11/05/2026

ഇഷ്ടം : ഭാഗം 19

രചന – കാന്താരി

“ഹലോ… ഡാ…. ”

“ഡാ ഞാൻ കുറച്ചു തിരക്കിലാണ് പിന്നെ വിളിക്കാം ബൈ ”

കാൾ ചെയ്തു ലാസ്റ്റ് റിംഗ് അവസാനിക്കാനിരിക്കെയാണ് സിദ്ധു കാൾ എടുത്തത് അത് കണ്ടു ആകാംഷമുത്ത് ഐശു ഇരിക്കുമ്പോഴാണ് സിദ്ധുവിൽ നിന്നും അങ്ങനെ ഒരു മറുപടി വന്നതും ആ നിമിഷം തന്നെ കാൾ കട്ട്‌ ആയതും.

അത് കണ്ടു സങ്കടവും ദേഷ്യവും സഹിക്ക വയ്യാതെ ആയപ്പോൾ ഐശു എഴുന്നേറ്റു റൂമില്ലേക്ക് പോയി.

“നോക്കിക്കോ ഞാനിനി മിണ്ടില്ല.
എന്ത് തിരക്കാണെലും ഒന്ന് മിണ്ടിയാൽ എന്താ.. ഇതിനും മാത്രം എന്ത് തിരക്കാ ഉള്ളത് ”

സിദ്ധുവിന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു കരഞ്ഞു കരഞ്ഞു ഐശു കിടന്നു ഉറങ്ങി.

പിന്നെ അങ്ങോട്ട്‌ വാശി ആയിരുന്നുവെങ്കിലും ആദിയുടെ പുറകെ നടന്നു നടന്നു ഐശു സിദ്ധുവിനെ വിളിച്ചു കൊണ്ടിരുന്നു അപ്പോഴൊക്കെ തിരക്കിലാണെന്ന് പറഞ്ഞു സിദ്ധു കാൾ കട്ട്‌ ചെയ്തു കൊണ്ടിരുന്നു.

എല്ലാം ദിവസവും സിദ്ധുവിനെ ഡിസ്റ്റർബ് ചെയ്തു കൊണ്ട് അഞ്ചാറു പ്രാവശ്യം ഐശു ആദിയുടെ ഫോണിൽ നിന്ന് സിദ്ധുവിനെ വിളിച്ചു കൊണ്ടിരിക്കെ സഹിക്ക വയ്യാതെ സിദ്ധു ഒരു പ്രാവശ്യം കാൾ എടുത്തു.

“നിനക്കെന്താടാ പറഞ്ഞാൽ മനസിലാവിലെ. എത്ര പ്രാവശ്യമായി പറയുന്നു തിരക്കിലാണെന്ന് ഇനിയും ഇങ്ങനെ വിളിച്ചു ശല്യം ചെയ്താൽ ഞാൻ വന്നു തല്ലിയിട്ടു പോകും പറഞ്ഞേക്കാം സ്റ്റുപ്പിഡ്. ”

ദേഷ്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് സിദ്ധു കാൾ കട്ട്‌ ചെയ്തു.

“സമാധാനമായാലോ മോൾക്ക്‌. ഇനി അവൻ വന്നാൽ ഇതിനുള്ളത് ഞാൻ മേടിച്ചു കൂട്ടണമല്ലോ ദൈവമേ…. ”

“എന്തിന് ഏട്ടൻ വാങ്ങണം. ഇനി തല്ലാൻ വന്നാൽ പറഞ്ഞാൽ മതി ഞാനാണ് വിളിച്ചതെന്ന് അപ്പൊ കിട്ടാനുള്ളതൊക്കെ ഞാൻ തന്നെ മേടിച്ചോളാം… ”

സിദ്ധു പറഞ്ഞത് കേട്ടു തലയിൽ കൈ വെച്ച് കൊണ്ട് ആദി പറഞ്ഞതും സങ്കടം പുറത്തു കാണിക്കാതെ പറഞ്ഞു കൊണ്ട് ഐശു അവിടെ നിന്നു പോയി.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

അങ്ങനെ ആ ദിവസം വന്നെത്തി ഒരാഴ്ചതെ ബാംഗ്ലൂർ ട്രിപ്പ്‌ കഴിഞ്ഞു സിദ്ധു തിരിച്ചു വീട്ടിൽ എത്തി.

