17/04/2026

ഇഷ്ടം : ഭാഗം 39

രചന – കാന്താരി

“ഐശു… നമുക്കൊന്ന് അമ്പലത്തിൽ പോയി വന്നല്ലോ… ” അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഐശുവിന്റെ അടുത്തേക്ക് ചെന്നു കാവ്യ ചോദിച്ചു. “അയ്യോ… അപ്പൊ ഹോസ്പിറ്റലിൽ പോകാൻ ലേറ്റ് ആവില്ലേ. അവിടെ എല്ലാവരും ഫുഡ്‌ കഴിക്കാതെ ഇരിക്കുവല്ലേ ” “ഒരു കാര്യം ചെയാം നീ എല്ലാം എടുത്തു വെക്ക് ഹോസ്പിറ്റലിൽ പോകും വഴി നമുക്ക് അമ്പലത്തിൽ ഒന്ന് കേറിയിട്ട് പോകാം ” “ശരി ” മനസിലാ മനസോടെ കാവ്യ പറഞ്ഞതിന് ഐശു സമ്മതിച്ചു എങ്കിലും ഒന്ന് അമ്പലത്തിൽ കേറാമെന്ന് അവൾക്കും തോന്നി. പിന്നെ എല്ലാം വേഗം എടുത്തു വെച്ച് ഐശു റെഡിയാക്കാൻ പോയി. യശോദമ്മയും സിദ്ധുവും അമ്മായിയും ഹോസ്പിറ്റലിൽ നിന്നത് കൊണ്ട് രാവിലതെ ഭക്ഷണക്കാര്യം ഐശു ഏറ്റെടുത്തതു ആയിരുന്നു. രാത്രി ദേവു അരുണിന്റെ വീട്ടിൽ നിന്നും കൊണ്ട് വരും. ഐശു റെഡിയായി വന്നതും കാവ്യ അവളെയും കാത്ത് നിൽപ്പുണ്ടയിരുന്നു. “എന്നാ പോകാല്ലേ ” കാവ്യ ചോദിച്ചതും തലയാട്ടി കൊണ്ട് ഐശു ഭക്ഷണം ഒരുക്കി വെച്ച കവറും എടുത്തു അവൾക്കൊപ്പം ചെന്നു.

“മോനെ… അച്ഛൻ കണ്ണ് തുറന്നു. നിന്നെ കാണണമെന്ന് പറഞ്ഞു വെന്ന് സിസ്റ്റർ വന്നു പറഞ്ഞു. വേഗം ഒന്ന് പോയി നോക്ക് ” ബാത്‌റൂമിൽ നിന്നും ഫ്രഷ് ആയി സിദ്ധു ഇറങ്ങി വന്നത് കണ്ടതും യശോദമ്മ പറഞ്ഞു. അത് കേട്ടതും സിദ്ധു വേഗം icu വിലെക്ക് ചെന്നു. സിദ്ധു വിനെ കണ്ടതും സിസ്റ്റർ ഡോർ തുറന്നു കൊടുത്തു. സിദ്ധു അകത്തേക്ക് കേറി അച്ഛന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അച്ഛൻ കണ്ണടച്ച് കിടക്കുകയായിരുന്നു. “അച്ഛാ… ” സിദ്ധു മെല്ലെ വിളിച്ചതും മോഹൻ മെല്ലെ കണ്ണ് തുറന്നു അവനെ നോക്കി. “മോനെ… ” എന്ന് വിളിച്ചു മോഹൻ കൈ ഉയർത്തിയതും സിദ്ധു അച്ചന്റെ കൈ പിടിച്ചു അടുത്തേക്ക് ഇരുന്നു. “എന്താ അച്ഛാ… എന്തെങ്കിലും പറയാനുണ്ടോ ” “ഹ്മ്മ്… കിരൺ അവൻ നമ്മളെ ചതിക്കുവാണ്. എല്ലാം മറന്നു അവൻ വന്നത് നമ്മുടെ എല്ലാം നശിപ്പിക്കാൻ വേണ്ടിയാ… ” എന്ന് പറഞ്ഞു കൊണ്ട് മോഹൻ അന്നേ ദിവസം ഓർത്ത് പറയാൻ തുടങ്ങി. ടെറസിലെ ഡോർ കാറ്റ് അടിച്ചു തുറന്നും അടഞ്ഞും കളിക്കുന്നത് കണ്ടു ഡോർ അടക്കാൻ വേണ്ടി അങ്ങോട്ട്‌ ചെന്നതായിരുന്നു മോഹൻ.

