രചന – കാന്താരി
ഐശു വേഗം സിദ്ധുവിനെ പിടിച്ചു തള്ളി മാറ്റി കൊണ്ട് ചാടി എഴുന്നേറ്റു. അതിൽ ഉണർന്ന സിദ്ധു കണ്ണ് തുറന്നു നോക്കിയതും കട്ടിലിൽ ഐശുവിനെ കണ്ടു ഞെട്ടി വേഗം എഴുന്നേറ്റു ഇരുന്നു. “നീ… നീ എന്താ ഇവിടെ ” “അയ്യോ… എന്റെ എല്ലാം പോയെ… ഈ കശ്മലൻ എന്നെ പീഡിപ്പിച്ചെ… ” എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ഐശു കരയാൻ തുടങ്ങി. “ഡി ഡി… ഒച്ച വെക്കല്ലേ ആരെങ്കിലും കേൾക്കും ”
“കേൾക്കട്ടെ എല്ലാവരും കേൾക്കട്ടെ. ഒരു മാന്യനെ പോലെ നടന്നിട്ട് തന്റെ ഉള്ളിലിരിപ്പ് ഇങ്ങനെ ആയിരുന്നല്ലേ ” ഐശു പറഞ്ഞതും സിദ്ധു എന്ത് ചെയ്യുമെന്നറിയാതെ തല ചൊറിഞ്ഞു കൊണ്ട് ഇരുന്നു. അത് കണ്ടപ്പോൾ ഐശുവിനു ആവേശം കേറി. “പാവം ഞാൻ യശോദമ്മ പറഞ്ഞത് കേട്ടു നിങ്ങളെ വിളിക്കാൻ വേണ്ടി വന്നതാ… ആ എന്നെ ഇത്ര സമയം കൊണ്ട് നിങ്ങൾ എന്തൊക്കെയ ചെയ്തത്. ഞാനിനി എന്ത് ചെയ്യും ” “നീ ഇങ്ങനെ കിടന്നു കരയല്ലേ ഞാനൊന്നു പറയട്ടെ. ഇതൊക്കെ ഞാൻ അറിയാതെ ചെയ്തു പോയതാ നീയൊന്നു ക്ഷമിക്ക് ” “ഓഹോ… ചെയ്യാനുള്ളതു എല്ലാം ചെയ്തു കഴിഞ്ഞിട്ട് ക്ഷമിക്കാനോ. നടക്കില്ല. നാളെ ഇതൊക്കെ ആളുകൾ അറിഞ്ഞാൽ പിന്നെ എന്റെ ഭാവി എന്താകും ആരെന്നെ കെട്ടും ”
“ഒന്ന് പയ്യെ പറ എന്റെ പെണ്ണെ… നീ കിടന്നു ഒച്ച വെച്ച് ആ ദേവു എങ്ങാനും കേട്ടാൽ മതി ഇതൊക്കെ നാട്ടുകാർ മൊത്തത്തിൽ അറിയാൻ. നിനക്ക് അറിയാലോ അവളെ. അത് കൊണ്ട് ഇതൊക്കെ നമ്മൾ തന്നെ അറിഞ്ഞാൽ മതി പകരം ഞാനെന്ത് ചെയ്യണം ” ഐശുവിന്റെ വായ പൊത്തി പിടിച്ചു കൊണ്ട് സിദ്ധു ചോദിച്ചതും ഐശു അവന്റെ കൈ എടുത്തു മാറ്റി ഒന്ന് നേരെ ഇരുന്നു. “പകരം… ഞങ്ങൾ കറങ്ങാൻ പോയ കാര്യം ഇവിടെ ആരും അറിയാൻ പാടില്ല. പിന്നെ… ഇന്ന് എന്നെയും ദേവുനെയും പുറത്തു കൊണ്ട് പോണം ” “അത്രേ ഉള്ളോ സിമ്പിൾ ഞാനൊന്നു ഓഫീസിൽ പോയി വരുമ്പോഴേക്കും നിങ്ങൾ റെഡിയായി നിന്നോ പോകാം