ആ വിവരം ഐശു അറിഞ്ഞെങ്കിലും അങ്ങോട്ട്‌ ചെന്നു അവനെ കാണില്ലെന്ന് തീരുമാനിച്ചു കൊണ്ട് ഐശു വീട്ടിൽ തന്നെ ഇരുന്നു.

ഓഫീസിൽ വന്ന പാടെ ആദ്യം തന്നെ വിളിച്ചു ശല്യം ചെയ്തതിനു സിദ്ധു ആദിയെ ക്യാബിനിൽ ചെന്ന് അങ്ങ് പൊക്കി.

“എന്റെ പൊന്നളിയാ…എന്നെ ഒന്നും ചെയ്യല്ലേ ഞാനല്ല നിന്നെ വിളിച്ചു ശല്യം ചെയ്തത്.”

“പിന്നെ നിന്റെ ഫോണിൽ നിന്ന് നിന്റെ പ്രേതമാണോ വിളിച്ചത് ”

“പ്രേതമല്ല ഒരു യക്ഷിയാ… പോയപ്പോൾ ഒരു വാക്ക് പോലും പറഞ്ഞില്ലന്ന് പറഞ്ഞു എന്റെ പുന്നാര പെങ്ങളാ… നിന്നെ വിളിച്ചു കൊണ്ടിരുന്നത് ”

ആദി പറഞ്ഞതും സിദ്ധു ആദിയുടെ കഴുത്തിൽ നിന്നും കയ്യെടുത്ത് കൊണ്ട് അടുത്ത ചെയറിൽ പോയി ഇരുന്നു.

” എന്നാലും നീ പറഞ്ഞിട്ട് പോകാത്തത് മോശമായി പോയി ”

സിദ്ധു കുറച്ചു അയഞ്ഞെന്ന് കണ്ടതും കഴുത്തിൽ തടവി കൊണ്ട് ആദി പറഞ്ഞു.

“അതെ മോശമായി പോയി. നിനക്കറിയാലോ സിറ്റുവേഷൻ അത് കൊണ്ട് വിട്ട് പോയതാ പറയാൻ. അതിങ്ങനെ ആവുമെന്ന് ഞാൻ കരുതിയില്ല. ഹാ… സാരമില്ല ആ പിണക്കമീന്ന് തന്നെ തീർത്തേക്കാം… അവളിപ്പോ എവിടെ കാണും ”

“കോളേജിൽ ഉണ്ടാകും ”

എഴുന്നേറ്റു സിദ്ധു ചോദിച്ചതും വാച്ചിൽ നോക്കി കൊണ്ട് ആദി പറഞ്ഞു.

“ഞാനെന്നാൽ പോയി കണ്ടിട്ട് വരാം… ”

എന്ന് പറഞ്ഞു കാറിന്റെ കീയും എടുത്തു കൊണ്ട് സിദ്ധു ഐശുന്റെ കോളേജില്ലേക്ക് പോയി.

(പിണക്കം മാറ്റാൻ പോകുമ്പോൾ വെറും കയ്യോടെ പോയാൽ ശരിയാവില്ലലോ…
എന്താ ഇപ്പൊ അവൾക് വേണ്ടി വാങ്ങുവാ… )

പോകും വഴി സിദ്ധു മനസ്സിൽ ആലോചിച്ചതും പെട്ടന്ന് ഒരു ഫാൻസി ഷോപ്പ് കണ്ടു അവൻ വണ്ടി അങ്ങോട്ട്‌ തിരിച്ചു.

ഷോപ്പിൽ കേറി കുറച്ചു നേരം എന്ത് വാങ്ങുമെന്നലോച്ചിച്ചു സിദ്ധു തിരിഞ്ഞു കളിച്ചെങ്കിലും പെട്ടെന്ന് ഒരു ടെഡി ബിയർനെ കണ്ടു സിദ്ധു അത് കയ്യിൽ എടുത്തു.

