05/05/2026

ഇഷ്ടം : ഭാഗം 31

രചന -‘കാന്താരി

ഗൃഹ പ്രവേശനം കഴിഞ്ഞു മധുരം കൊടുപ്പും കഴിഞ്ഞു കുടുംബക്കാരെ പരിചയപെടലും കഴിഞ്ഞു വധുവന്മാർ ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും റിസപ്ഷൻനുള്ള സമയമായിരുന്നു.

വധുമാർ ഗൗൺഉം മിതമായ ആഭരണങ്ങളും അണിഞ്ഞു വന്നപ്പോൾ വരന്മാർ സൂട്ടും കോട്ടും ഇട്ടു ലുക്കിൽ ഇറങ്ങി വന്നു.

ഏകദേശം എല്ലാവരും ഒരുമിച്ചാണ് വീട്ടിൽ നിന്നും ഹാളിൽ എത്തിയത്. ദേവുനെ അവിടെ കണ്ടതും ഐശു ഓടി ചെന്നു അവളെ കെട്ടിപിടിച്ചു വർത്താനം പറയാൻ തുടങ്ങി.

“കണ്ടാൽ തോന്നും രണ്ടു പേരും കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയതാണെന്ന്.
എന്തൊരു പ്രഹസനമാണ് ആദി ഇത് ”

“അതെ അതെ… ”

ഐശുവിന്റെയും ദേവുന്റെയും കളി കണ്ടു സിദ്ധു പറഞ്ഞതും ആദി അതിനെ ശരി വെച്ചു.

“മതി രണ്ടാളുടെയും ഒരു വർത്താനം പറച്ചിൽ നടക് പെണ്ണുങ്ങളെ ”

കത്തിവെപ്പ് കേട്ടോണ്ടിരുന്ന അരുൺ അവസാനം സഹികെട്ടു പറഞ്ഞതും സിദ്ധു പോയി ഐശുനെ പിടിച്ചു ഒപ്പം നിർത്തി. അരുൺ ദേവൂനെ പിടിച്ചു വെച്ചു അത് കണ്ടു ആദി ഭാമയെ ചേർത്ത് പിടിച്ചു കൊണ്ട് ഹാളിലെക്ക് നടന്നു.

കപിൽ ആയി അവർ സ്റ്റേജിലേക്ക് നടന്നു ചെല്ലുമ്പോൾ അവരെ വരവേറ്റ് കൊണ്ട് മുന്നിൽ ഡാൻസും പാട്ടുമായി കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. അങ്ങനെ മന്ദം മന്ദം നടന്നു അവർ സ്റ്റേജിൽ കേറി ഓരോരുത്തർക്കുമായി ഒരുക്കിയ സോഫയിൽ പോയി ഇരുന്നു.

അങ്ങനെ ഫങ്ക്ഷന് ആരംഭിച്ചു. ഒരു ഭാഗത്ത്‌ കൂടി വധു വരന്മാർക്ക് ആശംസകൾ അറിയിച്ചു കൂടെ നിന്ന് കൊണ്ടുള്ള ഫോട്ടോ സെക്ഷൻ പോയി കൊണ്ടിരുന്നു.
(അതിൽ നിങ്ങൾക്കും പോയി എടുക്കാട്ടോ ഒരു ഫോട്ടോ 😁)

മറു ഭാഗത്ത്‌ ബുഫെയായി ചപ്പാത്തി, അപ്പം, നെയ് ചോറ്, ബിരിയാണി, സാധാ ചോറ് ഇതിനൊക്കെ ചിക്കൻ പൊരിച്ചതും ബീഫും അല്ലാതെ വേജ് കറികളും . ജ്യൂസ്‌, ഐസ്ക്രീം, ഫ്രൂട്സ് സാലഡ് അങ്ങനെ പലതരം ഫുഡുകൾ നിരന്നു.
(ഒന്നിനും ഒരു കുറവുമില്ല എല്ലാവരും വയർ നിറയെ കഴിച്ചു തിമിർത്തിട്ട് പോയ മതി 😁)

ഫോട്ടോ എടുത്തവർ പോയി ഭക്ഷണം കഴിച്ചു കുറച്ചു നേരം പത്രാസ് ഒക്കെ നോക്കി കണ്ടിട്ട് മടങ്ങി.

