19/04/2026

എന്നെന്നും എൻ്റെ മാത്രം : ഭാഗം 47(3)

രചന – മഞ്ജിമ സുധി

രാത്രി ഒരു ഉറക്കം കഴിഞ്ഞു എണീറ്റ് പോയതിൽ പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും എന്തോ ഉറക്കം മുറുകിയില്ല…. എണീറ്റ് പടിയിട്ട് ഇരുന്ന് നീട്ടിയൊരു കോട്ടുവാ ഇട്ടോണ്ട് ക്ലോക്കിലേക്ക് നോക്കി…1.00 മണി…. ഇനിയും സമയം ഉണ്ടല്ലോ ഉറങ്ങാൻ, എന്നിട്ടെന്താ ഉറക്കം വരാത്തത്……????മനസ്സിൽ പറഞ്ഞ് ഏന്തി വലിഞ്ഞ് ബെഡിലേക്ക് നോക്കി… സിദ്ധു നല്ല ഉറക്കാ….വല്ലാത്ത ദാഹം,,,, തൊണ്ടയൊക്കെ വറ്റി വരണ്ടു പോയിരിക്കുന്നു… പതിയെ എണീറ്റ് ബെഡിന്റെ അടുത്തേക്ക് നടന്ന് ബെഡ് സൈഡ് ടേബിളിൽ നിന്ന് ജഗെടുത്തു…ഛേ.. വെള്ളം ഇല്ലല്ലോ….!!!!ഇപ്പഴാ ഓർത്തത് നിമ്മിയുടെ കാര്യങ്ങൾ ഒക്കെ ആലോചിച്ച് അതൊക്കെ മനസ്സിൽ കിടന്നതോണ്ട്, ഇന്ന് കൊണ്ട് വെക്കാൻ ഞാൻ മറന്നിരുന്നു…..ഏതായാലും എണീറ്റു,, ഇനി വെള്ളം കുടിച്ചിട്ട് കിടക്കാ…..

ഒഴിഞ്ഞ ജഗിലേക്ക് നോക്കി  നെടുവീർപ്പോടെ മനസ്സിൽ പറഞ്ഞ് കൊണ്ട് പതിയെ ശബ്‌ദം ഉണ്ടാക്കാതെ ഡോർ തുറന്ന് ഞാൻ കോണിപ്പടിയിലേക്ക് നടന്നു….. നിമ്മി റൂം കവർ ചെയ്തപ്പോ ഞാൻ ഒരു നിമിഷം നിന്നു…നല്ല വെളിച്ചം വരുന്നുണ്ടല്ലോ…?????നിമ്മി ഇതു വരെ ഉറങ്ങീല്ലേ…????ആഹ്….!!! കുറേ പ്രോജെക്ട്സും അസൈഗ്മമെന്റസും ഒക്കെ ചെയ്തു തീർക്കാനുണ്ടെന്ന് പറഞ്ഞിരുന്നു അവള് പറഞ്ഞിരുന്നു…അത് ചെയ്യായിരിക്കും…. മനസ്സിൽ പറഞ്ഞ് , വലിയ കാര്യമാക്കാതെ ഞാൻ സ്റ്റയർ ഇറങ്ങി… അടുക്കളയിൽ ചെന്ന് ഫ്രൈഡ്‌ജ്‌ തുറന്ന് വെള്ളം കുടിച്ഛ്, ജെഗിൽ വെള്ളം നിറച്ഛ് തിരിച്ചു കേറി നിമ്മിയുടെ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോ എന്തോ ഒരു ശബ്ദം കേട്ടപ്പോലെ തോന്നി…. ആരോ സംസാരിക്കുന്ന പോലെ ഒരു മുറുമുറുപ്പ്…. ഈ പാതിരായ്ക്ക് അവള് ആരോടായിരിക്കും സംസാരിക്കുന്നത്??വാതിലിൽ മുട്ടാൻ കയ്യുയർത്തിയെങ്കിലും, മുട്ടാതെ ഒറ്റയടിക്ക് ഡോർ തുറന്ന് ഞാൻ അകത്തു കടന്നു…. പക്ഷേ, പെട്ടെന്ന് ആ റൂമിൽ കണ്ട കാഴ്ചയിൽ എന്റെ കയ്യിൽ നിന്ന് ജഗ് നിലത്തേക്ക് ഊർന്ന് വീണു, ഞെട്ടിത്തരിച്ച് ഞാൻ മരവിച്ചു നിന്നു പോയി…..

