10/05/2026

ഇഷ്ടം : ഭാഗം 17

രചന – കാന്താരി

“ഡോക്ടർ അരുൺ… ”

ആളെ കണ്ടതും ദേവു മനസ്സിൽ പറഞ്ഞു.

“മോളെ… ഞെട്ടൽ മാറിയെങ്കിൽ ആ ചായ അങ്ങ് കൊടുക്ക് ”

മോഹൻ പറഞ്ഞതും ഞെട്ടലിൽ നിന്നും ഉണർന്നു കൊണ്ട് ദേവു അരുണിന് നേരെ ചായ നീട്ടിയതും ഒരു കള്ള ചിരിയോടെ അവൻ ചായ എടുത്തു.

“മോളെ ഞങ്ങൾക്കിഷ്ട്ടായി… ഇവന് പിന്നെ ആദ്യമേ കണ്ടിഷ്ട്ടമായാതാ… അപ്പൊ പിന്നെ എങ്ങനാ ബാക്കി കാര്യങ്ങൾ മോഹനാ… ”

“അതിപ്പോ… നിങ്ങൾ നിങ്ങളുടെ ഭാഗം പറഞ്ഞു പക്ഷെ മോൾടെ ഇഷ്ട്ടം കൂടി നോക്കാതെ എനിക്കൊന്നും പറയാൻ പറ്റില്ല ”

അരുണിന്റെ അച്ഛൻ മാധവൻ ചോദിച്ചതും മോഹൻ പറഞ്ഞു കൊണ്ട് ദേവുനെ ഒന്ന് നോക്കി.

“അത് ശരിയാ മോൾടെ തീരുമാനം അറിയാതെ നമ്മൾ എങ്ങനെയാ ഉറപ്പിക്കുന്നത്.
മോള് പറ അരുണിനെ മോൾക്ക്‌ ഇഷ്ട്ടായോ”

അരുണിന്റെ അമ്മ ശോഭന ദേവുന്റെ അടുത്തേക്ക് ചെന്നു ചോദിച്ചതും എന്ത് പറയണമെന്നറിയാതെ ദേവു ആകെ കുഴഞ്ഞു.

“മോള് ടെൻഷൻ ആവണ്ട ഒരു കാര്യം ചെയ് രണ്ടാളും കണ്ടിട്ടുണ്ട് എന്നല്ലാതെ ഇത് വരെ സംസാരിച്ചിട്ടില്ലല്ലോ. കുറച്ചു സമയം രണ്ടാളും പോയി പരസ്പരം തുറന്നു സംസാരിക് എന്നിട്ട് മോൾടെ തീരുമാനം പറഞ്ഞാൽ മതി”

“അതാ അതിന്റെ ശരി മക്കൾ ചെല്ല് ഞങ്ങൾ വെയിറ്റ് ചെയ്യാം ”

ശോഭന പറഞ്ഞതും അംഗീകരിച്ചു കൊണ്ട് മാധവൻ പറഞ്ഞത് കേട്ടു രണ്ടാളും മുകളിലെ ബാൽക്കണിയില്ലേക്ക് ചെന്നിരുന്നു.

“ദേവിക… ഫിറ്റസ്റ്റഫോൾ ആം സോറി തന്റെ ഇഷ്ട്ടം നോക്കാതെ ഞാൻ എന്റെ കാര്യം മാത്രം നോക്കി പ്രൊപോസൽ കൊണ്ട് വന്നത്.
ആക്ച്വലി തന്നെ അന്നാദ്യമായി കണ്ടപ്പോൾ തന്നെ എനിക്കിഷ്ട്ടമായി അത് തന്നോട് പറയാൻ എനിക്ക് തന്നെ പറ്റി ഒന്നും അറിയില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാ എന്റെ അച്ഛൻ അച്ഛന്റെ ഫ്രണ്ട്ന്റെ മോൾടെ പ്രൊപോസൽ ആണെന്ന് പറഞ്ഞു തന്റെ ആലോചന കൊണ്ട് വന്നത്. താല്പര്യമൊന്നുമില്ലതെ നോക്കിയ ഫോട്ടോയിൽ തന്നെ കണ്ടപ്പോൾ ഞാനാകെ വണ്ടർ ആയി പോയി. പിന്നെ ഒന്നും ആലോചിച്ചില്ല എന്റെ സമ്മതം പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഉടനെ നടത്താമെന്ന് പറഞ്ഞു കാര്യങ്ങൾ ഇവിടെ വരെ ആക്കി.
അപ്പോഴും തന്റെ ഭാഗത്തെ റെസ്പോണ്ട്നെ കുറിച്ച് ഞാൻ ആലോചിച്ചതെ ഇല്ല. സോറി…
പിന്നെ… തനിക് ഓക്കേ അല്ലെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല ട്ടോ. ബാക്കി ഒക്കെ തന്റെ ഇഷ്ട്ടം പോലെ ”

