രചന – സുധീ മുട്ടം
രണ്ട് വർഷങ്ങൾക്ക ശേഷം…
“രണ്ട് വർഷങ്ങൾ എത്ര പെട്ടന്നാണ് കടന്ന് പോയത്…എല്ലാം ഇന്നലെ പോലെ തോന്നുന്നു….
നെടുവീർപ്പോടെ കാർത്തിക ഓർത്തു..അവളിലെ മാറ്റം അവൾക്ക് തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..
രണ്ടു വർഷവും ഡെറിക്ക് തനിക്കായി കാത്തിരിക്കുകയാണെന്ന് ഓർത്തതും നെഞ്ചിലൊരു വിങ്ങലുയർന്നു.
എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചാലും അത്രയേറെ തെളിമയോടെയത് ഉയർന്നു പൊന്തിക്കൊണ്ടിരുന്നു…
ഇന്നലെ കൂടി ആളെ കണ്ടിരുന്നു…അപ്പോഴും ഒന്നു മാത്രമേ പറഞ്ഞുള്ളൂ…
” രണ്ടു വർഷമല്ല കാർത്തിക എത്ര വർഷം വേണമെങ്കിലും കാത്തിരുന്നോളാം..എന്റെ വേണിയെ ഓർമ്മിപ്പിക്കുന്ന തന്നെ എനിക്ക് വേണം….
എന്തൊക്കയോ പറയാനായി നാവ് പൊന്തിയെങ്കിലും പുറത്തേക്ക് ഒന്നും വരാതെയത് തൊണ്ടക്കുഴിയിൽ ഉടക്കി നിന്നു…
“ശരീരമല്ലെടോ ഒരുമിക്കാൻ ആഗ്രഹിക്കുന്ന മനസ്സുകൾ തമ്മിലാണ് കൂടിച്ചേരേണ്ടത്… ഒരുപക്ഷേ വേണിയുടെ ആത്മാവും ആഗ്രഹിക്കുന്നുണ്ടാവും നമ്മൾ ഒരുമിക്കാനായി..അല്ലെങ്കിൽ തന്നെ ഇയാൾ ഒന്ന് ആലോചിച്ച് നോക്കിയേ..അങ്ങ് ദൂരെ കിടന്നിരുന്ന താനും ഇങ്ങകലെയുള്ള ഞാനുമായി കാണാനും മിണ്ടാനും ഇടവരുമായിരുന്നോ…
അങ്ങനെ പറയുമ്പോൾ മുമ്പെങ്ങും ഇല്ലാത്ത വിധം അവന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു…മുഖം ചന്ദ്രക്കല പോലെ പ്രകാശ പൂരിതമായിരുന്നു…
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ മുമ്പെങ്ങും തോന്നാത്ത വിധം ഹൃദയം പടപടാന്ന് മിടിച്ചു കൊണ്ടേയിരുന്നു..ധൃത ഗതിയിൽ ചലിക്കുന്ന ഹൃദയത്തിൽ അവനോടുള്ള പ്രണയവും പതിന്മടങ്ങ് വർദ്ധിക്കുന്നതും അറിയുന്നുണ്ടായിരുന്നു….
എല്ലാം റിവൈൻഡ് ചെയ്യുമ്പോൾ ശരിയാണെന്ന് മനസ്സിലാകുന്നുണ്ട്…അവനെ കാണാത്ത ദിവസങ്ങളിൽ അറിയാത്ത പോലെ സംശയം ചോദിക്കാനെന്ന് ഭാവത്തിൽ ചെന്നതും സംസാരിക്കുമ്പോൾ അവനും താനും മാത്രമായൊരു ലോകത്തിൽ ഒതുങ്ങിപ്പോകുന്നതുമെല്ലാം…
കാണാനായി ഹൃദയം ആഗ്രഹിക്കുമ്പോഴും മനസ്സിന് കൂച്ചുവിലങ്ങിട്ടു പോകുന്നു..ഒരുദിവസം പോലും കാണാതിരിക്കാൻ കഴിയാത്ത പോലെ…കണ്ടില്ലെങ്കിൽ മമ്മയെ കാണാനെന്ന വ്യാജേനെ വീട്ടിലേക്ക് ചെല്ലും…
വേണിയെ കുറിച്ച് ഓരോന്നും വിവരിക്കുമ്പോൾ മനസ്സിലാക്കുകയായിരുന്നു അവനവൾക്ക് എത്രമാത്രം പ്രിയപ്പെട്ടവളാണെന്ന്…ഒപ്പം അവരുടെ പ്രണയത്തിന്റെ ആഴവും …
മമ്മയുടെ കുറ്റപ്പെടുത്തലിൽ മനം നൊന്ത് ഒരു മുഴം കയറിൽ വേണി നിത്യ ശാന്തിയടയുമ്പോൾ അവന്റെ മനസ്സ് വേദനിച്ചതിന്റെ ആഴം ശരിക്കും നോവിക്കുന്നുണ്ടായിരുന്നു.. പ്രാണനോളം സ്നേഹിച്ചവൾ മരണത്തിൽ തനിച്ചാക്കി പോയതിന്റെ ഒറ്റപ്പെടുത്തലും നൊമ്പരവുമെല്ലാം…
വേണിയെ കുറിച്ച് പറയുമ്പോൾ ഒപ്പം അവന്റെ പ്രണയവും വിങ്ങലും കൂടി കലർന്നിരുന്നവളിൽ…
വേണിയെ ഡെറി കൊന്നതല്ലെന്ന തിരിച്ചറിവ് നേരത്തെ തോന്നിയിരുന്നു… മമ്മ പറയുമ്പോൾ ആ തോന്നൽ തെറ്റിയിരുന്നില്ലെന്ന് ഒരിക്കൽ കൂടി അവൾ ഉറപ്പിച്ചിരുന്നു….
