രചന – അശ്വതി അച്ചൂസ്
“ഇനി എന്താണ് അടുത്ത പരിപാടി ”
“ഈ ഒളിച്ചു കളി ഒന്ന് നിർത്താം ”
“വേണോ ടാ പ്രശ്നം ആവോ ”
“ഒരു തുറന്ന യുദ്ധത്തിനുള്ള സമയം ആയി ”
“അപ്പോ നിന്റെ പടവാൾ എവിടെ ”
“നീ ആണ് എന്റെ പടവാൾ ”
“അയ്യടി എന്നിട്ട് വേണം. ഞാൻ ആ അമ്മുവുമായുള്ള ഒരു ജീവിതം സ്വപ്നം കണ്ട് വരികയായിരുന്നു.”
“ഇത്ര വേഗമോ ”
“അതൊന്നും ലേറ്റ് ആക്കരുത് ദിയ ”
“എന്താണ് അവന്റെ ഒരു പൂതി ”
“കെട്ടിടത്തോളം എന്റെ അളിയൻ ഒരുപാട് നല്ല മനുഷ്യൻ ആണെന്ന് തോന്നുന്നു ”
“ആര്… അളിയനോ ”
“ആദി ഇപ്പോൾ എന്റെ അളിയൻ ആണല്ലോ ”
അവൾ അവനെ നോക്കി ഇരുന്നു.
“എന്തെ “.
“അതെങ്ങനെ ആണ് ടാ നീ ഇത്ര വേഗം ഉറപ്പിച്ചത് ”
“എന്റെ ആണെങ്കിൽ ഒറ്റ നോട്ടത്തിൽ മനസിലാകും. അത് ഞങ്ങൾ ആണുങ്ങൾക്ക് ഉള്ള ഒരു കഴിവാണ്.”
“അതൊരു കഴിവ് തന്നെ കേട്ടോ ”
“നിങ്ങൾ പിന്നെ കുറെ ടെസ്റ്റ് ഒക്കെ കഴിഞ്ഞല്ലേ ഓക്കേ എന്ന് ഉറപ്പിക്കൂ ”
“ഉം… ഞങ്ങളെ സംബന്ധിച്ച് വിശ്വാസം ആണ് പ്രണയം ”
“അപ്പൊ ഹരിയെ നീ എങ്ങനെ ഇഷ്ടപ്പെട്ടു “.
“അതാ പറഞ്ഞത് എന്നേ കണ്ടപ്പോഴേ ആൾ ഞാൻ തന്നെ എന്നങ്ങു ഉറപ്പിച്ചു. ”
“ഓ. തമാശ കളഞ്ഞേ ദിയ ഇനി എന്താണ് അടുത്ത പരിപാടി.”
“നീ നാളെ വൈകീട്ട് മൂന്നാറിൽ പോകണം. ആദിദേവിന്റെ വീടിന് അരികെ തന്നെ താമസിക്കാൻ ശ്രെദ്ധിക്കണം ”
“ഉം ”
“ബാക്കി രണ്ട് ദിവസം കഴിഞ്ഞേ പറയാൻ പറ്റൂ പക്ഷെ ആ സമയത്ത് നീ അവിടെ ഉണ്ടാകണം ”
‘”അത് ഞാൻ ഏറ്റു ”
“നീ വീട്ടിൽ ഇറങ്ങുന്നോ അതോ ”
“നമുക്ക് ഫുഡ് കഴിട്ട് പോകാം. വണ്ടി പാർക്ക് ചെയ്തിടത്ത് നിർത്തിയാൽ മതി ”
“ഓക്കേ. അപ്പോ ഞാൻ നാളെ വൈകീട്ട് മൂന്നാറിലേക്ക് ”
“ഉം ”
*******
“ഹരിയേട്ടാ ആ ബോഡി ഗാർഡിനെ എനിക്ക് അത്ര വിശ്വാസം പോരാ ”
‘എല്ലാം സംശയകണ്ണുകൊണ്ടല്ലേ നോക്കുന്നെ അതാ ”
“അത് ശരി ”
“ഞാൻ അവനെ ഇങ്ങോട്ട് പറഞ്ഞു വിടാം ”
“എന്തിന് ”
“നീ ഒന്ന് സംസാരിച്ചു നോക്ക് ”
“ഏയ് ”
“സംസാരിക്കു ടാ ഞാൻ ഓഫീസിൽ പോകുന്ന വഴി അവനെ ഇങ്ങോട്ട് പറഞ്ഞു വിടാം. താൻ ഒന്ന് സംസാരിക്ക്.’
