രചന – കരിമഷി
സ്റ്റാഫ് റൂമിനു പുറത്തിറങ്ങി എല്ലാവിടെയും നോക്കിയപ്പോൾ കണ്ടു ഗ്രൗണ്ടിൽ ആൽമരത്തിനു താഴെ പുറംതിരിഞ്ഞു നിൽക്കുന്ന ഒരാളെ …….
ശ്വാസമൊന്ന് വലിച്ചു വിട്ടവൾ ചുളിഞ്ഞ മുഖത്തോടെ അങ്ങോട്ട് നടന്നു ……
“” Excuse me….. “”
അതുവരെ വരുണിനേയും പ്രതീക്ഷിച്ചു നിന്നവളുടെ മുഖം ആ ചെറുപ്പക്കാരൻ തിരിഞ്ഞു നിന്നതും ഞെട്ടി ……
പതിയെ അവിടെ ദേഷ്യം നിറയുന്നത് നിസ്സഹായതയോടെ നോക്കിയവൻ …….
*********************************
തന്നെ ഉറ്റുനോക്കി നിൽക്കുന്ന അശ്വിനെ കണ്ടതും ദേഷ്യത്തോടെ തിരിഞ്ഞു നടക്കാനൊരുങ്ങിയവൾ ……
“” പുലരി…… “”
ദയനീയതയോടവൻ വിളിച്ചതും കത്തുന്നൊരു നോട്ടമായിരുന്നു പുലരിയുടെ മറുപടി ………..
“” പുലരി പ്ലീസ് …….
എനിക്കു കുറച്ച് കാര്യങ്ങൾ പറയണം ……
അതു കേൾക്കാനുള്ള ക്ഷമ താൻ കാണിക്കണം പ്ലീസ് ….. “”
അശ്വിൻ താഴ്മയോടെ പറഞ്ഞെങ്കിലും പുലരിയുടെ ദേഷ്യമതിന്റെ ഉച്ഛസ്ഥായിയിൽ എത്തിയിരുന്നു ………
മനസ്സിൽ നിറഞ്ഞു നിന്നത് വിളിച്ചു കൂട്ടിയ ആളുകൾക്ക് മുന്നിൽ തലകുനിച്ച തന്റെയും അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു ……. അന്ന് ഒരുങ്ങി കെട്ടി നിന്ന രൂപവും ഇന്നോളം കേട്ട കളിയാക്കലുകളും കൂടെ ഓർമ്മയിൽ വന്നതും അവളുടെ മുഖം ചുവന്നു …….
“” ഇനിയും എന്താ ഞാൻ നീ പറയുന്നത് കേൾക്കണ്ടത് …..???
ഏഹ്…… ഇത്രയും ചെയ്ത് കൂട്ടിയിട്ടും മതിയായില്ലെ അശ്വിന് …… നീ കാരണം നാണംകെട്ടത് ഞങ്ങളാ ……..
ഒരിക്കലെങ്കിലും നിനക്കെന്നോട് തുറന്നു പറയാമായിരുന്നു …… എന്തിനു അന്നു കല്യാണത്തിനു രാവിലെ ഞാനങ്ങനെ ഒരുങ്ങി കെട്ടി നിൽക്കുന്നതിനു ഒരുനിമിഷം മുന്നെയെങ്കിലും നിന്റെ മനസ്സിലിരിപ്പ് എന്നോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ നിനക്കിന്ന് ഇങ്ങനെ തലകുനിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു …… ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു ……..
ഇനി നീയെന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും അതൊന്നുമെനിക്ക് നീയെന്നോട് ചെയ്തത് പൊറുത്ത് തരാനുള്ളതാവില്ല ……. അതുകൊണ്ട് വെറുതെ വായിട്ടലച്ച് നേരം കളയാതെ നീ പോകാൻ നോക്ക് ….. “”
ദേഷ്യത്തോടെ തിരിഞ്ഞു നടന്നവളുടെ കൈയ്യിൽ പിടിമുറുക്കിയവൻ ……….
