25/04/2026

അരികിലായ്: ഭാഗം 42

രചന : ശ്രീകാർത്തിക

രാത്രിയോടെ ലിനു ഹോസ്പിറ്റലിൽ എത്തി… അവൻ നേരെ പോയത് icu വിൽ തനുവിനെ കാണാൻ ആയിരുന്നു.. അവളെ കണ്ടു ഡോക്ടറോട് സംസാരിച്ചാണ് ഋതുവിന്റെ റൂമിലേക്ക് ലിനു കയറിയത്.. ലിനുവിനെ കണ്ട ദേവ ഓടി വന്നു ലിനുവിനെ കെട്ടിപ്പിടിച്ചു…”ഞാൻ.. ഞാൻ കാരണമാ.. തനുച്ചേച്ചിയും ഋതുചേച്ചിയും ഇങ്ങനെ…””അല്ല മോളെ.. സംഭവിക്കാനുള്ളത് സംഭവിച്ചു.. അതുവെച്ചു സ്വയം കുറ്റപ്പെടുത്തരുത്… “”ഇച്ചായ.. തനു..””ഞാൻ കണ്ടിട്ടാണ് വരുന്നത്.. തനു ഓക്കേ ആണ്‌.. പേടി വേണ്ട..”” വല്യേട്ടാ.. വീട്ടിൽ വിളിച്ചു പറയണ്ടേ?? “നാളെ ഞാൻ വിളിച്ചോളാം.. ”

ലിനു ഋതു കിടക്കുന്ന ബെഡിന്റെ അരികിലായി ഇരുന്നു.. അവളുടെ നെറുകയിൽ തലോടി അവിടെ അവന്റെ അധരങ്ങൾ പതിപ്പിച്ചു…അവന്റെ സാന്നിധ്യം അറിഞ്ഞതുപോലെ അവൾ മെല്ലെ കണ്ണുകൾ തുറന്നു.. ചുറ്റും ഒന്ന് നോക്കി അവൾ എഴുന്നേറ്റിരുന്നു.. അവളുടെ കണ്ണുകൾ ആദ്യ പോയത് ദേവയിലേക്കാണ്..”ദേവ.. എന്റെ തനു… അവൾ എവിടെ??”അവൾ ഒന്നും മിണ്ടുന്നില്ല എന്നു കണ്ടതും ചോദ്യം റിച്ചുവിനോടും വിക്കിയോടും ആവർത്തിച്ചു.. അവരിൽ ആശ്വാസമായിരുന്നു ഋതു പഴയതുപോലെ ആയതിൽ..ആരും ഒന്നും പറയുന്നില്ല എന്ന് കണ്ടതും അവൾ ലിനുവിന്റെ കോളറിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു..

