രചന – ശ്രീമിഴി
അമ്മേ.. എന്താ എന്തിനാ ഇങ്ങനെ നിലവിളിക്കുന്നെ.. ഞാൻ അത് അമ്മ…. അമ്മ.. എനിക്ക് കുറച്ചു വെള്ളം.. ശിവൻ വേഗം ചെന്നു ബോട്ടിൽ തുറന്നു ചാരുവിനു വെള്ളം കൊടുത്തു.. എന്തിനാ താൻ നിലവിളിച്ചേ അമ്മക്ക് എന്താ പറ്റിയത്.. അത് ഞാൻ ഒരു സ്വപ്നം കണ്ടതാ അമ്മക്ക് എന്തോ പറ്റിയത് പോലെ.. അപ്പൊ തന്റെ അമ്മ ഇപ്പൊ എവിടെ.. അത് അമ്മ വീട്ടിൽ ഉണ്ട് ഞാൻ അമ്മേടെ കൂട്ടുകാരീടെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയതാ അതിപ്പോ ഇങ്ങനെ ആയി.. അപ്പൊ തന്റെ വീട്ടിൽ ഇപ്പൊ ആരും ഇല്ലേ.. അമ്മയുണ്ട് ഇടക്ക് അപ്പച്ചി വരും.. സാറിന്റെ അമ്മ പോയോ എന്നോട് ഒന്നും പറഞ്ഞില്ല.. താൻ നല്ല ഉറക്കം ആയിരുന്നു അതാ അമ്മ ഒന്നും പറയാതെ പോയത്.. സാറ് എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യുമോ.. ശിവൻ എന്താ എന്നാ മട്ടിൽ ചാരുവിനെ നോക്കി.. ചാരു വേഗം താഴെ നിന്നു ബാഗ് എടുത്തു അതിൽ നിന്നു ഒരു കടലാസ് എടുത്തു ശിവന് നേരെ നീട്ടി..
എന്താ ഇതു.. ഇതാണ് അമ്മേടെ കുട്ടുകാരിയുടെ അഡ്രസ് ആണ് സാറ് എനിക്ക് വേണ്ടി ആ വീട് എവിടെ ആണ് എന്ന് കണ്ടു പിടിച്ചു തരാമോ ചിലപ്പോൾ നാളെ ഡിസ്ചാർജ് ആവാം എന്നാ ഡോക്ടർ പറഞ്ഞത് അപ്പൊ ഈ അവസ്ഥയിൽ വീട് അന്യഷിച്ചു നടക്കാൻ പറ്റില്ലാലോ അതാ.. ബുദ്ധിമുട്ട് ആണെകിൽ വേണ്ട അമ്മയും സാറും ഇപ്പൊ ചെയ്യുന്ന കാര്യങ്ങൾ തന്നെ വളരെ കൂടുതലാണ് എന്നും പറഞ്ഞു ചാരു നിറന്നകണ്ണാലെ ശിവനെ നോക്കി.. ശിവൻ ഒന്നും മിണ്ടാതെ അഡ്രസ് വാങ്ങി പുറത്തേക്കു നടന്നു.. വാതിലിന്റെ അടുത്ത് എത്തിയതും ശിവൻ ഒരു കുസൃതി ചിരിയോടെ തിരിഞ്ഞു ചാരുവിനെ നോക്കി.. എന്താ തന്റെ പേര്.. ചാരുത.. പിന്നെ ഒന്നും ചോദിക്കാൻ നില്കാതെ ശിവൻ പുറത്തേക്കു നടന്നു.. ശിവൻ പോകുന്നതും നോക്കി ഇരുന്നു ചാരു.. അനിയൻ അറിയാതെ ചെയ്തു പോയാ തെറ്റിന്റെ പേരിൽ തനിക്കു വേണ്ടി കഷ്ടതാ അനുഭവിക്കുന്ന ഒരു ഏട്ടനും.. അമ്മയും ചാരുവിനു സ്വയം പുച്ഛം തോന്നി മറ്റുള്ളവരെ വേദനിപ്പിക്കാൻ മാത്രമുള്ള ഒരു ജന്മം എത്ര കരയരുത് എന്ന് വിചാരിച്ചാലും കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടേ ഇരിക്കും നിറഞ്ഞു വന്ന കണ്ണുകൾ ചാരു അമർത്തി തുടച്ചു അമ്മയെ ഇനിയും തനിച്ചു നിർത്താൻ പറ്റില്ല അമ്മക്ക് എന്തേലും പറ്റിയിട്ടു പിന്നെ എന്തിനാ ഈ ചാരു ജീവനോടെ നില്കുന്നത്.. ഓരോന്ന് ഓർത്ത് ചാരു കണ്ണ്ടച്ചു കിടന്നു എപ്പോഴ്യോ ഉറങ്ങി പോയി.. 🏵️🏵️🏵️🏵️
ചാരു രാവിലെ കണ്ണ് തുറന്നപ്പോ കാണുന്നത് തന്നെ നോക്കിയിരിക്കുന്ന ശിവനെയാണ്.. ചാരുവിനു എന്തോ പോലെ തോന്നി.. സോറി ഞാൻ ഉറങ്ങി പോയി…… ശിവൻ അതിനൊന്നു ചിരിച്ചു പിന്നെ എഴുന്നേറ്റു ഒരു ഗ്ലാസ് ചായ എടുത്തു ചാരുവിനു നിട്ടീ.. ഞാൻ…… ഞാൻ ഫ്രഷ് ആയി വരാം എന്നും പറഞ്ഞു ചാരു ഫ്രഷ് ആവാൻ കയറി.. ഫ്രഷ് ആയി പുറത്ത് ഇറങ്ങുമ്പോ റൂമിൽ നിന്നുള്ള ബഹളം കേൾക്കേ ചാരു വേഗം പുറത്തേക്കു ഇറങ്ങി അപ്പൊ കണ്ടു ശിവന്റെ കയ്യിൽ തുങ്ങി പിടിച്ചു നിൽക്കുന്ന ഒരു പെണ്ണിനെ കൂടെ മനുവും അമ്മയും ഉണ്ട്.. ചാരുവിനെ പുറത്തു കണ്ടതും ലത വന്നു ചേർത്ത് പിടിച്ചു എന്റെ ചാരു മോള് ഉഷാറായാല്ലോ.. അമ്മ എപ്പോ വന്നു.. ദാ വന്നേ ഉള്ളു ഡീ മീനു ഇതാണ് എന്റെ ചാരു മോള്.. ഹായ് ചേച്ചി ഗുഡ്മോർണിംഗ്..
അതിനു ചാരു ഒന്ന് ചിരിച്ചു ആരാണ് എന്നാ ഭാവത്തോടെ ചാരു ലതയെ നോക്കി.. അത് എന്റെ.. വേണ്ട ഞാൻ പറയാം എന്നും പറഞ്ഞു മീനാക്ഷി ശിവനെയും വലിച്ചു കൊണ്ട് ചാരുവിന്റെ മുന്നിൽ നിർത്തി.. അത് ചേച്ചി ഞാൻ മീനാക്ഷി ഈ നിൽക്കുന്ന ശിവേട്ടൻ ഇല്ലേ എന്റെ മുറച്ചെറുക്കനാ എന്നും പറഞ്ഞു ശിവന്റെ കയ്യിൽ വട്ടം പിടിച്ചു മീനു.. ചാരു അതിനൊന്നു പുഞ്ചിരിച്ചു പിന്നെ ശിവനെ നോക്കി.. ഡീ മതി എന്നും പറഞ്ഞു ശിവൻ കൈ തട്ടി മാറ്റി.. ഹോ ഇങ്ങനെ ഒരു മുരാച്ചി ശിവേട്ടൻ എന്നും പറഞ്ഞു മീനാക്ഷി ശിവന്റെ കൈ കോർത്തു പിടിച്ചു.. ദേ മീനു നീ ശിവനെ വിട്ടേ വെറുതെ അവന്റെ അടി വാങ്ങണ്ട അവൻ നിന്റെ തന്നെയാ അതിനു ആര്ക്കും ഒരു സംശയം ഇല്ല എന്നും പറഞ്ഞു ലത മീനാക്ഷിയെ നോക്കി കണ്ണുരുട്ടി.. ഈ അമ്മായി എത്ര നാള് കൂടിയ ഞാൻ ശിവേട്ടനെ കാണുന്നെ അതിനു അവൻ വീട്ടിലേക്കു തന്നെ വരും എന്റെ മീനു നീ ഒന്ന് അടങ്ങു ഇതു ഹോസ്പിറ്റൽ ആണ്..