“ഇതാരാ തുറന്നു വെച്ചത്” സ്വയം പറഞ്ഞു കൊണ്ട് മോഹൻ അവിടെക്ക് ചെല്ലുമ്പോൾ കിരൺ അവിടെ ആർക്കോ ഫോൺ ചെയ്തു നിൽക്കുന്നത് കണ്ടു. അവൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ ഡോർ അടഞ്ഞു പോകാതിരിക്കാൻ ഒരു തടയും വെച്ച് തിരിച്ചു പോകാൻ നിൽക്കവേ കിരണിന്റെ സംസാരം കേട്ടു മോഹൻ അവിടെ തന്നെ നിന്ന് പോയി. “പോലീസ് നിന്നെ തപ്പി നടക്കുന്നുണ്ട്. വേഗം എങ്ങോട്ടെങ്കിലും മാറാൻ നോക്ക് ഞാൻ പറയുന്നതിന് മുൻപേ നീ കാണിച്ച എടുത്തു ചാട്ടം കൊണ്ടാണ് കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയത്. അവൻ ചത്തിരുന്നെങ്കിൽ കുഴപ്പമില്ലയിരുന്നു ഇനിയിപ്പോ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ഒരു കാര്യം പോലീസ് എങ്ങാനും നിന്നെ പിടിച്ചാൽ എന്റെ പേര് പറയാൻ നിൽക്കരുത്. അങ്ങനെ നീ പറഞ്ഞാൽ ആ സ്റ്റേഷനിൽ വെച്ച് തന്നെ നിന്നെ ഞാൻ കൊല്ലും പറഞ്ഞേക്കാം… ഇനി എന്നെ വിളിക്കരുത് കേട്ടല്ലോ ” എന്ന് പറഞ്ഞു കിരൺ തിരിഞ്ഞതും മുന്നിൽ എല്ലാം കേട്ടു നിന്ന മോഹനെ കണ്ടു കിരൺ ഞെട്ടി നിന്നു. “അമ്മാവാ… അത് പിന്നെ… ” “പ്ഫാാ… നായെ… ” കിരൺ പറഞ്ഞു വന്നതും അവന്റെ മുഖതടിച്ചു കൊണ്ട് മോഹൻ പൊട്ടി തെറിച്ചു.

“കൂടെ നിന്ന് ചതിക്കുന്നോ… ഇപ്പൊ ഇറങ്ങി കോണം ഇവിടുന്നു. ഇല്ലെങ്കിൽ ഞാൻ തന്നെ പോലീസ്നെ വിളിക്കും. ഇറങ്ങടാ… ” “അമ്മാവാ… ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ” കിരണിന്റെ ഷർട്ട്‌ൽ കുത്തി പിടിച്ചു അവനെ പുറത്തെ വലിച്ചു കൊണ്ട് മോഹൻ പറഞ്ഞതും കിരൺ മോഹന്റെ കയ്യിൽ കേറി പിടിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ അതൊന്നും കേൾക്കാനുള്ള മനസ്സ് മോഹൻ കാണിച്ചില്ല. ഒടുവിൽ രണ്ടു പേരും ഓരോന്ന് പറഞ്ഞു ഒരു പിടി വലി നടന്നതും കിരൺ ദേഷ്യത്തിൽ മോഹനെ പിടിച്ചു തള്ളി. അതിൽ മോഹൻ പിന്നോട്ട് ആഞ്ഞു താഴേക്കു വീണു. “ആദിയെ മാത്രമല്ല നിന്നെയും നമ്മുടെ കുടുംബത്തെയും കൊന്നു നമ്മുടെ സ്വത്ത്‌ കയ്യികലാക്കാനാണ് അവൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇപ്പൊ എല്ലാം നശിപ്പിക്കാൻ അവൻ പുറപ്പെട്ടു കഴിഞ്ഞു എന്തെങ്കിലും ചെയ്തു അവനെ തടയാൻ നോക്ക് ഇല്ലെങ്കിൽ അവൻ… ” മോഹൻ പാതിയിൽ വെച്ച് നിർത്തി കൊണ്ട് സിദ്ധുവിനെ നോക്കി.

“അച്ഛൻ വിഷമിക്കണ്ട അവനു ഒന്നും ചെയ്യാൻ കഴിയില്ല. അതിന് ഞാൻ സമ്മതിക്കില്ല ” എന്ന് പറഞ്ഞു അച്ഛനെ സമാധാനിപ്പിച്ചു കൊണ്ട് സിദ്ധു icu വിൽ നിന്നും പുറത്തു ഇറങ്ങി. ശേഷം ഫോൺ എടുത്തു സ്ഥലം si ക്ക് ഫോൺ ചെയ്തു. “സാർ… അവനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം എന്റെ കുടുംബത്തിന് പ്രൊട്ടക്ഷൻ വേണം ” “ഡോണ്ട് വറി സിദ്ധാർഥ് ഞാനും ഫോഴ്സ് ഉം പുറപെടുന്നു അവൻ ആൾറെഡി ഞങളുടെ നിരീക്ഷണത്തിലാണ് സൊ അവനു ഒന്നും ചെയ്യാൻ കഴിയില്ല. താൻ ഞാൻ പറയുന്ന സ്ഥലത്തെക്ക് വാ ഞങ്ങൾ ഇപ്പൊ അവിടെ എത്തും ” “ഓക്കേ സാർ ” എന്ന് പറഞ്ഞു സിദ്ധു കാൾ കട്ട് ചെയ്തു.

