രചന – ചിലങ്ക
തിരിച്ച് മറുപടി പറയണമെന്നുണ്ട്… പക്ഷെ നാക്ക് മരവിച്ച് പോയ്…..
ഹൃദയം ശൂന്യമായ്….
കൈ അറിയാതെ വയറ്റിനെ പൊതിഞ്ഞു.
പെട്ടെന്നാണ് കൂട്ടചിരി കേട്ടത്… ലെച്ചു ഞെട്ടി നോക്കിയതും കാർത്തിയും അമ്മു വും അവളെ നോക്കി ചിരിക്കുന്നു….
എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല…..
കാർത്തിയേ നോക്കിയപ്പോൾ അവൻ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു….
വിഷമം ആയോടോ….. ഞാൻ വെറുതെ പറഞ്ഞതല്ലേ….ഒന്നും മനസ്സിൽ വെക്കരുത്……
ഈ നാറിയ പറഞ്ഞത് നിന്നെ ഒന്ന് പറ്റിക്കാൻ…. ദോ അവിടെ ഒരു വാവേ എടുത്ത് കൊണ്ട് നിൽക്കുന്ന ആളെ കണ്ടോ.. അതാണ് എന്റെ കെട്ടിയോൻ….. അഖിൽ.അവൾ ചൂണ്ടിയ ഭാഗത്തേക്ക് ലെച്ചു നോക്കിയതും കുഞ്ഞു വാവയേ എടുത്തുകൊണ്ട് നിൽക്കുന്ന ഒരു ആള്.
ലെച്ചു വിന്റെ നോട്ടം ആ കുഞ്ഞിലായി…
എന്ത് ഓമനത്തമാണ് വാവയ്ക്ക്..
ഞാൻ പറഞ്ഞില്ലേ അമ്മു ഇവൾ ഇങ്ങനെ കറണ്ട് അടിച്ച കാക്കയുടെ കൂട്ട് നിൽക്കുമെന്ന്.. അതും പറഞ്ഞ് ചിരിച്ച് കൊണ്ട് കാർത്തി അവളെ ചേർത്ത് നിർത്തിയതും….
ഒറ്റ ഒരു നോട്ടവേ ലെച്ചു അവനെ നോക്കിയുള്ളു….
ചിരി മാഞ്ഞ് അവൻ അവളിൽ നിന്നുമുള്ള പിടി വിട്ടും…..
താൻ ഇവനോട് വഴക്കിടല്ലേ..അതൊക്കെ കഴിഞ്ഞ കാര്യമല്ലേ…ദോ ഇപ്പോൾ അവര് രണ്ടാളുമാ എന്റെ ജീവിതം….പുള്ളി ബാങ്ക് മാനേജറാ…..
പാലക്കാടായിരുന്നു….
ഞാനും അവിടെ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്തോണ്ടിരുന്നതാ മോൻ ഉണ്ടായപ്പോൾ കുറച്ച് നാൾ എല്ലാത്തിൽ നിന്നും ഒന്ന് വിട്ട് നിന്നു.
ഇപ്പോൾ നാട്ടിൽ ഒന്ന് വന്നതാ…
അപ്പോഴാ ഇവനെയും കിരണിനേയും unexpected ആയിട്ട് കണ്ടത്…
നീയാ ഇവന്റെ വൈഫ് എന്നറിഞ്ഞപ്പോൾ ഞാൻ ഒരുപാട് ഹാപ്പിയായി…..
അറിയോ…..
ലെച്ചു വിന്റെ കൈ പിടിച്ച് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ അവളും ഒരു പുഞ്ചിരി അമ്മുവിന് നൽകി.
എന്നാ ശരി… ഇന്ന് ഞങൾ തിരിച്ച് പോവാ പാലക്കാട്…….
പോട്ടെ…..
ഇപ്പോഴേ പോണോ അമ്മു…. വീട്ടിൽ കേറിയിട്ട്…
( ലെച്ചു )
ഇല്ലടാ പോണം… ഇനി സമയം ഉണ്ടല്ലോ
ശരിയെന്നാൽ.
.
അതും പറഞ്ഞ് കാർത്തിയോടും ലെച്ചു വിനോടും യാത്രപറഞ്ഞ് അമ്മു നടന്നു….
നഷ്ട പ്രണയം ഒരു നോവായി ഉണ്ടെങ്കിലും ഇന്ന് അവളുടെ ലോകം തന്റെ ഭർത്താവും മോനും ആണ് 💕
ലെച്ചു…. മോളെ..അവളെ തോണ്ടി വിളിച്ചതും ലെച്ചു നേരത്തെ നോക്കിയ അതേ നോട്ടം..
