16/04/2026

ഹൃദയതാളം : ഭാഗം 38

രചന – ചിലങ്ക

പാലുമായ് പാറു റൂമിന്റെ അടുത്ത് എത്തിയതും ഒന്ന് നിന്നു.. എന്തൊരു പഴഞ്ചൻ ഏർപ്പാടാ.. ഒരു പാല് .. ഇതിന് പകരം വല്ല വോട്കയോ വൈനോ മതിയായിരുന്നു………
അഹ് ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.. ഡോർ തുറന്നതും ദോ ഒറ്റ വലി … കൈയിലെ ഗ്ലാസ്സ് നൈസ് ആയിട്ട് താഴെ വീണ് പൊട്ടി… ഒന്ന് ഞെട്ടി പാറു നോക്കിയതും ഡോർ അടച്ച് തന്റെ നേരെ വരുന്ന കിരൺ… ഈശ്വര ഇയാളിത് എന്തോന്ന് ഇച്ചിരി മയത്തിലൊക്കെ വേണ്ടേ…. എന്നും മനസ്സിൽ പറഞ്ഞ് അവൾ പിറകോട്ട് നടന്നു…. കിരൺ മുന്നോട്ട് വന്നുകൊണ്ടേയിരുന്നു അവസാനo ബാലൻസ് തെറ്റി അവൾ ബെഡിലേക്ക് മറിഞ്ഞു
കള്ള ചിരിയോടെ ഷർട്ടിന്റെ ഓരോ ബട്ടൺസ്സും അഴിക്കാൻ തുടങ്ങി.. കുറ്റം പറയാൻ പറ്റില്ല…… മുല്ലപ്പൂ…. പാല്……. കൂടാതെ സുന്ദരിയായ ഭാര്യ…. ഒരു മഴയുടെ കുറവുണ്ട്… തങ്ക ഭസ്സ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞാൻ……………അതും പാടി അവളിലേക്ക് അവൻ മുഖം അടുപ്പിച്ചുഅത് എന്നെ മുടങിയതാ.നാല് വെട്ടം എന്ത്‌
കിരൺ അറിയാതെ വാ തുറന്ന് പോയ്‌. കിരണേട്ടൻ എന്നോട് ക്ഷമിക്കാണം… ഞാൻ ഗർഭിണിയാണ്.. അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി…. കിരൺ ആകെ വണ്ടർ അടിച്ച് നിൽക്കുകയാണ്……

