11/05/2026

ഇഷ്ടം : ഭാഗം 22

രചന – കാന്താരി

 

ദിവസങ്ങൾ കടന്നു പോകവേ ഐശുന്റെ മാവ് പൂതില്ലെങ്കിലും ദേവുന്റെ മാവ് പൂത്തു തുടങ്ങി.

അതെ. കാത്തിരുന്നു കാത്തിരുന്നു ദേവുന്റെ എൻഗേജ്മെന്റ് ദിവസം ഇങ്ങ് അടുത്തു.
കല്യാണം ആർഭാടമായി നടത്താൻ തീരുമാനിച്ചത് കൊണ്ട് എൻഗേജ്മെന്റ് ലളിതമായി വീട്ടിൽ വെച്ച് തന്നെ നടത്താൻ തീരുമാനമായി. അതിന്റെ ഭാഗമായി എല്ലാവരും ഓരോ തിരക്കുകളില്ലേക്ക് കടന്നു.

എൻഗേജ്മെന്റ് കഴിഞ്ഞാൽ വേഗം തന്നെ കല്യാണം നടത്തുമെന്ന പ്രതീക്ഷയിൽ
അമ്മായിമാർ മക്കളെ കെട്ടി ഒരുക്കി സിദ്ധുവിന്റെ മുന്നിലേക്ക് അഴിച്ചു വിട്ടു.
സിദ്ധു ആണെങ്കിൽ ഒരാളിൽ നിന്ന് രക്ഷപെടുമ്പോൾ അടുത്ത ആളിൽ പോയി പെടും അതിൽ നിന്ന് കഴിചിലാവുമ്പോൾ അടുത്ത ആളിൽ. ചുരുക്കി പറഞ്ഞാൽ സിദ്ധുന്റെ ടൈം നല്ല ബെസ്റ്റ് ടൈംമാ…

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

അങ്ങനെ ഇരിക്കെ അല്ലറ ചില്ലറ എൻഗേജ്മെന്റ് ഷോപ്പിങ്നായി ഐശുവും ദേവുവും ടൗണിൽ എത്തി.

കാര്യമായി ഒന്നും തന്നെ വാങ്ങാൻ ഇല്ലെങ്കിലും അതും പറഞ്ഞു രണ്ടും വീട്ടിൽ നിന്ന് പൈസയും വാങ്ങി കറങ്ങി നടക്കാൻ തുടങ്ങി.

“ഇനി എനിക്ക് നടക്കാൻ വയ്യ ദേവു… നമുക്ക് വല്ലതും കഴിച്ചിട്ട് ഇനി ബാക്കി നോക്കാം ”

ക്ഷീണത്തോടെ ഐശു പറഞ്ഞതും അത് സമ്മതിച്ചു കൊണ്ട് ദേവു അവളെയും കൂട്ടി അടുത്തുള്ള കൂൾ ബാറിൽ കേറി.

രണ്ടു ഷേക്കിനും ഓർഡർ കൊടുത്തു ഓരോന്ന് സംസാരിച്ചു വെയിറ്റ് ചെയ്തിക്കാൻ തുടങ്ങിയ സമയത്താണ് പരിചയമുള്ള കാർ കണ്ടു ദേവു അങ്ങോട്ട്‌ നോക്കിയത്.

“ഐശു… ദെയ് നോക്കിയേ… ഏട്ടന്റെ കാർ അല്ലെ അവിടെ പാർക്ക്‌ ചെയ്തിരിക്കുന്നത് ”

“ആാ… അതെലോ. അപ്പൊ ആളിവിടെ എവിടെ എങ്കിലും കാണും ”

ദേവു പറഞ്ഞത് കേട്ടു വണ്ടി നോക്കി പറഞ്ഞ ഐശു സിദ്ധുവിനെ അവിടെ തിരിഞ്ഞു കൊണ്ടിരുന്നു.

