20/04/2026

ആത്മരാഗം : ഭാഗം 18

രചന – ഗൗരി ലക്ഷ്മി

Welcome all

To the grand annual ceremony of Softland Technologies..

Softland Technologies. It’s a software project consultant company started by Our honorable Roy sir on 1996 with 4 staff and an annual turn over of 2 lakh rupees. And now after these 26 years, as we know, now our company is one of the most reputed software firm located at this banglore city. Now we have 168 permanent employees and 36 contract staff. Our company’s annual turn over crosses 100 crores this year.

Yes it’s a truth and not a miracle. Behind this success lies the story of years of hard work and determination by Roy sir and our staff. Also I personally appreciate him for his kindness to consider each and every employee as his family member.

Today we are gathered here to celebrate the success of the company’s most prestigious project. So without wasting time, let’s start the celebration. Before that I have to welcome stage our honorable Managing Director Mr. Roy Kuruvila and his better half, our Managing Partner Mrs. Joli Annie Varghese to the stage for inauguration. Welcome sir.

റോയിച്ചൻ ജോളിമ്മയുടെ കൈപിടിച്ചു സ്റ്റേജിലേക്ക് കയറി. നേരത്തെ ഒരുക്കിവെച്ചിരുന്ന നിലവിളക്കിന് മുൻപിൽ ചെന്നു നിന്നു…

എന്റെ പിള്ളേരെന്തിയേടാ..

റോയ് മൈക്ക് വാങ്ങി ചോദിച്ചതും സ്റ്റേജിന്റെ ഒരു വശത്തു നിന്ന് ക്രിസ്റ്റി ഓടിവന്ന് കയ്യിൽ കത്തിച്ച മെഴുകുതിരി കൊണ്ടു കൊടുത്തു..

നീ എങ്ങോട്ടോടുവാ..ടാ.. ആദി.. അല്ലിമോളെ.. വാ..

റോയ് എല്ലായിടവും നോക്കി പറഞ്ഞതും സദസ്സിന്റെ ഏറ്റവും പിന്നിൽ നിന്ന് ആദി ഓടി കേറി വന്നു.. സ്റ്റേജിന് പിന്നിൽ നിന്ന് അല്ലിയും..

ശേഷം റോയ് ജോയ്‌യേയും സ്റ്റെഫിയെയും കൂടെ അരികിൽ വിളിച്ചു നിർത്തി..

ജോളിമ്മയുടെ കൈകൂടി പിടിച്ചു രണ്ടാളും ചേർന്ന് വിളക്ക് തെളിയിക്കാൻ നിന്നതും ഹാളിലെ എല്ലാ ലൈറ്റും ഓഫായി..

നിറഞ്ഞ ഇരുട്ടിൽ പ്രകാശത്തിന്റെ ഒരു തിരിയാൽ ആ നിലവിളക്കിലെ ആദ്യ തിരി റോയും ജോളിമ്മയും ചേർന്ന് തെളിയിച്ചു..

ശേഷം അടുത്ത തിരി സ്റ്റെഫിയും ജോയും ചേർന്ന് തെളിയിച്ചു..

പിന്നീട് നിർബന്ധപൂർവ്വം മൂന്നു തിരികൾ റോയ് ആദിയെയും അല്ലിയെയും ക്രിസ്റ്റിയെയും കൊണ്ട് തെളിയിച്ചതും സദസ്സിൽ നിന്നാരവമുയർന്നു..

എന്നും പറഞ്ഞു പറഞ്ഞു മടുത്ത കാര്യമാണേലും പറയുവാ..ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയതാ ഈ റോയ്.. ഒരു കൂലിത്തൊഴിലാളിയിൽ നിന്ന് അയാൾക്ക് കിട്ടുന്ന കാശിൽ നിന്ന് മിച്ചം പിടിച്ചു പട്ടിണി കിടന്നും കഷ്ടപ്പെട്ടും റോയ് കെട്ടിപ്പടുത്ത റോയുടെ സാമ്രാജ്യം..

ഒരിക്കൽ റോയ് കൈവിട്ടിട്ടും റോയെ കൈപിടിച്ചു ഈ കമ്പനി ഇന്നീ കമ്പനി ആക്കിയത് എന്റെ അല്ലിക്കൊച്ചാ..