അമ്പലത്തിൽ നിന്നും ഐശുവും കാവ്യയും വേഗം തന്നെ തൊഴുതു ഇറങ്ങി. ഹോസ്പിറ്റലിൽ പോകാൻ ഒരു വണ്ടി നോക്കി എങ്കിലും ഒരു വണ്ടി പോലും കിട്ടാതെ അവർ നിരാശയോടെ നിന്നു. “ഇങ്ങനെ നിന്നാൽ സമയം പോകും. ഇപ്പൊ തന്നെ നമ്മൾ ലെറ്റ്‌ ആയി നമുക്ക് നടന്നാലോ എന്നിട്ട് കിട്ടുന്ന വണ്ടിയിൽ പോകാം” വണ്ടി നോക്കി നിന്ന് മടുത്തതും കാവ്യ പറഞ്ഞു. അത് കേട്ടപ്പോൾ ശരിയാണെന്ന് തോന്നി ഐശു അതിന് സമ്മതിച്ചു. അങ്ങനെ രണ്ടാളും കൂടി ഓരോന്ന് സംസാരിച്ചു കൊണ്ട് നടക്കാൻ തുടങ്ങി. കുറച്ചു ദൂരം അവർ നടന്നതും പുറകിൽ നിന്നും ഒരു കാർ അവർ രണ്ടാളുടെയും മുന്നിൽ വന്നു നിന്നു. അതിൽ ഐശുവും കാവ്യയും ഞെട്ടി നിന്നതും ആ കാറിൽ നിന്നും കുറച്ചു പേർ ഇറങ്ങി വന്നു അവരെ രണ്ടാളെയും ബലം പ്രയോഗിച്ചു വണ്ടിയിൽ കേറ്റി നിമിഷ നേരം കൊണ്ട് കാർ അവിടെ നിന്നും പാഞ്ഞു പോയി.

ഏതാനും മണിക്കൂറുക്കൾക്ക് ശേഷം ഐശു കണ്ണ് തുറന്നു നോക്കിയതും അവൾക് മുന്നിൽ കൈ കെട്ടി നിൽക്കുന്ന കിരണിനെ കണ്ടു ആദ്യം അവളൊന്നു ഞെട്ടി എങ്കിലും പിന്നെ ഇരിക്കുന്നിടത്ത് നിന്ന് എഴുനേൽക്കാൻ നോക്കിയപ്പോഴാണ് അവളുടെ കൈകൾ രണ്ടും കെട്ടി ഇട്ടിരിക്കുന്നതു ഐശു ശ്രദ്ധിച്ചത്. അത് കണ്ടതും അവൾ അവനെ സംശയത്തോടെ ഒന്ന് നോക്കി. “ഒന്നും മനസിലാവുന്നില്ലല്ലേ മിസ്സിസ് സിദ്ധാർഥ്. പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയ്യില്ല അതിന് വേണ്ടിയുമല്ല നിന്നെ ഇവിടെ കൊണ്ട് വന്നതും. എനിക്ക് ചിലതൊക്കെ നിന്നോട് പറയാനുണ്ട് അത് പറയണം ശേഷം നമുക്കൊന്നിച്ചു ഈ ലോകം വിട്ട് തന്നെ പോകണം” “നിങ്ങളിതെന്താ ഈ പറയുന്നത് എനിക്കൊന്നും മനസിലാവുന്നില്ല. എന്റെ കൈ കെട്ടോന്ന് അഴിച്ചു വിട് ഞാനെന്തു തെറ്റാ നിങ്ങളോട് ചെയ്തത് ” “നീയൊന്നും ചെയ്തില്ല. ചെയ്തതൊക്കെ നിന്റെ കെട്ടിയോനാ… നിനക്കറിയോ പഠിക്കുന്ന കാലം മുതൽ അവൻ എന്നേക്കാൾ മുന്നിൽ ആയി എല്ലാവരുടെയും ഹീറോയായി, അത് കഴിഞ്ഞു ബിസ്സിനെസ്സ് സ്റ്റാർട്ട് ചെയ്തു അതും ഒരുമിച്ചു തന്നെ പക്ഷെ അപ്പോഴും എന്നേക്കാൾ മുന്നിൽ അവൻ എത്തി,

