രചന – അഹം
ഹരിയേട്ടന്റെ 100 അധികം മിസ്സ് കാൾസും അമ്പത്തിലധികം മെസ്സേജസ്സും….
പ്രതീക്ഷിച്ചിരുന്നു…..
പുഞ്ചിരി വിരിഞ്ഞാ ചുണ്ടുകളിൽ….. വിജയത്തിന്റെ പുഞ്ചിരി…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇന്നേക്ക് രണ്ട് മാസമായി ഹരിയേട്ടനെ നേരിട്ട് കണ്ടിട്ട്…. അന്ന് രാത്രി ഫോൺ വിളിച് ഇനി ഗീതുവുമായി വല്യ അടുപ്പം വക്കില്ല എന്ന ഹരിയേട്ടന്റെ ഉറപ്പിൻമേൽ ആ പ്രശ്നം പരിഹരിക്കപ്പെട്ടു…..
ഗീതുവിൽ പണ്ടുമുതലേ എനിക്ക് ഒരു നെഗറ്റിവിറ്റി ഫീൽ ചെയ്തിരുന്നു…. അതുകൊണ്ട് തന്നെ അവളുമായുള്ള അടുപ്പം ഇല്ലാതാക്കാൻ അല്പം ഗൗരവമായി തന്നെ ഹരിയേട്ടനെ നേരിട്ടു….. ഫോൺ വിളികളും മെസ്സേജ്സുമൊക്ക മുറക്ക് നടക്കുമെങ്കിലും അല്പം ഗൗരവം നിറഞ്ഞിരുന്നു എന്റെ അങ്ങോട്ടുള്ള പെരുമാറ്റത്തിൽ………
തേർഡ് സെമെസ്റ്റർ എക്സാം അടുത്തിരുന്നതിനാൽ പിന്നീട് നാട്ടിൽ പോകാൻ കഴിഞ്ഞില്ല…. പോർഷൻസ് ഒരുപാട് തീരാനുള്ളതിനാൽ എല്ലാ സാറ്റർഡേയ്സും സ്പെഷ്യൽ ക്ലാസ്സ് ഉണ്ടാകാറുണ്ടായിരുന്നു….
ആൾ ആണെങ്കിൽ കിലുക്കത്തിലെ ജഗതിയെ പോലെ ആണ്…. അന്നത്തെ ആക്സിഡന്റിന്റെ മുറിവൊക്കെ ഒന്നുഭേദമായി വന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു…. ബൈക്ക് റോഡിൽ ഒന്ന് സ്‌കിഡ് ആയി വീണ്ടും ദേഹത്തെ പെയിന്റൊക്കെ കളഞ്ഞു……
ഇങ്ങേർക്ക് ഇത് തന്നെ പനിയോ എന്റെ മുത്തപ്പാ……
എത്ര തിരക്കാണെലും ആള് രാത്രി ഉറങ്ങാണെനു മുൻപ് ഒന്ന് വിളിക്കും…ആ ശബ്ദം കേൾക്കാതെ എനിക്കും ഉറക്കം വരില്ല
ഇന്നലെ രാത്രി വിളിച്ചൊരു പറച്ചിലാ ലീവെടുക്കാൻ…. ഒരുങ്ങി നിക്കണം… രാവിലെ വരുമെന്ന്…. കൂടെ രണ്ട് ജോഡി ഡ്രെസ്സും……. തിരിച്ചെന്തെങ്കിലും പറയുമുൻപ് കാൾ കട്ടും ചെയ്തു ദുഷ്ടൻ….
നെക്സ്റ്റ് വീക്ക് ഇന്റെർണൽ എക്സാം തുടങ്ങും…. അത് വല്ലതും അങ്ങേർക്ക് അറിയണോ…..
രാവിലെ എട്ടു മണി ആയപ്പോഴേക്കും ആൾ എത്തി.. താഴെ ഇറങ്ങി ചെന്നപ്പോഴാ കണ്ടത്… ബുള്ളറ്റ്…..
ഹരിയേട്ടന്റെ കണ്ണുരുട്ടൽ കണ്ടപ്പോൾ തന്നെ അതിൽ വലിഞ്ഞു കയറി ആളെ ചുറ്റിപ്പിടിച്ചിരുന്നു…..
