രചന – രോഹിണി ആമി
അമല കണ്ണനെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു……………….. അവന് തന്റെ വിഷമം സഹിക്കാൻ കഴിഞ്ഞില്ലെന്ന് അമലയ്ക്ക് മനസ്സിലായി……………… തന്റെ മുഖത്തേക്ക് നോക്കുന്നു കൂടിയില്ല……………. എന്താടീ നീയെന്നെ നോക്കിപ്പേടിപ്പിക്കുന്നെ……………. കളിയടുക്കയുടെ വലിപ്പമേയുള്ളു എന്നിട്ടും കയ്യിലിരുപ്പ് കണ്ടോ…………….. അഭി അമ്മുക്കുട്ടിയെ നോക്കി പറഞ്ഞുകൊണ്ടേയിരുന്നു…………….. മാമനും അച്ഛനും വക്ക് പരഞ്ഞതോണ്ടല്ലേ അമ്മുമ്മ കരഞ്ഞേ………….. ഒട്ടും ഗൗരവം കുറയ്ക്കാതെ അമ്മുക്കുട്ടി ചോദിച്ചു………… നീയാരാ അമലുവിന്റെ ഗുണ്ടയോ ……….. ഒറ്റയൂതിന് പറന്നു പോകാനുള്ളതേയുള്ളു വായിൽ നിന്നു വരുന്ന വർത്തമാനം കേട്ടോ…………….. എന്റെ ദേവൂ നീ അമലുവിന് ഡെഡിക്കേറ്റ് ചെയ്തതാണോ ഈ സാധനത്തിനെ…………. അഭി അമ്മുട്ടിയെ പൊക്കിയെടുത്തു ചോദിച്ചു……………… നിന്റെ അമ്മുമ്മയെ ഇവിടെ ആരും വഴക്ക് പറയില്ലേ…………….
എന്റെ മുത്ത് ഒന്ന് ചിരിക്കെടാ………..അച്ചേടെ പൊന്നല്ലേ……………..കവിളിൽ ഉമ്മ കൊടുത്തു പറഞ്ഞു………………. മീശ കുത്തിയിട്ട് അമ്മുട്ടി കവിൾ പൊത്തിപ്പിടിച്ചു തിരിച്ചു അഭിയുടെ മീശയിൽ പിടിച്ചു വലിച്ചു………….. അച്ഛയ്ക്കു വേദനിക്കുന്നെടാ പൊന്നേ…………… അമ്മുട്ടി മുഖം രണ്ടു കയ്യിലും പിടിച്ചു നിറയെ ഉമ്മകൾ കൊടുത്തു………………. ഈശ്വരാ അമ്മയെപ്പോലെ തന്നെ…………. സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെ അടിയന്തിരം കഴിഞ്ഞേ നിർത്തൂ………………അഭിയുടെ പറച്ചിൽ കേട്ട് കയ്യിൽ നുള്ളിയ ദേവുവിനെ ചേർത്തുപിടിച്ചു……………. അതുകണ്ടപ്പോൾ കണ്ണന്റെ മുഖത്തു ചെറിയൊരു ചിരി തെളിഞ്ഞു…………….. അവരെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു അമലയും കണ്ണനും…………… എനിക്ക് നിന്നോടൊന്നു സംസാരിക്കണം അമലു…………….. ഇന്നിപ്പോൾ വേണ്ടാ……………. നാളെ…………………..അവർക്കരികിലേക്ക് വന്ന് ഉണ്ണി പറഞ്ഞു……………