അവൾ തലയാട്ടി.
ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞാണ് അയാൾ വന്നത്.
“മേഡം ”
“ഹരിയേട്ടൻ പറഞ്ഞു വിട്ടതായിരിക്കും ”
“അതെ മേഡം ”
“നമുക്ക് പുറത്തിരിക്കാം വരൂ ”
അവർ മുറ്റത്തെ പുൽതകിട്ടിൽ ഇട്ടിരുന്ന കസേരയിൽ ചെന്നിരുന്നു
“ഇരിക്ക് ഡോ”
“മേഡം ”
“ഞാൻ ഒരു കാര്യം ചോദിച്ചാൽ താൻ സത്യം പറയോ ”
“ചോദിക്കൂ മേഡം ”
“നിന്നെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് ഞാൻ ഹരിയേട്ടനോട് പറഞ്ഞിരുന്നു ”
“സാർ പറഞ്ഞിരുന്നു ”
“സത്യം പറ നീയല്ലേ അന്ന് ഹരിയേട്ടന് വണ്ടി ആക്സിഡന്റ് ആക്കിയത് ”
“അല്ല മേഡം ‘
“കള്ളം. ഓടിച്ചത് നീയാകില്ല. പക്ഷെ നീ ആ വണ്ടിയിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടിരുന്നു ”
അയാളുടെ തല കുനിഞ്ഞു.
“അതെ മേഡം ”
“ആ നിന്നെ ആണോ ഹരിയേട്ടൻ വിശ്വസിച്ചു നടക്കുന്നത് . ഹരിയേട്ടന് അറിയാമോ നീയാണ് ഇടിച്ചതു എന്ന് ”
“ഉം ”
“അത് ശരി ”
“മേഡം എന്നോട് ക്ഷെമിക്കണം ”
“നിന്നെ ഒരു രാമകൃഷ്ണൻ പറഞ്ഞു വിട്ടതാണ് എന്നല്ലേ പറഞ്ഞത് ”
“അതെ ”
“അയാളുമായി പിന്നെ കോൺടാക്ട് ഒന്നും ചെയ്തില്ലേ?”
“ഇല്ല മേഡം ”
“ശരി ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്ക്.”
അയാൾ തലയാട്ടി
“നീ ഇന്ന് തന്നെ തിരിച്ചു പൊയ്ക്കോ ”
“എങ്ങോട്ട് ”
“നിന്റെ മുതലാളിയുടെ അടുത്തേക്ക് ”
“എന്നിട്ട് ”
“അവിടെ പോയി നിന്റെ മുതലാളിയോട് സത്യം ഒക്കെ പറ ”
“എന്ത് സത്യം ”
“എന്തൊക്കെ ഉണ്ടായോ അതൊക്കെ ”
“പക്ഷെ മേഡം അത് ഹരി സാറിന് ദോഷം മാത്രേ ചെയ്യു
“എന്ത് ദോഷം ”
“അത്…. മേഡം നക്ഷത്രയേ പോലെ ഒരു കുട്ടി അവിടെ ഉണ്ട്.”
“എനിക്കറിയാം ”
ഇപ്പോൾ അയാൾ ഒന്ന് ഞെട്ടി
“മേഡത്തിന് എങ്ങനെ അറിയാം ”
“അത് നീ അറിയണ്ട ഈ കാര്യം ഹരിയേട്ടന് അറിയാമോ ”
“ഇല്ല ”
“എന്നാ നീ ഇന്ന് തന്നെ തിരിച്ചു പൊയ്ക്കോ ”
“ഹരി സാറിനോട് എന്ത് പറയും ”
“നാട്ടിൽ പോയിട്ട് ഒരു അത്യാവശ്യം ഉണ്ട് എന്ന് പറ ”
“ശരി മേഡം ”
“നമ്മൾ കണ്ടതോ സംസാരിച്ചതോ ഹരിയേട്ടൻ അറിയരുത്. നിന്റെ സാറും അറിഞ്ഞാൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല പക്ഷെ, നിനക്ക് കഴുത്തിനു മുകളിൽ തല. കാണില്ല ”
“എനിക്കറിയാം ”
“അപ്പോ ഇന്ന് തന്നെ പൊയ്ക്കോ. നോക്കട്ടെ നിന്റെ വിശ്വാസം എത്ര ഉണ്ട് എന്ന് ”
അയാൾ പോയി കഴിഞ്ഞ് ദിയ ഫോൺ എടുത്ത് അജിയെ വിളിച്ചു
“എടാ ”
“ആ പറഞ്ഞോ ”
“എടാ ഇന്ന് രാത്രി തന്നെ പോകണം കേട്ടോ ”
“എല്ലാം ഓക്കേ ആണോ ടാ “.