സത്യം ആണോടി ഇത്…. ആരാ ഇതിന്റെ ഉത്തരവാദി… പറയടി.. നിങ്ങൾ തന്നെ…. ഞാനോ എപ്പോ ഞാൻ അറിയാതെ എങനെയാടി നിനക്ക് ഗർഭം ഉണ്ടാകുന്നത് അതിന് നിങ്ങൾക്കല്ലല്ലോ എനിക്കല്ലേ ഗർഭം ഡി ചുമ്മാ കളിക്കല്ലേ… ഞാൻ തമാശ പറഞ്ഞതല്ല..
ഞാൻ ഗർഭിണി ആണ്. അതും നിങ്ങളുടെ ബ്ലഡിൽ ഉണ്ടായത്… എന്റെ യോ.. ആ അതേ അന്ന് ആ രാത്രിയിൽ…. തറവാട്ടിൽ വെച്ച്……. ഉത്സവം കഴിഞ്ഞ അന്ന് രാത്രി….. കുടിച്ച് ഫിറ്റ്‌ ആയി നിങ്ങൾ… അയ്യോ അവൾ കിടന്ന് കരയാൻ തുടങ്ങി…… അനക്കമൊന്നും ഇല്ലാതെ ഇടം കണ്ണിട്ട് നോക്കിയപ്പോ കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന കിരൺ…… ഈ….. ഏറ്റില്ല അല്ലേ….. ഒറ്റ തെള്ള് ദാ കിടക്കുന്നു പാറു… കിരൺ അവളുടെ ദേഹത്തേക്ക് അമർന്ന് കൈ കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു… പാറു അവനിൽ നിന്നുo മാറാൻ നോക്കുന്നുണ്ടെങ്കിലും പറ്റിയില്ല…. ഫസ്റ്റ് നൈറ്റ്‌ കുളവക്കാൻ നോക്കിയതാ അല്ലേ…. കൈ അവളിൽ നിന്നുo മാറ്റി കിരൺ ചോദിച്ചതും അവൾ ഒരു വളിച്ച ചിരി അവന് നൽകി…. നിന്റെ സമ്മതമില്ലാതെ എനിക്കൊന്നുo വേണ്ട പാറു…. ഞാൻ ഒരിക്കലും നിന്റെ ശരീരത്തെ അല്ല പ്രണയിച്ചത്….. നിന്നെ മാത്രമാണ്….. നിന്നെ മാത്രം…… ഒരിക്കലുംനിന്റെ സമ്മതമില്ലാതെ എനിക്ക് നിന്നെ വേണ്ട……… അത് കേട്ടതും പാറു മുഖം ഉയർത്തി അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…. അവന്റെ കണ്ണുകൾ പുറത്തേക്ക് തെള്ളി… തുടങ്ങിവെച്ചത് പാറു ആണെങ്കിൽ പിന്നീടങ്ങോട്ട് പാറു വിന്റെ ചുണ്ടുകൾ അവന്റെ വായിൽ ആയിരുന്നു…… പരസ്പരം ചുംബിച്ചു ശരീരത്തിലമർന്നു ഇരുവരുടെയും ശരീരങ്ങൾ നഗ്നമായി അവന്റെ ചുണ്ടും നാക്കും പല്ലുമെല്ലാം അവളുടെ ദേഹത്ത് വേദനകൾ ഉണ്ടാക്കി. അവൻ നൽകുന്ന ഓരോ വേദനയും അവൾ പ്രണയത്തോടെ അത്രയും സ്നേഹത്തോടെ സ്വികരിച്ചു…. അവസാനം രാത്രിയുടെ ഏതോ യാമത്തിൽ തന്റെ പെണ്ണിനെ സ്വന്തമാക്കിയ നിർവ്യതിയിൽ കിതപ്പോടെ തളർന്ന് അവളുടെ മാറിൽ ചാഞ്ഞു കിടക്കുന്നതിന് മുന്നേ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർക്കാൻ അവൻ മറന്നില്ല…. ഉറക്കത്തിന്റ ആലസ്യത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കണ്ണുകൾ മെല്ലേ അടഞ്ഞു…. അവന്റെയും.

**********************

രാവിലെ കാർത്തി എല്ലാരോടും താൻ അച്ഛനാകാൻ പോകുന്ന കാര്യം പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ….. അച്ഛനും അമ്മയും മീനുവും കിരണും പാറുവും സച്ചുവും എല്ലാരും എന്തൊരു സ്നേഹം ലെച്ചു വിനോട്.. ഉമ്മ കൊടുക്കുന്നും.. കെട്ടിപ്പിടിക്കുന്നു…. ഓഹ്….. കാർത്തി അത് കണ്ടോണ്ട് നിൽക്കുകയാണ്…..
എന്നെ ആർക്കും വേണ്ടേ ഇതിൽ എനിക്കും ഒരു പങ്ക് ഉണ്ട്. കെറുവോടെ അവൻ പറഞ്ഞു…. ആര് കേൾക്കാൻ. ഹോ എല്ലാം എന്റെ പാറു വലതുകാൾ വെച്ചതിന്റെ ഐശ്വര്യo…( കിരൺ ) ഓഹോ അതുകൊള്ളാം കഷ്ട്ടപ്പെട്ടത് എന്റെ കാർത്തി
ക്രെഡിറ്റ്‌ ഇവൾക്ക്..വന്റെ ആത്മർത്ഥതയ്ക്ക് ഒരു വിലയും ഇല്ലാ.. അല്ലേ… സച്ചു കാർത്തിയുടെ തോളിൽ കൈ ഇട്ട് പറഞ്ഞതും എല്ലാരും അവനെ നോക്കി ചിരിച്ചു ലെച്ചു നീ റെഡിയാക് നമ്മൾക്ക് ഹോസ്പിറ്റലിൽ പോകം രാധിക ഡോക്ടറേ കാണിക്കാം.
(കാർത്തി ) അതിന് നീ ഡോക്ടറല്ലേ.. നിനക്ക് നോക്കിക്കൂടെ മോളെ.. (ഭാനുമ്മ,) അത് വേണ്ടമ്മാ ഒരു അച്ഛന്റ്റെ റോൾ മതി…. ഇവളുടെ കാര്യത്തിൽ എനിക്ക് ഡോക്ടറിന്റെ റോൾ പറ്റൂലാ… ഇവനെന്തോന്നടെയ്യ്….. ( അച്ഛൻ കൈ മലർത്തി ) ലെച്ചു അവനെ മുഖം കൂർപ്പിച്ച് നോക്കി. പറ്റില്ല എന്റെ പ്രസവം നീയെടുത്താൽ മതി… അല്ലെങ്കിൽ ഞാൻ പ്രസവിക്കില്ല. അത് കേട്ടതും എല്ലാരും വാ തുറന്ന് നിന്നും. ഈ ലെച്ചു ചേച്ചി ഇതെന്തോന്നാ പറയുന്നേ തടഞ്ഞു നിർത്താൻ ഇതെന്തോന്ന് മുല്ലപ്പെരിയാറിന്റെ ചോർച്ചയോ… ( മീനു )