“” വിട് അശ്വിൻ ….. വിടാൻ ….. “”
“” എനിയ്ക്കറിയാം പുലരി …… നിന്നോടും കുടുംബത്തോടും മാത്രമല്ല …. എന്റെ വീട്ടുകാരോടും ഞാൻ ചെയ്തത് വലിയ തെറ്റാ ….. പക്ഷേ എല്ലാം എന്റെ ഗതികേടായിരുന്നു …..
തുറന്നു പറയാൻ പോലും പറ്റാത്ത തരത്തിൽ ഞാൻ പെട്ടുപോയി …… ശില്പ കാരണം …… “”
അവന്റെ ശബ്ദമിടറി …….
പുലരിയവനെ നെറ്റിചുളിച്ചൊന്ന് നോക്കി …..
പിന്നീട് പുച്ഛത്തോടെ ഒന്ന് ചിരിച്ചു …….
“” അറിയാം നീ വിശ്വസിക്കില്ലെന്ന് …..
പക്ഷേയതാണ് സത്യം ……
ശില്പയും ഞാനും ആദ്യം റിലേഷനിൽ തന്നെയായിരുന്നു ….. അമ്മ തന്റെ പ്രപ്പോസൽ കൊണ്ട് വന്ന സമയം തന്നെ
ഞാനവളോട് എല്ലാം പറഞ്ഞതാ ……
പക്ഷേ ഞങ്ങളുടെ ബന്ധം നടത്തി തരാൻ അവർക്കോ
വീടും വീട്ടുകാരെയും വിട്ട് വരാനോ അവൾക്കോ സമ്മതമല്ലായിരുന്നു ……
ഒരുപാട് ശ്രമിച്ചവരെ കൺവീൻസ് ചെയ്യാൻ ……..
പറ്റിയില്ല ….. അവളുടെ അച്ഛന്റെ കാല് വരെ ഞാൻ പിടിച്ചു ….. സമ്മതിച്ചില്ല ….. അവസാനം എല്ലാം കണ്ടും കേട്ടും മടുത്താവാം പിരിയാമെന്ന് അവളും പറഞ്ഞു ……..
അതിനുശേഷം തന്റെ ആലോചനയും കൊണ്ടമ്മ മുന്നോട്ട് പോയി ….. തന്നെയൊന്ന് അക്സപ്റ്റ് ചെയ്യാൻ ഞാനും ……. ചെറുതായി അതിനു ഞാൻ തയ്യാറായതുമാണ് …… “”
അശ്വിനൊന്ന് നിർത്തി പുലരിയെ നോക്കി ….. ഇത്രവേഗം അത്രയും സ്നേഹിച്ചൊരാളെ വിട്ടുകളയാൻ പറ്റുമോയെന്നായിരുന്നു അവളുടെ ഉള്ളിൽ ….. പുലരിയുടെ മുഖത്ത് നിന്നവനും അതു വായിച്ചെടുത്തു …….
“” അവളെ ഇത്രപെട്ടെന്ന് മറന്നു കളയാൻ പറ്റിയോ എന്നല്ലെ തനിക്ക് എന്നോട് ചോദിക്കാൻ ഉള്ളത് …… പക്ഷേ വേഗമൊന്നും കഴിഞ്ഞില്ല …. മെല്ലെ മെല്ലെ ഞാനതിനു ഓക്കെ ആയതുമാ ….. കാരണം അവളിൽ സ്റ്റക്ക് ചെയ്ത് നിൽക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു …. ഒപ്പം പകരം വീട്ടാനോ എന്നെ ചതിച്ചവളോട് തെറ്റു ചെയ്യാനോ എനിക്ക് അറിയില്ലായിരുന്നു ….. ഞാനുമൊരു മനുഷ്യനാണ് ……..
