22/04/2026

ഹൃദയസഖി : ഭാഗം 31

രചന – കൃഷ്ണ

ആശാമ്മേ…
തിരിഞ്ഞ് നിന്ന് എന്തോ ചെയ്തോണ്ടിരിക്കെ മാളു പിറകിലൂടെ കെട്ടിപ്പിടിച്ചു കൊണ്ട് വിളിച്ചു…

ആശ ഞെട്ടിയെങ്കിലും ചുണ്ടിൽ ചിരി പടർന്നു… അവർ മാളൂന് നേരെ തിരിഞ്ഞു…

പേടിപ്പിച്ച് കളഞ്ഞല്ലോടി കുറുമ്പി…
മാളൂന്റെ കവിളിൽ പതിയെ നുള്ളി വലിച്ചു കൊണ്ട് ആശ പറഞ്ഞു…

ഈ വഴി കണ്ടിട്ട് കുറയായല്ലോ പെണ്ണേ… ഞാൻ വിചാരിച്ചു മാളൂട്ടി ഈ വീടും ആശാമ്മയെയും മറന്നെന്ന്…

ചെറിയൊരു പരിഭവത്തോടെ ആശ അവളോട് ചോദിച്ചു…

അതിനുള്ള ഉത്തരം മാളുനടുക്കൽ ഇല്ലായിരുന്നു… എന്ത് പറയാൻ താൻ ഇങ്ങോട്ടേക്ക് വരാതിരുന്നത് നിച്ചു ഏട്ടൻ കാരണമായിരുന്നുന്നോ…
മാളു സ്വയം ചിന്തിച്ചു… എങ്കിലും ഇപ്പോ മനസ്സിൽ ഒരുപാട് സന്തോഷമാണ്… ഈ വീട്ടിൽ തന്നെ നിക്കാൻ കൊതിച്ചു പോകുന്നു… ഏട്ടന്റെ പാതിയായി വരാൻ മനസ് തുടിക്കുവാണ്…

മാളൂന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി വിരിഞ്ഞു…

ഞാൻ ഇപ്പോ വന്നില്ലേ എന്റെ ആശാമ്മേ…

മമ്… ചിരിയാലെ മൂളി…

അല്ല കാര്യമായ എന്തോ ഉണ്ടാക്കുന്ന തിരിക്കിലായിരുന്നന്ന് തോന്നുന്നു…

അമ്മ അട ഉണ്ടാക്കുവായിരുന്നു… നിച്ചൂന് അട നല്ല ഇഷ്ട്ടാണല്ലോ…
നിച്ചുന്റെ പേര് പറഞ്ഞത് കേട്ടതും മാളൂന്റെ ഉള്ളം കൊതിയോടെ തുടിച്ചു… ചുണ്ടിൽ അവനായി പുഞ്ചിരി തത്തി…

ദേ ആ മൂടി വെച്ചിരിക്കുന്ന പാത്രത്തിൽ ഇപ്പോ മാറ്റി വെച്ചതുണ്ട് മാളൂട്ടി… എടുത്ത് കഴിക്ക്…

ആശ തൊട്ട് സൈഡിലായി മൂടി വെച്ചിരുന്ന പാത്രം കാണിച്ചു കൊണ്ട് പറഞ്ഞു…

മാളു മൂടി മാറ്റി ഒരട കൈയ്യിൽ എടുത്ത് ഇല പൊളിച്ചു മാറ്റി… ചെറു ചൂടുണ്ട്…
അവൾ അടയുടെ ചെറു പീസ് കടിച് വായിലാക്കി…

മമ്… സൂപ്പർ… നല്ല രുചി… അതും പറഞ്ഞ് അവൾ ഒരു കഷ്ണം കൂടി കടിച്ചെടുത്തു…

ഏട്ടനെന്തിയെ അമ്മേ…? അടയുടെ ബാക്കിയുണ്ടായിരുന്ന ചെറിയ കഷ്ണം കൂടി വായിലിട്ട് കൊണ്ട് മാളു ചോദിച്ചു…

നിച്ചു അവന്റെ റൂമിലുണ്ട്… (ആശ )

ഞാനൊന്നങ്ങോട്ട് ചെല്ലട്ടെ…
പാത്രത്തിൽ നിന്ന് ഒരട കൂടി കൈയ്യിലെടുത്തു കൊണ്ട് മാളു അടുക്കളയിൽ നിന്ന് വലിഞ്ഞു…