മീനാക്ഷി പിന്നെ ഒന്നും മിണ്ടാതെ ചാരുവിന്റെ അടുത്ത് ചെന്നിരുന്നു…. ചാരു മിനുവിന്റെ കൈ പിടിച്ച് ഒന്ന് കണ്ണ് ചിമ്മി തുറന്നു മീനു ചാരുവിന്റെ കൈ കോർത്തു പിടിച്ചു.. അതെ എല്ലാരും ഒന്ന് പുറത്തു നിൽക്കണം ഡോക്ടർ വരുന്നുണ്ട് എന്നും പറഞ്ഞു സിസ്റ്റർ റൂമിലേക്ക് കയറി.. സിസ്റ്ററെ കണ്ടതും എല്ലാരും പുറത്തേക്കു ഇറങ്ങി.. അമ്മായി പറഞ്ഞത് പോലെ തന്നെ ചാരുചേച്ചിയെ കാണുമ്പോ തന്നെ എല്ലാർക്കും ഇഷ്ടം ആവും അല്ലെ അമ്മായി.. അതാ ഞാൻ പറഞ്ഞെ നിന്നോട് എന്തൊരു ഓമനത്തം ആണ് ആ മുഖത്തു നല്ലൊരു പൊന്നുമോള് അല്ലേടാ ശിവ…. അമ്മായി നമുക്ക് മനുവേട്ടന് വേണ്ടി ആ ചേച്ചിയെ ആലോചിച്ചാലോ.. നീ ബ്രോക്കാറ് പണിയും തുടങ്ങിയോ മീനു.. ഈ ശിവേട്ടന് ഇതു എന്താ ഞാൻ നല്ല ഒരു കാര്യം അല്ലെ പറയുന്നേ.. ഒന്ന് നിർത്തുന്നുണ്ടോ ഒരു കല്യാണവും കളവാണവും എന്നും പറഞ്ഞു ശിവൻ മുഷ്ടി ചുരുട്ടി അടുത്ത് കണ്ടാ കസേരയിൽ ചെന്നിരുന്നു അത് കണ്ടു മനുവും കൂടെ ചെന്ന് ഇരുന്നു..
എന്താ ഏട്ടാ പ്രശ്നം എനിക്ക് ആ പെണ്ണിനെ ഒന്നും വേണ്ട ഏട്ടൻ തന്നെ കെട്ടിക്കോ പിന്നെ ആ നിൽക്കുന്ന സാധനം ഇല്ലേ നമ്മുടെ അമ്മാവന്റെ മോൾ അതിനെ ആദ്യം കെട്ടിക്ക് എന്നിട്ട് വേണേൽ ചേട്ടൻ ചാരുതയെ കെട്ടിക്കോ അതല്ലേ നല്ലത്.. നീ പോയെ മനു.. മോനെ കള്ളാകൃഷ്ണ രണ്ടു ദിവസം ആയി ഞാൻ ചെറിയ മാറ്റം ഒക്കെ കാണുന്നു.. എന്ത് മാറ്റം നീ പോയെ എനിക്ക് സ്റ്റേഷനിൽ പോണം ഏതായാലും നിങ്ങള് എല്ലാരും ഉണ്ടല്ലോ ഇവിടെ.. മനു മീനാക്ഷി എപ്പോ വന്നു ഞാൻ വരുമ്പോ വീട്ടിൽ എത്തിയില്ലലോ.. ഞങ്ങള് പോകുമ്പോ വീടിന്റെ മുൻപിൽ കുത്തിയിരിക്കുന്നതാ കണ്ടത്.. രാത്രിയോ.. നേരത്തെ വന്നു ഗേറ്റ് പൂട്ടിയത് കൊണ്ട് പുറത്തു നിന്നു നമ്മുടെ മാതുലനോട് അടി കുടിയിട്ട വന്നത് എന്ന് തോന്നുന്നു കുറച്ചു ദിവസം വീട്ടില് കാണും.. എനിക്ക് പണി ആയല്ലോ ഈശോര.. ശിവ ഡോക്ടർ വന്നു നിന്നെ വിളിക്കുന്നു സിസ്റ്റർ ഇപ്പൊ വന്നു പറഞ്ഞു…. നിങ്ങള് ഇവിടെ നില്ക്കു ഞാൻ ഡോക്ടരെ കണ്ടിട്ട് വരാം.. ഞാൻ വരുന്നു ശിവേട്ട.. എന്റെ പൊന്നു മിനു അവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ശിവൻ അകത്തേക്കു കയറി..