എനിക്കും ജീവിക്കണം ….. വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ഉള്ളതാണ് ……. അതിനേക്കാൾ വെറുമൊരു ബ്രേക്കപ്പിന്റെ പേരിൽ എന്റെ ലൈഫ് സ്പോയിൽ ചെയ്യാൻ ഞാൻ റെഡിയല്ലായിരുന്നു ……
പക്ഷേ എല്ലാം തകർത്തു കൊണ്ടാണ് കല്യാണദിവസം രാവിലെ അവളുടെ അച്ഛന്റെ കോള് വന്നത് ….. ശില്പ ഐസിയൂവിലാണെന്ന് പറഞ്ഞ് ….. സൂയിസയ്ഡ് അറ്റംപ്റ്റ് …… എന്തോ ഞാൻ പതറി പോയെടോ ….. ഉള്ളിൽ കുഴിച്ചു മൂടിയ ഇഷ്ടം പതിന്മടങ്ങ് വേഗത്തിൽ പുറത്തു ചാടി ….. തന്നേക്കാൾ മുന്പന്തിയിൽ അവളുടെ മുഖം വന്നു നിന്നു ……. ആരോടെങ്കിലും പറഞ്ഞു പോയാൽ എനിക്കവളുടെ അടുത്തേക്ക് പോകാൻ കഴിയില്ലായിരുന്നു ….. അതുകൊണ്ടാ ആരെയും അറിയിക്കാതെ ഞാനന്ന് പോയത് ….. അറിയാം തെറ്റാണെന്ന് ….. തന്നോട് പോലും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു …… അവള് വേഗം താൻ വേണോയെന്ന ചിന്തയിൽ അവളായിരുന്നു വലുത് ….. അവളെ തന്നെ തിരഞ്ഞെടുത്തപ്പോൾ …. താൻ ….. “”
കുറ്റബോധത്തോടെ തലയുയർത്തിയവൻ പുലരിയെ നോക്കിയെങ്കിലും പുച്ഛം തന്നെയായിരുന്നു ആ മുഖത്ത് ….. അതിനു താൻ ആളാണെന്ന് അശ്വിനറിയാമായിരുന്നു അതുകൊണ്ടൊന്നും മിണ്ടിയില്ല ….
“” ഇതൊന്നും ഒരു റീസണല്ല അശ്വിൻ ……
ആരെതിർത്താലും നീ പോകണമായിരുന്നു ….. നിന്റുള്ളിൽ അവളുണ്ടായിരുന്നെങ്കിൽ …….
ദിസ് ഇസ് നോട് എ റീസൺ ഫോർ യുവർ മിസ്റ്റേക് …….
എനിവേ ഇപ്പൊഴെങ്കിലും വന്നു പറയാൻ തോന്നിയല്ലോ …… ഫൈൻ ….. ബട്ട് എനിക്കിതൊന്നും കൊണ്ട് തന്നോട് ക്ഷമിക്കാൻ കഴിയില്ല ….. “”
പുലരി പറഞ്ഞതും മങ്ങിയ മുഖത്തോടെ അശ്വിനൊന്ന് പുഞ്ചിരിച്ചു ….. തിരികെയവളും …….
അശ്വിനിൽ നിന്ന് ദൂരേക്ക് നടക്കുമ്പോൾ കാറൊഴിഞ്ഞ മാനം പോലായിരുന്നു പുലരിയുടെ മനം …… ഇതുവരെ അറിയണമെന്ന കാരണവും ഇന്നറിഞ്ഞിരിക്കുന്നു ………
പുലരിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു ………..
*********************************
വീട്ടിലെത്തിയപ്പോഴും ഗീതയ്ക്ക് പറയാനുണ്ടായിരുന്നത് അശ്വിനെ കുറിച്ച് തന്നെയായിരുന്നു …… അവൻ വന്നതും തന്നോട് പറഞ്ഞ കാര്യങ്ങളും അച്ഛനോടും അമ്മയോടും ക്ഷമ പറഞ്ഞതുമെല്ലാം വിവരിച്ചു കേൾപ്പിച്ചിരുന്നു പുലരിയെ ഗീത …….
അശ്വിന്റെ കൂടെ അപ്പച്ചിയും ഉണ്ടായിരുന്നു ……….
“” അയ്യോ ഞാനൊരു കാര്യം പറയാൻ വിട്ടു പോയി മോളേ …….. “”
ഗീത പോയതു പോലെ തിരിച്ചു വന്നു പറഞ്ഞതും ഇനിയും ഉണ്ടോ എന്ന മട്ടിൽ പുലരിയവരെയൊന്ന് നോക്കി ………
ഗീതയൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ……..
