രചന – ശ്രീ
അമ്പലത്തിൽ നിന്ന് തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും രുദ്രയുടെ അച്ഛനും അമ്മയും അമ്മുവും അപ്പുവും എത്തിയിരുന്നു…….വൈകിട്ട് ആണ് ഫങ്ക്ഷൻ……. വേറെ പ്രേതെകിച്ചു ആർക്കും ക്ഷെണം ഇല്ലാ…. ശിവയുട ഓഫീസിൽ നിന്ന് കുറച്ചു പേർ വരും പിന്നെ ഒന്ന് രണ്ടു ഫ്രണ്ട്സും പിന്നെ വീട്ടിൽ ഉള്ളവർ തന്നെ…… എല്ലാവരും കൂടി ആയപ്പോൾ വീട്ടിൽ ആകെ ബഹളം….. ശിവയുടെയും രുദ്രയുടെയും കാര്യം പരമേശ്വരനോട് ശിവ പറഞ്ഞു….. അദ്ദേഹത്തിന്റെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല……. അയ്യാൾ ശിവയെയും രുദ്രയെയും അനുഗ്രെഹിച്ചു…….തന്റെ മകൾക് നല്ലൊരു ജീവിതം കിട്ടിയതിൽ അദ്ദേഹത്തിന് നല്ല സന്തോഷം തോന്നി…. രേവതിയും രാമചന്ദ്രനും അവളെ പൊന്നു പോലെ നോക്കുന്നുണ്ടെന്നു അവരുടെ പെരുമാറ്റത്തിൽ നിന്നും തന്നെ മനസിലായി….. രുദ്രയുടെ കാര്യത്തിലെ ആവലാതി മാറിയല്ലോ എന്നോർത്തു അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു….
ആനന്ദ കണ്ണുനീർകൊണ്ട്….. ഉച്ചക്ക് പെണ്ണുങ്ങൾ എല്ലാവരും ചേർന്നു നല്ലൊരു സദ്യ ഉണ്ടാക്കി……ശിവക്ക് ഇഷ്ടപെട്ട പാൽപായസം രുദ്ര ഉണ്ടാക്കിയിരുന്നു….. എല്ലാവരും സദ്യ കഴിഞ്ഞു അല്പം വിശ്രമിക്കാൻ ഇരുന്നു….. രുദ്രയും അമ്മുവും കൂടി അടുക്കള ഒതുക്കുക ആയിരുന്നു…….. രുദ്രയും അമ്മുവും നല്ല സംസാരത്തിൽ ആണ്……..രുദ്ര ആണെങ്കിൽ അമ്മുവിനോട് ഓപ്പോസിറ്റ് തിരിഞ്ഞു നിന്നു കൊണ്ട് നല്ല സംസാരത്തിൽ ആണ്…… അമ്മു അതൊക്കെ കേട്ടു കൊണ്ട് നിൽക്കുന്നുണ്ട്….. പെട്ടെന്ന് ആണ് അമ്മുവിന്റെ കൈയിൽ ഒരു പിടി വീണത്……. അച്ചു ആയിരുന്നു…. അവൾ എന്തോ പറയാൻ വന്നതും അച്ചു കൈ കൊണ്ട് വായ പൊത്തി പിടിച്ചു…..അവളെ പിടിച്ചു അവിടെ നിന്നും കൊണ്ട് പോയി…… അവന്റെ മുറിയിൽ കൊണ്ട് പോയി വാതിൽ ലോക്ക് ചെയ്തു…….