നിമ്മി ഒരു പയ്യന്റെ കയ്യും പിടിച്ചു നിൽക്കുന്നു….. എന്നെ കണ്ടതും എന്നെ പോലെ അവരിരുവരും സ്തംഭിച്ചു ഷോക്കേറ്റപ്പോലെ എന്നെ നോക്കി നിന്നു…. പിന്നെ എന്തോ ഓർത്ത് നിമ്മി വേഗം ആ പയ്യന്റെ കൈവിട്ടു കുറച്ഛ് അകലത്തിൽ മാറിനിന്നു…..ഞാൻ വാതിൽ പതിയെ ചാരി അടയ്ച്ഛ് അവരുടെ അടുത്തേക്ക് നടന്ന് നീങ്ങി…. തലകുനിച്ചു നിൽക്കുന്ന നിമ്മിയുടെ താടിപ്പിടിച്ചുയർത്തി ദേഷ്യത്തോടെ നോക്കി…..”ആരാ ഇവൻ….???ഈ സമയത്ത് ഇവനെങ്ങനെ നിന്റെ മുറിയിൽ വന്നു…??? പറ,,, ഇവൻ അങ്ങനെ വന്നൂ ന്ന്….????നിമ്മീ,, ഞാൻ നിന്നോടാ  ചോദിക്കണേ’ആരാഇവൻ…??”അടക്കിപ്പിടിച്ച ശബ്ദത്തിൽ ദേഷ്യവും അമർഷവും സംശയവും ഉയർന്ന പൊങ്ങാതെ തടഞ്ഞ് നിർത്തി കൊണ്ട് അവളുടെ കൈ തണ്ടയിൽ അമർത്തി പിടിച്ഛ് കുലുക്കി ഞാൻ അവളോട് അലറി…..

*തലകുനിച്ചു പഴം വിഴുങ്ങിയ പോലെ താഴേക്ക് നോക്കി നിൽക്കാതെ വാ തുറന്ന് പറഡീ,,,, ആരാ ഇവൻ….??*എന്തിനാ ഈ രാത്രിയിൽ ഇവൻ ഇവിടെ വന്നത്….????
ആര് പറഞ്ഞിട്ടാ വന്നത്…???പറ…. പറയാൻ….*പറയെടീ…..*തലകുനിച്ചു ഒരക്ഷരം മിണ്ടാതെ എന്റെ മുഖത്തേക്ക് പോലും നോക്കാതെ ഒരു കുറ്റവാളിയെ പോലെ നിൽക്കുന്ന നിമ്മിയെ കൂടുതൽ കൂടുതൽ പിടിച്ഛ് ഉലച്ഛ് ദേഷ്യത്തോടെ ഞാൻ വീണ്ടും വീണ്ടും ചോദിച്ചോണ്ടിരുന്നു….. “*ഞാൻ… ഞാൻ വിളിച്ചിട്ടാ വന്നത്….!!!*”നിറഞ്ഞ കണ്ണോടെ എന്നെ നോക്കി പറഞ്ഞ നിമ്മിയുടെ വാക്കുകൾ ചാട്ടുളി പോലെ എന്റെ ചെവിയിലൂടെ തലയിൽ മുഴുവൻ പ്രഹരമേല്പിക്കുന്ന പോലെ മുഴങ്ങി…. നിവർന്ന് നിൽക്കാൻ പോലും കഴിയാതെ തളർച്ചയോടെ ഞാൻ ബെഡിലേക്ക് ഇരുന്ന് നെറ്റിയിൽ കൈവെച്ഛ് തല താങ്ങി നിർത്തിയതും നിമ്മി അടുത്ത് നിലത്ത് മുട്ടുകുത്തി ഇരുന്നു എന്റെ കൈകൾ കൂട്ടിപ്പിടിച്ചു….. “ഏട്ടത്തി……ഏട്ടത്തി വിചാരിക്കുന്ന പോലെ ഒന്നുല്ല… ഇത്….. ഇത് നിഖിൽ..എന്റെ സൂപ്പർ സീനിയർ ആയിരുന്നു….ഇപ്പോ അതേ കോളേജിൽ MD ചെയ്തോണ്ടിരിക്കാ…..

