19/04/2026

മഴ : ഭാഗം 27

രചന – ആർദ്ര അമ്മു

കണ്ടത് സത്യമോ മിഥ്യയോ എന്നറിയാതെ അവൾ തറഞ്ഞു നിന്നു. ഒരു നിമിഷത്തെ പകപ്പിന് ശേഷം ബോധം വീണ്ടെടുത്തവൾ അയാൾ പോയ വഴിയേ തിരിഞ്ഞു നോക്കി. എന്നാൽ അവിടം ശൂന്യമായിരുന്നു. എന്തോ ഓർത്തെന്നതുപോലെ അവൾ ഹോസ്പിറ്റൽ എൻട്രൻസിലേക്കോടി. പക്ഷെ നിരാശയായിരുന്നു ഫലം. അഭിയേട്ടൻ എങ്ങനെ ഇവിടെ????? ഇനി അതഭിയേട്ടൻ അല്ലായിരുന്നോ??? പക്ഷെ ആ റ്റാറ്റൂ അതുപോലെ ആ കണ്ണുകൾ………… മനസ്സിൽ ചിന്തകൾ കൂടി. അവൾ വേഗം ഋഷിയുടെ ക്യാബിനിലേക്കോടി. അനുവാദം പോലും ചോദിക്കാതെ ഡോർ തുറന്നവൾ അകത്തു കയറി. ഒരു കാൾ ചെയ്തു കൊണ്ടിരുന്ന ഋഷി ടേബിളിൽ രണ്ടു കയ്യും കുത്തി കിതപ്പോടെ നിൽക്കുന്ന അവളെ കണ്ടു ഞെട്ടി. I’ll call you later. അത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്തു. എന്താടി എന്തുപറ്റി??? അത്….. അത്….. ഞാൻ അഭിയേട്ടനെ കണ്ടു. What?????? സത്യം ഞാൻ കണ്ടു അഭിയേട്ടനെ ഋഷിയേട്ടന്റെ ക്യാബിനിന്റെ അടുത്ത് വെച്ച് ഞാൻ കണ്ടു.

നന്ദു നിനക്ക് വെറുതെ തോന്നിയതായിരിക്കും. ഇല്ലെന്നേ ഞാൻ കണ്ടു. അവൾ കുറച്ചു മുൻപ് നടന്നതൊക്കെ വിശദമായി പറഞ്ഞു കേൾപ്പിച്ചു. എന്റെ നന്ദൂ നിനക്ക് തോന്നിയതായിരിക്കും അല്ലെങ്കിൽ തന്നെ ഇവിടെ വരേണ്ട ആവശ്യം നിന്റെ അഭിയേട്ടനെന്താ???? പക്ഷെ ആ റ്റാറ്റൂ………. ശെടാ ഒരു റ്റാറ്റൂവിന്റെ പേരിൽ ഇങ്ങനെ പേടിക്കണോ എത്രയോ പേരുടെ കയ്യിൽ ഒരുപോലെയുള്ള റ്റാറ്റൂ കാണും എന്നുകരുതി അവരെല്ലാം ഒരാളാണോ??? Its quiet natuaral. പക്ഷെ എനിക്ക്…….. എനിക്കെന്തോ മനസ്സിൽ പേടി തോന്നുന്നു. ഞാനിവിടെ ഉണ്ടെന്നറിഞ്ഞാൽ എന്നെ……. എന്നെയവർ കൊണ്ടുപോവും…….. എനിക്ക്……… എനിക്ക്…… പേടിയാ……… അവൾ കരയാൻ തുടങ്ങി. ഏയ്‌ നന്ദൂ നീയിങ്ങനെ കരയല്ലേടി നിന്നെ ആരും എവിടെയും കൊണ്ടുപോവാൻ പോണില്ല. നിനക്ക് ഞാനില്ലെടി എന്റെ അടുത്ത് നിന്ന് ആരും നിന്നെ കൊണ്ടുപോവില്ല.