ആശ മാളു പോകുന്നത് നോക്കി പുഞ്ചിരിച് വീണ്ടും ചെയ്യുന്നതിൽ ശ്രെദ്ധ കൊടുത്തു…

………………

മാളു നിച്ചുന്റെ റൂമിന് മുന്നിൽ വന്നു… ഡോറ് പാതി ചാരിയാണ് കിടക്കുന്നത്… അവൾ ചെറു ചിരിയാലേ റൂമിനുള്ളിലേക്ക് കേറിയപ്പോൾ കണ്ടു ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്ന് ഹെഡ് സെറ്റ് വെച്ച് പാട്ട് കേൾക്കുവാണ്… കണ്ണുകൾ അടച്ച് ഇരുന്നതിനാൽ മാളു റൂമിൽ വന്നതൊന്നും അറിഞ്ഞിരുന്നില്ല…

നിച്ചുനെ കണ്ടതും മാളൂ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു…
അല്ലാത്തൊരു കൊതിയോടെ ഇമ ചിമ്മാതെ…

മാളു ചെറു ചിരിയോടെ അവനടുക്കലേക്ക് വന്നു… അപ്പോഴും അവൻ കണ്ണുകളടച്ചിരിക്കുവാണ്…

അവൾ കുസൃതിയോടെ ഹെഡ് സെറ്റിൽ പിടിച്ചു വലിച്ചതും നിച്ചു ഞെട്ടി കണ്ണുകൾ തുറന്നു…
നോക്കുമ്പോൾ തൊട്ട് മുന്നിൽ ചിരിയോടെ മാളു…

നീ എപ്പോ വന്നു മാളു…? (നിച്ചു )

ഞാൻ വന്നിട്ട് കുറച്ചതികമായി… ആശാമ്മയോട് സംസാരിച്ച് നേരെ ഏട്ടനെ കാണാൻ റൂമിലേക്ക് വന്നതാ… അപ്പോഴുണ്ട് മഹാൻ ഹെഡ് സെറ്റും വെച്ച് പാട്ടും കേട്ട് അലിഞ്ഞിരിക്കുന്നതല്ലേ കാണുന്നേ…

ഇടുപ്പിൽ കൈയ്യൂന്നി കൊണ്ട് കുറുമ്പോടെ മാളു ചോദിച്ചു…

മാളു ചോദിച്ചത് കേട്ട് നിച്ചുന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…

ആണോ… എന്റെ മാളൂട്ടി നിന്റെ ഈ ഏട്ടനെ കാണാൻ വന്നതായിരുന്നോ…

നിച്ചു കളിയാലേ ചോദിച്ചു…

നിച്ചു പറഞ്ഞത്‌ കേട്ട് മാളു ചുണ്ട് കൂർപ്പിച്ചവനെ നോക്കി…

കളിയാക്കിയതാല്ലേ… പോ ഞാൻ ആശാമ്മയുടെ അടുത്തേക്ക് പോകുവാ…
അതും പറഞ്ഞ് മാളു പോകാൻ തിരിഞ്ഞതും നിച്ചു വേഗം അവൾടെ കൈയ്യിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേക്കിട്ട്…
മാളു ഒന്ന് ഞെട്ടിയെങ്കിലും ചുണ്ടിന്റെ കോണിൽ പുഞ്ചിരി മൊട്ടിട്ടു… എങ്കിലും മുഖം വീർപ്പിച്ച് കെട്ടി അവന് മുഖത്തേക്ക് നോക്കി…

സത്യം പറയാല്ലോ മാളു ഇപ്പോ നിന്റെ മുഖം കണ്ടിട്ടെനിക്ക് കടിച് തിന്നാൻ തോന്നുന്നു…

വീർപ്പിച്ചു കെട്ടി നോക്കുന്ന മാളൂനോട് നിച്ചു പറഞ്ഞു…

നിച്ചു പറഞ്ഞത്‌ കേട്ട് മാളു ഒന്ന് പിടഞ്ഞു പോയി… നാണത്താൽ അവൾടെ മുഖം ചുവന്നു തുടുത്തു…

കടിച് തിന്നട്ടെ ഞാൻ…
പിടച്ചിലോടെ തന്നെ നോക്കി നിക്കുന്ന മാളൂന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് നിച്ചു കള്ള ചിരിയോടെ ചോദിച്ചു…