എന്റെ ജോളിമ്മ പറയും പോലെ എന്റെ പുണ്യാളൻ എനിക്ക് എന്റെ സാറകൊച്ചിനു പകരം കൊണ്ടു തന്നെ എന്റെ മോള്. ഒരു മോളെ കർത്താവ് വിളിച്ചപ്പോ എനിക്ക് രണ്ട് പെണ്പിള്ളേരേം രണ്ട് ആണ്പിള്ളേരേം തിരിച്ചു തന്നു..

ഇവരിലൂടെ എല്ലാ സ്നേഹവും സൗഭാഗ്യവും തന്നു.. ഇന്നീ നിമിഷം റോയ് ചത്താലും ഏറ്റോം സന്തോഷത്തിൽ തന്നെയാകും അത്.. കാരണം എന്റെ പിള്ളേരാ… പിന്നെ നിങ്ങൾ ഓരോരുത്തരും..

റോയ് സെന്റിയായി..

റോയിച്ചൻ ജോളിമ്മയെ നോക്കി കണ്ണ് തുടച്ചു..

ഹാ പോട്ടെ..

ഇപ്പൊ എന്റെ മുന്നിലിരിക്കുന്ന എന്റെ ഓരോ സ്റ്റാഫിന്റെയും കുടുംബക്കാരോടാ..

നിങ്ങളുടെ മോനോ മോളോ അപ്പനോ അമ്മയോ ചേച്ചിയോ ചേട്ടനോ.. അങ്ങനെ ആര്‌ ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെലും അവരുടെ കൂടി അവകാശമാ ഈ കമ്പനീടെ ഓരോ വിജയവും..

സദസ്സിൽ നിറഞ്ഞ കയ്യടി ഉയർന്നു..

അതുകൊണ്ട് തന്നെ ഈ അവസരത്തിൽ നിങ്ങളോട് ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞിട്ട് പാർട്ടി തുടങ്ങാം എന്നു കരുതി..

ഈ സ്ഥാപനത്തിലെ എല്ലാ സ്റ്റാഫുകളും ഇന്നീ നിമിഷം മുതൽ നമ്മുടെ ഇന്ത്യയിലെ ഏറ്റവും ഫേമസ് ആയ ഒരു ആശുപത്രി ശൃംഖലയുടെ ഇൻഷുറൻസ് കവറേജിൽ അംഗമാണ്. നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ എന്ത് ആരോഗ്യപരമായ ആവശ്യത്തിനും ആ ഹോസ്പിറ്റലിൽ ചികിത്സ സൗജന്യമായിരിക്കും..

അതുപോലെ തുടർചികിത്സയ്ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നാൽ നിലവിലുള്ള നിങ്ങളുടെ ഇൻഷുറൻസ് ഉപയോഗിക്കുന്നതിലും തടസ്സമില്ല. ഇന്ഷുറന്സിന്റെ കൂടുതൽ വിവരങ്ങളൊക്കെ അടുത്ത കമ്പനി മീറ്റിങ്ങിൽ വിശദമായി പറയാം..

അതുപോലെ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ 22 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ പേരിൽ പ്രതിമാസം ഒരു നിശ്ചിത തുക ഡിപ്പോസിറ്റ് ആയി ബാങ്കിൽ നിക്ഷേപിക്കും. കുട്ടിക്ക് 22 വയസ്സാകുമ്പോൾ ആ തുക അവരുടെ ആവശ്യങ്ങൾക്കായി പിൻവലിക്കാനും സാധിക്കും..

സദസ്സിൽ വീണ്ടും കയ്യടി ഉയർന്നു..

നിങ്ങളുടെ സാലറി ഇൻക്രിമെന്റിന് പുറമെ ഉള്ള മാനേജ്‌മെന്റിന്റെ തീരുമാനമാണ് ഇത്.. ഈ തീരുമാനത്തിൽ നിങ്ങളോരോരുത്തരും സന്തോഷവാന്മാരാണെന്നു കരുതുന്നു. അല്ലെ..

സദസ്സിൽ ആരവത്തോട് കൂടി കയ്യടി ഉയർന്നു.

ഇനി ചുമ്മാ ഞാൻ സംസാരിച്ചു കുളമാക്കുന്നില്ല.. നിങ്ങളുടെ കലാപരിപാടികൾ തുടങ്ങാം.. ഇത് നിങ്ങളുടെ ദിവസമാണ്.. അപ്പൊ നടക്കട്ടെ.. ഞാനും എന്റെ കെട്ട്യോളും ഇവിടെ ഇരുന്നിതൊക്കെ കാണാം..

