23/04/2026

ഇഷ്ടം : ഭാഗം 03

രചന – കാന്താരി

അടുത്ത ദിവസം ലീവ് ആയതിനാൽ വീട്ടിൽ ബോറടിച്ചു ഇരുന്നപ്പോൾ ഒരു ദർശന സുഖത്തിനായി ഐശു ഒന്നൊരുങ്ങി കൊണ്ട് സിദ്ധുവിന്റെ വീട്ടില്ലേക്ക് ചെന്നു. വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അകത്തേക്ക് കേറി ചെന്നപ്പോഴേ കണ്ടു സിദ്ധു ഹാളിൽ ഇരുന്നു ലാപ്ടോപ്ൽ എന്തോ ചെയുന്നത്. നേരെ അവന്റെ മുന്നില്ലേക്ക് ചെന്നു നിന്നിട്ടും തന്നെ ഒന്ന് ശ്രദ്ധിക്കാതത് കണ്ടു ഐശുന് ദേഷ്യം വന്നെങ്കിലും അത് കണ്ട്രോൾ ചെയ്തു അവൾ ബുദ്ധി പരമായി നീങ്ങാൻ തീരുമാനിച്ചു. “ദേവു…. ദേവു…. ”

എവിടെയോ കിടക്കുന്ന ദേവുവിനെ നീട്ടി വിളിച്ചു കൊണ്ട് ഐശു ഒളി കണ്ണിട്ട് സിദ്ധുവിനെ ഒന്ന് നോക്കി. പ്രതികരണമൊന്നുമില്ലന്ന് കണ്ടതും അവൾ ഒന്നും കൂടി ദേവുവിനെ വിളിച്ചു. “ദേവു… ദേവു… ” “ഇവിടെ കിടന്നു കാറണ്ട അവള് മുറിയിൽ ഉണ്ട്” ലാപ്ടോപ്ൽ നിന്നും മുഖമുയർത്തി നോക്കാതെ തന്നെ സിദ്ധു പറഞ്ഞത് കേട്ടു ദേഷ്യം പിടിച്ചു ഐശു ചവിട്ടി തുള്ളി ദേവുന്റെ അടുത്തേക്ക് പോകുന്നത് ഒരു ചിരിയോടെ സിദ്ധു നോക്കി ഇരുന്നു. “ഹാ… നിയെപ്പോ വന്നു ” കുളി കഴിഞ്ഞു ഇറങ്ങിയ ദേവു മുറിയിൽ ഐശുവിനെ കണ്ടു ചോദിച്ചു. “ഞാൻ വന്നിട്ട് കുറച്ചായി ” “എന്താടി ഒരു ദേഷ്യം… ഏട്ടൻ വീണ്ടും മൈൻഡ് ആക്കിയില്ലേ ” ദേവു ചോദിച്ചതും ഐശു അവളെ ഒന്ന് തുറിച്ചു നോക്കി. “അപ്പൊ അത് തന്നെ കാര്യം ” “അയാൾ ആരാന്നാ അയാളുടെ വിചാരം. ഞാൻ കുറെ ആയി ക്ഷമിക്കുന്നു. എനിക്കിനിയും വയ്യ ദേവു… ഞാനെല്ലാം നിർത്താൻ പോകുവാ… മടുത്തു ഈ അവഗണന കണ്ടു കണ്ടു ” വിഷമത്തോടെ ഐശു പറഞ്ഞതും ദേവു അവളുടെ അടുത്ത് പോയി ഇരുന്നു.

