19/04/2026

‌സായൂജ്യം അവസാന ഭാഗം

 രചന – തൻശി തനു

“ഞാൻ ആരാണെന്നറിഞ്ഞാൽ സാറിന്റെ പ്രശ്നം തീരുമെങ്കിൽ പറഞ്ഞു തരാം…” “കേരളത്തിൽ വളരുന്ന ഡ്രഗ്സ് & സെക്സ് റാക്കട് ഡീൽസിനെ കുറിച്ചുള്ള സ്പെഷ്യൽ ഇന്റലിജിൻസ് ഓഫീസർ സായ് കൃഷ്ണ ഐ പി എസ് .” സായിയുടെ വെളിപ്പെടുത്താൽ അവിടെ കൂടി നിന്നവരിൽ നടുക്കം  സൃഷ്ടിച്ചു. ടിജോ ഞെട്ടലോടെ അജുവിനെ നോക്കി എന്നാൽ സായ് IPS  ആണെന്ന് പറഞ്ഞു കേട്ട ഞെട്ടാലോ പരിഭവമോ ഒന്നും അവളുടെ മുഖത്ത് ഇല്ലായിരുന്നു ടിജോയുടെ കണ്ണുകൾ ഒന്ന് കുറുക്കിയത് കണ്ട് അജു അവനെ കണ്ണുച്ചിമ്മി കുസൃതി ചിരി ചിരിച്ചു അജുവിന് കാര്യങ്ങൾ അറിയാം എന്ന് മനസിലായതും ടിജോ അവളെ നോക്കി മുഖം വീർപ്പിച്ചു.. സായിയുടെ വെളിപ്പെടുത്തലിൽ SI ഞെട്ടി പെട്ടന്ന് തന്നെ സായ് നോക്കി സല്യൂട്ട് ചെയ്യ്തു. സായിയുടെ വാക്കുകളും പോലീസ്‌കാരുടെ പ്രവർത്തിയും മകന്റെ പ്രാണന് വേണ്ടി പിടയുന്ന അവസ്ഥയും എല്ലാം കൂടി മോഹനൻ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. തന്റെ പരാജയം എണ്ണപ്പെട്ടു എന്ന് അയാൾക് ബോധ്യമായി… അപ്പഴേയ്ക്കും വീട്ടിനു മുന്നിൽ രണ്ടുമൂന്ന് പോലീസ് വാഹനങ്ങൾ വന്നെത്തിയ ശബ്ദം കേട്ടു അൽപ്പം നേരത്തിൽ തന്നെ അകത്തേയ്ക് വിവേകും ടീംസും വന്നു…

വിവേക് നേരെ സായിയുടെ അരികിൽ പോയി… “എന്തായി കരൺ പറഞ്ഞത് പോലെ തെളിവുകൾ കിട്ടിയില്ലേ…” “കിട്ടി.. പറഞ്ഞത് പോലെ എല്ലായിടത്തും ഒരുമിച്ച് റൈഡ് നടത്തി കൂടുതലും ഇയാളും മകനും മാത്രം ഒളിതാവളം എന്ന് വിശേഷിപ്പിക്കുന്ന ആ കർണ വില്ലയിൽ ആയിരുന്നു… അച്ഛനെയും മകനേയും പൂട്ടാനുള്ളതൊക്കെ മേൽഓഫീസിൽ ഇപ്പോൾ എത്തിക്കാണും.. പിന്നെ പിഎം ൽ വർക്ക്‌ ചെയ്യുന്ന രാജൻ എന്ന വ്യക്തിയും ഒരു ആതിര എന്ന പെണ്ണും അവിടെ വിളയടിണ്ടുന്നുണ്ടായി അവരെയും കൈയോടെ പൊക്കി.. അപ്പോൾ മനസിലായി.. പിഎം ഗ്രൂപ്പിൽ നിന്നും കാര്യങ്ങൾ ചോർത്തി എംകെ യിൽ എത്തിക്കുന്ന ചാരൻ അയാൾ ആണ് പിഎം മാനേജർ രാജൻ..” “അതൊക്കെ മുൻപേ അറിയാവുന്ന കാര്യമാണ്.. പിന്നെ പി.എം ഗ്രൂപ്പ്‌ ഓണർ അനന്ദിന്റെ കൊലപാതകവുമായിൽ ബദ്ധപ്പെട്ട എല്ലാ തെളിവുകൾ അടക്കം പ്രതി തന്നെ കുറ്റം സമ്മതിച്ചിട്ടുണ്ട് ദേ ആ കരണിനെ അങ്ങ് കൊണ്ടോയിക്കോളൂ… നിന്റെ ഇത്രയും നാളത്തെ പരിശ്രമം വെറുതെ ആയില്ല വിവി..” “അപ്പോൾ മോഹനൻ…” സായ് പറഞ്ഞതും വിവേക് സംശയത്തോടെ സായിയോട് തിരക്കി…

“മോഹനനെ അങ്ങ് കേന്ദ്രത്തിലേയ്ക്കല്ലേ വിവി അവന്റെ കൂടെയുള്ള ക്രിസ്റ്റി ഇപ്പോൾ ഞങ്ങളുടെ കൈകളിൽ ആണ് ഇയാളെ കൂടി എത്തിച്ചാൽ പിന്നെ പറയണ്ടല്ലോ എൻകൗണ്ടർ ലിസ്റ്റിൽ ഇടം നേടിയവരെ എന്താ ചെയ്യാ അത്രേ ഉള്ളു..” സായ് നിസാരമായി പറഞ്ഞത് ഒരു ഇടിതീ പോലെ ആണ് മോഹനന്റെ കാതുകളിൽ വന്നു പതിച്ചത്.. അയാൾ ചലിക്കാൻ പോലും ആവാതെ നിഛലനായി നിന്നു.. വിവേക് കരണിന്റെ അരികിൽ എത്തി അവനെ ഒന്ന് നോക്കി.. കരണിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു… വല്ലാത്ത ഭവത്തോടെ വിവേക് സായിയെ നോക്കി.. ആ നോട്ടം കണ്ട് സായ് ഒന്ന് തലച്ചോറിഞ്ഞു പുഞ്ചിരിച്ചു… “കേസ് തെളിയ്ക്കാൻ ചെറുതായി ഒന്ന് പെരുമാറേണ്ടി വന്നു…” വിവേകിനെ നോക്കി അവനോടായി സായ് പറഞ്ഞു.. ചെറുതോ ഇതോ എന്ന ഭാവമായിരുന്നു വിവേകിന്റെ മുഖത്ത്.. ‘എടുത്തോണ്ട് പോടാ..’ എന്ന് പതിയെ വിവേകിനു മനസിലാകുന്ന രീതിയിൽ സായ് ചുണ്ടനക്കി.. ശരിയെന്നു തലയാടി വിവേക് കൂടെ വന്ന പോലീസ്കാർക് നിർദേശം നൽകി.. നാലുപേർ ചേർന്നു അവനെ പൊക്കിയതും അവൻ വേദനകൊണ്ട് നിലവിച്ചു.

