രചന – ഷംസിയ ഫൈസൽ
അവന്‍റെ സ്വരം കടുത്തതും അവളൊന്ന് ഞെട്ടി
”ഇതെന്താ ഇങ്ങനെയൊക്കെ പറയുന്നത്.,
അവന്‍റെ മാറ്റം അവളെ അത്ഭുതപ്പെടുത്തി
”ഞാന്‍ അറിഞ്ഞെടീ നിനക്കെന്നോട് ദിവ്യപ്രണയമാണെന്ന്.,
പ്രണയം മനസ്സിലിട്ടോണ്ട് എന്നെ മാറ്റിയെടുക്കാമെന്ന വല്ല ചിന്തയും നിന്‍റെ മനസ്സിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ നിനക്കിവിടെന്നിറങ്ങാം.,,
അവന്‍ ദേഷ്യത്തോടെ ആക്രോശിച്ചു
”ആരാ പറഞ്ഞത് നിന്നോട് എനിക്ക് പ്രണയമാണെന്ന്.,?
തന്‍റെ ശബ്ദത്തിലെ വിറയല്‍ മറച്ച് പിടിച്ചോണ്ടവള്‍ ചോദിച്ചു
”നിന്‍റെ അമ്മ തന്നെ.,
കല്ല്യാണത്തിന്‍റെ തലേന്ന് നിന്‍റെ അമ്മ എന്‍റെ കൈപിടിച്ചോണ്ട് പറഞ്ഞിരുന്നു എല്ലാം.,
”എന്ത് പറഞ്ഞൂന്ന്.,,
അവള്‍ നെറ്റിചുളിച്ചു
”’മോനേ..,,നിനക്കറിയോ..,,ഇത്രക്കാലം എന്‍റെ മോള് കല്ല്യാണം കഴിക്കാതിരുന്നത് നിന്നോടുള്ള പ്രണയം കൊണ്ടാണ്.,
കല്ല്യാണത്തിന് സമ്മതിക്കാത്തതിന് അവള് അച്ഛന്‍റേന്ന് എത്ര തല്ല് വാങ്ങി കൂട്ടിയിട്ടുണ്ടെന്നോ.,
അവള്‍ കൊച്ചിയിലേക്ക് പോയതു പോലും നീ ഇല്ലാതെ ഈ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ്.,
അവള്‍ക്ക് നീയെന്നാല്‍ ജീവനാണ് മോനേ..,,
അവളെ സ്നേഹം മനസ്സിലാക്കി എന്‍റെ കുഞ്ഞിനെ സ്വീകരിച്ചതിന് ദൈവത്തിന്‍റെ അടുത്ത് നിന്ന് കോടാണി കോടി പുണ്യം കിട്ടും.,,
അവളെ ഒരിക്കലും മോന്‍ കൈ വിടരുത്,
ദേ ഇതാണ് നിന്‍റെ അമ്മ പറഞ്ഞത്.,
ഇപ്പോ മനസ്സിലായല്ലോ എത്ര മറച്ച് വെക്കാന്‍ നോക്കിയാലും സത്യം ഒരിക്കെ പുറത്ത് വരുമെന്ന്..,,
അവന്‍റെ മുഖത്തെ പുച്ഛവും അമ്മ പറഞ്ഞ കാര്യങ്ങളും അവള്‍ക്കെന്ത് പറയണം എന്നറിയാത്ത അവസ്ഥയിലെത്തിച്ചു
പെട്ടന്നവള്‍ പൊട്ടിചിരിച്ചതും അവന്‍ കാര്യം മനസ്സിലാകാതെ അവളെ നോക്കി
”ഇത് കേട്ടിട്ട് വിശ്വസിച്ചോ പൊന്ന് നവീ നീ.,
ഇത് ഞാന്‍ കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിപ്പിക്കുമ്പോ വീട്ടില്‍ സ്ഥിരം തന്‍റെ പേര് പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്.,