ശിവൻ വരുന്നത് കണ്ടതും ചാരു ശിവനെ തന്നെ നോക്കി ശിവന്റെ കണ്ണുകളും ചാരുവിൽ തന്നെയായിരുന്നു രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തപ്പോ ചാരു പെട്ടന്ന് നോട്ടം മാറ്റി.. ശിവൻ വേഗം ഡോക്ടറുടെ അടുത്തേക്കു ചെന്നു.. ആഹാ സാർ വരു.. എന്താ ഡോക്ടർ എന്തെങ്കിലും പ്രശ്നം.. ഹേ ഒരു പ്രശ്നവും ഇല്ല she is ok ഒന്ന് രണ്ടു ദിവസം ആയില്ലേ ഇനി ഇപ്പൊ ഇന്ന് ഡിസ്ചാർജ് ചെയ്യാം അല്ലെ.. ഓക്കേ സാർ.. രണ്ടാഴ്ച കഴിഞ്ഞു ഒന്ന് വന്നോളൂ അത് വരെ വേണ്ട മരുന്നു എഴുതിയിട്ട് ഉണ്ട് അത് ഫർമസിയിൽ പോയി വാങ്ങിക്കോളൂ എന്നാ ശരി കാണാം എന്നും പറഞ്ഞു ഡോക്ടർ അടുത്ത റൂമിലേക്ക് പോയി.. ഞാൻ മരുന്നു വാങ്ങി വരാം…. മ്മ് എന്നു മൂളി ചാരു…. ശിവൻ ലിസ്റ്റ് എടുത്തു തിരിഞ്ഞതും.. സാർ എന്ന് വിളിച്ചു ചാരു എഴുന്നേറ്റു.. എന്താടോ…. അത് ഞാൻ തന്ന അഡ്രെസ്സ്…. നമുക്ക് കണ്ടു പിടിക്കം താൻ ടെൻഷൻ അടിക്കണ്ട എന്നും പറഞ്ഞു ശിവൻ പുറത്തേക്കു നടന്നു.. ശിവനെ പുറത്തേക്കു കണ്ടതും ലത ഓടി ചെന്നു..
എന്തായി മോനെ ഡിസ്ചാർജ് ആയോ.. ആയി അമ്മേ ദാ കുറച്ചു മരുന്ന് വാങ്ങാൻ പറഞ്ഞു.. ഏട്ടാ ആ ലിസ്റ്റ് താ ഞാൻ പോയി മരുന്നു വാങ്ങി വരാം എന്നും പറഞ്ഞു മനു ശിവന്റെ കയ്യിൽ നിന്നും ലിസ്റ്റ് വാങ്ങി നടന്നു.. മനുവേട്ടാ ഞാനും എന്ന് പറഞ്ഞു മീനാക്ഷി മനുവിന്റെ കൂടെ പോയി.. ലതയും ശിവനും റൂമിൽ കയറുമ്പോ എന്തോ ഓർത്ത് ഇരിക്കുന്ന ചാരുവിനെയാണ് കണ്ടത്.. മോളെ വേഗം റെഡിയായി വാ നമുക്ക് പോകാം.. അമ്മേ ഞാൻ അത്.. മോള് ഇപ്പൊ ഒന്നും പറയണ്ട നിനക്ക് എന്റെ വീട്ടിലേക്കു വരാം അവിടെ നിനക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം.. വേണ്ട അമ്മ ഞാൻ പൊയ്ക്കോളാം ഇത്രയും ചെയ്തു തന്നത് തന്നെ വലിയ ഉപകാരം ഒരു മോളെ പോലെ എന്നെ ഈ രണ്ടു ദിവസം നോക്കിയില്ലെ അതിനു ഈ ചാരുത എത്ര നന്ദി പറഞ്ഞാലും തീരില്ല.. മോനെ ശിവ ഒന്ന് പറ മോളോട് നമ്മുടെ കൂടെ വരാൻ.. ചാരുത താൻ ഇപ്പൊ അമ്മ പറയുന്നത് കേൾക്കു നാളെ നമുക്ക് നീ തന്ന അഡ്രെസ്സ് പോയി അന്യഷിക്കാo അതാ നല്ലത് എനിക്ക് ഇപ്പൊ കുറച്ചു തിരക്കുണ്ട് ഞാൻ സ്റ്റേഷനിൽ പോകുവാ എന്നും പറഞ്ഞു ചാരുവിനെ ഒന്ന് നോക്കി പുറത്തേക്കു നടന്നു..