റോയിച്ചാ.. പ്രെസെന്റേഷൻ..

അല്ലി അയാളെ തോണ്ടി..

അയ്യോ അത് മറന്നു..

കമ്പനിയിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത കുറച്ചുപേർക്ക് ഒരു പ്രൈസ് നൽകാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതാത് ടീം ലീഡേഴ്സിന്റെ തീരുമാനപ്രകാരമാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്..

അതിനുള്ള ആൾക്കാരെ ഇപ്പൊ വിളിക്കും.. സ്റ്റെഫിയും ജോയിച്ചനും ചേർന്ന് നിങ്ങൾക്കുള്ള ഗിഫ്റ്റ് തരുന്നതായിരിക്കും..

റോയിച്ചൻ പറഞ്ഞു..

പൂർണിമ സന്തോഷ്..

അബിൻ വർഗീസ്..

ആഷിക് മുഹമ്മദ് ഷാ

സിറിയക് തോമസ്

ലീന കുര്യൻ

ശ്രീപ്രിയ സായ്

ജോഷി കുര്യൻ

വിനായക് എസ്

മീനു ടി

സംഗീത സന്തോഷ്..

ആൻഡ് ഫൈനലി..

നിഥിൻ സൈമൺ

ഓരോരുത്തരായി വന്നു ഗിഫ്റ്റ് വാങ്ങി പോകുന്നത് നോക്കി റോയ് നിന്നു..

ഇവനിത്ര വേഗം ബെസ്റ്റ് പെർഫോമർ ആയോ ക്രിസ്റ്റി..

റോയ് ചോദിച്ചു..

ഹി ഈസ് എക്സെലെന്റ് അറ്റ് വർക്ക്..

മ്മ്.. അപ്പൊ അപ്പന്റെ സ്വഭാവഗുണം വലുതായിട്ടില്ല അല്ലെ.. നന്നായി..

റോയ് ചിരിച്ചുകൊണ്ട് അവനുമാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു..
ക്രിസ്റ്റിയും മൗനമായി പുഞ്ചിരിയോടെ അയാളെ പിന്താങ്ങി..

****************

കണ്ടു വന്ന കിനാവിലെ
കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും
ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ..

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും
വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ…

അല്ലി ആസ്വദിച്ചു പാടുന്നതും നോക്കി അത് സൂക്ഷ്മമായി ക്യാമറയിൽ പകർത്തുന്ന ക്രിസ്റ്റിയ്ക്കരികിൽ നിൽക്കുകയായിരുന്നു ആദി..

വെറുതെ അവളുടെ സംഗീതം ആസ്വദിക്കുന്ന സദസ്സിലേയ്ക്ക് നോക്കിയ ആദിയുടെ കണ്ണുകൾ കൊരുത്തത് ആ വേദിയിലേക്ക് കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന മറ്റൊരുവനിലേയ്ക്കായിരുന്നു…

കാർത്തിയിലേയ്ക്ക്..

ഒരു നിമിഷം ആദിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

ആദി.. ആദി..

പിന്നിൽ നിന്നാരോ തട്ടിയതും ആദി ഞെട്ടിത്തിരിഞ്ഞു നോക്കി..

ശിൽപയാണ്..

ആദി എനിക്കൊരു ഹെൽപ് ചെയ്യോ.. അടുത്തത് അഞ്ചൂൻ്റെ ഒക്കെ ഡാൻസാ.. നീ ഈ ക്യാമറയിൽ കൂടി ഒന്ന് ഷൂട്ട് ചെയ്യോ..

ആദി..

ഹേ..

ആദി വെട്ടിതിരിഞ്ഞവളെ നോക്കി..

ഇത് ഷൂട്ട് ചെയ്യണേ..

അത്..

ആദിയെന്തെങ്കിലും പറയും മുൻപ് അവളതും ഏല്പിച്ചോടിയിരുന്നു..

ആദി വീണ്ടും സദസ്സിൽ കാർത്തിയെ തിരഞ്ഞെങ്കിലും അവൻ മുൻപ് നിന്നിരുന്നിടം ശൂന്യമായിരുന്നു..

ഒരുവേള തനിക്ക് തെറ്റിയതാണോ എന്നു പോലും അവനു തോന്നിപ്പോയി..

കൊള്ളാമായിരുന്നോ..