“ഒന്ന് പറ ഇച്ഛ.. എന്റെ തനു എവിടെ??””തനു ഇവിടെ ഉണ്ട് ഋതു. ചെറിയ പരിക്ക് അത്ര മാത്രം.. പേടിക്കാനില്ല..””എന്നെ ഒന്ന് കൊണ്ടുപോയി കാണിക്കുമോ??”ഇപ്പോൾ വേണോ? നാളെ പോരെ??””വേണ്ട.. ഇപ്പോൾ.. ഇല്ലെങ്കിൽ ഞാൻ.. എനിക്ക് സമാധാനം കിട്ടില്ല..””വാ.. ”
ലിനു ഋതുവിന്റെ കൈ പിടിച്ചു തനുവിന്റെ അടുത്തേക്ക് നടന്നു…ഐസുവിൽ തനുവിന്റെ കിടപ്പ് കണ്ട ഋതു ഒന്ന് വിതുമ്പി… ലിനു അവളെ ചേർത്തു പിടിച്ചു… അധികം അവിടെ നിൽക്കാതെ റൂമിലേക്ക് നടക്കുമ്പോൾ ഇതുവരെ ഉണ്ടായ കാര്യങ്ങൾ എല്ലാം ലിനു അവളോട് പറഞ്ഞു.. വേദന നിറഞ്ഞ അവളുടെ കണ്ണുകളിൽ പിന്നീട് അവൻ കണ്ടത് ദേഷ്യമായിരുന്നു…റൂമിൽ എത്തി അവൾ എല്ലാരോടും സംസാരിച്ചു.. പിന്നീട് ഒരു കാത്തിരിപ്പായിരുന്നു തനു കണ്ണു തുറക്കുന്നതിനായി..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെയോടെ തനു കണ്ണു തുറന്നു.. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അവളെ ഡോക്ടർ റൂമിലേക്ക് മാറ്റി.. തനുവിന്റെ കിടപ്പ് കണ്ടു ഋതു കരഞ്ഞു..”എന്താടീ.. ഇതിനുമാത്രം നിനക്ക് കണ്ണുനീർ എവിടുന്ന് വരുന്നു എന്തോ??””നീ പോടീ..””ആ അതാണ്.. ഞാൻ ഓക്കേ ആണ്‌.. പിന്നെ എപ്പോഴും തുള്ളിചാടി നടക്കുമ്പോൾ ഇടയ്ക്ക് വിശ്രമിക്കണ്ടേ?? അങ്ങനെ കണ്ടാൽ മതി..”ദേവയോടും വിക്കിയോടും ലിനുവിനോടും സംസാരിച്ചു.. അവളുടെ കണ്ണുകൾ റിച്ചുവിനെ തിരഞ്ഞു.”അവൻ ഇപ്പോൾ വരും.. മരുന്ന് വാങ്ങാൻ പോയതാ… ഞങ്ങൾ എല്ലാരും പുറത്തുണ്ടാകും ”

“ശരി വല്യേട്ടാ..”മരുന്ന് വാങ്ങി വന്ന റിച്ചു അവളെ ഒന്ന് നോക്കി…”ഇച്ചായ… പേടിച്ചുപോയോ?”
“തനൂട്ടി… ഞാൻ.. ഞാൻ അങ്ങ് ഇല്ലാതായി പോയെടി ഒരു നിമിഷം..””അങ്ങനെ ഒറ്റക്കാക്കി ഞാൻ പോകുമെന്ന് തോന്നുന്നുണ്ടോ എന്റെ ചെക്കന്??””അയ്യോ ഇല്ലായെ.. നീ എന്നെയും കൊണ്ടല്ലേ പോകു..””അതെ.. അതാണ്..”
റിച്ചു അവളുടെ അടുത്തിരുന്നു അവളെ ചേർത്തു പിടിച്ചു.. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…ഹോസ്പിറ്റലിൽ എത്തിയത് മുതൽ ഉണ്ടായ കാര്യങ്ങളൊക്കെ റിച്ചു തനുവിനോട് പറഞ്ഞു.. ചേതൻ വിളിച്ചതുൾപ്പെടെ… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഋതുവിന്റെ അവസ്ഥ അവളെ വേദനിപ്പിച്ചു… ചേതന്റെ കാര്യം അവളിൽ നിറച്ചത് പക തന്നെ ആയിരുന്നു…

പുറത്തിറങ്ങിയ ലിനു ആദ്യം വീട്ടിലേക്ക് വിളിച്ചു തനുവിന്റെ ആക്‌സിഡന്റിന്റെ കാര്യം പറഞ്ഞു… പിന്നെ തനുവിന്റെ പപ്പയെയും മമ്മയെയും.. ചേതൻ ആണ് പിന്നിൽ എന്ന് അവൻ അവരോട് പറഞ്ഞില്ല..
വൈകാതെ തന്നെ രണ്ടു വീട്ടുകാരും ഹോസ്പിറ്റലിൽ എത്തി.. അമ്മമാരുടെ സങ്കടം മാറ്റാൻ തനു തന്നെ മുൻകൈ എടുത്തു.. മാളൂട്ടിയെ സമാധാനിപ്പിക്കാൻ കുറച്ചു കഷ്ട്ടപ്പെട്ടു എല്ലാരും.. അന്ന് വൈകുന്നേരം തന്നെ തനുവിനെ ഡിസ്ചാർജ് ചെയ്തു കോട്ടയത്തേക്ക് കൊണ്ട്പോയി.. അതാണ് നല്ലതെന്ന് തോന്നിയതുകൊണ്ട് ആരും അത് തടഞ്ഞില്ല…