“ഏകദേശം നീ എന്തായാലും പോയ്ക്കോ. രണ്ട് ദിവസത്തിന്നുള്ളിൽ ഞാൻ വിളിക്കാം ”
“ഓക്കേ ”
*******
അയാൾ നേരെ പോയത് ഹരിയുടെ അടുത്തേക്കാണ്
“സാർ ”
“താൻ വീട്ടിൽ പോയില്ലേ ”
“ഇല്ല സാർ ”
“എന്തെ അർജന്റായി വീട് വരെ ഒന്ന് പോകണം ”
“പൈസ എങ്ങാനും വേണോ ”
“വേണ്ട സാർ ”
“താൻ എന്ന് വരും ”
“വേഗം വരാൻ നോകാം സാർ ”
“ശരി പോയിട്ട് വാ ”
********
അയാൾ എത്തുമ്പോൾ രാമകൃഷ്ണൻ അയാളെ കാത്തു നിൽപുണ്ടായിരുന്നു.
“എവിടെ ആയിരുന്നു താൻ ”
“സാർ ഒരു ആക്സിഡന്റ് പറ്റി ”
“ഓ പോയ കാര്യം എന്തായി ”
“ആദ്യം സാർ പറഞ്ഞ ഹരിക്ക് ആക്സിഡന്റ് പക്ഷെ അയാൾ മരിച്ചില്ല. വയങ്കര ഭാഗ്യം ഉള്ള മനുഷ്യൻ ആണ്. പിന്നെ സാർ ”
“അവരുടെ കൂടെ ഉള്ള കുട്ടിയെ തട്ടിയെടുക്കാൻ നോക്കി ”
“എന്നിട്ട് ”
“ആ പെണ്ണ് എന്നേ തല്ലി എന്റെ പരിപ്പ് എടുത്തു എന്ന് പറയുന്നതാകും ശരി.”
“എന്നിട്ട് ”
“ഒരു മാസം ആശുപത്രിയിൽ ആയിരുന്നു ”
“പിന്നെ എന്താണ് താൻ ഇങ്ങോട്ട് കെട്ടിയെടുത്തെ ”
“സാർ ….”
അവൻ ഒന്ന് ച്ചുറ്റും നോക്കി.
“സാർ അവരുടെ കൂടെ ഉള്ള കുട്ടി ശരിക്കും അനുകുട്ടിയെ പോലെ ഉണ്ട് ”
“ങേ ”
“അതെ സാർ ”
“അപ്പോ ഒരു കുട്ടി മരിച്ചില്ലേ ”
“ഇല്ലെന്ന് തോന്നുന്നു സാർ ”
“ശരി നീ പൊയ്ക്കോ”
അയാൾ ആദിയെ വിളിച്ചു
“ആദി ഞാൻ ഇന്ന് രാത്രി തന്നെ തൃശൂർ പോകും ”
“എന്തെ അച്ഛാ ”
“പ്രശ്നം ഉണ്ട് ടാ ”
“എന്തെ അച്ഛാ ”
“നമ്മൾ വിചാരിച്ച പോലെ വിനയന്റെ ഒരു കുട്ടി മരിച്ചിട്ടില്ല’
“പിന്നെ ”
“അവരുടെ കൂടെ ഉണ്ട് ”
ആദിക്ക് സന്തോഷം കൊണ്ട് ഒന്ന് തുള്ളിച്ചാടണം എന്ന് തോന്നി. പക്ഷെ പുറത്ത് കാണിച്ചില്ല
“ഞാൻ അവിടെ വരെ പോവാണ്. സമയം ഇല്ല ”
“ശരി അച്ഛാ.”