ഈശ്വര പണിയായോ…..
ലെച്ചു അത് ഞാൻ തമാശയ്ക്ക്
.. സത്യം….. നിനക്കറിയില്ലേ അവൾ മനഃപൂർവം അങ്ങനെ പറഞ്ഞാൽ ഞാൻ പ്രതികരിക്കുമെന്ന് ഏഹ്….
അവൾ അവനോട് മിണ്ടാതെ തിരിഞ്ഞു നടന്നു…..
ലെച്ചു…… ലെച്ചു.അവൻ പിറകെ നിന്ന് വിളിക്കുന്നുണ്ടായിരുന്നു….
*****************
മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോഅല്ലിമലർ മിഴിയിലോ ഞാൻ മയങ്ങീഏനറിയില്ലാ ഏനറിയില്ലാഏലമണിക്കാട്ടിലെ മലങ്കുറവാഏലമണിക്കാട്ടിലെ മലങ്കുറവാ….
അച്ഛൻ അമ്മയേ ചേർത്ത് പിടിച്ച് പാടിയതും അമ്മ ദേഷ്യത്തോടെ കൈ തട്ടി മാറ്റി ചുറ്റും നോക്കി
ആരെങ്കിലും കണ്ടോ എന്തോ
കണ്ടാലെന്താ നീ എന്റെ ഭാര്യയല്ലേ ഭാനു……
പോയേ പോയേ……
ചുമ്മാ നല്ലൊരു ദിവസമായി എന്റെ വായിലിരിക്കുന്നത് നിങ്ങൾ കേൾക്കും
അല്ലേ കുഴിയിലോട്ട് കാലിട്ടിരിക്കുന്ന കിളവന്റെ ഒരു പഞ്ചാര…
അയ്യോടി സിമ്മിഗ് പൂളിൽ കാലിട്ടിരിക്കുന്ന ഒരു സണ്ണി ലിയോൺ വന്നേക്കുന്നു….
നീ പോടീ….. ഞാൻ പോയ് സദ്യ തിന്നട്ടെ….
ശാരദാംബരം… ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ…ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ…പ്രാണനായകാ… പ്രാണനായകാ…,ഓ… പ്രാണനായകാ………
അച്ഛൻ അതും പാടി നടന്നു….
അവിടേയും ശാരദ എന്നും പറഞ്ഞ് കൈ യിൽ കരുതിയ നാരങ്ങയെടുത്ത് അമ്മ അച്ഛന്റ്റെ പുറത്ത് ഒറ്റ ഏറ്….
യ്യോ 😩.,
ലെ ഞാൻ… ഞഞ്ഞായി……
*********************
ഹ ഇവിടെ കറി കൊടുക്കു… ഹ അവിടെ ചോറ് കൊടുക്കു.
സച്ചു പന്തിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് എല്ലാർക്കും ഓഡർ കൊടുക്കുകയാണ്
ചേട്ടനാണ് ചേട്ടൻ
ചേട്ടാ ആ പായസത്തിലെ അണ്ടിപരിപ്പ് എനിക്ക് താ……….
പെട്ടന്ന് സച്ചു ഒന്ന് നിന്നും….
എവിടെ യോ കേട്ട ശബ്ദം….
തിരിഞ്ഞു നോക്കിയതും അതാ മൂക്കറ്റം ഇരുന്ന് കഴിക്കുന്ന മീനു….
ഈശ്വര ഇവളെന്റെ വില കളയും
അവൻ പല്ല് കടിച്ച് ആ അവളുടെ അടുത്ത് എത്തിയതും മീനു മുഖം ഉയർത്തി അവനെ നോക്കി
ഈ…………
എന്തോന്നാടി ഇത്…..
വിശന്നു സച്ചു വേട്ടാ.. അതുമല്ല ഞങൾ ചെറുക്കന്റെ വീട്ടുകാര..ആദ്യത്തെ പന്തിയിൽ ഞങ്ങളാ ഇരിക്കേണ്ടേ…
ആ പായസത്തിലെ അണ്ടിപരിപ്പ് ഇങ്ങോട്ട് തരാൻ പറ സച്ചു വേട്ട,
വേണ്ടായിരുന്നു…. സൂസ്സൻ മതിയായിരുന്നു….
എന്താ
ഏയ്യ്… നീ തിന്നോ ഞാൻ പോയ് കാറ്റ് കൊള്ളട്ടെ … അതും പറഞ്ഞ് അവൻ അവിടെ നിന്നുo വലിഞ്ഞു.
