ലേ എനിക്ക് വേണ്ടി ഇതിവിടെ തന്നെ കൊണ്ട് വെച്ചത്. വരൂ ഏണി നമുക്ക് പോകാം… )

സ്വയം പറഞ്ഞു ഏണിയും എടുത്തു കൊണ്ട് ഐശു സിദ്ധുവിന്റെ റൂമിന്റെ ബാൽക്കണിയുടെ അടുത്ത് ചെന്നു ഏണി ചുമരിൽ ചാരി വെച്ച് വലിഞ്ഞു കേറി.

മുകളിൽ എത്തി ബാൽക്കണി ഡോർ പ്രാർഥനയോടെ ഐശു തുറന്നു നോക്കിയതും അത് തുറന്നു വന്നത് കണ്ടു അവൾ തുള്ളി ചാടി മെല്ലെ അകത്തേക്ക് കേറി ഫോണിന്റെ ടോർച് ഓൺ ചെയ്തു സിദ്ധുവിനെ നോക്കി.

(കിടക്കുന്ന കിടപ്പ് കണ്ടില്ലെ… ഒരു റേപ്പ് ആയല്ലോ. അല്ലെങ്കിൽ വേണ്ട കല്യാണം കഴിഞ്ഞിട്ടാവാം… അത് വരെ എനിക്ക് കണ്ട്രോൾ തരണേ ദേവിയെ…ഈ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല )

കട്ടിലിൽ കിടക്കുന്ന സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു മനസ്സിൽ പറഞ്ഞു കൊണ്ട് ഐശു മെല്ലെ അവന്റെ അടുത്തായി കിടന്നു.
കുറച്ചു നേരം അവൻ ഉറങ്ങുന്നത് നോക്കി കിടന്നവൾ മെല്ലെ അവന്റെ മുഖത്തെ ഒന്ന് ഊതി.

അതിൽ സിദ്ധു മെല്ലെ കണ്ണ് തുറന്നതും ടോർച് ലൈറ്റ് മുഖത്തെക്ക് അടിച്ചു മുപ്പത്തി രണ്ടു പല്ലും കാണിച്ചു ചിരിക്കുന്ന ഐശുവിനെ കണ്ടതും പേടിച്ചു അലറി കൊണ്ട് എഴുനേറ്റു.

“അയ്യോ അമ്മേ… ഓടി വായോ പ്രേതം മ്മ്…. ”

“ഒച്ച വെക്കല്ലേ മനുഷ്യ ഇത് ഞാനാ ഐശു ”

അലറിയ സിദ്ധുവിന്റെ വാ പൊത്തി പിടിച്ചു പറഞ്ഞു കൊണ്ട് ഐശു ഒരു കൈ എത്തിച്ചു ബെഡ് ലംബു ഓൺ ചെയ്തു. ശേഷം അവൾ സിദ്ധുവിനെ ഒന്ന് നോക്കിയതും അവൻ പേടിച്ചു വിയർത്തു ഇരിക്കുന്നത് കണ്ടു ടേബിൾൽ വെച്ച ജഗ്ഗ് എടുത്തു അവനു നേരെ നീട്ടി.

സിദ്ധു വേഗം അത് ഐശുവിന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി വെള്ളം മട മടന്ന് കുടിച്ചു കൊണ്ട് ശ്വാസം ഒന്ന് വിട്ടു.

“ചേട്ടന് തീരെ പേടി ഇല്ലല്ലേ ”

“പാതിരാത്രി റൂമിൽ വന്നു മനുഷ്യനെ പേടിപ്പിച്ചിട്ട് എന്നെ കൊണ്ടൊന്നും പറയിക്കണ്ട നീ… ”

“ചോറി…. ”

ഐശു സിദ്ധുവിനെ കളിയാക്കി പറഞ്ഞത് കേട്ടു സിദ്ധു ദേഷ്യത്തിൽ പറഞ്ഞതും ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് ഐശു പറഞ്ഞു.

“ഈ പാതിരാത്രി നീ എന്തിനാപ്പോ വന്നത് ”

“അത് പിന്നെ എനിക്കെന്റെ കെട്ടിയോനെ ഒന്ന് കാണാൻ തോന്നി വന്നു. എന്തേയ് ഇഷ്ട്ടായില്ലേ ഞാൻ പോണോ… എന്ന പോകാം ”

പറഞ്ഞു കൊണ്ട് ഐശു പോകാനായി എഴുന്നേറ്റതും സിദ്ധു അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ ദേഹത്തേക്കിട്ടു.

“എന്തായാലും കെട്ടിയോളു കെട്ടിയോനെ കാണാൻ വന്നതല്ലേ കണ്ടു തൃപ്തിയടഞ്ഞിട്ട് പോയാൽ മതി ”

എന്ന് പറഞ്ഞു കൊണ്ട് സിദ്ധു അവളെ ചേർത്ത് പിടിച്ചതും രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.