മുൻപ് പറഞ്ഞത് തന്നെയാണെങ്കിൽ കേൾക്കാൻ കൂടി താല്പര്യമില്ല ഉണ്ണിയേട്ടാ………….. എന്നെ നിർബന്ധിക്കരുത്…………….. ഉണ്ണിയേട്ടനെ എതിർത്തു സംസാരിക്കാൻ എനിക്ക് വിഷമമുണ്ട്………………..എന്നെയും കൂടി മനസ്സിലാക്കണം എല്ലാവരും ………………… ആരും നിന്നെ നിർബന്ധിക്കില്ല അമലു…………. പക്ഷേ ഞാൻ പറയുന്നത് നീ കേട്ടേ പറ്റു………… നിന്റെ നല്ലതിന് വേണ്ടി അല്ലാതെ ഞാൻ ഒന്നും ചെയ്യില്ലെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ മാത്രം വരിക…………. ഇല്ലെങ്കിൽ വേണ്ടാ………………………………….. കണ്ണൻ ആകെ വിഷമത്തിലാണ്………….. അവനെ ഒന്നാശ്വസിപ്പിക്ക്………………. ഉണ്ണി കണ്ണന്റെ കവിളിൽ തലോടി പറഞ്ഞു…………… എല്ലാവരും പോകാനിറങ്ങി…………… മനസ്സില്ലാ മനസ്സോടെ അഭിയുടെ തോളിൽ ഇരുപ്പുണ്ട് അമ്മുട്ടി…………… പോകാൻ കൂട്ടാക്കാതെ ഇരുന്ന അമ്മുട്ടിയോട് ഇന്ന് രാത്രി ചിലപ്പോൾ കുഞ്ഞുവാവ ഉണ്ടായേക്കുമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് കൊണ്ടുപോകുന്നത്…………. ഇടയ്ക്കിടെ അവൾ സംശയത്തോടെ ദേവൂന്റെ വയറിലേക്ക് നോക്കുന്നുണ്ട്………………. ഉള്ളതാണോ…………. വാവ വരുവോ ഇന്ന് തന്നെ ……………. കണ്ണനുള്ള ചോറ് ഉരുള ഉരുട്ടി കൊടുക്കുമ്പോഴും അവൻ വേറെന്തൊക്കെയോ ചിന്തയിലായിരുന്നു……………
ആ ഒരു പഴയ സന്തോഷം കണ്ണനില്ലെന്ന് അമലയ്ക്ക് മനസ്സിലായി………………… അവന്റെ മനസ്സിലെന്തെന്ന് കേൾക്കണം…………….. തന്നെക്കൊണ്ട് ഉത്തരം കൊടുക്കാൻ കഴിയുന്നതാണെങ്കിൽ കൊടുക്കണം…………… അവനെ ചേർത്തു പിടിച്ചു കിടക്കുമ്പോൾ അമല ചോദിച്ചു……………… എന്താ പറ്റിയത് മോന്……………. എന്താ ഒരു വിഷമം……………….അമ്മു മോനെ ഒന്നും പറഞ്ഞില്ലല്ലോ……………. ഉണ്ണിയങ്കിളിനോടല്ലേ പറഞ്ഞത്………….അതോ അമ്മു കരഞ്ഞതിനാണോ…………………. എങ്കിൽ സോറി………………. ഇനി ഒരിക്കലും ആവർത്തിക്കില്ല………..സത്യം………………. അമ്മുട്ടി ആന്റിയുടെയും അങ്കിളിന്റെയും നടുക്കാവില്ലേ അമ്മേ ഉറങ്ങുക……………….. അവൾക്ക് കഥ പറഞ്ഞു കൊടുക്കുന്നുണ്ടാവില്ലേ……………. അങ്കിളിന്റെ നെഞ്ചിൽ ആയിരിക്കുമല്ലേ അവൾ കിടന്നുറങ്ങുക………………. അമലു ആദ്യമൊന്ന് ഞെട്ടി……………. ശബ്ദം പുറത്തേക്ക് വരാതെ തൊണ്ടയിൽ കുരുങ്ങി കിടക്കുകയാണ്……………….