വെറുതെ പേടിച്ചു കരയാൻ നിക്കാതെ ഒന്ന് സ്ട്രോങ്ങായി നിക്കെന്റെ നന്ദൂട്ടാ ഒന്നുമില്ലേലും നീ ഋഷിദേവിന്റെ പെണ്ണല്ലേ ആ ധൈര്യമെങ്കിലും കാണിക്കെന്റെ നന്ദൂ നീ. അവളെ നെഞ്ചോടു ചേർത്തവൻ ആശ്വാസിപ്പിച്ചു. അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു. മതി കരഞ്ഞത് പോയീ മുഖം കഴുക് ചെല്ല്……….. അവളെ ഉന്തി അവൻ വാഷ്‌റൂമിലേക്ക് വിട്ടു. അവൾ വാഷ്‌റൂമിൽ കയറി എന്നുറപ്പായതും അവൻ ടേബിളിൽ ഇരുന്ന ഫോൺ എടുത്തു വാട്സാപ്പ് തുറന്നതിലെ ഒരു അൺസേവ്ഡ് നമ്പറിലേക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു. *Don’t worry she is ok now* അതയാൾ കണ്ടു എന്നുറപ്പായതും അവൻ ഫോൺ തിരികെ വെച്ചു. മുഖത്ത് തണുത്ത വെള്ളം വീണപ്പോൾ തന്നെ അവൾക്ക് ഒരാശ്വാസം തോന്നി. എല്ലാം വെറും കോയിൻസിടൻസ് ആണെന്ന് സമാധാനിച്ചു വെളിയിലേക്കിറങ്ങി.

പുറത്ത് അവളെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടവൾ ചിരിച്ചു. അവളുടെ ചിരി കണ്ട് അവന്റെ മുഖത്തും ഒരു ചിരി വിടർന്നു. നിറഞ്ഞ ചിരിയോടെയവൻ കൈ വിടർത്തി. അത് കണ്ടവൾ വേഗം തന്നെ അവന്റെ നെഞ്ചിലേക്കണഞ്ഞു. ചിരിയോടെ അവളെ വട്ടം പിടിച്ചവൻ നിന്നു. നന്ദൂ………………. മ്മ്മ്മ്………………. മാറിയോ സങ്കടമൊക്കെ. മാറി. ശരിക്കും. ആഹ്. എന്നിട്ടെനിക്ക് തോന്നിയില്ലല്ലോ???? ഇല്ലെന്നേ ശരിക്കും മാറി. എന്നാൽ ഞാനൊന്ന് നോക്കട്ടെ. അത് കേട്ടവൾ തലയുയർത്തി നോക്കി. കുസൃതി ചിരിയോടെ നിക്കുന്ന അവന്റെ നിൽപ്പും നോട്ടവും കണ്ടപ്പോഴേ ചേട്ടൻ വേറെ മൂഡിലാണെന്നവൾക്ക് മനസ്സിലായി. പിടി വിടുവിക്കാൻ നോക്കും തോറും മുറുകി കൊണ്ടിരുന്നു. ഋഷിയേട്ടാ………………. മ്മ്മ്മ്…………….. വേണ്ട. അതിനുത്തരം കൊടുക്കാതെ അവളെ പൊക്കിയവൻ ടേബിളിൽ ഇരുത്തി.

അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടി വിരലിനാൽ മാറ്റി. പയ്യെ മുഖം കയ്യിലെടുത്തവളുടെ വിറയ്ക്കുന്ന അധരങ്ങളെ ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ സഞ്ചരിച്ചു. അവൾ കണ്ണുകൾ ഇറുകെ പൂട്ടിയിരുന്നു. മേ ഐ കമിൻ സർ……….. ഐഷുവിന്റെ ശബ്ദം കേട്ടവൻ അകന്നു മാറി. നെറ്റിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു. ശ്രീ അത് കണ്ടു ചിരിയോടെ വാ പൊത്തി. അത് കണ്ടവളെ രൂക്ഷമായി നോക്കിയിട്ട് ടേബിളിൽ നിന്നിറക്കി താഴെ നിർത്തി. ഇങ്ങോട്ട് കയറി വാടി കുരുപ്പേ. അവനിൽ നിന്ന് ഉത്തരം കിട്ടിയപ്പോൾ ഡോർ തുറന്നവൾ അകത്തു കയറി. എന്താ ഋഷിയെട്ടാ ഞാൻ കട്ടുറുമ്പായോ???? നിഷ്കു മട്ടിൽ അവൾ ചോദിച്ചു.