“എന്റെ ജീവിതത്തിൽ ഇനിയൊരു പുരുഷനില്ല ഡെറിക്….
പല പ്രാവശ്യവും അതാ ആവർത്തിക്കുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു….
” വേണിയില്ലാതെ മറ്റൊരാളെയും മനസ്സിലേറ്റില്ലെന്ന് നൂറ്റിയൊന്ന് ആവർത്തിയും മനസ്സിൽ ഉരുവിട്ട് നടന്നവനാണ് ഞാനും….
അവനിൽ സങ്കടവും തീർത്താൽ തീരാത്ത നോവും മാത്രമാണെന്ന് അറിയാം.കൂടുതൽ മനസ്സിലാക്കുമ്പോഴും താനും അത്രയധികമായി അവനെ പ്രണയിച്ചിരുന്നു…ആൾക്ക് മുമ്പിലങ്ങനെ പ്രകടപ്പിച്ചില്ലെങ്കിലും ആളത് മനസ്സിലാക്കിയിരുന്നു…
“തനിക്ക് മുമ്പിൽ മനസ്സ് തുറന്നപ്പോൾ നെഞ്ചിനുള്ളിലെ കനത്ത ഭാരം ഒഴിഞ്ഞ് മാറി അവിടെമാകെ ശാന്തമായിരിക്കുന്നു…
ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി വീണ്ടും തന്നെ തളർത്തുന്നത് അവളറിഞ്ഞു… ഓടിച്ചെന്ന് അവനെ പുൽകുവാനും മാറോടണച്ചു പിടിച്ച് ആലിംഗനബദ്ധരായി നിൽക്കാനും ഏറെ ആഗ്രഹിച്ചു..അപ്പോഴും മനസ്സിലെ ശപഥം പിന്നോട്ട് വലിച്ചു കൊണ്ടിരുന്നു…
” കാത്തിരിക്കും…എത്ര നാളെന്ന് അറിയാതെ എന്റെ ജീവശ്വാസം നിലക്കും വരെ….
അടിമുടി ഉലച്ചു കളഞ്ഞ വാക്കുകൾ വീണ്ടും ശക്തമായി തളർത്തുമ്പോൾ ഡെറി നടന്നകലുന്നത് കണ്ണുനീരോടെ നോക്കിയങ്ങനെ നിന്നു…
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
അന്ന് സ്കൂളിലെത്തും മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ഭംഗിയായി ഒരുങ്ങിയിരുന്നവൾ…സെറ്റ് സാരി ധരിച്ച് മുടിയിൽ മുല്ലപ്പൂവും ചൂടി മുമ്പത്തേതിൽ നിന്നും കൂടുതൽ മനോഹരിയായിരുന്നു…ഡെറിക്കിന് മാത്രം സമ്മാനിക്കാനായി പ്രണയത്തുന്റെ പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചിരുന്നു…
ആളിതുവരെ എത്തിയില്ലല്ലോന്നൊരു നിരാശ മനസ്സിലുണ്ടായിരുന്നു..സമയം ഓടി മറയുന്തോറും അവളിൽ നിരാശയും ഏറിയിരുന്നു…
ഡെറിക് എവിടെയെന്ന് ചിന്ത മനസ്സിനെയാകെ അലട്ടുമ്പോൾ മൊബൈൽ കയ്യിലെടുത്തു..
“വേണ്ട വീട്ടിലേക്ക് ചെല്ലാം….