അങ്ങനെ അവസാനം എല്ലാവരും കൂടി നിന്ന് ഒരു ഫോട്ടോ എടുത്തതോടുകൂടി റിസപ്ഷൻ കഴിഞ്ഞു അപ്പോൾ സമയം ഏകദേശം രാത്രി പത്തു മണിയായിരുന്നു .
ക്ഷീണിച്ചു അവശരായി എല്ലാവരും വീട്ടിൽ തിരിച്ചു പോകാനായി ഇറങ്ങി. സമയം അത്ര ആയത് കൊണ്ടും രാവിലെ കരഞ്ഞത് കൊണ്ടും രണ്ടാമതൊരു കരച്ചിൽ ഒന്നും ഇല്ലാതെ എല്ലാവരും പെട്ടന്ന് തന്നെ കൂടണഞ്ഞു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഒടുവിൽ ആദ്യരാത്രിക്കുള്ള സമയമായി.
അരുണിന്റെ വീട്ടിൽ സെറ്റ് സാരിയും ഉടുത്തു മുല്ല പൂവും ചൂടി കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി ദേവു അരുണിന്റെ മുറിയിലെക്ക് നടന്നു.

“ഹേയ്… ഇത് ലോക്ക് അല്ലായിരുന്നോ ”

റൂമിന്റെ വാതിൽ തുറക്കാനായി ദേവു ഹാൻഡിലിൽ പിടിച്ചതും വാതിൽ തുറന്നു വന്നത് കണ്ടു അവൾ സ്വയം പറഞ്ഞു അകത്തേക്ക് ഒന്ന് തലയിട്ട് നോക്കി.
അവിടെ ആരെയും കാണാതെ വന്നപ്പോൾ ആശ്വാസത്തോടെ അവൾ അകത്തേക്ക് കേറിയതും പെട്ടന്ന് ബാത്‌റൂമിൽ നിന്നും അരുൺ ഇറങ്ങി വന്നു.

പെട്ടെന്ന് അവനെ കണ്ടതും ദേവു ഒന്ന് ഞെട്ടി പിന്നെ നാണിച്ചു കൊണ്ടവൾ തലകുനിച്ചു നിന്നു. അത് കണ്ടപ്പോൾ അരുൺ ചിരിച്ചു കൊണ്ട് ദേവൂന്റെ അടുത്തേക്ക് ചെന്നു ഒന്ന് താന്നു അവളുടെ മുഖത്തെക്ക് നോക്കി.

“നാണം കഴിഞ്ഞില്ലെങ്കിൽ ഈ മുഖമൊന്നു ഉയർത്താമോ ”

കളിയാക്കി അരുൺ ചോദിച്ചപ്പോൾ കുറച്ചു ദേഷ്യം അഭിനയിച്ചു കൊണ്ട് ദേവു അവനെ ഒന്ന് നോക്കി.

“ഇന്നാ പാല് ”

അരുണിനെ നോക്കി പുച്ഛിച്ചു കൊണ്ട് ദേവു പറഞ്ഞു.
അത് കണ്ടപ്പോൾ അവളുടെ കയ്യിൽ നിന്നും പാല് വാങ്ങി മേശയിൽ വെച്ചു ഒരു കൈ കൊണ്ട് അരുൺ അവളെ ചേർത്ത് പിടിച്ചു.

അരുണുമായി ഒട്ടി നിന്ന ദേവു അവന്റെ കണ്ണുകളില്ലേക്ക് തന്നെ നോക്കി നിന്നതും ആദ്യ ചുംബനം അരുൺ അവളുടെ നെറ്റിൽ അർപ്പിച്ചു അതിൽ കണ്ണുകൾ അടച്ചു അവൾ അതിനെ സ്വീകരിച്ചു. അത് കണ്ടതും അരുൺ ഇരു കയ്യിലുമായി ദേവൂനെ എടുത്തു കൊണ്ട് ബെഡിന്റെ അടുത്തേക്ക് നടന്നു.

