രചന: ആയിഷ അക്ബർ
നാളെ കഴിഞ്ഞാൽ ദൃശ്യ വരും……
ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്…..
തനിക്ക് അവളുടെ റൂമിലേക്ക് തന്നെ മാറാം….
രണ്ട് മൂന്ന് ദിവസങ്ങൾ കൂടി അതേ ഭംഗിയോടെ കടന്ന് പോയി ക്കഴിഞ്ഞൊരു വൈകുന്നേരം അവർ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കാർത്തിയത് പറഞ്ഞത് ..ഒരു നിമിഷം എന്തോ ഒരു പ്രയാസം കൃഷ്ണക്ക് തോന്നി…..അമ്മയും അച്ഛനും പോയി ക്കഴിഞ് താൻ സ്വസ്ഥമായി ജീവിച്ച ഒരാഴ്ചക്കാലം….ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു പ്രത്യേക സുഖം തരുന്ന ദിന രാത്രങ്ങളായിരുന്നു….
യാതൊരു വിധ ശല്യങ്ങളുമില്ല…അവനീ വീട് മുഴുവനായി തനിക്ക് വിട്ട് തന്നിരിക്കുക യായിരുന്നു……താനിവിടെ യൊരു വിരുന്നു കാരിയാണെന്ന് താൻ തന്നെ മറന്ന് പോയിരുന്നു…അത്ര മേൽ ഈ വീട് തനിക്ക് സ്വന്തമായിരുന്നു….ഒരു നിമിഷം അവൾക്കീ വീട് വിട്ട് പോകുകയെന്ന് ആലോചിക്കുമ്പോൾ തന്നെ വല്ലാത്തൊരു വിങ്ങൽ തോന്നി….അതിലേറെ അവനും തന്റെ സ്വസ്ഥതക്കുള്ള വലിയൊരു കാരണം തന്നെയായിരുന്നു….കൃഷ്ണ എന്ന ആവിളിയിൽ നിറഞ്ഞു നിൽക്കുന്ന അലിവും മാനസികമായി തനിക്ക് തന്ന താങ്ങും ചെറുതല്ല…ഇവനെ പോലൊരാണിനാൽ പ്രണയിക്കപ്പെടാൻ കഴിഞ്ഞ മെറിനോട് അവൾക്ക് അസൂയ തോന്നിയിരുന്നന്നേരം…..ഹലോയ്…..എന്താ സന്തോഷം കൊണ്ടാണോ ഒന്നും മിണ്ടാതിരിക്കുന്നത്….
ആലോചനയിലാണ്ട അവളെ നോക്കി അവനത് ചോദിക്കുമ്പോൾ അവൾ ചിരിക്കാനൊന്ന് പ്രയാസപ്പെട്ടു…..ഒരു തവണ മാത്രം കണ്ട എന്റെ പേര് ഇയാളെങ്ങനെയാ ഓർത്തിരുന്നത്……
അവൾ പതിഞ്ഞ സ്വരത്തിലത് ചോദിക്കുമ്പോൾ അവൻ അവളുടെ മിഴികളിലേക്കൊന്ന് നോക്കി….
അത്ര മേൽ വശ്യമായ അവക്ക് എന്തോ ഒരു മാന്ത്രികതയുണ്ട്…….അവനൊന്നു പുഞ്ചിരിച്ചു……തന്നെ ഒരു വട്ടമേ കണ്ടിട്ടുള്ളു എന്ന് പറഞ്ഞിട്ട് കാര്യമില്ല…..തലങ്ങും വിലങ്ങും ആ വീട്ടില് തന്റെ പേരാണ് കേൾക്കാറുള്ളത്…..
പെങ്ങമ്മാരു കൃഷ്ണ കൃഷ്ണ പാട്ട് പാടി പിറകെ നടന്നു കളിയാക്കും….അമ്മയാണെങ്കിൽ പറയേണ്ട…..
കൃഷ്ണ മോള് കഴിച്ചോ ന്നാവോ കുടിച്ചോന്നാവോ എന്നൊക്കെ പറഞ്ഞോണ്ടിരിക്കും…..കാർത്തി അതും പറഞ്ഞു ചിരിക്കുമ്പോൾ കൃഷ്ണയും ചിരിച്ചു……ദേ….. ഇത്…… ഇത് ഇയാളുടെ അമ്മ എനിക്കിട്ട് തന്നതാണ് ……അപ്പോളാ വളയുടെ കാര്യം ഓർമ വന്നതവൾ പറഞ്ഞത്…..