ഉച്ചക്ക് മുമ്പായി ഡെറിയുടെ കൊട്ടാരത്തിലേക്ക് നടക്കുമ്പോൾ മനസ്സ് കലുഷിതമായിരുന്നു….മമ്മക്കൊരു ചിരി സമ്മാനിച്ചു മുകളിലേയ്ക്ക് കയറുമ്പോൾ മമ്മ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു…
” മുകളിലുണ്ട്…
“ശരി മമ്മാ…
സന്തോഷത്തോടെ പടവുകൾ ഓടിക്കയറി മുകളിലെത്തുമ്പോൾ കണ്ടു പിന്തിരിഞ്ഞ് നിൽക്കുന്ന ഡെറിയെ….ഓടിച്ചെന്ന് അവനൊപ്പം നിൽക്കുമ്പോൾ കണ്ടു വേണിയുടെ ചിത്രത്തിലേക്ക് ഉറ്റുനോക്കി നിൽക്കുന്നവനെ….
” ഇന്ന് വേണിയുടെ ഓർമ്മ ദിവസമാണ്….
പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഓടിയെത്തി…ഡെറിക്കൊപ്പം നിന്ന് വേണിയുടെ ആത്മാവിന് നിത്യശാന്തി നേർന്നു മൗനമായി കണ്ണുകളടച്ചു പ്രാർത്ഥിച്ചു… മിഴികൾ തുറക്കുമ്പോൾ അവളിലേക്ക് മിഴികൾ നാട്ടിൽ നിക്കുന്ന ഡെറിയിലായി കണ്ണുകൾ….
“എനികറിയാം ഇന്ന് വരുമെന്ന്….
മിഴികളിൽ അത്ഭുതവും ഹൃദയത്തിൽ സന്തോഷവും നിറഞ്ഞു…
” സത്യം..
“യെസ്….
” ഒരുപാട് ആലോചിച്ചു….പലയാവർത്തി.. ഒപ്പം എന്റെ തീരുമാനങ്ങളും പുനപരിശോധിച്ചു….
“എന്നെ മനസ്സിലാക്കാൻ ഇത്രയും വർഷങ്ങൾ വേണ്ടി വന്നല്ലേ….
” അല്ലാ… ഡെറിക്ക്….നിന്നെയല്ലാ… എന്നെ മനസ്സിലാക്കാനാ ഇത്രയും വർഷങ്ങൾ വേണ്ടി വന്നത്….എന്റെ ചിന്തകളും പ്രവർത്തികളും തെറ്റായിരുന്നെന്ന് മനസ്സിലാക്കാൻ മാത്രം…
“എന്നിട്ട് ഇപ്പോൾ…
” ഒരിക്കൽ ചെളിക്കുണ്ടിൽ വീണാൽ ഉയർത്തെഴുന്നേൽക്കാൻ കഴിയില്ലെന്ന് വിശ്വസിച്ചു… പക്ഷേ അതല്ല ജീവിതം ഇനിയും എനിക്ക് മുമ്പോട്ട് യാത്ര ചെയ്യാനുണ്ടെന്ന് മനസ്സിലായി….
ഡെറിക്കിന്റെ ചുണ്ടിൽ വീണ്ടും വശ്യമായ ആ പുഞ്ചിരി തെളിഞ്ഞു…
‘”ആ യാത്രയിൽ എനിക്കുമൊരു സ്ഥാനം ഉണ്ടാകുമോ?”
ആകാംഷ നിറഞ്ഞിരുന്നാ സ്വരത്തിന്…
“ഇനിയങ്ങോട്ടുള്ള യാത്ര നമ്മൾ ഒരുമിച്ചാണ് ഡെറിക്ക്…സന്തോഷവും സങ്കടവും ഒരുമിച്ച് ഷെയർ ചെയ്തു കൊണ്ട്….
പുഞ്ചിരിയോടെ അവൻ നീട്ടിയ കൈകളിലേക്ക് വീണു….അവളവനെ വരിഞ്ഞു മുറുക്കി ആ ചുണ്ടിൽ മുദ്ര ആലേഖനം ചെയ്തു….
” ഞാൻ നിന്റേത് മാത്രമാണെന്ന്….
അപ്പോൾ വേണിയുടെ പുഞ്ചിരിക്കുന്ന ചിത്രത്തിനും കൂടുതൽ തിളക്കമുള്ളതായി കഴിഞ്ഞിരുന്നു….
(അവസാനിച്ചു)
അഭിപ്രായങ്ങൾ അതിപ്പോൾ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും കുറിക്കാൻ മടിക്കരുത്…വീണ്ടും മറ്റൊരു കഥയുമായി കാണാമെന്ന് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം…അതൊക്കെ നിങ്ങ ഇഷ്ടം🤪🤪🤪

by