അത്രയും പറഞ്ഞിട്ടും ദേവുവിൽ നിന്നും ഒരു റെസ്പോണ്ട്ഉം കിട്ടാതെ വന്നപ്പോൾ ഒരു മങ്ങിയ ചിരിയോടെ അരുൺ തിരിച്ചു നടന്നു.

“അതെ… ഒന്ന് നിന്നെ… ”

പെട്ടന്ന് പുറകിൽ നിന്ന് ദേവു വിളിച്ചതും അരുൺ നിന്ന് അവളെ തിരിഞ്ഞു നോക്കി.

“അതെ ഡോക്ടറെ… നമ്മളെ ഇങ്ങോട്ട് വിട്ടത് പരസ്പരം സംസാരിക്കാനാ… എന്നിട്ട് ഡോക്ടർ ഡോക്ടറുടെ കാര്യം മാത്രം പറഞ്ഞു അങ്ങ് പോയാൽ.പിന്നെ ഞാൻ എന്റെ കാര്യം ആരോട് പറയും. ഹേ… ”

ദേവു ചോദിച്ചതും അവളുടെ സംസാരം കേട്ടു ആസ്ചര്യത്തോടെ അരുൺ അവളെ നോക്കി നിന്നു.

“നോക്ക് ഡോക്ടറെ… ഡോക്ടർ പറഞ്ഞത് പോലെ അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടപ്പോൾ എനിക്കും ഒരിഷ്ടമൊക്കെ തോന്നിയതാ… പക്ഷെ കാണാൻ കൊള്ളാവുന്ന ഏത് ചെക്കനെ കണ്ടാലും എനിക്കിത് തോന്നുന്നത് കൊണ്ട് ഞാൻ പിന്നെ വിട്ടതാ… പക്ഷെ എന്റെ ഫ്രണ്ട് ഐശു… അവളെ കൊണ്ട് ഇടയ്ക്കിടെ അവിടെ വരുമ്പോഴോക്കെ ഇടക്ക് ഡോക്ടറിൽ നിന്ന് എന്റെ നേർക് വരുന്ന നോട്ടമൊക്കെ ഞാനും കണ്ടിരുന്നു അപ്പോഴൊക്കെ എന്റെ തോന്നൽ ആണെന്ന് വിചാരിച്ചു ഞാൻ അതൊക്കെ തള്ളി കളഞ്ഞു. എന്നാൽ അതൊക്കെ എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണെന്നു ഞാനറിഞ്ഞില്ല.
ഈ ആലോചന വന്നപ്പോൾ ആരാണെന്നു പോലും ചോദിക്കാതെ അച്ഛന്റെ ഇഷ്ട്ടം മാത്രമേ ഞാൻ നോക്കിയുള്ളു. പക്ഷെ ഇപ്പൊ…. ”

“ഹ്മ്മ്… ഇപ്പൊ എന്നിട്ട് എന്ത് തോന്നുന്നു ”

“ഇപ്പൊ… എല്ലാവരും ഈ പ്രൊപോസലിൽ ഹാപ്പി ആണ്.. അച്ഛൻ ഏതായാലും എന്നെ സേഫ് ആയ സ്ഥലത്തെക്കെ വിടുള്ളുന്ന് എനിക്കറിയാം…
അപ്പൊ…ചുളുവിൽ ഒരു ചുള്ളൻ ഡോക്ടറെ കിട്ടിയാൽ പുളിക്കുവോ…എനിക്കും ഡോക്ടറെ ഇഷ്ട്ടമാണ്, അപ്പൊ എപ്പോഴാ നമ്മുടെ കല്യാണം ”

എന്ന് പറഞ്ഞു കൊണ്ട് ദേവു അരുണിനെ നോക്കി ചിരിച്ചതും അവളുടെ റെസ്പോണ്ട് കേട്ടു അരുൺ പൊട്ടി ചിരിച്ചു പോയി.