ശിവൻ പുറത്തേക്കു ഇറങ്ങിയതും ചാരു ലതയെ നോക്കി.. ഞാൻ ഒരു ബുദ്ധിമുട്ട് ആകും നിങ്ങൾക് എന്തിനാ വെറുതെ.. ഒരു ബുദ്ധിമുട്ടും ഇല്ല എന്റെ ചാരു മോള് അമ്മ പറയുന്നത് കേട്ടാൽ മതി എന്നും പറഞ്ഞു ലത ചാരുവിന്റെ തലയിൽ തലോടി.. അപ്പോഴേക്കും മീനാക്ഷിയും മനുവും മരുന്നു വാങ്ങി വന്നിരുന്നു.. ശിവേട്ടൻ എവിടെ അമ്മായി…. അവൻ സ്റ്റേഷനിൽ പോയി മോളെ.. എന്നോട് ഒന്നും പറഞ്ഞില്ല അമ്മായി.. വൈകുന്നേരം വീട്ടിലേക്കു വരും എന്റെ മീനു ശിവൻ.. വരട്ടെ ഞാൻ കൊടുക്കുണ്ട്.. ഈ പെണ്ണ് എന്നും പറഞ്ഞു ലത ചാരുവിനെ നോക്കി.. ചാരു നിറഞ്ഞ ചിരിയോടെ ലതയെ നോക്കി ഒപ്പം മനുവിനെയും.. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ അതെ സിസ്റ്റർ ഒരു ആക്‌സിഡന്റ് കേസ് ചാരുത.. ഒരു മിനിറ്റ് ഞാൻ ഒന്ന് നോക്കട്ടെ അവര് വേഗം കമ്പ്യൂട്ടരിൽ നോക്കി..
ആ കുട്ടി ഇന്ന് ഡിസ്ചാർജ് ആയി.. ആശാനേ…….. പോയോ അവള്.. ഇല്ല ബില്ല് അടച്ചില്ല സാറു അടക്കാൻ ആണോ വന്നേ.. അതെ ഞാൻ അടക്കം ആദ്യം ഞാൻ അവളെ ഒന്ന് കാണട്ടെ ഏതാ റൂം.. റൂം നമ്പർ 523.. ഓക്കേ എന്ന് പറഞ്ഞു ഭദ്രൻ 523 റൂം തപ്പി നടന്നു.. ദാ ആശാനേ 523.. മണി വേഗം വാ എന്നും പറഞ്ഞു ഭദ്രൻ റൂമിന്റെ അടുത്തേക്കു ചെന്നു.. മണി വേഗം പോയി വാതിൽ മുട്ടി.. രണ്ടാമത്തെ മുട്ടിൽ തന്നെ വാതിൽ തുറന്നു.. വാതിൽ തുറന്നു വന്ന മീനാക്ഷിയെ കണ്ടതും മണി ഭദ്രനെ നോക്കി.. അതെ മോളെ ഈ ചാരുത ഈ റൂമിൽ അല്ലെ ഉള്ളത്.. അതെ ചേട്ടൻ ആരാ…. ഞാൻ ഭദ്രൻ…. ഭദ്രൻ എന്ന് കേട്ടതും ചാരു ഒന്ന് ഞെട്ടി.. തുടരു……

by