23/04/2026

ആത്മരാഗം : ഭാഗം 43

രചന – ഗൗരി ലക്ഷ്മി

കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ കൺ പീലികൾ തമ്മിൽ ഒട്ടിച്ചേർന്നിരിക്കും പോലെ തോന്നി അല്ലിക്ക്..

മൊത്തത്തിൽ വേദന..

അവൾ കണ്ണ് വലിച്ചുതുറന്നു..

ചുറ്റും നിൽക്കുന്നവരെ ഒന്ന് നോക്കി..

ആരെയും പരിചയമില്ല.. തീർത്തും അപരിചിതമായ ഒരിടം..

ആയില്യ..

ആരുടെയോ വിളി കേട്ടതും അവൾ അയാളെ നോക്കി..

ഡോക്ടർ ആണെന്നൊറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി..

ആയില്യ.. എന്ത് പറ്റി.. ആരെയാണ് നോക്കുന്നത്..

ആശുപത്രിയാണോ..

അതേ.. ആയില്യക്ക് എന്താ സംഭവിച്ചതെന്ന് ഓർമയുണ്ടോ..

അയാൾ അനുതാപതോടെ ചോദിച്ചു..

ഒരു.. ഒരു ലോറി.. ഓപ്പോസിറ്റ് ലൈനിൽ കേറി വന്നതാ.. ഞാൻ വെട്ടിച്ചിട്ടും കാറിൽ..

അവൾ ഓർത്തെടുത്തു പറയുമ്പോഴും നെറ്റിയിൽ വല്ലാത്ത വലിച്ചിൽ തോന്നുന്നുണ്ടായിരുന്നു..

ആയില്യക്ക് ആരെയെങ്കിലും കാണണോ..

ഡോക്ടർ ചോദിച്ചു…

എനിക്ക് ഉറക്കം വരുന്നുണ്ട്..

അവൾ പറഞ്ഞു..

ആയില്യ മയങ്ങിക്കോളൂ.. മരുന്നിന്റെ സെഡേഷൻ ഉണ്ട്.. ഇത് ഐ സി യു ആണ്.. ഉണർന്നിട്ട റൂമിലേയ്ക്ക് മാറ്റാം..

മ്മ്..

മൂളുന്നതിനൊപ്പം അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു..

ഡോക്ടർ അവളെ ഒന്ന് നോക്കി..

ശേഷം നേഴ്സിന്റെ കയ്യിൽ നിന്ന് കേസ് ഷീറ്റ് വാങ്ങി മെഡിസിൻ കുറിച്ചു നൽകി..

ഇവരുടെ റിലേറ്റിവ്സിനോട് എന്നെ വന്ന് കാണാൻ പറയു..

അതും പറഞ്ഞയാൾ ക്യാബിനിലേയ്ക്ക് നടന്നു..

അപ്പോഴും കയ്യിലേക്ക് കയറുന്ന മെഡിസിന്റെ ഫലമായി അല്ലി മയക്കത്തിലായിരുന്നു..

തീർത്തും ശാന്തമായി..

**********************

ഇങ്ങനെ കരയാതെ മീനേ.. അല്ലിക്ക് ഒന്നും സംഭവിക്കില്ല..

ഭാമ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

എനിക്ക് പറ്റണില്ല ഭാമേ.. ഞാനെന്റെ കുഞ്ഞിനോടിന്നലെ എന്താ പറഞ്ഞത്.. പോയി ചത്തോളാൻ.. എന്റെ ദേവീ.. എന്റെ നശിച്ച നാവ് അങ്ങിറങ്ങി പോയിരുന്നെങ്കിൽ.. എന്റെ കുഞ്ഞിനെ ശപിച്ചതാ ഞാൻ..

മീന നെഞ്ചുപൊട്ടി കരയുകയായിരുന്നു..

നിയ ആദിയെ നോക്കി..

അവനിൽ ജീവന്റെ കാണികയുണ്ടോ എന്നു പോലും അവൾക്ക് സംശയം തോന്നി..

അവന്റെ കവിളിൽ അപ്പോഴും മുരളിയുടെ കൈപ്പാട് തെളിഞ്ഞു കാണാമായിരുന്നു..

അല്ലിയുടെ ആക്സിഡന്റ് വിവരം പറഞ്ഞ നിമിഷം മുരളി അവനു നൽകിയ സമ്മാനം..

തലേന്ന് നടന്നതൊക്കെ അറിഞ്ഞപ്പോൾ അവൻ തകർന്നുപോയിരുന്നു..

താനാണ് അവളുടെ അവസ്ഥയ്ക്ക് കാരണം എന്ന തിരിച്ചറിവ് ആ തകർച്ച പൂർണ്ണമാക്കി..

എല്ലാവരും തകർന്നിരിക്കുകയാണ് എന്നവൾക്ക് മനസ്സിലായി..

ജോളിമ്മ റോയിച്ചന്റെ തോളിൽ തലചായ്ച്ചു കിടക്കുകയാണ്.. ആ അമ്മയുടെയും കണ്ണുകൾ രാവിലെ മുതൽ തോർന്നിട്ടില്ല..