എങ്ങോട്ടാ ഹരിയേട്ടാ……
എത്തുമ്പോൾ കണ്ടാൽ മതിയെന്നും പറഞ്ഞ് ആൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു….
ഹരിയേട്ടനെ ചുറ്റി പിടിച്ചു ഞാനും ആ യാത്ര ആസ്വദിച്ചു….
കുറച്ച് കഴിഞ്ഞപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി….. ഹരിയേട്ടൻ ബുള്ളറ്റ് നിർത്തി ഒരു ജാക്കറ്റ് എടുത്തു തന്നു…..
ചുരം കയറി തുടങ്ങിയപ്പോൾ എങ്ങോട്ടേക്കാണെന്നു ഏകദേശം ഊഹം കിട്ടി തുടങ്ങി…..
അത് തന്നെ …. നമ്മുടെ താമരശ്ശേരി ചുരം…..
അപ്പോൾ വയനാട് ആണ് ലക്ഷ്യം….
ചുരം കയറി പകുതി എത്തിയപ്പോൾ ആൾ ബുള്ളറ്റൊക്കെ നിർത്തി അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും മസാല ചായ വാങ്ങി തന്നു…. ചൂട് ഉള്ളിൽ കയറിയപ്പോൾ ആ കുളിരൊക്കെ പമ്പ കടന്നു….
വീണ്ടും ഞങ്ങൾ മുൻപോട്ട് കുതിച്ചു …. വയനാട്ടിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഹരിയേട്ടനോട് ചേർന്ന്ഇരുന്നു ആളെ ചുറ്റിപിടിച്ചു…. ചുറ്റിപ്പിടിച്ച എന്റെ കൈ എടുത്ത് ആൾ അതിൽ ചുണ്ടുകൾ ചേർത്തു…….
വല്ലാത്തൊരു നാണം വിടർന്നു കവിളിണയിൽ…..
തേയിലത്തോട്ടങ്ങളെയൊക്കെ പിന്തള്ളി മുന്പോട്ട് പോയികൊണ്ടിരുന്നു…. അവസാനം ഫോറെസ്റ്റ് ഏരിയയിൽ ഉള്ള ഊട് വഴിയിലൂടെ കുറച്ച് ഉള്ളോട്ട് പോയപ്പോൾ ഒരു റിസോർട്ടിലേക്ക് എത്തി….
ഗ്രീൻവുഡ് കോട്ടജസ്…..
ഹരിയേട്ടൻ പാർക്കിങ് ഏരിയയിൽ വണ്ടി നിർത്തി എന്നെയും കൂട്ടി റെസെപ്ഷനിലേക്ക് നടന്നു…. ആളെ കണ്ടപ്പോൾ തന്നെ കീ യുമായി റൂം ബോയ് വന്നു…. ഹരിയേട്ടൻ ആദ്യമേ ബുക്ക് ചെയ്തിരുന്നെന്നു തോന്നുന്നു….
ഞങ്ങളുടെ കോട്ടജിന്റെ ലോക്ക് തുറന്ന് കീ ഏല്പിച്ച് റൂം ബോയ് പോയി…. കൈയിൽ കൈ ചേർത്ത് ഉള്ളിലേക്കു കയറി…….
ഒരു കുഞ്ഞു ലിവിങ് ഏരിയ യും ബെഡ്‌റൂംമും ബാത്റൂമും അടങ്ങുന്നതായിരുന്നു ആ കോട്ടേജ്….
ബെഡ്‌റൂമിന്റെ കർട്ടൻ നീക്കി പുറത്തേക്ക് നോക്കി…. കുറച്ച് ദൂരെ ആയി ചെറിയൊരു വാട്ടർഫാൾ കാണാം….
പുറത്തേക്കൊരു ഭാരം അമരുന്നതറിഞ്ഞ് തിരിഞ്ഞ് നോക്കിയ എന്നെ മുന്പോട്ട് തന്നെ തിരിച്ച് നിർത്തി പുറകിലൂടെ വട്ടം പിടിച്ചു ഷോൾഡറിൽ താടി ഊന്നി നിന്നു ഹരിയേട്ടൻ …. ആ ചേർത്ത് നിൽപ്പിൽ ശരീരത്തിൽ അനുഭവപ്പെട്ട കുളിരു മാറി അവിടെ താപം വർധിച്ചു ….