ഏയ്‌ ഇല്ലേയില്ല. എന്നാലും ഇത്ര കൃത്യമായി കറക്റ്റ് സമയത്ത് തന്നെ നീ എവിടുന്ന് പൊട്ടി വീഴുന്നു. അതാണ് ഐഷു ഒരു തരത്തിലുള്ള തെറ്റും നടക്കാൻ ഞാൻ സമ്മതിക്കില്ല. അത് ആര് തന്നെയായാലും അനുവദനീയമല്ല. മോൻ തല്ക്കാലം ദർശന സുഖം അറിഞ്ഞാൽ മതി. എനിക്കും അവസരം വരുമെടി അന്ന് കാണിച്ചു തരാം. പല്ലിറുമി അത്രയും അവൻ പറഞ്ഞു നിർത്തി. അതപ്പോഴല്ലേ ഇപ്പൊ ഞാൻ ഇവളെയും കൊണ്ട് പോകുവാ അല്ലെങ്കിൽ അടുത്ത് തന്നെ ഇവളെ ഇവിടുത്തെ ഗൈനക്കിനെ കാണിക്കേണ്ടി വരും. അത്രയും പറഞ്ഞവൾ ശ്രീയേയും വലിച്ചു കൊണ്ട് പുറത്തേക്കോടി. അവിടെ നിന്നാൽ ഇഞ്ചുറിസ് ടു ഹെൽത്ത് ആണെന്ന് അവൾക്ക് നല്ലവണ്ണം അറിയാം.

രാത്രി മംഗലത്തുള്ള എല്ലാവരും ഫുഡ്‌ കഴിക്കുകയായിരുന്നു. അമ്മേ പപ്പടം……. ഋതു ചോദിച്ചു. നീയല്ലേടി ഇപ്പൊ 3എണ്ണം തിന്നത്??? മതി ഇനി നിനക്ക് പപ്പടമില്ല. പപ്പാ……… അവൾ ചിണുങ്ങികൊണ്ട് വിശ്വനെ നോക്കി. എന്റെ ലക്ഷ്മി നീ ഒരെണ്ണം അവൾക്ക് കൊടുക്ക്‌ ഇനി അവൾ ചോദിക്കില്ല. ഓഹ് വന്നല്ലോ അച്ഛൻ സപ്പോർട്ട് ചെയ്യാൻ. ഹും ഇന്നാ തിന്ന്. ഇങ്ങനെ ആണോ ഒരമ്മ മക്കൾക്ക് ആഹാരം കൊടുക്കേണ്ടത്???? വേണേൽ തിന്നിട്ടേറ്റു പോടീ….. ഹാ അങ്ങനെ പറ. മൂന്നു പേർക്കുള്ളത് ഒറ്റയ്ക്ക് കേറ്റും എന്നിട്ടും ഇതൊന്നും ശരീരത്തിൽ ഇല്ലല്ലോടി നത്തോലി. ഋഷി അവളെ പുച്ഛിച്ചു. പോടാ പോടാ…….. പോടാന്നോ മൂത്തവരെ ബാഹുമാനിക്കാൻ പഠിക്കെടി ആദ്യം വെറുതെ അല്ല നീയിങ്ങനെ വളർച്ച മുരടിച്ചു നിക്കുന്നത് കുരുട്ടെ….. ഋതു അവനോടുള്ള ദേഷ്യത്തിന് കാസറോളിൽ ഇരുന്ന ബാക്കി ചോറ് കൂടി എടുത്തിട്ട് കറിയും ഒഴിച്ച് കഴിക്കാൻ തുടങ്ങി. ലക്ഷ്മിയേ ഇത്തിരി ചോറിട്ടേ. ചോറോ??? ബാക്കി ഉണ്ടായിരുന്ന ചോറാണ് നിങ്ങളുടെ പോന്നുമോൾ എടുത്തു വെട്ടിവിഴുങ്ങുന്നത്. എന്നോടീ ചതി വേണമായിരുന്നോ എന്നർത്ഥത്തിൽ അയാൾ ഋതുവിനെ നോക്കി.

