രചന – കാന്താരി
അടുത്ത ദിവസം സിദ്ധുന്റെ വീട്ടിൽ ദേവൂനും ആദിക്കുമുള്ള വിരുന്ന് ആയിരുന്നു.
ആ സന്തോഷത്തിൽ അരുണിന്റെ വീട്ടിൽ ദേവു ഓടി ചാടി ഓരോന്ന് ചെയുന്നത് കണ്ടു അരുൺ താടിക്ക് കൈ കൊടുത്തു ഇരുന്നു.
“എന്റെ ദേവു… നീ ഒന്ന് ഭൂമിയിൽ ഉറച്ചു നിൽക് ഇങ്ങനെ കിടന്നു ഓടിയാൽ എവിടേലും പോയി വീഴും അവസാനം വിരുന്ന് കുളമാവും ”
“ഓ… എനിക്കെന്തെങ്കിലും പറ്റിയാൽ എന്നെ നോക്കാൻ എനിക്ക് സ്വന്തമായി ഒരു ഡോക്ടർ തന്നെ ഉണ്ടല്ലോ. പിന്നെ എന്താ പ്രശ്നം ”
അരുണിന്റെ തോളിൽ കൂടി കൈയിട്ടു അവനോടു ചേർന്നു നിന്ന് കൊണ്ട് ദേവു പറഞ്ഞതും അത് കേട്ടു അരുൺ ഒന്ന് ചിരിച്ചു.
“ഞാനുള്ള ബലത്തിൽ മോളോന്നും ചെയ്യാൻ നിൽക്കണ്ട. അവസാനം ഞാൻ നോക്കി നോക്കി നമുക്ക് നോക്കാൻ പെട്ടന്ന് ഒരാള് ഇങ്ങ് വരും. അതിന് ഓക്കേ ആണെങ്കിൽ ഞാൻ നോക്കിക്കോളാം… ”
“അയ്യടാ എന്താ… പൂതി. അത്ര പെട്ടെന്നൊന്നും അടുത്ത ആള് വേണ്ട. കുറച്ചു നാൾ എനിക്ക് എന്റെ ഏട്ടനെ ഇങ്ങനെ സ്നേഹിക്കണം. എന്നിട്ട് മതി ”
“ഹാ… അപ്പൊ എന്റെ മാവ് ഈ അടുത്ത കാലത്തൊന്നും പൂക്കില്ലന്ന് ല്ലേ ”
വിഷമത്തോടെ അരുൺ പറഞ്ഞതും ഒന്ന് ചിരിച്ചു അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു കൊണ്ട് ദേവു ഒരുങ്ങാൻ തുടങ്ങി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഐശുവിന്റെ വീട്ടിൽ രാവിലെ എഴുന്നേറ്റത്തിന് ശേഷം ഭാമയെ കാണാത്തത് കൊണ്ട് ആദി വീട് മുഴുവൻ വലം വെക്കാൻ തുടങ്ങി.
അവസാനം അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം കേട്ടതും ആദി നേരെ അങ്ങോട്ട് ചെന്നു.
“ഭാമേ ഒരു ചായ… ”
“നീ നേരത്തെ അല്ലെടാ ചായ കുടിച്ചത്. പിന്നെ എന്താ ഇപ്പൊ ഒരു ചായ പൂതി ”
ആദിയെ ഒന്ന് നോക്കി കൊണ്ട് അമ്മ ചോദിച്ചു.
