19/04/2026

ആദിദേവം : ഭാഗം 01

രചന – സുകന്യ മുരുകൻ

വീണു കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരായി. അയാൾ കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കി.കഴിയുന്നില്ല,ചോര ഒഴുകി പരക്കുന്നുണ്ട്. തലക്കാണ് അടി ഏറ്റത്.  കൂടം കൊണ്ട് അടിച്ച പോലെ.തലയടിച്ചു വീണു പോയി.പൊട്ടിയുട്ടുണ്ട്, കൈ ഉയർത്തി തൊടാൻ നോക്കി, പറ്റുന്നില്ല ,സമയം കടന്നുപോയികൊണ്ടിരുന്നു ശരീരം പതിയെ വിറക്കാൻ തുടങ്ങി.ഇനി കുറച്ചു സമയംകൂടിള്ളൂ , അത്രേയുള്ളൂ താനീ ലോകത്ത്.എന്താ ഉണ്ടായത്.. ഓർക്കാൻ ശ്രമിച്ചു..ഫ്ലാറ്റിന്റെ പിന്നിൽ വലിയ ചതുപ്പ് ഉണ്ട്. അവിടെ ആരും അങ്ങനെ വരാറില്ല. ഫ്ലാറ്റിൽ നിന്ന് വരാറുള്ള ചെറിയ വെളിച്ചം മാത്രം.സ്ഥിരം മദ്യപിക്കാറ് അവിടെ വെച്ചാണ്. അവിടെ ഇരുന്നു കുടിച്ചു കുടിച്ചു ചിലപ്പോൾ ഉറങ്ങിപോവും.

ഭൂമിയിൽ നിന്ന് തണുപ്പ് അരിച്ചു കയറി തലച്ചോറിൽ എത്തുമ്പോൾ താനേ കണ്ണ് തുറക്കും. എഴുന്നേറ്റിരിക്കും.ചെറിയ ബോധത്തിൽ ചുറ്റും കണ്ണോടിക്കും. ചതുപ്പിന് മുകളിൽ മഞ്ഞിന്റെ ചെറിയ ആവരണം പൊതിഞ്ഞിട്ടുണ്ടാവും. ഫ്ലാറ്റിന്റെ മുകൾ ഭാഗം മുഴുവൻ മഞ്ഞു കൊണ്ട് മൂടി ഇരിക്കും.ആ ബോധത്തിൽ പതുക്കെ എണീറ്റ് ആടി ആടി നടക്കും.ഫ്ലാറ്റിനു താഴെ എത്തുമ്പോൾ നാരായണേട്ടൻ ഉണ്ടെങ്കിൽ അടുത്ത് വരും. കുഞ്ഞേ എന്നു വിളിക്കും. അടുത്ത് വന്നു കയ്യെടുത്ത് തോളിലിട്ട് ലിഫ്റ്റിലേക്ക് കൊണ്ട് പോവും. മറ്റു സെക്യൂരിറ്റിസ് കണ്ട ഭാവം കാണിക്കാറില്ല. കയ്യിലിരുപ്പ് തന്നെ കാരണം. ഈ വൃദ്ധൻ മാത്രം ന്തേ തന്നോട് കരുണ കാണിക്കുന്നു എന്ന് ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്. ഒരു പക്ഷെ തന്റെ പ്രായo ഉള്ള ഒരു മകൻ ഉണ്ടാവാം.ഫ്ലാറ്റിൽ എത്തി പോക്കറ്റിൽ നിന്ന് ചാവിയെടുത്തു തുറന്നു റൂമിൽ കൊണ്ട് കിടത്തും.ഷീറ്റ് എടുത്തു പുതപ്പിച്ചു തിരിഞ്ഞു നടക്കും.