മാത്യുവും ലിസയും മാളൂട്ടിയും അന്ന് തന്നെ തിരിച്ചുപോയി.. മറ്റുള്ളവർ നേരെ വീട്ടിലേക്കും…
രാത്രി ഭക്ഷണം കഴിച്ചു.. കിടക്കാൻ വന്ന ഋതു കാണുന്നത് ബാൽക്കണിയിൽ ഫോൺ ചെയ്യുന്ന ലിനുവിനെയാണ്… അവൾ അവന്റെ അടുത്തേക്ക് നടന്നു… പിറകിൽ കൂടി അവനെ കെട്ടിപ്പിടിച്ചു.. ഫോൺ ഒരു കൈയാൽ ചെവിയിലേക്ക് വെച്ചു മറുകൈയാൽ അവൻ അവളെ മുന്നിലേക്ക് നിർത്തി തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു..”Will call u later ” “ഇനി പറഞ്ഞോ എന്താണ് എന്റെ പെണ്ണിന് എന്നോട് പറയാനുള്ളത്??”

“ഇച്ഛ. നമുക്ക് ഇതു അവസാനിപ്പിക്കാൻ സമയമായി എന്ന് തോന്നുന്നു.. വൈകുന്തോറും ഓരോരാളെ അപായപ്പെടുത്തുവാണ് ചേതൻ.. ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകാൻ പാടില്ല..””അതുകൊണ്ട്??””പകരം ചോദിക്കുന്നത് അധികം നീട്ടി കൊണ്ട് പോകണ്ട..”
“തനു വരണ്ടേ??””മ്മ്.. ഒരു മാസത്തിനുള്ളിൽ അവൾ ഓക്കേ ആകും..””അറിയാം.. അതിനു മുന്നേ അവന് ചെറിയ ഡോസ് ഞാൻ കൊടുക്കുന്നുണ്ട് ..””അതെന്താ??””നാളെ രാവിലെ ആ ടീവി ഒന്ന് വെച്ചാൽ മതി.. മനസിലാകും… ഇപ്പോൾ ആലോചിച്ചു ഉറക്കം കളയണ്ട.. വാ കിടക്കാം..””ആ പിന്നെ ഒരു കാര്യം.. മായ വിളിച്ചിരുന്നു.. “”ടീച്ചർ എന്താ പറഞ്ഞെ??””പ്രാക്റ്റീസ് ഒരു മാസം കഴിഞ്ഞിട്ടേ തുടങ്ങു എന്ന്.. ഡേറ്റ് മാറ്റിയെന്ന പറഞ്ഞെ.. ഇടയ്ക്ക് പോകാൻ പറഞ്ഞിട്ടുണ്ട് നിന്നോട്..””അത് നന്നായി അപ്പോഴേക്ക് എല്ലാം ശരിയാകും … എന്തായാലും ഞാൻ ഇടയ്ക്ക് അവിടേക്ക് പോകാം..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ എഴുന്നേറ്റ് ചായകുടിക്കുമ്പോഴാണ് കോളിങ് ബെൽ കേട്ടത്.. കൈ കഴുകി ചേതൻ വാതിലിനടുത്തേക്ക് നടന്നു.. വാതിൽ തുറന്നവൻ മുന്നിലുള്ളവരെ കണ്ട് ഒന്ന് ഞെട്ടി.. എങ്കിലും ഞെട്ടൽ മറച്ചുവെച്ച് അവരെ അകത്തേക്ക് ക്ഷണിച്ചു..”Sir എല്ലാരും എന്താ ഇവിടെ??””വിജിലൻസ് വകുപ്പ് ഒരാളുടെ വീട്ടിൽ വരുന്നത് എന്തിനാണെന്ന് മിസ്റ്റർ ചേതനു അറിയില്ല എന്നുണ്ടോ ??””അതല്ല സാർ.. ഞാൻ റൂൾസ്‌ എല്ലാം ഫോളോ ചെയ്യാറുണ്ടല്ലോ..”ഉണ്ട്.. കണക്കിൽ കാണിച്ചതു കൂടാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്നറിയാൻ ആണ്‌ ഈ സെർച്ച്‌..”
“സാർ.. അങ്ങനെയൊന്നും..”