“അത് ഞാൻ കുറച്ചു നേരത്തെ അല്ലെ കുടിച്ചത്. അത് കൊണ്ട് ഇപ്പൊ ഒരു ഗ്ലാസ് കൂടി കുടിക്കാൻ തോന്നുന്നു ”
“നിനക്ക് എന്താ ഗർഭം വല്ലതും ഉണ്ടോ ഇങ്ങനെ തോന്നാൻ ”
“അമ്മേ… ”
അമ്മ ചോദിച്ചതിന് ആദി അമ്മയെ നോക്കി ഒന്ന് വിളിച്ചതും ഭാമ ഒരു ഗ്ലാസ് ചായ എടുത്തു അവനു നേരെ നീട്ടി. ആദി അത് വാങ്ങാൻ ഒരു കൈ നീട്ടി മറ്റേ കൈ കൊണ്ട് ഭാമയുടെ വയറിൽ ഒരു നുള്ളിയതും ഭാമ ഒന്ന് തുള്ളി പോയി അതിൽ അവളുടെ കൈയിൽ നിന്നും ചായ ഗ്ലാസ് നിലത്ത് വീണു പൊട്ടി.
അത് കണ്ടു ആദി നിലതേക്കും ഒന്ന് ഭാമയെയും നോക്കി. ശേഷം അമ്മയെ ഒന്ന് നോക്കിയതും അമ്മ അടുക്കള പുറത്തേക്കു നടന്നു.
അത് കണ്ടപ്പോൾ ആദി ഒന്ന് ആശ്വാസിച്ചു വെങ്കിലും അമ്മ ഒരു തുണിയും ബക്കറ്റും എടുത്തു കൊണ്ട് വന്നു ആദിയുടെ കയ്യിൽ കൊടുത്തു.
“ഇത് വൃത്തി ആക്കിട്ടു മോൻ എങ്ങോട്ടാ എന്ന് വെച്ച പൊക്കോ ”
ആദിയോട് പറഞ്ഞു അമ്മ ചെയ്ത ജോലി തുടർന്നു. കയ്യിൽ ബക്കറ്റ് പിടിച്ചു ദയനീയമായി ആദി ഭാമയെ നോക്കിയതും ഞാനീ നാട്ടുകാരി അല്ലെന്നുള്ള ഭാവത്തിൽ ഭാമ അവളുടെ ജോലിയും ചെയ്തു കൊണ്ടിരുന്നു.
ഒടുവിൽ നിവർത്തി ഇല്ലാതെ ആദി എല്ലാം വൃത്തി ആക്കിയ ശേഷം ഇനി അടുക്കള പരിസരതെക്ക് ആര് ചത്താലും പോകില്ലെന്ന ശപതത്തോടെ മുറിയിലെക്ക് ഓടി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“സിദ്ധുവേട്ടാ… വിട് താഴെ അമ്മ അനേഷിക്കും കുറെ പണി ഉണ്ട് ചെയ്യാൻ ”
കുളിച്ചു റെഡിയായി കൊണ്ടിരുന്ന ഐശുവിനെ കണ്ടു ചുറ്റി പിടിച്ചു നിൽക്കുന്ന സിദ്ധുവിനോട് ഐശു പറഞ്ഞു.
എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ സിദ്ധു ആ നിൽപ്പ് അങ്ങനെ നിന്നു. എത്ര പറഞ്ഞിട്ടും സിദ്ധു കേൾക്കാതെ വന്നപ്പോൾ അപ്പൊ തോന്നിയ ബുദ്ധിയിൽ ഐശു മേശയിൽ ഇരുന്ന ഒരു പിൻ എടുത്തു സിദ്ധുവിന്റെ കയ്യിൽ കുത്തി.
“ആാ… പിശാശ്ശെ കുത്തി കൊല്ലുമോ ”
“പിന്നെ… പിൻ കൊണ്ട് കുത്തിയാൽ പെട്ടന്ന് ചാവും അത് സിദ്ധുവെട്ടന് അറിയില്ല ”
കളിയാക്കി കൊണ്ട് ഐശു പറഞ്ഞതും സിദ്ധു അവളെ ഒന്ന് നോക്കി.