ഒന്ന് പോയെ ഏട്ടാ…
അതും പറഞ്ഞവൾ അവനിൽ നിന്ന് വിട്ടേണീക്കാൻ നോക്കി… എന്നാൽ നിച്ചുന്റെ പിടിയിൽ നിന്നവൾക്ക് മാറാൻ കഴിഞ്ഞില്ല… നിച്ചു അവളെ ഒന്ന് കൂടെ അവനിലേക്ക് ചേർത്ത് പിടിച്ചു…

എങ്ങോട്ടേക്കാ എന്റെ മോള് പോകാൻ നോക്കുന്നേ… ഹേ…

ഞ… ഞാൻ…
മാളുന് വാക്കുകൾ വരുന്നില്ല…

നിച്ചു അവൾടെ പിടയ്ക്കുന്ന കണ്ണുകളിലേക്ക് വിറയ്ക്കുന്ന ചുണ്ടിലേക്കും മാറി മാറി നോക്കി…

അവൾടെ ആ ഇളം ചുണ്ടുകളെ പൊതിയാൻ അവന്റെ മനസ് കൊതിച്ചു…

നിച്ചു മാളൂനെയൊന്ന് നോക്കി നിമിഷ നേരം കൊണ്ട് അവൾടെ ചുണ്ടുകളെ അവൻ സ്വന്തമാക്കി…

മാളു പിടഞ്ഞു കൊണ്ട് അവന്റെ തോളിൽ പിടിച്ചു…

നിച്ചു അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആ ചുണ്ടുകളെ നുണഞ്ഞു… അവന്റെ ചുമ്പനത്തിൽ അലിഞ്ഞു കൊണ്ട് അവളും അവനെ ചുമ്പിക്കാൻ തുടങ്ങി…
നിച്ചുന്റെ തോളിലമർന്ന മാളൂന്റെ കൈകൾ അവന്റെ കവിൾ സ്ഥാനം പിടിച്ചു…

ദീർഘ നേരം നീണ്ടു നിന്ന ചുമ്പനത്തിനോടുവിൽ ഇരുവരും വിട്ട് മാറി…

രണ്ടാളും കിതയ്ക്കുന്നുണ്ടായിരുന്നു…

നല്ല മധുരമായിന്നല്ലോ മാളു…
മാളൂന്റെ ചുണ്ടിൽ തഴുകി കൊണ്ട് നിച്ചു കള്ള ചിരിയോടെ പറഞ്ഞത്‌ കേട്ട് അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖമോളുപ്പിച്ചു…

നിച്ചു ചിരിയാലെ അവളെ ചുറ്റിപ്പിടിച്ചു…

…………….

ആശ മാളുന് കുടിക്കാനുള്ളതുമായി നിച്ചുന്റെ റൂമിലേക്ക് വന്നപ്പോൾ കാണുന്നത് ഇരുവരും പരസ്പരം പുണർന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ്… അവർ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ചുണ്ടിൽ തെളിഞ്ഞു… പക്ഷേ മുഖത്ത് ഗൗരവം വരുത്തി ആശ തൊണ്ടയൊന്നനക്കി…
ശബ്‌ദം കേട്ട് രണ്ടും ഞെട്ടി നോക്കുമ്പോൾ ഡോറിനടുക്കൽ തങ്ങളെ നോക്കി ഗൗരവത്തിൽ നിക്കുന്ന ആശ… അവരെ കണ്ടതും മാളു നിച്ചുവിൽ നിന്ന് മാറി വേഗം എണീറ്റു…
ആശയുടെ മുഖത്തേക്ക് നോക്കാൻ അവൾക്ക് സാധിച്ചില്ല… വല്ലാത്തൊരു മാനസികാവസ്ഥയോടെ അവൾ മുഖം താഴ്ത്തി നിന്നു…
എന്നാൽ നിച്ചൂന് മുഖത്ത് അങ്ങനെ ഒരു ഭാവവും ഉണ്ടായിരുന്നില്ല…

ആശയ്ക്ക് മാളൂന്റെ നിപ്പ് കണ്ട് ചിരി വന്നു പോയെങ്കിലും പിടിച്ചു നിന്നു…

നിച്ചു മാളൂനെ ഒന്ന് നോക്കി എണീറ്റ് അവൾക്കടുക്കൽ നിന്ന് അവളെ ചേർത്ത് പിടിച്ച് ആശയ്ക്ക് നേരെ നോക്കി…