“ഉം ”
അവന് അനുവിനെ കാണണം എന്നും അവളുടെ കൂടെപ്പിറപ്പ് ജീവനോടെ ഉണ്ട് എന്നും പറയാൻ തോന്നി. പക്ഷെ നിവർത്തിയില്ല. അച്ഛൻ ഇപ്പൊ എന്തിനാണ് ഇനി ഹരിയെ കാണാൻ പോകുന്നത് എന്ന് അറിയില്ല. നോക്കട്ടെ.
******
ദിയ പ്രതീക്ഷയിൽ ആയിരുന്നു. എപ്പോൾ വേണമെങ്കിലും അയാൾ ഇവിടെ എത്തും. താൻ വിചാരിച്ചത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ. നോക്കാം
പിറ്റേന്ന്
അല്പം വൈകിയാണെങ്കിലും അയാൾ എത്തി. ദൂരെ നിന്നെ ദിയ അയാളെ കണ്ടിരുന്നു. തന്റെ എന്ററിക്ക് ഉള്ള് ടൈം ആയിട്ടില്ല. അവൾ ഫോൺ എടുത്തു അജിയെ വിളിച്ചു
“എടാ എവിടെ ആണ് ”
“ഞാൻ ഇവിടെ ഉണ്ട്. എന്തായി ”
“ഓക്കേ നീ ആദിദേവിനെ കണ്ട് അനുവിനെ കൂട്ടികൊണ്ട് പോര്.”
“അയാൾ അവളെ എനിക്കൊപ്പം അയക്കോ ”
“അയക്കും. കാര്യങ്ങൾ വിശദമായി പറഞ്ഞിട്ട് മതി ”
“ഓക്കേ. ഞാൻ ഇപ്പോൾ തന്നെ പോകാം രണ്ട് മിനിറ്റ് ”
“ഓക്കേ ”
അജി അല്പം ഹൃദയമിടിപ്പോടെ ആണ് അവന്റെ വീട്ടിൽ എത്തിയത്
അവനെ കണ്ട് ആദി അതിശയിച്ചു.
“താൻ എന്താണ് ഇവിടെ. അച്ഛൻ വരാൻ പറഞ്ഞിരുന്നോ ”
“ഇല്ല ”
“പിന്നെ എന്തെ ”
“സാറിനെ ഒന്ന് കാണാനും കുറച്ചു കാര്യങ്ങൾ പറയാനും ”
“അച്ഛൻ ഇവിടെ ഇല്ല ”
“അച്ഛനെ അല്ല ആദിദേവിനെ ആണ് എനിക്ക് കാണേണ്ടത് ”
ഒന്ന് പകച്ചു എങ്കിലും അവൻ അയാളെ അകത്തേക്ക് ക്ഷെണിച്ചു
“വരൂ ”
അജി ഒന്ന് ചുറ്റും നോക്കി
“അനഘ ഇല്ലേ ”
“മുറിയിൽ കാണും പടം വരയിൽ ആകും ”
“ഉം ”
“ഇരിക്ക്. എന്താണ് കുടിക്കാൻ വേണ്ടത് ”
“അല്പം വെള്ളം ”
“സരയു അല്പം വെള്ളം ”
സാരി ഉടുത്ത ഒരു സ്ത്രീ വന്ന് ഗ്ലാസിൽ വെള്ളം വെച്ചു പോയി.
അവൻ അത് എടുത്ത് അജിക്ക് നേരെ നീട്ടി.
“വേണ്ട സാർ കുടിക്കു ”
“എനിക്ക്…”
“കുടിച്ചോ ”
അവന് അല്പം വെള്ളം കുടിച്ച് ഗ്ലാസ് മേശപ്പുറത്ത് വെച്ചു .
“ഞാൻ പറയുന്നത് ആദി ശ്രെദ്ധയോടെ കേൾക്കണം. സമയം വളരെ കുറവാണ് ”
അവൻ ആദി എന്ന് വിളിച്ചപ്പോൾ അയാൾ ഒന്ന് പകച്ചു.