“അപ്പൊ എല്ലാം ഓക്കേ ആയ സ്ഥിതിക്ക് നമുക്ക് നിശ്ചയം നടത്തി വെക്കാം… ശേഷം സിദ്ധുന്റെ കാര്യം ഓക്കേ ആയാൽ കെട്ടു ഒരുമിച്ചു ആകാം… ഓക്കേ അല്ലെ ”

“ശരി അങ്ങനെ ആകാം… നിങ്ങൾ നിശ്ചയഡേറ്റ് നോക്കി അറിയിച്ചാൽ മതി ”

ദേവുന്റെ സമ്മതം അറിയിച്ചതും മാധവൻ അവരുടെ തീരുമാനം പറഞ്ഞതും മോഹൻ അതനുകൂലിച്ചു കൊണ്ട് മാധവന് കൈ കൊടുത്തു. അത് കണ്ടതും അരുൺ ദേവുനെ ഒന്ന് നോക്കി അവിടെ പൂർണ സമ്മതത്തോടെ അവൾ ചിരിച്ചു നിൽക്കുന്നത് കണ്ടു അരുണിന്റെ മനസ്സ് നിറഞ്ഞു.

ആ സമയം തന്നെ സിദ്ധു ഐശുനെ ഒന്ന് പാളി നോക്കിയതും അവൾ അവനെ നോക്കി നിൽക്കുന്നത് കണ്ടു സിദ്ധു അവളെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ഒന്ന് ചിരിച്ചു.

കുറച്ചു നേരം കൂടി ഇരുന്നത്തിന് ശേഷം അരുണും കുടുംബവും നിശ്ചയ ഡേറ്റ് അറിയിക്കാമെന്നറിയിച്ചു കൊണ്ട് അവിടെ നിന്നും സന്തോഷത്തോടെ മടങ്ങി.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“കാര്യങ്ങളൊക്കെ കൈവിട്ടു പൊയ്ക്കൊണ്ടിരിക്കുവാ… എന്നെകൊണ്ട് ഒറ്റക്കവുന്നില്ല പെട്ടെന്ന് എന്തെങ്കിലും ചെയ്യണം”

കാവ്യ അമ്മക്ക് ഫോൺ ചെയ്തു കൊണ്ട് പറഞ്ഞു.

“നീ പേടിക്കാതെ. ഇനി അവളെ അവൻ കെട്ടിയാലും രണ്ടാളെയും രണ്ടു വഴി ആകാൻ വലിയ പണിയൊന്നുമില്ല. ഇപ്പൊ ഉള്ളതിലും പിരിയിക്കാൻ സുഖമാണ് കല്യാണം കഴിഞ്ഞ് അവരെ പിരിയിക്കാൻ ”

“അത് വരെ നോക്കി ഇരിക്കാൻ എന്നെ കൊണ്ട് പറ്റില്ല. എന്തെങ്കിലും വേഗം ചെയ്യണം. ഇല്ലെങ്കിൽ കൈവിട്ടു ഞാൻ വല്ലതും ചെയ്യും ”

ജയന്തിയുടെ സംസാരം കേട്ടു ദേഷ്യം കേറി കാവ്യ പറഞ്ഞു.

“നീ അബതമൊന്നും കാണിക്കാതെ കുറച്ചു നാൾ ഒന്ന് പിടിച്ചു നിൽക്. ഇവിടുത്തെ തിരക്കൊക്കെ കഴിഞ്ഞു ഞാൻ വന്നിട്ട് നമുക്ക് ആലോചിച്ചു വേണ്ടത് പോലെ കാര്യങ്ങൾ ചെയാം… അത് വരെ നീ ഒന്നിനും പോകാതെ അടങ്ങി നിന്നോണം കേട്ടല്ലോ ”