അമ്മ മാളൂനെ എനിക്ക് ഇഷ്ട്ടാ… ഇവൾക്ക് എന്നെയും… അമ്മയോട് ഈ കാര്യത്തെ കുറിച്ച് പറയാനിരിക്കുവായിരുന്നു…

നിച്ചുന്റെ വളച്ചു നീട്ടാതെയുള്ള പറച്ചില് കേട്ട് മാളു ഞെട്ടി അവനെയും പിന്നെ മെല്ലെ ആ നോട്ടം ആശയിലേക്കും നീണ്ടു…

ആശയുടെ മുഖത്തെ ഗൗരവം മാറി ചുണ്ടിൽ പുഞ്ചിരി വിരിയുന്നത് കണ്ട് മാളു അതിശയ പെട്ടു…
ആശ കൈയ്യിലെ ജ്യൂസ് അടുത്ത ടേബിളിലേക്ക് വെച്ച് അവർക്കടുക്കലേക്ക് ചെന്നു…

നീ ഇത് തുറന്ന് പറഞ്ഞില്ലെങ്കിലും ഈ അമ്മേടെ മനസ്സിൽ നിങ്ങൾ രണ്ടാളും ഒരുമിക്കണമെന്ന് തന്നെയായിരുന്നു…

ആശ പറഞ്ഞത്‌ കേട്ട് മാളു അവരെ ഉറ്റു നോക്കി… സന്തോഷം കൊണ്ട് അവൾ അവരെ കെട്ടിപ്പിടിച്ചു… ആശ അവളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു… നിച്ചു ചിരിയാലെ നിന്നു…

സോറി ആശാമ്മേ… ഞാൻ പറയേണ്ടതായിരുന്നു… (മാളു )

മാളു പറഞ്ഞത്‌ കേട്ട് ആശ അവളെ അടർത്തി മാറ്റി അവൾടെ മുഖത്തേക്ക് നോക്കി…

സാരമില്ല… ഇപ്പോ എല്ലാം അറിഞ്ഞില്ലേ… എന്റെ മനസിലെ ആഗ്രഹം തന്നെ നടന്നതിൽ സന്തോഷം മാത്രമാണുള്ളെ…

ഇരുവരെയും ചേർത്ത് പിടിച്ചു കൊണ്ട് ആശ പറഞ്ഞു…

………………

ദിച്ചു ബാൽക്കണിയിൽ റെയിലിൽ ചാരി മുന്നോട്ട് നോട്ടം കൊടുത്തിരിക്കെയാണ് ഫോൺ റിങ് ചെയ്തത്… സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
അവൻ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു…

ദീപ്തി ആയിരുന്നു വിളിച്ചത്…

ഏട്ടായി ഒരു സന്തോഷ വാർത്തയുണ്ട്… ഞാൻ നെക്സ്റ്റ് month ഡാഡിയോടൊപ്പം നാട്ടിലേക്ക് വരുന്നുണ്ട്…

ഒരാവേശത്തോടെ ആയിരുന്നു അവൾ പറഞ്ഞത്‌…

എനിക്ക് എന്റെ എട്ടായിനെ നേരിൽ കാണാൻ കൊതിയായിട്ട് മേലാ…

അവൾ പറഞ്ഞത്‌ കേട്ടിരുന്നതേയുള്ളു…

ഏട്ടായി എന്താ ഒന്നും മിണ്ടാതെ…
മറു വശത്ത് നിന്ന് ദിച്ചു ഒന്നും മിണ്ടാത്തത് കേട്ട് അവൾ ചോദിച്ചു…

ഒന്നുല്ലടാ… മോള് പറയ്…
ദിച്ചു പറഞ്ഞു…

ഇരുവരുടെയും സംസാരം നീണ്ടു… കാൾ കട്ടാക്കുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി മായാതെ ഉണ്ടായിരുന്നു…

………………….