“നോക്കി നിൽക്കാതെ പോയി റെഡിയാക് അവരൊക്കെ ഇപ്പൊ എത്തും ”
ഐശു പറഞ്ഞതും സിദ്ധു അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു അവളുടെ മുടി ഒരു സൈഡിലെക്കിട്ട് അവൻ കഴുത്തിൽ മുഖം പൂഴ്ത്തി. അതിൽ ഐശുവിന്റെ കൈ അവന്റെ മുടിയിൽ പിടുത്തമിട്ടതും സിദ്ധുവിന്റെ ചുണ്ട് അവളുടെ കഴുത്തിൽ ഓടി നടക്കാൻ തുടങ്ങി. ആ നിമിഷത്തിൽ എല്ലാം മറന്നു ഐശു നിന്ന് പോയി.
പെട്ടന്ന് മുറിയുടെ ഡോർ ആരോ തുറക്കുന്ന ശബ്ദം കേട്ടതും പെട്ടന്ന് രണ്ടാളും വിട്ട് മാറി നിന്നു.ശേഷം വാതിക്കലിലെക്ക് നോക്കിയതും അവിടെ കിളി പോയി നിൽക്കുന്ന ജയന്തിയെ കണ്ടു രണ്ടാളും ചമ്മി നിന്നു.
“എന്താ അമ്മായി… ”
“അത്… മോനെ… നിന്നെ ഏട്ടൻ വിളിക്കുന്നു ”
“ആാ… ഞാനിപ്പോ വരാം… അമ്മായി പൊക്കോ ”
“ഹ്മ്മ്… ”
ചമ്മൽ മാറ്റാൻ കുറച്ചു ദേഷ്യം നടിച്ചു സിദ്ധു പറഞ്ഞതും കിളി പോയ അവസ്ഥയിൽ എല്ലാം പറഞ്ഞു ജയന്തി താഴേക്കു നടന്നു.
“എന്താ അമ്മേ ആകെ വിളറി ”
“നിന്നെ ഒക്കെ എന്തിന് കൊള്ളാം… അവളെ ഒക്കെ കണ്ടു പഠിക്. പോ… ”
നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ജയന്തി നടന്നു വരുന്നത് കണ്ടു കാവ്യ ചോദിച്ചതും മറുപടി പറഞ്ഞു കൊണ്ട് ജയന്തി നേരെ അടുക്കളയില്ലേക്ക് പോയി.
എന്നാൽ അവര് അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് മനസിലാവതെ കാവ്യ അവരെ നോക്കി നിന്നു.
കുറച്ചു സമയം കഴിഞ്ഞതും ദേവുവും അരുണും കുടുംബവും എത്തി.
അവർ എത്തിയത് കണ്ടപ്പോൾ ആദിയും ഭാമയും ഐശുവിന്റെ അച്ഛനും അമ്മയും കൂടി അങ്ങോട്ട് ചെന്നു.
“എടി ഏട്ടത്തിയമ്മെ… ”
“എന്നെ ഞെക്കി കൊല്ലാതെ പെണ്ണെ… ”
ഐശുവിനെ കണ്ടു വിളിച്ചു കൊണ്ട് ദേവു ഓടി ചെന്നു അവളെ കെട്ടിപിടിച്ചതും ഒന്ന് ഞെരുങ്ങി പറഞ്ഞു കൊണ്ട് ഐശു ദേവുനെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
“ഒരമ്മ പെറ്റ അളിയന്മാരാ…വാ അളിയാ നമുക്കും പോകാം ”
ഐശുനെയും ദേവൂനെയും നോക്കി നിന്ന അരുണിന്റെ അടുത്തേക്ക് ചെന്നു ആദി പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് അരുൺ ആദിക്കൊപ്പം ചെന്നു. അവർക്ക് പിന്നാലെ ബാക്കി എല്ലാവരും അകത്തേക്ക് ചെന്നു.
എല്ലാവരും ഹാളിൽ ഇരുന്നപ്പോൾ ഐശുവും യശോദമ്മയും ചേർന്നു അവർക്കു എല്ലാവർക്കും കുടിക്കാൻ ജ്യൂസ് കൊണ്ട് കൊടുത്തു. പിന്നെ എല്ലാരും കൂടി ഇരുന്നു ഓരോന്ന് സംസാരിക്കാൻ തുടങ്ങി.