“ദേ അച്ചുവേട്ടാ…. ചുമ്മാ കളിക്കാതെ മാറി നില്ക്കു…. അവരെല്ലാവരും അവിടെ ഉണ്ട്… ആരെങ്കിലും എന്നെ അന്വേഷിച്ചാൽ ആകെ നാണകേട് ആകും……”അമ്മു പറഞ്ഞു….. “ആവട്ടെ….. അപ്പോൾ പെട്ടെന്നു എനിക്ക് നിന്നെ കേട്ടാലോ…..”അവൻ പറഞ്ഞു… “വാതിൽ തുറക്ക് അച്ചുവേട്ടാ….”അവൾ പറഞ്ഞു….. “തുറക്കാം…. പക്ഷെ അതിനു മുൻപ്…..നിന്റെ പിണക്കം മാറിയോ……അവളുടെ അടുത്ത് വന്നു അവളുടെ നെറ്റിയിൽ വീണു കിടക്കുന്ന കുറു നിരകളെ മാടി ഒതുക്കി കൊണ്ട് അവൻ ചോദിച്ചു…… “അത് പിന്നെ…. ഞൻ….. രുദ്രച്ചിയുടെ കാര്യം എങ്ങും എത്തില്ലെന്നു ഓർത്തപ്പോൾ… അത് കൊണ്ടാണ് വഴക്കിട്ടത്….. സോറി അച്ചുവേട്ടാ……” “ഇപ്പോൾ അവരുടെ കാര്യം സെറ്റ് ആയില്ലേ… ഇനി എന്നെ കൂടെ ഒന്ന് പരിഹരിച്ചു കൂടെ….”മീശ പിരിച്ചു കൊണ്ട് അവൻ പറഞ്ഞു……. അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു…….അവൾ അവനെ നോക്കി……. അവൾ അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു പിന്നീട് അതു വലിയ ചുംബനമായി മാറി….. രണ്ടു പേരും മത്സരിച്ചു ചുണ്ടുകൾ നുഴഞ്ഞു കൊണ്ടിരുന്നു….. കുറച്ചു കഴിഞ്ഞതും അവൻ അവളെ മോചിപ്പിച്ചു….. “നീ ആള് കൊള്ളാമല്ലോടി….”അവൾ നാണം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു……
രുദ്ര ആണെങ്കിൽ അമ്മു അവിടെ ഉണ്ടെന്നു കരുതി നല്ല സംസാരത്തിൽ ആണ്…… പെട്ടെന്ന് ആണ് അടുക്കളയുടെ വാതിൽ ലോക്ക് ആകുന്ന സൗണ്ട് കേട്ടത്…… “വേണ്ടാ അമ്മു… അത് ലോക്ക് ചെയ്യണ്ട…. ഏട്ടന് കുറച്ചു പായസം കൊണ്ട് കൊടുക്കണം….. ഞൻ പോയിട്ടു വരാം……”അവൾ പറഞ്ഞു കൊണ്ട് പായസവും എടുത്ത് തിരിഞ്ഞതും കൈയും കെട്ടി മുൻപിൽ നിൽക്കുന്ന ശിവ……… “നീ എന്താണ് ഭാര്യേ തനിയെ നിന്നു സംസാരിക്കുന്നെ….”ശിവ ചോദിച്ചു…… “അത് .. അത് പിന്നെ…. അമ്മു ഇവിടെ ഉണ്ടായിരുന്നു…… അവളോട് ആണ് സംസാരിച്ചത്…….” “അതിനു അമ്മു ഇവിടെ ഇല്ലല്ലോ… ഞൻ നോക്കുമ്പോൾ ഇവിടെ ആരെയും കണ്ടില്ല…. അതാണ് ഇങ്ങോട്ട് വന്നത്……”ശിവ പറഞ്ഞു…. “ആണോ… എങ്കിൽ ഞൻ അവൾ എവടെ ആണെന്ന് നോക്കട്ടെ…….’അതും പറഞ്ഞു അവൾ നടക്കാൻ ഒരുങ്ങിയതും അവളുട കൈയിൽ ഒരു പിടി വീണു…… “അതെ ഈ കൈയിൽ ഇരിക്കുന്ന സാധനം…. അത് എനിക്കല്ലേ……”ശിവ ചോദിച്ചു…..