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ ഏട്ടത്തി…. എനിക്ക് അപ്പൂനെ(നിഖിൽ ന്റെ പെറ്റ് നെയിം ആണ്) ഒരുപാട് ഇഷ്ടാ….. ഞാൻ പറഞ്ഞിട്ട്,,,,,,ഞാൻ വിളിച്ചിട്ടാ നിഖിൽ ഇപ്പോ ഇങ്ങോട്ട് വന്നത്…!!!”ഇടറുന്ന സ്വരത്തോടെ കണ്ണീരോടെ അവള് പറയുന്നത് കേട്ട് ഞാൻ തലപൊക്കി പുച്ഛത്തോടെ അവളെ നോക്കി……”എത്ര നിസ്സാരമായിട്ടാ നിമ്മീ,,നീ ഇതൊക്കെ പറഞ്ഞു കളഞ്ഞത്…..!!! ഇതൊക്കെ ശെരിയാണെന്ന് തോന്നുന്നുണ്ടോ നിനക്ക്……???? കുറച്ചു നേരം മുൻപ് ഞങ്ങളൊക്കെ പലതവണ മാറി മാറി ചോദിച്ചില്ലേ നിന്നോട്, എന്താ നിനക്ക് ഇഷ്ടമില്ലാത്തതെന്ന്….???? അപ്പോ,,,,, നിനക്ക് വാ തുറന്ന് പറയായിരുന്നില്ലേ ഇതെല്ലാം,,എന്തിനാ വെറുതെ ഇത്രയും നാടകം കളിച്ചത്…..??? നിനക്ക് ഞങ്ങളെയൊക്കെ പിരിയാനുള്ള വിഷമാണ് ന്നാ ആ പാവങ്ങൾ വിചാരിച്ഛ് വെച്ചേക്കുന്നത്…ഇതൊക്കെ അവര് അറിയുമ്പോ….!!!സിദ്ധു അറിയുമ്പോ….!!!! ദൈവമേ…..എനിക്ക് ഓർക്കാൻ കൂടി പേടിയാവുന്നു…”ദയനീയമായി അവളെ നോക്കി ഞാൻ പറഞ്ഞു നിർത്തിയതും അവള് എന്റെ മടിയിലേക്ക് തലവെച്ഛ് അരയിലൂടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ഛ് പൊട്ടിക്കരഞ്ഞു..