“എങ്ങനെ ഉണ്ടായിരുന്നടി ഫസ്റ്റ് നൈറ്റ് വല്ലതും നടന്നോ ”
“ഹാ… ഞാൻ കരുതി ഫസ്റ്റ് നൈറ്റ് ലാസ്റ്റ് നൈറ്റ് ആയി പോകുമെന്ന്. നിന്റെ ഏട്ടന് ഒടുക്കത്തെ സ്റ്റാമിനയാടി പട്ടി ”
“അയ്യേ… നാണമില്ലേ പിള്ളേരെ ഇങ്ങനെ ഒക്കെ പറയാൻ ”
ദേവുവും ഐശുവും പറഞ്ഞു കൊണ്ട് ചിരിച്ചതും അത് കേട്ടു ഭാമ ചോദിച്ചു.
“ഞങ്ങൾക്ക് നാണമൊന്നുമില്ല ഏട്ടത്തി… വേണമെങ്കിൽ ഏട്ടത്തിയും കൂടിക്കോ ഞങളുടെ കൂടെ. ഇനി ഏട്ടത്തി പറ എങ്ങനെ ഉണ്ടായിരുന്നു. ഏട്ടൻ ലേശം ആക്രാന്തം ഉള്ള കൂട്ടത്തിലാ പാർട്ട്സ് ഒക്കെ അവിടെ തന്നെ ഉണ്ടാലോല്ലേ ”
“അയ്യേ… എന്തൊക്കെയാ ഈ പെണ്ണ് ചോദിക്കുന്നത് ”
ഐശു ചോദിച്ചതിന് ചമ്മലോടെ മറുപടി പറഞ്ഞു കൊണ്ട് ഭാമ തല കുനിഞ്ഞു ഇരുന്നതും അത് കണ്ടു ദേവുവും ഐശുവും വീണ്ടും ചിരിച്ചു.
അൽപ്പം കഴിഞ്ഞു എല്ലാവരും കപിൽസായി ഉച്ച ഭക്ഷണം കഴിക്കാനായി ഇരുന്നു.
അവർക്കായി യശോദമ്മയും ഐശുവിന്റെ അമ്മ ബിന്ദുവും ഭക്ഷണം വിളമ്പി കൊടുത്തു.
അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ അച്ചന്മാർ ഹാളിലും അമ്മമാർ വരാന്തയിലും ചെക്കന്മാർ ബാൽക്കണിയിലും പോയി ഇരുന്നു വീണ്ടും ഓരോന്ന് സംസാരിച്ചിരുന്നു. ആ സമയം പെണ്ണുങ്ങൾ മൂന്നും കൂടി ദേവുന്റെ മുറിയിൽ പോയി നല്ല സുഖമായി കിടന്നു ഉറങ്ങി.
ഒടുവിൽ വൈകുന്നേരം ചായക്ക് സമയം ആയപ്പോൾ യശോദമ്മ വന്നു വിളിച്ചപ്പോഴണ് മൂന്നും എഴുന്നേറ്റത്. ചായ കുടി കഴിഞ്ഞപ്പോൾ അരുണിന്റെ അച്ഛനും അമ്മയും പോകാനായി ഇറങ്ങി. വിരുന്ന് ആയത് കൊണ്ട് കുറച്ചു ദിവസം ദേവുവും അരുണും അവിടെ തന്നെ നിൽക്കും. അങ്ങനെ അച്ഛനും അമ്മയും പോയി. ഐശുവിന്റെ അച്ഛനും അമ്മയും ആദിയും ഭാമയും ഒക്കെ രാത്രി ഭക്ഷണവും കഴിഞ്ഞാണ് വീട്ടിൽ പോയത്.
അങ്ങനെ അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.
(തുടരും )

by