അവൾ അതെ എന്ന് തലയാട്ടി…… “എങ്കിൽ തന്നിട്ട് പൊയ്ക്കോ…..”അവൻ പറഞ്ഞതും അവൾ കയ്യിലിരുന്ന പായസം അവനു നേരെ നീട്ടി……. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തു…… എന്നിട്ട് അവളുടെ ചുണ്ടുകൾ വിരൽ കൊണ്ട് ഉഴിഞ്ഞു…. എന്നിട്ട് പറഞ്ഞു…..”എനിക്ക് വേണ്ടത് ഈ പായസം ആണ്…., എന്താ തരില്ലേ…..”അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചതും അവൾക് ആകെ വിറയൽ ആയി…… അവൾ വിറച്ചു വിറച്ചു പറഞ്ഞു…….”അത്….. ഏട്ടാ….. ഞാൻ ആകെ വിയർത്തു ഒലിച്ചു ഇരിക്കുവാണ്…….. ഞൻ പൊയ്ക്കോട്ടേ…..”അവനിൽ നിന്നും അകന്നു മാറി പോകാൻ ഒരുങ്ങിയതും അവൻ അവളെ എടുത്ത് ഉയർത്തി……… രുദ്ര ഭയത്തോടെ അവന്റെ ഷോൾഡറിൽ പിടി മുറുക്കി….. അവളെ അടുക്കളയിലെ സ്ലാബിൽ കയറ്റി ഇരുത്തി….. അരയിൽ കുത്തിയിരുന്ന അവളുടെ നേര്യത് അവിടെ നിന്നും അഴിച്ചു മാറ്റി അവന്റെ വിരലുകൾ അവളുടെ അണിവയറിൽ മുറുകെ അമർത്തി…….
അവന്റെ ആ പ്രേവര്തിയിൽ രുദ്ര ഒന്ന് ഉയർന്നു പൊങ്ങി……. ശിവ പിന്നെയും അവളുടെ വയറിൽ കൈകൾ കൊണ്ട് പരതി നടന്നു……..”നിന്റെ വിയർപ്പു തുള്ളികളോട് പോലും എനിക്ക് പ്രണയം ആണ് പെണ്ണെ……”അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു……. അവന്ടെ പ്രേണയാർദ്രമായ നോട്ടത്തിൽ അവൾ നാണത്താൽ കണ്ണുകൾ താഴ്ത്തി…… അവളുടെ കഴുത്തിലും മൂക്കിൻ തുമ്പിലും പറ്റിയിരുന്ന വിയർപ്പു തുള്ളികളെ അവൻ ആവോളം നുകർന്നു…….. ചുണ്ടുകൾ മുഖമാകെ ഓടി നടന്നു…… അവന്റെ ഷോൾഡറിൽ ആവൾ കൈകൾ മുറുക്കി…….ചുണ്ടുകൾ അതിന്ടെ ഇണയെ കണ്ടതും പ്രണയ പരവശ ആയി അവളുടെ തേനിനെ നുകർന്നു കൊണ്ടിരുന്നു……… വാതിലിൽ മുട്ട് കേട്ടതും ശിവ അവളിൽ നിന്നും അകന്നു മാറി…. കിതച്ചു കൊണ്ട് നിൽക്കുന്ന തന്റെ പെണ്ണിനെ കാണെ അവനു പിന്നെയും പ്രണയം ഒഴുകി…. അവളെ സ്ലാബിൽ നിന്നും ഇറക്കി കൊണ്ട് നെറ്റിയിൽ അരുമയായി മുത്തി…….
വാതിൽ പിന്നെയും മുട്ടുന്നത് കേട്ട് ശിവ വേഗം ചെന്നു വാതിൽ തുറന്നു…… രേവതി ആയിരുന്നു….. “നീയെന്താ ഇവിടെ “രേവതി ചോദിച്ചു….. “അത്… ഞൻ കുറച്ചു പായസം കുടിക്കാൻ വന്നതാ…..”ശിവ വിക്കി വിക്കി പറഞ്ഞു…… “എന്നിട്ട് വയറു നിറച്ചു കുടിച്ചോ…..”രേവതി ചോദിച്ചു…… “ഇല്ല…. വയറു നിറഞ്ഞിട്ടില്ല….. ഇനി വൈകിട്ട് ആവട്ടെ…. അപ്പോൾ വയറു നിറയെ കുടിക്കലോ……”ശിവ പറഞ്ഞത് രുദ്രയെ നോക്കി ആണ്…… അവൾ നാണം കൊണ്ട് മുഖം താഴ്ത്തി…. “ആ… നിന്നെ അവിടെയൊന്നും കാണാത്തത് കൊണ്ട് അന്നെഷിച്ചു വന്നതാ….. ഹും… അച്ഛൻ നിന്നെ അന്നെഷിക്കുന്നുണ്ട്…… എന്തോ അത്യാവശ്യ കാര്യം സംസാരിക്കാൻ വേണ്ടി ആണ്……”രേവതി പറഞ്ഞതും അവൻ അവിടെ നിന്നും പോയി……. “അതെ രണ്ടു പേരും ഈ ഒളിച്ചു കളി നിർത്തിയിട്ടു എത്രയും പെട്ടെന്ന് ഞങ്ങൾക്കൊരു പേരക്കുട്ടിയെ തായോ….. രുദ്രയോട് രേവതി പറഞ്ഞു……. അവൾ നാണത്താൽ തലയാട്ടി…….