ക്രിസ്റ്റിയോടായി അല്ലി ചോദിക്കുന്നത് കേട്ടാണ് ആദി അവളെ നോക്കിയത്..

അടിപൊളി…

അപ്പോഴേയ്ക്കും ഡാൻസേർ‌സ് സ്റ്റേജിലേക്ക് വന്നിരുന്നു..

അല്ലി ടാ.. ഒരു ഹെല്പ് ചെയ്യോ.. ഇതൊന്ന് ഈ ക്യാമിൽ ഷൂട്ട് ചെയ്യണെ.. ഞാനിപ്പോ വരാം..

അല്ലി എന്തെങ്കിലും ചോദിക്കും മുൻപ് ആദി സദസ്സിനിടയിലേയ്ക്ക് ഓടിയിരുന്നു..

ആ ഓഡിറ്റോറിയത്തിൽ പലയിടത്തും തിരഞ്ഞെങ്കിലും കാർത്തിയെ പിന്നീടാദിക്ക് കണ്ടുകിട്ടിയില്ല.. എങ്കിലും താൻ കണ്ട കാഴ്ചയുടെ ഉറപ്പിനായി ആദി വീണ്ടും പരിശോധന തുടർന്നു..

**************

അങ്കിൾ.. മേ ഐ..

ആഹാ ജിജോയോ.. കേറി വാ.. അല്ല അതിനെന്തിനാ ഒരു ഫോർമാലിറ്റി.. ഇരിക്ക്..

ഡേവിഡ് പറഞ്ഞതും ജിജോ അയാൾക്ക് എതിരായി ഇരുന്നു..

എന്തൊക്കെയുണ്ട് വിശേഷം.. ജീവിതമൊക്കെ എങ്ങനെ പോകുന്നു..

അയാൾ ചോദിച്ചു..

കുഴപ്പമില്ല അങ്കിൾ..

അവൻ പറഞ്ഞൂ..

മ്മ്.. അല്ല അമ്മച്ചിയും പപ്പയുമൊക്കെ..

സുഖം അങ്കിൾ..

ഒരു മുഖവുരയ്ക്കായി അവൻ തിരഞ്ഞു..

എന്റെ ജിജോ.. സത്യത്തിൽ എനിക്ക് മടുത്തു.. എന്ത് തിരക്കാന്നോ.. നേരം വെളുക്കുമ്പോ മുതൽ ഈ ഓട്ടം..

ഡേവിഡ് പറഞ്ഞു..

കെട്ട് കഴിഞ്ഞ് തന്നെ കുറച്ചൊക്കെ ഏല്പിക്കണമെന്നു കരുതിയതാ..

ഇപ്പൊ പിന്നെ അവിടേം പ്രശ്നങ്ങൾ അല്ലെ..

അതാ ഞാനൊന്നും പറയാത്തത്..

ഇന്ന് തന്നെ എനിക്കിനി കൊച്ചിയിലേക്ക് പോകണം.. 4 അരയ്ക്കാ ഫ്ലൈറ്റ്.. അതിന് മുന്നേ ഇവിടുത്തെ കണക്കൊക്കെ സെറ്റിൽ ആക്കാൻ ഇറങ്ങിയതാ..

മ്മ്..

ജിജോ മൂളി..

ജിജോയ്ക്ക് ഇനി തിരക്കുണ്ടോ.. ഇല്ലേൽ കൂപ്പിലേയ്ക്ക് എന്റെ കൂടെ ഒന്ന് പോരെ.. പിന്നെ ജിജോയുടെ കമ്പനിയിലോട്ടും പോകണം.. വരവ് ചിലവൊക്കെ ശെരിക്ക് നോക്കിയില്ലേൽ പാടാണെന്നേ..

അയാൾ പറഞ്ഞു…

അങ്കിൾ..

എന്നാ ജിജോ..

അല്ല അങ്കിൾ.. ഞാൻ.. അവിടുത്തെ കമ്പനിയിലെ കണക്കൊക്കെ ഞാൻ തന്നെ നോക്കാം..അങ്കിളിനു എല്ലാം കൂടെ പാടല്ലേ..

പാടാണോ എന്നു ചോദിച്ചാൽ അതേ.. പക്ഷെ പാട് പെടാതെ ഒക്കില്ലല്ലോ ജിജോ.. നിങ്ങടെയൊക്കെ നോട്ടകൂടുതൽ കൊണ്ട് അവിടെ ലക്ഷക്കണക്കിന് രൂപയാണ് മിസിങ്..