എന്‍റെ ഒരു അടവായി കൂട്ടിയാല്‍ മതി.,
നീ തിരിച്ച് വരുമെന്ന് പ്രതീക്ഷയില്ലായിരുന്നല്ലോ.,
അത് ഏതായാലും നമുക്കിപ്പോ ഉപകാരമായില്ലെ.,
ഇല്ലേല് അവരീ കല്ല്യാണത്തിന് സമ്മതിക്കോ..,,
ശാലിനി നുണതട്ടിവിട്ടു
”എനിക്ക് വിശ്വസിക്കാനിത്തിരി ബുദ്ധിമുട്ടുണ്ട്.,,
താലികെട്ടുമ്പോ നിന്‍റെ കണ്ണ് നിറഞ്ഞതിന്‍റെ അര്‍ത്ഥമെന്താ.,
ഒരാളെ കണ്ണിലേക്ക് നോക്കിയാല്‍ അറിയാം അയാള്‍ എത്രത്തോളം ആ നിമിഷങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എഞ്ചോയ് ചെയ്യുന്നുണ്ടെന്നും,
കുറെക്കാലത്തെ സ്വപ്നം നടന്നപോലെയായിരുന്നല്ലോ നിന്‍റെ സന്തോഷം കണ്ടാല്‍.,,
നവനീത് ഇങ്ങനെ പറഞ്ഞതും അവള്‍ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു
”ഞാന്‍ കരഞ്ഞാലും ചിരിച്ചാലും നിനക്കെന്താ.,
എനിക്ക് സന്തോഷിക്കാനും പ്രേമിക്കാനും നിന്‍റെ സമ്മതം വേണോ.,
നിനക്ക് കുഞ്ഞിനെ കിട്ടിയാല്‍ പോരെ.,
കുഞ്ഞിനെ നിന്‍റെ കൈയ്യില്‍ വെച്ച് തന്ന് ശാലിനി നിന്‍റെ ജീവിതത്തില്‍ നിന്ന് തന്നെ പടിയിറങ്ങിക്കോളാം.,
അതിന് ശേഷം എന്നെ കാണാനോ മിണ്ടാനോ ശ്രമിച്ചേക്കരുത്.,,
അവള്‍ എണീറ്റ് നിന്ന് അവന് നേരെ വിരല്‍ ചൂണ്ടി പൊട്ടിതെറിച്ചു
”ശാലിനി ഞാനൊന്ന് പറയട്ടെ.,,
അവന്‍ എണീറ്റ് അവളെ തോളില്‍ കൈ വെക്കാന്‍ നോക്കിയതും അവളത് തട്ടിതെറിപ്പിച്ചു
”ദുഷ്ടനാണ് നീ.,
നിന്‍റെ മനസ്സില്‍ മുയുവന്‍ അഹങ്കാരമാണ്.,,
നിനക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടി ഈ കല്ല്യാണം നടത്തി നിന്‍റെ കുഞ്ഞിനെ ചുമക്കാന്‍ ഞാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതിനൊരു ഉത്തരമേയൊള്ളു നിന്നോടുള്ള പ്രണയം.,
ഭ്രാന്തമായ പ്രണയം.,
പക്ഷെ ഇൗ പ്രണയത്തിനൊരിക്കലും നിന്‍റെ ചിന്തകളെ പോലെ കറപറ്റിയിട്ടില്ല.,
അവള്‍ ഒഴുകി വന്ന കണ്ണുനീര് വാശിയൊടെ തുടച്ച് മാറ്റി
”ജീവിതക്കാലം മുയുവന്‍ നിന്‍റെ കൂടെ പൊറുക്കാനൊന്നുമല്ല ഞാനീ കല്ല്യാണത്തിന് തയ്യാറായത്.,