ഒരു ദയയും കൂടാതെ എടുത്തു അവർ അവനെ ജീപ്പിൽ കയറ്റി… നേരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വിവേക് നിർദേശം കൊടുത്തു.. ഇതെല്ലാം കണ്ട് മോഹനൻ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആയി… അയാൾ ആകെ വിയർത്തിരുന്നു… ഒരുതരം തളർച്ച ബാധിക്കുന്ന പോലെ തോന്നി അയാൾക്. അപ്പോഴേക്കും മറ്റൊരു വണ്ടി ആ കോമ്പൗണ്ടിലേക്ക്  വന്നു നിന്നു അതിൽ നിന്നും സായിയുടെ നിർദേശപ്രകാരം വന്ന കുറച്ചു ഓഫീസർ വന്നു സായിയെ കണ്ടതും അവർ സല്യൂട്ട് ചെയ്തു.. പോലീസ് യൂണിഫോമിൽ അല്ലേലും അവർ ഇന്റലിജൻസ് ടീം ആണെന്ന് അവിടെയുള്ളവർക് മനസിലായി.. കുറച്ചു നേരം സംസാരിച്ചു് അവർ മോഹനന്റെ അരികിൽ എത്തി.. എല്ലാവരെയും കണ്ടതും അയാൾ പൂർണമായും തകർന്നിരുന്നു… അയാളുടെ കൈയിൽ ഒരു ഓഫീസർ പിടിച്ചതും മോഹനൻ തളർച്ച പൂർണമായി.. പെട്ടന്നയാലിൽ മാറ്റങ്ങൾ വരാൻ തുടങ്ങി ഒരു സൈഡ് തളർന്ന് മുഖവും വലതു സൈഡ് മുഴുവനും ഒരു വശത്തേക് ചെരിഞ്ഞു..

സ്റ്റോക്ക് വന്നയാൽ തകർന്ന് ആ ഓഫീസറുടെ അരികിലൂടെ കുഴഞ്ഞു വീണു.. ആദ്യം എല്ലാവരും ഞെട്ടിയെങ്കിലും ദൈവം അയാൾ ചെയ്ത പ്രവർത്തിക് ശിക്ഷ നൽകി എന്ന് ആശ്വസിച്ചു… ആ ഓഫീസർസ് അയാളെയും കൊണ്ട് അൽപനേരത്തിനു ശേഷം അവിടെ നിന്നും പോയി.. അവിടെയുടെ ഉണ്ടായ SI യും ടീമും നടക്കുന്നത് എന്താണെന്ന് മനസിലാവുന്നില്ലായിരുന്നു… സായ് അവരുടെ അരികിൽ വന്ന് നിന്നു.. “സാർ അറിയാതെ..” “എന്ത് അറിയാതെ എന്നാണിടോ ഒരു പോലീസ് ഓഫീസർ അറ്റ്ലീസ്റ്റ് കാര്യങ്ങൾ സത്യമാണോ എന്നെങ്കിലും അന്വേഷിച്ചു വേണം ഇറങ്ങി തീർക്കാൻ.. അതങ്ങനെ കുറച്ചു ക്യാഷ് കാണുമ്പോൾ കണ്ണ് മഞ്ഞളിച്ചു മുതലാളി ചമയുന്നവരുടെ കൂടെ പോകുന്ന നിങ്ങളെ പോലുള്ളവർ പോലീസ് ഓഫീസിൽ ഉള്ളത് തന്നെ പോലീസുക്കാർക്ക് അപവാദമാണ്.. ഇനിയെങ്കിലും സത്യസന്ധതയോടെ പ്രവർത്തിക്കാൻ നോക്ക്.. ഇപ്പോൾ ഞാൻ ഇത് റിപ്പോർട്ട്‌ ചെയ്യുന്നില്ല പോകാൻ നോക്ക്..” സായ് പറയുന്നത് കേൾക്കേ അവരുടെ മുഖം താഴ്ന്നെങ്കിലും പോകാൻ പറഞ്ഞതിനാൽ വേഗം സല്യൂട്ട് നൽകി അവർ പുറത്തേക്കിറങ്ങി.

“ന്യുനുസേ മതി, എന്തിനാ എങ്ങനെ കരയുന്നെ..” യദുവിന്റെ നെഞ്ചോടു ചേർന്ന് കരയുന്ന അനുവിന്റെ തലയിൽ പതിയെ തലോടി അവൻ ചോദിച്ചു.. “എന്നെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നെ.. ഞാ..ൻ.. ഞാൻ ചീത്തയാ അവ..ൻ അവൻ എന്നെ…” അനു യദുവിനോട് കരഞ്ഞു കൊണ്ട് വിക്കലോടെ പറയുന്നത് മുഴുവനാകും മുന്നെ യദു അവളുടെ വാ പൊത്തി.. അനു അവനെ പതിയെ മുഖമുയർത്തി നോക്കി.. യദു അരുതെന്നു തലയനക്കി.. “നീ ചീത്തയാണെന്ന് ആരാ പറഞ്ഞേ… ഒരു പട്ടി കടിച്ചു എന്ന് കരുതിയാൽ മതി.. നമ്മൾ ഒരു ദുസ്വപ്നം കണ്ട് അത് പിന്നെ മറക്കാറില്ലേ.. അതുപോലെ ഒരു സ്വപ്നം കണ്ടു അത് അവിടെ കഴിഞ്ഞു.. അത്രേ ഉള്ളു.. ഇനി അത് ഓർക്കണ്ട ഓർക്കാൻ ഇഷ്ടമല്ലാത്ത ഒരു സ്വപ്നം അത്രമാത്രം.. പിന്നെ എന്തിനാ നിന്നെ സ്നേഹിക്കുന്നെ എന്ന്.. അറിയില്ല എനിക്ക്…  എന്റെ ന്യുനസ് ആയി നീ ജീവിതകാലം മുഴുവൻ കൂടെ വേണം അതാ എന്റെ സന്തോഷം… നിന്റെ ശരീരം അല്ല ഞാൻ ഇഷ്ടപ്പെട്ടത്.. നിന്നിലെ നിന്നെയാണ്.. നിന്റെ കുട്ടിത്തം, കുറുമ്പ്, പിടയുന്ന ഈ കണ്ണുകൾ അങ്ങനെ ഓരോന്നും നിന്നിലുള്ളതെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.. നിനക്ക് മാത്രമേ എന്നിൽ സായൂജ്യം നിറയ്ക്കാൻ ആകൂ ന്യുനസേ…”