അത്.. ഞാൻ അത്രയ്ക്കൊന്നും അങ്ങോട്ട് ശ്രദ്ധിച്ചിട്ടില്ലായിരുന്നു.. ഇനി ശ്രദ്ധിച്ചോളാം…

ജിജോ പറഞ്ഞു

ഹാ… എന്നാലും മതി.. എനിക്കത്രേം ജോലി കുറഞ്ഞിരിക്കുമല്ലോ.. മാസാമാസം കണക്ക് നോക്കി ഇങ്ങോട്ട് അയച്ചാൽ മതി.. ബാങ്ക് ഇടപാടൊക്കെ ഇപ്പൊ നടക്കുന്നപോലെ ഡെയ്‌ലി നടക്കട്ടെ..

അയാൾ പറഞ്ഞു..

പിന്നെ അങ്കിൾ ഞാൻ വന്നത്..

എന്താടോ കാശിന് വല്ല ആവശ്യവും ഉണ്ടോ..

അത് അങ്കിൾ.. ഇപ്പോ കമ്പനിയുടെ ഇൻകം ഒക്കെ ജോയിന്റ് ബാങ്ക് അകൗണ്ടിലേയ്ക്കല്ലേ പോകുന്നത്… അതാണെങ്കിൽ അങ്കിളിന്റെയും നിയയുടെയും പേരിലും..

ഇപ്പൊ എല്ലാറ്റിനും അങ്കിളിന്റെയും നിയയെയും ബുദ്ധിമുട്ടിക്കാൻ പറ്റുമോ.. അതുകൊണ്ട് ആ അക്കൗണ്ട് എന്റെയും നിയയുടെയും പേരിലേക്ക് ആക്കിയാൽ എനിക്ക് വലിയ ഹെല്പ് ആകുമായിരുന്നു..

ജിജോ വിഷയം അവതരിപ്പിച്ചു..

അത് ശെരിയാകുകേല ജിജോ..

അങ്കിൾ ഞാൻ..

ഹേയ്.. എനിക്ക് തന്റെ ഉദ്ദേശം മനസ്സിലാകാഞ്ഞിട്ടല്ല.. നിങ്ങളുടെ കമ്പനി ഞാൻ ഏറ്റെടുത്തു കാശും മുടക്കി ബിസിനസ് ചെയ്തിട്ട് വരവ് കൃത്യമായി അറിഞ്ഞില്ലെങ്കിൽ എങ്ങനാ ജിജോ..

അതല്ല അങ്കിൾ ഞാൻ.. അങ്ങനെ ആണെങ്കിൽ എന്റെയും അങ്കിളിന്റെയും പേരിലാക്കാം അക്കൗണ്ട്.. ഇപ്പോ നിയയുടെ പേരാണെങ്കിലും എന്റെ പേരാണെങ്കിലും ഒരുപോലെ അല്ലെ..

അത് വേണ്ട. എന്തേലും ഉണ്ടേൽ ജിജോ നിയയോട് പറഞ്ഞാൽ മതി.. ഇപ്പോ എല്ലാത്തിനും അമ്മായിയപ്പനെ ആശ്രയിക്കാൻ ഇഷ്ടമില്ലെങ്കിൽ ഭാര്യയോട് പറയാല്ലോ.. അല്ലേൽ തന്നെ അവളുടെ പേരായാലും നിന്റെ പേരായാലും ഒരുപോലെ ആണെങ്കിൽ അവളുടെ പേരല്ലേ നല്ലത്..

ഡേവിഡ് പുഞ്ചിരിച്ചു..

അങ്കിൾ പ്ലീസ്.. എല്ലാ കാര്യത്തിനും നിയയെയോ അങ്കിളിനെയോ ഡിപ്പൻഡ് ചെയ്യുകയെന്നത് എനിക്കത്ര നന്നായി തോന്നുന്നില്ല. അങ്കിളിന്റെ കമ്പനി ഒക്കെ അങ്കിൾ തന്നെ മാനേജ് ചെയ്തോളൂ. ഞാൻ അതിൽ നിന്നൊന്നും ചോദിക്കുന്നില്ല . പക്ഷെ ഞങ്ങളുടെ കമ്പനി..

അതിപ്പോ നിങ്ങടെ കമ്പനി അല്ലല്ലോ ജിജോ..

ഉറച്ചതായിരുന്നു ഡേവിഡിന്റെ വാക്കുകൾ..