“ഉണ്ടെന്ന് ഇൻഫർമേഷൻ കിട്ടിട്ടാണ് ഞങ്ങൾ വന്നത്.. ഇതാ സെർച്ച്‌ വാറന്റ്.. ചേതൻ ഞങ്ങളുമായി കോപ്പറേറ്റ് ചെയ്യണം..”ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കിയ ചേതൻ സോഫയിൽ ഇരുന്നു.. ഓഫീസർമാർ എല്ലാരും വീട് സെർച്ച്‌ ചെയ്യാൻ തുടങ്ങി… ഇതേ സമയം തന്നെ ഇതറിഞ്ഞ മാധ്യമങ്ങൾ അവിടേക്ക് എത്തി ന്യൂസ്‌ കവർ ചെയ്യാൻ തുടങ്ങി…വാർത്ത ടീവിയിൽ കണ്ട ഋതുവിന്റെ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു.. അത് ദേവയിലേക്കും പകർന്നു…തനുവിലും ആ വാർത്ത സന്തോഷമുണ്ടാക്കി… റിച്ചുവും വിക്കിയും ലിനുവിന്റെ നിർദ്ദേശപ്രകാരം ചേതന്റെ വീടിനു കുറച്ചകലെയായി കാറിൽ ഇരുന്നു…

വാർത്ത അറിഞ്ഞെത്തിയ അലക്സും നിവേദും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു….രണ്ടുമണിക്കൂർ നീണ്ട സെർച്ചിന്റെ അവസാനം വീട്ടിൽ നിന്നും കണക്കിൽ പെടാത്ത ലക്ഷകണക്കിന് രൂപയും സ്വർണവും പിടിച്ചു..
“എന്താണ് ചേതൻ മാധവ് ഇതൊക്കെ??”
“സാർ.. ഞാൻ “”താങ്കളെ പോലുള്ള സെലിബ്രേറ്റി ഇങ്ങനൊരു കാര്യം ചെയ്തത് വളരെ ലജ്ജവഹമാണ്.. എന്തായാലും ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തേ പറ്റു.. യൂ ആർ അണ്ടർ അറസ്റ്റ്..”ആളുകൾക്കിടയിലൂടെ പോലീസ് തീർത്ത വലയത്തിനുള്ളിൽ കൂടെ കുനിഞ്ഞ ശിരസ്സുമായി ചേതൻ നടന്നു… ആരെയും നോക്കാൻ കഴിയാതെ ജീപ്പിലേക്ക് കയറിയവനെ വിജയ ചിരിയോടെ റിച്ചുവും വിക്കിയും നോക്കി നിന്നു.. മെല്ലെ നടന്നു ഓഫീസറോട് അനുവാദം ചോദിച്ചു അവർ ചേതനരികിലെത്തി…

“നീ കുഴിച്ചുവെച്ചത് നിന്റെ തന്നെ കുഴിയായിരുന്നു ചേതാ… ഇതൊരു സാമ്പിൾ മാത്രം ബാക്കിയൊക്കെ വഴിയേ വരും കാത്തിരുന്നോ..”എല്ലാം കേട്ടുനിന്ന ചേതനിൽ പിന്നെയും നിറഞ്ഞു നിന്നത് പക തന്നെയായിരുന്നു… താൻ ഒന്നും അല്ലാതായിരിക്കുന്നു എന്നതിനേക്കാൾ അവർ മൂലമാണെന്നതാണ് ചേതനെ പൊള്ളിച്ചത്…

തുടരും
അപ്പോൾ ലിനു പണി തുടങ്ങിട്ടുണ്ട്… എന്താകുമോ എന്തോ??