ലെച്ചു ഞാൻ ഒരു ഡോക്ടർ ആണ് സമ്മതിക്കുന്നു… പക്ഷെ ഞാനൊരു അച്ഛനുമാണ്… എന്റെ കഴിവിൽ എനിക്ക് നല്ല വിശ്വാസം ഉണ്ട്.. പക്ഷെ ഒരു അച്ഛനെന്ന സ്ഥാനം മാത്രം ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു… ഒരുപാട് അച്ഛന്മാരുടെ കൈകളിൽ അവരുടെ കുഞ്ഞുങ്ങളെ കൊടുത്തവനാണ് ഞാൻ……. ഗർഭകാലത്ത് ഓരോ നിർദേശങ്ങൾ കൊടുക്കുമ്പോൾ ഭാര്യമാരുടെ കൈകളിൽ അവരുടെ ഭർത്താക്കന്മാരുടെ കൈ കൾ കരുതലോടെ മുറുകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഓരോ ചെക്കപ്പ് കഴിയുമ്പോൾ എന്റെ വായിൽ നിന്നുo കേൾക്കാൻ പോകുന്ന കാര്യങ്ങൾ അറിയാൻ വേണ്ടിയുള്ള അവരുടെ ആകാംഷ….. അതൊക്കെ വല്ലാത്ത ഫീൽ ആണ്.. സത്യമല്ലേ അച്ഛാ……. കാർത്തി അച്ഛനോട് ചോദിച്ചതും അദ്ദേഹം അതേയെന്ന് തലയാട്ടി…. ഇതൊക്കെ ഞാൻ നിന്നെ നോക്കുമ്പോൾ എനിക്ക് ഫീൽ ആകില്ല…. അറിയോ,???? അവൻ അത്രയും പറഞ്ഞപ്പോൾ കാർത്തി പറഞ്ഞത് ശരിയാണെന്ന് തോന്നി.ലെച്ചു അവന്റെ കൈകളിൽ പിടിത്തം മുറുക്കി കണ്ണടച്ച് കാണിച്ചു….. ഡി എനിക്കും വേണം …… ഒരു വാവ….. കിരൺ പാറു വിനെ തോണ്ടി പറഞ്ഞതും അവൾ അവനെ അടിമുടി നോക്കി…. ഇന്നലെ അങ്ങോട്ട് ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞിട്ട് ഇപ്പോൾ ഗർഭിണിയായി നാളെ രാവിലെ നിങ്ങൾക്ക് ഞാൻ കൊച്ചിനെ പെറ്റ് തരാം .. അങ്ങോട്ട് മാറ് മനുഷ്യ… അതും പറഞ്ഞ് ഒറ്റ തെള്ള്.