നഷ്ടത്തിൽ, അതും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിൽ കിടന്ന ആ കമ്പനിയിൽ ചുമ്മാതല്ല ഞാൻ കാശ് മുടക്കിയത്.. നിന്റെ അപ്പനത് എന്റെയും കൊച്ചിന്റെയും പേരിൽ എഴുതി തന്നിട്ടാണ്..

അതൊക്കെ സൗകര്യപൂർവ്വം നിങ്ങൾ മറന്നോ…

അങ്ങനെയല്ല അങ്കിൾ.. കമ്പനി എന്റെ പേരിൽ വേണ്ട. പക്ഷെ ഫിനാൻസ് ഹാൻഡിൽ ചെയ്യാൻ..

അത് കൊള്ളാലോ ജിജോ.. ഞാൻ കാശ് മുടക്കുന്ന എന്റെ കൊച്ചിന്റെ കമ്പനിയിൽ ലാഭം നിനക്ക് വേണോ..

ജിജോ ഉത്തരം നൽകാൻ കഴിയാതെ ഇരുന്നുപോയി..

എന്റെ മോൾടെ ഭർത്താവ് എന്ന നിലയിൽ നീയിനി ചോദിച്ചു ബുദ്ധിമുട്ടേണ്ട.. ഒരു മാസം ഒരു തുക.. അത് നിന്റെ അകൗണ്ടിൽ ഞാൻ ഇട്ടുതരും.. അത് പോരായെങ്കിൽ നീ തിരിച്ചു ജോലിക്ക് കേറ് ജിജോ.. നിന്റെ ജോലിയും കമ്പനിയും ഒക്കെ കാണിച്ചു തന്നെയല്ലേ നീ കൊച്ചിനെ കെട്ടിയത്..

ജിജോ ഒന്നും മിണ്ടിയില്ല..

വേറെ എന്നേലും ഉണ്ടോ..

ഇ.. ഇല്ല അങ്കിൾ..

ജിജോ പറഞ്ഞിട്ടെഴുന്നേറ്റു..

വേറെ ജോലിയൊന്നുമില്ലേൽ എന്റെ കൂടെ പോരെ..

ഇല്ല അങ്കിൾ.. എനിക്ക് ഒരാളെ കാണാനുണ്ട്..

അതും പറഞ്ഞിറങ്ങുമ്പോൾ ജിജോയുടെ കണ്ണുകളിൽ ദേഷ്യം മിന്നി തിളങ്ങുകയായിരുന്നു..

തന്റെ പദ്ധതികളൊക്കെയും ഡേവിഡ് കുര്യൻ എന്ന ബിസിനസ് തന്ത്രജ്ഞന്റെ മുൻപിൽ പാളിപോയതിന്റെ ദേഷ്യം അവനിൽ നിറഞ്ഞിരുന്നു..

*****************

Lovely Dale Restaurent..

എന്ന വമ്പൻ കവാടം താണ്ടി ആദിയുടെ കാർ പാർക്കിങ്ങിലേയ്ക്ക് പാഞ്ഞു..

കാർ നിർത്തി ഇറങ്ങി ഫോണെടുത്തു ആദ്യം കിടന്ന അൺനോൺ നമ്പരിലേക്ക് ഡയൽ ചെയ്തു..

എത്തിയോ..

ഏത് ടേബിൾ… ഓകെ..

അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു ആദി നടന്നു..

റെസ്റ്റോറണ്ടിലേയ്ക്ക് കയറിയപ്പോഴേ കണ്ടു വത്തിൽക്കലേയ്ക്ക് നോക്കിയിരിക്കുന്ന കാർത്തിയെ.. കാർത്തിയും ആദിയെ ഒന്ന് നോക്കി..

അവന്റെ മുഖം പതിവില്ലാത്തവിധം വലിഞ്ഞു മുറുകിയിരിക്കുന്നത് ശ്രദ്ധിച്ചെങ്കിലും കാർത്തി ആത്മവിശ്വാസത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു..

ആദി ചുറ്റുമൊന്നു നോക്കിയ ശേഷം അവനെതിരായി ചെന്നിരുന്നു..

ആദിക്ക് കഴിക്കാൻ എന്താ വേണ്ടേ..

നത്തിങ്..

അവൻ പറഞ്ഞു..

എന്നാൽ ഒരു ജ്യൂസ് ഓർഡർ ചെയ്യട്ടെ..

