19/04/2026

ചാരുത : ഭാഗം 24

രചന – ശ്രീമിഴി

ശിവൻ കോളേജിനുള്ളിലേക്കു വണ്ടി കയറ്റിയതും….. എല്ലാവരുടെ കണ്ണുകളും ശിവനിൽ ആയിരുന്നു….. വണ്ടി സൈഡിൽ ഒതുക്കി ശിവനും മനുവും ഇറങ്ങി….. ആരെയും ശ്രെദ്ധിക്കാതെ ശിവൻ വേഗം ഓഫീസിലേക്ക് കയറി….. മനു ക്ലാസ് മുറിയിലേക്കും….. ശിവനെ കണ്ടതും പ്രിൻസിപ്പൽ വേഗം എഴുന്നേറ്റു കൈ നീട്ടി….. ലഹരികുട്ടികളിൽ കൂടുന്നതിനെ കുറിച്ച് ഉള്ള ക്ലാസ്സിനെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു ശിവൻ കോളേജിൽ വന്നത് അതിനു വേണ്ട സപ്പോർട് എല്ലാം കോളേജിന്റെ ഭാഗത്തു നിന്നു ഉണ്ടാവും എന്ന് പ്രിൻസിപ്പളിന്റെ ഉറപ്പിനലും കുറച്ചു നേരത്തെ ചർച്ചകൊടുവിൽ ശിവൻ ഇറങ്ങി….. ജീപ്പിന്റെ അടുത്തേക്കു നടക്കുമ്പോ ശിവൻ മനുവിനെ നോക്കിയെങ്കിലും എവിടെയും കാണാൻ കഴിഞ്ഞില്ല….. പിന്നെ നേരെ പോയത് സ്റ്റേഷനിലേക്ക് ആയിരുന്നു…..

ടേബിൾ നിറച്ചു ഫയൽ കണ്ടപ്പോ ദേഷ്യം ഇരച്ചു കയറിയെങ്കിലും വേഗം നോക്കി തിർക്കാനുള്ളത് ആണെന്ന് ഗോപിയേട്ടൻ പറഞ്ഞപ്പോ പിന്നെ ഒന്നും പറഞ്ഞില്ല എല്ലാം പെട്ടന്ന് തന്നെ നോക്കി….. ആകെ മൊത്തം തിരക്കായിരുന്നു അത് കൊണ്ട് തന്നെ വീട്ടിലേക്ക് ഒന്ന് വിളിക്കനോ പറയാനോ സമയം ഉണ്ടായിരുന്നില്ല….. ഫയൽ എല്ലാം ഒരു വിധം കഴിഞ്ഞപ്പോൾ ഫോൺ എടുത്തു നോക്കി….. ചാരുവിന്റെ മിസ്സ്കാള് കാണെ ചെറു ചിരിയോടെ ഫോൺ എടുത്തു തിരിച്ചു വിളിച്ചപ്പോ റിങ് ഉണ്ട് പക്ഷെ എടുക്കുന്നില്ല രണ്ടു തവണ വിളിച്ചപ്പോഴും ഫോൺ എടുത്തില്ല എന്തോ ഇത് വരെ ഇല്ലാത്ത ഒരു ടെൻഷൻ വരുന്നത് പോലെ…… അമ്മയെ വിളിക്കാനായി നമ്പർ എടുത്തതും ഗോപിയേട്ടാൻ വന്നത് കൊണ്ട് ഫോൺ അവിടെ തന്നെ വച്ചു…..