“” എന്താ പെട്ടെന്നൊരു ഔട്ടിങ് ഒക്കെ?? സാധാരണ നമ്മൾ രാത്രി ഒരുമിച്ച് സ്പെൻഡ് ചെയ്യാറില്ലാലോ…. “”
ആ നെഞ്ചോട് ചേർന്ന് നിന്ന് പുറത്തേക്ക് കണ്ണ് നട്ടു …….
“” അത് സസ്പെൻസ്…… നിനക്കിവിടെ ഇഷ്ടായോ??? അത് പറ…..
കുറുമ്പ് നിറഞ്ഞിരുന്നാ വാക്കുകളിൽ
“” ഹരിയേട്ടന്റെ കൂടെ ഏത് ലോകത്തും ഞാൻ സന്തോഷവതിയാണ്…. ഈ നെഞ്ചിലെ ചൂട് മാത്രം മതി എനിക്ക്…..”‘
തിരിഞ്ഞു നിന്ന് ആ നെഞ്ചിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് പറഞ്ഞു….
ആ കൈകളും എന്നെ വരിഞ്ഞുമുറുക്കി കൊണ്ടിരുന്നു…..
“”പട്ടുതൂവാലയും വാസന തൈലവും
അവൾക്ക് നൽകാനായി കരുതീ ഞാൻ
പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടുമാത്രം മതിയിവൾക്ക്
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലെ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ ”
ചേർത്ത് നിർത്തി തലോടികൊണ്ട് പാടുമ്പോൾ അതിൽ ലയിച് കണ്ണുകളടച്ച് ഞാനുമിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഉച്ച ഭക്ഷണത്തിനു ശേഷം അവിടമാകെ ചുറ്റി കറങ്ങാൻ ഇറങ്ങി….
ഹരിയേട്ടന്റെ കൈക്കുള്ളിൽ ചേർന്നു നിന്ന് ലോകം കാണുമ്പോൾ ആ ആസ്വാദനത്തിന് ഇരട്ടി സുഖമുണ്ടായിരുന്നു……… കാഴ്ചകളെക്കാൾ കൂടുതൽ ആസ്വദിച്ചത് ആ സാമിപ്യമായിരുന്നു….. ഒരുമിച്ച് യാത്രകൾ ഉണ്ടായിരുന്നെങ്കിലും ഇത്രേം അടുത്ത്…. നെഞ്ചോട് ചേർത്തു പിടിച്ച് നടക്കുന്നത് ആദ്യമായിട്ടാണ്…..
ഇടയ്കിടയ്ക്ക് വിരിയുന്ന കുസൃതി ചിരിയും……… കുറുമ്പ് നിറഞ്ഞ കരലാളനങ്ങളും…… കവിളുകളെ ചുമപ്പിക്കുന്ന മുത്തങ്ങളുമെല്ലാം ആദ്യാനുഭവങ്ങളായിരുന്നു…… വീണ്ടും വീണ്ടും ആഗ്രഹിക്കാൻ തോന്നുന്നവ……
കുസൃതികൾ വിരിയിച്ച് ഹരിയേട്ടനും അതിൽ മുഴുകി ഞാനും……
തിരിച്ച് കോട്ടജിൽ എത്തുമ്പോഴേക്കും രാത്രി ആയിരുന്നു…..
റൂമിലേക്ക് കയറി ലൈറ്റ് ഓൺ ചെയ്തതും കണ്ട കാഴ്ച്ചയിൽ കണ്ണുകൾ നിറഞ്ഞുപോയി……
“”ഹാപ്പി വെഡിങ് ആനിവേഴ്സറി ഡിയർ വൈഫി”‘
കാതോരം മൊഴിഞ്ഞുകൊണ്ടവിടെ ഹരിയേട്ടൻ ചുണ്ടുകൾ ചേർത്തു……
റൂമാകെ ഡെക്കറേറ്റ് ചെയ്തിരിക്കുന്നു…. അവിടെ ഉള്ള ടേബിളിൽ കേക്ക് സെറ്റ് ചെയ്തിട്ടുണ്ട്….. ഞങ്ങളുടെ വെഡിങ് ഫോട്ടോസ് അവിടവിടെ ആയി ഹാങ്ങ് ചെയ്ത് വെച്ചിട്ടുണ്ട്…..