സോറി പപ്പാ വിശന്നാൽ ഞാൻ ഞാനല്ലാതാവും. വാഴ വെച്ചാൽ മതിയായിരുന്നു. ആത്മഗതിച്ചു കൊണ്ടയാൾ എഴുന്നേറ്റു പോയി. അത് കേട്ട് ഋഷിയവളെ കളിയാക്കി ചിരിച്ചു. ദേഷ്യത്തിൽ ഒന്നും കിട്ടാഞ്ഞിട്ട് ടേബിളിൽ ഇരുന്ന പഴം എടുത്തു തിന്നാൻ തുടങ്ങി. അവസാനം പഴം തീർന്നാൽ നാളെ കാലത്ത് പുട്ട് വെറുതെ തിന്നേണ്ടി വരുമെന്ന് ലക്ഷ്മി പറഞ്ഞപ്പോഴാണ് അവളാ ഉദ്യമം ഉപേക്ഷിച്ചത്. ഇതെല്ലാം കണ്ടു ഋഷി ചിരിയോടെ മുകളിലേക്ക് പോയി. മുറിയിൽ കയറിയപ്പോഴാണ് ബെഡിൽ കിടന്നു റിങ് ചെയ്യുന്ന ഫോൺ കാണുന്നത്. ഫോൺ അറ്റൻഡ് ചെയ്തവൻ ചെവിയിലേക്ക് വെച്ചു. ഋഷി എബിൻ നമ്മുടെ കെണിയിൽ വന്നു ചാടിയിട്ടുണ്ട്. അത് കേട്ടവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഞാനിന്ന് തന്നെ അങ്ങോട്ട്‌ വരാം എനിക്കവനെ ശരിക്കൊന്ന് കാണണം. അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി. മ്മ്മ്മ് പോര് നിനക്ക് ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്. ഓക്കേ ബൈ ഞാൻ ഇറങ്ങാൻ തയ്യാറെടുക്കട്ടെ.

ശരി ഡാ. ഫോൺ കട്ട്‌ ചെയ്തു ഋഷി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ബാഗും എടുത്ത് വെളിയിലേക്കിറങ്ങി. അവൻ നേരെ ഓഫീസ് റൂമിലേക്ക്‌ നടന്നു. അവനെ കണ്ട് അവിടെ ഫയലുകൾ നോക്കിയിരുന്ന വിശ്വൻ എഴുന്നേറ്റു. അവനെയും അവന്റെ ചുമലിൽ കിടക്കുന്ന ബാഗിനെയും അയാൾ സംശയത്തോടെ നോക്കി. നീയിതെങ്ങോട്ടാ ഋഷി??? ബാംഗ്ലൂർക്ക്. അത് കേട്ട് അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവനെ കിട്ടിയല്ലേ???? അത് കേട്ട് ഋഷി ചിരിയോടെ തലയാട്ടി. മ്മ്മ്മ് പോയി വാ എല്ലാം പെട്ടെന്ന് തന്നെ ശരിയാക്കണം എന്നിട്ട് വേണം എന്റെ മരുമകളെ ഇവിടേക്ക് കൊണ്ടുവരാൻ. മനസ്സ് നിറഞ്ഞൊരു ചിരി ആയിരുന്നു അവന്റെ മറുപടി. നീയെങ്ങോട്ടാ ഋഷി ഈ രാത്രി പോവുന്നത്???? അങ്ങോട്ട്‌ വന്ന ലക്ഷ്മി അവനോട് ചോദിച്ചു. ഇത്രയും നാൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ പോകുവാ എന്റെ ലക്ഷ്മികുട്ടി. അത് കേട്ട് ലക്ഷ്മി സംശയത്തോടെ വിശ്വനെ നോക്കി.

അവൻ ബാംഗ്ലൂർക്ക് പോകുവാ മറ്റവനെ കിട്ടിയിട്ടുണ്ട്. ഋഷികുട്ടാ സൂക്ഷിച്ചു വേണം. എനിക്ക് നല്ല പേടിയുണ്ട് എല്ലാം ശരിയായില്ലെങ്കിൽ…………. ആധിയോടെ അവർ പറഞ്ഞു നിർത്തി. ഹാ പേടിക്കാതെന്റെ അമ്മകുട്ടി നാളത്തോടെ എല്ലാം ശരിയാകും അല്ലെങ്കിൽ ശരിയാക്കും ഈ ഋഷി. മ്മ്മ്മ് എല്ലാം നന്നായി വന്നാൽ മതി എന്റെ കൃഷ്ണാ. അവർ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു. എന്നാൽ ഞാൻ ഇറങ്ങട്ടെ അല്ലെങ്കിൽ ഫ്ലൈറ്റ് മിസ്സാവും. ലക്ഷ്മിയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് വിശ്വനെ ഒന്ന് പുണർന്നിട്ടവൻ പുറത്തേക്കിറങ്ങി. അവന്റെ പോക്ക് നോക്കി ആധിയോടെ നിൽക്കുന്ന ലക്ഷ്മിയെ ചേർത്തു പിടിച്ചു ആശ്വാസിപ്പിച്ചുകൊണ്ട് വിശ്വൻ മുറിയിലേക്ക് നടന്നു.