“ഞാൻ…. എനിക്ക്….എനിക്ക് പേടിയായതോണ്ടാ ഏട്ടത്തീ ഞാൻ…. ഏട്ടത്തിക്ക് അറിയല്ലോ ഏട്ടനെ,,,,  ഏട്ടന് ഇഷ്ടായില്ലെങ്കിൽ പിന്നെ ചോദ്യവും പറച്ചിലും ഒന്നും കാണില്ല……ആമിചേച്ചി അങ്ങനെ പോയതോണ്ട് പ്രേമം, പ്രണയം ന്നൊക്കെ ഇപ്പോ കേൾക്കുന്നത് തന്നെ ഏട്ടന് കലിയാ….ആ ഏട്ടൻ ഒരിക്കലും എന്റെ സ്നേഹത്തെ അംഗീകരിക്കില്ല….. ചേച്ചിയെ പോലെ ഞാനും….സഹിക്കാൻ പറ്റില്ല ഏട്ടന്…..തകർന്ന് പോകും ആ പാവം….എനിക്ക് അറിയാം…. പക്ഷേ,,,, ഏട്ടത്തി…..എനിക്ക്,,,,, എനിക്ക് അപ്പൂനെ വേണം….സ്നേഹിച്ഛ് പോയി, ഒരുപാട് ഒരുപാട് ആഗ്രഹിച്ഛ് പോയിഞാൻ… മറക്കാൻ പറ്റുന്നില്ല…….ഈ വരുന്ന സൺഡേ അപ്പുവും വീട്ട്ക്കാരും എന്നെ പെണ്ണ് ചോദിക്കാൻ വരാൻ ഇരുന്നതാ….പക്ഷേ അതിന്റെ ഇടയ്ക്ക് എങ്ങനെ ഒരു ആലോചന ഞാൻ പ്രതീക്ഷിച്ചില്ല….അതും,,,,, അത് ഇത്രയൊക്കെ,,,, ഇത്ര പെട്ടെന്ന്,,,,,അതും ഇവിടം വരേ എത്തുമെന്നും ഞാൻ ഒട്ടും കരുതിയില്ല…. ഒരു arrange marriage പോലെ ആദ്യം അവതരിപ്പിച്ച് പിന്നെ സാവധാനം നിങ്ങളെയൊക്കെ പറഞ്ഞു മനസ്സിലാക്കാം എന്ന ധാരണയിൽ ആയിരുന്നു ഞാൻ…. അതോണ്ടാ,,,, വരുന്ന ആലോചനയൊക്കെ ഓരോന്ന് പറഞ്ഞു ഞാൻ മുടക്കിയത്… പക്ഷേ അപ്പോഴേക്കും ഏട്ടൻ…..ഞാനും കൂടി ആമി ചേച്ചിയെപ്പോലെ പ്രേമിച്ചൂന്ന് അറിഞ്ഞാൽ ഏട്ടനെന്നല്ല വീട്ടിലെല്ലാരും തകർന്നു പോകും… അതോണ്ടാ ഞാൻ ഇങ്ങനെയൊക്കെ നാടകം കളിച്ചത്…അല്ലാതെ എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടിയോ നിങ്ങളെ ആരേയും ഓർക്കാഞ്ഞിട്ടോ ഒന്നും അല്ല…..  എല്ലാം നല്ല രീതിയിൽ അവസാനിക്കൂല്ലോ ന്ന് കരുതിട്ടാ ഞാൻ….

ശബ്‌ദം പുറത്തേക്ക് വരാതെ കരച്ചിൽ അടക്കിപ്പിടിച്ഛ് ഏങ്ങുന്ന നിമ്മിയെ ഞാൻ വാത്സല്യത്തോടെ നോക്കി… പതിയെ അവളുടെ തലയിൽ തലോടി മുഖം പിടിച്ഛ് എനിക്ക് നേരെ ഉയർത്തി….”എന്നാലും മോളെ….. ആമി അങ്ങനെയൊരു തെറ്റ് ചെയ്‌തെന്ന് വെച്ച് നിന്റെ സ്നേഹം ഇവിടെ ആരെങ്കിലും തള്ളി കളയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്….???നിന്റെ ഏതെങ്കിലും ഒരാഗ്രഹത്തിന് ഇവിടെ ആരെങ്കിലും ഇന്നേവരെ തടസ്സം നിന്നിട്ടുണ്ടോ…..????എന്തും പറയാനുള്ള സ്വാതന്ത്ര്യം നിനക്ക് ഏട്ടന്റെ അടുത്ത് ഇല്ലേ…????സിദ്ധുവും നീയും ഫ്രണ്ട്സിനെ പോലെയല്ലേ….????” “ഇത്രയൊക്കെ കളിച്ചാലും ചിരിച്ചാലും തമാശപറഞ്ഞാലും ഫ്രണ്ട്സിനെ പോലെ നടന്നാലും ബിഹേവ് ചെയ്താലും ഏട്ടൻ ഏട്ടനല്ലാതാവില്ലല്ലോ  ഏട്ടത്തി….????
അതും ഇതുപോലൊരു കാര്യവുമ്പോ ഏട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന്, എനിക്ക് അറിയില്ല……ചേച്ചി കുടുംബത്തിന് മുഴുവൻ അപമാനം ഉണ്ടാക്കിവെച്ചാ അന്ന് പോയത്, ഇപ്പോ ഞാനും ആ പാതയിൽ തന്നെയാണ് പോകുന്നതെന്ന് അറിഞ്ഞാൽ,,,ഏട്ടന്റെ പ്രതികരണം എങ്ങനെയാവും…..???? ഒരിക്കലും അംഗീകരിക്കില്ല….. വിശ്വസിക്കില്ല…. എന്നെ ഒന്ന് കേൾക്കാൻ പോലും ഏട്ടൻ ചിലപ്പോ നിന്നെന്ന് വരില്ല……ഏട്ടത്തി….. ഏട്ടത്തി എപ്പഴും പറയാറില്ലേ,,,,, ഞാൻ സ്വന്തം അനിയത്തിയാണെന്ന്….ഏട്ടത്തിയുടെ അമ്മൂനെ പോലെ തന്നെയാണെന്ന്…

