The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അഞ്ജു തങ്കച്ചൻ
സ്കൂളിൽ ഇരുന്നപ്പോഴും അമ്മു ആകെ വിഷമത്തിൽ ആയിരുന്നു.
അച്ഛന് ഇപ്പോൾ സ്ഥലമാറ്റം കിട്ടേണ്ടിയിരുന്നില്ല.
ഈ നാടും ഇവിടുള്ള മനുഷ്യരെയും ഒരുപാട് ഇഷ്ട്ടമാണ്.
ശരണ്യ ചേച്ചിയും ആ വീടും, പാടവരമ്പും, പാറപ്പുറവും, ഒക്കെയായി എന്ത് രസമാണ് ഇവിടം.
ഇവിടെയല്ലേ വിശ്വനാഥൻ എന്ന മനുഷ്യൻ ഉള്ളത്….
ഇതല്ലേ തന്റെ ലോകം.
വൈകിട്ട് സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം പോരാതെ അവൾ മാറി നിന്നു.
ഇന്ന് അദ്ദേഹത്തെ തനിച്ചൊന്നു കാണണം.
അവൾ വഴിയിലൂടെ പതിയെ നടന്നു..
ഇടയ്ക്കിടെ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി വളരെ പതിയെയാണവൾ നടന്നത്.
കുറേദൂരം നടന്നപ്പോൾ പിന്നിലായി അദ്ദേഹം നടന്നു വരുന്നത് അവൾ കണ്ടു.
കണ്ടിട്ടും തന്നെയൊന്ന് ശ്രദ്ദിക്കുക പോലും ചെയ്യാതെ അയാൾ അവളെ കടന്ന് മുന്നോട്ട് പോയി.
ഒരുമാത്ര അവൾ നിന്നു.
പിന്നെ അതിവേഗം നടന്ന് അയാൾക്കൊപ്പം ചെന്നു.
ഒന്ന് നിന്നേ… എന്നെ കണ്ടിട്ടും കാണാത്തതുപോലെ പോകുന്നത് എന്താ…?
എന്റെ പൊന്ന് കൊച്ചേ നിനക്കിതുമാത്രേ പണിയുള്ളോ ഏത് നേരവും എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് എന്തിനാ..
അയാൾക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.
ചെറിയ പെൺകുട്ടിയാണ്, ഈ കുട്ടി ഇങ്ങനെ തുടങ്ങിയാൽ നാട്ടുകാർ എന്ത് കരുതും.
ഇവൾ കുഞ്ഞാണ്, ആരും കുറ്റം പറയില്ല.
തന്റെ കുറ്റമായിട്ടല്ലേ എല്ലാവരും കരുതൂ..
ആകെയുള്ളത് ആത്മാഭിമാനം മാത്രമാണ്.
അയാൾ അവളെ കടന്നു പോകാൻ ആഞ്ഞതും അവൾ മുന്നിൽ കയറി നിന്നു.
അങ്ങോട്ട് മാറിനിൽക്കെടീ…അയാൾ ദേഷ്യത്തിൽ പറഞ്ഞു.
ഈ പ്രായത്തിൽ നീയൊക്കെ ഇങ്ങനെയാണെങ്കിൽ , കുറച്ച് പ്രായമായാൽ എന്താകും അവസ്ഥ.
അല്ല നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല നിന്നെയൊക്കെ വളർത്തി വിടുന്നവരെ വേണം പറയാൻ..
അയാളുടെ മുഖം ചുവന്നു.
അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
ചുണ്ടുകൾ വിതുമ്പലിൽ വിറച്ചു
അത് കണ്ടതും അയാൾ അവളെ കടന്ന് മുന്നിലേക്ക് പോയി.
ശ്ശൊ… താൻ എന്തൊക്കെയാണ് പറഞ്ഞത്, അതൊരു ചെറിയ പെൺകുട്ടി ആണെന്ന് പോലും ഓർക്കാതെ ദേഷ്യപ്പെട്ടത് മോശമായിപ്പോയി. അയാൾ സ്വന്തം തലയിൽ കൊട്ടി.
ആ… സാരമില്ല, ഇനിയാ കുട്ടി പിന്നാലെ ഇങ്ങനെ നടക്കില്ലല്ലോ.
അയാൾ സ്വയം ആശ്വസിച്ചു
***********
വീട്ടിലെത്തിയിട്ടും അവളുടെ മുഖം കണ്ണീരിൽ കുതിർന്നു തന്നെയിരുന്നു.
എന്താ മോളേ എന്ത് പറ്റി..?
ഹിമ ആധിയോടെ ചോദിച്ചു.
അമ്മു ഒരൊറ്റക്കരച്ചിലോടെ ഹിമയുടെ മാറിലേക്ക് വീണു.
ഹിമ അവളെ പൊതിഞ്ഞു പിടിച്ചു.
എന്റെ മോള് വിഷമിക്കണ്ട… എന്തായാലും ഈ അമ്മയോട് പറ.
അമ്മ മോളുടെ കൂടെയുണ്ട്, മോളുടെ എന്ത് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഈ അമ്മ കൂടെത്തന്നെയുണ്ട്..
കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി അവൾ ഹിമയെ നോക്കി.
എന്താ… മോളേ?
അവൾ തല കുനിച്ചു കൊണ്ട് എല്ലാം പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഹിമ പതിയെ പുഞ്ചിരിച്ചു.
ഇതാണോ കാര്യം.
ഇങ്ങ് വന്നേ ഇവിടിരിക്ക്. അവൾ അമ്മുവിനെ സെറ്റിയിൽ ഇരുത്തി അവളും ഒപ്പം ഇരുന്നു.
മോള് കരുതും പോലെ ഇത് പ്രേമം ഒന്നുമല്ല.
ഇത്ര നാൾ മോളേ അച്ഛനും അമ്മയും വേണ്ട പോലെ ശ്രെദ്ധിച്ചില്ല.അതിന്റെ കാരണവും മോൾക്ക് അറിയാമല്ലോ, ഞങ്ങളുടെ തെറ്റാണത്.
ഒരച്ഛന്റെ കരുതൽ സ്നേഹം അതൊക്കെ പെൺകുഞ്ഞുങ്ങൾ കൂടുതൽ ആഗ്രഹിക്കും,അതങ്ങനെയാണ് മോളേ…
ആ മനുഷ്യനിൽ മോള് അതൊക്കെയാണ് ആഗ്രഹിച്ചത്… പിന്നെ അയാളെപ്പറ്റിയുള്ള കഥകൾ മോളും കെട്ടിട്ടുണ്ടാകുമല്ലോ, സ്നേഹിച്ച പെണ്ണ് മരണപ്പെട്ടിട്ടും അവളുടെ ഓർമകളുമായി ജീവിക്കുന്ന ഒരു പാവം മനുഷ്യനാണ് അത്.
അതൊക്കെ കേട്ടപ്പോൾ തോന്നിയ സഹതാപവും ഒക്കെ കൂടിയായപ്പോൾ മോൾക്ക് സ്നേഹം തോന്നിയിരിക്കും.
മനുഷ്യരെ സ്നേഹിക്കുന്നത് തെറ്റൊന്നും അല്ല, അതിന് പരിധിയും ഇല്ല…മോൾക്ക് തോന്നിയത് നിഷ്കളങ്കമായ സ്നേഹമാണ്.
മോൾക്ക് ശരണ്യ ചേച്ചിയെ ഇഷ്ടമല്ലേ?
എനിക്ക് ജീവനാണ് ചേച്ചിയെ..
ചേച്ചിയെ പിരിയുന്നത് മോൾക്ക് ആലോചിക്കാൻ ആകുമോ?
ഇല്ലമ്മേ… എനിക്ക് ഒത്തിരി ഇഷ്ട്ടമാ ചേച്ചിയെ.
അതുപോലെ തന്നെയുള്ള സ്നേഹമാണ്,വിശ്വനാഥൻ എന്ന മനുഷ്യനോട് മോൾക്ക് തോന്നിയത്… ശരിയല്ലേ?
ശരിയാണോ…? അമ്മു ആലോചനയോടെ ഇരുന്നു.
മോളേ..അയാളെപ്പോലെ ഒരാൾ ആയിരുന്നു നിന്റെ അച്ഛനെങ്കിൽ എന്ന് നീ ആഗ്രഹിച്ചിരിക്കാം.
അത് പോലെ പലപ്പോഴും മോള് ഓർത്തിട്ടില്ലേ ശരണ്യ ചേച്ചി മോളുടെ അമ്മയായിരുന്നെങ്കിൽ മോളേ ഒരുപാട് സ്നേഹിക്കുമായിരുന്നില്ലേ എന്ന്.
ഉം… ഞാൻ ഓർത്തിട്ടുണ്ട് അങ്ങനെ.പലപ്പോഴും.
ഒന്നും മോളുടെ കുറ്റമല്ല. ഈ അമ്മയുടെ കുറ്റമാണ്…
ഇത്ര നാൾ മോളോട് ചെയ്തത് വലിയ കുറ്റമാണ്.
ഇനിയൊരിക്കലും അച്ഛനും അമ്മയും മോളേ പരിഗണിക്കാതിരിക്കില്ല.
ഹിമ അമ്മുവിന്റെ മുഖം ഉമ്മകൾ കൊണ്ട് മൂടി.
അമ്മുവിന്റെ ഹൃദയവും കണ്ണുകളും ആ സ്നേഹത്തിന്റെ മുന്നിൽ നിറഞ്ഞ് കവിഞ്ഞു.
അത് മതിയായിരുന്നു ആ പതിനഞ്ചുകാരിക്ക്.
അവളുടെ മനസ് കാറ്റും കോളുമൊഴിഞ്ഞ കടൽ പോലെ ശാന്തമായിരുന്നു.
************
പിറ്റേന്ന് രാവിലേ വിശ്വനാഥൻ പലചരക്കു കടയിലേക്ക് പോകുമ്പോഴാണ്, ശരണ്യ അയാളുടെ മുന്നിലേക്ക് ചെന്നത്.
നിങ്ങൾ അവിടൊന്നു നിന്നേ…
എന്താ..? അയാൾ ചോദിച്ചു.
*************
തുടരും