“നീ ഇങ്ങനെ വിഷമിക്കാതെ… ഇതിനൊരു സൊല്യൂഷൻ നമുക്ക് കണ്ടു പിടിക്കാം ” “ഹാ… എന്തെങ്കിലും ചെയ്യാം… അത് വിട് ഇന്നെന്താ പരുപാടി ഇവിടെ തന്നെ ഇരിക്കാണോ ” “അല്ലാതെ പിന്നെ എന്ത് ചെയ്യാനാ… ” ശോകമായി ദേവു പറഞ്ഞു. “നമ്മുക്ക് ടൗണിൽ പോയല്ലോ, ഒരു സിനിമയും കണ്ടു ചെറിയ ഒരു ഷോപ്പിങ്ങും കഴിഞ്ഞു വരാം ശിവയും വരാമെന്നു പറഞ്ഞിട്ടുണ്ട് ” “അത് വേണോ… അച്ഛനും അമ്മയുമൊന്നും സമ്മതിക്കില്ല ഐശു… പിന്നെ ഏട്ടൻ അറിഞ്ഞാലുള്ള പുകില് ഞാൻ പറയേണ്ട കാര്യമില്ലല്ലോ ” “ഓ… നീ വരുന്നെങ്കിൽ വാ… കബെയിൻ സ്റ്റടിക്ക് ശിവയുടെ അടുത്ത് പോകുവാണെന്നു പറഞ്ഞാൽ മതി ” “അങ്ങനെ പറഞ്ഞാൽ വിശ്വാസിക്കുമോ ” “ഞാൻ അങ്ങനെയ വീട്ടിൽ പറഞ്ഞത്. അത് തന്നെ നീയും പറഞ്ഞാൽ പ്രശ്നമില്ലല്ലോ” “എന്നാ പോവാം… ”

അങ്ങനെ വീട്ടിൽ കള്ളം പറഞ്ഞു ഒരുങ്ങി ബാഗും എടുത്തു കൊണ്ട് രണ്ടാളും വീട്ടിൽ നിന്നും ഇറങ്ങിയതും അവർക്ക് മുന്നിലേക്ക് സിദ്ധു കാറുമായി ചെന്നു. “കേറ് ഞാൻ ഡ്രോപ്പ് ചെയ്യാം ” സിദ്ധു പറഞ്ഞതും രണ്ടാളും പരസ്പരം ഒന്ന് നോക്കി. “വേണ്ട ഏട്ടാ… ഇവിടെ അടുത്തല്ലേ ശിവയുടെ വീട് ഞങ്ങൾ നടന്നു പൊയ്ക്കോളാം ” “ഞാനെന്തായാലും ആ വഴിയാ പോകുന്നത് വന്നു കേറാൻ നോക്ക് ” “വേണ്ടെട്ടാ… ”

ദേവു പറഞ്ഞതും സിദ്ധു ഒന്ന് നോക്കിയതിൽ ദേവു ഡോർ തുറന്നു വണ്ടിയിൽ കേറിയത് കണ്ടു ഐശു അവളെ ഒന്ന് നോക്കി. “ഇനി നിന്നോട് പ്രേത്യേകം പറയണോ. കേറടി ” സിദ്ധു ഉച്ചത്തിൽ പറഞ്ഞതും മറുതോന്നും പറയാതെ ഐശു വേഗം ചാടി കേറി. കുറച്ചു ദൂരം കഴിഞ്ഞു ശിവപ്രിയയുടെ വീടിന്റെ അടുത്ത് എത്തിയതും സിദ്ധു വണ്ടി നിർത്തി. “അതികം വൈക്കാതെ വീട്ടിൽ പൊക്കോണം രണ്ടാളും കേട്ടല്ലോ ” ഒരു താക്കീതു കൊടുത്തു കൊണ്ട് സിദ്ധു അവിടെ നിന്ന് പോയതും രണ്ടാളും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. പിന്നെ ഐശു ഫോൺ എടുത്തു ശിവക്ക് മിസ്സ്‌ അടിച്ചതും ശിവ വീട്ടിൽ നിന്നും ഇറങ്ങി വന്നു, അടുത്ത നിമിഷം കിട്ടിയ വണ്ടിയിൽ കേറി മൂന്നാളും ടൗണില്ലേക്ക് പോയി. ടൗണിൽ എത്തി ആദ്യം തന്നെ അവർ സിനിമക്ക് കേറി, അത് കഴിഞ്ഞു ഹോട്ടലിൽ കേറി ഫുഡും കഴിച്ചു നേരെ മാളിൽ പോയി ഒന്ന് കറങ്ങിയതിനു ശേഷമാണ് അവർ തിരിച്ചു പോന്നത്. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“ഇങ്ങനെ നടന്നാൽ ഏത് കാലത്താ വീട്ടിൽ എത്തുവാ… ഒന്ന് വേഗം നടക്ക് പെണ്ണെ… സമയം എത്ര ആയെന്നു അറിയോ ” “എനിക്ക് വയ്യ ഐശു… നീ എന്നെ ഒന്ന് എടുക്കുവോ ” ശിവയെ വീട്ടിൽ കേറ്റി വിട്ട് തിരിച്ചു പോകും വഴി ഐശു ചോദിച്ചത് കേട്ടു വയ്യായികയോടെ ദേവു പറഞ്ഞതും ഐശു നടപ്പ് നിർത്തി അവളെ ഒന്ന് തിരിഞ്ഞു നോക്കി. “കിന്റെലു കണക്കിന് വെയിറ്റ്ഉള്ള നിന്നെ എടുത്തു നടന്നു നടു ഓടിക്കാനൊന്നും എനിക്ക് വയ്യ ” “അയ്യോ ഐശു…. ” ദേവുനോട്‌ പറഞ്ഞു കൊണ്ട് ഐശു തിരിഞ്ഞതും പെട്ടന്ന് ഐശുവിനെ ഇടിക്കാനായി ഒരു കാർ വരുന്നത് കണ്ടു അവളെ പിടിച്ചു വലിച്ചു കൊണ്ട് ദേവു അലറി. അപ്പോഴേക്കും ആ കാർ ദൂരെക്ക് മറഞ്ഞിരുന്നു.