സമ്പന്നൻമാർ മാത്രം താമസിക്കുന്ന സൗപർണിക appartment സാമുച്ചയം. അതിൽ കൂടുതൽ ഫ്ലാറ്റുകളും ഒഴിഞ്ഞു കിടക്കുന്നു.മിക്കവാറും ആൾക്കാർ വിദേശ രാജ്യങ്ങളിൽ സ്ഥിര താമസം. അവർക്കിവിടം വെക്കേഷന് വരുമ്പോൾ കുറച്ചു ദിവസങ്ങൾ തങ്ങൻ ഉള്ള ഇടത്താവളം മാത്രം. ഡോർ അടക്കും മുൻപ് ബെഡിൽ കിടന്നു ഉറങ്ങുന്ന ആളെ ഒന്നൂടി നോക്കി.ആദിത്യ ശിവരാമൻ എന്ന ആദി.29 വയസ്സ്, MBA ബിരുദധാരി. കട്ടി പുരികവും മീശയും.ശിവരാമ constructions ന്റെ അടുത്ത എംഡി. ശിവരാമൻ ഇങ്ങോട്ട് വരാറില്ല.ആൾക്ക് രണ്ടാമത് ഭാര്യയും ഒരു മോളും ഉണ്ട്.അവരോട് ഒന്നിച്ചു തൃശൂർ ആണ് താമസം.മോൾ പ്ലസ്‌ ടു വിനു പഠിക്കുന്നു.ഒരിക്കൽ കണ്ടിരുന്നു.അച്ഛനാനോടും അമ്മയോടും ഒത്തു ആദിയുടെ ഫ്ലാറ്റിൽ വന്നിരുന്നു.കുറച്ചു കഴിഞ്ഞു വഴക്കിടുന്ന ശബ്ദം കെട്ട് ശ്രദ്ധിച്ചു. ആദി ഒച്ച എടുത്തു സംസാരിക്കുന്നു.ശിവരാമനും മോശം അല്ല.രണ്ടാൾക്കും ഇടയിൽ അമ്മയും മകളും ഉണ്ട്.ഒച്ച കൂടിയപ്പോൾ താനും 2 സെക്യൂരിറ്റിസും ചെന്നു.മറ്റു ഫ്ലാറ്റിൽ നിന്ന് ആമ തലകൾ പോലെ പുറത്തേക്കിട്ട് കു റച്ചു പേർ നോക്കുന്നു.ഫ്ലാറ്റിലേക്ക് ചെല്ലുമ്പോൾ അമ്മയും മകളും പുറത്തു ഇറങ്ങി നിൽക്കുകയാണ്. ആദി ശിവനെ പിടിച്ചു തള്ളി ഡോർ വലിച്ചടച്ചു.മോൾ കരയുന്നുണ്ടാരുന്നു.അമ്മക്ക് കരച്ചിൽ വന്നു തുടങ്ങിട്ടുണ്ട്.ശിവന്റെ മുഖത്ത് മകൻ കാരണം മറ്റുള്ളോരുടെ മുൻപിൽ അപമാനംഉണ്ടകേണ്ടി വന്ന പിടച്ചിൽ.അതു മനസ്സിലാക്കിട്ട് താൻ വേഗം മറ്റുള്ളവരെ കൂട്ടി താഴേക്ക് പോയി.കുറച്ചു കഴിഞ്ഞ് അവർ വന്ന കാർ പുറത്തേക്ക് പോകുന്നത് കണ്ടു.ഇത് നടന്നു ഒരു വർഷം മേലെ ആയി.പിന്നീട് ആരും ഇങ്ങോട്ടു വന്നിട്ടില്ല.

തലക്കുള്ളിൽ ചൂളം വിളി പോലെ… കണ്ണ് അടഞ്ഞടഞ്ഞു പോണു.കൈ ഉയർത്താൻ ആവുന്നില്ല.നാവു വരളുന്നുണ്ട്.പെട്ടന്ന് ഒരു കൊലുസിന്റെ ശബ്ദം അടുത്തടുത്തു വരണ പോലെ…ആരോ ഓടി വരികയാണ്.വന്നയാൾ നിലത്തു കുത്തി ഇരുന്നു തന്റെ നെഞ്ചിൽ കുലുക്കി വിളിക്കുന്നു ആഞ്ഞു അടിക്കുന്നുണ്ട്.ആദി കണ്ണ് വലിച്ചു തുറന്നു.ശ്വാസം ആഞ്ഞു വലിച്ചു.ചോരക്ക് ഒപ്പം ചെമ്പകപ്പൂവിന്റെ ഗന്ധവും കലരുന്നു. മുൻപിൽ കുത്തി ഇരിക്കുന്ന ആളുടെ കണ്ണിലേക്ക് നോക്കി.നീണ്ട മിഴികൾ നിറഞ്ഞു ഒഴുകുന്നു.മുടികൾ മുന്നോട്ട് വീണു തന്റെ നെഞ്ചോട്ചേ ർന്നിരിക്കുന്നു.ആദിയുടെ കണ്ണുകൾ വീണ്ടും അടഞ്ഞു.അടയും മുൻപ് ആ കാഴ്ച ഒന്നൂടി മനസ്സിൽ ആവാഹിച്ചു .തനിക്കു വേണ്ടി ആദ്യം ആയി ഒരാൾ കരയുന്നു.ആരാണിവൾ…..