വേണ്ടാ….. അത് താന്നിട്ടോ…. തന്നെ അത്ര നഷ്ടമായത് കൊണ്ട് അമ്മ തന്നതല്ലേ…..അത് പതിയെ കയ്യിൽ നിന്ന് ഊരാൻ തുടങ്ങുന്ന അവളോട് അവനത് പറയുമ്പോൾ അവൾ മിഴികൾ അവനു നേരെയൊന്നുയർത്തി……അപ്പോഴേക്കും അവന്റെ ഫോൺ വൈബ്രേറ്റ് മോഡിൽ കിടന്നു റിങ് ചെയ്തതും അവൻ അറ്റൻഡ് ചെയ്തിരുന്നു…..
ഹെലോ മെറി…..അവൻ ഫോൺ ചെവിയോട് ചേർത് സ്നേഹത്തോടെ വിളിച്ചതും ഒരു പൊട്ടി തെറിയായിരുന്നു അങ്ങേ തലക്കൽ നിന്ന് വന്നത്….
നിന്റെ കൂടെ ആരാ അവിടെ ഉള്ളത് .. എനിക്കിപ്പോ അറിയണം….അവളത് ചോദിച്ചതും കാർത്തി വല്ലാതെ പതറി പോയിരുന്നു….അവന്റെ തൊണ്ട വരണ്ടു….ഇരുന്നിടത് നിന്ന് പെട്ടെന്നവനെഴുന്നേറ്റു……കൃഷ്ണ യും കണ്ണുകൾ വിടർത്തി വല്ലാത്തൊരു പ്രയാസത്തോടെ അവനെ നോക്കി…..മെറി… ഞാൻ……നീയൊന്നും പറയേണ്ട…. നിന്നേ വിശ്വസിച്ചു സ്നേഹിച്ച ഞാൻ മണ്ടിയായിരുന്നു കാർതി..ഞാൻ വരും വരെ നീയെന്നെ കാത്തിരിക്കുമെന്ന് കരുതിയ ഞാൻ മണ്ടിയാണ്..നീ നാട് മുഴുവൻ നടന്നു പെണ്ണ് കാണുന്നതൊക്കെ എന്റെ പഠിത്തം കഴിയാനുള്ള കാത്തിരിപ്പാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നീ എന്നെ ചതിക്കുകയായിരുന്നല്ലേ….
മെറിന്റെ ശബ്ദം ഉയരുന്നതിൽ അവളുടെ ഉള്ളിലെ സങ്കടം മുഴുവൻ പ്രകടമായിരുന്നു….മെറി… ഞാൻ…. നിന്നോട്….ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല…. നീയെന്നെ ഇനി വിളിക്കരുത്…നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോ…..കാർത്തി പറയാൻ തുടങ്ങിയതും അതും പറഞ്ഞു കൊണ്ട് മറു തലക്കലേ ശബ്ദം നിലച്ചിരുന്നു…..കാർത്തി ശില കണക്കെ ആ കസേരയിലേക്കിരുന്നു…..അവൻ വീണ്ടും അവളുടെ നമ്പറിലേക്ക് ട്രൈ ചെയ്യുമ്പോൾ ആ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു….അവളുടെ നമ്പറിൽ കിട്ടുന്നില്ലെന്നത് കണ്ടതും അവനാ ഫോണൊരൊറ്റ ഏറായിരുന്നു നിലത്തേക്ക് ..
കൃഷ്ണ യുടെ കണ്ണുകൾ ഭയത്താൽ കുറുകി….
അവനെ ഇത്ര ദേഷ്യത്തിൽ താൻ കണ്ടിട്ടേയില്ല…..
അവൻ കൈകൾ കൊണ്ട് നെറ്റിയിലുഴിഞ്ഞു…..തലക്ക് നല്ല ഭാരം തോന്നുന്നുണ്ട്….അവൾ പലപ്പോഴും ഇങ്ങനെയാണ്..
നിസാരമായ കാര്യങ്ങൾക്ക് പോലും വല്ലാതെ ദേഷ്യപ്പെടും…. പിണങ്ങും…പക്ഷെ…. ഇതിൽ തെറ്റുകാരൻ ഞാൻ കൂടിയാണല്ലോ..അവളിൽ നിന്ന് സത്യംമറച്ചുവെച്ചില്ലേ……അവനെന്തുചെയ്യണമെന്നറിയില്ലായിരുന്നു…..അവൻ അൽപ നേരത്തിനു ശേഷം തലയൊന്നുയർത്തിയപ്പോഴാണ് താൻ എറിഞ്ഞ ആ ഫോൺ കയ്യിലെടുത്തവൾ തനിക്ക് നേരെ നീട്ടിയത്..ഒന്ന് കൂടി…വിളിച്ചു നോക്കിക്കൂടെ..അവളത് പറയുമ്പോൾ ആ വാക്കുകൾ ഇടറി പോയിരുന്നു…..അവനവളെ നോക്കുമ്പോൾ വല്ലാത്ത സഹതാപം തോന്നി….