*******************
ശരിക്കും നമ്മൾ മിസ്സ് ചെയ്തു അല്ലേ പ്രേം….
സത്യം… ഹോ കണ്ടിട്ട് അസൂയ തോനുന്നു
കിരണിന്റെയും പാറുവിന്റെ യും ഫോട്ടോ ഷൂട്ട് കണ്ടുകൊണ്ടിരുന്ന് കൊണ്ട് പ്രേം പറഞ്ഞു……
ഹോ എനിക്ക് വയ്യാ…എന്റെ ക്യാമറ ചേട്ടാ പോസ്സ് ചെയ്ത് ചെയ്ത് എന്റെ പെടലി എന്റെ ചുണ്ട്…. എല്ലാം പോയ്
……
( പാറു )
കിരണും അത് ശരിവെച്ചു.
അവിടെ ഉമ്മ വെയ്ക്കുന്നു.. ഇവിടെ ഉമ്മ വെയ്ക്കുന്നു.. കെട്ടി പ്പിടിക്കുന്നു…
കണ്ണും കണ്ണും നോക്കുന്നു..
അതും പോരാഞ്ഞിട്ട് എടുത്ത് വട്ടം കറക്കണം…
വെറുപ്പിച്ച് കളഞ്ഞു ചേട്ടന്മാരെ…
വയ്യാ എന്റെ നടു വോക്കെ പോയ്…..
(കിരൺ )
നീ ഇപ്പോഴേ ഇങ്ങനെ തളർന്നാലോ മോനെ…ഇച്ചിരി എനർജി വേണ്ടേ ആണുങ്ങളായാൽ ..( ക്യാമറ ചേട്ടൻ )
ഓഹ് ചേട്ടന്റെ ഈ പറയുന്ന എനർജി ആയിരിക്കും ആ മത്തങ്ങ പോലുള്ള ഉണ്ട വയറിൽ കുത്തി തിരുക്കി വെച്ചേക്കുന്നതല്ലേ……
പാറു ആ ചേട്ടൻറെ വയറ്റിൽ ചൂണ്ടി പറഞ്ഞതും അയാൾ ചമ്മി ദയനീയ മായി കിരണിനെ നോക്കി….
നിനക്ക് ഇങ്ങനെ തന്നെ വേണം എന്ന ഭാവത്തിൽ അവനെ പുച്ഛിച്ചു
*************************
എല്ലാരും ആഹാരം കഴിക്കാൻ ഇരുന്നു…
ആഹാരം കണ്ടാൽ…
അടി ലോലപ്പ പൂക്കുറ്റി…
എല്ലാരും തീറ്റ….
അല്ലെങ്കിൽ തന്നെ പണ്ടേ അങ്ങനെയാണ് കഴിക്കാനിരിക്കുമ്പോൾ ആരും മിണ്ടില്ല….
കാർത്തി ആണെങ്കിൽ ലെച്ചു വിനെ തോണ്ടുന്നുണ്ട്…
അവൾ അത് മൈൻഡ് ചെയ്യാതെ ഇരുന്നു….
അത്രയും ദേഷ്യം സങ്കടം അവൾക്കുണ്ടായിരുന്നു…
ആഗ്രഹിച്ച് അടുത്ത് വന്നപ്പോൾ മുഖത്തടിക്കുന്ന രീതിയിൽ ആയിരുന്നു അവന്റെ ഭാവം…
കഷ്ട്ടപ്പെട്ട് ഓരോ വറ്റ് അവൾ കഴിച്ചു…..
കാർത്തി ആണെങ്കിൽ ഇനി എന്ത് ചെയ്യുമെന്ന അവസ്ഥയിലാണ്…
ഇനി എന്ത് ചെയ്യും.. അവൻ അറിയാതെ പറഞ്ഞു….
ഇനി ഈ പപ്പടം ഇങ്ങനെ എടുക്കണം എന്നിട്ട് ആ സേമിയ പായസത്തിൽ വെച്ച് കൊഴ കൊഴ കൊഴാ…. എന്നിട്ട് ആ പഴം എടുത്ത് വീണ്ടും കൊഴ… കൊഴ…. കൊഴാ..എന്നിട്ട് ഇങ്ങനെ എടുത്ത് വാ തുറന്ന് തിന്നണം… ഖർ……..
സച്ചു പറയുന്നത് കേട്ട് കാർത്തി അവനെ ദയനീയ മായി നോക്കി…..