അവരുടെ ഗാർഡനിൽ വെച്ചു ആണ് ഫങ്ക്ഷന് ഉള്ളത് എല്ലാം സെറ്റ് ചെയ്തിരുന്നത്…..അവരുടെ വിശാലമായ പൂന്തോട്ടം പല തരത്തിൽ ഉള്ള ഡെക്കറേറ്റീവ് ഐറ്റം കൊണ്ട് നിറഞ്ഞു നിന്നു……. ശിവയുടെ സ്റ്റാഫുകൾ എല്ലാം കൃത്യ സമയത്തു തന്നെ എത്തി…….എപ്പോഴും casual ഡ്രസ്സ് മാത്രം ധരിച്ചു മുഖത്തു എപ്പോഴും ദേഷ്യം മാത്രം ഉണ്ടായിരുന്ന ശിവയെ എല്ലാവരും നോക്കി നിന്നു പോയി…. ഇന്ന് ഒരു മുണ്ടും ഷർട്ടും ആണ് വേഷം…. മുഖത്തു വിരിയുന്ന ചിരിയിൽ പലരും മയങ്ങും…. അവർ അത്ഭുദ്ധപ്പെട്ടു…. ഇങ്ങേർക്ക് ഇത്രയും നന്നായി ചിരിക്കാൻ കഴിയുമോ എന്ന്……. ശിവ ഫാമിലിയെ എല്ലാവർക്കും പരിചയപ്പെടുത്തി…….. രുദ്രയെ താഴെ കാണാതെ വന്നതും ശിവ അവളെ അന്നെഷിച്ചു മുകളിലേക്ക് പോയി…….. ചെല്ലുമ്പോൾ അമ്മു അവളുടെ തലയിൽ മുല്ലപ്പൂ വെച്ചു കൊടുക്കുന്നു……. ഒരു ലാവെൻഡർ കളർ സാരി ആണ് അവളുടെ വേഷം…… ഒരു കൈയിൽ സ്വർണ്ണ വളകളും മറുകയ്യിൽ നിറയെ കുപ്പി വളകളും……. കഴുത്തിൽ താലി മാലയും ചെറിയ pearls ന്റെ മാലയും…….. നെറ്റിയിൽ ചെറിയ സ്റ്റോൺ പൊട്ടും നെറുകിൽ സിന്ദൂരവും….. ആ സാരിയിൽ അവളെ കാണാൻ പ്രേത്യേക ഭംഗി ഉണ്ടായിരുന്നു……. അവളുടെ ആകാര വടിവ് വിളിച്ചു ഓതുന്ന രീതിയിൽ ആയിരുന്നു അത് ഉടുത്തിരിക്കുന്നെ…… ആവളെ അവൻ മതി മറന്നു നോക്കി നിന്നു……
“അതെ…. ഇങ്ങനെ നോക്കി ചോര കുടിക്കാതെടോ…. സ്വന്തം പ്രോപ്പർട്ടി തന്നെ അല്ലെ…..”അർജുൻ വന്നു അവനെ തട്ടി വിളിച്ചപ്പോൾ ആണ് ശിവ അവളിൽ നിന്നും നോട്ടം മാറ്റിയത്….. ശിവയെ കണ്ടതും അമ്മു പറഞ്ഞു “എന്തായാലും ഏട്ടന്റെ സെലെക്ഷൻ സൂപ്പർ ആയിട്ടുണ്ട്… ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് ഈ കളർ…..” ശിവ രുദ്രക്ക് സമ്മാനിച്ച സാരി ആയിരുന്നു അത്…….. രുദ്ര അവനെ നോക്കി ചിരിച്ചു…. “അതെ പ്രണയ ജോടികൾ ഒന്ന് താഴേക്ക് വരുമോ….. എല്ലാവരും അവിടെ വെയിറ്റ് ചെയ്യുവാ…….”