“എന്നെ വിട്ടുപോകാതെ സ്നേഹിക്കണേ കിഷ്ണ..” “ന്യുനുസേ… എന്താ എന്താ പറഞ്ഞേ എന്നെ ഒന്നുടെ വിളിച്ചേ…” നിറഞ്ഞ കണ്ണുകളോടെ നിരപുഞ്ചിരിയോടെ യദു അനുവിന്റെ മുഖം ഇരുകൈകളിൽ ആക്കി അനുവിനോട് ചോദിച്ചു.. “എന്നെ ആർക്കും വിട്ടുകൊടുകാതെ സ്നേഹിക്കണേ എന്റെ കിഷ്ണ എന്ന്..” അവളും കരഞ്ഞു കൊണ്ട് പതിയെ ചുണ്ടിൽ നേരിയ ചിരിയോടെ പറഞ്ഞതും അവൻ അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ടു മൂടി… പിന്നെ ആഞ്ഞു പിണർന്നു.. ഇരുവരും കരഞ്ഞുകൊണ്ട് ചിരിക്കുകയായിരുന്നു.. മനസ് ഒന്ന് ശാന്തമായതും യദു അനുവിനെ കൂട്ടി ഹോളിലേയ്ക് നടന്നു.. വല്ലാത്ത നിശബ്ദ… ഇതുവരെ അവിടെ നടന്ന സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല എന്ന പോലെ തോന്നി അവർക്ക്.. സായ് നിധിനോട് എന്തോ പറഞ്ഞ് ഇരിക്കുന്നു.. അജു ഫോണിൽ നോക്കുന്നു.. ടിജോ അജുവിനെയും സായിയെയും മാറി മാറി നോക്കിയിരിക്കുന്നുണ്ട്..

ടിജോയുടെ ഭാവം കണ്ട് യദു അനുവിനെ അജുവിനരികിൽ ഇരുത്തി ടിജോയുടെ അരികിൽ പോയിരുന്നു.. അജു അനുവിനെ ചേർത്ത് പിടിച്ച് അവളുടെ നെറുകയിൽ ചുംബിച്ചു.. അനു പതിയെ അനുവിന്റെ ചുമലിൽ തലചായ്ച്ച് കിടന്നു. ടിജോയെ നോക്കി യദു പതിയെ അവനെ തോണ്ടി വിളിച്ചു.. ടിജോ യദുവിനെ നോക്കിയതും കാര്യം തിരക്കി. “നിന്റെ കിച്ചുവേട്ടൻ അതായത് എന്റെ അളിയൻ പോലീസ് ആണെന്ന് നിനക്ക് അറിയാവോ…” അറിയാം എന്ന രീതിയിൽ തലയനക്കിയതും ടിജോ അവനെ നോക്കി പല്ല് കടിച്ചു… “നീ എന്താ തെണ്ടി എന്നോട് പറയാതിരുന്നേ..” “അതിനു ഏട്ടൻ മുൻപ് ഡൽഹിയിൽ പോലീസ് ആയിരുന്നു.. നാട്ടിൽ വന്നപ്പോൾ പോലീസിൽ നിന്നും റിസൈൻ ചെയ്യ്തു എന്ന് പറഞ്ഞു. അപ്പോൾ അച്ഛനാ പറഞ്ഞേ കമ്പനി കാര്യങ്ങൾ നോക്കാൻ… സ്വന്തം കമ്പനിയിൽ വേണ്ട എന്ന് പറഞ്ഞാണ് വേറെ കമ്പനിയിൽ ജോബ് നോക്കി ഇവിടെ കിട്ടി ഇവിടത്തെ കമ്പനിയിൽ ജോയിൻ ചെയ്തെ.. എന്താടാ..” “ഡാ അത് കള്ളമായിരുന്നു.. പോലീസിൽ നിന്നും റിസൈൻ ചെയ്തിട്ടില്ല… അങ്ങേര് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഇവിടെ വന്നേ..”

“എന്താ അവിടെ ഒരു കുശുകുശുപ്പ് എന്താ അപ്പു എന്താ കാര്യം…” സായ് നിധിനെ പറഞ്ഞ് വിട്ട് അജുവിനരികിൽ വന്നിരുന്നു കൊണ്ട് തിരക്കി.. “ഒന്നുല്ലേട്ടാ ഇവൻ എന്തോ വിഷമം അത് പറയുകയായിരുന്നു…” “എന്താ ടിജോ നിനക്കൊരു വിഷമം കേൾക്കട്ടെ..” “ഒന്നുല്ല സാർ…” “സാറോ… നീ എന്നെ അങ്ങനെയല്ലല്ലോ വിളിക്കാറ്… ” “അങ്ങനെ അല്ല ഇനി ഇപ്പോൾ…” “നീ എന്താ എന്നെ വിളിക്കാറുള്ളെ..” “അളിയാ എന്ന്…” “അങ്ങനെ തന്നെ ഇനി വിളിച്ചാൽ മതി… ആട്ടെ എന്താ നിന്റെ വിഷമം അത് പറഞ്ഞില്ല..” “അല്ലാളിയാ… അളിയൻ പോലീസ് ആണെന്ന് എന്നോട് പറഞ്ഞില്ലല്ലോ…” ചെറിയ കുട്ടികളുടെ ഭാവത്തോടെ പരാതി പറയുന്ന ടിജോയെ കണ്ട് സായ് ഉറക്കെ ചിരിച്ചതും ടിജോ പിണങ്ങിയിരുന്നു. “എന്റെ അളിയാ പിണങ്ങാതെ.. സാഹചര്യം അങ്ങനെ ആയിരുന്നു.. ആർക്കും അറിയില്ലായിരുന്നു ഞാൻ ഡ്യൂട്ടിയിൽ ആണെന്ന് മഹി അങ്കിളിനും വിവേകിനും അറിയാം.. പിന്നെ എന്റെ സഹദർമിണി  അവൾ കണ്ടു പിടിച്ചപ്പോൾ ആരും അറിയരുത് എന്ന് വാക്ക് വാങ്ങി പറയേണ്ടി വന്നു..