“” ആ കൊച്ചനില്ലെ …. അന്നിവിടെ വന്ന് അച്ഛനോട് മോശമായി പെരുമാറിയത് ….. അയാള് വന്നിരുന്നു ….. അന്ന് അങ്ങനൊക്കെ അറിയാതെ പറഞ്ഞു പോയതാ സോറിയെന്നും പറഞ്ഞ് …… കുറച്ചു നേരം അച്ഛനോടിരുന്ന് സംസാരിച്ച് ചായയൊക്കെ കുടിച്ചാ പോയത് ……
അന്നത്തെ പോലെയൊന്നും അല്ലായിരുന്നു …… നല്ല തങ്കപ്പെട്ട സ്വഭാവം ……. “”
ഗീത പറഞ്ഞതും അവളുടെ മുഖമൊന്ന് ചുളിഞ്ഞു ………
ഇവനിത് എന്തിനുള്ള പുറപ്പാടാണാവോ …??
പുലരിയുടെ തലപുകഞ്ഞു ……..
“” അയാളൊന്ന് ചിരിച്ചു കാണിച്ചപ്പൊ അമ്മ മറുകണ്ടം ചാടിയല്ലെ ….?? “”
ഗീതയവനെ പുകഴ്ത്തി പറഞ്ഞത് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലായിരുന്നു പുള്ളിക്കാരിക്ക് ……….
“” അങ്ങനെ ഒന്നൂല്ലെടീ …..
പിന്നെ പറയാനുള്ളത് പറയണ്ടെ …..
അയാൾക്കൊരു തെറ്റുപറ്റി അതിനു മാപ്പ് പറഞ്ഞു …… എനിയും ഈ മുഖം കേറ്റി വച്ച് നടന്നിട്ടോ പക വച്ചിട്ടോ കാര്യമുണ്ടോ ??
എന്തിനു ….!! അച്ഛനും കുഴപ്പമൊന്നുമില്ല ….
അവനു വേണമെങ്കിൽ ഇങ്ങനൊരു വരവ് ഒഴിവാക്കാമായിരുന്നു ….. പക്ഷേ വന്നൊന്ന് സംസാരിക്കാൻ മനസ്സ് കാണിച്ചില്ലേ ….. അതൊക്കെയാണ് ഒരാളുടെ നന്മ …..
നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ……
ആരോടും സോറി പറയുന്നതൊന്നും എന്റെ മോളുടെ ഡിക്ഷ്ണറിയിലൊന്നും ഇല്ലല്ലോ …?? “”
“” എന്തിനു ?? തെറ്റ് ചെയ്തിട്ട് സോറി പറഞ്ഞാ എല്ലാം മാറുവോ …?? അതിനു മുന്നേ ചിന്തിച്ച് തീരുമാനമെടുത്ത് വിവേകത്തോടെ പെരുമാറണം ….. സോറി പറയാൻ വരുന്ന ഒരു ഇൻസിഡന്റ് ഇല്ലാതെ ആക്കണം ….. അതാ എന്റെ തോട്ട് …. അല്ലാതെ ഒരാളോട് കാര്യമില്ലാത്ത കാര്യത്തിനു മോശമായി സംസാരിച്ചിട്ട് സോറി പറഞ്ഞിട്ടെന്താ ….??
അറിയാതെ പറ്റിപോകുന്നതിനു മനസ്സിൽ തട്ടി സോറി ചോദിക്കുന്നതിൽ എനിക്ക് കുറച്ചിലും ഇല്ല …..
അങ്ങനെ ചെയ്തിട്ടും ഉണ്ട് …… “”
മുഖം വീർപ്പിച്ചവൾ പറഞ്ഞതും ഉവ്വെന്ന് പോലെ തലയും ആട്ടികൊണ്ട് പുറത്തേക്ക് പോയി ഗീത ……….
പക്ഷേയപ്പോഴും അവളുടെ മനസ്സ് വരുണെന്ന വ്യക്തിയിൽ കുരുങ്ങി നിൽക്കുകയായിരുന്നു ………..
തുടരും ………..
ഇഷ്ടമാകുന്നുണ്ടോ പുലരിയേയും വരുണിനേയും🥰

by