രാവിലെ എഴുന്നേറ്റത് മുതൽ ശ്രീക്ക് മനസ്സിന് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. അരുതാത്തതെന്തോ നടക്കാൻ പോവുന്നു എന്നാരോ മനസ്സിലിരുന്ന് പറയുന്നത് പോലെ. പൂജാമുറിയിൽ കയറി മനസ്സുരുകിയവൾ പ്രാർത്ഥിച്ചു. എങ്കിലും മനസ്സിന് ഒരു സമാധാനം കിട്ടിയില്ല. കലങ്ങി മറിഞ്ഞ മനസ്സുമായി അവൾ ഹോസ്പിറ്റലിലേക്ക് പോയി. ഋഷിയോട് സംസാരിക്കാൻ അവന്റെ ക്യാബിനിലേക്ക് നടന്നു. എന്നാൽ അവനെ കാണാതെ അവളുടെ ഹൃദയം വിങ്ങി. അവൾ ഫോൺ എടുത്തു ഋഷിയെ വിളിച്ചു. പക്ഷെ കിട്ടിയില്ല. ഒരു സമാധാനം കിട്ടാനായി ഋതുവിനെ വിളിച്ചു ചോദിച്ചു. അവളിൽ നിന്ന് ഋഷി ബാംഗ്ലൂർ പോയെന്നറിഞ്ഞു. അവളോട്‌ പറയാതെ പോയതിൽ അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ തോന്നി. അവൾ തിരികെ അവളുടെ ക്യാബിനിലേക്ക് നടന്നു.

ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ ഒരു റെഡ് ജീപ്പ് കോമ്പസ് വന്നു നിന്നു. അതിൽ നിന്ന് ഒരു സ്കൈബ്ലൂ ഷർട്ടും ക്രീം കളർ ജീൻസും ഇട്ടൊരു സുമുഖനായ ചെറുപ്പക്കാരൻ വന്നിറങ്ങി. മുഖത്തിരുന്ന കൂളിംഗ് ഗ്ലാസ്‌ ഊരിയവൻ ഷർട്ടിൽ തൂക്കിയിട്ടകത്തേക്ക് കയറി. എക്സ്ക്യൂസ് മി ഇവിടെ പീഡിയാട്രിഷനായി വർക്ക്‌ ചെയ്യുന്ന ശ്രീനന്ദ ഹരിനന്ദനെ ഒന്ന് കാണണമായിരുന്നു. എൻക്വയറിയിൽ ഇരുന്ന പെൺകുട്ടിയോടവൻ തിരക്കി. അവൾ അയാളെ സംശയത്തോടെ നോക്കി. അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ???? ഇല്ല.

അപ്പോയ്ന്റ്മെന്റ് ഇല്ലെങ്കിൽ കാണാൻ പറ്റില്ല. ഓഹ് ഞാൻ ശ്രീയുടെ വുഡ്ബിയാണ് അപ്പോയ്ന്റ്മെന്റ് ആവശ്യം ആണെന്ന് അവളെന്നോട് പറഞ്ഞില്ല ഇവിടെ വരാനാ പറഞ്ഞത്. ഓഹ് ഐ ആം സോറി എനിക്കറിയില്ലായിരുന്നു. Its ok. അവളുടെ ക്യാബിൻ എവിടെ ആണെന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു. അത് സർ ഇവിടുന്ന് നേരെ പോയി റൈറ്റ് നാലാമത്തെ റൂമാണ്. Thank you. You are welcome sir. അയാൾ അവൾ പറഞ്ഞ വഴി നടന്നു. മേ ഐ കമിൻ ഡോക്ടർ. യെസ്…….. അകത്തേക്ക് കയറിയത് ആരാണെന്ന് തലയുയർത്തി നോക്കിയ ശ്രീ നടുങ്ങി. അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. വിവേക്………. ഞെട്ടലോടെ അവളാ പേര് പറഞ്ഞു.