***********************
അങ്ങനെ സദ്യ കഴിഞ്ഞു….
ഇനി വീട്ടിൽ പോകുകയാണ് സുഹൃത്തുക്കളെ.
പോകാൻ നേരം ഇവിടെ കരച്ചിൽ പിഴിച്ചിൽ ഒന്നുവില്ല…
അതൊക്കെ വേണമെങ്കിൽ അച്ഛനും അമ്മയും വേണം..
ഇവിടെ ആകെ ഉള്ളത് ഒരു തോൽവി ചേട്ടനും പിന്നെ സദ്യ ഉണ്ട് കുറ്റം പറയാൻ കുറച്ച് ബന്ധുക്കളും
.അതുകൊണ്ട് ആ സീൻ കട്ട്….
*************************
വലതു കാല് വെച്ച് കേറ് മോളെ
ഭാനുവമ്മ വിളക്ക് നീട്ടിയതും പാറു അത് പ്രാത്ഥികൊണ്ട് മേടിച്ചു….
വലതു കാൽ വെച്ച് അകത്തേക്ക് കേറി പൂജമുറിയിൽ നിന്ന് പ്രാത്ഥിച്ചപ്പോൾ കിരണും അവളുടെ കൂടെ ഉണ്ടായിരുന്നു…..
ഇനി ഒരിക്കലും വിട്ട് പിരിയില്ല…. എന്ന പോലെ
നീ എന്താടി മീനു ഇങ്ങനെ ആലോചിക്കുന്നേ…. സച്ചു അവളുടെ തോളിൽ തോണ്ടി ചോദിച്ചു..
ഈ ഇടതുകാൽ വെച്ച് കേറിയാൽ എന്താ സച്ചു വേട്ട കുഴപ്പം…..
അത്… അത്… ആ അതുപിന്നെ ഓരോ കീഴ് വഴക്കമല്ലേ മുത്തേ….
എവിടെ കിട്ടുമത്….
എന്ത്
അല്ല ഇപ്പോൾ എന്തോ പറഞ്ഞല്ലോ
ഈശ്വര…….
******************
അങ്ങനെ ചടങ്ങ് എല്ലാം കഴിഞ്ഞ് പാറുവും കിരണും ഒരു ആശ്വാസത്തോടെ നിന്നും….
മോളെ നീ പോയ് ഡ്രസ്സ് മാറിക്കോ.. അത് കേൾക്കേണ്ട താമസം പാറു അവിടെ നിന്നിം ഒറ്റ ഓട്ടം ആയിരുന്നു…
ഉഫ് ആകെ അവിഞ്ഞു നിൽക്കുകയാണ്……
എല്ലാം ഒന്ന് അഴിച്ച് കളയാൻ എത്ര നേരമായി കത്തിരിക്കുവാണെന്നോ മീനു അവളുടെ കൂടെ പോയ്….
ശില്പയും പ്രേമും വീട്ടിൽ പോയിരുന്നു..
കിരൺ മെല്ലേ അവളുടെ അടുത്തേക്ക് വലിഞ്ഞതും അച്ഛൻ അവനെ പിടിച്ച് നിർത്തി…
രാത്രി വരെ ഒന്ന് സമാധാനിക്ക് പുത്ര…. നീ വേറെ റൂമിലോട്ട് വിട്ടോ
വിട്ടോ…….
എന്നാലും.
ഒരെണ്ണലുമില്ല… പോടാ..
വേഗം അവൻ അവിടെ നിന്ന് എക്സ്കേപ്പ് ആയി
ലെച്ചു വും പാറുവിന്റ അടുത്തേക്ക് പോയ്..
കാർത്തി അവൾ പോകുന്നതും നോക്കി വാ തുറന്ന് നിന്നു.
************************
രാത്രി
അടുക്കളയിൽ ഇങ്ങനെ നിൽക്കുകയാണ് പാറു……..
എവിടെ നിന്ന് തുടങ്ങണം…
എന്ത്….( ലെച്ചു ..)
എടി ഈ ഫസ്റ്റ് നൈറ്റ്….
സിനിമയിലൊക്കെ കണ്ട പരിചയവേ ഉള്ളല്ലോ അല്ലേ ( മീനു )
(ലെച്ചു )
ഓഹ്….അതല്ല ഫസ്റ്റ് നൈറ്റ് ആയിട്ട് ഒരു പണി കൊടുക്കാനിരിക്കുവാ അതെവിടെ നിന്ന് തുടങ്ങണം എന്നാലോചിക്കുവാ ഞാൻ…
ഏഹ്….� ( 2ഉം )
എന്തിനാടി സ്വന്തം ഫസ്റ്റ് നൈറ്റ് കുളവാക്കാൻ നോക്കുന്നത്….( ലെച്ചു )
ഒരു മനസുഖം.. അതും പറഞ്ഞ് കണ്ണിറുക്കി കാണിച്ച് പാലും കൊണ്ട് അവൾ റൂമിലേക്ക് പോയ്..