സാർ അടി വരത്തു ഒരു ആക്‌സിഡന്റ്….. ആക്സിഡന്റോ അവിടെ എങ്ങനെ വണ്ടി എത്തി ആ ഭാഗത്തു വണ്ടി പോകാറില്ലലോ ഗോപിയേട്ടാ….. ഒന്നും അറിയില്ല സാറെ….. വേഗം വണ്ടി എടുക്കു ഗോപിയേട്ടാ എന്നും പറഞ്ഞു ശിവൻ എഴുന്നേറ്റു….. ഗോപി വേഗം വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി ശിവൻ കയറിയതും ഗോപി വണ്ടി എടുത്തു….. ഗോപിയേട്ടാ മനസ്സിൽ എന്തൊരു ടെൻഷൻ പോലെ….. എന്താ സാറെ മോള് പിണങ്ങിയോ….. ഹേ ഇല്ല പക്ഷെ അവള് വിളിച്ചപ്പോ ഫയൽ നോക്കുന്ന തിരക്കിൽ ഞാൻ ഫോൺ ഒന്നും ശ്രെദ്ധിചില്ല അത് കൊണ്ട് എടുക്കാനും പറ്റിയില്ല….. അല്ലേലും കേസ് തലയിൽ കയറിയാ പിന്നെ ഒന്നും അറിയില്ലല്ലോ സാറിന്….. അതിനൊന്നു ചിരിച്ചു ശിവൻ….. തിരിച്ചു വിളിക്കു സാറെ മോള് പേടിച്ചു കാണും….. ഗോപിയേട്ടാ അവളെ വിളിച്ചു ഞാൻ കിട്ടിയില്ല….. വണ്ടി അടിവാരത്തു എത്തിയതും ശിവൻ ചാടി ഇറങ്ങി ആൾക്കൂട്ടത്തിന്റെ അടുത്തേക്കു നടന്നു…..

അപ്പൊ കണ്ടു മരത്തിൽ ഇടിച്ചു നിൽക്കുന്ന കാറിനെ….. ഗോപി വേഗം ആൾക്കാരെ എല്ലാം മാറ്റി വണ്ടിടെ അടുത്തേക്കു നടന്നു….. എന്താ പറ്റിയത്….. വണ്ടി ഒരു മരത്തിൽ കൊണ്ട് ഇടിക്കുകയായിരുന്നു സാർ ശരിക്കും വണ്ടി ഓടിക്കാൻ അറിയാത്ത ആള് ആണെന്ന് തോന്നുന്നു….. ഇതിൽ ഉണ്ടായവർ എവിടെ???….. ഒരു പെൺകുട്ടി ആയിരുന്നു സാർ അപ്പൊ തന്നെ അതിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി….. ശിവൻ വണ്ടിയുടെ നമ്പർ നോക്കിയതും സംശയത്തോടെ ഗോപിയെ നോക്കി….. എന്താ സാറെ….. ഇത് ഇത് രവിമാമന്റെ വണ്ടിയാ ഗോപിയേട്ടാ അപ്പൊ ഓടിച്ചത് മീനു ആണോ അത് പറഞ്ഞു തീർന്നതും….. ശിവന്റെ ഫോൺ റിങ് ചെയ്യ്തു അമ്മ എന്ന് കണ്ടതും ശിവൻ വേഗം ഫോൺ എടുത്തു ചെവിയിൽ വച്ചു….. മോനെ ശിവ….. അമ്മയുടെ ആധി നിറഞ്ഞ ശബ്ദം കേട്ടതും ശിവൻ നെറ്റി ചുളിച്ചു…..

എന്താ അമ്മേ….. മീനുവും ചാരുവും രാവിലെ ഷോപ്പിംഗിന് പോയതാ ഇത് വരെ വന്നില്ല മോനെ….. മീനുവോ….. അതെ മോനെ രാവിലെ അവള് വന്നിരുന്നു….. എന്നിട്ട് ??….. നിങ്ങളുടെ കൂടെ അന്ന് വരാൻ പറ്റാത്തതിന്റെ പരാതി പറഞ്ഞപ്പോ ഞാനാ ചാരു മോളെ അവളുടെ കൂടെ വിട്ടത്….. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ അമ്മ വെച്ചോ അതും പറഞ്ഞു ഫോൺ വച്ചതും….. നിന്നാ സ്ഥാലത്തു നിന്നു ഒന്ന് പുറകോട്ടു വച്ചു പോയി ശിവൻ….. എന്താ സാറെ….. ഗോപിയേട്ടാ ചാരു അവളും ഉണ്ടായിരുന്നു ഇതിൽ അത് പറയുമ്പോ ശിവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. എന്താ സാറെ….. അവളാ…….. മീനാക്ഷി അവള് ചതിച്ചതാ എന്നും പറഞ്ഞു ശിവൻ മുഷ്ഠി ചുരുട്ടി വണ്ടിയുടെ മുകളിൽ അഞ്ഞ് ഇടിച്ചു….. അവിടെ കൂടി നിന്നവരെല്ലാം പെട്ടന്ന് ഞെട്ടി നോക്കി….. ഗോപി എല്ലാവരെയും പറഞ്ഞു വിട്ടു….. സ്റ്റേഷനിൽ വിളിച്ചു ഒരാളെ അവിടേക്കു വരാൻ പറഞ്ഞു….. അപ്പോഴേക്കും ശിവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു…..