“അയ്യോ… ഐശു നീ എവിടെ ” “താഴേക്ക് നോക്കടി പിശാശ്ശെ. മനുഷ്യനെ പിടിച്ചു തള്ളിയിട്ടിട്ട് ” ദേഷ്യത്തിൽ ഐശു പറഞ്ഞതും ദേവു അവളെ നോക്കി ഒന്നിളിച്ചു കാണിച്ചു. “അത് പിന്നെ ആ കാർ നിന്നെ ഇടിക്കാൻ വരുന്നത് കണ്ടപ്പോൾ ഞാൻ നിന്നെ രക്ഷിക്കാൻ നോക്കിയതല്ലേ ” “ഇതിലും ബേധം ആ കാർ എന്നെ ഇടിക്കുന്നതായിരുന്നു നല്ലത് ” എന്ന് പറഞ്ഞു കൊണ്ട് ഐശു ചുരിദാർന്റെ പാന്റ് ഒന്ന് പൊക്കി കാലിൽ മുറിഞ്ഞ ഭാഗത്തേക്ക് നോക്കി മെല്ലെ ഊതി. “അയ്യോ… മുറിഞ്ഞല്ലോ. അതാ…അയ്യോ നാട്ടുകാരെ ഓടിവായോ… ഇതാ ചോ… രാ…” പറഞ്ഞു പൂർത്തിയാക്കി ദേവു ബോധം മറഞ്ഞു ഐശുവിന്റെ അടുത്തേക്ക് വീണു. “ദേവു… ദേവു… ” ദേവു വീണതും പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ ഐശു പകച്ചു ഇരുന്നു. അപ്പോഴേക്കും അത് കണ്ടു അടുത്തുള്ളവർ അവരുടെ അടുത്തേക്ക് ഓടി ചെന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“എടാ അതാ ആരോ കൈ കാണിക്കുന്നു വണ്ടി നിർത്ത് എന്തെങ്കിലും ആക്‌സിഡന്റ് കേസ് ആയിരിക്കും ആളുകളൊക്കെ കൂടിയിട്ടുണ്ട് ” പുറത്തു പോയി തിരിച്ചു വന്നുകൊണ്ടിരുന്ന ആദിയുടെയും സിദ്ധുവിന്റെയും വണ്ടിക്ക് മുന്നിൽ ഒരാൾ കൈ കാണിക്കുന്നത് കണ്ടു ആദി പറഞ്ഞതും സിദ്ധു വണ്ടി സൈഡിൽ ഒതുക്കി. “എന്താ… എന്ത് പറ്റി ചേട്ടാ… ” “പിള്ളേര് ഒന്ന് വീണതാ.. ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോണം ” ചോദിച്ചു കൊണ്ട് ആദി ഇറങ്ങി ചെന്നതും മറുപടി പറഞ്ഞു ആ ചേട്ടൻ ഐശുവിനെ പിടിച്ചു എഴുനെല്പിച്ചു. “ഹേ…നീയായിരുന്നോ. എന്താടി പറ്റിയത്. ചേട്ടൻ വിട്ടോ ഇതെന്റെ പെങ്ങളാ… ” പറഞ്ഞു ആദി ഐശുവിനെ പിടിച്ചു നിർത്തി. “അതൊക്കെ പറയാം… ആദ്യം അവളെ ഒന്ന് എടുത്തു കേറ്റ് ” “എടാ… നിന്റെ പെങ്ങളിതാ ബോധം പോയി ബെട്ടിയിട്ട വായ തണ്ട് പോലെ കിടക്കുന്നു വന്നു എടുത്തു കേറ്റ് ”