എനിക്ക് അപ്പൂനെ അല്ലാതെ മറ്റാരെയും ചിന്തിക്കാൻ പോലും കഴിയില്ല ഏട്ടത്തി… എനിക്ക്….. എനിക്ക് അത്രയ്ക്ക് ഇഷ്ടാ… പ്രണനാ…എനിക്ക് അവനെ വേണം…..
വിട്ട് കളയാൻ മാത്രം പറയല്ലേ ഏട്ടത്തി… ചിലപ്പോ,,,, മരിച്ഛ് പോകും ഞാൻ… അത്രയ്ക്ക്……..അത്രയ്ക്ക് ഞാൻ”ബാക്കി പറയാൻ വാക്കുകൾ കിട്ടാതെ അവളെന്നെ കെട്ടിപ്പിടിച്ചു എന്റെ വയറ്റിലേക്ക് മുഖമമർത്തി ഏങ്ങലടിച്ഛ് കരഞ്ഞു….. അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും അങ്ങനെ പറഞ്ഞ് മനസ്സിലാക്കും ന്ന് അറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളോടെ നിസ്സഹായതയോടെ അവളുടെ തലമുടിയിൽ ഞാൻ പതിയെ താലോടി…. ” ഏട്ടത്തി,,,,,,ഏട്ടത്തി ഏട്ടനോട് പറഞ്ഞു ഇത് നടത്തി തരോ……????പ്ലീസ്…….എനിക്ക് ഇത് പറയാൻ വേറെയാരും ഇല്ലാതോണ്ടാ,,,, ഏട്ടത്തി എന്റെ സ്വന്തം ചേച്ചിയല്ലേ….????പ്ലീസ് ഏട്ടത്തി…. ഏട്ടനോട് ഒന്ന് പറയാവോ…..എനിക്ക് പേടിയായതോണ്ടാ…..പലീസ്…”കരഞ്ഞു കലങ്ങിയ കണ്ണോടെ എന്നെ നോക്കി യാചനയോടെ കെഞ്ചുന്ന നിമ്മിയെ കാണേ എന്റെ നെഞ്ച് വിങ്ങി… പക്ഷേ അവള് പറഞ്ഞ ആവിശ്യം കേട്ട് ഞാൻ വെള്ളിടി വെട്ടിയ പോലെ  സ്‌തംഭിച്ചു ഇരുന്നു….