എന്റെ ലെച്ചു ചേച്ചി….
കിരണേട്ടനെ ബാക്കി വെച്ചാൽ മതിയായിരുന്നു…അല്ലേ…
അതേ അതേ……
************-
കാർത്തി റൂമിൽ വന്നതും ലെച്ചു ബാൽക്കണിയിൽ നിൽക്കുകയാണ്..
ഡോർ അടച്ച് അവളുടെ പിണക്കം മാറ്റാനായി അവൻ അടുത്തേക്ക് ചെന്നു…
ആകാശത്ത് നോക്കി നിൽക്കുകയാണ് ലെച്ചു….
ഒരു കൈ വയറ്റിൽ ….
കാർത്തി മെല്ലേ അവളുടെ പിറകിലൂടെ ചെന്ന് പുണർന്നതും ലെച്ചു അവനെ ദേഷ്യത്തോടെ തെള്ളി മാറ്റി…..
എന്നാൽ വീണ്ടും അവളെ ചേർത്ത് പിടിച്ച് കഴുത്തിൽ മുഖം പൂഴ്ത്താൻ പോയതും വീണ്ടും അവനിൽ നിന്നുo കുതറി മാറി ഒറ്റ അടി…. ട്ടോ 💥💥💥💥
പൊട്ടി പൊട്ടി…..
കാർത്തി കൈ കവിളിൽ വെച്ച് ലെച്ചു വിനെ നോക്കി….
ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുകയാണ്..
നിനക്ക് ഭ്രാന്താണോ ലെച്ചു.
കാർത്തി ദേഷ്യത്തോടെ അവളെ തന്നോട് ചേർത്ത് നിർത്തി….
ആണ് എനിക്ക് ഭ്രാന്താ….
എന്നെ വിഷമിപ്പിച്ചില്ലേ നീയും അവളും കൂടി..
നമ്മടെ കുഞ്ഞിനെ വിഷമിപ്പിച്ചില്ലേ..
എത്ര കൊതിച്ച് വന്നതാ ഞാൻ നിന്റെ അടുത്ത്….
അറിയോ….
അത്രയും പറഞ്ഞപ്പോഴേക്കും അവൾ അവന്റെ നെഞ്ചിൽ വീണ് കരഞ്ഞു…
കാർത്തി ഒന്നും മനസ്സിലാകാതെ അങ്ങനെ നിന്നു..
പെട്ടെന്നാണ് അവന്റെ കാതിൽ വീണ്ടും അവൾ പറഞ്ഞത് പതിച്ചത്
നമ്മടെ കുഞ്ഞ്….
അവന്റെ കണ്ണുകൾ നിറഞ്ഞു..
അവളെ തന്നോട് അടർത്തി മാറ്റി അവളുടെ മുഖം കാർത്തി കൈ കുമ്പിളിൽ എടുത്തു….
കരഞ്ഞു ചുവന്ന അവളുടെ കവിളിൽ അവൻ തലോടി
എന്താ ലെച്ചു……ശരിക്കും.
……
ഉയർന്ന ഹൃദയമിടിപ്പോടെ അവൻ ചോദിച്ചതും അവൾ അതേയെന്ന് തലയാട്ടി അവന്റെ കൈ അവളുടെ സാരിയുടെ വിടവിലൂടെ വെച്ചു…..
അച്ഛന്റെ ആദ്യ സ്പർശനം…
അവളുടെ മുഖമാകെ കാർത്തി ചുബനങ്ങൾ കൊണ്ടു മൂടി..
കണ്ണുകൾ അടച്ച് നിർവൃതിയിൽ അവൾ അതെല്ലാം സ്വികരിച്ചു….
മുട്ട് കുത്തി അവളുടെ പൊക്കിൾ ചുഴിയിൽ അവന്റെ ചുണ്ടുകൾ ചേർത്തപ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു…
സന്തോഷം നിറഞ്ഞ കണ്ണീർ…
അതിൽ പ്രണയം മാത്രമായിരുന്നു
കലർപ്പില്ലാത്ത പ്രണയം..
.
തുടരും……….

by