(അവളെ പോലെ തന്നെ ഉണ്ട് ക്യൂട്ട് ടെഡി. ഇത് മതിയാകുമായിരിക്കും. ഇല്ലെങ്കിൽ അവളെയും കൂട്ടി അവൾക്കിഷ്ട്ടപെട്ടത് വാങ്ങി കൊടുക്കാം)

മനസ്സിൽ പ്ലാൻ ചെയ്തു കൊണ്ട് സിദ്ധു ബിൽ പേ ചെയ്തു കോളേജില്ലേക്ക് പോയി.

കോളേജിൽ എത്തി കാർ പാർക്ക്‌ ചെയ്തു കൊണ്ട് ഐശുവിന്റെ ക്ലാസ്സ്‌ ലക്ഷ്യം വെച്ച് നടക്കുമ്പോഴാണ് മുറ്റത്തെ വാക മറച്ചുവട്ടിൽ ഒറ്റക്കിരിക്കുന്ന ഐശുവിനെ സിദ്ധു കണ്ടത്.
അവളുടെ ആ ഇരുപ്പും മുഖത്തെ സങ്കടവും കണ്ടപ്പോൾ തന്നെ സിദ്ധുവിനു ക്ലാസ്സിൽ കേറാതെ അവൾ ഇരിക്കുന്നത്തിന്റെ കാര്യം മനസിലായി.
അത് കണ്ടപ്പോൾ സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു അവളുടെ അടുത്തിരുന്നു.

പെട്ടെന്ന് അടുത്തൊരാളുടെ സാമിപ്യം അറിഞ്ഞ ഐശു ആലോചന നിർത്തി നോക്കിയതും അടുത്ത് സിദ്ധു ഇരിക്കുനത് കണ്ടു ഞെട്ടി കൊണ്ട് അവൾ അവനെ ഒന്ന് നോക്കി ശേഷം ചുറ്റും ഒന്ന് നോക്കി.

“ഞെട്ടണ്ട ഞാൻ നിന്നെ കാണാൻ വേണ്ടി വന്നതാ… എന്താ ക്ലാസ്സിൽ കേറാതെ ഇവിടെ ഇരിക്കുന്നെ ”

“ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല ”

സിദ്ധു ചോദിച്ചതിന് ദേഷ്യത്തിൽ മറുപടി പറഞ്ഞു കൊണ്ട് ഐശു മറ്റെങ്ങോ നോക്കി ഇരുന്നു. അത് കണ്ടതും സിദ്ധു അവളെ ചേർത്ത് പിടിക്കാൻ കൈ അടുപ്പിച്ചതും ആ കൈ തട്ടി മാറ്റി കൊണ്ട് ഐശു ചാടി എഴുന്നേറ്റു നിന്നു.

“എന്നെ തൊടണ്ട. മിണ്ടും വേണ്ട. പോ…”

“സോറി ഐശു… നീ ദേഷ്യ പെടാതെ… ഒരു അർജെന്റ് കാര്യം ഉള്ളത് കൊണ്ടാണ് ബാംഗ്ലൂർക്ക് പെട്ടന്ന് പോകേണ്ടി വന്നത് അത് കൊണ്ട നിന്നോട് പറയാൻ കഴിയാത്തത് സോറി… ”

“പോയതോ പോയി… അവിടെ ചെന്നിട്ടെങ്കിലും ഒന്ന് വിളിച്ചു പറഞ്ഞൂടെ.
പെട്ടന്ന് പോകേണ്ടി വന്നു കുറച്ചു ദിവസം തിരക്കിൽ ആകും നിന്നെ വിളിക്കാൻ പറ്റില്ല വന്നു കഴിഞ്ഞു നമുക്ക് കാണാമെന്നു എങ്കിലും പറയാമായിരുന്നു ”

“അതെ… പറയാമായിരുന്നു. പക്ഷെ ഞാൻ പറഞ്ഞില്ലാലോ. സോറി ടി നിന്റെ സിദ്ധുവേട്ടനല്ലെ ക്ഷമിക്ക് പ്ലീസ് പ്ലീസ് പ്ലീസ് ഞാനെന്തു വേണമെങ്കിലും ചെയ്യാം പ്ലീസ്… ”

ഐശു പറഞ്ഞത് കേട്ടു സിദ്ധു കെഞ്ചി കൊണ്ട് പറഞ്ഞതും അത് കേട്ടു ദേഷ്യവും സങ്കടവും മാറ്റി വെച്ച് ഐശു ഒന്ന് ചിരിച്ചു.