ഗോപി ഓടി ജീപ്പിൽ കയറി….. ശിവന്റെ മുഖം കാണെ ഗോപിക്ക് എന്തെന്നില്ലാത്ത പേടി തോന്നി….. എന്താ മോനെ എന്താ….. അതിന് ഉത്തരം കൊടുക്കാതെ ശിവൻ വണ്ടിയുടെ സ്പീഡ് ഒന്നുകൂടെ കൂട്ടി….. വണ്ടി സിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയതും ശിവൻ ചാടി ഇറങ്ങി പുറകെ ഗോപിയും….. ശിവൻ റിസപ്ഷനിൽ ആക്‌സിഡന്റ് പറ്റിയ ആളെ ചോദിക്കാൻ നിന്നതും മുന്നിൽ നിൽക്കുന്ന രവിയെ കണ്ടതും ദേഷ്യം ഇരച്ചു കയറി….. മോനെ ശിവ എന്റെ കുട്ടി….. മീനാക്ഷി എവിടെ എന്ന് ചോദിച്ചു കൊണ്ട് അലറി ശിവൻ….. ചുറ്റും ഉള്ളവരുടെ എല്ലാ കണ്ണുകളും ശിവനിൽ ആയിരുന്നു….. കാഷ്വാലിറ്റിയിൽ ഉണ്ട് ശിവ….. അത് കേൾക്കേ ശിവൻ കാഷ്വാലിറ്റിയുടെ അടുത്തേക്ക് നടന്നു….. അതിനുള്ളിൽ കയറിയതും ശിവൻ കത്തുന്ന കണ്ണുകളോടെ മീനുവിനെ നോക്കി….. ഡീ എന്ന് വിളിച്ചു കൊണ്ട് ശിവൻ മീനുവിനെ കവിളിൽ കുത്തി പിടിച്ചു….. ശിവനെ കണ്ടതും മീനു ഒന്ന് പതറി ആക്‌സിഡന്റ് പറ്റിയ പരികുകളെക്കൾ വേദന തോന്നി മീനുവിന്….. സാർ പ്ലീസ് ഈ കുട്ടിയെ വിടു എന്നാ സിസ്റ്ററിന്റെ വാക്കുകളായിരുന്നു ശിവനെ സോബോധത്തിൽ എത്തിച്ചത്…..

അപ്പോഴേക്കും ഡോക്ടർ എത്തിരുന്നു….. എന്താ സാർ എന്താ പ്രശ്നം….. ഡോക്ടർ എന്റെ കസിൻ ആണ് ഈ കുട്ടി കുറച്ചു നേരം എനിക്ക് ഒന്ന് സംസാരിക്കണo….. ഓക്കേ സാർ….. ഡോക്ടർ സിസ്റ്ററെ നോക്കി പുറത്തേക്കു ഇറങ്ങാൻ പറഞ്ഞു അവര് ഇറങ്ങിയതും ഗോപി അകത്തേക്ക് കയറി….. ശിവൻ മീനുവിനെ ആകെ മൊത്തം ഒന്ന് നോക്കി….. സാമാന്യം നല്ല പരിക്ക് കാണാൻ ഉണ്ട്….. മീനു കിടക്കുന്ന ബെഡിൽ കൈ കുത്തി നിന്നു ശിവൻ….. പറയെടി ചാരു എവിടെ അത് പറയുമ്പോ ശിവന്റെ ശബ്ദം വിറച്ചിരുന്നു….. പറയാൻ ….. ശിവൻ മീനുവിന്റെ പൊട്ടിയ കയ്യിൽ ഒന്ന് അമർത്തി………. മീനു വേദന കൊണ്ട് ഒന്ന് അഞ്ഞ് പൊങ്ങി….. ശിവേട്ട ഭദ്രൻ……. ഭദ്രൻ ചേച്ചിയെ കൊണ്ട് പോയി എതിർക്കാൻ നിന്നാ എന്നെ അവൻ തല്ലി ഇങ്ങനെ ആക്കി….. എനിക്ക് ചേച്ചിയെ രക്ഷിക്കാൻ പറ്റിയില്ല ശിവേട്ട….. വിശ്വസിക്കില്ല ഞാൻ നിന്നെ അതും പറഞ്ഞു ശിവൻ മീനുവിന്റെ മുടിക്ക് കുത്തി പിടിച്ചു…..