അവൻ ഇടം കയ്യാലേ മുഖമൊന്നു തടവിയ ശേഷം മൊബൈൽ കയ്യിലേക്ക് വാങ്ങി ടേബിളിൽ വെച്ചു…..താൻ ചായ കുടിക്ക്….അവളോടത് പറയുമ്പോൾ എല്ലാ ദുഖങ്ങളും ഉള്ളിന്റെ യുള്ളിൽ മൂടി കെട്ടി വെച്ചത് പോലെ അവൾക്ക് തോന്നിയിരുന്നു…..
ഞാൻ… ഞാൻ കാരണമല്ലേ……അപ്പോഴേക്കും അതും ചോദിച്ചു കൊണ്ടവൾ വിതുമ്പി പോയിരുന്നു….അവൻ അടക്കി വെച്ചത് പോലെ അത്ര വേഗത്തിൽ അവൾക്ക് സങ്കടങ്ങളെ പിടിച്ചു കെട്ടാൻ കഴിഞ്ഞിരുന്നില്ല…….ഏയ് കൃഷ്ണാ….. കരയല്ലേ….താൻ കാരണമാണെന്ന് ആര് പറഞ്ഞു….ഇത് പലപ്പോഴായി ഉള്ളതാണ്…..
താനും കേട്ടിരുന്നതല്ലേ….അവളങ്ങനെയൊരു പ്രകൃതമാണ്……സ്നേഹിച്ചു പോയി…….ദേഷ്യമൊക്കെ മാറി കുറച്ചു കഴിഞ്ഞവൾ വിളിക്കും…അവൻ ഉള്ളിലെ വിങ്ങലിനെ കൂട്ട് പിടിച്ചു കൊണ്ടത് പറയുമ്പോഴും അവളുടെ മിഴികൾ പെയ്തു തന്നെയിരുന്നു…..
എന്നാലും ആരാവും ഇതവളോട് പറഞ്ഞതെന്ന് അറിയുന്നില്ല…..അവൻ അവന്റെ സംശയം പ്രകടിപ്പിക്കുമ്പോൾ അവൾ കണ്ണുകൾ തുടച്ചു കൊണ്ടവനെയൊന്ന് നോക്കി…..ഇനി….. ആ ഫ്രണ്ട് ആവുമോ…….ആര് ദൃശ്യയോ…..
കൃഷ്ണ സംശയത്തോടെ അത് ചോദിച്ചതും അവനതും പറഞ്ഞു കൊണ്ട് ഫോണെടുത്തിരുന്നു…..ഹെലോ ദൃശ്യ..നീയാണോ മെറിനോട് കൃഷ്ണ യേ കുറിച്ചു പറഞ്ഞത്……
അത്…. കാർത്തി…. നീ പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതി ഞാൻ…..അവന്റെ ചോദ്യത്തിലെ കനം അറിഞ്ഞപ്പോഴേക്കും ദൃശ്യ പരുങ്ങലോടെയാണത് പറഞ്ഞത്…..കാർത്തി മറുപടി ഒന്നും പറയാതെ ഫോൺ വെച്ചു…
നിനക്ക് ഞാൻ വേറെ താമസം ശെരിയാക്കി തരാം …… ഇനി ഇവിടെ തന്നെ നിന്നേ നിർത്തിയാലും അവളുടെ അടുത്തേക്ക് വിടില്ല…..ഫോൺ വെച്ച ഉടനെ കൃഷ്ണയോടായത് പറയുമ്പോൾ ദൃശ്യ യോടുള്ള ദേഷ്യം മുഴുവൻ അതിൽ കലർന്നിട്ടുണ്ടായിരുന്നു….ഇനി….. ഇനി വിളിക്കുമായിരിക്കും അല്ലെ…..കൃഷ്ണ പതിയെ വീണ്ടുമത് ചോദിക്കുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു നിന്ന കുറ്റ ബോധം അവനറിയുന്നുണ്ടായിജെന്നു….മ്മ്…. താൻ സങ്കടപ്പെടേണ്ട…. അവൾ വിളിക്കും…അവൾക്കെന്നെ വിളിക്കാതിരിക്കാൻ പറ്റില്ല……കാർത്തി അവളെ സമാധാനിപ്പിക്കാൻ വേണ്ടി അത് പറയുമ്പോഴും വാക്കുകളിൽ ഏറെ പ്രതീക്ഷ കലർന്നിരുന്നു……