എക്സ്ക്യൂസ് മി.. ഡോക്ടർ നിങ്ങളെ വിളിക്കുന്നുണ്ട്..

ഇടയ്ക്ക് നേഴ്‌സ് വന്നു പറഞ്ഞതും എല്ലാവരും ഒരു ഞെട്ടലോടെ അവരെ നോക്കി..

മോള്..

മീന വിതുമ്പലോടെ ചോദിച്ചു..

ആള് കോൺഷ്യസ് ആയിട്ടുണ്ട്.. ഡോക്ടർ പറയും..

അവർ പറഞ്ഞതും എല്ലാവർക്കും തെല്ല് ആശ്വാസമായി..

ആദിയും പ്രസാദും മീനയും കൂടിയാണ് അകത്തേയ്ക്ക് പോയത്..

ആ നിമിഷവും കൈകൾ കൂപ്പി മനസ്സിൽ ഒരായിരം വട്ടം പുണ്യാളനനെ വിളിക്കുകയായിരുന്നു ജോളിമ്മ.. തന്റെ മകൾക്കുവേണ്ടി..

*********************

ഇരിക്ക്..

ഡോക്ടർ ആലോഷി പറഞ്ഞതും മൂന്നുപേരും ഡോക്ടർക്ക് എതിർവശത്തായി ഇരുന്നു..

ആയില്യയുടെ..

എന്റെ മോളാ ഡോക്ടർ.. ഇത് മോൾടെ ഭർത്താവാ..

പ്രസാദ് പറഞ്ഞു..

ആലോഷി ഒന്ന് ചിരിച്ചു..

എനിക്ക് ആദിയെ അറിയാം.. റോയിച്ചന്റെ കൂടെ കണ്ടിട്ടുണ്ട് ഇവരെ രണ്ടാളെയും..

പിന്നെ റോയിച്ചന്റെ സിസ്റ്ററെയും ഇവിടെയാണ് നോക്കിയിരുന്നത്.. ആയില്യയെ രാവിലെയാണ് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത് അല്ലെ..

അതേ ഡോക്ടർ.. ആക്സിഡന്റ് ആയപ്പോ ഗവണ്മെന്റ് ഹോസ്പിറ്റലിലേയ്ക്കാ പോലീസ് കൊണ്ടുപോയത്.. രാവിലെ അവിടെ ചെന്നിട്ട് ഞങ്ങളാ ഇങ്ങോട്ട് കൊണ്ടുവന്നത്..

പ്രസാദ് പറഞ്ഞു..

എനിവേ.. ആയില്യക്ക് ബോധം വീണിട്ടുണ്ട്.. ഞാൻ സംസാരിച്ചു.. രാത്രി ഏതോ ലോറി റോങ് സൈഡ് കേറി വന്നതാണെന്നാ പറഞ്ഞത്.. ആക്സിഡന്റിന്റെ ഒരു ഷോക്ക് ഉണ്ട്.. പിന്നെ നെറ്റിയിലെ മുറിവ് ഗ്ലാസോ മറ്റോ തെറിച്ചു കൊണ്ടുണ്ടായതാകാനാണ് ചാൻസ്.. ഡീപ്പ് ആണ്.. പിന്നെ വലതു കൈക്ക് ഫ്രാക്ച്വർ ഉണ്ട്..

പിന്നെ പുറത്തേയ്ക്ക് എടുത്ത വഴിക്കോ മറ്റോ ഉണ്ടായതാകും.. ലെഫ്റ്റ് കാലിന്റെ മുട്ടിന് താഴെ സാമാന്യം നന്നായി മുറിഞ്ഞിട്ടുണ്ട്.. വലിച്ചെടുത്തപ്പോ ഗ്ലാസ്സിലോ മറ്റോ കൊണ്ടതാകും.. അതും നീളത്തിൽ നല്ലൊരു മുറിവുണ്ട്..

സീറ്റ് ബെൽറ്റ് യൂസ് ചെയ്തിരുന്നത് കൊണ്ടും എയർ ബാഗ് ഉണ്ടായത് കൊണ്ടും കൂടുതലായി ഒന്നും സംഭവിച്ചിട്ടില്ല.. സോ പേടിക്കാൻ ഒന്നുമില്ല..

എന്തായാലും ഇപ്പൊ ആള് സെഡേഷനിൽ ആണ്.. ഉണർന്ന് കഴിഞ്ഞാൽ റൂമിലേയ്ക്ക് മാറ്റാം.. എന്തായാലും 24 മണിക്കൂർ ഒബ്സർവേഷൻ ടൈം ഉണ്ട്.. അത് കഴിഞ്ഞാലേ കൃത്യമായി വേറെ പ്രശ്നം എന്തെങ്കിലും ഉണ്ടോന്ന് അറിയാൻ കഴിയൂ..എന്തായാലും നിലവിലെ കണ്ടീഷൻ ഓകെ ആണ്..

ആലോഷി പറഞ്ഞു..

താങ്ക്യൂ ഡോക്ടർ..

പ്രസാദ് പറഞ്ഞു..