എന്റെ ചാരുവിനെ കൊല്ലാൻ നോക്കിയവളാ നീ അതും പറഞ്ഞു കവിള് നോക്കി ഒന്ന് കൊടുത്തു ശിവൻ….. പിന്നെ തല്ലാൻ കൈ ഉയർത്തിയതും ഗോപി വന്നു കൈ പിടിച്ചിരുന്നു….. വേണ്ട സാറെ ഹോസ്പിറ്റൽ ആണ്….. ഗോപിയേട്ടാ ചാരു അതും പറഞ്ഞു ശിവൻ നിസ്സഹായനായി ഗോപിയെ നോക്കി….. ഇല്ല സാറെ നമുക്ക് മോളെ കണ്ടു പിടിക്കം….. ഗോപി ശിവനെയും കുട്ടി പുറത്തേക്കു നടന്നു വാതിലിന്റെ അടുത്ത് എത്തിയതും ശിവൻ ഒന്ന് തിരിഞ്ഞു നോക്കി….. എന്റെ ചാരുവിനു എന്തേലും പറ്റിയ നീ പിന്നെ ബാക്കി ഉണ്ടാവില്ല ഓർത്തോ എന്നും പറഞ്ഞു കൈ ചുണ്ടുന്ന ശിവനെ ക്രൂരമായി നോക്കി മീനു നിന്നു ചുണ്ടിൽ പുച്ഛചിരിയോടെ….. 🏵️🏵️🏵️————-

പിന്നെ ഓട്ടമായിരുന്നു ചാരുവിനെ കണ്ടെത്താൻ ഉള്ള ഓട്ടം….. ഗോപി മനുവിനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു വീട്ടിൽ അമ്മ ഒന്നും അറിയരുത് എന്നും താക്കിതായി പറഞ്ഞു….. അപ്പോഴേക്കും ശിവൻ സൈബ്ബർ സെല്ലിൽ വിളിച്ചു ചാരുവിന്റെ നമ്പർ കൊടുത്തു….. അവിടെ നിന്നുള്ള തിരിച്ചു വിളി കാത്തിരിക്കെ ശിവന്റെ ഫോണിലേക്ക് വേറെ ഒരു കാൾ വന്നിരുന്നു അത് അറ്റാൻഡ് ചെയ്തതും ശിവൻ വേഗം വണ്ടി എടുത്തു പറന്നു….. അവര് പിന്നെ ചെന്ന് നിന്നത് പകുതിയിലേറെ തകർന്ന ഭദ്രന്റെ വണ്ടിക്കു മുന്നിൽ ആയിരുന്നു….. കുടി നിന്നാ ആൾക്കാരുടെ ഇടയിലൂടെ വണ്ടിയുടെ അടുത്തേക്കു ചെന്നതും കൂടി നിന്നവരുടെ വാക്കുകൾ ശിവന്റെ കാതിൽ പതിഞ്ഞിരുന്നു….. വണ്ടി കണ്ടാൽ ഒരാളും രക്ഷപെട്ടിട്ടുണ്ടാവും എന്ന് തോന്നുന്നില്ല ആ വാക്കുകൾ ശിവന്റെ കാതിൽ മുഴുവനും തിങ്ങി നിന്നു….. തുടരും