രചന – ലക്ഷ്മി ലച്ചു
എന്താ ആദിയേട്ടാ ഒന്നും പറയാത്തത്.? എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ടു കുറച്ചു നേരം ആയി.ഇതു വരെ ഒന്നും പറഞ്ഞില്ലല്ലോ.
അതു ഋതു …….
പറ ആദിയേട്ടാ …
അതു വേറേ ഒന്നും അല്ല ഋതു…
എന്തായാലും പറ ആദിയേട്ടാ
( എന്റെ ദേവി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ നീ തന്ന ധൈര്യം ഇപ്പോൾ എന്നിൽ നിന്നും ചോർന്നു പോകുവണല്ലോ.ദേവി നീ എന്നെ കൈ വിടല്ലേ അമ്മേ ഞാൻ മനസ്സിൽ പറഞ്ഞു പ്രാർത്ഥിച്ചു.)
ആദിയേട്ടാ എന്താ ആലോജികുന്നത്.
പറ എന്താന്നു വച്ചാൽ.
( ദേവി നീ എന്റെ കൂടെ കാണണം.)
ഞാൻ എല്ലാ ദൈവങ്ങളുടെയും അനുഗ്രഹത്തോടെ അതു അവള്ളോട് പറഞ്ഞു
ഋതു എനിക്കു നിന്നെ ഇഷ്ടം ആണ്.വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട്. നിനക്കു എന്നെ ഇഷ്ടം ആണോ.?
ഒറ്റ ശ്വാസത്തിൽ ഞാൻ എങ്ങനെ ഇതൊക്കെ പറഞ്ഞു എന്നു എനിക്കും ദേവിക്കും മാത്രമേ അറിയൂ.
അവൾ അപ്പോഴും മറ്റേതോ ലോകത്തു ആണ് ശ്വാസം എടുക്കുന്നത് കൊണ്ടു ജീവൻ ഉണ്ടെന്നു എനിക്കു ഉറപ്പായി.
ആദിയേട്ടന്റെ ഋതു എന്ന വിളിയിൽ ആണ് ഞാൻ സ്വബോധത്തിലേക് തിരികെ എത്തിയത്.
കാരണം ഞാൻ ഒരിക്കലും ആദിയേട്ടനിൽ നിന്നും ഇങ്ങനെ ഒന്നും പ്രീതിഷിച്ചിരുന്നില്ല.
ഋതു എന്താ നീ ഒന്നും പറയാത്തത്.? എനിക്കു ഒരു ഉത്തരം നീ തന്നെ പറ്റു.
ആദിയേട്ട എനിക്കു…..
മതി ഇനി ബാക്കി ഞാൻ പറയാം ( ആദി ഇടക്ക് കയറി പറഞ്ഞു. )
ആദിഏട്ടാ ഞാൻ ഇതുവരെ അങ്ങനെ ഒന്നും ഏട്ടനെ കണ്ടട്ടില്ല.എനിക്കു ആദിയേട്ടൻ ഏട്ടൻ മാത്രമാണ്. എന്നോട് ക്ഷമിക്കു.
ഇതു അല്ലെ ഋതു നീ എന്നോട് പറയാൻ വന്നത്
അതേ എന്ന രീതിയിൽ ഞാൻ ആദിയേട്ടാനു ഒരു മുള്ളൽ കൊടുത്തു.
ഇനി നീ ഇതിനു സമ്മതിച്ചില്ലെങ്കിൽ ആരുടെയും അനുവാദം ഒന്നും എനിക്കു വേണ്ടാ. നിന്നെ പൊക്കികൊണ്ടു ഞാൻ അങ്ങു പോകും എന്റെ വീട്ടിലേക്കു എന്റെ പെണ്ണായിട്ടു പറഞ്ഞേക്കാം.
ഞാൻ ഒരു ഞെട്ടലോടെ ആദിയുടെ മുഖത്തേക്ക് നോക്കി.
എന്താടി നോക്കുന്നെ സിൻഡ്രല്ലകുട്ടി
അതും പറഞ്ഞു ഞാൻ ഋതുവിനെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചു.
പിന്നീട് ഞങ്ങൾ രണ്ടുപേരും ഒന്നും തന്നെ സംസാരിച്ചില്ല.