പണ്ട് അഭിയേട്ടന്റെയും ദേവുവിന്റെയും സ്നേഹം കണ്ടപ്പോൾ ഹേമന്തും ഇങ്ങനെ ആയിരുന്നെങ്കിലെന്ന് താൻ കൊതിച്ചിരുന്നതാണ് …………… ഇപ്പോൾ അതേ അവസ്ഥയിൽ തന്റെ മോനും…………………. അവനും പലതും കണ്ടും കേട്ടും ആഗ്രഹിക്കുകയാണ്……………….. അമ്മു……,………. മ്മ്………. കുഞ്ഞായിരുന്നപ്പോൾഎന്നെയും ഇതുപോലെ അച്ഛനും അമ്മയ്ക്കും നടുക്ക് കിടത്തിയിട്ടുണ്ടോ……………….. ഞാൻ ഒന്നും ഓർക്കുന്നില്ല………….എന്തിനാ എന്നെ വേറെ റൂമിൽ കിടത്തി ഉറക്കിയേ……….. എന്നെ കെട്ടിപ്പിടിച്ചാണോ അച്ഛനും അമ്മയും ഉറങ്ങിയേ………………. പറ അമ്മൂ………… ആണോ………….. മ്മ്……………. ആ ഒരു കളവ് പറഞ്ഞാൽ തന്റെ മോന്റെ മുഖത്ത് പഴയ സന്തോഷം വരുമെങ്കിൽ വരട്ടേന്ന് വിചാരിച്ചു…………….. എന്നിട്ട്………….. കണ്ണന്റെ കണ്ണുകൾ വിടർന്നു……………..
എന്തൊക്കെയോ കേൾക്കാൻ കൊതിച്ചു അമലയുടെ മുഖത്തേക്ക് നോക്കിയിരുന്നു………………….. എന്നിട്ടെന്താ……………. മോനെ അമ്മു തോളിലിട്ട് ഉറക്കീട്ടാവും അച്ഛനരികിൽ കിടത്തുക……………… അച്ഛൻ കെട്ടിപ്പിടിക്കും……………. ചിലപ്പോൾ അച്ഛന്റെ നെഞ്ചിലാവും കിടക്കുക………..,…. സത്യമാണ് പറഞ്ഞതെങ്കിലും അമലയുടെ കണ്ണുകൾ നിറഞ്ഞു…………………. താനും ആഗ്രഹിച്ചിട്ടുണ്ട് അവർക്കൊപ്പം കിടക്കാൻ…………… പക്ഷേ………. ഹേമന്ത്…………….. തന്റെ സാമീപ്യം ഹേമന്ത് ആഗ്രഹിച്ചിരുന്നില്ല………….. അവർ ഉറങ്ങട്ടെന്ന് കരുതി മാറിപ്പോവുകയാണ് ചെയ്‌തോണ്ടിരുന്നത്……………. രാത്രിയിൽ അവന്റെ ഡയപ്പർ മാറ്റാൻ വരുമ്പോൾ രണ്ടാളുടെയും കിടപ്പ് നോക്കി നിൽക്കാറുണ്ട്………….. കുറച്ചു നേരം അടുത്തിരിക്കാറുണ്ട്………….ശബ്ദമുണ്ടാക്കാതെ………………… ശ്വാസം പോലും നിയന്ത്രിച്ചു കൊണ്ട്………………..ഹേമന്തിനോട് വല്ലാത്തൊരു സങ്കടവും ദേഷ്യവും തോന്നി അമലയ്ക്ക്…………………. അമ്മൂ……….. ഞാൻ അച്ഛനെ ഒന്ന് വിളിച്ചോട്ടെ…………….. എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു…………….,.ബെഡിൽ എഴുന്നേറ്റിരുന്നു കണ്ണൻ ചോദിച്ചു………….