“ഹാ… നോക്കട്ടെ. എന്റെ പിടി വിട്ടില്ലേങ്കിൽ എല്ലാം നല്ലത് ഇല്ലെങ്കിൽ അവളെ കൊന്നു ഞാൻ ജയിലിൽ പോകും ”

“നീ വേണ്ടാത്ത കാര്യമൊന്നും ആലോചിച്ചു സമയം കളയാതെ കിട്ടുന്ന സമയം അവനോട് അടുക്കാൻ നോക്ക്. അവന്റെ വിശ്വാസം പിടിച്ചു പറ്റു അപ്പോഴേക്കും ഞാനെത്തും അത് കഴിഞ്ഞു എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ ശുഭം ”

“ശരി. ഞാൻ നോക്കട്ടെ. എന്നാ പിന്നെ വിളിക്കാം ബൈ ”

എന്ന് പറഞ്ഞു കാവ്യ കാൾ കട്ട്‌ ചെയ്തു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“കുറെ നേരമായല്ലോ ആരോടാ നീ ഇങ്ങനെ കുറുകുന്നത് ഇനി ഏട്ടനെ വിട്ട് നീ വേറെ ആരെങ്കിലും സെറ്റ് ആക്കിയോ ”

“പോടീ… നിന്റെ ഏട്ടനെ വിട്ട് ഒരു കളിക്കും ഞാനില്ല മോളെ… പിന്നെ ഇപ്പൊ ഞാൻ കുറുകിക്കൊണ്ടിരുന്നത് അത് നിന്റെ ഏട്ടനോട്‌ തന്നെയാ… ”

“ഹേ… ഏട്ടനോടോ … ഓ… നിന്നെ വല്ല ചീത്ത പറയാനും വേണ്ടി വിളിച്ചതായിരിക്കും.അല്ലാതെ എന്തിനാ നിന്നെ വിളിക്കുന്നത്, ഇതിനെ ഒക്കെ കുറുകൽ എന്ന് പറഞ്ഞാൽ ശെരിക്കും കുറുകുന്നതിന് എന്ത് പറയും ”

ഐശുനെ പുച്ഛിച്ചു കൊണ്ട് ദേവു പറഞ്ഞതും അത് കേട്ടു ദേഷ്യം കേറി ഐശു അവളെ ഒന്ന് നോക്കി.

“വല്ലാതെ അങ്ങ് പുച്ഛിക്കാതെ മോളെ… ഒരു കല്യാണം ഉറപ്പിച്ചതിന് ഇത്രയും അഹങ്കാരമോ…ഒരു കാലത്ത് ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്ന കാലം മോൾ ഇടക്കൊന്നു ഓർക്കുന്നത് നല്ലതാ… അങ്ങനെ നടന്നിരുന്ന നീ. എന്നെ കളിയാക്കാൻ ആയിട്ടില്ല ഒന്നില്ലേലും നിന്നെക്കാൾ എക്സ്പീരിയൻസ് ഉണ്ടെടി എനിക്ക്.
പിന്നെ. ഇപ്പൊ നിന്റെ ഏട്ടൻ അതായത് എന്റെ ബോയ് ഫ്രണ്ട് or എന്റെ ഭാവി hus വിളിച്ചത് ഞങളുടെ ഭാവി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനാ… ”

“എന്തിന്… അതിന് ഏട്ടൻ നിന്നോട് ഓക്കേ പറഞ്ഞോ ”

ദേവു ചോദിച്ചതും ഐശു നിന്ന് കളം വരയ്ക്കാൻ തുടങ്ങി.
ശേഷം അന്നത്തെ കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ അവൾ ദേവുനോട്‌ പറഞ്ഞു. അതൊക്കെ കേട്ടു കിളി പാറി ദേവു ഐശുനെ നോക്കി ഇരുന്നു.

“ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാനൊന്നും അറിഞ്ഞില്ലല്ലോ നാരായണാ… എന്നാലും ആ സമയം ആ അവളുടെ മോന്ത എനിക്ക് കാണാൻ പറ്റിയില്ലല്ലോ. ”

“ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം ബേബി ”

നിരാശയോടെ ദേവു പറഞ്ഞതും അവളുടെ തോളിൽ തട്ടി കൊണ്ട് ഐശു പറഞ്ഞു.

(തുടരും )