ഐശുവിന്റെ വീട്ടിൽ ഐശുവിന്റെ അമ്മ കൊടുത്ത പാലുമായി ഭാമ ആദിയുടെ മുറിയിലെക്ക് നടന്നു. വാതിൽ തുറന്നു അവൾ അകത്തു കേറിയതും പെട്ടന്ന് തന്നെ വാതിൽ അടഞ്ഞത് കണ്ടു ഭാമ തിരിഞ്ഞു നോക്കി. അവിടെ കൈ കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന ആദിയെ കണ്ടതും നാണത്തോടെ ഭാമ തല കുനിച്ചു നിന്നു.

“എന്റെ പൊന്നെ… നിനക്ക് നാണമോ. ഞാനാദ്യമായിട്ട് കാണുവാ ”

“ഓ… നന്നായി പോയി ”

തടിക്ക് കൈ കൊടുത്തു കൊണ്ട് ആദി പറഞ്ഞതും അത് കേട്ടു ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഭാമ പാൽ മേശ പുറത്ത് കൊണ്ട് പോയി വെച്ചതും ആദി ചെന്നു അവളെ പുറകിൽ കൂടി കെട്ടിപിടിച്ചു കൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തിയതും ഭാമ ഒന്ന് വിറച്ചു.

“അപ്പോ എങ്ങനെയാ കാര്യങ്ങൾ ”

ഭാമയെ തിരിച്ചു നിർത്തി കൊണ്ട് ആദി ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു നിന്നു.
അവളുടെ ശരീരത്തിൽ നിന്ന് വരുന്ന മണം ആദിയുടെ വികാരങ്ങളെ കൊടുമുടിയിൽ എത്തിച്ചതും അവൻ അവളെയും കൊണ്ട് കട്ടിലില്ലേക്ക് വീണു.

സിദ്ധുവിന്റെ വീട്ടിൽ ഒരു ഗ്ലാസ്‌ പാലും കൊടുത്തു യശോദമ്മ ഐശുവിനെ സിദ്ധുവിന്റെ മുറിയിലെക്ക് പറഞ്ഞു വിടുന്നത് അസൂയയോടെ കാവ്യയും ആതിരയും നോക്കി നിന്നു.അവർ അവളെ നോക്കുന്നത് കണ്ടപ്പോൾ ഐശു അവരെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് വേഗം പടികൾ കേറി മുറിയിലെക്ക് ചെന്നു.

അവിടെ ബാൽക്കണിയിൽ നിന്ന് സിദ്ധു ഫോൺ ചെയുന്നത് കണ്ടപ്പോൾ ഐശു ഡോർ ലോക്ക് ചെയ്തു പാൽ മേശയിൽ വെച്ച് സിദ്ധുവിന്റെ അടുത്തേക്ക് ചെന്ന് അവനെ പുറകിൽ കൂടി കെട്ടിപിടിച്ചു.
അത് പെട്ടെന്ന് ആയതിനാൽ സിദ്ധു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഐശു അവനെ നോക്കി ഇളിച്ചു കാണിച്ചത് കണ്ടപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു.

“ഓക്കേ. എന്നാ ഞാൻ പിന്നെ വിളിക്കാം ബൈ ”

“ആരാ ഈ നേരത്ത് ”

“അത്… അതൊരു ഫ്രണ്ട് കല്യാണത്തിന് വരാൻ പറ്റിയില്ല അതാ വിളിച്ചത് ”

പെട്ടെന്ന് സിദ്ധു കാൾ കട്ട്‌ ആക്കിയത് കണ്ടു ഐശു ചോദിച്ചതും ഒന്ന് പതറി മറുപടി പറഞ്ഞു കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു.

“ഇങ്ങനെ നിന്നാൽ മതിയോ കിടക്കണ്ടേ ”

“കുറച്ചു കഴിഞ്ഞു കിടക്കാം… ”

കുറച്ചു നേരത്തെ ആ നിൽപ്പ് തുടർന്നതും സിദ്ധു ചോദിച്ചത് കേട്ടു ഐശു മറുപടി പറഞ്ഞു കൊണ്ട് കുറച്ചു കൂടി അവനെ ചേർന്നു നിന്നതും സിദ്ധു അവളുടെ നെറുകയിൽ ഒന്ന് മുത്തി. അതിൽ ഐശു തല ഉയർത്തി അവനെ നോക്കി.