ഡോക്ടർ.. അല്ലിയെ ഒന്ന് കാണാൻ..

ആദി ചോദിച്ചു..

ആള് മയക്കത്തിലാണ് ആദി.. ഉണർന്നാൽ റൂമിലേയ്ക്ക് മാറ്റാം..അപ്പൊ കണ്ടാൽ പോരെ..

മ്മ്..

അവൻ നിസ്സഹായമായി മൂളി..

ശേഷം പുറത്തേക്കിറങ്ങി നടക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് കുറ്റബോധമായിരുന്നു..

അല്ലിയുടെ അവസ്ഥയ്ക്ക് കാരണക്കാരനായതിന്റെ അടങ്ങാത്ത കുറ്റബോധം..

*********************

എന്ത് പറഞ്ഞെടാ ഡോക്ടർ..

ആദി ഇറങ്ങിയതും ക്രിസ്റ്റി ഓടിവന്നു ചോദിച്ചു..

വേറെ കുഴപ്പമൊന്നുമില്ല… ഇപ്പൊ മയക്കത്തിലാണ്.. ഉണരുമ്പോ റൂമിലേയ്ക്ക് മാറ്റും എന്നു പറഞ്ഞു..

പ്രസാദാണ് പറഞ്ഞത്..

വേറെ കുഴപ്പം എന്തേലും ഉണ്ടോ..

ജോളിമ്മ ആധിയോടെ ചോദിച്ചു..

ഹേയ്.. അവൾക്കൊരു കുഴപ്പവുമില്ല.. ഉണരുമ്പോ റൂമിലോട്ട് മാറ്റും..

പ്രസാദ് പറഞ്ഞതും അവർ ആശ്വാസത്തോടെ കണ്ണടച്ചു പ്രാർത്ഥിച്ചു..

ക്രിസ്റ്റി അപ്പോഴേയ്ക്കും ആദിയെ ചേർത്തുപിടിച്ചു മുൻപോട്ട് നടന്നിരുന്നു.. അവനപ്പോഴും മൗനമായി തന്നെ നിന്നു..

ഇനി എന്തിനാ മീനേ കരയുന്നത്.. അവൾക്കൊരു കുഴപ്പോം ഇല്ലല്ലോ..

ഭാമ അവരെ ചേർത്തുപിടിച്ചു ചോദിച്ചു..

എന്നാലും… ഞാൻ.. ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാ..

ചുമ്മാ പിള്ളേരെ പോലെ ആകല്ലേ മീനേ.. ഒരാൾ മറ്റൊരാളെ വഴക്ക് പറഞ്ഞാൽ ഉടനെ അത് നടക്കുമോ.. ഇത് അവൾക്ക് ഇപ്പൊ ഒരാക്സിഡന്റ് നടക്കണം എന്ന് വിധിയുണ്ടായിരുന്നു.. അത് നടന്നു.. പിന്നെ കണ്ണേ കൊള്ളാനുള്ളത് പിരികത്തിൽ കൊണ്ട് പോയി എന്ന് സമാധാനിക്കാം.. അല്ലാതെ പറഞ്ഞതും ചെയ്തതും ഓർത്ത് കാരഞ്ഞോണ്ടിരുന്നാൽ വേറെ വല്ല അസുഖോം ഉണ്ടാക്കാം എന്നല്ലാതെ എന്താ പ്രയോജനം..

ഭാമ ചോദിച്ചു.. മീന കണ്ണു തുടച്ചു.

അല്ലിമോളെ കണ്ടോ..

ജോളിമ്മ ചോദിച്ചു..

കാണിച്ചില്ല.. റൂമിലോട്ട് ഇന്ന് തന്നെ മാറ്റും എന്നാ പറഞ്ഞേ.. അതാ കാണിക്കാത്തത്.. മോളിപ്പോ ഉറങ്ങുവാ..

മീന പറഞ്ഞു..

റോയിച്ചൻ അവരെ നോക്കി..

ഇനി ഇത്തിരി ആശ്വാസം ആയില്ലേ എല്ലാവർക്കും.. ഇനിയേലും ഓരോരുത്തരായി പോയി വല്ലോം കഴിക്ക്.. എന്നാ മുരളി..

അതേ.. മീന ഇന്ന് നേരം വെളുത്തിട്ട് ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല.. പോയി വല്ലോം കഴിക്ക്.. ഭാമേ.. നിയയെയും ജോളിമ്മയെയും കൂട്ടി ചെല്ല്.. പ്രസാദും ചെല്ല്..

മുരളി പറഞ്ഞു..

ഞാൻ പിന്നെ കഴിക്കാം.. ആദി എന്തിയെ.. അവനും വെള്ളം പോലും കുടിച്ചിട്ടില്ല..

പ്രസാദ് ചുറ്റും നോക്കി..

അവനെ ക്രിസ്റ്റി കൊണ്ടുപോയിട്ടുണ്ട്.. അവൻ നോക്കിക്കോളും.. പ്രസാദ് ഇവർക്കൊപ്പം ചെല്ല്.. നിങ്ങൾ വന്നിട്ട് ഞാനും മുരളിയും പോകാം.. അപ്പോഴത്തേയ്ക്ക് റൂമിന്റെ കാര്യം ഒന്നൂടെ ചോദിക്കട്ടെ..