ചുറ്റും സിദ്ധുനെ തിരിഞ്ഞു കൊണ്ടിരുന്ന ഐശു
വിന്റെ കണ്ണുകൾ പെട്ടന്ന് ഒരു മൂലയിൽ ഇരിക്കുന്ന സിദ്ധുവിനെ കണ്ടതും ഒന്ന് വിടർന്നു. അവനെ കണ്ടതും ഐശു വേഗം എഴുന്നേറ്റു അവന്റെ അടുത്തേക്ക് പോകാൻ എഴുനെൽക്കവേ, സിദ്ധുവിന്റെ എതിർ വശത്ത് ഒരു പെൺകുട്ടി ഇരിക്കുന്നതും അവർ തമ്മിൽ ചിരിച്ചു കളിച്ചു സംസാരിക്കുന്നതും കണ്ടപ്പോൾ ഐശു അവിടെ തന്നെ ഇരുന്നു പോയി.

ഐശു അവിടേക്ക് തന്നെ നോക്കുന്നത് കണ്ടപ്പോഴാണ് ആ കാഴ്ച ദേവുവും കാണുന്നത്.

“ഇതേതാ ഈ പെണ്ണ്. ഇവരെന്താ ഇവിടെ. പോയി ചോദിച്ചാലോ ഐശു… ”

“അവിടെ ഇരിക് എന്താവുമെന്ന് നോക്കട്ടെ ”

സിദ്ധുവിന്റെ അടുത്തേക്ക് പോകാൻ നിന്ന ദേവുവിനെ പിടിച്ചു ഇരുത്തി കൊണ്ട് ഐശു പറഞ്ഞു.

അങ്ങനെ രണ്ടാളും കൂടി സിദ്ധുവിന്റെയും ആ പെണ്ണിന്റയും സംസാരം കണ്ടോണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞതും അവർ പോകാൻ എഴുന്നേറ്റതും ദേവുവും ഐശുവും വേഗം അവർ കാണാത്ത രീതിയിൽ മറഞ്ഞിരുന്നു.

ബിൽ പേ ചെയ്തു അവർ പുറത്തേക്കു ഇറങ്ങിയതും ദേവുനെ എഴുനെല്പിച്ചു വലിച്ചു കൊണ്ട് ഐശു സിദ്ധുവിന്റെ പിന്നല്ലേ പോയി.

“ഇനി രണ്ടും എങ്ങോട്ട് ആണാവോ ”

രണ്ടാളും കാറിൽ കേറിയത് കണ്ടു ദേവു പറഞ്ഞു.

അവിടെ നിന്ന് കാർ മൂവ് ആയതും ഐശു ദേവുന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി. ആദ്യം കണ്ട ഓട്ടോക്ക്
കൈ കാണിച്ചു കൊണ്ട് അവർ അതിൽ കേറി.

“എടി എങ്ങോട്ടാ…. ”

“ചേട്ടാ… ആ കാറിനെ ഫോളോ ചെയ്യ് ”

ദേവുന്റെ ചോദ്യത്തിനെ വക വെയ്ക്കാതെ ഐശു ഓട്ടോ കാരനോട് പറഞ്ഞു.

കുറച്ചു നേരത്തിന് ശേഷം സിദ്ധുവിന്റെ കാർ ബീച്ചില്ലേക്ക് കേറി. അതിന് പുറകെ തന്നെ ഐശുവും ഓട്ടോയും.

ഓട്ടോയ്ക്ക് പൈസ കൊടുത്തു ഐശുവും ദേവുവും ബീച്ചില്ലേക്ക് കേറി ചെല്ലുമ്പോൾ അവിടെ ഒരു ഭാഗത്ത്‌ ഒഴിഞ്ഞ ബെഞ്ചിൽ സിദ്ധുവും ആ പെണ്ണും ഇരിക്കുന്നത് കണ്ടു അവർ രണ്ടും കുറച്ചു അകലെ നിന്ന് അവരുടെ പ്രവർത്തികൾ നോക്കി കൊണ്ടിരുന്നു.

അല്പം കഴിഞ്ഞു ആ പെണ്ണ് കരയുന്നതും സിദ്ധുവിനെ തോളിൽ ചാഞ്ഞയുന്നതും കണ്ടു ഐശുവിനു ദേഷ്യം അങ്ങ് ഉച്ച സ്ഥാനത് എത്തി നിന്നു. അത് അതിന് മുകളിൽ എത്താൻ അതിക നേരം വേണ്ടി വന്നില്ല. കരഞ്ഞു കൊണ്ടിരുന്ന ആ പെണ്ണിനെ സിദ്ധു ചേർത്ത് പിടിച്ചു ഇരുന്നു.