ഡൽഹിയിൽ നിന്നും ഇവിടെയ്ക്കു ഇന്റലിജന്റ് വിഭാഗത്തിലേക്ക് പ്രൊമോഷൻ ആയി വന്നതാണ്… അത് കേന്ദ്രത്തിന്റെ നിർദേശം അനുസരിച്ചു്. മെയിൻ ലക്ഷ്യം ക്രിസ്റ്റി പിന്നെ ഇന്ന് കൊണ്ടുപോയ മോഹനൻ.. ഞാൻ പോലീസ് ആണെന്ന് അറിയാൻ പാടില്ലായിരുന്നു അതാണ് ഈ ബിസിനസ് ഫെയിൽഡ് ഇറങ്ങിയത്..” “ആ പിന്നെ ഞാൻ കുറച്ചു സമയത്തേയ്ക് അജുവിനെ കൂട്ടി പോകുകയാണ്.. അനുവിന് ഈ ഏട്ടന്റെ കുഞ്ഞ് സർപ്രൈസ് ഉണ്ട് അതും കൊണ്ട് വേഗം വരാം…” മൂവരോടും പറഞ്ഞ് അജുവിന്റെ കൈ പിടിച്ച് വെളിയിൽ ഇറങ്ങി.. കാറിൽ കേറിയയിരിക്കും അജു വലിയ ചിന്തയിലായിരുന്നു… സ്ഥാലത്തെത്തി കാർ സ്ഥാലത്തെത്തി നിർത്തിയതൊന്നും അജു അറിഞ്ഞിരുന്നില്ല.. സായ് അജുവിനെ കുറച്ചു നേരം നോക്കിയിരുന്നു.. പതിയെ അവളുടെ തോൾ തട്ടി വിളിച്ചു.. പെട്ടന്ന് ഞെട്ടി അവൾ സായിയെ നോക്കി.. “എന്താണ് ഇതിനു മാത്രം ഒരു ആലോചന…”

“ഏയ്‌ ഒന്നുമില്ല ഇച്ഛാ ഞാൻ വെറുതെ മമ്മയെ കുറിച് ഓർത്തതാണ് അപ്പച്ചൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നല്ലോ മമ്മയ്ക് ഭേദമായി എന്ന് പിന്നെ ടെസയ്ക് അനു ഇല്ലാതെ നാട്ടിൽ വരാൻ ഒരു പ്രയാസം ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് ഇപ്പോൾ അവർ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ മറുതൊന്നും പറയാതെ സമ്മതിച്ചത്.. കാരണം അപ്പോൾ അനുവിനെ പുറത്തിറങ്ങാൻ സമയമായില്ല പ്രശ്നങ്ങൾ തീർത്തു തന്നെ അവരോട് വരാൻ പറയാം എന്ന് കരുതി ഇപ്പോൾ പ്രശ്നങ്ങൾ കഴിഞ്ഞല്ലോ ഇനി അവർ നാട്ടിൽ വരട്ടെ ടെസയുടെ പ്രശ്നം അനുവിനെ കാണുമ്പോൾ തന്നെ മാറും.. ” അജു പറഞ്ഞതിന് അവനൊന്നു പുഞ്ചിരി.. “ഇപ്പോൾ അതൊന്നും ആലോചിച്ചു ടെൻഷൻ ആവേണ്ട അതൊക്കെ ഈ ഇച്ഛൻ നോക്കിക്കോളാം ഇപ്പോ നീ ഇറങ്ങ്..” അവളൊന്നു ചിരിച്ച് കാറിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി.. “ഇതെന്താ ഇച്ഛാ എയർപോർട്ടിൽ നമ്മൾ എവിടെയെങ്കിലും പോകുന്നുണ്ടോ..” “ഏയ്‌ ഇല്ലന്നെ എന്റെ ഒരു ഫ്രണ്ട് വരുന്നു അവനെ പിക്ക് ചെയ്യാൻ വന്നതാണ് നീ വാ..” സായ് പറഞ്ഞ് കൊണ്ട് നടന്നു.. അവൾ മറുതൊന്നും പറയാതെ അവനെ പുറകെ നടന്നു..

അൽപ്പം നേരം കഴിഞ്ഞു എയർപോർട്ടിൽ നിന്നും ഫ്ലൈറ്റ് ഇറങ്ങി ഓരോ യാത്രക്കാർ വെളിയിൽ ഇറങ്ങി.. അജു അതൊന്നും നോക്കാതെ ഫോണിൽ ശ്രദ്ധ കേന്ദ്രികരിച്ചു. പെട്ടന്ന് സായ് അജുവിന്റെ കൈ തട്ടി മുന്നിലേയ്ക് കൈ ചൂണ്ടി കാണിച്ചു.. അവൾ പെട്ടന്ന് മുഖം ഉയർത്തി സായിയെ നോക്കി.. അവന്റെ ചൂടിയ ഭാഗത്തു നോക്കി.. അവളുടെ കണ്ണുകൾ വരുന്നവരെ കണ്ട് സന്തോഷത്താൽ നിറഞ്ഞു.. നിറഞ്ഞ ചിരിയോടെ അവൾ സായിയെ നോക്കി.. സായ് അവളെ ചേർത്ത് പിടിച്ചു… അജു നിറഞ്ഞ സന്തോഷത്തോടെ മുന്നിലേയ്ക് നോക്കി നിറഞ്ഞച്ചിരിയോടെ നടുന്നു വരുന്ന തന്റെ മമ്മ.. കൂടെ കൈയിൽ പിടിച്ചു ടെസ അടുത്തു തന്നെ അപ്പച്ചനും അമ്മച്ചിയും.. താൻ ആഗ്രഹിച്ചതാണ് ഇനി ഇവരെല്ലാം കൂടെ വേണം എന്നത്.. എന്റെ മനസ്സറിഞ്ഞപോലെ ഇച്ഛൻ സാധിച്ചു തന്നിരിക്കുന്നു.