അതും പറഞ്ഞു റോയ് പുറത്തേയ്ക്ക് നടന്നു..

പ്രസാദ് മീനയെയും ഭാമയെയും ജോളിമ്മയെയും നിയയെയും കൂട്ടി ക്യാന്റീനിലേയ്ക്കും..

ഒരു മഴ പെയ്തു തോർന്നതുപോലെ തോന്നി മുരളിക്ക്..

അയാളുടെ കണ്ണുകൾ.ഐ സി യു ഡോറിലേയ്ക്ക് നീണ്ടു.. വേദനയോടെ..

********************

പറ ആദി.. ഇന്നലെ ശെരിക്ക് എന്താ ഉണ്ടായേ.. നീ ആദ്യമായിട്ടാ അത്രേം കുടിച്ചു ബോധമില്ലാത്ത അവസ്ഥയിൽ എത്തുന്നത്.. ഇന്നത്തെ ദിവസത്തെപ്പറ്റി എങ്കിലും ഓർമയുണ്ടോ നിനക്ക്..

ഇന്ന് നിന്റെ പിറന്നാളാ.. അത് ആഘോഷിക്കാൻ കേക്കും മേടിച്ചു നോക്കിയിരുന്നവർക്ക് മുന്പിലായിരുന്നു നിന്റെ ഷോ..

ക്രിസ്റ്റി പറഞ്ഞു..

ആദി മുഖം താഴ്ത്തി ഇരുന്നു..

ഇന്നലെ ആ കാർത്തിയോ മറ്റോ നിന്നെ വന്ന് കണ്ടോ..

ക്രിസ്റ്റി ചോദിച്ചു..

ഇങ്ങനെ മിണ്ടാതിരിക്കാതെ വല്ലോം പറയുന്നുണ്ടോ നീ..

ക്രിസ്റ്റി ഈർഷ്യയോടെ ചോദിച്ചു..

കാർത്തി എന്നെ വന്നു കണ്ടതല്ല.. ആക്സിഡന്റിലി ഞങ്ങൾ കണ്ടിരുന്നു..

എന്നിട്ട്..

ക്രിസ്റ്റി അവനെ നോക്കി..

ആദി ഒന്നും മിണ്ടിയില്ല..

ടാ.. എന്നിട്ട്.. എന്നിട്ടെന്താ ഉണ്ടായത് എന്ന്..

ക്രിസ്റ്റി ചോദിച്ചു..

അത്.. കാർത്തിയ്ക്കൊപ്പം അവരും ഉണ്ടായിരുന്നു..

ആര്‌..

പ്രസീദാന്റി..

ഓ.. എന്നിട്ട്.. വല്ലോം പറഞ്ഞോ നിന്നോട്..

മ്മ്.. അവർ എന്നെ കണ്ടപ്പോ ഇങ്ങോട്ട് വന്നു സംസാരിച്ചു.. കുറെ ക്ഷമ പറഞ്ഞു.. അവർക്ക് ക്യാൻസർ ആണ്.. അവസാനമായി കാർത്തിയുടെ കല്യാണം നടന്ന് കാണാനാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞു കരഞ്ഞു..

അവൻ അല്ലിയെ അല്ലാതെ വിവാഹം കഴിക്കില്ല എന്ന വാശിയിൽ ആണത്രേ..

ആദി തലകുനിച്ചു..

ക്രിസ്റ്റി ഒന്നും മിണ്ടിയില്ല..

എല്ലാം കൂടെ ആയപ്പോ എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.. അപ്പോഴാ നിധിൻ വന്നെന്നെ ഒരു പെഗിന് ക്ഷണിച്ചത്.. അവനിൽ നിന്ന് വല്ലോം കിട്ടിയാലോ എന്നോർത്ത് അവന്റെ കൂടെ പോയി..

എന്നിട്ട് വല്ലോം കിട്ടിയോ..

ക്രിസ്റ്റി ചോദിച്ചു..

അവൻ രണ്ടു പെഗ് ആയപ്പോഴേ ഒരു കോൾ വന്നെന്നും പറഞ്ഞു പോയി.. അപ്പോഴാ നിന്നെ വിളിച്ചത്.. വിളിച്ചു വെച്ചപ്പോ എല്ലാം മറക്കാൻ ഒന്നൂടെ ആകാമെന്ന് തോന്നി.. പിന്നെ എണ്ണമൊക്കെ തെറ്റി.. അല്ലിയെ എല്ലാവരുടേം മുന്നിൽ നാണം കെടുത്താനോ കുറ്റപ്പെടുത്താനോ മനസ്സിൽ പോലും വിചാരിച്ചില്ല ഞാൻ..

ആദി തലയ്ക്ക് കൈകൊടുത്തു പറഞ്ഞു..

ഇനി പറഞ്ഞിട്ടെന്താ… സംഭവിക്കാനുള്ളത് സംഭവിച്ചു.. ഇനി സെന്റിയടിച്ചിരിക്കാതെ പോയി വല്ലോം കഴിക്കാം.. വാ..