**********************

എല്ലാരും ഹാളിൽ നിന്ന് പോയ്‌.മീനു സച്ചു വിനെ തോണ്ടി….. ഹും എന്താ…..?, നമ്മൾക്കും വേണ്ടേ വാവ…. എടി അതിന് കല്യാണം കഴിഞ്ഞില്ലല്ലോ.. അതെന്താ കല്യാണം കഴിക്കാത്ത എനിക്ക് ഇങ്ങനെ പറയാൻ പാടില്ലെന്നുണ്ടോ… ആദ്യം നീയൊന്ന് വളര്…. അതും പറഞ്ഞ് തിരിഞ്ഞതും മീനു അവന്റെ മുന്നിൽ കേറി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു…. സച്ചു ഞെട്ടി പണ്ടാരം ആയി…അവളെ മാറ്റാനായി നോക്കിയിട്ടും ഒരു തരത്തിൽ അവൾ മാറിയില്ല… ഹൈറ്റ് പറ്റാത്തതുകൊണ്ട് അവന്റെ കാലിൽ കേറി നിന്ന് അവന്റെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു…. സച്ചു ഇപ്പോഴും വിറച്ച് നിൽക്കുകയാണ്….. അവസാനം അവനിൽ നിന്നുo മാറി അവൾ ചുണ്ട് തുടച്ചു…. ബൂസ്റ്റ് ഈസ്‌ ദ സീക്രറ്റ് ഓഫ് മൈ എനർജി…. ഇനി ഞാൻ വളർന്നില്ലെന്ന് പറഞ്ഞാൽ…. അറിയാലോ മീനു കൊച്ചല്ല… നിക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞു… അതും പറഞ്ഞ് അവൾ പോയ്‌… സച്ചു ഇപ്പോഴും വാ തുറന്ന് നിൽക്കുകയാണ്

*******************

പിന്നീട് അങ്ങോട്ട് ഗർഭകാലമായിരുന്നു… എല്ലാരും ഹാപ്പി…. പേരകുട്ടി ഉണ്ടാകുന്ന സന്തോഷത്തിൽ ആയിരുന്നു അച്ഛന്മാരും അമ്മമാരും. ആദ്യത്തെ മൂന്ന് മാസം സൂക്ഷിക്കണo എന്ന ഡോക്ടറിന്റെ നിർദേശം അനുസരിച്ച് ലെച്ചു കിടത്തം ഭാനു അമ്മയുടെ അടുത്താക്കി. അച്ഛൻ അങ്ങനെ അവിടെ ഔട്ട്‌ ആയി…. ഈ നടപടി ശരിയല്ലച്ചാ എന്ന് കാർത്തി പറയുമ്പോൾ അച്ഛൻ കെട്ടിപ്പിടിച്ചു കൊണ്ട് പറയും…
” മൂന്ന് മാസം അവൾക് റസ്റ്റ്‌ കൊടുക്കണമെന്ന് പറഞ്ഞത് എല്ലാ അർഥത്തിലുമാണ് മകനെ….. ” കിരണും പാറുവും പ്രേമിച്ചു കൊണ്ടിരിക്കുന്നു….ലെച്ചു പ്രെഗ്നന്റ് ആയതുകൊണ്ട് പാറു കോളേജിൽ പോക്ക് അങ്ങോട്ട് നിർത്തി.കിരൺ ആണെങ്കിൽ അവളെ കോളേജിൽ പോകാൻ എല്ലാ അടവും എടുക്കുമെങ്കിലും….. നിങ്ങൾക്ക് വാവേ വേണോ… നിങ്ങൾക്ക് അച്ഛനാകണോ.. എന്ന ഈ രണ്ട് ചോദ്യത്തിന് മുന്നിൽ അവൻ പകച്ചു പോകും.. മീനു നാട്ടിലാണ്…എന്നാലും വിളിക്കും സച്ചു അവളെ പോയ്‌ കാണും.
ഇപ്പോൾ അവൻ നീ വളർന്നില്ലെന്ന് പറയില്ല എല്ലാരും സദാസമയം ലെച്ചു വിന്റെ പിറകിലാണ്… അവളെ തീറ്റിപ്പിക്കലും പരിചരണവും. അവശതകൾ ഒരുപാട് ഉണ്ടായിരുന്നു… ആദ്യത്തെ രണ്ട് മാസം ഛർദിൽ ഒക്കെ കുറവായിരുന്നു എന്നാൽ മൂന്നാം മാസം മുതൽ അതിന്റെ കുറവ് അങ്ങോട്ട് തീർന്നു. കൊതിയോടെ എന്തെങ്കിലും കഴിക്കാനായി ഇരിക്കുമ്പോൾ സ്മെല് അടിച്ച് വാ പൊത്തി ഒറ്റ ഓട്ടക്കം ആണ്.. പിറകെ കാർത്തിയും പോകും… ഛർദിക്കുന്ന അവളുടെ പുറം തടകി അവസാനം ക്ഷിണിച്ച് അവന്റെ നെഞ്ചിൽ ചാരി കിടക്കുമ്പോൾ അറിയാതെ അവന്റെ കണ്ണുകൾ നിറയും….. ചില സമയത്ത് ലെച്ചു ഛർദിക്കാൻ പോകുമ്പോൾ അത് കണ്ട് അച്ഛൻ ഛർദിക്കും…. അത് കാണുമ്പോൾ ലെച്ചു വിന്റെ മൂഡ് പോകും.
പോയ്‌ മൂഡ് പോയ്‌…… അവസാനം വെള്ളം വായിൽ ഒഴിച്ച് തുപ്പി കളഞ്ഞ് അവൾ അകത്ത് കേറുമ്പോഴും അച്ഛൻ അവിടെ ഛർദിക്കുകയാകും