“ഹോ… ഒന്ന് ചിരിച്ചല്ലോ അത് മതി. എന്തായാലും ക്ലാസ്സ്‌ കട്ട്‌ ചെയ്തതല്ലേ ഇന്നിനി ക്ലാസ്സിൽ കേറണ്ട നമുക്ക് രണ്ടാൾക്കും ഒന്ന് കറങ്ങാൻ പോകാം… ”

“അപ്പൊ ദേവുവോ ”

“അവൾക് മെസ്സേജ് അയച്ചിട്ടെക്ക് എന്നിട്ട് വൈകുന്നേരം ക്ലാസ്സ്‌ തീരുമ്പോൾ കൂട്ടിയിട്ട് വീട്ടിൽ പോകാം… പോരെ ”

സിദ്ധു പറഞ്ഞതും ചിരിച്ചു തലയാട്ടി കൊണ്ട് ഐശു അവന്റെ കൈയിൽ തൂങ്ങി നടന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“നീയെന്താ ഐശു ആലോചിക്കുന്നേ… ”

“ഹേയ്… ഒന്നുല്ല ഇങ്ങനെ ഒരു നിമിഷത്തിന് വേണ്ടി ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ. ഇപ്പൊ ഇങ്ങനെ ഇരിക്കുമ്പോൾ ഒരു സ്വപ്നം കാണുന്നത് പോലൊക്കെ തോന്നുന്നു ”

ഒന്നും മിണ്ടാതെ തോളിൽ തലച്ചായിച്ചു തിരമാലകളെ നോക്കി ഇരിക്കുന്ന ഐശുവിനോട്‌ സിദ്ധു ചോദിച്ചതും അവളുടെ മറുപടി കേട്ടു ഒന്നും പറയാതെ അവൻ അവളുടെ നിറുകിൽ ഒന്ന് മുത്തി.

“ഞാൻ നിന്നെ ഒരുപാട് സങ്കടപെടുത്തിയല്ലേ… ”

“അങ്ങനെ സങ്കടം എന്നൊക്കെ പറയാൻ ഒന്നുല്ലയിരുന്നു വെങ്കിലും ചിലപ്പോഴോക്കെ ഒരു സങ്കടം തോന്നുമായിരുന്നു. എന്റെ ഇഷ്ട്ടമെന്താ ഏട്ടൻ മനസിലാക്കാത്തത് എന്നോർത്ത് ”

“എന്നിട്ടിപ്പോ എന്ത് തോന്നുന്നു ”

“ഇപ്പൊ സങ്കടമില്ല. പക്ഷെ… ഒരു പേടി തോന്നുന്നു. ഏട്ടന്റെ നെഞ്ചോരം ഞാനെത്തിയെങ്കിലും ഇവിടുന്നിനി അടർന്നു പോകേണ്ടി വരുമൊന്നോർത് ”

കണ്ണ് നിറച്ചു കൊണ്ട് ഐശു പറഞ്ഞതും സിദ്ധു അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

“എന്നിൽ നിന്നൊരു മടക്കം നിനക്കിനി ഇല്ല പെണ്ണെ… ഇനി അങ്ങനെ ഒന്ന് നടക്കണമെങ്കിൽ ഞാൻ മരിക്കണം ”

പറഞ്ഞു കൊണ്ട് സിദ്ധു അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചിരുന്നു.
പിന്നെ ഏറെ നേരം രണ്ടു പേരും ആ ഇരിപ്പ് ഇരുന്നു. ശേഷം ഐശുവിന്റെ കയ്യും പിടിച്ചു സിദ്ധു തിരിച്ചു നടന്നു.

എന്നാൽ ഇതെല്ലാം കണ്ടു പുതിയൊരു ഇരയെ കൂടി കിട്ടിയ ഭാവത്തിൽ ചിരിച്ചു കൊണ്ടരാൾ പോക്കെറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു കൊണ്ട് അവർ പോകുന്നതും നോക്കി ഇരുന്നു.

(തുടരും )

കംമെറ്റ്സ് പ്ലീസ് #📙 നോവൽ
Add a comment