കുറച്ചു നേരം അങ്ങനെ ഇരുന്നതിന് ശേഷം സിദ്ധുവും പെൺകുട്ടിയും പോകാനായി എഴുന്നേറ്റതും അവർക്ക് മുന്നിൽ ആളി കത്തുന്ന ദേഷ്യത്തിൽ ഐശുവും ദേവുവും കേറി നിന്നതും അവരെ കണ്ടു സിദ്ധു ഞെട്ടി നിന്നു.

“നി…നിങ്ങളെന്താ ഇവിടെ… ”

“അതെന്താ ഞങ്ങൾക്ക് ഇവിടെ വരാൻ പാടില്ലേ ഏട്ടന് മാത്രം തീറെഴുതി തന്നതാണോ ഇവിടം ”

സിദ്ധു ചോദിച്ചതും ദേഷ്യത്തിൽ ദേവു പറഞ്ഞു.
അത് കേട്ടതും സിദ്ധു നെറ്റി ചുളിച്ചു അവരെ നോക്കി.

“നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്. എന്താ രണ്ടിനും വേണ്ടത് ”

“ഞങ്ങൾക്ക് ഒന്നും വേണ്ട. എല്ലാം കണ്ടപ്പോൾ തന്നെ സന്തോഷമായി. വാടി എന്ത് നോക്കി നിൽക്കുവാ പോകാം… ”

അവൻ പറഞ്ഞത് കേട്ടു പറഞ്ഞു കൊണ്ട് ദേവു ഐശുനെയും കൂട്ടി കൊണ്ട് അവിടെ നിന്നും പോയി.

“അവര് നമ്മെളെ തെറ്റുധരിച്ചെന്ന് തോന്നുന്നു ”

“ഹ്മ്മ്… സാരമില്ല. അത് മാറിക്കോളും പെട്ടന്ന് നമ്മളെ കണ്ടതിന്റെയാ… വാ പോകാം ”

അവർ പോകുന്നത് നോക്കി കൊണ്ട് ആ പെൺകുട്ടി പറഞ്ഞതും മറുപടി പറഞ്ഞു കൊണ്ട് സിദ്ധു ആ പെൺകുട്ടിക്കൊപ്പം നടന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“ഐശു ഒന്ന് നിൽക് ഞാനൊന്ന് പറയട്ടെ ”

സിദ്ധുവിനെ വക വെയ്ക്കാതെ നടന്നു നീങ്ങിയ ഐശുവിനെ പിടിച്ചു നിർത്തി കൊണ്ട് സിദ്ധു പറഞ്ഞു.

“എനിക്കൊന്നും കേൾക്കണ്ട. എല്ലാം കണ്ടു തൃപ്തിയായി എനിക്ക് ”

“നീ വെറുതെ എഴുതാ പുറം വായിക്കാതെ. നീയും ദേവുവും എന്നെ തെറ്റ്ധരിച്ചിരിക്കുവാണ്
ഞങ്ങൾ തമ്മിൽ നിങ്ങൾ വിചാരിക്കുന്നത് പോലെ ഒന്നുമില്ല ”

“ഒന്നുമില്ലഞ്ഞിട്ടാണോ രണ്ടാളും കൂടി കറങ്ങി നടക്കുന്നതും അവള് നിങ്ങളെ മുട്ടി ഉരുമി നടക്കുന്നതും ”

“ഓ… നിന്നക്കൊക്കെ എങ്ങനെയാ പറഞ്ഞു മനസിലാക്കി തരാ… ബുദ്ധിയും ബോധവുമില്ല ഒന്നിനും ”

ഐശു പറഞ്ഞതിന് ദേഷ്യത്തിൽ പല്ല് കടിച്ചു കൊണ്ട് സിദ്ധു പറഞ്ഞു.