ദിവസങ്ങൾ കടന്നു പോയി…

തുടരെ തുടരേയുള്ള കാളിങ് ബെല്ലടിക്കുന്ന ശബ്‌ദം കേട്ടാണ് ദിച്ചു ഉറക്കം വിട്ടുണർന്നത്…

അവൻ എണീറ്റ് പോയി ഡോർ തുറന്നതും മുന്നിൽ നിക്കുന്നാളെ കണ്ട് അവൻ സ്റ്റക്കായി നിന്ന് പോയി… പെട്ടന്ന് തന്നെ അവന്റെ മുഖം വിടർന്നു…

ദിച്ചു എന്തേലും ചോദിക്കും മുന്നേ അവൾ അവനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു…

ദീപു മോളെ… നീ ഒറ്റയ്ക്കാണോ വന്നേ…?
അവളെ ചേർത്ത് പിടിച്ച് കൊണ്ടവൻ ചോദിച്ചു…

ഇല്ല ഡാഡിയും ഉണ്ട്… കാർ പാർക്ക് ചെയ്യാൻ പോയി… എട്ടായിനെ കാണാനുള്ള കൊതി കൊണ്ട് ഞാൻ നേരെ ഇങ്ങു കേറി പൊന്നു…

ദീപ്തി പറഞ്ഞു തീർന്നതും അവർക്കടുത്തേക്ക് വിശ്വൻ വന്നു കഴിഞ്ഞു…
ദിച്ചു ദീപ്തിയെ ചേർത്ത് പിടിച്ച് നിക്കുന്ന കാഴ്ച കണ്ട് ആ അച്ഛന്റെ മനസ് വളരെ അധിതം സന്തോഷിച്ചു…

………………….

ദീപു ദിച്ചൂന്റെ കൂടെ തന്നെയായിരുന്നു… അവനോട്‌ വാ തോരാതെ ഓരോന്നും പറയുവാണ് കക്ഷി…
ദിച്ചു പുഞ്ചിരിയോടെ അവളെ കേട്ടിരിക്കുവാണ്…

വിശ്വൻ അവർക്കടുക്കൽ തന്നെ ഇരിപ്പുണ്ട്…
തന്റെ മക്കളെ നോക്കി നിറഞ്ഞ മനസോടെ…

കുറെ നേരത്തെ സംസാരത്തിനോടുവിൽ ദീപു ദിച്ചുന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ട് ഉറക്കം പിടിച്ചിരുന്നു…

അവൻ അവളെ എടുത്ത് റൂമിൽ കൊണ്ട് പോയി കിടത്തി ലൈറ്റ് ഓഫ്‌ ചെയ്ത് ബാൽക്കണിയിലേക്ക് വന്നു… അവിടെ വിശ്വൻ നിപ്പുണ്ടായിരുന്നു… ദിച്ചു അദ്ദേഹത്തിനടുക്കൽ വന്ന് നിന്നു…

ഡാഡി കിടക്കുന്നില്ലേ…? (ദിച്ചു )

കുറച്ച് കൂടി കഴിയട്ടെ കണ്ണാ… വിശ്വൻ പറഞ്ഞു…

ദിച്ചു മുന്നോട്ട് നോട്ടം കൊടുത്ത് കൊണ്ട് നിന്നു…

ഡാഡിക്ക് ഒത്തിരി സന്തോഷമായി കണ്ണാ… നിങ്ങളെ ഇങ്ങനെ പരസ്പരം സ്നേഹത്തോടെ കണ്ടപ്പോൾ മനസ് നിറഞ്ഞു ഈ ഡാഡിടെ…

വിശ്വന്റെ സന്തോഷം വാക്കുകളിൽ നിറഞ്ഞിരുന്നു…

ദിച്ചു ഒന്ന് ചിരിച്ചു…

സിന്ധു ആന്റിക്ക് സുഖമല്ലേ… ദിച്ചുന്റെ ചോദ്യം കേട്ട് വിശ്വൻ അതിശയത്തോടെ അവനെ നോക്കി… ആദ്യമായിട്ടാണ് തന്റെ മകനിൽ നിന്ന് ഈ ചോദ്യം…

സുഖാണ്… വിശ്വൻ പുഞ്ചിരിയോടെ പറഞ്ഞു…

ദിച്ചു ഒന്ന് മൂളി… വീണ്ടും മുന്നോട്ട് തന്നെ നോട്ടം കൊടുത്ത് നിന്നു…

വിശ്വൻ ദിച്ചുനെ തന്നെ നോക്കി നിന്നു… ഒരു പുഞ്ചിരോയോട് കൂടി…

തുടരും…