ഒരു ദിവസമെങ്കിലും നിന്‍റെ പേരിലുള്ള താലി എന്‍റെ കഴുത്തില്‍ കിടക്കാന്‍ അത്രയും ആഗ്രഹിച്ചിത് കൊണ്ടാ.,
നിന്‍റെ കുഞ്ഞിനെ ഉദരത്തില്‍ ഞാനല്ലാതെ ആരും ചുമക്കരുതെന്ന അത്യാഗ്രഹം കൊണ്ടാ.,
ഞാനെന്‍റെ ജീവിത്തില്‍ ആഗ്രഹിച്ചത് ഇത്രയൊക്കെയൊള്ളു.,
അത് എന്നാണോ നേടിയെടുക്കാന്‍ പറ്റുന്നത് അന്ന് ഞാനീ പടിയിറങ്ങും.,,
പക്ഷെ നിന്നോടുള്ള പ്രണയം അതൊരിക്കലും മുറിച്ച് മാറ്റാന്‍ പറ്റില്ല.,
അവള്‍ പറഞ്ഞ് നിര്‍ത്തി കിതപ്പോടെ സെറ്റിലിരുന്നു
അവനും സെറ്റില്‍ തലക്ക് കൈ കൊടുത്തിരുന്നു
പെട്ടന്നവന്‍ എണീറ്റ് റൂമിലേക്ക് പോയി ഒരു വെള്ളക്കടലാസ് കൊണ്ട് വന്നു
അവള്‍ നിറഞ്ഞ് വന്ന കണ്ണീര് തുടച്ചവനെ നോക്കി
അവന്‍ അവള്‍ക്കാ കടലാസ് നീട്ടി
”എന്തായിത്.,,
”ഇതില്‍ എഴുതി ഒപ്പിട്ട് എനിക്ക് തരണം.,,
”എന്ത്.,,
”ഇതൊരു കോണ്‍ട്രാക്ട് വിവാഹമാണെന്ന് വാക്കുകളില്‍ ഒതുങ്ങിയാ പോര.,
കുഞ്ഞ് വന്ന് കഴിഞ്ഞില്‍ ഒരു തെളിവ് വേണ്ടേ.,
ആ സമയം നീ കാല് മാറിയാല്‍ എനിക്ക് എല്ലാവര്‍ക്കും മുന്നില്‍ കാണിച്ച് കൊടുക്കാന്‍ നീ എഴുതി ഒപ്പിട്ട പേപ്പര്‍ വേണം,,,
അവന്‍ പറഞ്ഞത് കേട്ട് ശാലിനിക്ക് അവളോട് തന്നെ ലജ്ജ തോന്നി
”ഇയാള്‍ക്ക് തെളിവിന് ഞാനെന്തെയുതണം.,,
അവളാ കടലാസ് വാങ്ങി
”ഞങ്ങളുടേതൊരു കോണ്‍ട്രാക്ട് വിവാഹമാണെന്നും.,
ഒരു കുഞ്ഞു ജനിക്കുന്നത് വരെയുള്ള കാലയളവില്‍ മാത്രമെ ഞങ്ങള്‍ക്കിടയിര്‍ ഭാര്യ ഭര്‍തൃ ബന്ധം നിലനില്‍ക്കുകയൊള്ളു.,
മെഡിക്കലീ നവനീതിന്‍റെ കുഞ്ഞിനെ എന്‍റെ ഗര്‍ഭപാത്രത്തില്‍ ചുമന്ന് പ്രസവിച്ചയുടനെ കുഞ്ഞിനെ നവനീതിന് കൈമാറി ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഡിവോഴ്സിലൂടെ ആ നിമിഷം വേര്‍പ്പെടുത്തുമെന്നും ഞാന്‍ സത്യം ചെയ്യുന്നു.,,
അവന്‍ പറഞ്ഞ് തരുന്ന വാക്കുകളോരോന്നും വെള്ള പേപ്പറില്‍ എഴുതുമ്പോള്‍ അവളാ നിമിഷത്തെ തന്നെ ശപിച്ച് കൊണ്ടിരുന്നു
”മതിയലോ.,ഇനി ഒപ്പിട്ട് സാറിനെ ഏല്‍പിച്ചോട്ടെ.,,