“നിമ്മി…..!!!മോളെ ഞാൻ…..”പ്ലീസ് ഏട്ടത്തി…..ഏട്ടത്തി പറഞ്ഞാൽ ഏട്ടൻ കേൾക്കും…. എനിക്ക് ഉറപ്പാ….. ഏട്ടത്തി പറഞ്ഞാലേ ഏട്ടൻ കേൾക്കൂ….. എനിക്ക് അപ്പുയില്ലാതെ പറ്റില്ല…..ഇവനല്ലാതെ മറ്റാർക്കും നിമ്മി കഴുത്ത് നീട്ടില്ല….. എന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് അപ്പൂന്റെ ആയിരിക്കും… അപ്പൂന്റെ മാത്രം….”എന്തോ നിശ്ചയിച്ഛ് ഉറപ്പിച്ചപോലെ മറ്റെങ്ങോ മിഴികൾ ഊന്നി നിമ്മി പറഞ്ഞത് കേട്ട് ഞാൻ ശാസനയോടെ അവളെ നോക്കി….” നീ എന്തൊക്കെയാ ഈ പറയുന്നത്… നിനക്ക് ഇഷ്ടല്ലാത്തൊരു കല്യാണത്തിന് ഇവിടെ ആരും നിന്നെ ഫോഴ്സ് ചെയ്യില്ല…..നീ എന്റെ അനിയത്തി തന്നെയാ….അമ്മൂനെ പോലെ,,, അമ്മുവായിട്ട് തന്നെയാ ഞാൻ നിന്നെ കണ്ടിട്ടുള്ളത്……നിന്റെ ചേച്ചി ദാ,,, നിനക്കു വാക്ക് തരാ….നിന്റെ കല്യാണം നീ ആഗ്രഹിക്കുന്ന പോലെ തന്നേ നടക്കൂ…. ഞാൻ നടത്തി തരും…. പക്ഷേ,,,, തിരിച്ചും നീ എനിക്കൊരു വാക്ക് തരണം….. നിന്റെ ഏട്ടന്റെയും അമ്മയുടേയും ദേവൂന്റേയും  അറിവോടും സമ്മതത്തോടും അല്ലാതെ നിന്റെ ഇഷ്ടം മാത്രം നോക്കി ആമി ചെയ്തപോലൊരു ചതി നീ ചെയ്യരുത്…….. ഒരിക്കലും….എന്ത് വിലകൊടുത്താണെങ്കിലും ആരൊക്കെ എതിർതാലും എന്തൊക്കെ നടന്നാലും നിന്റെ കല്യാണം നിഖിലിന്റെ കൂടെ ഞാൻ നടത്തി തരും പക്ഷേ,,,, നിന്റെ ഏട്ടന്റെ സമ്മതത്തോടെയാണെങ്കിൽ മാത്രം……”ഞാൻ ഇത്രയും പറഞ്ഞ് അവൾക്ക് നേരെ കൈനീട്ടിയതും മറുത്തൊന്നും ആലോചിക്കാതെ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ അവളെനിക്ക് വാക്ക് തന്നു….

” പ്രോമിസ്….. ന്റെ ഏട്ടന്നാണേ സത്യം….. ചേച്ചി ചെയ്തപോലൊരു ചതി ഞാനൊരിക്കലും ചെയ്യില്ല,ആ കാര്യത്തിൽ ഏട്ടത്തിക്ക് എന്നെ പൂർണമായും വിശ്വസിക്കാം…..എന്റെ ഏട്ടന്റെയും എല്ലാരുടെയും അനുഗ്രഹത്താലും ആശിർവാദത്താലും നിറഞ്ഞ മനസ്സോടെ തന്നെ എനിക്ക് ഈ വീട്ടിന്റെ പടിയിറങ്ങണം…… ഈ മുറ്റത്തുയരുന്ന പന്തലിൽ വെച്ഛ് തന്നെ എനിക്ക് സുമഗലി ആവണം…. നിറഞ്ഞ മനസ്സോടെ ഏട്ടൻ എന്നെ യാത്രയാകണം….. എനിക്ക് എന്തിനേക്കാളും ആരെക്കാളും വലുത് എന്റെ സിദ്ധു ഏട്ടൻ തന്നെയാ…..പിന്നെ,,,,, നിഖിലിനെ കിട്ടിയില്ലെന്ന വെച്ച് ചത്തു കളയൊന്നും ഇല്ല ഞാൻ,,,പക്ഷേ നിമ്മിയുടെ നെറുകയിൽ സിന്ദൂരചുവപ്പ് നിറയുന്നുണ്ടെങ്കിൽ അതിന് എത്രകാലം എടുത്താലും,അവകാശി നിഖിൽ ആയിരിക്കും…….ഇത് എന്റെ തീരുമാനാ…
എന്റെ വാക്കാ…ഏട്ടത്തിക്ക് വിശ്വസിക്കാം…….” നിറഞ്ഞൊഴുകുന്ന മിഴികളോടെ ആത്മവിശ്വാസത്തോടെ രണ്ടു കൈ കൊണ്ട് എന്റെ കയ്യെ പൊതിഞ്ഞു മുറുക്കി കൊണ്ട് അവള് പറഞ്ഞു നിർത്തിയതും അവളെ പോലെ നിഖിലും എന്റെ മുന്നിൽ മുട്ട് കുത്തിയിരുന്ന് കൈ ചേർത്ത് വെച്ചു……” ഏട്ടത്തിക്ക് ഈ കാര്യത്തിൽ ഞങ്ങളെ പൂർണമായും വിശ്വസിക്കാം….. വീട്ടുകാരെ വെറുപ്പിച്ഛ് അവരുടെ സന്തോഷം തല്ലികെടുത്തീ ഞങ്ങൾക്ക് മാത്രമായൊരു ജീവിതം വേണ്ട……