മോനെന്തിനാ അച്ഛനെ വിളിക്കാൻ അമ്മുന്റെ പെർമിഷൻ…………………. എപ്പോ വേണമെങ്കിലും വിളിച്ചോ…………………… അമ്മു എതിരൊന്നും പറയാറില്ലല്ലോ…………………. ഹേമന്തിനോട് തോന്നിയ ദേഷ്യവും വിഷമവുമെല്ലാം ഉള്ളിലൊതുക്കി അമല പറഞ്ഞു………………….. വിളിക്കാൻ കാത്തിരിക്കും പോലെയായിരുന്നു മറുഭാഗത്തു കാൾ അറ്റൻഡ് ചെയ്തത്…………………. അച്ഛാ…………………… കണ്ണന്റെ ഇടറിയ ശബ്ദത്തിലുള്ള വിളി കേട്ടപ്പോൾ അമലുവിന്റെ കണ്ണു നിറഞ്ഞൊഴുകി…………….. കണ്ണൻ കാണാതിരിക്കാൻ തിരിഞ്ഞു കിടന്നു…….,..,,…. ഈശ്വരാ ഇന്ന് നടന്നതൊക്കെ പറയുമോ കണ്ണൻ……………. അല്ല ഇപ്പോൾ പറഞ്ഞാലെന്ത്………… സംസാരം ശ്രദ്ധിച്ചപ്പോൾ പറയുന്നത് മുഴുവൻ സ്കൂളിലെ കാര്യമാണെന്ന് തോന്നി…………….. ചെറുതായി പോലും സേതുവും നാച്ചിയും വന്നില്ല സംസാരത്തിൽ………………… അത് ചിലപ്പോൾ തന്നെ വിഷമിപ്പിക്കാതെ ഇരിക്കാനാവും……….. അമ്മു എന്താ കിടക്കുന്നത്………..,…… ഉറങ്ങിയോ…………. മോനെന്താ ഉറങ്ങാത്തത്…………….. അമല ചെറുതായി ഒന്ന് ഞെട്ടി…………… അമ്മുവോ…………….. അമല എന്നു പോലും വിളിച്ചിട്ടില്ല ഹേമന്ത് ……………….. എന്തിനാണ് തന്നെക്കുറിച്ച് അന്വേഷിക്കുന്നത്…………….
അമ്മു ഉറങ്ങിയില്ലല്ലോ…………… ദേ കണ്ടോ……………… മൊബൈൽ അമലയ്ക്ക് നേരെ പിടിച്ചു കാണിച്ചു………………….. അമല കണ്ടു തന്നെ നോക്കി ഇരിക്കുന്ന ഹേമന്തിനെ……………… കണ്ണുകളിൽ എന്താണെന്ന് മനസ്സിലാകുന്നില്ല……………. തന്നെ ഒന്നു നോക്കാൻ പോലും ഇഷ്ടമില്ലാതിരുന്നായാൾ……………. കണ്ടാൽ മുഖം തിരിച്ചു നടന്നിരുന്നയാൾ………….. തന്റെ സാമീപ്യം പോലും ഇഷ്ടപ്പെടാഞ്ഞയാൾ…………… ഇപ്പോൾ കണ്ണിമ ചിമ്മാതെ തന്നെ നോക്കിയിരിക്കുന്നു…………… പഴയ ഓർമ്മകളിലേക്ക് പോയപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു…………………. ഹേമന്തിനെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് മുഖം തിരിച്ചു……………….. ഞാൻ വിചാരിച്ചത് അച്ഛൻ ഉറങ്ങിക്കാണുമെന്നാ………………. പേടിച്ചാ വിളിച്ചത്……………..കണ്ണൻ പറഞ്ഞു കൊണ്ടേയിരുന്നു………………. ഏതു രാത്രിയിലും മോന് വിളിക്കാമല്ലോ……………… അച്ഛന് യാതൊരു ബുദ്ധിമുട്ടും ഇല്ല………………. പിന്നെ അമ്മുവിനോട് പറയണം അച്ഛനൊന്നു സംസാരിക്കണമെന്ന്………………