അടുത്തത്തിയതും അജു തുളസിയെ കെട്ടിപിടിച്ചു “മമ്മാ…” അവളുടെ ശബ്ദം സന്തോഷത്താൽ ഒന്ന് ഇടറിയിരുന്നു..ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു.. തുളസി അവളെ നേരെ നിർത്തി നെറുകയിൽ ചുംബിച്ചു.. ടെസയുടെ കവിളിൽ തടവിയതും ടെസ അജുവിനെ കെട്ടിപിടിച്ചു.. “ഇച്ചേച്ചി..” “മോളേ..” ടെസയെ അവൾ ചേർത്തു പിടിച്ചു.. അപ്പച്ചന്റേയും അമ്മച്ചിയുടെയും അരികിൽ പോയി ഒരുമിച്ചവൾ ചേർത്തു പിടിച്ചു.. അജുവിന്റെ തലയിൽ രണ്ടുപേരും തലോടി.. “ഇനി സ്നേഹപ്രകടനം വീട്ടിൽ പോയി ആവാം എന്നെ..” സായ് ഒരു ചിരിയോടെ പറഞ്ഞതും അജു അവനെ കൂർപ്പിച്ചു നോക്കി.. “ഈ അളിയന് അസൂയ അല്ലേ ഇച്ചേച്ചി..” ടെസ കുറുമ്പോടെ പറയുന്നത് കേൾക്കേ അജു തലയാട്ടി ശരി വച്ചു അതുകൺകെ എല്ലാവർക്കും ചിരിച്ചു..

മേലേടത്തു വീട്ടിലേയ്ക് കാർ കേറുമ്പോൾ എല്ലാവരിലും ഒരു വേദന നിറഞ്ഞു നിന്നു.. തന്റെ നന്ദേട്ടൻ കൂടെ ഇല്ല എന്നത് ഓർമയിൽ തുളസിയുടെ കണ്ണ് നിറഞ്ഞു.. ജോൺസി പതിയെ നെഞ്ചോന്നു തടവി ജീവിതത്തിൽ എന്ന് കൂടെ നിന്ന കൂട്ടുകാരൻ അല്ല കൂടപ്പിറപ്പ് ഇന്ന് കൂടെ ഇല്ല എന്നതിൽ അയാളിൽ നോവുണർത്തി..  താൻ തളർന്ന എല്ലാവരും തളർന്നാലോ എന്ന ചിന്തയിൽ അയാൾ കണ്ണുകൾ ഇറുക്കെ അടച്ച് ദീർഘാശ്വാസം എടുത്തു അവൻ ഇല്ല എന്ന സത്യം ഉൾകൊള്ളണം മക്കൾക്കു തുണയാവണം തളരരുത് അയാൾ മൗനമായി ഉരുവിട്ടു. ടെസ യാത്ര തുടങ്ങിയപ്പോൾ നിർത്താതെ സംസാരിച്ചെങ്കിലും വീട് എത്രയാപ്പോൾ അവൾ മൗനമായി.. കാർ നിർത്തി അജുവും സായിയും പരസ്പരം നോക്കി പതിയെ ചിരിച്ചു.. “അതേ നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ട് കേട്ടോ..” ചെറുചിരിയോടെ പറഞ്ഞുകൊണ്ട് അജു കാറിൽ നിന്നും ഇറങ്ങി.. ടെസ ഇരുന്ന സൈഡിലേ ഡോർ തുറന്നു അവളെ ഇറക്കി ചേർത്ത് പിടിച്ചു..

മറ്റുള്ളവരും പതിയെ ഇറങ്ങി.. അപ്പഴേയ്ക്കും കാർ വന്ന ശബ്ദം കേട്ട് മഹിയും ഭരതനും രാമനാഥനും പുറത്തിറങ്ങി… “ആഹാ… നിങ്ങളൊക്കെ എപ്പോൾ വന്നു…” അവരെ കണ്ടതും സന്തോഷത്തോടെ അജു ചോദിച്ചു.. “കുറച്ചു നേരമായി.. ഇവിടെ എത്തിയപ്പോൾ നിങ്ങൾ പുറത്ത് പോയെന്നറിഞ്ഞു…” മഹി ചിരിയോടെ പറഞ്ഞ് കൊണ്ട് തുളസിയുടെ അരികിലേയ്ക് നടന്നു. “സുഖമാണോ മോളെ..” ഒരു ഏട്ടന്റെ വാത്സല്യത്തോടെ അയാൾ അവരോടു തിരക്കി.. നിറഞ്ഞ കണ്ണുകളോടെ അവർ അതേ എന്ന് തലയാട്ടി.. മഹി അവരെ കരയരുത് എന്ന രീതിയിൽ തലയാട്ടി കണ്ണ് തുടച്ചു കൊടുത്തു.. “ജോൺസി..” മഹി ആദ്രമായി വിളിച്ചതും അയാൾ കുഞ്ഞിനെ പോലെ ആ ഏട്ടനരികിൽ ചേരുന്നു നിന്നു.. അതു കൺകെ ലിസയുടെ കണ്ണ് നിറഞ്ഞു അത് ആരും കാണാതിരിക്കാൻ അവർ വേഗം മുഖം സൈഡിൽ ചെരിച്ചു്.. എന്നാൽ മഹി ടെസയെ നോക്കാതെ ഇരുന്നത് അവളിൽ ചെറിയ കുശുമ്പുണ്ടാക്കി.. “അതേ വല്യപപ്പാ ഞാൻ ഇവിടെ പനപോലെ നില്കുന്നത് കണ്ടില്ലേ..” “അയ്യോ ഞാൻ കണ്ടില്ല നീ പന ആയത് കൊണ്ടാവും ഞാൻ കാണാതിരുന്നേ..” “അയ്യേ വയസായപ്പോൾ ചളി പറയുന്നോ…” “ആർക്കാടി വയസ് ഈ എനിക്കോ.. ഇങ്ങട് വാടി ഇവിടെ..” അവളെ പിടിക്കാൻ മഹി അവൾക്കരികിൽ വന്നതും ടെസ പിടിച്ചു കൊടുക്കാതെ അകത്തേയ്ക് ഓടി..