വാശിപിടിച്ചു കല്യാണം കഴിച്ചിട്ട് എന്നോട് തന്നെ ഈ ദിവസം മറന്ന് പോയതിൽ സങ്കടവും വേദനയും തോന്നി…..
അതറിഞ്ഞപോലെ ഹരിയേട്ടൻ ഇരുകവിളുകളിലും കൈച്ചേർത്തു വെച്ച് കണ്ണിൽ നോക്കി ഇരുകൺകളും ചിമ്മി…..
“” എന്റെ ഭാര്യ ഇങ്ങനെ വിഷമിക്കല്ലെട്ടോ… നീ മറന്നതുകൊണ്ടല്ലെടി എനിക്ക് ഇങ്ങനെ ഒരു സർപ്രൈസ് തരാൻ പറ്റിയെ….. എന്റെ അമ്മിക്കുട്ടി കുറച്ച് നാൾ ആയി ടെൻഷനിലല്ലായിരുന്നോ അതാട്ടോ മറന്ന് പോയെ…. ഒന്ന് ചിരിച്ചേ….. ഇനി പുഞ്ചിരി മാത്രം മതി നമ്മുടെ ലൈഫിൽ…… “‘
ഞാനൊരു ചിരിയോടെ ഹരിയേട്ടന്റെ മുഖമാകെ ഉമ്മകൾക്കൊണ്ട് മൂടി….. അവസാനം ആ ചുണ്ടിൽ അമർത്തി മുത്തി ആളെ ഇറുകെ പുണർന്നു……
“”ഇങ്ങനെ നിന്നാൽ മതിയോ …. വാ കേക്ക് കട്ട് ചെയാം “‘
ഹരിയേട്ടൻ എന്നെയും ചേർത്ത് പിടിച്ചുകൊണ്ടു കേക്ക് കട്ട് ചെയ്തു… പരസ്പരം മധുരം നുണഞ്ഞു……
ആൾ പെട്ടെന്ന് കബോർഡ് തുറന്ന് ഒരു പാക്കറ്റ് എനിക്ക് നേരെ നീട്ടി…..
“‘ഇത് ഉടുത്തുകൊണ്ട് വാ ഞാൻ ഹാളിൽ വെയിറ്റ് ചെയാം “‘
അതും പറഞ്ഞ് വേറൊരു പാക്കറ്റുമായി ആൾ പുറത്തേക്കിറങ്ങി…..
ഒരു ബ്ലാക്ക് കളർ ഷിഫോൺ സാരി ആയിരുന്നു… ഇങ്ങേരെങ്ങനെ ബ്ലൗസൊക്കെ ഒപ്പിച്ചോ ആവോ…..
അതും ഉടുത്ത പുറത്തേക്ക് വന്നപ്പോൾ ഹരിയേട്ടനും ബ്ലാക്‌മാൻ ആയി നിക്കുന്നു … ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും…..
ഹരിയുടെ കണ്ണുകൾ ഒന്ന് വിടർന്നു…. അവിളിലാകമാനം ആ കണ്ണുകൾ ഓടിനടന്നു……
അവൻ തലയൊന്ന് കുടഞ്ഞു….
കോട്ടജിന്റെ പുറക് വശത്തേക്കാണ് എന്നെയും കൂട്ടി ഹരിയേട്ടൻ പോയത്…. അവിടെ ഒരു കുഞ്ഞ് അരുവി ഉണ്ടായിരുന്നു…. നേരത്തെ കണ്ട വാട്ടർഫാളിന്റെ കൈ വഴി ആണ്….. അത് ഈ റിസോർട് കോമ്പോണ്ടിലൂടെ ആണ് ഒഴുകുന്നത്…. അതിനടുത്ത് കുറച്ച് സിറ്റിംഗ് പ്ലേസസ് ഉണ്ട്…..
അവിടെ ഒരു കുഞ്ഞു ഡിന്നർ ആണ് ഞങ്ങൾക്കവർ ഒരുക്കി തന്നത്….
സന്തോഷത്തിനു അതിരില്ലായിരുന്നെനിക്ക്….