അതെന്നയാലും ആ ഒരു സമയത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പറയണം……………. ഞാൻ പറയാല്ലോ……………. ഉറക്കം വരുന്നൂ അച്ഛാ…………… ഗുഡ് നൈറ്റ്…………….. ഉമ്മ കൊടുക്കുന്ന ശബ്ദം കേട്ടു…………….. രണ്ടാളും……………കണ്ണൻ അടുത്തേക്ക് വന്നു ചേർന്ന് കിടന്നു അമലയുടെ കയ്യെടുത്തു ചേർത്ത് പിടിച്ചു കണ്ണൻ ചോദിച്ചു ……………….. കുഞ്ഞാവ ഉടനെ വരുമെന്ന് അച്ഛൻ പറഞ്ഞു…………….. കാണാൻ ചെല്ലണമെന്നും………………… ഞാൻ എന്താ അമ്മൂ വാവയ്ക്ക് കൊടുക്കുക…………………. ഗീതു ആന്റി വഴക്ക് പറയുവോ എന്നെയും…………….. വാവയെ കാണാൻ സമ്മതിക്കുവോ…………… കണ്ണൻ പറയുന്നത് എല്ലാം കേട്ട് മറുപടി കൊടുക്കാതെ കിടന്നു അമല…………………. അമ്മൂ…………….ഇനി ഒരിക്കലും എനിക്ക് അച്ഛന്റെയും അമ്മയുടെയും കൂടെ ഒരുമിച്ച് കിടക്കാൻ പറ്റില്ല അല്ലേ ……………..കുറച്ചു നേരമായിട്ടും അമലയുടെ മറുപടി കേൾക്കാതെ ആയപ്പോൾ കണ്ണൻ സ്വയം പറഞ്ഞു…………………………
സാരമില്ല….. അമ്മു വിഷമിക്കണ്ട…………… എനിക്ക് വിഷമം ഒന്നുമില്ല……………. ഞാൻ ഹാപ്പിയാ…………… അമലയുടെ കയ്യെടുത്തു ഉമ്മ കൊടുത്ത് ഗുഡ് നൈറ്റ് പറഞ്ഞു കിടന്നു………………. കണ്ണനെ ഒന്നു നെഞ്ചിൽ ചേർത്തു കിടത്താൻ പേടി തോന്നി അമലയ്ക്ക്…………….. നെഞ്ചിടിപ്പ് അത്രയും ഉയർന്നിട്ടുണ്ട്…………….. ഈ കാര്യത്തിൽ അമ്മുന് ഒന്നും ചെയ്യാനാവില്ല മോനെ……………… ഒരുപക്ഷേ ഗീതു വന്നില്ലായിരുന്നുവെങ്കിൽ ആ വീട്ടിൽ നിനക്കുവേണ്ടി ഞാൻ ജീവിച്ചു തീർത്തേനെ ബാക്കിയുള്ള ജീവിതം മുഴുവൻ…………………. ജീവിക്കാൻ പ്രതീക്ഷയുമുണ്ടായിരുന്നു ഹേമന്ത് ഇന്നല്ലെങ്കിൽ നാളെ തന്നെ സ്നേഹിക്കുമെന്നൊരു വിശ്വാസം………………… അത് നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോഴും വിഷമം ആയിരുന്നില്ല തനിക്ക് ………ആ വീട്ടിൽ ഒരു പൊട്ടിയെപ്പോലെ ഒരു വർഷം………………… എല്ലാം അറിയാവുന്ന എല്ലാവർക്കുമിടയിൽ ഒന്നുമറിയാതെ പ്രതീക്ഷയോടെ……………………..