മറ്റുള്ളവർ അവളുടെ ഓട്ടം കണ്ട് ചിരിച്ചു.. ടെസ ഓടി അകത്തു കേറിയതും ഹോളിൽ ഇരിക്കുന്നവരെ കണ്ട് ഞെട്ടി തരിച്ചു നിന്നു… അനുവും ഫെബിയും നന്ദയും കാര്യമായ വാർത്തനത്തിൽ അടുത്തു തന്നെ ടിജോയും യദുവും ഫെബിയുടെ ഏട്ടൻ ഫൈസലും ഉണ്ട്.. എന്തോ പറഞ്ഞ് ചിരിയോടെ മുന്നിലേയ്ക് നോക്കിയതും ഞെട്ടി നിൽക്കുന്ന ടെസയെയാണ് അനു കണ്ടത്.. അനു ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു ടെസയുടെ അരികിലേയ്ക് ഓടി.. അനുവിന്റെ ഓട്ടം കണ്ട് മറ്റുള്ളവർ നോക്കിയതും കാണുന്നത് ടെസയെയാണ്. അനു ഓടിപ്പോയി അവളെ മുറുകെ കെട്ടിപിടിച്ചു.. ടെസ തിരിച്ചു അവളെ പുണർന്നു.. ഇരുവരും കുറച്ചു സമയം അങ്ങനെ തന്നെ നിന്നു.. അപ്പഴേക്കും മറ്റുള്ളവർ പുറത്തു നിന്നും അകത്തേയ്ക് വന്നു.. അടുക്കളയിൽ ഉണ്ടായ ശ്യാമയും ശ്രീദേവിയും ഫെബിയുടെ ഉമ്മയും ഹോളിൽ എത്തി.. എല്ലാവരുടെയും ശ്രദ്ധ അനുവിലും ടെസയിലും ആണ്.. “ഐ മിസ്സ്ഡ് യു..” “മീ ടൂ …” പതിയെ പറഞ്ഞ് പുഞ്ചിരിയോടെ അവർ മുഖാമുഖം നോക്കി…

അവർക്ക് പറയാനുള്ളത് പരസ്പരം അവർ പറയാതെ പറഞ്ഞിരുന്നു… അനു പിന്നെയാണ് മറ്റുള്ളവരെ നോക്കിയത്.. നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്ന മമ്മയെ അവൾ ഒരുനിമിഷം നോക്കി നിന്നു തന്റെ കൈ വിടർത്തി ആ അമ്മ മകളെ വിളിച്ചതും നിമിഷങ്ങൾക്കുള്ളിൽ ആ നെഞ്ചിൽ ചേർന്നിരുന്നു… തുളസി അവളുടെ തലയിൽ തലോടി.. അജുവിനെയും ടിജോയെയും ടെസയെയും കണ്ണുകളാൽ വിളിച്ചു നിമുഷങ്ങൾക്കകം ആ അമ്മ ചൂടിൽ ആ മൂന്ന് മക്കളും എത്തി അവരെ പുൽകിയിരുന്നു.. ആ കാഴ്ച മറ്റുള്ളവരുടെ കണ്ണ് നിറച്ചു.. “അതെന്താ തുളസിയമ്മേ ഞങ്ങളെ കൂട്ടില്ലേ…” സന്ദർഭം ലഘുകരിക്കാൻ നന്ദുവും ഫെബിയും ഒരുമിച്ച് ചോദിച്ചതും തുളസി അവരെ നോക്കി.. “അയ്യടാ അങ്ങനെ ഇപ്പോൾ ഞങ്ങളുടെ മമ്മയെ തരുന്നില്ല അല്ലേ അനു..” ടെസ കുറുമ്പോടെ പറഞ്ഞതും തുളസി അവളുടെ കൈയിൽ ചെറിയ അടി കൊടുത്തു. നന്ദനെയും ഫെബിയേയും അരികിൽ വിളിച്ചു. അവരെ പുണർന്നതും ടെസ അവരെ നോക്കി ചുണ്ട് കൂർപ്പിച്ചു.. “ഓഹ് അങ്ങനെ ഇപ്പോൾ വല്യ ആളാവണ്ട എനിക്കേ എന്റെ ശ്യാമമ്മ ഉണ്ട്…” തുളസിയെ പുച്ഛിച്ചു കൊണ്ട് ശ്യാമയുടെ അരികിൽ പോയി ടെസ മുറുകെ പുണർന്നപ്പോൾ അവളുടെ കുറുമ്പ് നിറഞ്ഞ കളികൾ കണ്ട് എല്ലാവരും സന്തോഷത്തോടെ ചിരിച്ചു..