റൂമിലേയ്ക്ക് മാറ്റുമ്പോ അല്ലിയെ എങ്ങനെ ഫേസ് ചെയ്യുമെന്നോർത്താ..

ഇന്നലെ വരെ എങ്ങനെയാ ഫേസ് ചെയ്തത്.. പിന്നെ നീ ബോധമില്ലാതെ വിളിച്ചു കൂവിയതിന് അവൾക്ക് ദേഷ്യം ഉണ്ടാകും.. എന്നാലും നമ്മുടെ അല്ലിയല്ലേ.. അവൾക്ക് നിന്നോടും എന്നോടും ഒന്നും പിണങ്ങാൻ പറ്റില്ല..

ക്രിസ്റ്റി ആലോചനയോടെ പറഞ്ഞു..

ആദിക്കും അത് ശെരിയാണെന്നു തോന്നി..

അവൻ വരാന്തയിലേ പാരപ്പെറ്റിൽ ചാരി താഴത്തെ ഗാർഡൻ നോക്കി നിന്നു..

നിന്ന് ദിവാസ്വപ്നം കാണാതെ വാ ആദി.. ക്യാന്റീനിൽ പോയി വല്ലോം കഴിക്കാം.. ഇങ്ങനെ വെള്ളം പോലും കുടിക്കാതെ നിന്നിട്ട് എന്താ കാര്യം.. വാ..

അതും പറഞ്ഞു ക്രിസ്റ്റി അവനെ പിടിച്ചുവലിച്ചു നടന്നു..

ആ നിമിഷവും അല്ലിയോട് പറഞ്ഞുപോയതോർത്തുള്ള വേദനയിലായിരുന്നു ആദി..

തീർത്തും നിസ്സഹായനായി..

**********************

റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ടാവോ..

ക്രിസ്റ്റി ചോദിച്ചു..

അറിയില്ല.. അല്ലി ഉണർന്നാൽ ഉടനെ മാറ്റാം എന്നാ പറഞ്ഞത്..

അവളിന്നലത്തെ കാര്യം എന്തേലും പറഞ്ഞോ..

ക്രിസ്റ്റി ചോദിച്ചു..

എന്ത് കാര്യം..

ആക്സിഡന്റിന്റെ..

റോങ് സൈഡിൽ ഏതോ ലോറി കേറി വന്നിടിച്ചതാണെന്നാ പറഞ്ഞത്. ഡോക്ടർ പറഞ്ഞതാ..

മ്മ്.. റൂമിൽ വന്നിട്ട് ചോദിക്കാം..

ക്രിസ്റ്റി പറഞ്ഞു..

അങ്കിളും റോയിച്ചനും കൂടെ ഇനി കഴിക്കാനുണ്ട്..

മ്മ്.. അമ്മയൊക്കെ ചെന്നിട്ട് പോയി കഴിക്കാൻ നിൽക്കുവാ..

ആദി പറഞ്ഞു..

ആദി..

പരിചിതമായ ഒരു പിൻവിളി കേട്ടതും ആദിയും ക്രിസ്റ്റിയും തിരിഞ്ഞു നോക്കി..

കാർത്തി..

ക്രിസ്റ്റി മെല്ലെ ചുണ്ടനക്കി..

അവൻ ആദിക്ക് അരികിലേക്ക് നടന്നു വന്നു..

സോറി ആദി.. ഞാനിപ്പോഴാ അറിഞ്ഞത്.. അല്ലിക്ക് എങ്ങനെയുണ്ട്..

ഷി ഈസ് ഓകെ.. ചെറിയ ചില മുറിവുകളെയുള്ളൂ..

ആദി താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു..

കാർത്തി ഒന്നും മിണ്ടിയില്ല..

ആം റിയലി സോറി ആദി..

ആദിയും ക്രിസ്റ്റിയും അവനെ നോക്കി..

അല്ലി ലാസ്റ്റ് എന്നെ കാണാൻ വന്ന ദിവസം ഞാൻ കുറച്ചു അപ്സെറ്റ് ആയിരുന്നു.. അന്ന് അല്ലി പോയ പുറകിന് നിന്നെ കണ്ടപ്പോ ഒന്നു ചൊടിപ്പിക്കാൻ വേണ്ടിയാ അങ്ങനെയൊക്കെ പറഞ്ഞത്..

നീ എന്തൊക്കെയാ പറയുന്നത്..

ക്രിസ്റ്റി ചോദിച്ചു..

അത്.. ആദിക്ക് അറിയാം.. ഐ നോ.. ഞാനാ പറഞ്ഞത് നീ വിശ്വസിക്കില്ലെന്നും അതിന്റെ പേരിൽ അല്ലിയെ ചോദ്യം ചെയ്യില്ലെന്നും ഒക്കെ അറിയാം.. കാർത്തി അല്ലല്ലോ ആദി.. അത് മറ്റാരേക്കാളും അല്ലിക്ക് ബോധ്യമുണ്ട്..