അത് ഓർക്കുമ്പോൾ ഇന്നും നെഞ്ചിൽ ഒരു ഭാരമാണ്…………….. കരയാൻ മടിക്കുന്നതും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ആ ഒരു തീയാണ്………………….. മറക്കില്ല…………….. എന്തൊക്കെ ക്ഷമിക്കാനും സഹിക്കാനും പറ്റിയാലും ഇതൊന്ന് മാത്രം തന്നെക്കൊണ്ട് ആവില്ല………………… മറ്റുള്ളവർക്ക് എന്തും പറയാം അനുഭവിച്ചറിയുമ്പോഴേ ആ ഒരു വേദന എന്തെന്നറിയു………………….. കഴിഞ്ഞ ഓണത്തിന് അഭിയേട്ടനെയും ദേവുവിനെയും കണ്ടു കൊതിയോടെ ഹേമന്തിനെ വിളിച്ചപ്പോൾ അവിടെ ആ സമയം ഗീതുവും ഉണ്ടായിരുന്നുവെന്ന് കണ്ണൻ ഈയിടെ പറഞ്ഞപ്പോഴാണ് അറിഞ്ഞത് തന്നെ……………. എന്തൊരു പൊട്ടിയായിരുന്നു താൻ എന്ന് ഓർത്ത് എന്നോട് തന്നെ പുച്ഛം തോന്നിയിരുന്നു അപ്പോൾ …………….. ഒരു ഏറ്റുപറച്ചിലിൽ തീരുന്ന കാര്യമല്ല ഇത് ഹേമന്ത്…………….. ഒന്നും കേൾക്കാൻ സൗകര്യമില്ലെനിക്ക് ……………. ഇനി പഴയതെല്ലാം ഓർത്തു വേദനിക്കാനും സമയമില്ല …………… കണ്ണനെ ഒരു നിലയിലെത്തിക്കണം……………….. അതേയുള്ളു ഇപ്പോൾ മനസ്സിൽ…………….. അമലു നിന്നെ ആരും അടിച്ചേൽപ്പിക്കില്ല ഒന്നും……………… കൂടെയുള്ളവരെയും അവരുടെ വിഷമങ്ങളും നീ കണ്ടില്ലെന്ന് വെക്കാറില്ല………………..
എന്നിട്ടുമെന്താ ഇതിൽ മാത്രം ഇങ്ങനെ……………… പിറ്റേന്ന് വീട്ടിൽ ചെന്നപ്പോൾ അമലുവിനോട് ഉണ്ണി പറഞ്ഞു…..,…………. കണ്ണന്റെ മുഖം ശ്രദ്ധിച്ചിരുന്നോ നീ അഭിയും ദേവുവും അമ്മുട്ടിയെ കൊഞ്ചിച്ചപ്പോൾ……………… അവൻ ഇനി ഇതുപോലെ എവിടെയൊക്കെ നോക്കി നിൽക്കേണ്ടി വരും………….. ഓർത്തിട്ടുണ്ടോ നീ……………… അവൻ നിന്നെ മനസ്സിലാക്കുന്നവനായതുകൊണ്ട് വിഷമം ഒന്നും പുറത്തു കാട്ടില്ല……………… ഇവിടെയും ഒരാൾ ഉരുകുന്നുണ്ട്………….. നിന്റെ കുഞ്ഞേച്ചി………………. എല്ലാവരും അഭിപ്രായങ്ങൾ എല്ലാം പറഞ്ഞപ്പോഴും മിണ്ടാതെ ഇരിക്കുകയാരുന്നു പാവം……………. ഒരിക്കൽ പറ്റിയ തെറ്റ് ഓർത്തു……………… അവൾ കാരണമാണ് നിനക്ക് ഇങ്ങനെ ഒരവസ്ഥ വന്നതെന്ന് പറഞ്ഞു സ്വയം ഉരുകുകയാണ്…………………. നിന്നെ ഓർത്തു കണ്ണു നിറയ്ക്കാത്ത ഒരു രാത്രി പോലുമില്ല പാവത്തിന്റെ ജീവിതത്തിൽ………………….. സേതു അല്ലെങ്കിൽ വേറൊരാൾ നിന്റെ ജീവിതത്തിൽ വന്നേ പറ്റു………………. അത് എല്ലാം അറിയുന്ന സേതു ആണെങ്കിൽ ഞങ്ങൾക്കും സന്തോഷം……………. അത്രേ കരുതിയുള്ളു……………………. ഹേമന്ത് നല്ലവനായിരുന്നെങ്കിൽ ഞാൻ നിന്നെ നിർബന്ധിക്കില്ലായിരുന്നു………………. അവനെ ഓർത്തു ജീവിക്കുന്ന നിന്നെ ആരും ഈ കാര്യം പറഞ്ഞു ശല്യം ചെയ്യാൻ വരില്ലായിരുന്നു ……… പക്ഷേ ഇതിപ്പോൾ നിന്റെ ജീവിതം നശിപ്പിച്ചവൻ സുഖത്തോടെയും നീയിവിടെ തനിച്ചും………………..