പരസ്പരം അറിഞ്ഞ് പ്രണയിച്ഛ് തുടങ്ങിയപ്പോ തന്നെ നിമ്മി പറഞ്ഞിട്ടുണ്ട് അവളെ സിദ്ധു ഏട്ടന്റെ പൂർണ സമ്മതത്തോടെ മാത്രേ കല്യാണം നടക്കുള്ളൂ ന്ന്….പിന്നെ,,,,, എന്റെ വീട്ടക്കാർക്ക് ഈ റിലേക്ഷനെ കുറിച്ഛ് എല്ലാം അറിയാം… അവരുടെ ഭാഗത്തിന് ഫുൾ സപ്പോർട്ട് ആണ്, ഒരു എതിർപ്പ് ഉണ്ടാവില്ല……..നിമ്മിയെ ഈ വീട്ടിലെ എല്ലാരും ഒരു മനസ്സോടെ നിറഞ്ഞ സന്തോഷത്തോടെ തരാണെങ്കിൽ മാത്രം മതി എനിക്ക്….”നിറഞ്ഞ പക്വതയോടെ ചെറിയ ചിരിയോടെ നിഖിൽ പറഞ്ഞത് കേട്ട് ഒരു നേടുവീർപ്പോടെ ഞാനും വെളുക്കനെ ഒന്ന് ചിരിച്ചു…… ബാക്കിയെല്ലാം പറഞ്ഞു സെറ്റ് ആക്കി നിഖിൽ വന്ന വഴി പോയതും നിമ്മിയെ പറഞ്ഞ് സമാധാനിപ്പിച്ഛ് ഞാനും റൂമിലേക്ക് കയറി പതിയെ കിടന്നു….ഭഗവാനേ……..കൃഷ്ണാ…….!!!!എന്നെ പരീക്ഷിച്ചു മതിയായില്ലേ നിനക്ക്…..????അന്ന് ആമിയെ സഹായിച്ചതിന് ഇനി ഞാൻ അനുഭവിക്കാതതായി  ഒന്നും ഇല്ല,,,ഇപ്പോ നിമ്മിയും…..ഞാൻ ഇത് എങ്ങനെ സിദ്ധു നോട് പറയും കൃഷ്ണാ…..?????ഇതിന്റെ പിന്നിലും ഞാനാണെന്നേ അവൻ കരുതൂ…ആ പഴി കൂടി എന്റെ തലയിൽ വീഴും…. ഞാൻ അങ്ങനെ…..?? സിദ്ധുനോട്….???നിമ്മിയെ ഭർത്താവിന്റെ അനിയത്തിയായല്ല സ്വന്തം ആയിട്ട് തന്നെയാ ഈ കാലം വരെ കണ്ടതും സ്നേഹിച്ചതും ഒക്കെ…. വന്ന് അന്ന് മുതൽ ഏട്ടത്തി ന്ന് വിളിച്ചോണ്ട് എല്ലാത്തിനും അവളുണ്ടായിരുന്നു എന്റെ കൂടെ….

ഏട്ടത്തി എന്നതിൽ ഉപരി ആമിയുടെ സ്ഥാനം തന്നെയാ അവളെനിക്ക് തന്നത്… അങ്ങനെയുള്ള അവൾക്ക്അവളാഗ്രഹിച്ച ജീവിതം കൊടുക്കേണ്ടത് ചേച്ചിയെന്ന നിലയിൽ എന്റെ കടമയാണ്…. ഞാൻ അവൾക്ക് കൊടുത്ത വാക്കും വിശ്വസവും സ്നേഹവും ഒക്കെ സത്യമാണെങ്കിൽഎന്തു വിലകൊടുത്തും അവളാഗ്രഹിച്ചത് ഞാനതവൾക്ക് നേടി കൊടുക്കും…….മനസ്സിൽ പറഞ്ഞൊറപ്പിച്ച് കണ്ണുകൾ ഇറുക്കിയടച്ചപ്പോ  എന്തിനെന്നറിയാതെ കൺ കോണിലൂടെ കണ്ണീർ ഒലിച്ചിറങ്ങിയിരുന്നു…..