ഞാൻ നിന്റെ സത്കാരം സ്വീകരിക്കാൻ വന്നതല്ല.. എന്തിനാ എന്നെ വിളിപ്പിച്ചത്. എനിക്ക് പോയിട്ട് വേറെ പണിയുള്ളതാണ്.. വേഗം പറയൂ..

ആദി തെല്ല് ഈർഷ്യയോടെ പറഞ്ഞു നിർത്തി.

അറിയാം ആദി.. നിന്റെ തിരക്കുകൾ അറിയാഞ്ഞിട്ടല്ല.. പക്ഷെ എനിക്ക് നിന്നെ കാണാതെ പറയാനുള്ളത് പറയാതെ പറ്റില്ലല്ലോ..

ആദി മൗനം പാലിച്ചു..

അല്ലി.. അല്ലി സുഖമായിരിക്കുന്നോ..

അവൾക്ക് നിലവിൽ അസുഖമൊന്നുമില്ല..

ചോദ്യം അത്ര രസിക്കാത്തത് പോലെ ആദി പറഞ്ഞു..

സോറി ആദി.. നിനക്ക് ദേഷ്യമാകും എന്നറിയാം..

അറിയാമെങ്കിൽ ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒഴിവാക്കാമായിരുന്നു..അല്ലിയുടെ സുഖവിവരം അറിഞ്ഞിട്ട് നിനക്കെന്തിനാ.. അതന്വേഷിക്കാൻ നീ ആരാ അവളുടെ..

ആദിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു..

ആദിക്കറിയില്ലേ ഞാനാരാണെന്നു..

ആദി ആ ചോദ്യത്തിൽ ഒന്ന് പതറി.. പിന്നെ ദേഷ്യത്തിൽ അവനെ നോക്കി..

കാർത്തി.. എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്.. എനിക്ക് പോകണം.. അല്ലെങ്കിൽ ഈ രീതിയിലാകില്ല ഇനിയെന്റെ പെരുമാറ്റം.. നമുക്ക് രണ്ടാൾക്കും അത് വലിയ പ്രശ്നമാകും..

ആദി തന്റെ ഉള്ളിൽ തികട്ടിവന്ന ദേഷ്യത്തെ പിടിച്ചൊതുക്കി പറഞ്ഞു..

ഓകെ.. ആദിക്ക് ദൃതി ഉണ്ടെന്നറിയാം.. അതുകൊണ്ട് ഞാനായി ഡിസ്റ്റർബ് ചെയ്യുന്നില്ല.. ആൻഡ് വിളിപ്പിച്ചത് അല്ലിയുടെ സുഖവിവരം അന്വേഷിക്കാനുമല്ല..

ആദി അവനെ നോക്കി..

ഐ നീഡ് ഹെർ ബാക്ക്..

കാർത്തി വളരെ നിസ്സാരമായി ആദിയ്ക്ക് മുൻപിൽ ഇരുന്നു പറഞ്ഞു.. അപ്പോഴേയ്ക്കും കാർത്തി ഓർഡർ ചെയ്ത പ്രകാരം അവനുള്ള ജ്യൂസ് മുന്പിലെത്തിയിരുന്നു..

കാർത്തി അതൊന്ന് സിപ്പ് ചെയ്തു ആദിയെ നോക്കി..

അവൻ ഒന്നും മിണ്ടാതെ തന്നെ നോക്കി നിൽക്കുകയാണ്.. ചോദ്യം അവനുൾകൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നത് വ്യക്തം..

വാട്ട്..

ഒരു നിമിഷത്തെ മൗനം ഭഞ്ജിച്ചവൻ ചോദിച്ചു..

ഐ നീഡ് മൈ അല്ലി ബാക്ക് ടു മൈ ലൈഫ്..

കാർത്തിയുടെ ഉറച്ച വാക്കുകൾ ആദിയുടെ ചെവിയിൽ മുഴങ്ങി..

തെളിഞ്ഞു നിന്ന് വാനം മെല്ലെ ഇരുണ്ട് കൂടി ഒരു മഴയ്ക്കുള്ള വട്ടം കൂട്ടുകയായിരുന്നു അപ്പോൾ..

വളരെ പതുക്കെ തുടങ്ങി സർവ്വം സംഹരിക്കാൻ കെൽപ്പുള്ള ഒരു പേമാരിയായെന്നോണം..

തുടരും..