“എന്താ ഇങ്ങനെ നോക്കുന്നെ… ”

“എനിക്കെന്തോ പേടി പോലെ ”

“എന്താ ഇപ്പൊ ഇങ്ങനൊരു തോന്നാൻ.
ഇത്ര നാൾ കല്യാണം നടക്കുമോന്നുള്ള പേടി ആയിരുന്നു അത് കഴിഞ്ഞപ്പോൾ പുതിയ പേടി എന്തിനാ ”

ഐശു പറഞ്ഞത് കേട്ടു സിദ്ധു സംശയത്തോടെ ചോദിച്ചു.

“സിദ്ധുവേട്ടനെ പിരിഞ്ഞു പോകേണ്ടി വരുമോന്നൊർത്ത് ”

“എന്താടി… എന്താ നിനക്ക് പറ്റിയത് രാവിലെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ ഇപ്പൊ പെട്ടന്ന് എന്താ… ”

“ഞാൻ കാരണം എല്ലാവർക്കും നിങ്ങളോട് ദേഷ്യമായില്ലേ. ഇനി നമ്മളെ പിരിക്കാൻ അവരെന്തെങ്കിലും ചെയ്യുമോ ”

പെട്ടെന്ന് ഐശു പറഞ്ഞതും സിദ്ധു ഒന്ന് സൈലന്റ് ആയ ശേഷം അവളെ ഒന്ന് നോക്കി.

“നീ പേടിക്കാതെ. ഇനി അവർക്ക് ഒരിക്കലും നമ്മളെ പിരിക്കാൻ സാധിക്കില്ല. നമ്മൾ തമ്മിൽ ഒരു പിരിയൽ ഉണ്ടെങ്കിൽ അത് നമ്മളിൽ ആരെങ്കിലും മരിക്കുമ്പോൾ മാത്രമായിരിക്കും ”

ഐശുവിനെ ചേർത്ത് പിടിച്ചു പറഞ്ഞു കൊണ്ട് സിദ്ധു മുറിയിലെക്ക് ചെന്ന് അവളെയും കൊണ്ട് കട്ടിലിൽ കിടന്നു. കുറച്ചു നേരം രണ്ടു പേർക്കുമിടയിൽ മൗനം തളം കെട്ടി നിന്നതും സിദ്ധു ഐശുന് നേരെ തിരിഞ്ഞു കിടന്നു.

“ഉറങ്ങാനാണോ ഭവതിയുടെ ഉദ്ദേശം.
നമുക്ക് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കണ്ടെ… ”

“പിന്നെ വേണ്ടേ… കാത്ത് കാത്തിരുന്നത് വെറുതെ ആകാതെ ഇങ്ങോട്ട് വാ മനുഷ്യ ”

ഐശുവിന്റെ മുഖത് തലോടി സിദ്ധു ചോദിച്ചതും അത് കേട്ടു പറഞ്ഞു കൊണ്ട് ഐശു സിദ്ധുവിനെ വലിച്ചു അവളുടെ മെല്ലെക്കിട്ടു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഈ സമയം മറ്റൊരിടത്ത് ഭ്രാന്ത് പിടിച്ച അവസ്ഥയിൽ അലറുകയായിരുന്നു കിരൺ.

ഒന്നും നേടാൻ കഴിയാതത്തിൽ അവനു ലോകം മൊത്തം ചുട്ടെരിക്കനുള്ള ദേഷ്യം തോന്നി എങ്കിലും എടുത്തു ചാടാതെ അവസരം നോക്കി പ്രായോഗിക്കാനായി അവൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു.

“എല്ലാം ഞാൻ നേടും എനിക്ക് വേണ്ടതെല്ലാം…. എന്നിട്ട് ഞാൻ എല്ലാത്തിനെയും കൊല്ലും .
ആാാാ…. ”

മദ്യ ലഹരിയിൽ സ്വയം പറഞ്ഞു കൊണ്ട് കിരൺ അലറി.

(തുടരും )