ഞാൻ വട്ട പൂജ്യവും അവൻ അങ്ങ് മുകളിലും അവനെ തകർക്കാൻ ഞാൻ ആവും പോലൊക്കെ ശ്രമിച്ചു പക്ഷെ എല്ലാം പരാജയപെട്ടു. ലാസ്റ്റ് ആൻഡ് ഫൈനൽ ഞാൻ ആഗ്രഹിച്ചത് നിന്നെ… അവിടെയും അവൻ തടസമായി. നിങ്ങൾ തമ്മിൽ ഇഷ്ട്ടം. അപ്പൊ എന്റെ ഇഷ്ട്ടമോ…അതിന് ഒരു വിലയുമില്ലേ ഹേ….” “നിങ്ങൾക് ഭ്രാന്താണ്. ഈഗോ കേറിയ ഭ്രാന്ത് ” ഐശുവിനെ നേരെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു കൊണ്ട് കിരൺ പറഞ്ഞു നിർത്തിയതും പുച്ഛഭാവത്തിൽ ഐശു പറഞ്ഞു. അത് കേട്ടതും വല്ലാത്ത ഒരു ഭാവത്തിൽ കിരൺ അവളിൽ നിന്നും മാറി നിന്നു. “അതെ…. എനിക്ക് ഭ്രാന്താണ് നീയും നിന്റെ കെട്ടിയോനും ചേർന്നു തന്നതാടി എനിക്കീ ഭ്രാന്ത്. ഇതിനൊക്കെ ഇന്നൊരു അവസാനം ഉണ്ടാക്കാനാ നിന്നെ ഞാൻ ഇവിടെ എത്തിച്ചത്” കിരൺ പറഞ്ഞതും ഐശു അവനെ സംശയത്തോടെ നോക്കി.

“ഇന്ന് നമ്മൾ രണ്ടാളും ഈ ലോകം വിട്ട് പോകുവാ… പക്ഷെ നാട്ടിൽ എന്താ വാർത്ത വരാൻ പോകുന്നതെന്ന് നിനക്ക് അറിയോ… സിദ്ധാർഥ്ന്റെ ഭാര്യ അവന്റെ അമ്മായിയുടെ മകന്റെ കൂടെ ഒളിച്ചോടി പോയി ന്ന്. അത് കേട്ടു അവൻ നാണം കെടും ദേഷ്യം കൊണ്ട് അവൻ നമ്മളെ അനേഷിച്ചു വരും. വരുമ്പോൾ നമ്മൾ എവിടെ… അങ്ങ് പരലോകത്ത്. എന്തിനാ നമ്മൾ മരിക്കുന്നത് എന്നറിയോ. ഞാൻ ചെയ്തു കൂട്ടിയതൊക്കെ അവൻ അറിഞ്ഞു കാണും ഇപ്പൊ ആ ദേഷ്യത്തിൽ അവൻ എന്നെ കൊല്ലും. അപ്പോഴും ജയിക്കുന്നത് അവനാ… ഒരു കാര്യത്തിൽ എങ്കിലും അവനെ എനിക്ക് തോല്പ്പിക്കണം അതിന് വേണ്ടിയാ ഞാൻ മരിക്കാൻ തീരുമാനിച്ചത്. പക്ഷെ നിന്നെ ഞാൻ കൂടെ കൂട്ടിയത് എന്റെ പെങ്ങൾക് കൂടി വേണ്ടിയാ അവൾ വല്ലാതെ ഞാൻ നിന്നെ ഇഷ്ട്ടപെട്ടത് പോലെ അവനെ ഇഷ്ട്ടപെട്ടു പോയി പാവം.

മരിക്കുന്നതിന് മുൻപ് എന്റെ പെങ്ങൾക് അവളുടെ തടസമായ നിന്നെ ഒഴുവാക്കി കൊടുത്തും എനിക്ക് കിട്ടാത്തത് അവനു കിട്ടാതിരിക്കാനും വേണ്ടി നിന്നെ ഞാൻ എന്റെ കൂടെ കൊണ്ട് പോകുന്നു.” ഭ്രാന്തമായ അവസ്ഥയിൽ അവൻ പറഞ്ഞു കൊണ്ടിരിക്കെ ഒന്നും ചെയ്യാൻ കഴിയാതെ ഐശു അവനെ നോക്കി ഇരുന്നു. എന്നാൽ ഉള്ളിൽ ഒരു തോന്നൽ അവൻ വരും രക്ഷിക്കും തങ്ങളുടെ പ്രണയം, ഇഷ്ട്ടം അത് ജയിക്കും. “എന്നാ പിന്നെ പോകാല്ലേ നമുക്ക് ” എന്ന് പറഞ്ഞു കിരൺ അവന്റെ അടുത്തുള്ള പെട്രോൾ നിറച്ച കനാസ് കൈയിൽ എടുത്തതും അവർ നിന്ന ആ മുറിയുടെ വാതിൽ പൊളിഞ്ഞു വീണതും ഒരുമിച്ച്. (തുടരും )