അവളെ ശബ്ദത്തിലെ പുച്ഛഭാവം അവന്‍ മനപ്പൂര്‍വ്വം ശ്രദ്ധിച്ചില്ല
”കഴിഞ്ഞില്ല ഒന്നൂടെ എഴുതാനുണ്ട്..,,
അവന്‍ പേപ്പറിലേക്ക് തന്നെ നോക്കി പറഞ്ഞു
”ഇനി എന്താണാവോ..,,
”കുഞ്ഞ് ജനിച്ച് നവനീതിനെ ഏല്‍പിച്ച് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും കുഞ്ഞിനെ കാണാന്‍ ശ്രമിക്കില്ലെന്നും.,
അമ്മയും കുഞ്ഞുമെന്ന ബന്ധം ഒരിക്കലും ഉണ്ടാകില്ലെന്നും ഞാന്‍ സത്യം ചെയ്യുന്നു.,,
എന്നും കൂടെ എഴുതി പേരും ഒപ്പും ഇട്ട് എനിക്കാ പേപ്പര്‍ താ,
അവന്‍ പറഞ്ഞ ഒാരോ വരി എഴുതുമ്പോയും അവളെ കൈ വിറച്ചോണ്ടിരുന്നു
അങ്ങനെ മുറിച്ച് മാറ്റാന്‍ പറ്റുന്ന ബന്ധമാണോ അമ്മയും കുഞ്ഞും തമ്മിലുള്ളത്.,,
കണ്ണ് നിറഞ്ഞ് വരുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും അവിടേയും അവളെ പരാജയപ്പെടുത്തി കൊണ്ട് കണ്ണുനീര്‍ തുള്ളികള്‍ ആ വെള്ളക്കടലാസില്‍ മുത്തമിട്ടു
”ഇന്നാ.,ഇനി എന്തേലും ചേര്‍ക്കണമെങ്കില്‍ പറഞ്ഞാ മതി.,,
ഒപ്പും കൂടെയിട്ട് അവന്‍റെ മുഖത്തേക്ക് പോലും നോക്കാതെ വെള്ളക്കടലാസ് നവനീതിന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തവള്‍ റൂമിലേക്ക് പോയി
”ശാലിനീ…,
അവന്‍റെ വിളിയില്‍ അവളൊന്ന് നിന്നു
”നീ എടുത്ത തീരുമാനം തെറ്റാണന്ന് നിനക്കിപ്പോ തോന്നുന്നില്ലെ.,,
നവനീതിങ്ങനെ ചോദിച്ചതും അവള്‍ തിരിഞ്ഞ് നോക്കി ചിരിച്ചു
”ഒരിക്കലുമില്ല.,
ഇനി തോന്നുകയുമില്ല.,
ഞാനീ താലിക്ക് വേണ്ടി തലകുനിച്ച് തരുമ്പോ നിന്നില്‍ നിന്ന് ഇൗ താലി എല്ലാതെ ഒന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.,
ഇത്രമാത്രം പറഞ്ഞവള്‍ മുറിയില്‍ കയറി വാതില്‍ കൊട്ടിയടച്ചു
അവന്‍ വിചാരിച്ചെതെന്തോ കിട്ടാത്തപോലെ മുഷ്ടി ചുരുട്ടി ചുമരിലിടിച്ച് വെള്ളപേപ്പര്‍ തുറന്ന് നോക്കി.,
അവന്‍ പറഞ്ഞ പോലെയെല്ലാം എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി മുറിയില്‍ പോയി ഭദ്രമായത് എടുത്ത് വെച്ചു
*(തുടരും..)*

by