“ഇടയ്ക്ക് എന്ത് സംശയം വന്നാലും ആദിക്ക് ചോദിക്കാം”
“പറയു ”
“എന്റെ പേര് ഹരി എന്നല്ല. അജയ്… അജി എന്ന് വിളിക്കും.”
“അപ്പൊ ഹരി ”
“ദിയയുടെ ഹസ്ബൻഡ് ആണ് ഹരി. മുഴുവൻ പേര് ഹരിനാരായണൻ…. നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ മൂന്ന് ഷോറൂം ആയി നിരന്നു കിടക്കുന്ന ഹരം സാരീ കളക്ഷന്റെ ഓണർ.”
ആദിക്ക് പെട്ടന്ന് ആളെ മനസിലായില്ല.
“മനസിലായില്ല എങ്കിൽ ഞാൻ ഒരു കഥ പറയാം. അവരുടെ മാനേജർ ആയി വർക്ക് ചെയ്തിരുന്ന ആൾ അവരെ ചതിച്ചത് കൊണ്ട് അയാളെ പുറത്താക്കി . ആ ദേഷ്യം ഉള്ളിൽ ഉള്ളത് കൊണ്ട് അയാൾ അവരുടെ മകളെ കണ്ട് പിടിച്ച് അവരുടെ ഭർത്താവിനെ ചതിച്ച് അയാളുടെ സ്വത്ത് മുഴുവൻ കൈക്കലാക്കി.”
അവൻ ആദിയെ നോക്കി
“ഇനിയും മനസിലായില്ല…. ശരി വേറെ കഥ പറയാം ”
ആദി തലയാട്ടി കേട്ടിരുന്നു
“ഒരു ഭാര്യയും ഭർത്താവും അവർ ഉള്ള പൈസ സൂക്ഷിച്ചു വെച്ച് ഒരു കട തുടങ്ങി. അവർക്ക് ട്വിൻസ് ആയത് കൊണ്ട് ആ കടയ്ക്കും അവർ പേരിട്ടു ടു ട്വിൻസ്. ഇപ്പോൾ ഏകദേശം മനസ്സിലായോ ”
ആദി തലയാട്ടി
“അപ്പോ പറഞ്ഞു വന്നത്…. ആ വിനയന്റെ ഭാര്യ ഈ പറഞ്ഞ ഹരിയുടെ പെങ്ങൾ ആണ്. ”
“മനസിലായി ”
അവന് മേശപുറത്ത് ഇരുന്ന വെള്ളം കുടിച്ചു.
“നിങ്ങളുമായ് കണക്ഷൻ ഉണ്ടാക്കിയത് തന്നെ അവന് വേണ്ടിയാണ്. ”
“നിങ്ങൾക്ക് ഇപ്പൊ എന്താണ് വേണ്ടത്. അച്ഛൻ ചെയ്ത തെറ്റിന് എന്നേ ശിക്ഷിക്കരുത് ”
“ഏയ് അതില്ല അങ്ങനെ ചെയ്താൽ ഒരു അമ്മയും കുഞ്ഞും അടക്കം ഒരു കുടുമ്പം അനാഥമാകുമല്ലോ ”
ആദിയുടെ തല താഴ്ന്നു
“എന്താണ് വേണ്ടത്. അന്ന് പറഞ്ഞ വാക്ക് ഞാൻ തെറ്റിക്കില്ല. എന്തായിരുന്നാലും പറഞ്ഞോളു ”
“എനിക്ക് അനുവിനെ വേണം. അവളെ കൂട്ടി ചെല്ലാൻ ആണ് ദിയ പറഞ്ഞിരിക്കുന്നത് ”
“അവളെ എങ്ങോട്ട് കൊണ്ട് പോകും ”
“അതെനിക്കും അറിയില്ല. ദിയ എവിടേക്ക് എന്ന് പറയുന്നോ അവിടേക്ക് ”
“സമ്മതം…”
“പക്ഷെ ഇത് അച്ഛനോ വേറെ ആരുമോ അറിയണ്ട. അച്ഛൻ ചോദിച്ചാൽ ഹരി വന്ന് പിടിച്ചു കൊണ്ട് പോയി എന്ന് പറഞ്ഞാൽ മതി ”
“ഉം “

by