” സിദ്ധു പറഞ്ഞതും ഐശു വേഗം കട്ടിലിൽ നിന്നും എഴുനേറ്റു ഡ്രസ്സ് ഒന്ന് നേരെ ആക്കി. “എന്താ… നോക്കുന്നത് ” സിദ്ധു നോക്കുന്നത് കണ്ടു ഐശു ചോദിച്ചതും ഒന്നുമില്ലന്ന് ചുമൽ അനക്കി കാണിച്ചു കൊണ്ട് സിദ്ധു പുതപ് എടുത്തു വീണ്ടും തല വഴി മൂടി. അവൻ ചെയ്തത് കണ്ടു ഒന്ന് ചിരിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി വന്ന ഐശു പെട്ടെന്ന് മുന്നിൽ ദേവു നിൽക്കുന്നത് കണ്ടു ഒന്ന് നിന്നു. “എന്താടി റൂമിൽ രണ്ടും കൂടി. എന്താ നിന്റെ കോലമിങ്ങനെ ” ഐശുവിനെ അടി മുടി ഒന്ന് നോക്കി കൊണ്ട് ദേവു ചോദിച്ചു. “സത്യം പറ. ഇനി നീ എങ്ങാനും എന്റെ ഏട്ടനെ കേറി പീഡിപ്പിച്ചോ ” “ഒന്ന് പോടീ ഞാനെങ്ങനെ ആ മല പോലെ ഇരിക്കുന്ന സാധനത്തിനെ
” എന്ന് പറഞ്ഞു ഐശു ഒന്ന് ആലോചിച്ചു നിന്നു. “എനിക്ക് സത്യം അറിഞ്ഞേ പറ്റു… പറ… ” “നിനക്ക് സത്യമാണോ അറിയേണ്ടത് അതോ… അകത്തു നടന്ന സീനോ ” “എന്തായാലും മതി. പേരിന് പോലും ഒരു കാമുകൻ ഇല്ലാത്ത എനിക്ക് ഇതൊക്കെ കേൾക്ക അല്ലാതെ അനുഭവിക്കനുള്ള യോഗമില്ലല്ലോ ” എന്ന് പറഞ്ഞു ദേവു ഒരു ദീർഘ നിശ്വാസം വിട്ടു. “നീ പറ മുത്തേ… ” “അത്… അത് പിന്നെ… ” “ഒന്ന് പറഞ്ഞു തുലയ്ക്ക് പെണ്ണെ… ” “ഒരു ദുർബല നിമിഷത്തിൽ സിദ്ധുവേട്ടൻ എന്നെ… ” എന്ന് പറഞ്ഞു ഐശു ഷാൾന്റെ അറ്റം എടുത്തു കടിച്ചു കൊണ്ട് വിങ്ങി പൊട്ടി. “എന്റെ കളരി പരമ്പര ദൈവങ്ങളെ… എല്ലാം പോയല്ലോ ” “ഹേ…അത് ഞാനല്ലേടി പറയേണ്ടതു. നീയെന്തിനാ കരയുന്നത് നീ പോയി ഒരു തൊട്ടിലും കുഞ്ഞുടുപ്പുമൊക്കെ വാങ്ങി വെയ്ക്കാൻ നോക്ക്. നീയൊരു അമ്മായി ആവാൻ പോവല്ലേ ഞങ്ങടെ കുഞ്ഞിന് ആദ്യത്തെ ഗിഫ്റ്റ് നിന്റെ വക തന്നെ ആയിക്കോട്ടെ. ആ പിന്നെ… ഇതിന്റെ സന്തോഷം ആഘോഷിക്കാൻ സിദ്ധുവേട്ടൻ നമ്മളെ പുറത്തു കൊണ്ട് പോകാമെന്നു പറഞ്ഞിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ ഒരുങ്ങി ഇരുന്നോ. ഞാൻ പോയി കുറച്ചു സമയം റസ്റ്റ് എടുക്കട്ടെ ”
“ഹേ…അപ്പോഴേക്കും കൺഫേം വരെ ആയോ… ഇനി എന്തൊക്കെ കാണണം എന്റെ ദേവിയെ ” ഐശു പോകുന്നത് നോക്കി കൊണ്ട് ദേവു സ്വയം പറഞ്ഞു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 കുറച്ചു സമയം കഴിഞ്ഞതും ഓഫീസിൽ നിന്നും സിദ്ധുവും ആദിയും എത്തി. അപ്പോഴേക്കും ദേവുവും ഐശുവും റെഡിയായി നിന്നിരുന്നു. കാർ വന്നു നിന്നതും ഐശു വേഗം