അർജുൻ പറഞ്ഞതും എല്ലാവരും താഴേക്ക് ഇറങ്ങി…… ശിവയുടെ കൂടെ ഇറങ്ങി വരുന്ന രുദ്രയെ കണ്ട് അവന്റെ സ്റ്റാഫുകളും ഫ്രണ്ട്സും അത്ഭുതംപെട്ടു….. അത്രക്ക് ഭംഗി ആയിരുന്നു രുദ്രയെ കാണാൻ…… എല്ലാവരും അവരെ നോക്കി നിന്നു… ശെരിക്കും ശിവപാർവതി മാരെ പോലെ തോന്നി…… അത്രക്കും ചേർച്ച ആണ് രണ്ടു പേരും തമ്മിൽ…… ഉണ്ണി ആണ് അങ്കോറിങ് നടത്തിയത്….. എല്ലാവരും ശിവയെ വിഷ് ചെയ്തു…… ശിവ കേക്ക് കട്ട് ചെയ്തു…. ഒരു കഷ്ണം രുദ്രക്കും രുദ്ര അവനും കൊടുത്ത്…… എല്ലാവർക്കും സന്തോഷം……. രുദ്ര ആണെങ്കിൽ ഓടി നടന്നു എല്ലാവരോടും സംസാരിക്കുന്നുണ്ട്…
എല്ലാവർക്കും അവളെ നല്ല ഇഷ്ടം ആയി…. വരുന്നവരോട് സംസാരിക്കുക ആണെങ്കിലും ശിവയുട കണ്ണുകൾ രുദ്രയിൽ തന്നെ ആണ്……. അവന്റെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു…… “ഇനി അടുത്തതായി ഞങ്ങളുടെ പ്രിയപ്പെട്ട ഏട്ടത്തി ഏട്ടന് വേണ്ടി ഇതാ ഒരു ഗാനം ആലപിക്കുന്നു…….”ഉണ്ണിയുടെ അനൗൺസ് കേട്ടതും രുദ്രക്ക് ആകെ ടെൻഷൻ ആയി….. അവളുടെ ടെൻഷൻ കണ്ട് അച്ചുവും അർജുനും കൂടി അവളെ പിടിച്ചു സ്റ്റേജിൽ കൊണ്ട് പോയി ആക്കി…. എന്നാൽ ഇതെല്ലാം കണ്ട് വണ്ടർ അടിച്ചു നിൽക്കുവാണ് നമ്മുടെ ശിവ…. അവൻ അത്ഭുതപ്പെട്ടു… രുദ്ര പാടുമോ…… ഉണ്ണി അവൾക് മൈക്ക് കൊടുത്തു…രുദ്ര ചെറിയ വിറയലോടെ അത് വാങ്ങി…… എന്നിട്ട് പാടാൻ തുടങ്ങി….
” പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം… ഹൃദയ സങ്കീർത്തനങ്ങൾ ശ്രുതി പകർന്ന കാലം…. അറിയാതെ നിന്നെ അറിയുമ്പോൾ…. അനുരാഗമെന്നുമൊഴിയുമ്പോൾ….. അകലങ്ങൾ പോലും അരികേ….. പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം… മിഴിയിൽ തെളിയാതൊളിഞ്ഞതെന്തേ…… മിഥുന നിശാഗതബിംബം…. ഒരു ഹംസ ഗാനമകലേ…. ചെവിയോർക്കും ഇന്ദ്രലതികേ…. കാർമുകിൽത്തുമ്പി നിൻ അരികിൽ വരും.. കളഭ നിലാവിൻ കതിർ മഴ പൊഴിയും…. പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം…. കാണാക്കുയിലേ നിനക്ക് മൂളാൻ… കവിത കുറിയ്ക്കുവതാരോ….. നിറനീല ദീപ മിഴികൾ… കളിത്താമരയ്ക്ക്സഖികൾ…. ആ മിഴിത്തുമ്പിലെൻ കാമനകൾ…. അലയുകയാണീ അഞ്ജനമെഴുതാൻ…(പല്ലവി) പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം….. ” (തുടരും )

by