22/04/2026

മൗനം : ഭാഗം 04

രചന – റോസാ തോമസ്

അന്നൊരു ദിവസം പപ്പാ വൈകിട്ട് വന്നപ്പോഴാണ് നാളെ ഒരു ചെറുക്കൻ കാണാൻ വരുമെന്ന് പറഞ്ഞത്. പപ്പയുടെ ഏതോ ഒരു പ്രിയപ്പെട്ട ഫ്രണ്ടിന്റെ ബന്ധു ആണ്. ജോണി എന്നാണ് ആ ഫ്രണ്ടിന്റെ പേര്.. ജോണി അങ്കിളിന് അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ അങ്ങോട്ടുമിങ്ങോട്ടും വിശേഷമൊക്കെ പറഞ്ഞു വന്നപ്പോൾ അങ്കിൾ പറഞ്ഞതാണ് അത്രേ ഈവിവാഹക്കാര്യം.. ചെറുക്കൻ കോളേജിൽ പഠിപ്പിക്കുന്നു. അപ്പനും അമ്മയും കൃഷിക്കാരാണ്. രണ്ടു ചേച്ചിമാർ ഉള്ളത് നേഴ്സുമാരാണ്. അവരുടെ വിവാഹം കഴിഞ്ഞു. നല്ല തറവാട്ടുകാർ ആണെന്നാണ് അങ്കിൾ പറഞ്ഞത്. പക്ഷേ പപ്പയ്ക്ക് ഈ ആലോചന ഇഷ്ടപ്പെട്ടില്ല. അങ്കിൾ പറഞ്ഞ കാര്യം ആയതുകൊണ്ട് ഒഴിവാക്കാനും വയ്യ.. ഒന്നു വന്നു കണ്ടിട്ട് പൊക്കോട്ടെ എന്ന് പറഞ്ഞു പപ്പാ. എന്തെങ്കിലുമാകട്ടെ എന്ന് ഞാനും കരുതി.അങ്ങനെ അവർ വന്നു. ചെറുക്കനും ജോണി അങ്കിളും മാത്രമേ ഉള്ളൂ.. പപ്പയും അങ്കിളും വലിയ കൂട്ടുകാരാണ്.. അവർ ഭയങ്കര സംസാരമായിരുന്നു. അതിനിടയിൽ ചെറുക്കനും പെണ്ണും സംസാരിച്ചോട്ടെ എന്ന് പറഞ്ഞു കേട്ടു ഞങ്ങൾ പുറത്തേക്കിറങ്ങി. കുറേ പ്രാവശ്യം ആയതുകൊണ്ട് എനിക്കിപ്പോ വിറയലും പേടിയും ഒക്കെ കുറഞ്ഞു. എന്നാലും ചെറിയ ഒരു പേടി ഒക്കെ ഉണ്ട്.