ഞാൻ വർക് ചെയുന്ന
സ് ബി ഐ ബാങ്കിന്റെ മുന്നിൽ ആദിയേട്ടന്റെ കാർ ചെന്നു നിന്നു.
ഞാൻ ഒന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി
ഞാൻ നടന്നു ആദിയേട്ടൻ ഇരിക്കുന്ന സൈഡിൽ വന്നു.
ആദിയേട്ടാ …….ആദിയേട്ടൻ നേരത്തെ പറഞ്ഞ കാര്യം അത് അങ്ങ് മറന്നേക്ക്.അതാവും നല്ലതു. എനിക്ക് ആദിയേട്ടനെ ഇഷ്ടമാണ് ബഹുമാനമാണ് എന്നാൽ വിവാഹം കഴിക്കുന്ന തരത്തിൽ ഉള്ള ഇഷ്ടം അതിൽ ഇല്ല.
ഇനിയും ജാതകദോഷകാരി എന്നൊരു പേര് കേൾക്കാൻ ഒട്ടും ആഗ്രഹവുമില്ല. എന്നെ വിവാഹം കഴിക്കുന്ന കാര്യം ആദിയേട്ടൻ ഇപ്പോഴേ മറക്കുന്നതാണ് നല്ലത്.
അതും പറഞ്ഞു ഞാൻ ബാങ്കിന്റെ ഉള്ളിലേക്ക് നടന്നു.
തിരിഞ്ഞു നോക്കണം എന്ന് ഞാൻ ആഗ്രഹിച്ചെങ്കിലും എന്റെ മനസ്സ് അതിന് അനുവദിച്ചില്ല.
ഋതു ….. എന്ന ആ വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത് .എന്റെ മുന്നിൽ ആദിയേട്ടൻ .
ആ വിളിയിൽ തന്നെ ബാങ്കിൽ ഉണ്ടായിരുന്ന മറ്റു സഹപ്രവർത്തകർ എല്ലാം ഞങ്ങൾ രണ്ടുപേരെയും മാറിമാറി വീക്ഷിക്കുന്നത് ഞാൻ കണ്ടു.
ഏട്ടൻ എന്റെ അടുത്തേക്ക് നടന്നുവന്നു
നീ പറഞ്ഞില്ലേ നിന്നെ കെട്ടുന്ന കാര്യം ഞാൻ അങ്ങു മറന്നേക്കാൻ.
എന്നാൽ നീ ഒരു കാര്യം ഇപ്പോൾ മനസ്സിലാക്കിക്കോ. ഞാൻ കേട്ടുന്നെങ്കിൽ അത് നിന്നെ മാത്രമായിരിക്കും ഋതു. അതിൽ ഒരു മാറ്റവുമില്ല.
നിന്നെ ഞാൻ പൊക്കിക്കൊണ്ടു പോകും എന്നു പറഞ്ഞില്ലേ.എന്നെ കൊണ്ട് നീ അതു ചെയിപ്പിക്കലും. ഇനി എന്ത് പ്രശ്നം വന്നാലും നിന്നെ ഞാൻ വിടൂല്ല മോളെ. നീ എന്റെ മാത്രം ആണ്. ഇപ്പോഴല്ല കുട്ടിക്കാലം മുതലേ നീ എന്റെ മാത്രം ആണെന്ന് കരുതി ജീവിച്ചവൻ ആണ് ഈ ഞാൻ.
ഇനി ചോദ്യവും പറച്ചിലും ഇല്ല എന്റെ പെണ്ണിനെ ഞാൻ അങ്ങു കുടെകുട്ടത്തെ ഉള്ളു.
അതും പറഞ്ഞു ഞാൻ ഒരു ലാലേട്ടൻ സ്റ്റൈലിൽ നടന്നു പുറത്തേക്കിറങ്ങി.
അപ്പോഴും ഷോക്കു മാറാതെ എന്നെയും നോക്കി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു ഋതു.
എന്താടി പ്രശ്നം. ? ആരാടി അതു.? കാണാൻ ഒരു ചുള്ളൻ ആണല്ലോ.
( ബാങ്കിൽ വർക് ചെയുന്ന എന്റെ കൂട്ടുകാരി ശ്രുതി ആയിരുന്നു അത്.)