നിനക്ക് വല്ലോം പറയാനുണ്ടെങ്കിൽ തെളിച്ചു പറയ് കാർത്തി.. ഞങ്ങളിപ്പോ നിന്റെ വേദവാക്യം കേൾക്കാൻ നിൽക്കുവല്ല.. അതിന് പറ്റിയ മാനസികാവസ്ഥയിലും അല്ല..

ക്രിസ്റ്റി ക്ഷമകെട്ട് പറഞ്ഞു..

അത്..

കാർത്തി ആദിയെ നോക്കി.. അവനപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു..

അത്.. അന്ന് കല്യാണം മുടങ്ങിയെങ്കിലും പിന്നീട് ഓർത്തപ്പോ അല്ലി ചതിക്കപ്പെട്ടു കാണുമോ എന്ന് തോന്നി.. അതിന്റെ പുറകിലുള്ള അന്വേഷണത്തിന് ഞാൻ പോയപ്പോഴാ അമ്മയും ആദിയുമായി പ്രശ്നം ഉണ്ടാകുന്നത്.. സത്യങ്ങൾ കണ്ടെത്തി ഞാൻ വന്നപ്പോഴേയ്ക്കും എനിക്കൊരു ആക്സിഡന്റ് പറ്റി.. ഇവരുടെ കല്യാണവും അതിനിടയ്ക്ക് നടന്നു..

കാർത്തി ആദിയെ നോക്കി.. ശേഷം ക്രിസ്റ്റിയെയും..

സത്യങ്ങളൊക്കെ അറിഞ്ഞപ്പോ അമ്മയുമായി വഴക്കിട്ട് ഞാനിറങ്ങി..

സത്യത്തിൽ നഷ്ടപ്പെട്ട ശേഷമാണ് അവളെനിക്ക് ആരായിരുന്നു എന്നു ബോധ്യപ്പെട്ടത്.. ആ നഷ്ടം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. കുറെ നാൾ അമ്മയുമായി ഒരു കൊണ്ടാക്റ്റും ഇല്ലാതെ നടന്നു.. പിന്നെ അറിഞ്ഞത് അമ്മയ്ക്ക് സുഖമില്ലാതെ ആയി ഹോസ്പിറ്റലിൽ ആണെന്നാണ്..

അവിടേയ്ക്ക് ഞാനെത്തിയപ്പോഴാണ് അമ്മയ്ക്ക് ക്യാൻസർ ആണെന്നറിയുന്നത്.. എല്ലാം കൂടെ എനിക്ക് വട്ട് പിടിച്ചു.. മുൻപൊക്കെ ഇതുപോലെ ഇമോഷണലി ഞാൻ വീക്ക് അതാകുമ്പോ എന്നെ സപ്പോർട്ട് ചെയ്തിരുന്നത് അല്ലിയാണ്.. ആദി അല്ലിക്ക് ഫ്രണ്ട് മാത്രമാണ് സോ അവൾക്കൊരിക്കലും ഈ കല്യാണം അക്സപ്റ്റ് ചെയ്യാൻ കഴിയില്ല എന്നെനിക്ക് തോന്നി തുടങ്ങി.

അല്ലിയെ എങ്ങനെയും എന്റെ ലൈഫിൽ തിരികെ കൊണ്ടുവരാൻ എന്റെ മനസ്സ് വാശി പിടിച്ചു..

അങ്ങനെയാണ് ആദിക്ക് മുൻപിൽ ഞാൻ എത്തിയത്.. ആദിയുടെ മനസ്സറിയാൻ വേണ്ടിയാണ് ആദ്യമൊക്കെ ആദിക്ക് മുൻപിൽ വന്നത്.. പക്ഷെ പിന്നീട് അതൊരു വാശി പോലെയായി.

അതിനിടയ്ക്ക് ആദി അല്ലിയെ സ്നേഹിച്ചു തുടങ്ങി എന്നെനിക്ക് മനസ്സിലായി.. അതെനിക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു.. പക്ഷെ അപ്പോഴും അല്ലിയെ നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രമിച്ചു..

ആദിയുമായി ഹോസ്പിറ്റലിന് മുൻപിൽ വഴക്കിട്ട ശേഷം ഞാൻ നേരെ പോയത് എന്റെ ഫ്രണ്ട് ആകാശിന്റെ അടുത്താണ്.. അവൻ എന്നെ നിർബന്ധിച്ചു നാട്ടിൽ അയച്ചു..

അവിടെ ചെന്നപ്പോൾ അമ്മയ്ക്ക് എന്റെ കല്യാണം കാണണം എന്ന വാശി.. അല്ലിയെ മാത്രേ ഞാൻ വിവാഹം കഴിക്കൂ എന്നു പറഞ്ഞപ്പോൾ എന്റെ ആഗ്രഹം പോലെ അല്ലി വന്നാൽ ‘അമ്മ വിവാഹം നടത്തിത്തരാം എന്നു പറഞ്ഞു..

അതനുസരിച്ചാണ് ആദ്യം ഞാൻ അല്ലിയെ കാണാൻ വന്നത്..

ആദിയും ക്രിസ്റ്റിയും ഞെട്ടലോടെ അവനെ കേട്ടു നിന്നു..