” തന്റെ പേര് നീലിമ എന്നല്ലേ.. എന്റെ പേര് ബിജോയ്”.. അയാൾ പറഞ്ഞു.
” അതെ” ഞാൻ മറുപടി കൊടുത്തു. എന്തെങ്കിലുമൊക്കെ പറയടോ ” ഞാൻ ജോണി അങ്കിൾ പറഞ്ഞതുകൊണ്ട് വന്നതാണ് കേട്ടോ ” പിന്നെ തന്നെ ഞാൻ കണ്ടിട്ടുണ്ട് നേരത്തെ.. കോളജിൽ വച്ച്..” കോളേജിലോ??” എനിക്ക് അത്ഭുതമായി.” അതെ..താൻ പഠിക്കുന്ന കോളേജിൽ ആണ് ഞാൻ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യുന്നത്. അവിടെ വന്നിട്ട് കുറച്ച് ആയത് ഉള്ളൂ.. അന്നൊരു ദിവസം താൻ വീണു ഇല്ലായിരുന്നോ അന്നാണ് തന്നെ കണ്ടത്..അത് കേട്ടതും ഞാൻ വിളറി പോയി പഴയ ഓർമ്മകൾ തിരമാല പോലെ എന്നിലേക്ക് അടിച്ചുകയറി..ഉള്ളിലെ ആന്തൽ പുറത്തുകാണിക്കാതെ ഇരിക്കാനുള്ള ശ്രമങ്ങളൊക്കെ വിഫലമായി.. എന്റെ മുഖം മ്ലാനമായത് മനസ്സിലായെന്നു തോന്നുന്നു..
എന്തുപറ്റി ഡോ “.. ഒന്നുമില്ല ഞാൻ പെട്ടെന്ന് എന്തോ..ആ…. മനസ്സിലായി അങ്കിൾ അതൊക്കെ പറഞ്ഞിരുന്നു… അതൊരു കല്യാണ ആലോചനയുടെ ഭാഗമായിട്ട് വന്ന പ്രശ്നങ്ങൾ അല്ലേ.. അത് താൻ ആ രീതിയിൽ എടുത്താൽ തീരാവുന്ന പ്രശ്നങ്ങൾ ഒക്കെ അല്ലേ.. ഞാൻ പറഞ്ഞു എന്നെ ഉള്ളു കേട്ടോ.. സത്യത്തിൽ തന്നെ കണ്ടത്, താൻ വീണ അന്ന് ആണെന്ന് ഞാൻ ഉദ്ദേശിച്ചുള്ളൂ.. അത് നിനക്ക് ബുദ്ധിമുട്ട് ആയെങ്കിൽ സോറി.. ഏയ് അങ്ങനെയൊന്നും ഇല്ല”…. ഞാൻ വീണ്ടും പുഞ്ചിരിക്കാൻ ശ്രമിച്ചു.

എന്നാലും കോളേജിലെ സാർ ആണെന്ന് ഓർത്തപ്പോൾ വീണ്ടും ചമ്മൽ തോന്നി..”അവിടെ സാർ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു “അറിഞ്ഞാൽ എന്താ കുഴപ്പം…. അയാൾ പുഞ്ചിരിച്ചു.ഞാനും പുഞ്ചിരിക്കാൻ ശ്രമിച്ചു. ” എങ്കിൽ പിന്നെ നമുക്ക് പോകാം അല്ലേ ” അയാൾ പറഞ്ഞു. ശരി പോവാം.. ഞാനും പറഞ്ഞു.അങ്ങനെ അത് കടന്നുപോയി. അന്നത്തെ ആ കൂടിക്കാഴ്ചക്ക് ശേഷം പിന്നീട്
ഞങ്ങൾ തമ്മിൽ കാണുന്നത് റിസൾട്ട് അറിഞ്ഞ കോളേജിൽ ചെന്നപ്പോഴാണ്..” ആഹ്.. ഡോ.. റിസൾട്ട് അറിഞ്ഞോ”? ബിനോയ് സാർ ചോദിച്ചു.അറിഞ്ഞു സാർ 75 % മാർക്ക്.. പ്രതീക്ഷിച്ചതിലും കുറഞ്ഞുപോയി”. ഞാൻ പറഞ്ഞു. സാരമില്ലെടോ..ഇത് നല്ല മാർക്ക് അല്ലേ “… ഇനി എന്താ അടുത്ത പ്ലാൻ “? പ്രത്യേകിച്ച് ഒന്നുമില്ല മാഷേ”.”താൻ എന്താ എന്നെ വിളിച്ചത്… മാഷ് എന്നോ?” അതിന് ഞാൻ തന്നെ പഠിപ്പിച്ചിട്ട് ഒന്നും ഇല്ലല്ലോ?” ചിരിച്ചുകൊണ്ട് പറഞ്ഞു.. അത് പിന്നെ…. എന്താ വിളിക്കേണ്ടത് എന്ന് ഒരു സംശയം.. സാർ എന്നൊന്നും വിളിച്ചില്ലല്ലോ.. മാഷ് എന്ന് വിളിക്കുമ്പോൾ കുറച്ചുകൂടെ ഫ്രണ്ട്ലി ആയിട്ട് തോന്നുന്നു.” എന്നാ ശരി..തന്റെ ഇഷ്ടം “.നിയിപ്പോ എന്താ സംസാരിക്കുക.. എന്ന് ഞാൻ ആലോചിച്ചു. പപ്പ പിന്നെ അങ്ങോട്ട് വിളിച്ചോ? ” അങ്ങനെയാണ് വായിൽ വന്നത്.ഇല്ലെടോ… അന്ന് ജോണി അങ്കിൾ നിർബന്ധിച്ചിട്ടു വന്നു എന്നേയുള്ളൂ…. ഒരു വിവാഹം എന്നു പറയുമ്പോൾ എല്ലാവിധത്തിലും ചേരണ്ടേ.. ഞാൻ എന്താണെന്നും എന്റെ നില എന്താണെന്നും എനിക്ക് നന്നായിട്ടറിയാം.. അന്ന് അങ്ങനെ വന്നു എന്നേയുള്ളൂ.. മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.ആ പിന്നെ എന്റെ വിവാഹം ഏതാണ്ട് ഉറപ്പിച്ച മട്ടാണ് കേട്ടോ.. ആള് പ്രൈമറി സ്കൂളിൽ ടീച്ചർ ആണ്. മിക്കവാറും ഉറപ്പിക്കും ആയിരിക്കും.. വീട്ടുകാർ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ പോയി കണ്ടു. ആണോ.. കൺഗ്രാറ്റ്സ്”.. ഞാൻ പറഞ്ഞു.. എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല.. ഞാൻ ആലോചിച്ചു നിന്നു.എന്നാൽ ശരി ഡോ.. നമുക്ക് ഫ്രണ്ട്സ് ആയിട്ട് ഇരിക്കാം കേട്ടോ..”ശരി എന്ന് പറഞ്ഞ് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി.