നിന്റെ മാമന്റെ മോൻ. അതായത് നിന്റെ മുറചെറുക്കാൻ .എന്താ നിനക്കു കെട്ടണോ അയാളെ.
ശെടാ നീ എന്തിനാടി എന്നോട് ചുടാവുന്നെ ഞാൻ ചോദിച്ചത് തിരിച്ചെടുത്തു. എന്താ പോരെ. കുറച്ചു കഴിഞ്ഞു നീ തന്നെ എന്റെ പുറകെ വരും എന്ന് എനിക്ക് അറിയാം. ( അതും പറഞ്ഞു ശ്രുതി അവളുടെ സീറ്റിൽ പോയി ഇരുന്നു.)
ബാങ്കിൽ നിന്ന് ഞാൻ നേരെ പോയത് ശ്രീയെ കാണാൻ ആയിരുന്നു.
മേലേടത്ത് വീട്ടിൽ നിന്നു ശ്രീയെ പുറത്തേക്ക് വിളിച്ചിറക്കി കാര്യം പറയുമ്പോൾ എന്റെ കൈയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.
ശ്രീ ഇനി ഇതൊക്കെ ഏതു മൈൻഡിൽ എടുക്കും എന്നായിരുന്നു എനിക്ക് ടെൻഷൻ .
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
പൊളിച്ച് അളിയാ നിന്റെ ധൈര്യത്തെ ഞാൻ സമ്മതിച്ചു. അവളോട് ഈ കാര്യം എങ്ങനെ പറയും എന്ന് ചിന്തിച്ചു നടന്നതാ ഇന്നലെ രാത്രി മുതൽ ഞാൻ .എന്നാൽ നീ അത് ഈസി ആയി കൈകാര്യം ചെയ്തു വെരിഗുഡ്.
ഇനി നിന്റെ വീട്ടുകാരുടെ അഭിപ്രായവും അറിയാനുണ്ട് .
അല്ലടാ ശ്രീ …….വീട്ടുകാരോട് പറയും മുന്നേ അവളുടെ സമ്മതം അറിയണം. മുന്നും പിന്നും നോക്കാതെ സമ്മതം അല്ലാ എന്നാ അവൾ പറഞ്ഞേ. എതിർത്തു നിൽക്കുവാ വായാടി.
അവളെ ഇനി മയപ്പെടുത്തി എടുക്കേണ്ടത് നിന്റെ ജോലിയാ ഡാ മോനെ ആദിനേശ്
അതൊക്കെ ഞാൻ ശരി ആക്കും മോനെ.അപ്പോൾ തടസം ഇല്ലാതെ അവളെ ഇങ്ങു തന്നാൽ മതി.
അതു ഞാൻ ഏറ്റു മോനെ..
ശരിയെടാ എന്നാ ഞാൻ ഇറങ്ങുവാ അമ്മ അവിടെ കാത്തിരിക്കുവാ രാവിലെ പറയാതെ ഇറങ്ങിയതു അല്ലേ
എനിക്കു ജോലിയിൽ ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ബാങ്കിൽ വന്നു സംസാരിക്കുന്ന ഓരോ വ്യക്തിയും ആദിയേട്ടൻ ആയിട്ടാണ് തോന്നുന്നെ.തലക്കു വട്ടു പിടിക്കുന്ന പോലെ.
മനസിന്റെ ഭാരം കൂടുതൽ കാരണം എല്ലാം ശ്രുതിയോട് പറയാം എന്നു കരുത്തിയെ.
എല്ലാം കേട്ടു കഴിഞ്ഞു അവൾ പറഞ്ഞു
എടി നീ പറയുന്നതിൽ നിന്നും മനസിലാക്കുമ്പോൾ അയാൾക്കു ചങ്കിൽ കൊണ്ടാ പ്രേമമാണ്.
നിന്നെ മനസിലാക്കുന്ന ഒരാൾ ആണെങ്കിൽ അതു നല്ലതു അല്ലേടാ ഋതു .നിന്നെ കാരണം നിന്റെ ചേട്ടനും ഒരു ജീവിതം വേണ്ടാ എന്നു പറഞ്ഞു നിൽക്കുന്നത്. നീ നിന്നെ കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ ഋതു അതാണ് ഇങ്ങനെ.