പലപ്പോഴും മനസ്സിൽ ഒരു ചോദ്യമുണ്ടായിരുന്നു…. ഹരിയേട്ടൻ പെട്ടെന്നുള്ള ഈ വിവാഹം അംഗീകരിച്ചിരുന്നോ എന്ന്….. എല്ലാ സംശയങ്ങളെയും തച്ചുടാക്കുന്ന അശ്ചര്യങ്ങളും അത്ഭുതങ്ങളുമാണ് എനിക്ക് മുന്നിൽ കുറച്ച് നിമിഷങ്ങളായി തുറന്ന് വരുന്നത് ….
ഹരിയേട്ടൻ…….
ഈ മനുഷ്യന്റെ ഉള്ളിൽ ഇത്രേം പ്രണയം ഉണ്ടായിരുന്നോ…..
എന്നിൽ വിരിയുന്ന ഭാവങ്ങളെ ഉറ്റുനോക്കുന്ന ഹരിയേട്ടനിൽ ഞാനും ലയിച്ചു പോയി….
പരസ്പരം ഊട്ടി ഓരോ വിഭവങ്ങളുടെയും രുചി ആസ്വദിച്ചു….. ആ വിരലുകൾ ചുണ്ടിൽ സ്പർശിക്കുന്ന ഓരോ തവണയും പുതുവികാരങ്ങൾ നാമ്പിട്ടു…..
പാറകെട്ടിലിരുന്ന് അരുവിയിലേക്ക് കാലിട്ട് ഹരിയേട്ടന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ചു…… ആ കൈകളും എന്നെ കൂടുതൽ ചേർത്ത് പിടിച്ചു……….. ആ നിലാവിൽ മൗനമായി ഹൃദയങ്ങൾ കൈമാറി…. പരസ്പരം വാചാലമായി…… ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങൾ പറയാതെ തന്നെ പരസ്പരം അറിഞ്ഞു….
കോട്ടജിലേക്ക് തിരിച്ച് കയറുമ്പോൾ മനസ്സും ശരീരവും വേറെന്തൊക്കെയോ കൊതിച്ചു തുടങ്ങിയിരുന്നു…..
എന്റെ ശരീരത്തിന്റെ വിറയൽ ഹരിയേട്ടന്റെ കൈകൾ അറിയുമോ എന്ന് ഭയപ്പെട്ടു….
റൂമിൽ എത്തിയപ്പോൾ ആളെ നോക്കാതെ വേഗം തന്നെ ബെഡിൽ കയറി കംഫർട് പുതച്ച് ഒരു സൈഡിൽ ഒതുങ്ങി കിടന്നു…
ലൈറ്റ് അണയുന്നതും ഡിം ലൈറ്റ് കത്തുന്നതും മറു സൈഡിൽ ബെഡ് അമരുന്നതും അറിഞ്ഞു……
കുറച്ച് സമയത്തിന് ശേഷം കംഫോർട്ടിനുള്ളിൽ നുഴഞ്ഞു കയറി കിടക്കുന്നതും അറിഞ്ഞപ്പോൾ ശരീരം വിറപൂണ്ടു ….
കണ്ണുകൾ ഇറുക്കെ പൂട്ടി….
ആ കൈകൾ തന്നെ ചേർത്തു പിടിച്ച് വരിഞ്ഞു മുറുക്കിയപ്പോൾ ശ്വാസം ക്രമാതീതമായി ഉയർന്നു .
ചെവിക്കടുത്ത് വന്ന നേർത്ത നിശ്വാസം അവിടമാകെ പുളകം കൊള്ളിച്ചു….. ചെവിyയിൽ ചുണ്ടുകൾ ചേർത്ത് നുണഞ്ഞു….
“” അമ്മൂസേ….. ഇങ്ങോട്ടേക്ക് തിരിഞ്ഞ് കിടക്കേടാ….. ആ മുഖമൊന്നു കാണട്ടെ…. “”
പറഞ്ഞു കൊണ്ട് തന്നെ ആൾ എന്നെ തിരിച്ച് കിടത്തി…..
മുഖമാകെ കുങ്കുമ വർണ്ണം വിതറിയിരുന്നു….
കണ്ണുകൾ തുറക്കാതിരുന്നപ്പോൾ ഹരിയേട്ടൻ ഇരുകണ്ണിലും പതുക്കെ ഊതി …..