വണ്ടിയിൽ കേറി ഇരുന്നു പുറകെ തന്നെ ദേവുവും കേറിയതും സിദ്ധു വണ്ടി എടുത്തു. ഇടക്ക് മിററിൽ കൂടി സിദ്ധു ഐശുവിനെ നോക്കിയതും അവനെ നോക്കി കൊണ്ട് ഐശു അവളുടെ വയറൊന്ന് തടവി. അത് കണ്ടതും പെട്ടന്ന് സിദ്ധുവിന് കാറോന്ന് പാളി. “എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത്. എന്റെ മൂക്കിപ്പോ ഇടിച്ചേന്നെ ”
“സോറി ടാ… ” “ഹ്മ്മ്… ” സിദ്ധു പറഞ്ഞതും കാര്യം മനസിലായ ആദി ഒന്ന് മൂളി. കാർ നേരെ ചെന്നു നിന്നത് ബീച്ചിൽ ആയിരുന്നു. വണ്ടി നിർത്തിയതും ഐശു ദേവുനെയും വലിച്ചു കൊണ്ട് ഓടി. “ഇതിങ്ങളെന്താ ബീച്ച് ആദ്യമായിട്ട് കാണുന്നത് പോലെ കിടന്നു കളിക്കുന്നത് ” ഐശുന്റെയും ദേവുന്റെയും കളി നോക്കി കൊണ്ട് ആദി പറഞ്ഞു. അവിടുത്തെ കളി ഒക്കെ കഴിഞ്ഞു സിദ്ധു അവരെയും കൊണ്ട് മാളിൽ പോയി. അന്നത്തെ കറങ്ങാലിൽ എടുക്കാൻ പറ്റാതെ മാറ്റി വെച്ച ഡ്രസ്സ് അവിടെ കണ്ടതും ഐശു അതിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ടു സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു. “ഇഷ്ട്ടായെങ്കിൽ എടുത്തോ എന്റെ വകയായി ഇരുന്നോട്ടെ ” എന്ന് സിദ്ധു പറഞ്ഞതും പരിസരം പോലും മറന്നു സന്തോഷം കൊണ്ട് ഐശു സിദ്ധുവിനെ കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങ് കൊടുത്തു.
“ഈശ്വരാ… ഇതിങ്ങൾക്ക് നാണവും മാനവുമൊന്നുമില്ലേ, ഇതൊക്കെ കാണുന്ന എനിക്ക് തന്നെ നാണമാവുന്നു ” സ്വയം പറഞ്ഞു കൊണ്ട് ദേവു അവിടെ നിന്നും മാറി നിന്നു. എന്നാൽ പെട്ടെന്നുള്ള ഐശുവിന്റെ പ്രവർത്തിയിൽ സിദ്ധു ഞെട്ടി കവിളിൽ കൈ വെച്ച് നിന്ന് പോയി. ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഒരു സിനിമയും കണ്ടതിനു ശേഷമാണ് നാലാളും വീട്ടിൽ എത്തിയത്. പതിവില്ലാതെ മുറ്റത്തു രണ്ടു കാർ കിടക്കുന്നത് കണ്ടു സംശയത്തോടെ നിന്ന അവർക്ക് മുന്നിലേക്ക് സിദ്ധുവിന്റെ രണ്ടു അമ്മായിമാരും അവരുടെ മക്കളും നിൽക്കുന്നത് കണ്ടു സിദ്ധുവും ദേവുവും ഒന്ന് അമ്പരന്നു. “ആഹാ മക്കൾ രണ്ടാളും വന്നോ… ഞങ്ങൾ എത്ര നേരായി നോക്കി ഇരിക്കുന്നു ” ജയന്തി അമ്മായി ചോദിച്ചു കൊണ്ട് ദേവുനെ ഒന്ന് തലോടി. “നിങ്ങൾ എപ്പോ വന്നു അമ്മായി ” “ഉച്ചക്ക് എത്തി. നിങ്ങളെ അനേഷിച്ചപ്പോൾ നാത്തൂൻ പറഞ്ഞു പുറത്തു പോയതാണെന്ന് എന്നാൽ കറക്കമൊക്കെ കഴിഞ്ഞു നിങ്ങൾ വരട്ടെ ശല്യം ചെയേണ്ടന്ന് പറഞ്ഞതു കൊണ്ട ആരും വിളിക്കാതെ ” “ഹായ് സിദ്ധുവേട്ടാ…