അല്ലേടാ എനിക്കു എന്റെ ഏട്ടനെ ജീവനാണ്.എന്നാൽ മറ്റൊരു വിവാഹം വയ്യാ. ജാതകദോഷക്കാരി എന്ന പേരു ഇപ്പോൾ മാറി വരുവാണ്. ഇനിയും ………. വേണ്ടടാ ഒന്നും.
ആദി മോനെ ……അമ്മ ആ കുട്ടിയുടെ കാര്യം അങ്ങു ഉറപ്പികട്ടെ. മോൻ എന്താ അതിനെ കുറിച്ചു ഒന്നും പറയാത്തത്.അമ്മക്കും കാണില്ലേ എന്റെ കുട്ടിയുടെ ജീവിതത്തെ കുറിച്ചു ആശങ്ക.
അതിനു ഞാൻ വിവാഹം കഴിക്കില്ല എന്നു ഒന്നും ഞാൻ പറഞ്ഞില്ലല്ലോ അമ്മേ.ഞാൻ പറയാം അപ്പോൾ മതി.
പാടവരമ്പിലൂടെ നടന്നു വീട്ടിലേക്ക് പോകുമ്പോഴും ഋതുവിന്റെ മനസ്സു മുഴുവൻ ആദിയും ശ്രുതിയും പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.
വയസ്സറിയിച്ച അന്ന് മുതൽ ആദി ഏട്ടൻ ആയിരുന്നു മനസ്സ് മുഴുവൻ.
എന്നാൽ എന്റെ സമ്മതമില്ലാതെ അച്ഛൻ വിവാഹം ഉറപ്പിച്ചപ്പോൾ വാ കൊണ്ട് അല്ലെങ്കിലും കണ്ണുനീര് കൊണ്ട് ഒരുപാട് എതിർത്തതാണ്.
എന്നിട്ടും അച്ഛന്റെ വാശി അവിടെ ജയിച്ചു.
ഞാൻ ആദിയേട്ടനെ സ്നേഹിച്ച പോലെ ആദിയേട്ടാനും എന്നെ സ്നേഹിച്ചിരുന്നിരിക്കാം.അതാവാം വിവാഹ ദിവസം തന്നെ ആദിയേട്ടൻ അങ്ങു പോയത്.
സൂരജ് യേട്ടന്റെ താലി എന്റെ കഴുത്തിൽ വീണത് മുതൽ അദ്ദേഹം മാത്രമാണ് മനസ്സിൽ അന്നും ഇന്നും.
ഒരു ദിവസംപോലും ഒന്നിച്ചു കഴിയാനുള്ള ഭാഗ്യം ദൈവം തന്നില്ലെങ്കിലും. കുറച്ചു മണിക്കൂറുകളിൽ എനിക്കു തന്ന ആ സാന്നിധ്യം മാത്രം മതി ഇനി ജീവിക്കാനും.
നിറഞ്ഞുനിന്ന കണ്ണുനീർ വീശിയടിച്ച മന്ദമാരുതൻ വന്നു ഒപ്പിയെടുത്തു കൊണ്ടു പോയി. അതു ചിലപ്പോൾ സൂരജേട്ടൻ ആയിരിക്കും എന്ന് ഞാൻ മനസ്സിൽ ഓർത്തു.
തണുത്ത വെള്ളം തലയിൽ വീണപ്പോൾ എന്തോ വല്ലാത്ത ഒരു ആശ്വാസം തോന്നി.അപ്പോഴും എന്റെ കണ്ണുകൾ നീറഞ്ഞു ഒഴുകി
കുളി കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ആയിരുന്നു. അമ്മയുടെ ആ വിളി കേട്ടത്.
ശ്രീകുട്ടാ ദാ ആദി മോൻ വിളിക്കുന്നു നിന്നെ .
ആ പേര് കാതുകളിൽ പതിച്ചപ്പോൾ എന്റെ കാലുകൾ അനുവാദം ഇല്ലാതെ വേഗത്തിൽ താഴേക്കു കുതിക്കാൻ ശ്രേമിച്ചു.ഞാൻ കോണിപടികൾ ഓടി ഇറങ്ങി.
( തുടരും )

by