പക്ഷേ വീണ്ടും കണ്ടുമുട്ടാൻ ആയിരുന്നു ഞങ്ങളുടെ യോഗം.. മാർക്ക് ലിസ്റ്റ് വാങ്ങാൻ കോളേജിൽ പോയ സമയത്ത് കാന്റീൻ ഇൽ കയറി കോപ്പി ഓർഡർ ചെയ്തിരിക്കുമ്പോൾ ദേ മാഷ് മുമ്പിൽ..മാർക്ക് ലിസ്റ്റ് വാങ്ങാൻ വന്നതാണോ.. ” എന്റെ തൊട്ടുമുന്നിൽ ആയിട്ട് ഇരുന്നു കൊണ്ട് മാഷ് ചോദിച്ചു?” അതേ മാഷേ” എന്ന് മറുപടി പറഞ്ഞു..കല്യാണത്തിന് തിരക്കുകൾ ഒക്കെ ആണോ.. ഞാൻ ചോദിച്ചു.ആ കല്യാണം മാറിപ്പോയ ഡോ.. ഇനി വീണ്ടും കല്യാണ കമ്പോളത്തിലേക്ക്…” ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞു.ഞാനും ചിരിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോൾ തൊട്ടുമുന്നിൽ ഇരുന്ന് രണ്ട് ആളുകൾ എന്തോ പറഞ്ഞു ചിരിക്കുന്നു.. എന്നെ എന്തോ പോലെ ഒരു നോട്ടം.. അതു ശ്രദ്ധിക്കാത്ത പോലെ ഇരുന്നിട്ടും അവരുടെ ബഹളം ഉച്ചത്തിൽ കേൾക്കാം..
എന്നെ എന്തോ ആക്കിയ പോലെ.. എനിക്കെന്തോ വല്ലായ്മ തോന്നി.. ഞാൻ പെട്ടെന്ന് എഴുന്നേറ്റു.” എന്താടോ എന്തുപറ്റി “? മാഷ് ചോദിച്ചു.” ഒന്നുമില്ല മാഷേ ഞാൻ പോട്ടെ “.. എന്നു പറഞ്ഞു കൊണ്ട് ഞാൻ നടക്കാൻ തുടങ്ങി.പെട്ടെന്ന് അവരും എഴുന്നേറ്റു എന്റെ പിന്നാലെ വരുന്ന പോലെ തോന്നി..