” സിദ്ധു അമ്മായിയോട് സംസാരിച്ചു നിൽക്കുമ്പോൾ പറഞ്ഞു കൊണ്ട് സിദ്ധുവിന്റെ മുറപെണ്ണായ കാവ്യ വന്നവനെ കെട്ടിപിടിച്ചു. അത് കണ്ടതും ദേഷ്യം കേറി ഐശു വേഗം വീട്ടില്ലേക്ക് പോകുന്നത് കണ്ടതും സിദ്ധുവിന് ഒരു വല്ലായ്മ തോന്നി. അവിടുന്ന് അവർ അകത്തേക്ക് കേറിയതും സിദ്ധുവിന്റെ മൂത്ത അമ്മായിയുടെ മക്കൾ സിദ്ധുവിനെ വന്നു പൊതിഞ്ഞു. “എത്ര നാളായി ഏട്ടനെ ഒന്ന് കണ്ടിട്ട്. ലുക്ക് ആയിട്ടുണ്ട്ട്ടോ , കല്യാണം കഴിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ പറയണേ സിദ്ധുവേട്ടാ… ഞാൻ റെഡിയാ ” – സിദ്ധുവിന്റെ രണ്ടാമത്തെ മുറപെണ്ണ് ആതിര പറഞ്ഞു. “അത് ശരിയാ… ഇവിടെ ഇവർ മൂന്നു മുറപെണ്ണുങ്ങൾ ഉള്ളത് കൊണ്ട് സിദ്ധുവിനു പുറത്തു പോയി പെണ്ണ് നോക്കണ്ടല്ലോ ല്ലേ ഏട്ടാ… ”
പറഞ്ഞു കൊണ്ട് ആനന്ദ സിദ്ധുവിന്റെ മൂത്തഅമ്മായി മോഹൻനെ നോക്കിയതും മോഹൻ ഒന്ന് ചിരിച്ചു. “നിങ്ങൾ എന്നാ റസ്റ്റ് എടുക്ക് ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം… ” എന്ന് പറഞ്ഞു സിദ്ധു നൈസ് ആയി മുറിയിലെക്ക് പോയി. വാതിൽ അടച്ചു ലോക്ക് ചെയ്തു ഒരു ദീർഘ നിശ്വാസം വിട്ട് അവൻ ബാത്‌റൂമില്ലേക്ക് കേറി. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 (വരുന്നവരും പോകുന്നവരും വന്നു കെട്ടിപിടിക്കുമ്പോൾ നിന്ന് കൊടുക്കുവാ വഷളൻ. നാണമില്ലത്ത കോന്തൻ. ഞാനിതെങ്ങനെ സഹിക്കും എന്റെ ദേവിയെ… അല്ല ഞാനിപ്പോ എന്തിനാ ടെൻഷൻ അടിക്കുന്നത്, അങ്ങേർക്കു അതിന് എന്നെ വേണ്ടല്ലോ. ഞാൻ അനാഥ ആണല്ലോ. ആരെ വേണമെങ്കിലും കെട്ടി പിടിക്കേ ഉമ്മ വെയ്ക്കെ ചെയ്തോ എനിക്കൊന്നുമില്ല ) വീട്ടിൽ വന്നു റൂമിൽ കേറി ഇരുന്നു സ്വയം പറഞ്ഞു കൊണ്ട് ഐശു മൂക് പിഴിഞ്ഞതും പെട്ടന്ന് ഫോൺ അടിക്കുന്നത് കണ്ടു അവൾ അതില്ലേക്ക് നോക്കി. (തുടരും )

by