ഭക്ഷണം കഴിച്ച് എല്ലാവരും ഹോളിൽ ഒത്തുകൂടി.. പരസ്പരം പരിഭവവും തമാശയും നിറഞ്ഞ സമയം എന്ന് തന്നെ പറയാം.. ടിജോയും യദുവും ടീവി നോക്കുന്നുണ്ടെങ്കിലും നാൽവർ സംഘത്തെ (അനു, ടെസ, ഫെബി, നന്ദന)ചൊറിയുന്നു ഉണ്ട്.. മുതിർന്നവരോട് നടന്ന കാര്യങ്ങൾ സായ് പറഞ്ഞിരുന്നു.. അതിനാൽ തന്നെ ആണ് കാര്യം അവർ പിന്നീട് സംസാരിച്ചില്ല.. ആണുങ്ങൾ എല്ലാവരും ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്.. അമ്മമാർ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നു.. സായ് ഫോണിൽ എന്തോ നോക്കി ഇരിക്കുമ്പോൾ അവനടുത്തേയ്ക് അജു വന്നിരുന്നു.. അത് കണ്ടതും അനുവും ടെസയും പരസ്പരം നോക്കി എന്നിട്ട് ഓടി പോയി ഇരുവർക്കും ഇടയിൽ ഇരുന്നു.. “അങ്ങനെ ഇപ്പോൾ നിങ്ങൾ സല്ലപിക്കേണ്ട ഞങ്ങൾ ഇല്ലാതെ കല്യാണം കഴിച്ചതല്ലേ.. എന്തൊക്കെ പ്രതീക്ഷകളായിരുന്നു ഇച്ചേച്ചിടെ കല്യാണത്തിന് മാച്ചിങ് ഡ്രസ്സ്‌.. ഇച്ചേച്ചിടെ കഴുത്തിൽ താലി കെട്ടുമ്പോൾ ഞങ്ങൾ രണ്ടും പോരും നിങ്ങളുടെ ഇരുസൈഡിൽ നിന്നും ആർപ്പിവിളിക്കുന്നു.. ഒന്നും നടന്നില്ലല്ലോ അതിനു നിങ്ങൾക്കുള്ള ഞങ്ങളുടെ ചെറിയ ശിക്ഷയാണെന്ന് കൂട്ടിയ്ക്കോ..” “അതു ശരിയാ ഞങ്ങളും നിങ്ങളുടെ കൂടെ സപ്പോർട്ട് ചെയ്യുന്നു..” അനു പറയുന്നത് കേൾക്കേ ഫെബിയും നന്ദുവും കൂടി അവർക്കരികിൽ വന്നു പറഞ്ഞു..

“അതിന് ആര് താലി കെട്ടി..” “ങേ.. അപ്പോൾ കല്യാണം കഴിഞ്ഞില്ലേ..” സായ് പറയുന്നത് കേൾക്കേ ടെസ ഞെട്ടി കൊണ്ട് ചോദിച്ചു.. പിള്ളേരുടെ സംസാരം കേൾക്കേ എല്ലാവരുടെയും ശ്രദ്ധ അവരിലായി.. “കല്യാണം കഴിഞ്ഞു എന്ന് വച്ചാൽ നിയമപരമായി ഞങ്ങൾ ഭാര്യാഭർത്താവ് ആണ്.. രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പ് വച്ചു ഞങ്ങൾ വിവാഹിതരായി.. അല്ലാതെ നിങ്ങൾ ഇല്ലാതെ നിങ്ങളുടെ ഇച്ചേച്ചി താലി കെട്ടാൻ സമ്മദിക്കും എന്ന് തോന്നുന്നുണ്ടോ…” “അപ്പോൾ നിങ്ങൾ താലി കെട്ടിയില്ല..” തുളസി ഞെട്ടികൊണ്ട് അവർക്കരികിൽ വന്നു ചോദിച്ചു.. “മമ്മ കൂൾ താലി കെട്ടിയില്ല എന്നത് നേരാണ് അത് മനപൂർവം അല്ല നിങ്ങൾ എല്ലാവരും കൺകെ വേണം എന്നൊരു കുഞ്ഞ് നിർബന്ധം.. പ്രതേകിച്ചു എന്റെ വാവാച്ചിയും ടെസ കുഞ്ഞും പിന്നെ ഇച്ഛന്റെ അപ്പു വേണം എന്ന് ഇച്ഛനും പറഞ്ഞു.. അതാണ് രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പ് വച്ചു നിയമപരമായി കല്യാണം മതി എന്ന് തീരുമാനിച്ചേ..” “എന്നാൽ പിന്നെ നമുക്ക് ഇവരുടെ കല്യാണം നടത്താം നാടും നാട്ടുകാരും എല്ലാവരും അറിഞ്ഞു കൊണ്ട് ഗംഭീരമായിട്ടുള്ള കല്യാണം.. എന്തു പറയുന്നു…” യദു മുന്നിൽ വന്നു എല്ലാരോടും പറഞ്ഞതും എല്ലാവർക്കും. സമ്മതം എന്നാൽ പോലെ മുഖത്ത് സന്തോഷം തെളിഞ്ഞു..

സായിയും ടെസയും ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും എല്ലാവരും നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു… “ഇതിന്റെ കൂടെ നമുക്കും കെട്ടിയാലോ ഫെബി എന്താ അഭിപ്രായം..” “അയ്യടാ പൂതി കൊള്ളാം അങ്ങോട്ട്‌ മാറി നില്ക്കു ഉമ്മ കണ്ടാൽ ടിജോച്ചായന് പിന്നെ ഞാൻ പറഞ്ഞ് തരണ്ടല്ലോ ആദ്യം ഞാൻ പഠിച്ചു ജോലി വാങ്ങട്ടെ മതി കല്യാണം..” ടിജോ ഫെബിയുടെ ചെവിയ്ക്കരികിൽ നിന്ന് പറയുന്നത് കേൾക്കേ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾ കുറുമ്പോടെ മറുപടി നൽകി.. “ഞാൻ മൂത്ത് നരച്ചു ഇരിക്കാതെ ഉള്ളു..” ടിജോ വിഷമത്തോടെ പറയുന്നത് കേൾക്കേ അവൾ ഒന്ന് ചിരിച്ചു. “എന്താ അവിടെ..” ഫെബിയുടെ ചെവി തിന്നുന്ന ടിജോയെ കണ്ട് ഉമ്മ ചോദിച്ചതും ഒന്നുമില്ല എന്നും പറഞ്ഞ് ടിജോ അവിടെ നിന്നും യദുവിന്റെ അരികിലെക്ക് ഓടി.. അതു കൺകെ എല്ലാവരും ചിരിച്ചു.. പിന്നീട് അവിടെ ഒരു മേളം ആയിരുന്നു കല്യാണത്തിന് ദിവസം നോക്കലും വസ്ത്രങ്ങളും ആഭരണങ്ങളും എന്ന് വേണ്ട സദ്യയ്ക്ക് വേണ്ട ഏർപ്പാട് വരെ നിമിഷങ്ങൾക്കുള്ളിൽ ചർച്ച ചെയ്തു.. നാടും നാട്ടുകാരും അറിഞ്ഞുള്ള ഒരു കല്യാണം.. സായ് കൃഷ്ണ വെഡ്സ് അജന്യ. പിഎം ഗ്രൂപ്പിൽ നിന്നും കൃഷ്ണ ഗ്രൂപ്പിൽ നിന്നും സ്റ്റാഫുകൾ അടക്കം കല്യാണത്തിന് വന്നിരുന്നു എല്ലാവരും സായിയുടെ വധുവിനെ കാണാൻ തിടുക്കം ആയിരുന്നു..