ഐശു ദേവുവിനെ കാണിച്ചു കൊടുത്തതും ആദി സിദ്ധുവിനെ നോക്കി പറഞ്ഞു. അത് കേട്ടു സിദ്ധു വേഗം വണ്ടിയിൽ നിന്നും ഇറങ്ങി. “ദേവു… മോളെ… കണ്ണ് തുറക്കടി ” സിദ്ധു ദേവുവിനെ എടുത്തു വിളിച്ചു കൊണ്ട് വണ്ടിയിൽ കേറ്റി ഹോസ്പിറ്റലില്ലേക്ക് പാഞ്ഞു. “ആാാ… അവിടെ ഒന്നും തൊടല്ലേന്റെ ഡോക്ടറെ… എനിക്ക് വേദനയാ… ” ഹോസ്പിറ്റലിൽ എത്തിയതും ഡോക്ടർ പരിശോധിച്ചു കൊണ്ടിരിക്കെ ഐശു വേദനയിൽ പറഞ്ഞു. “ഓക്കേ ഓക്കേ… കൂൾ. ഇവിടെ വേദന ഉണ്ടോ ” “അവിടെ വേദനയില്ല ഡോക്ടർ തൊട്ടപ്പോൾ ഒരു സുഖം.” ഒരു ചിരിയോടെ ഐശു പറഞ്ഞതും അത് കേട്ടു സിദ്ധുവിന്റെ മുഖം വലിഞ്ഞു മുറുകി. അത് കണ്ടപ്പോൾ അവനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ ഐശു ഡോക്ടറോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. “ഡോക്ടറുടെ വീട് എവിടെയാ… മാരീഡ് ആണോ… വീട്ടിൽ ആരൊക്കെ ഉണ്ട്… ”

അങ്ങനെ ചോദ്യങ്ങൾ നീണ്ടു പോയി കൂടെ സിദ്ധു വിന്റെ ദേഷ്യം കൂടി കൊണ്ടിരുന്നു. എന്നാൽ ഐശുവിനുള്ള മറുപടി എല്ലാം ഒരു ചിരിയിൽ ഒതുക്കി കൊണ്ട് ഡോക്ടർ ആദിയുടെ അടുത്തേക്ക് ചെന്നു. “കാര്യമായ പ്രേശ്നങ്ങൾ ഒന്നുമില്ല. ഒരു കാലിൽ ചെറിയൊരു മുറിവും കയ്യിൽ ഒരു ചതവും. പിന്നെ ഇയാള്… ചോര കണ്ടപ്പോൾ ബോധം പോയതല്ലേ ഈ ഡ്രിപ് കഴിഞ്ഞാൽ ഓക്കേ ആയിക്കോളും ” എന്ന് പറഞ്ഞു ഡോക്ടർ പുറത്തേക്കു പോയി. (തുടരും )