ഇത് വരെയില്ലാത്തൊരു വീർപ്പു മുട്ടൽ അന്നാ വീട്ടിലവൾക്ക് തോന്നി…അവന്റെ കണ്ണുകളിൽ അവളോടുള്ള സ്നേഹം താൻ കണ്ടതാണ്…അത് താൻ കാരണം….അവൾക് മനസ്സിന് വല്ലാത്ത ഭാരം തോന്നിയിരുന്നു……അവന്റെ മുഖവും ഏറെ ആശങ്കകളെ പേറിയിരുന്നു……ഫോൺ കയ്യിലെടുത്തു സദാ അതിലേക്ക് നോക്കിയിരിക്കുന്നവനെ കാൻകെ അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു…..എന്നാൽ മെറിൻ വിളിച്ചില്ല…..അന്ന് മുഴുവൻ വിളിച്ചില്ല……അവൻ ഫോണുമായി മുറ്റത്തെ ഇരുമ്പ് ഊഞ്ഞാലിൽ അങ്ങനെയിരുന്നു……ഇരുട്ടിൽ കയ്യിൽ ഫോണും പിടിച്ചിരിക്കുന്നവന്റെ മുഖം വ്യക്തമല്ലെങ്കിലും ആ മനസ്സിലെ വിങ്ങൽ എത്രത്തോളമെന്ന് കൃഷ്ണക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കൃഷ്ണ അടുക്കളയിൽ കയറി…..ഇന്നലെ രാത്രി തന്നെ അവനൊന്നും കഴിച്ചിട്ടില്ല….അത് കൊണ്ട് തന്നെ അവൾ വേഗം ഭക്ഷണമുണ്ടാക്കി തുടങ്ങി…….സാധാരണ അവൻ തനിക്ക് മുന്പേ എഴുന്നേൽക്കുന്നതാണ്….ഇന്നലെ രാത്രി പാവം ഉറങ്ങിയിട്ടുണ്ടാവില്ലെന്ന് അവൾക്ക് തോന്നി…..ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും അത് വിശ്വസിക്കാതെ അവനോടൊന്ന് സംസാരിച്ചു കൂടെ ആ പെണ്ണിനെന്ന് അവൾക്ക് തോന്നി പ്പോയി….
അവനെ വേദനിപ്പിക്കേണ്ടെന്ന് കരുതി പറഞ്ഞില്ലെന്നേയുള്ളു…..ആ സമയത്താണ് കാളിങ് ബെല്ലടിക്കുന്ന ശബ്ദം അവൾ കേൾക്കുന്നത്…..അവൻ എഴുന്നേറ്റ് വാതിൽ തുറക്കും എന്നുള്ളത് കൊണ്ട് തന്നെ അവൾ ചെയ്യുന്ന ജോലി തുടർന്നു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നന്ദിനി ബെല്ലടിച്ചു വാതിൽ തുറക്കാനായി കാത്ത് നിൽക്കുമ്പോഴേക്കും കാറ് നിർത്തി വിജയനും സിറ്റ് ഔട്ടിലേക്ക് കയറിയിരുന്നു…ഇവനില്ലേ ഇവിടെ….. നീ വിളിച്ചു നോക്കിയിരുന്നോ….വിജയൻ നാല് പാടുംഒന്ന്നോക്കിയിട്ടാണത്പറഞ്ഞത്….അവനെവിടെ പോകാൻ…. ഇവിടെയുണ്ടാവും……നന്ദിനി വാതിൽ ഒന്ന് മുട്ടിയതും ലോക്കിട്ടി ട്ടില്ലാത്ത ആ വാതിൽ അവർക്ക് മുമ്പിതുറക്കപ്പെട്ടു……അവർ രണ്ട് പേരും അകത്തേക്ക് കയറി…. നന്ദിനി ബാഗ് സോഫയിലേക്ക് വെച്ചു കൊണ്ട് നേരെ കാണുന്ന അവന്റെമുറിയിലേക്കാണ്കയറിയത്……കാർത്തി…..നന്ദിനി അവനറികിലായിരുന്നു പതിയെ വിളിച്ചതും ഉറക്ക ചടവിൽ നിന്നവൻ ഒന്ന് തലയുയർത്തി……
(തുടരും)

by