അതിന്റെ ആവശ്യമുണ്ടോ…………………. ആരെയും ബോധിപ്പിക്കാനോ വിഷമിപ്പിക്കാനോ അല്ല ഞാൻ തനിച്ച് മതിയെന്ന് തീരുമാനിച്ചത്………………. കണ്ണനെ എന്നെക്കൊണ്ട് നോക്കാൻ കഴിയും…………… അവന് അച്ഛനും ഉണ്ട്……………… ഇനിയുമൊരു പരീക്ഷണത്തിന് എന്നെക്കൊണ്ട് വയ്യ ഉണ്ണിയേട്ടാ……………… നിനക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ല അമലു……………….. കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ചിലപ്പോൾ പേരെന്റ്സിനെക്കാൾ കൂടുതൽ ടീച്ചേഴ്സിനാവും കഴിയുക……………… അങ്ങനെ ഒന്ന് അവന്റെ ഭാഗത്തു നിന്നു ആലോചിച്ചു നോക്കു……………. അപ്പോൾ മനസ്സിലാവും………………..ഞാൻ വെറുതെ കണ്ണനെ പറഞ്ഞു മോഹിപ്പിച്ചു…………….. കൂടെ സേതുവിനെയും……………. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ പറഞ്ഞത് നാച്ചിക്ക് നല്ലൊരു അമ്മയെയാണ് നഷ്ടമായതെന്നായിരുന്നു…………..കുറച്ചു ദിവസങ്ങൾ കൊണ്ടു ആയാളും ആഗ്രഹിച്ചിരുന്നുവെന്ന് തോന്നി ഈ ജീവിതം ……………..
അതിലും നല്ലൊരു ബന്ധമല്ലേ ഉണ്ണിയേട്ടാ സുഹൃത്ബന്ധം……………… വേണമെങ്കിൽ ഞാൻ സംസാരിക്കാം സേതുവിനോട്………… എന്റെ അവസ്ഥ അയാൾക്ക് മനസ്സിലാവും…….. വേണ്ട…………. ഇനിയൊന്നും പറയാൻ നിൽക്കണ്ട ആരോടും……………. അവനും ചിലപ്പോൾ മറക്കാൻ ശ്രമിക്കുകയാവും………………. നിന്റെ മാനസികാവസ്ഥ ഉണ്ണിയേട്ടൻ മനസ്സിലാക്കാഞ്ഞിട്ടല്ല അമലു…………… നിനക്കൊരു ജീവിതം ഉണ്ടാകാതെ ആർക്കുമിവിടെ ഒരു സന്തോഷവും ഉണ്ടാവില്ല…………ഒരിക്കലും………… തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അമലയുടെ മനസ്സിൽ തനിക്കു ചുറ്റും സ്നേഹിക്കുന്നവരുടെ മുഖങ്ങൾ ആയിരുന്നു………………. മുൻപിൽ തന്നെ ഉണ്ടായിരുന്നു കണ്ണനും അമ്മുട്ടിയും പിന്നെ നാച്ചിയും……………..ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലല്ലോ ഈശ്വരാ……………. എങ്കിലും ഈയൊരു കാര്യത്തിന് മനസ്സൊട്ടും തയ്യാറുമല്ല……………… പിന്നെ വരാമേ 💕💕💕

by