ശരീരമാകെ വിറച്ചു…
ആ കൈകളിൽ കിടന്നൊന്ന് പിടച്ചു…..
“” പിടക്കാതെ പെണ്ണെ…. ഞാൻ വല്ലതും ചെയ്ത് പോക്കും….. “‘
ഞെട്ടി കണ്ണുകൾ തുറന്ന് ആളെ നോക്കിയ ആ നിമിഷം തന്നെ ഹരിയേട്ടൻ എന്റെ ചുണ്ടുകൾ കവർന്നിരുന്നു….. കണ്ണുകൾ മിഴിഞ്ഞ് വന്നു….
ആ കണ്ണുകളും എന്നിൽ തന്നെ ആയിരുന്നു…. എന്റെ ഭാവങ്ങളെ പകർത്താൻ എന്ന പോൽ
ഹരിയേട്ടന്റെ ചുണ്ടുകളും നാവും എന്റെ ഇരു ദലങ്ങളെയും മാറി മാറി നുകർന്നുകൊണ്ടിരുന്നു…..
ആദ്യം ഒന്ന് കുത്തറിയെങ്കിലും തന്നിലുയരുന്ന പുതുവികാരങ്ങളിൽ അമ്മുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു…..
ഹരിയുടെ കൈകൾ അമ്മുവിലാകെ ഒഴുകിനടന്നു….. അവളുടെ മൃദുലതകളെ തൊട്ടുണർത്തി……. കൈകളുടെ സഞ്ചാരം ആ പെണ്മനസ്സിലെ ചരടുകളെ പൊട്ടിച്ചെറിയാൻ പാകത്തിലുള്ളതായിരുന്നു ….
ഹരി ഒരു ചിത്രശലഭത്തെ പോൽ പാറി പറന്നു…. അവളിലെ ഓരോ അണുവിലെയും തേൻ നുകർന്നുകൊണ്ടിരുന്നു…….
അമ്മുവെന്ന പൂവിലെ ഓരോ ഇതളുകളും അടർത്തി മാറ്റികൊണ്ട് ആ പൂവിലേക്ക് അവനെ ചേർത്തുവെച്ചു……. ആ ചിത്രശലഭം ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങി ചെന്നുകൊണ്ട് കാണാകായങ്ങൾ തേടി……….
പരസ്പരം രസമുകുളങ്ങൾ വിടർത്തി…..
അവസാനം തന്നിലെ മധുവിനെ അവൾക്ക് നൽകികൊണ്ട് അവളിലേക്ക് തന്നെ എന്നെന്നേക്കുമായി ചേർത്തുവെച്ചു…..
ഇരുവരിലും നിർവൃതി വിരിഞ്ഞിരുന്നു…..
ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യായി കിടക്കുമ്പോൾ ഹരിയുടെ കൈകൾ അവളെ തലോടി കൊണ്ടിരുന്നു…..
ചോദ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു….
ഈ നിമിഷം രണ്ടുപേരും ആഗ്രഹിച്ചിരുന്നു…. എല്ലാ രീതിയിലും പരസ്പരം ഒന്നായി ഒരു ഹൃദയമായി മാറാൻ…..
ആദ്യാനുഭവത്തിൽ അവൾ ക്ഷീണിതയായിരുന്നു……ഹരിയുടെ തലോടലിൽ അമ്മുവിന്റെ കണ്ണുകൾ അടഞ്ഞു വന്നു…. അപ്പോഴും അവന്റെ ചുണ്ടുകൾ അവൾക് വേണ്ടി മാത്രം പാടുന്നുണ്ടായിരുന്നു…
“”നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ…എനിക്കായ് നീ കാത്തു നിന്നില്ലേ… നീ മറന്ന പാട്ടുകൾ… നീ പകുത്ത നെഞ്ചിലേറ്റി…ഓർത്തു പാടുമ്പോൾ… നീയെനിക്കായ് കാത്തു നിന്നില്ലേ…നീയെന്റെ സ്വപ്നമല്ലേ… നീയെന്റെ സ്വർഗ്ഗമല്ലേ…പൂത്തരാവല്ലേ… എന്റെ പൂന്തളിരല്ലേ…പൂത്തരാവല്ലേ… എന്റെ പൂന്തളിരല്ലേ…””
തുടരും…

by