അല്ലിയുടെ മനസ്സ് അറിയാനും ആദിയുടെ മനസ്സിൽ അല്ലിക്ക് ഒരിക്കലും സ്ഥാനം കിട്ടില്ലെന്ന് ബോധിപ്പിക്കാനും വേണ്ടിയാണ് അന്ന് അവളുമായി ഞാൻ മീറ്റ് ചെയ്തത്.. പക്ഷെ അന്ന് തന്നെ അവൾ തീർത്തും എന്റെ ആവശ്യങ്ങൾ തള്ളിക്കളഞ്ഞു.. ആദിയുടെ ലൈഫിൽ അവളൊരു ബാധ്യത ആകും എന്നു പറഞ്ഞിട്ട് പോലും ആദിയെ അവൾക്കറിയാം എന്നതുപോലെയാണ് അവൾ പ്രതികരിച്ചത്..

എന്നോട് മറ്റൊരു വിവാഹം കഴിക്കാനും പറഞ്ഞവൾ പോയതോടെ എനിക്ക് വീണ്ടും വാശിയായി.. എങ്ങനെയും അല്ലിയെ മടക്കി കൊണ്ടുവരാൻ വേണ്ടിയാണ് ‘അമ്മ ഇവിടെ വന്ന സമയത്തു ഞാൻ അവളെ നിർബന്ധിച്ചു അമ്മയെ കാണിക്കാൻ കൊണ്ടുപോയത്..

എന്നിട്ടല്ലി നിന്നെ കെട്ടാമെന്നു പറഞ്ഞോ..

ചോദ്യം കേട്ടതും മൂന്നുപേരും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കി..

റോയിച്ചൻ..

ക്രിസ്റ്റി ഞെട്ടി ആദിയെ നോക്കി..

എന്തേ.. നിന്റെ നാവിറങ്ങി പോയോ.. ചോദിച്ചത് കേട്ടില്ലേ.. അവള് നിന്റെ കൂടെ ജീവിക്കാം എന്നു പറഞ്ഞോന്നു..

ഇല്ല..

ആദി ഞെട്ടി അവനെ നോക്കി..

‘അമ്മ പോലും അവളോട് കാലു പിടിക്കും പോലെ പറഞ്ഞു.. പക്ഷെ ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരടഞ്ഞ അധ്യായമാണ് എന്നും അവളിപ്പോൾ ആദിയുടെ ഭാര്യയാണ് എന്നും പറഞ്ഞു..

ആദിയുടെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങുന്നുണ്ടായിരുന്നു..

ആദിയുടെ ലൈഫിനെപ്പറ്റി ഞങ്ങൾ ചിന്തിക്കേണ്ട എന്നും ആദിയുടെ മനസ്സറിയാൻ അവൾക്ക് പുറത്തുനിന്നൊരാളുടെ സഹായത്തിന്റെ ആവശ്യമില്ല എന്നും പറഞ്ഞു..

റോയ് ഒന്ന് ചിരിച്ചു..

അപ്പൊ നിനക്ക് കാര്യമൊക്കെ മനസ്സിലായി കാണുമല്ലോ.. പിന്നേം എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ..

റോയ് പരിഹാസ രൂപേണ ചോദിച്ചു..

ആദിയോട് ഒരു സോറി പറയണമെന്ന് തോന്നി.. അന്ന് അല്ലി അത്രയും പറഞ്ഞപ്പോൾ എന്റെ കൂടെയുള്ള ലൈഫിനെക്കാൾ അവൾ ഇപ്പോൾ ആഗ്രഹിക്കുന്നത് ആദിയുടെ ഭാര്യയായി കഴിയാനാണ് എന്നറിഞ്ഞപ്പോ ഉണ്ടായ ദേഷ്യത്തിൽ ആദിയോട് അല്ലി എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചു എന്ന് പറഞ്ഞു.. ഇപ്പൊ ഓർത്തപ്പോൾ ഒരു സോറി പറയണമെന്ന് തോന്നി..

മ്മ്.. പറഞ്ഞു കഴിഞ്ഞെങ്കിൽ കാർത്തിയ്ക്ക് പൊയ്ക്കൂടെ.. പിന്നെ അല്ലി പറഞ്ഞതെ ഞങ്ങൾക്കും പറയാനുള്ളു.. നീയായി നഷ്ടപ്പെടുത്തിയതാണ് അവളെ.. അവളിപ്പോ അനുഭവിക്കുന്ന സന്തോഷം അതുകൊണ്ടാണെന്നു ഉറപ്പുള്ളതുകൊണ്ട മാത്രമാണ് നീ ഇപ്പൊ രണ്ടുകാലിൽ നടക്കുന്നത്..

നിന്റെയും നിന്റെ അമ്മയുടെയും കൂടെ ആയിരുന്നെങ്കിൽ അവളിൽ ഒരിക്കലും ഞങ്ങൾക്കൊരു ചിരിപോലും കാണാൻ കഴിയുമായിരുന്നില്ല..പക്ഷെ ഇനി എന്റെ മോൾടെ ജീവിതത്തിൽ നീ കടന്നുവരരുത്.. ഇത് റോയുടെ വാക്കാ.. അത് തെറ്റിച്ചാൽ ഈ സൗമ്യ മുഖമൊക്കെ റോയ് മറക്കും.. എനിക്കെന്റെ കൊച്ചാ വലുത്.. കേട്ടല്ലോ..