” അങ്ങനെ അങ്ങ് പോയാലോ എന്ന് പറഞ്ഞു എന്നെ അവർ തടഞ്ഞു.. ഞാൻ ഞെട്ടിപ്പോയി.”എന്താണെന്ന് പോലും ചോദിക്കാൻ പറ്റുന്ന ഇല്ലാത്തത്ര ഭയം.. പെട്ടെന്ന് മാഷ് അടുത്തേക്ക് വന്നു.. അവരുമായിട്ട് എന്തോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു.. ഞാൻ പെട്ടെന്ന് കുറച്ച് മാറിനിന്നു.. രക്ഷപ്പെടാൻ എന്നപോലെ… അവർ ങ്ങോട്ടുമിങ്ങോട്ടും ഒക്കെ ദേഷ്യത്തിൽ എന്തോ പറയുന്നു.. പെട്ടെന്ന് അതിൽ ഒരാളുടെ കോളറിൽ മാഷ് കേറി പിടിക്കുന്നത് കണ്ടു.. എന്താണെന്ന് കേൾക്കാൻ പറ്റുന്നില്ല.. അവന്റെ മൊബൈൽ അവൻ എടുത്തുയർത്തി മാഷിനെ കാണിക്കുന്നതും മാഷ് അത് എടുത്ത് എറിയുന്നതും ഞാൻ കണ്ടു.പെട്ടെന്ന് എന്തോ ധൈര്യത്തിൽ പോയി അത് എടുത്തു നോക്കിയപ്പോൾ അതിൽ ഓടിക്കൊണ്ടിരുന്ന വീഡിയോ എന്റെ സപ്തനാഡികളും മരവിപ്പിക്കുന്ന ഒന്നായിരുന്നു.ഞാനും ജിതേഷും തമ്മിലുള്ള മോശമായ വീഡിയോ.. ഞാൻ തളർന്നു വീണു.. ബോധം മറയുന്നത് ആയി തോന്നി..ഉണർന്നപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്.. എന്തിന് ആണ് അയാൾക്ക് എന്നോട് ഇത്ര വൈരാഗ്യം.. ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല. എനിക്ക് കരച്ചിൽ വന്നു.മമ്മി എന്നെ ചേർത്തുപിടിച്ചു കരഞ്ഞു.

പപ്പാ കേസ് ആക്കി എന്ന് തോന്നുന്നു… മമ്മി എന്റെ അടുത്ത് വന്നു പറഞ്ഞു ” മോളേ പോലീസ് വന്നാൽ അവർ ചോദിക്കുന്നതിനു മാത്രം മോള് ഒന്ന് മറുപടി കൊടുക്കണം. വേറെ ഒരു ബുദ്ധിമുട്ടും മോൾക്ക് ഇതുകൊണ്ട് വരില്ലാന്ന് പപ്പാ പറഞ്ഞിട്ടുണ്ട്. ഈ ഒരുതവണ, കാര്യങ്ങൾ ക്ലിയർ ആവാൻ മാത്രം പോലീസ് മോൾടെ അടുത്ത് വരും. ഈ ഒരു ഒറ്റ തവണ മാത്രം.. കേസ് കൊടുത്തത് കൊണ്ട് വീഡിയോസ് ഒക്കെ അവർ ക്ലിയർ ചെയ്തു… മോർഫ് ചെയ്തതാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം.. നമുക്ക് ഒരു കുഴപ്പവും വരാതെ കേസ് നടക്കാൻ ഉള്ളതൊക്കെ പപ്പാ ചെയ്തു വച്ചിട്ടുണ്ട്.. ഞാൻ സമ്മതിച്ചു.പോലീസ് വന്ന് കാര്യങ്ങൾ ഒക്കെ ചോദിച്ചു.. എനിക്ക് അറിയാവുന്ന പോലെ ഞാൻ പറഞ്ഞു.. അവർ തിരിച്ചുപോയി.. അന്നുതന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ എത്തി… പുറത്ത് കുഴപ്പങ്ങൾ ഒന്നും ഇല്ലെങ്കിലും ഞാൻ പഴയപടിയായി.. റൂമിൽ തന്നെ ഇരുന്നു.. നിയ എനിക്ക് കാവലിരുന്നു..ദിവസങ്ങൾ കടന്നു പോയി.. അങ്ങനെ ഒരു ദിവസം എന്നെ കാണാൻ വീട്ടിൽ ഒരാൾ വന്നു… മാഷ്….