ഇത് നല്ല കളി ഇതിപ്പോൾ ഇവൾ ക്കണോ അച്ഛനാണോ ഗർഭം…… ( കിരൺ ) കിരൺ അച്ഛന്റ്റെ അടുത്ത് വന്ന് ചോദിച്ചതും ഫ… എന്ന ആട്ടൽ… അതിനോടൊപ്പം അവന്റെ ദേഹത്തേക്ക് ഒറ്റ ഛർദിക്കൽ.. കിരൺ വായും മൂക്കും പൊത്തിപിടിച്ചു… അവസാനം അവനും ഛർദിച്ചു……. മാറി നിന്ന് അമ്മയും പാറുവും അത് കണ്ട് ചിരിച്ചു ഹോ എന്നും ഇങ്ങനെ കാണാനുള്ള ഭാഗ്യം ഉണ്ടാക്കി തരണേ ……. ( 2ഉം ) മൂന്നാം മാസത്തെ ചെക്കപ്പിൽ അവരെ കാത്തിരുന്നത് ഇരട്ടി സന്തോഷമാണ്( എനിക്ക് അറിയില്ല തെറ്റ് ഉണ്ടെങ്കിൽ എനിക്ക് തിരുത്തി തരണേ ) ലെച്ചു വിന്റെ വയറ്റിൽ രണ്ട് വാവകളാണ്എ   ന്നുള്ളതറിഞ്ഞതും ഡോക്ടറിന്റെ മുന്നിൽ വെച്ച് അവളുടെ ചുണ്ടിൽ കാർത്തി നല്ല അടാർ കിസ്സ് കൊടുത്തു പറഞ്ഞ ഡോക്ടർ വാ തുറന്നിരുന്നു…. ഹയ്യ് ഹയ്യ് ഇരട്ട കുട്ടികൾ
ഹയ്യ് ഹയ്യ് ഇരട്ട കുട്ടികൾ… വീട്ടിൽ വന്ന് എല്ലാരോടും കാര്യം പറഞ്ഞതും സച്ചു അവിടെ നിന്ന് എല്ലാരുടെയും മുന്നിൽ നിന്ന് തുള്ളുവാണ്……. അത് കണ്ടോണ്ട് എല്ലാരും ഇരുന്ന് ചിരിക്കുന്നു…. ഹും ഇവന് കിട്ടിയത് ഇരട്ടകൾ എനിക്ക് കിട്ടിയത് പരട്ടകൾ 😒…… അച്ഛന്റെ പറച്ചിൽ കേട്ട് കാർത്തിയുടേയും കിരണിന്റെയും ചിരി നിന്നും…… നിങ്ങളുടെ കൊണം കൊണ്ടാ….. കൈയിലിരുപ്പ് നല്ലതല്ലെങ്കിൽ ഇങ്ങനെ വരും…..( അമ്മ ) ആഹാ അച്ഛൻ ഔട്ട്‌ മക്കൾ ഇൻ.., അവന്മാർ വീണ്ടും ചിരിച്ചു……..