അല്പ സമയം പരസ്പരം നോക്കി നിന്ന ശേഷം സിദ്ധു മെല്ലെ ഐശുവിന്റെ മുഖം കയ്യിൽ കോരി എടുത്തു അവളുടെ ഇരു കണ്ണുകളിലും മാറി മാറി ചുംബിച്ചു. അതിൽ ഐശു തല താഴ്ത്തി നിന്നതും സിദ്ധു അവളുടെ മുഖം പിടിച്ചു ഉയർത്തി അവളുടെ കവിളിൽ ചുണ്ടമർത്തി ശേഷം അവളുടെ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്തതും ഐശു അതിൽ അലിഞ്ഞു ചേർന്നു. ദീർഘ നേരത്തെ ചുംബനത്തിന് ശേഷം ശ്വാസം മുട്ടിയപ്പോൾ ഐശു അവനെ തള്ളി മാറ്റി കൊണ്ട് കിടക്കയിലേക്ക് കിടന്നു.

അത് കണ്ടതും സിദ്ധുവിനു തന്നെ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി.
അല്പം കഴിഞ്ഞു സിദ്ധു തന്റെ ദേഹത്തെക്ക് അമരുന്നത് ഒരു ഞെട്ടലോടെ ഐശു അറിഞ്ഞു. വേഗം എഴുനേൽക്കാൻ നോക്കിയപ്പോൾ സിദ്ധു അവളെ പിടിച്ചു കിടത്തി.

“സിദ്ധുവേട്ടാ… വേണ്ട പ്ലീസ്… ”

“പ്ലീസ്… ഐശു ഞാൻ അധികമൊന്നും ചെയ്യില്ല പേടിക്കണ്ട ”

ഐശു പേടിയോടെ പറഞ്ഞതും പറഞ്ഞു കൊണ്ട് സിദ്ധു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. അതിൽ ഐശു ഒന്ന് പുളഞ്ഞു പോയി അവിടെ നിന്നു സിദ്ധുവിന്റെ ചുണ്ടുകൾ ഐശുവിന്റെ മാറിലെക്ക് സഞ്ചാരിച്ചതും ഐശു അവനെ പിടിച്ചു തള്ളി മാറ്റി കൊണ്ട് എഴുനേറ്റു.

“വേണ്ട മതി. എനിക്ക് പോണം ”

കണ്ണുകൾ നിറച്ചു ഐശു പറഞ്ഞത് കേട്ടപ്പോൾ സിദ്ധുവിന് ചെയ്തത് തെറ്റായി തോന്നി.

“സോറി ഐശു… ഞാൻ… പെട്ടെന്നെനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല സോറി ”

“ഞാൻ പോവാ… ”

“ഞാനും വരാം…. ഒറ്റക്ക് പോണ്ട ”

എന്ന് പറഞ്ഞു സിദ്ധുവും അവൾക്കൊപ്പം ബാൽക്കണി വഴി മുറ്റത്തെ ഇറങ്ങി, മതിൽ ചാടി. അവൾ അകത്തു റൂമിൽ എത്തി ജനൽ തുറന്നു അവിടെ നിൽക്കുന്ന സിദ്ധുവിനെ ഒന്ന് നോക്കി.

“സോറി. ഐശു… പറ്റി പോയി. ഇനി ഇതും മനസ്സിൽ വെച്ച് എന്നോട് പിണങ്ങി നടക്കരുത് പ്ലീസ്… ”

“പിണക്കമൊന്നുമില്ല. കല്യാണത്തിന് മുൻപ് വല്ലതും പറ്റി പോയാൽ മോശല്ലേന്ന് കരുതിയ”

നാണത്തോടെ ചിരിച്ചു കൊണ്ട് ഐശു പറഞ്ഞതും സിദ്ധു ഒന്ന് ചിരിച്ചു.

“അപ്പൊ നിനക്കും ഓക്കേ ആയിരുന്നോ… ഞാനെന്ന അകത്തോട്ടു വരട്ടെ ”

“അയ്യടാ മോൻ പോകാൻ നോക്ക്. രാവിലെ കാണാം…ഗുഡ് നൈറ്റ്‌ ”

“ഓക്കേ ഓക്കേ ”

ഐശു പറഞ്ഞതും സിദ്ധു ചിരിച്ചു പറഞ്ഞു കൊണ്ട് വീട്ടില്ലേക്ക് തിരിച്ചു പോയതും ചുമരിൽ ചാരി നിന്ന് കഴിഞ്ഞു പോയ നേരത്തെ ഓർത്ത് ഐശു നാണത്തോടെ ചിരിച്ചു നിന്നു.

(തുടരും )