മ്മ്..

കാർത്തി ഒന്ന് മൂളി..

ഇനി പൊയ്ക്കൂടെ.

റോയ് അവനെ നോക്കി ചോദിച്ചു..

എനിക്ക് അല്ലിയെ ഒന്ന് കണ്ടു യാത്ര ചോദിക്കണം എന്നുണ്ട്..

കാർത്തി പറഞ്ഞു..

അതിന്റെ ആവശ്യമില്ല കാർത്തി.. വേറെ ഒന്നുംകൊണ്ടല്ല.. പെട്ടെന്നുണ്ടായ ഒരാക്സിഡന്റ് അവൾക്ക് ശെരിക്കും ഷോക്ക് ആയിട്ടുണ്ട്.. ഇപ്പൊ ഏറ്റവും അടുപ്പമുള്ളവരെയാകും അവൾ കാണാൻ ആഗ്രഹിക്കുന്നത്..

റോയ് സൗമ്യമായി പറഞ്ഞു നിർത്തി..

കാർത്തി ആദിക്ക് നേരെ തിരിഞ്ഞു..

ഒരിക്കൽകൂടി മാപ്പ്.. റോയിച്ചൻ പറഞ്ഞത് ശെരിയാണ്.. കുഞ്ഞിൽ മുതൽ വീട്ടിലെ പ്രശ്നങ്ങൾക്ക് നടുവിൽ ജീവിച്ച എനിക്ക് ഇതുപോലെ സ്നേഹിക്കാൻ ഒരവസരം കിട്ടിയിട്ടില്ല.. സ്നേഹിക്കപ്പെടാനും.. അല്ലി എന്റെ ലൈഫിലെ ഒരു വലിയ നിധി ആയിരുന്നു..

പക്ഷെ അതെന്റെ എടുത്തുചാട്ടം കൊണ്ട് ഞാൻ തന്നെ കൈവിട്ടുകളഞ്ഞു.. എന്റെ കൂടെ ആയിരുന്നെങ്കിൽ ദേഷ്യത്തിലാണേൽ പോലും അന്ന് ഞാൻ നിന്നോട് പറഞ്ഞതുപോലെ ചിലപ്പോ നിങ്ങളിൽ നിന്നൊക്കെ പറിച്ചെടുത്തു കൊണ്ടുപോയി ഏതെങ്കിലും കൂട്ടിൽ അടച്ചിട്ടേനെ ഞാൻ…

എന്റെ അമ്മയും എന്റെ സ്നേഹത്തിൻ മുൻപിൽ സ്വാർത്ഥയാണ്.. ആ സ്വാർത്ഥത തന്നെയാണ് ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ ‘അമ്മ ശ്രമിക്കാനും കാരണം.. എന്തായാലും നിങ്ങൾ ഹാപ്പിയായി ജീവിക്കൂ..

ഞാൻ അടുത്ത മാസം അമ്മയുമായി യു കെയ്ക്ക് പോകുകയാണ്.. അമ്മയ്ക്ക് ബെറ്റർ ട്രീട്മെന്റ് കൊടുക്കണം.. എനിക്ക് സ്വന്തമെന്ന് പറയാൻ അമ്മയെയുള്ളൂ ഇനി..
സോ നിങ്ങളുടെ ലൈഫിൽ ഇനി കാർത്തി ഉണ്ടാകില്ല.. ഞാൻ വന്നു എന്ന് അല്ലിയോട് പറയണം.. പിന്നെ നന്ദിയുണ്ട്.. വന്നേനെ വിശ്വസിക്കാതെ അല്ലിയോടൊപ്പം നിന്നതിന്.. താങ്ക്സ്..

അതും പറഞ്ഞ് കാർത്തി നടന്നകലുമ്പോഴും ശില പോലെ അവന്റെ പോക്ക് നോക്കി നിൽക്കുകയായിരുന്നു ആദി..

തീർത്തും നിർജ്ജീവമായി..

അപ്പോഴും താനിന്നലെ വിളച്ചുപറഞ്ഞ വാക്കുകൾ അല്ലിയിലുണ്ടാക്കിയ വേദന എത്രത്തോളമാകും എന്ന ചിന്ത പോലും അവനെ കുത്തി നോവിച്ചു..

ആ വേദനയിൽ നീറുമ്പോഴും അല്ലി തന്നോടെങ്ങനെ പെരുമാറും എന്ന കാര്യത്തിൽ അവനു വല്ലാത്ത വെപ്രാളം തോന്നിതുടങ്ങിയിരുന്നു..

ആ നിമിഷവും അവന്റെ കണ്ണുകൾ അവളോടുള്ള ക്ഷമാപണം പോലെ നിശബ്ദമായി പെയ്യുന്നുണ്ടായിരുന്നു..

നിസ്സഹായമായി..

തുടരും.