“അതെ എനിക്ക് ബുദ്ധിയും ബോധവും കുറച്ചു കുറവാ… ഇപ്പൊ അതൊക്കെ തികഞ്ഞിട്ടുള്ള ആളെ കിട്ടിയല്ലോ അങ്ങോട്ട് പൊക്കോ. ഞാനായിട്ട് ഒന്നിനും തടസം നിൽക്കുന്നില്ല ”

“ദെയ് ഐശു ഇനിയും എന്തെങ്കിലും നീ പറഞ്ഞാൽ അടിച്ചു ചുമരിൽ കെറ്റും നിന്നെ ഞാൻ. നിനക്കൊന്നും ഞാൻ പറഞ്ഞാൽ വിശ്വസമില്ലല്ലോ, നീ എന്താണോ വിശ്വസിച്ചു വെച്ചിരിക്കുന്നതു അതൊക്കെ കെട്ടിപിടിച്ചു ഇരുന്നോ. ഇനി നിന്റെ പുറകെ നടക്കാൻ എനിക്ക് വയ്യ. ”

ദേഷ്യത്തിൽ അത്രയും പറഞ്ഞു സിദ്ധു പോകവേ അവൻ പോകുന്നതും നോക്കി കരഞ്ഞു കൊണ്ട് ഐശു വീട്ടില്ലേക്ക് ഓടി.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

പിന്നീടുള്ള ദിനങ്ങൾ സിദ്ധു തീർത്തും ഐശുവിനെ അവഗണിച്ചു കൊണ്ടിരുന്നു. അതിന്റെ ഭാഗമായി അവൻ പടകളുമായി കൂടുതൽ അടുത്തു പ്രേത്യേകിച്ചു കാവ്യയുമായി

അത് ഐശുവിനെ കൂടുതൽ സങ്കടവും ദേഷ്യവും നിറച്ചു എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ നടന്നു.

കാവ്യയും സിദ്ധുവും കൂടുതൽ ഇടപഴക്കുന്നത് കണ്ടു ജയന്തി അമ്മായി വിജയം കൈവരിച്ച സന്തോഷത്തിൽ ഓടി നടക്കാൻ തുടങ്ങി എങ്കിലും ആനന്ത അമ്മായി തന്നാൽ കഴിയും പോലെ മക്കളെ സിദ്ധുവിന്റെ പക്കൽ ചേർത്ത് കൊണ്ടിരുന്നു.

“നീയെന്താ ഇവിടെ ഇരുന്നു മോങ്ങുന്നതു ”

ബാൽക്കണിയിൽ ഇരുന്നു കരയുന്ന ആർദ്രയെ കണ്ടു ദേവു ചോദിച്ചു.

“എന്റെ പ്രധീക്ഷയെല്ലാം തകർന്നു ചേച്ചി… സിദ്ധുവേട്ടൻ കാവ്യ ചേച്ചിയുമായി സെറ്റ് ആയി”

അതും പറഞ്ഞു അവൾ വീണ്ടും കരയുന്നത് കണ്ടപ്പൊഴാണ് ഗാർഡനിൽ ഇരുന്നു സംസാരിക്കുന്ന സിദ്ധുവിനെയും കാവ്യയെയും ദേവു കണ്ടത്. ആ നിമിഷം ദേഷ്യം കൊണ്ട് ദേവു നിന്ന് വിറയ്ക്കാൻ തുടങ്ങി.

“ചേച്ചിയുടെ കല്യാണത്തിന്റെ ഒപ്പം തന്നെ ഇവരുടെ കല്യാണം കൂടി നടത്താൻ വല്യമ്മ അമ്മാവനോട്‌ പറയാൻ പോകുവാ.
എനിക്കിത് സഹിക്കാൻ കഴിയുന്നില്ല എന്നാലും സിദ്ധുവേട്ടൻ ഹാപ്പി ആണല്ലോ എനിക്കത് മതി ”

“നീ കരയാതെ. നിനക്ക് നല്ലൊരു ചെക്കനെ കിട്ടുമെടി. നീ കുഞ്ഞല്ലേ ഇനിയും ഇഷ്ട്ടം പോലെ സമയമുണ്ട് നിനക്ക് അതിനിടയിൽ നിനക്കുള്ള ആള് നിന്നെ തേടി വരും ”

പറഞ്ഞു കൊണ്ട് ദേവു ആർദ്രയെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു കൊണ്ട് അവൾ ദേഷ്യത്തിൽ സിദ്ധുവിന്റെ അടുത്തേക്ക് പോയി.

(തുടരും )