മാസങ്ങൾ കഴിയുംന്തോറൂം ലെച്ചു വിന്റെ വയർ വീർത്തു…. രാത്രി ആകുമ്പോൾ അച്ഛൻ മക്കളോട് കിന്നാരം പറച്ചിൽ ആണ് ജോലി… ലെച്ചു അത് കണ്ടോണ്ട് ഇരിക്കും.. ഇടയ്ക്ക് ഇടയ്ക്ക് അവന്റെ ചുണ്ടുകൾ അവളുടെ വയറ്റിൽ മുത്തമിടുമ്പോൾ നല്ല ചവിട്ടുകൾ മക്കൾ കൊടുക്കും…. മീനുവിന് അവിടെ നിന്നിട്ട് ഒരു സമാധാനവും ഇല്ല..ഇടയ്ക്ക് ഇടയ്ക്ക് ലെച്ചു വിനെ വിളിച്ച് കാര്യങ്ങൾ തിരക്കും മിക്ക രാത്രികളിലും കാലിൽ നീരു കാരണം വേദനയോടെ അവൾ കരയുംകാർത്തി അവളുടെ കാലുകൾ തടകി കൊടുക്കുമ്പോൾ ആശ്വാസത്തോടെ അവൾ കാർത്തിയെ നോക്കും… ഏഴാമാസം അവളെ വിളിച്ച് കൊണ്ടുപോകണ്ടാന്ന് കാർത്തി ആവതും പറഞ്ഞിട്ട് ആരും കേട്ടില്ല. അവസാനം ചടങ്ങ് എല്ലാം കഴിഞ്ഞ് ലെച്ചു അവളുടെ വീട്ടിൽ പോയതും പിറ്റേന്ന് തന്നെ കാർത്തി രാവിലെ വന്ന് അവളെ തിരിച്ച് അവന്റെ വീട്ടിൽ കൊണ്ടുവന്നു….. ഭാര്യയെ പിരിഞ്ഞു നിൽക്കാൻ വയ്യാത്തവൻ ഈ പണിക്ക് പോകരുതെന്ന് വീട്ടിൽ കേറിയപ്പോൾ അച്ഛൻ പറയുന്നതുകേട്ട് ലെച്ചു അവനെ കലിപ്പിൽ നോക്കിയതും… ഞാൻ ഒന്ന് മാറി നിന്നാൽ ശരാധേ തപ്പി പോകാൻ നിൽക്കുവല്ലേ നിങ്ങൾസ്നേഹമുള്ള ആണുങ്ങൾ ഇങ്ങനെ ആണെന്നും പറഞ്ഞ് അമ്മ കാർത്തിയേ സപ്പോർട്ട് ചെയ്തു……

***********************

ലേബർ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷൻ അടിച്ച് നടക്കുകയാണ്കാ ർത്തി….അച്ഛന്മാർ അമ്മമാർ പാറു കിരൺ സച്ചു… എല്ലാരുമുണ്ട്…… ലെച്ചു വിനെ അവിടെ കേറ്റിയിട്ട് ഒരുപാട് നേരമായി… ഒരാഴ്ച സമയമുണ്ട് ഡെലിവറിയ്ക്ക്… പക്ഷെ ഇപ്പോഴേ അവൾക്ക് വേദന തുടങ്ങി…. മണിക്കൂറുകൾക്ക് ശേഷം രണ്ട് നേഴ്സ്സ്മാർ വെളിയിലേക്ക് വന്നു….. അവരെ കണ്ടതും എല്ലാരു അവരുടെ അടുത്തേക്ക് ചെന്നു… എല്ലാരുടെയും നോട്ടം അവരുടെ കൈയിലെ മാലാഖ കുഞ്ഞുങ്ങളുടെ നേർക്കായി….. എത്ര സന്തോഷമെന്ന് അളവില്ല…. മോളും മോനുമാ……….. അത് കേട്ടതും എല്ലാരിലും വീണ്ടും സന്തോഷം വാരിവിതറി…. ഒരു കുഞ്ഞിനെ കാർത്തിയും മറ്റേ കുഞ്ഞിനെ അമ്മയും എടുത്തു…. ലെച്ചു…. അവൾക്ക്… കാർത്തി പേടിയോടെ ചോദിച്ചു….. ഒരു കുഴപ്പവുമില്ല… … ആള് മയക്കത്തിലാ…. അത് കേട്ടതും അവന് ആശ്വാസമായി… എല്ലാരും മക്കളെ നോക്കി കൊഞ്ചിക്കുകയാണ്… അവന്റെ കൈയിലുള്ള കുഞ്ഞിന്റെ നെറ്റിയിൽ കാർത്തി ഒന്ന് മുത്തി. അമ്മയുടെ കൈ യിൽ നിന്നു മറ്റേ കുഞ്ഞിനെ മേടിച്ച് ആ കുരുന്ന് മുഖത്തും അവൻ ചുണ്ടുകൾ ചേർത്തു…..