ആനന്ദിന്റെ മകൾ ആണ് അജന്യ എന്ന് അങ്ങനെ ആർക്കും അറിയില്ലായിരുന്നു.. “ശോ എന്നാലും സായ് സാറിനെ വളച്ചു കുപ്പിൽ ആകാം എന്നൊക്കെ കാരിതിയതായിരുന്നു എല്ലാം പോയില്ലേ..” കല്യാണമണ്ഡപം  നോക്കി നിമിഷ പറയുന്നത് കേൾക്കേ രൂഷ്‌ന ചിരിച്ചു.. ഒരുപോലെ കളർ ഉള്ള ദാവണി ഉടുത്തു അനുവും ടെസയും നന്ദുവും ഫെബിയും ഡാൻസ് കളിച്ചുകൊണ്ട് മണ്ഡപത്തിലേക്ക് വന്നതും എല്ലാവരുടെ ശ്രദ്ധ അവരിൽ ആയി… അവരുടെ പുറകെ താലവും പിടിച്ച്  വരുന്ന അജന്യയെ കണ്ട് പലരിലും പല ഭാവങ്ങൾ മിന്നിമറിഞ്ഞു… ഞെട്ടയും അസൂയയും സന്തോഷയും കുശുമ്പ് അങ്ങനെ പല ഭാവങ്ങൾ.. അജന്യ അത്രയേറെ സുന്ദരി ആയിരുന്നു. മെറൂൺ കളർ കാഞ്ചീപുരം സാരിയും മിതമായ ആഭരണങ്ങളും തലയിൽ മംഗലാപുരം മുല്ലയും ചൂടി നിറഞ്ഞ ചിരിയോടെ കടന്നു വരുന്ന അജുവിനെ തന്നെ അവിടെ ഉള്ളവർ നോക്കിയിരുന്നു. അജു മണ്ഡപത്തിൽ കേറി എല്ലാവരെയും നമസ്കരിച്ച് ഇരുന്നു..

“എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു..” “എന്ത്..” നിമിഷ പറയുന്നത് കേൾക്കേ രൂഷ്‌ന ചോദിച്ചു.. “അജന്യ മാം ഓഫീസിൽ വന്ന ആണ് സായ് സാറിനെ കെട്ടിപിടിച്ചപ്പോൾ തന്നെ എനിക്ക് ഒരു സംശയം തോന്നി. പക്ഷേ ആനന്ദ് സാറിന്റെ മക്കളെ ആണ് കെട്ടുന്നേ എന്ന് പറഞ്ഞപ്പോൾ അത് അജന്യ മാം ആണെന്ന് സ്വപ്നത്തിൽ പോലെ തോന്നിയില്ല..” “അതെന്താ നിന്റെ ദിവ്യ ദൃഷ്ടിയിൽ തെളിഞ്ഞില്ലേ…” തമാശ രൂപണേ രൂഷ്‌ന നിമിഷയോടു ചോദിച്ചു…. “അതാണ് ഞാനും ആലോചിക്കുന്നത്..” നിമിഷ പറയുന്നത് കേൾക്കേ രൂഷ്‌ന സ്വയം തലയ്ക്കു അടിച്ചു ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന രീതിയിൽ.. അത് കൺകെ നിമിഷ മുഴുവൻ പല്ലു കാട്ടി  ചിരിച്ചു.. കല്യാണമണ്ഡപത്തിലേക്ക് തിരിച്ചു.. സഹോദര സ്ഥാനത്തു നിന്നു ടിജോ സായിയെ കൈ പിടിച്ചു് മണ്ഡപത്തിൽ കൊണ്ടു വന്നു..  പുറകെ തന്നെ അവരുടെ കുറച്ച് ഫ്രണ്ട്സും കുടുംബങ്ങളും മണ്ഡപത്തിൽ കയറി.. സായ് സദസിനെ നമസ്കരിച്ചു അജുവിനരികിൽ ഇരുന്നു.. ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു.. മുതിർന്ന ഒരാളുടെ നിർദേശപ്രകാരം ആദ്യം അജു സായിയ്ക്കു ഹാരം അണിഞ്ഞു..

തുടർന്ന് സായിയുടെ കൈയിൽ രാമനാഥൻ താലി കൊടുത്തതും സായ് അതു വാങ്ങി അജുവിനെ നോക്കി പുഞ്ചിരിയോടെ അവളുടെ കഴുത്തിൽ താലി ചാർത്തി.. പെങ്ങളുടെ സ്ഥാനത്തു നിന്നും നന്ദു അജുവിന്റെ മുടി പൊക്കി കൊടുത്തു. അവിടെ നിന്നവരല്ലാം ഇരുവർക്കും അനുഗ്രഹത്തോടെ അറിയും പൂവും വിതറി അമ്മമാർ മനസുരുകി പ്രാർത്ഥിച്ചു.. മഹിയുടെയും ജോൺസിയുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു അനുവും ടെസയും അവളുടെ ആഗ്രഹം പോലെ ഇരുവരുടെയും സൈഡ് നിന്നും ആർപ്പുവിളിച്ചു.. തുടർന്ന് സായ് അജുവിന് ഹാരം അണിയിച്ചു.. നന്ദു സായിക് നേരെ സിന്ദൂരചെപ്പ് നീട്ടിയതും നിറഞ്ഞ ചിരിയോടെ അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം അജുവിന്റെ നെറുകയിൽ ചാർത്തി. അവിടം സായ് ചുംബിച്ചു. അതു കൺകെ അവരുടെ അരികിൽ വന്നു പിള്ളേർ സംഘവും കൂട്ടുകാരും ആർപ്പുവിളിച്ചു.. അത് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു.. “നീയാണ് പെണ്ണേ എന്നിലെ സായൂജ്യം..” അജുവിനെ ചേർത്തു പിടിച്ചു്കൊണ്ട് സായ് അവളുടെ കാതുകളിൽ മന്ത്രിച്ചു. ഇനി കാത്തിരിപ്പില്ല സായൂജ്യം അവസാനിച്ചിരിക്കുന്നു..